2011, നവംബർ 25, വെള്ളിയാഴ്‌ച

മുല്ലപെരിയാര്‍ ഡാം !

 
 ഫേസ് ബുക്ക്‌ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയുക

ഒരു മുല്ലച്ചെടി പോലും ബാക്കി വയ്ക്കാതെ തടയണ തകര്‍ത്ത് വെള്ളത്തിന്റെ മഹാ പ്രവാഹം പെരിയാറിനെ കൂടി വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന ദുസ്വപ്നങ്ങള്‍ 
ഇപ്പോള്‍ മറ്റൊരു മഹാ പ്രവാഹമായി എന്റെ ഉറക്കം കെടുത്തുന്നു!ആര്‍ക്കറിയാം!!! നാളെ ഒരു പ്രഭാതം പുലരുമ്പോഴേക്കും നമ്മള്‍ ബാക്കിയുണ്ടാകുമോ എന്ന്‌? വേണ്ടപ്പെട്ടവര്‍ പ്രളയത്തില്‍ മരിച്ചാല്‍ കരയാന്‍ ബാക്കിയായ കുറെ ജന്മങ്ങള്‍ ഉണ്ടാകുമായിരിക്കും, ശവം... കിട്ടിയാല്‍ ശേഷക്രിയ ചെയ്യാനും !!. എന്നാല്‍ എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തിന്റെ ചില ഭാഗങ്ങളിലും കരയാന്‍ പോലും ആരും അവശേഷിക്കില്ല. ആരും
പറഞ്ഞില്ലെങ്കിലും ദുരന്തത്തിന് ശേഷം ഇരുട്ടില്‍ കഴിയുന്ന ഒരു ജനപദമായി കേരളം മാറുന്ന കാലം വിദൂരമല്ല. ശേഷിക്കുന്നവര്‍ക്ക് കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത ഇരുട്ടിന്റെ നിര്‍ബന്ധിത ഹര്‍ത്താല്‍! അന്നും നാം ഈ ഹര്‍ത്താല്‍ ആഘോഷിക്കണം.........

Mullapperiyaar Dam
*******************

The scary image of the great waters destroying the dam,consuming periyar river and wiping out all traces of life in its course is haunting me in my dreams.Who knows whether we may remain to see another dawn?fortunately or unfortunately, some may,to cry for their dear ones and to perform the last rites for them.The survivors of the awaiting catastrophe are destined to encounter a graver situation:an inevitable hartal when basic amenities like drinking water and electricity are only but a dream.will we celebrate that hartal too?


1 അഭിപ്രായം:

  1. ഡാമിന്റെ ഉറപ്പു പോലും മന്ത്രിസഭ കൂടിയാണ് തീരുമാനിക്കുന്നത്..അല്ലാതെ വിദഗ്ധര്‍ അല്ല...അപ്പോള്‍ എന്തും സംഭവിക്കാം..പിന്നെ , മരിച്ചവര്‍ക്ക് ഓരോ ലക്ഷവും ഒഴുകിപ്പോയവര്‍ക്ക് അന്പതിനായിരവും കൊടുത്താല്‍ പോരെ??

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...