2012, ജൂലൈ 31, ചൊവ്വാഴ്ച

അമ്പമ്പോ! !!



''കൊമ്പന്‍റെ കൊമ്പ്
കൊമ്പിന്‍റെ വമ്പ്  
വമ്പന്‍റെ അമ്പ് 
അമ്പിന്‍റെ  തുമ്പ്''  ----   അത്‌  സിനിമാക്കാരന്‍ മന്ത്രിക്കു നേരെ തന്നെ! എനിക്കറിയില്ലെന്നു പറഞ്ഞാലും അമ്പ്‌ നേരെ കൊമ്പിലല്ല, ചങ്കില്‍ തന്നെ തറക്കും. അത്‌ പോലൊരു അമ്പല്ലേ, 12 കൊമ്പായി വന്നത് . കൊമ്പിന്‍ മുകളേറിയ മന്നന്‍റെ ചങ്കില്‍ അമ്പ്‌ കേറ്റുന്നതും (ചീഫ് വിപ്പ്)ഭവാന്‍ !  നടനശ്രീ പത്മശ്രീ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്നു പന്ത്രണ്ടു കൊമ്പ് പിടിച്ചെടുത്തെന്ന് ചീഫ് വിപ്പ് തന്നെ മൈക്കില്‍ പറഞ്ഞപ്പോള്‍ എതിര്‍ ഫാന്‍ അസോസിയേഷന്‍കാര്‍  ഇപ്പോള്‍ തന്നെ പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയിട്ടുണ്ട്. വിപ്പേ, വല്ലാത്ത വെപ്പ് ആയിപ്പോയി എന്ന്‌ ആരെങ്കിലും മനസ്സറിഞ്ഞു ശപിക്കുന്നുണ്ടെങ്കില്‍ ഒരേയൊരു കൂട്ടര്‍ മാത്രമായിരിക്കും, അത്‌ ലാല്‍ ഫാന്‍സ്‌ തന്നെ. കാരണം, അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് പറയാന്‍ അവര്‍ ഇന്റര്‍നെറ്റ്‌  കഫെകളില്‍! കുറെ കാശ് മുടക്കിയിരുന്നു. 

അല്ലാ, ഇപ്പൊ കൊമ്പിനൊക്കെ ഏകദേശം എത്ര രൂപ വരും!! എന്‍റെ അമ്മാവന്‍ ( ആ അത്‌ തന്നെ, അങ്കമാലീലെ പ്രധാന മന്ത്രി)  കൊമ്പ്   വാങ്ങുന്ന കാലത്ത് അതിനു കഷ്ടി  വെറും ലക്ഷങ്ങളെ വന്നുള്ളൂ .. ഇപ്പൊ അങ്ങനെയാണോ!! അല്ല , എനിക്കൊരു സംശയം ഉണ്ട്. വിപ്പ'ദ്യേം  പറഞ്ഞ പോലെ '' പാവപ്പെട്ടവന്‍റെ കയ്യില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചതെങ്കില്‍ ആറ്‌ മാസത്തേക്ക് ജയിലില്‍ നിന്നിറങ്ങാന്‍ കഴിയില്ല" എന്നതിലാണ് ആ സംശയം. പാവപ്പെട്ടവന്‍റെ കയ്യില്‍ ആനക്കൊമ്പ് വരുമോ? ഇല്ലല്ലോ! അതാകും പിടിച്ചെടുക്കാന്‍ പോയ ഉദ്യോഗസ്ഥരും കരുതിയിട്ടുണ്ടാകുക! പാവപ്പെട്ടവനോ ഈ കൊമ്പ് കിട്ടിയാല്‍ തുടച്ചു മിനുക്കി വക്കാന്‍ പോളിഷും തുടപ്പുകാരനെയും കൊണ്ടു വരാന്‍ പണമില്ല. അപ്പോള്‍ കാശുള്ളവന്‍ ഇതൊക്കെ സംരക്ഷിക്കുന്നുണ്ടല്ലോ, എന്നു അവരും ചിന്തിച്ചതില്‍ തെറ്റൊന്നുമില്ല  !!
ഇനിയിപ്പോ വിപ്പിന്‍റെ സത്യം വാസ്തവം തന്നെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരു നാലാം ക്ലാസ്സില്‍ പോലും പോയിട്ടില്ല. കാരണം, പന്ത്രണ്ടിന് പകരം നാലെന്നാണ് എഴുതിയിട്ടുള്ളത് ത്രെ! ചിലപ്പോള്‍ ബഷീറിയന്‍ സിദ്ധാന്തം അനുസരിച്ചായിരിക്കണം കണക്കു വച്ചത്'' ഒന്നും ഒന്നും കൂട്ട്യാല്‍ വല്യ ഒന്ന്'', അങ്ങനെ ഓരോ കൊമ്പും മുകളിലേക്ക് മുകളിലേക്ക് വച്ചു കണക്കു കൂട്ടിയാലും കണക്കു ശരിയാണല്ലോ!



2 അഭിപ്രായങ്ങൾ:

  1. Dear Jisha, kindly Join with this Group....https://www.facebook.com/groups/malayalamblogwriters/

    മറുപടിഇല്ലാതാക്കൂ
  2. പാവം സിനിമാനടനൊരു 12 ആനക്കൊമ്പ് പോലും സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമില്ലേ ഈ രാജ്യത്ത്?

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...