2012, ഡിസംബർ 31, തിങ്കളാഴ്‌ച

കറിവേപ്പിലക്കും പറയാനുണ്ട്

ഫേസ് ബുക്കിലേക്ക് 
കറിവേപ്പില  എന്ന  വി എസിന്‍റെ  പരാമര്‍ശത്തിലൂടെ ഏറെ പരിഹാസം ഏറ്റുവാങ്ങേണ്ടി  ഡോ.സിന്ധു ജോയ്‌  ഫേസ്  ബുക്കില്‍ കറിവേപ്പിലയുടെ ഗുണഗണങ്ങളെ വര്‍ണിച്ചെഴുതിയ പോസ്റ്റ്‌ ശ്രദ്ധേയമാകുന്നു .  വായിക്കാം ഒച്ചപ്പാടിന്റെ 21012 ലെ അവസാന പോസ്റ്റ്


'കറിവേപ്പില വലിച്ചെറിയാന്‍ ഉള്ളതല്ല ' എന്ന തലക്കെട്ടോടെ സിന്ധു ജോയ്‌ എഴുതിയ  പോസ്റ്റിനു  രാഷ്ട്രീയ മാനം കൈവന്നിരിക്കുന്നു. പണ്ട് കറിവേപ്പില പരാമര്‍ശം നടത്തിയ വി എസിനുള്ള കൊട്ടാണെന്ന് പലരും പറയുമെങ്കിലും സിന്ധു തിരുത്തും. അത് ടൈം ലൈനില്‍ തന്നെ സിന്ധു വ്യക്തമാക്കുന്നുണ്ട് . പുതുവര്‍ഷത്തില്‍  വി എസുമായുള്ള  പിണക്കം തീര്‍ക്കാന്‍ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സിന്ധു.

പുതുവല്‍സരാശംസകള്‍!! !!
സിന്ധുവിനും മറ്റു വായനകാര്‍ക്കും !!



മേമ്പൊടി - വയറുകടിക്കും, വായ്പ്പുണ്ണിനും കറിവേപ്പില അരച്ച് മോരില്‍ കലക്കിക്കുടിച്ചാല്‍ ആശ്വാസം കിട്ടും.  കടപ്പാട് - സിന്ധു ജോയ്‌ 


4 അഭിപ്രായങ്ങൾ:

  1. ഒരിക്കല്‍ സ്വന്തം പെങ്ങളെപ്പോലെ നെഞ്ചിലേറ്റിയതാണ് സിന്ധുച്ചേച്ചിയെ...
    സമപ്രായക്കാരായ ആര്‍ക്കും ലഭിക്കാത്ത എല്ലാ അംഗീകാരങ്ങളും പ്രസ്ഥാനം പുള്ളിക്കാരിക്ക് നല്കി...
    "കറിവേപ്പില പോലെ" അതെല്ലാം ഉപേക്ഷിച്ച് പാര്‍ലമെന്ററി മോഹവും പേറി നൂറ്റി നാല്പത് നിയോജകമണ്ഡലങ്ങളിലും ഓടി നന്നു മഹാരാജാസിലെ ക്ലാസ് മുറിയിലിരുന്ന സിന്ധുവിനെ ഇന്നു കാണുന്ന ജനങ്ങള്‍ അറിയുന്ന സിന്ധുജോയ് ആക്കി മാറ്റിയ പ്രസ്ഥാനത്തെ ആക്രമിച്ചു അധരവ്യായാമം നടത്തി...

    ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചടികള്‍ അനുഭവിക്കുമ്പോള്‍ കറിവേപ്പിലയുടെ മഹത്വം ഫെയ്സ്ബുക്കിലെഴുതി കര്‍ത്താവിന്റെ വഴി പ്രാപിക്കല്ലേ ഈ കുഞ്ഞാടിന് നിവൃത്തിയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Nayib അവര്‍ പറയാത്തതും നമ്മള്‍ കേള്‍ക്കാത്തതുമായ എന്തൊക്കെ കാരണങ്ങള്‍ ഉണ്ടാകണം രാഷ്ട്രീയ നാടക പിന്നാമ്പുറങ്ങളില്‍??

      ഏതെന്കിലും തരത്തിലുള്ള മോഹമുള്ള ആരെങ്കിലും അവരെ കറിവേപ്പില ആക്കിയതാവാനും മതി !!!

      ആരറിയുന്നു !!

      ഇല്ലാതാക്കൂ
  2. കറിവേപ്പിലയെ ഇത്ര പ്രസിദ്ധമാക്കിയ രണ്ടുപേര്‍. വീയെസും സിന്ധുവും
    മലയാളത്തിന് പുതിയ പ്രയോഗവും കിട്ടി

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം കറിവേപ്പില വിശേഷം !!
    കറിവേപ്പില ഇട്ടു തിളപ്പിച്ച്‌ ആറിയ വെള്ളം കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറക്കാന്‍ സാധിക്കും ....
    ആശംസകളോടെ
    അസ്രുസ്

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...