2013, ഏപ്രിൽ 10, ബുധനാഴ്‌ച

കുരിശുകളെ കൊണ്ട് തോറ്റു

പടം കടപ്പാട് - മനോരമ  ഫേസ് ബുക്ക്‌ ചര്‍ച്ച 

കുരിശ് ചുമന്ന് നടക്കുന്നത് ശരിയോ തെറ്റോ ??
ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. നീ നിന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കുക എന്ന് ക്രിസ്തു വചനമായി ബൈബിളില്‍ പറയുന്നത്  , എടുത്താല്‍ പൊന്താത്ത മറക്കുരിശു തോളില്‍ വച്ച് കുരിശു മുടി കയറണം എന്നതാണോ എന്നാണു ചിലര്‍ ചോദിക്കുന്നത് . ആലോചിച്ചാല്‍ ഉത്തരം പറയുന്നതിനു അല്പം ബുദ്ധിമുട്ടും. പിന്നെ അതൊക്കെ വിശ്വാസത്തിന്റെ ഭാഗമല്ലേ എന്നൊരു മറു ചോദ്യം ഉന്നയിച്ചാല്‍ ഇത്തരം വിശ്വാസ ആചരണം ബൈബിളില്‍ എവിടെ പറഞ്ഞിരിക്കുന്നു എന്നാണു അടുത്ത ചോദ്യം. എന്ത് പറയണം?

കുരിശും ചുമന്ന് നടക്കുന്നത് കൃസ്തുവിനെ അവഹേളിക്കലാണെന്ന് ആരോപിച്ച് ക്രൈസ്തവ ആദര്‍ശ സംരക്ഷണ സമിതി എന്ന സംഘടന  രംഗത്തെത്തിയിട്ടുണ്ട്.  ഇക്കാര്യത്തില്‍ സഭാനേതൃത്വം സഭാമക്കളെ പിന്തിരിപ്പിക്കണമെന്നും  ആണ് അവരുടെ ആവശ്യം.  ക്രൂശിക്കപ്പെടുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത യേശുവിന്റെ  പീഡാനുഭവത്തെ  അവഹേളിക്കലാണ് കുരിശും ചുമന്ന് നടക്കുന്നതെന്നും കുരിശുചുമന്ന് മലയാറ്റൂര്‍ മല  കയറുന്നതും അവര്‍ കുറ്റപ്പെടുത്തി.

അടുത്തകാലത്തായി കടമെടുത്ത ചില പുതിയ ആചാരാനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ച ഭക്തിപ്രകടനങ്ങളും ക്രൈസ്തവ സഭകളില്‍ വളര്‍ന്നുവരുന്നു. ഇത് ക്രൈസ്തവ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവയെ സഭാനേതൃത്വം പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ പറയുന്നു.  ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കുന്നവരുടെ വികാരം വൃണപ്പെടുത്തുന്ന വിധത്തില്‍ യേശുവിനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഇതുപോലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്നും സംഘടന ആവശ്യപ്പെടുന്നു .


ഓഫ് റെക്കോര്‍ഡ്‌- -`- പ്രണയിച്ചിട്ടുണ്ടെന്നു മാര്‍പ്പാപ്പയുടെ വെളിപ്പെടുത്തല്‍ .  തുറന്നു പറച്ചിലിലെ ആത്മാര്‍ത്ഥത അഭിനന്ദനാര്‍ഹം


1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...