2014, ഏപ്രിൽ 9, ബുധനാഴ്‌ച

വിവിധ തരം സോഷ്യൽ മീഡിയ



ഇന്റർനെറ്റ്  എന്ന പാരാവാരം പരന്നു കിടക്കുകയാണ്. ഉപയോഗിക്കാൻ അറിയുന്നവന്  അറിവിന്റെ പാലാഴി പകര്ന്നു നല്കുന്ന ഇടം. ഉപയോഗിക്കാൻ അറിയാത്തവന്  കണ്ണ് മിഴിച്ചു ഇരിക്കാം. ഇന്റർനെറ്റിലെ സോഷ്യൽ മീഡിയ എന്ന നവ തരംഗത്തിന്റെ  ഉപകാരപ്രദമായ കുറച്ചു വിവരങ്ങളാണ് ഈ പോസ്റ്റിലെ വിഷയം.


 ഫേസ്‌ ബുക്ക്‌ മാത്രമല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പെടുന്നത്. ഫേസ്‌ ബുക്കിനെക്കാളും മുന്‍പ് നമ്മള്‍ പരിചയപ്പെട്ടതു ഓര്‍ക്കുട്ടിനെയാണ്. ഇപ്പോള്‍ ഓര്‍ക്കുട്ട് ഓര്‍മയിലേക്ക് മറന്നു കളയാന്‍ മലയാളി മടിച്ചില്ല.  

ഏതാനും ചില സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ പരിചയപ്പെടൂ .
സോഷ്യൽ മീഡിയ 
ആശയങ്ങളോ അറിവുകളോ സൃഷ്ടിക്കുകയും പങ്കു വക്കുകയും കൈമാറ്റം ചെയ്യുകയും അതിനെ കുറിച്ച് ചര്ച്ച നടത്തുകയും ആവശ്യമെങ്കിൽ രൂപമാറ്റം നടത്തുകയും ചെയ്യുന്ന ഒരു ഇടം എന്ന് കുറഞ്ഞ വാക്കുകളിൽ  പറയാം.  വിഷയത്തെ കുറിച്ച് അനുകൂല- പ്രതികൂല നിലപാടുകൾ ഉള്ളവര്ക്കും ഇല്ലാത്തവർക്കും ചർച്ചയിൽ പരസപരം ആശയസംവാദം നടത്താം എന്നതാണ് ഇതിലെ പ്രധാന നേട്ടം. ഈ സംവാദം സാധ്യമാക്കുന്നത് ഇന്റർനെറ്റ്  അധിഷ്ടിത സാങ്കേതിക വിദ്യകളുടെ സഹായത്താലാണ്. പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ആളുകളിലേക്ക്‌ കാര്യക്ഷമമായും ഉപയോക്തൃസൗഹൃദമായും വിവരങ്ങൾ പങ്കു വെക്കാൻ കഴിയും. 

വിവിധ  തരം  സോഷ്യൽ മീഡിയ
ബ്ളോഗ് , പിക്ചർ ഷെയറിംഗ്, വ്ളോഗ് , വോൾ പോസ്റ്റിംഗ്, മ്യൂസിക് ഷെയറിംഗ്, ക്രൌഡ്സോഴ്സിംഗ് , വോയിസ്‌ ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ എന്നിവ ഇവയിൽ ചിലതാണ്.


മാഗസിനുകൾ, ഇന്റർനെറ്റ് ഫോറങ്ങൾ, വെബ്‌ലോഗുകൾ,  സോഷ്യൽ ബ്ളോഗുകൾ, മൈക്രോ ബ്ളോഗിംഗ് , വികി, സോഷ്യൽ നെറ്റ് വർക്ക് സ് , പോഡ്കാസ്റ്റുകൾ , ഫോട്ടോ- വീഡിയോ ഷെയറിംഗ്, സോഷ്യൽ ബോക്ക് മാർക്കിംഗ്  എന്നിവയിലൊക്കെ സോഷ്യൽ നെറ്റ്വർക്കിംഗ്  സൈറ്റുകളുടെ സഹായത്തോടെ ചർച്ച  നടത്താനും വിവരങ്ങൾ കൈമാറാനും വേദിയൊരുക്കുന്നു.

കൂടുതൽ സൂക്ഷ്മമായി തരം തിരിച്ചാൽ 

കൊളാബറേറ്റിവ്  പ്രോജക്ടുകൾ ( ഉദാ: വിക്കിപീഡിയ ) 
ബ്ളോഗ്കളും മൈക്രോ ബ്ളോഗ്കളും ( ഉദാ: ട്വിറ്റർ ) 
സോഷ്യൽ ന്യൂസ് നെറ്റ് വർക്കിംഗ്  സൈറ്റുകൾ ( ഉദാ: ഡിഗ്ഗ്, ലീക്കർനെറ്റ് ) 
കണ്ടന്റ് കമ്യൂണിറ്റികൾ ( ഉദാ: യൂട്യൂബ്, ഡെയ്ലിമോഷൻ )
സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ( ഉദാ:  ഫേസ് ബുക്ക്) 
വിർച്വൽ ഗെയിം വേൾഡ് ( ഉദാ: വേൾഡ് ഓഫ് വാർക്രാഫ്റ്റ്) 
വിർച്വൽ സോഷ്യൽ വേള്ഡ്

ഇനി പറയൂ... നിങ്ങള്‍ ഏതിലൊക്കെ ഉണ്ട് ??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...