Copyright

2012, മാർച്ച് 25, ഞായറാഴ്‌ച

ചവിട്ടുനാടകം @പത്തനാപ്പുരം !

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
പിള്ള  ചവിട്ടിയാല്‍ 'പിള്ള'ക്കു  വേദനിക്കുമോ? കലാകേരളം കാത്തിരിപ്പിലാണ്. 'കലാകേരളം' എന്നത്   തെറ്റിപ്പറഞ്ഞതല്ല. അഭിനയത്തിന്റെ കാര്യത്തില്‍ ഇരുവരും തികഞ്ഞ പുള്ളികളാണ്. മകന്‍ സിനിമയില്‍ തകര്‍ത്തഭിനയിക്കുമ്പോള്‍  പാര്‍ട്ടി സമ്മേളനങ്ങളിലാണ്‌  അച്ഛന്‍ പിള്ളയുടെ ഏകാംഗ അഭിനയ പ്രകടനം. കേരളത്തിലെ ഒട്ടു മിക്ക പ്രമുഖരെയും അച്ഛന്‍ പിള്ള ശബ്ദ -രൂപ ഭാവങ്ങളോടെ  അസാമാന്യമായി അഭിനയിച്ചു കാണിക്കാറുണ്ട്.  പണ്ട്, വാഹന പ്രചാരണത്തിനിടെ പിള്ളപ്പാര്‍ട്ടി അനുയായി ആയിരുന്ന  അപ്പച്ചന്‍ തന്ന പൂമാല ഭയ ഭക്തി ബഹുമാനങ്ങളോടെ അച്ഛന്‍ പിള്ളയുടെ കഴുത്തിലിടാന്‍ ഈയുള്ളവള്‍ക്കു  കഴിഞ്ഞതിന്റെ അവാച്യമായ ആനന്ദതുന്ദില അനുഭവത്തിന്റെ അഗാധമായ ഉള്‍പ്പിരിവുകളുടെ ആവര്‍ത്തന അനുഭൂതി  അങ്ങു ചക്രവാള  സീമയോളം അണ്ടകടാഹമായി , ശേ..ശേ..നാവു കുഴങ്ങുന്നു ....പറഞ്ഞു വന്നത് ഇതാണ്. ആ മാല ഓരോ തവണയും അച്ഛന്‍ പിള്ളയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍  ഞാന്‍ ആ കഴുത്തില്‍ ചാര്‍ത്താറുണ്ട് .
പിറവം തെരഞ്ഞെടുപ്പിന് അച്ഛന്‍ - മകന്‍ പിള്ളമാര്‍ പരസ്പരമുള്ള വെടി  നിറുത്തല്‍ പ്രഖ്യാപിച്ചതാണ്. മന്ത്രി   സ്ഥാനത്  നിന്ന് മകനെ പിന്‍വലിക്കുമെന്നാണ്   അച്ഛന്റെ ഇപ്പോഴത്തെ ഭീഷണി. പത്തനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറും തിരിച്ചടിച്ചിട്ടുണ്ട്  .ദീപസ്തംഭം  മാഹാശ്ചാര്യം എനിക്കും കിട്ടണം പണം എന്ന് പറയുന്ന എറാന്‍ മൂളികള്‍കള്‍ക്ക് അച്ഛന്റെ ഒപ്പമാണെന്ന് മകനറിയാം.  മകന്റെ ഒപ്പം നില്‍ക്കുന്ന ചിലരെ അച്ഛന്‍ പരസ്യമായി തല്ലിയത് കണ്ടപ്പോള്‍ "എന്നെ ചതിച്ചാല്‍ നിനക്കും ഇതാണ് ഗതി"യെന്ന ജോസ് പ്രകാശിന്റെ ( ആ മഹാ നടന് ആദരാഞ്ജലികള്‍)  ഡയലോഗ്  പലരും ഓര്‍ത്തു പോയെന്നാണ്  അണിയറ വര്‍ത്തമാനം  ! എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ത്തന്നെ മത്സരിക്കുമെന്നും  വിജയിക്കുമെന്നും ഗണേഷും വ്യക്തമാക്കിയിട്ടുണ്ട്. അച്ഛന്റെ മകനല്ലേ! രണ്ടു പേര്‍ക്കും വാശി കാണും !

'' 60 വയസ്സാകുമ്പോള്‍ രാഷ്ട്രീയം നിര്‍ത്തും. 80 വയസ്സുവരെ കടിച്ചുതൂങ്ങില്ല,
ജനങ്ങള്‍ തെരഞ്ഞെടുത്തത് രാജിവെച്ച് രാഷ്ട്രീയം കളിക്കാനല്ല. ജനങ്ങള്‍ക്ക് സേവനം ചെയ്യാനാണ്. താന്‍ രാജിവെക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് സ്വപ്നംമാത്രമാണ് " എന്നൊരു നെടുങ്കന്‍ സുരേഷ് ഗോപി ഡയലോഗും ഗണേഷ് കുമാര്‍ പറഞ്ഞത് അച്ഛനെ തന്നെ ഉദ്ദേശിച്ചാണെന്ന് അച്ഛനുമറിയാം.


സര്‍ക്കാര്‍ ജോലിക്ക് പ്രായ പരിധി ഉയര്‍ത്തിയത്‌ പോലെ രാഷ്ട്രീയ പണിക്ക് പ്രായ പരിധി കുറക്കേണ്ടി വരുമോ? കാത്തിരിക്കാം.

2 അഭിപ്രായങ്ങൾ:

  1. രണ്ടു അഹങ്കാരികള്‍ ഏറ്റുമുട്ടുന്വോള്‍ സംഭവിക്കാവുന്നതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. അത്
    കൊണ്ടു തന്നെയാകണം അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും '' വണ്ടേ നീ ചാകുന്നു വിളക്കും നീ കെടുത്തുന്നു''വെന്നു ഉപദേശിക്കാന്‍ പോലും മെനക്കെടാത്തത്..കൂ ട്ടത്തില്‍ പറയട്ടെ പിള്ളാച്ചന്‍റെ പ്രസംഗം അസ്സലു തന്നെയാണ്!. പണ്ടു പണ്ടു മൂപ്പര് എല്‍ഡിഎഫില്‍ ആയിരുന്ന കാലത്ത്, ക്രീസ്ത്വാനികള്‍ തിങ്ങി പാര്‍ക്കുന്ന നാട്ടില്‍ നിന്നു കൊണ്ടു അരിവാള്‍-ചുറ്റിക നസ്രണിക്ക് അന്വമല്ലെന്നു സമര്‍ത്ഥിച്ചത് ഇന്ന്എന്ന
    പോലെ ഓര്‍ക്കുന്നു.......അരിവാള്‍- അദ്ധ്വനിക്കുന്നവന്‍റെ ആയുധമാണ്, കര്‍ത്താവായ യേശൂദേവന്‍ അദ്ധ്വാനിക്കുന്നവന്‍റെയും ഭാരം ചുമക്കുന്നവന്‍റെയും അത്താണിയാണ്, പിന്നെ എങ്ങനെ ക്രിസ്ത്വാനിക്ക് അരിവാളിനെ തള്ളിപറയാന്‍ കഴിയും,..... ചുറ്റികയുടെ കാര്വമെടുക്കാം.... അതല്ലേ കര്‍ത്താവിന്‍റെ പിതാവിന്‍റെ പണിയായുധം!....പിന്നെ നക്ഷത്രവും യേശുദേവനുമായുള്ള ബന്ധം ഞാന്‍ പറയേണ്ടതില്ലല്ലോ! തിരുപ്പിറവി അറിയിച്ചത്........ അങ്ങനെ കത്തിക്കേറന്‍ പിള്ളേച്ചനു മാത്രമേ കഴിയൂ!

    മറുപടിഇല്ലാതാക്കൂ
  2. achan pillayum oru cinema nadan aanu.vedikkettu ennanu chitrathinte peru ennanu orma.irakal enna ganesh kuarinte aadya chitram purathu varunnathinum orupad nal mumbanu balakrishna pilla yude chitram.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

മരണച്ചാലിൽ ജീവിതം തേടുന്നവർ

Click on the page and zoom in to read. Or click here to read ePaper