2013, ഏപ്രിൽ 30, ചൊവ്വാഴ്ച

കാല്‍ക്യൂ (KALQ )കീ ബോര്‍ഡ്‌ വരുന്നു



ഫേസ് ബുക്ക്‌ ലിങ്ക് 
Qwerty കീ ബോര്‍ഡിനെ വെല്ലാന്‍ കാല്‍ക്യൂ (KALQ ) കീ ബോര്‍ഡ്‌ വരുന്നു . ടച്ച്‌ സ്ക്രീന്‍ ഉള്ള മൊബൈലുകളില്‍ ടൈപ്പിംഗ് വേഗതയിലാക്കാന്‍ സഹായകരമാകുന്ന ഈ കീ ബോര്‍ഡ്‌ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്   ആണ് രൂപം കൊടുത്തത്. ക്വര്‍ടി കീ ബോര്‍ഡിനെക്കാളും 34 ശതമാനം വേഗതയില്‍ ടൈപ്പ് ചെയ്യാവുന്ന കീ ബോര്‍ഡ്‌ സ്ക്രീനില്‍ പകുതി വിഭജിച്ച് ഇരു വശത്തേക്കുമായി സെറ്റ് ചെയ്തിരിക്കുന്നു. രണ്ടു തള്ള വിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്യാം. എട്ടു വിരലുകള്‍ കൊണ്ട്‌ മൊബൈല്‍ താങ്ങി പിടിക്കാന്‍ കഴിയുന്നതും മറ്റൊരു ഗുണമാണ്. 
 

2013, ഏപ്രിൽ 24, ബുധനാഴ്‌ച

എസ്.എസ്.എല്‍.സി വിജയം ആഘോഷിക്കാനാകാതെ അലീന

ജയിന്‍ ബാബുവും ലിനറ്റും എറണാകുളം പ്രസ്സ്‌ ക്ലബില്‍
ഇന്‍സെറ്റില്‍ അലീന
ഫേസ് ബുക്ക്‌ ലിങ്ക്

 മാഫിയയുടെ തട്ടിപ്പില്‍ വീടും ഭൂമിയും നഷ്ടമായി 

മരിക്കാന്‍ എളുപ്പമാണ്, പക്ഷെ ഞങ്ങള്‍ക്ക് ജീവിക്കണം - അലീനയെന്ന പത്താം ക്ലാസുകാരിക്ക് കണ്ണീര്‍ തോരുന്നില്ല. ബുധനാഴ്ച എസ്.എസ്.എല്‍.. .സി  പരീക്ഷ ഫലം വന്നപ്പോള്‍ എ പ്ലസുകളടക്കം മികച്ച ഗ്രേഡുകള്‍ നേടി വിജയം കൈവരിച്ചതിന്റെ സന്തോഷമൊന്നും ഈ പെണ്‍കുട്ടിക്കില്ല. കാരണം അവളുടെ കുഞ്ഞനുജന്‍ ജോസഫ്‌ ആഡ് ലിന്‍റെ പാവക്കുട്ടികള്‍ മറ്റൊരാള്‍ തട്ടിയെടുത്തിരിക്കുന്നു.  ആ പാവക്കുട്ടികള്‍ ഉള്ള വീടും അയാള്‍ തട്ടിയെടുത്തു.

എല്‍.ഐ.സി ഏജന്റ് ആയ   പപ്പ  ജയിന്‍ ബാബുവും  അമ്മ ലിനറ്റും കൂടി സ്വപ്നങ്ങളും മിച്ചം പിടിച്ചുണ്ടാക്കിയ പണവും ചേര്‍ത്ത് പണിത വീട് ഇപ്പോള്‍ മറ്റാരൊക്കെയോ കൈവശം വച്ചിരിക്കുന്നു. നിയമ പോരാട്ടം നടത്തി കൊണ്ടിരിക്കുമ്പോഴും ന്യായം നടത്തേണ്ടവര്‍ തന്നെ  മുഖം മൂടികള്‍ ധരിച്ച് ചതിക്കുന്നു . ഇപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിതലരിച്ച  വാടക കെട്ടിടത്തിലെ കണ്ണീര്‍കൂരയില്‍ അവര്‍ നാല് പേരും  നിശബ്ദരായി ജീവിക്കുന്നു. ഒന്നരകൊല്ലം മുന്‍പ് അലീന ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്  ഭൂമാഫിയയുടെ ചതിയില്‍ പെട്ട് ഇവര്‍ക്ക് എറണാകുളം വൈപ്പിന്കരയിലെ ഞാറക്കലില്‍ ഉണ്ടായിരുന്ന 19 സെന്റ്‌ പുരയിടവും 1450 ചതുരശ്ര അടിയുള്ള പുതിയ വീടും നഷ്ടമായത്. അതോടെ പഠനം അവതാളത്തിലായി.  അതു കൊണ്ട് തന്നെ പത്തില്‍ ജയിക്കുമെന്ന വിശ്വാസം അലീനക്ക് നഷ്ടപ്പെട്ടിരുന്നു.
വീട് വയ്ക്കുന്നതിനു നാല് സെന്റ്‌ ഭൂമി ഈടായി നല്‍കി  ജയിന്‍ ബാബു കൊള്ളപലിശക്ക് വായ്പ എടുത്തിരുന്നു. കരാറില്‍ പറഞ്ഞ സമയത്തിന് പണം കൊടുത്ത് ഭൂമി തിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഇവര്‍ക്ക് നഷ്ടമായത് ഇവരുടെ മുഴുവന്‍ ഭൂമിയും വീടും ജീവിതവുമാണ്. പ്രോപര്‍ടി ലോണ്‍ എന്ന പരസ്യ ബോര്‍ഡ്‌ വച്ച് ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ സഹായിക്കുന്ന  ഏജന്റ് ആയി നടക്കുന്ന പുല്ലേപ്പടിയിലുള്ള ബാബുരാജിന്റെ വലയില്‍ വീണതും അങ്ങനെയാണ്.

ജയിന്‍ ബാബുവിന്റെ കയ്യിലെ രേഖകള്‍ ലോണ്‍ എടുക്കാന്‍ പര്യാപ്തമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച ബാബുരാജ് നികുതി രേഖകള്‍ തന്നു സഹായിക്കുമെന്ന് പറഞ്ഞു ആലപ്പുഴയിലെ മാത്യു ജേക്കബ്‌ എന്നയാളെ പരിചയപ്പെടുത്തി. എന്തായാലും വായ്പ ശരിയാകണമെന്നും അങ്ങനെയെങ്കില്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ വായ്പ എടുത്ത വകയില്‍ ഫെഡറല്‍ ബാങ്കില്‍ പണയം വച്ച ആധാരം തിരിചെടുക്കുന്നതിനുള്ള പണം കൂടി കൂട്ടി എടുക്കാന്‍ ഏജന്റ് ബാബുരാജ്‌ നിര്‍ദ്ദേശിച്ചു. ഈ ആറു ലക്ഷത്തിനുള്ള  പലിശയായി അയ്യായിരം രൂപ  വീതം ആക്സിസ്‌ ബാങ്ക് വഴി നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. ആറു ലക്ഷം രൂപ പൂര്‍ത്തിയാകുമ്പോള്‍ ആധാരം തിരിച്ചു കൊടുക്കാമെന്നും വ്യക്തമാക്കി. ഈ വ്യവസ്ഥകള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് കൊള്ളപലിശക്കാരെ വിളിച്ചു വരുത്തി   പണം കൊടുത്ത് തീര്‍ക്കുകയും ഫെഡറ ല്‍ ബാങ്കില്‍ നിന്നും ആധാരം തിരിച്ചെടുക്കുകയും ചെയ്തു.

ലിനറ്റും ജയിന്‍ ബാബുവും അറിയാതെ മാത്യു ഇവരുടെ ആധാരം എറണാകുളം  എം ജി റോഡിലെ എസ്.ബി.ടിയില്‍ നിന്നും 25 ലക്ഷം രൂപ വായ്പയെടുത്തെന്നും ഇത് തിരിച്ചടക്കാത്തതിനാല്‍ 40 ലക്ഷം രൂപ ബാധ്യതയായെന്നും ജപ്തി ചെയ്യുമെന്നുമുള്ള വിവരമാണ് പിന്നീട് അറിഞ്ഞത്.  പോലീസ് ഇടപെട്ട് മാത്യുവില്‍ നിന്നും അത്രയും തുകക്കുള്ള കടപത്രം എഴുതി വാങ്ങി എന്നാല്‍ 2012 ഫെബ്രുവരി പതിനെട്ടിന് എസ്.ബി.ടി ബാങ്ക് ഈ കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. പോലിസ്‌ വീണ്ടു ഇടപെട്ട് ഈ കുടുംബത്തെ ആലപ്പുഴയിലുള്ള മാത്യുവിന്റെ വീട്ടില്‍ താമസിപ്പിച്ചു.
 തുടര്‍ന്ന് കേസ്‌ കൊടുത്തപ്പോള്‍ മാത്യുവിന്റെ വീട് കോടതി കണ്ടു കെട്ടുകയും ചെയ്തു. ആധാരം വ്യാജമായി ഉണ്ടാക്കിയതാണെന്നും റദ്ദു ചെയ്യണമെന്നും ആവശ്യപ്പെടുന്ന കേസ്‌ നിലവിലിരിക്കെ പത്ര പരസ്യം പോലും നല്‍കാതെ 90 ലക്ഷം വിലമതിക്കുന്ന ഭൂമിയും വീടും 40 ലക്ഷം രൂപയ്ക്കു ബാങ്ക് അധികൃതര്‍  വിറ്റു. ഇതിനെതിരെ മറ്റൊരു കേസും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം എട്ടിന് ഏജന്റ് ബാബുരാജും ഭാര്യ രാജമ്മയും സമാനമായ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലിലായി. ഇതോടെ കേസ്‌ കോടതിക്ക് ബോധ്യപ്പെടുമെന്നും വീടും സ്ഥലവും തിരിച്ചു കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.

നീതി കിട്ടിയില്ലേല്‍ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ട് പോകണമെന്ന് ഇവര്‍ക്ക് അറിയില്ല. അലീനക്ക് പ്ലസ്‌ ടുവിന് ചേരണം എന്നുണ്ട്. എന്നാല്‍ ജീവിതത്തിലെ അനിശ്ചിതാവസ്ഥ പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അലീന.


സൂ സൂ - 'വ' യും 'ളി' യും

ഫേസ് ബുക്ക്‌ ലിങ്ക്

'വ' യും 'ളി' യും ചേര്‍ന്ന ആ വാക്കില്ലേ , അയ്യേ ഒരുമിച്ചു പറയില്ല . ഇങ്ങനെ കേട്ടാല്‍ മതി- സ്കൂളില്‍ കുട്ടികള്‍ അങ്ങനെയാണ് പറയുക. പറയുക പോലുമില്ല. വായ കൈ കൊണ്ട് അടച്ചു പിടിച്ചു പ്ര്ര്ര്രര്ര്‍ എന്ന് ശബ്ദമുണ്ടാക്കി കാണിക്കും.പുതിയ ജനറേഷന് ആ വാക്ക് ,   വളി എന്ന് പറയാന്‍ തന്നെ  നാണമാണ്. പണ്ട് തേന്മാവിന്‍ കൊമ്പത്ത് വഴി ചോദിയ്ക്കാന്‍ വളി നീട്ടി പറയുന്ന മോഹന്‍ലാലിനെ കണ്ടു നമ്മള്‍ ഇപ്പോഴും ആര്‍ത്തു ചിരിക്കും. പുതിയ സിനിമയായ ആമെനില്‍ വളി ജനകീയവല്‍ക്കരിചെന്നു ഒരാള്‍ പറഞ്ഞു കേട്ടു. അത് അശ്ലീലം ആണെന്ന് വേറൊരാള്‍ പറഞ്ഞു. അങ്ങനെ പറയാന്‍ ചമ്മലും വിടാന്‍ നാണക്കെടുമുള്ള  വളി വിശേഷം ഇപ്പോള്‍ പരസ്യ ചിത്രങ്ങളിലേക്കും കടക്കുന്നു. അതും ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഉയരത്തിലുള്ള വോഡ ഫോണിന്‍റെ സൂ സൂ പരസ്യം ഇക്കൊല്ലം സെലിബ്രിറ്റി ഗോസിപ്പ്‌ പ്ലാനുകള്‍ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നത്  കണ്ടാല്‍ ആരുമൊന്നു ചിരിച്ചു പോകും.  കാറില്‍ നിന്നിറങ്ങി കാമറകള്‍ക്ക് മുന്നില്‍ വന്നു നില്‍ക്കുന്ന സെലിബ്രിറ്റി വളി വിടുന്നതും അയാള്‍ ചമ്മുന്നതും എല്ലാവരും പരുങ്ങുന്നതും  വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് പിന്നീട് ഓരോ വ്യക്തികള്‍ക്കും കേള്‍പ്പിക്കുന്ന ഗോസിപ്പ്‌ പ്ലാന്‍ ആണ് പരസ്യ തീം. കണ്ടു നോക്കൂ







2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

വിവരാവകാശ നിയമവുമായി നിരുപമ

ഫേസ് ബുക്ക്‌ ലിങ്ക്
ബസുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ വിവരാവകാശ നിയമത്തെ കൂട്ടുപിടിച്ച നാലാം ക്ളാസുകാരി നിരുപമ മാതൃകയാകുന്നു. സര്‍ക്കാര്‍ നടപടികളിലെ കുരുക്കഴിക്കാന്‍ വിവരാവകാശ നിയമം ഉപയോഗിച്ച് വിവരങ്ങള്‍ നേടിയ ആലപ്പുഴ എഴുപുന്ന അമല പബ്ളിക് സ്കൂളിലെ ഈ ഒമ്പത് വയസ്സുകാരി നിയമം വലിയവര്‍ക്ക് മാത്രമുള്ളതല്ല എന്ന് തെളിയിക്കുകയാണ്. ഇത് വഴി നേടിയെടുത്ത രേഖകള്‍ ഉപയോഗിച്ച് തുടര്‍നടപടികള്‍ സീകരിക്കുന്നതില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും ഈ മിടുക്കിയുടെ പ്രവൃത്തി വഴി തെളിച്ചിരിക്കുകയാണ്. ഇതിന് നിമിത്തമായതാകട്ടെ, ഏറെ ഇഷ്ടമുണ്ടായിരുന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിക്ടസിന്‍െറ ദാരുണ മരണവും. 2011 നവംബര്‍ 17ന് സ്കൂളിന് മുന്നില്‍ സ്വകാര്യ ബസിടിച്ചാണ് സിസ്റ്റര്‍ വിക്ടസ് മരിച്ചത്. ബസുകളുടെ മരണപ്പാച്ചിലാണ് അപകടത്തിന് ഇടയാക്കിയത്. ഇത് അവസാനിപ്പിക്കാന്‍ എന്തുചെയ്യാനാകും എന്ന് ഈ കുരുന്ന് തന്‍െറ പിതാവിനോട് ആരാഞ്ഞു. അറിയപ്പെടുന്ന വിവരാവകാശ നിയമ ആക്ടിവിസ്റ്റും ഹൈകോടതിയില്‍ അഭിഭാഷകനുമായ അഡ്വ.ഡി.ബി. ബിനു മകളുടെ ആവശ്യത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അങ്ങനെയാണ് നിരുപമ നിയമ ഗോദയിലേക്കിറങ്ങിയത്. എറണാകുളം- ചേര്‍ത്തല- കുമ്പളങ്ങി റോഡ് അപകടങ്ങളുടെ സ്ഥിരം വേദിയാണ്. തുറവൂരും എഴുപുന്നയിലും ഉള്ള റെയില്‍വേ ഗേറ്റുകളില്‍ നഷ്ടപ്പെടുന്ന സമയം തിരിച്ചു പിടിക്കാനുള്ള ബസുകളുടെ മരണപ്പാച്ചില്‍ നിരവധി ജീവനുകള്‍ കവര്‍ന്നിട്ടുണ്ട്. 2012 ഒക്ടോബര്‍ 10ന് എഴുപുന്ന സെന്‍റ് റാഫേല്‍സ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി രജനി മരിച്ചതും സ്വകാര്യ ബസിടിച്ചാണ്. അപകടങ്ങള്‍ തുടര്‍ക്കഥ ആയപ്പോള്‍ നാട്ടുകാര്‍ ഒപ്പിട്ട നിവേദനം കലക്ടര്‍ക്ക് നല്‍കി. പക്ഷേ നടപടികള്‍ ഉണ്ടായില്ല. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ വല്യേത്തോട് പൊലീസ് എയ്ഡ് പോസ്റ്റില്‍ ഉണ്ടായിരുന്ന പഞ്ചിങ് സംവിധാനം അവസാനിപ്പിച്ചതും ഇക്കാലത്താണ്. ബസുകളെ നിയന്ത്രിക്കാന്‍ പഞ്ചിങ് സംവിധാനം പുന$സ്ഥാപിക്കണം എന്ന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനവും നടപ്പായില്ല. അപ്പോഴാണ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നടപടികളും സമീപകാലത്ത് നടന്ന അപകടങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ട് നിരുപമ മാര്‍ച്ച് 20ന് അപേക്ഷ നല്‍കിയത്. പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയെന്നും അവര്‍ നല്‍കിയ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ കൗണ്‍സിലിന്‍െറ അടുത്ത യോഗത്തില്‍ തീരുമാനത്തിനായി സമര്‍പ്പിക്കുമെന്നും ആലപ്പുഴ ആര്‍.ടി.ഒ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസ് നിരുപമയുടെ അപേക്ഷ തുടര്‍ നടപടിക്കായി ഗതാഗത വകുപ്പിന് കൈമാറിയെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. തുറവൂര്‍ ചാവടി ബീനാസദനത്തില്‍ താമസിക്കുന്ന നിരുപമയുടെ മാതാവ് ബിന്നിയാണ്.



മാധ്യമം വാര്‍ത്ത 

2013, ഏപ്രിൽ 21, ഞായറാഴ്‌ച

വിവാഹത്തിനിടെ പത്രപ്രവര്‍ത്തനം

ഫേസ് ബുക്കിലെക്കൊരു ലിങ്ക്

വിവാഹം നടക്കുന്നതിനിടയ്ക്ക് കാമറ ക്ക് മുന്നില്‍ ടി വി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ വരേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകയെ പരിചയപ്പെടുക. കഴിഞ്ഞ ദിവസം തെക്ക് പടിഞ്ഞാറന്‍ ചൈനയില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യാനാണ് ചൈനീസ്‌ മാധ്യമ പ്രവര്‍ത്തക വിവാഹ വസ്ത്രത്തില്‍ കാമറക്ക് മുന്നിലെത്തിയത്. ചെന്‍ യിംഗ് എന്ന മാധ്യമ പ്രവര്‍ത്തകയുടെ വിവാഹം നടക്കുന്നതിനിടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പം ചൈനയെ പിടിച്ചു കുലുക്കുകയും ദുരന്തം വലുതാകുകയും ചെയ്തതോടെയാണ് ആഘോഷം മാറ്റി വച്ച് വിവാഹ മണ്ഡപത്തില്‍ നിന്നും നേരെ കാമറക്ക് മുന്നില്‍ എത്തിയത്. ചൈനയിലെ പ്രാദേശിക ചാനലായ സൗത്ത്‌ ചൈന മോര്‍ണിംഗ് പോസ്റ്റിലെ റിപ്പോര്‍ടറാണ്‌ ചെന്‍.. .

ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ സംഭവം  വന്‍ ഹിറ്റായിരിക്കുകയാണ് .



2013, ഏപ്രിൽ 20, ശനിയാഴ്‌ച

സ്വര്‍ണം വാങ്ങുമ്പോള്‍ സൂക്ഷിക്കുക

ഫേസ് ബുക്ക്‌ ലിങ്ക്


സ്വര്‍ണ വില ആയിരം കുറഞ്ഞു, ഇരുപതിനായിരത്തില്‍ താഴെയായി എന്നൊക്കെ പറഞ്ഞപ്പോഴേക്കും ജനം ജ്വല്ലറികളില്‍ ഒഴുകിയെത്തി. ഇപ്പോള്‍ സ്വര്‍ണം കയ്യില്‍ സ്റ്റോക്ക് ഇല്ലെന്നു വ്യാപാര പ്രമുഖര്‍ പറയുന്നു. അതിന്‍റെ അര്‍ഥം  ജനം സ്വര്‍ണാഭരണങ്ങള്‍  മൊത്തമായി വാങ്ങി കൊണ്ട് പോയി എന്ന് തന്നെയാണ്. സ്വര്‍ണ വില പവന് പതിനേഴായിരം രൂപ വരെയായി കുറയുമെന്ന് പറയുന്നു.


 ഒന്ന് ആലോചിക്കുക. നിങ്ങള്‍ കൊടുക്കുന്ന പൈസയുടെ എത്ര ഭാഗത്തിനുള്ള സ്വര്‍ണം നിങ്ങള്ക്ക് കിട്ടുന്നുണ്ട്‌? ഉദാഹരണം പറയാം. ഒരു മോതിരം വാങ്ങുന്നു എന്ന് കരുതുക. സ്വര്‍ണം ഉള്ളത് ആറായിരം രൂപയുടേത്. രണ്ടായിരം രൂപ പണിക്കൂലി. ആയിരം രൂപ കല്ലിനു. ഈ മോതിരം തിരികെ കൊടുക്കുമ്പോള്‍ ആ പണിക്കൂലിയും കല്ലിന്‍റെ പൈസയും കിഴിക്കും.  ഒപ്പം ബാക്കിയുള്ള ആറായിരം രൂപയുടെ സ്വര്‍ണത്തിന്റെ പഴമ കൂടി കുറയ്ക്കും. ചുരുക്കത്തില്‍ ഒമ്പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉപഭോക്താവിനു നഷ്ടം മാത്രം. മൊത്തം ഏഴായിരം രൂപയാണ് നഷ്ടം വരുന്നത്.   സ്വര്‍ണ വില കിഴിച്ചാല്‍  നഷ്ടം ആയിരം രൂപ.  ബാക്കി ഒരു തരി പൊന്നും ഉണ്ടാകില്ല.



ജ്വല്ലറികള്‍ ലാഭം ഉണ്ടാക്കുന്നത് സ്വര്‍ണം എന്ന ലോഹം വിറ്റിട്ടല്ല. അത് ആഭരണം ആക്കി പണിക്കൂലി എന്ന ലേബല്‍ ഉണ്ടാക്കുമ്പോഴാണ്. അത് തന്നെ ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കൊല്‍ക്കത്ത . എന്നൊക്കെ തരാം തിരിച്ച്  പണിക്കൂലി ഇനത്തില്‍ ഇരട്ടിയും മൂന്നിരട്ടിയും വാങ്ങും. ഇതറിയാതെ വാങ്ങുന്ന നമ്മള്‍ കുടുങ്ങും.

അതുപോലെ, സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും മാറാത്ത ഒന്നാണ് പണിക്കൂലി ശതമാനം . പവന്   പവന് മൂവായിരം ആയിരുന്ന കാലത്ത് പണിക്കൂലി പത്ത് ശതമാനം എന്ന കണക്കില്‍ മുന്നൂറു രൂപ . അയ്യായിരം ആയപ്പോള്‍ ഇതേ ശതമാനം , അപ്പൊ അഞ്ഞൂറ് രൂപ . പത്തായപ്പോള്‍ ആയിരം രൂപ . ഇരുപതായപ്പോള്‍ രണ്ടായിരം രൂപ. യഥാര്‍ത്ഥത്തില്‍ പണിക്കാരന് കിട്ടുന്നത്  പഴയ കൂലി തന്നെ. 


ഒപ്പം, ഓരോ ദിവസത്തെയും സ്വര്‍ണ വില എന്ന് പറയുന്നത് 22 കാരറ്റ് സ്വര്‍ണത്തിന്‍റെയാണ്. 24 കാരറ്റ് സ്വര്‍ണത്തിനു പത്രത്തില്‍ കാണിക്കുന്ന സ്വര്‍ണ വിലയേക്കാള്‍  മൂല്യം കൂടുതല്‍ കൊടുക്കണം.

ഓരോ ജ്വല്ലറികളും കൊടുക്കുന്ന പരസ്യങ്ങളില്‍  ഫ്രാന്‍സിസ്‌ ആലുക്കാസിന്റെ പരസ്യത്തില്‍ കുറച്ചു കൂടി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. രേവതിയെ കൊണ്ട്‌  ആ പരസ്യത്തിന്‍റെ സംവിധായകനും ജ്വല്ലറി ഉടമയും വസ്തുതകള്‍ ജനങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നുമുണ്ട്. വീഡിയോയും കഥാപാത്രം  പറയുന്നതും താഴെ കാണുക.

____________________________________________________________________________________ഇതെന്തായീ പറയണേ ? റേറ്റ്‌ ടാഗില്‍ എഴുതിയിരിക്കണ പണിക്കൂലി എങ്ങന്യാ കൃത്യമാകുന്നത് ?  മക്സിമം വില എഴുതിയ ബാര്‍ കോഡുകള്‍ കൊണ്ട് എന്ത് പ്രയോജനം ? അതില്‍ വിലയും പണിക്കൂലിയും നിശ്ചയിക്കുന്നത് ആ കടയുടമ തന്നെയല്ലേ ? ഗവണ്‍മെന്റല്ലല്ലോ !?

ടോട്ടല്‍ ബില്ലിലെ പണിക്കൂലി കൂട്ടി നോക്കൂ . പ്രദര്‍ശിപ്പിച്ച പണിക്കൂലിയെക്കാള്‍ എത്ര ഇരട്ടി വാങ്ങിയിട്ടുണ്ടെന്നു അപ്പോള്‍ മനസിലാകും 

പട്ടിക തിരിച്ചുള്ള പണിക്കൂലികള്‍ വെറും പ്രലോഭനങ്ങളാണ്. ഈ മൂന്നു ശതമാനം പണിക്കൂലി, നാല് ശതമാനം പണിക്കൂലിയും പ്രദര്‍ശനങ്ങളാണ്. ഒന്നോ രണ്ടോ ഡിസൈനുകള്‍ക്ക് മാത്രമാണ് ബാധകം . അതാണ്‌ മൂന്ന് മുതല്‍, നാല്  മുതല്‍ എന്നൊക്കെ കൃത്യതയില്ലാതെ പറയുന്നത്
പരസ്യങ്ങളിലെ പണിക്കൂലിയെ കുറിച്ച് മലയാളികള്‍ മനസിലാക്കി കഴിഞ്ഞു

മിക്ക പ്രമുഖ ജ്വല്ലറികള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കുന്നത്‌ ഒരേ പണിശാലകളിലാണ്, ഡിസൈനേഴ്സ് ആണ്. ഒരേ ഡിസൈനിലുള്ള ആഭരണങ്ങള്‍ എല്ലാ ജ്വല്ലറികളിലും കാണാം. നിയമത്താല്‍ നിഷ്കര്ഷിക്കപ്പെട്ട പരിശുദ്ധി എല്ലാവര്ക്കും ഒന്നാണ്, ബി ഐ.എസ് പരിശുദ്ധി. പിന്നെന്തു ന്യായത്തിലാണ് പണിക്കൂലിയുടെയും പ്രൈസ്‌ ടാഗുകളുടെയും പേര് പറഞ്ഞ് ഒരേ ഡിസൈനും പരിശുദ്ധിiയുമുള്ള ആഭരണങ്ങള്‍ക്ക്  കൂടുതല്‍ വില വാങ്ങുന്നത് 
_____________________________________________________________________________


 അപ്പോള്‍ എങ്ങനെയാണ് സ്വര്‍ണം നിക്ഷേപമാകുന്നത് ??? ഒന്നുകില്‍ സ്വര്‍ണ കമ്പികള്‍ വാങ്ങി വക്കുക, അല്ലെങ്കില്‍ ബിസ്ക്കറ്റ്. അതും കിട്ടിയില്ലെങ്കില്‍ മാത്രമേ സ്വര്‍ണ നാണയങ്ങള്‍ വാങ്ങാവൂ. അല്ലെങ്കില്‍ ഇ-ഗോള്‍ഡ്‌ എന്ന സംവിധാനം ഉണ്ട്. പണം നിക്ഷേപിക്കുന്ന പരിപാടി  . പണിക്കൂലി നഷ്ടപ്പെടില്ല.  ഈ നിലയിലാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍ സ്വര്‍ണം നിക്ഷേപം ആയെന്നു പറയാം. ഇല്ലെങ്കില്‍ സ്വര്‍ണം വാങ്ങി സ്വര്‍ണവുമില്ല, പണവുമില്ല എന്ന ഗതികേട് സ്വന്തമാക്കാം /

തദ്ദേശ സ്വയംഭരണ വകുപ്പിലെ നിയമനങ്ങളില്‍ ക്രമക്കേട്

ഫേസ് ബുക്ക്‌ ലിങ്ക് 


   തദ്ദേശ സ്വയംഭരണ വകുപ്പിന്‍്റെ കീഴില്‍ വരുന്ന കുടുംബശ്രീയിലെ പ്രോജക്ററ് കോഡിനേററര്‍ എന്‍്റര്‍പ്രൈസസ് എന്ന കരാര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തിലാണ് ക്രമക്കേടുണ്ടെന്ന  ആരോപണം ഉയരുന്നത്. അഭിമുഖത്തിനായി ആദ്യം നിശ്ചയിച്ച തിയതി മാറ്റി വച്ചന്നെു അറിയിക്കുകയും പിന്നീട് ആരെയും അറിയിക്കാതെ  അഭിമുഖം നടത്തി തെരഞ്ഞെടുക്കുകയും ചെയ്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിട്ടുള്ളത് . കുടുംബശ്രീയില്‍ നിലവില്‍ ജോലി ചെയ്യുന്നവരെ അനധികൃതമായി കുത്തിത്തിരുകാന്‍ ആദ്യം ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പട്ട 27 പേരിലെ മിക്കവരെയും മനപ്പൂര്‍വ്വം  ഒഴിവാക്കുകയായിരുന്നു. . ഇക്കഴിഞ്ഞ മാര്‍ച്ച്  23 നാണ് ഗ്രൂപ് ചര്‍ച്ചയും അഭിമുഖവും നടത്താന്‍ ആദ്യം നിശ്ചയിച്ചത്. ഷോര്ട്ട്  ലിസ്റ്റ് ചെയ്യപ്പട്ട 27  പേരെയും അഭിമുഖത്തിന് ഹാജരാകാന്‍ മാര്‍ച്ച്  21 ന് രേഖാ മൂലം അറിയിച്ചിരുന്നു. പിന്നീട് മാര്‍ച്ച്  22 ന് മിക്കവരെയും അഭിമുഖം മാറ്റി വച്ചെന്നു ഫോണില്‍ വിളിച്ചു അറിയിച്ചു.   ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടത്തിയെന്നും എട്ടു പേരെ തെരെഞ്ഞെടുതെന്നുമുള്ള അറിയിപ്പാണ് പിന്നീട് നല്‍കിയത്. ശരിയായ രീതിയില്‍ അല്ല അപേക്ഷ നല്‍കിയതെന്ന ഒഴിവു കഴിവ് വിശദീകരണമായി പിന്നീട് ഇമെയില്‍ വഴി അയച്ചു കൊടുക്കുകയായിരുന്നു.  അപേക്ഷയില്‍ ഒപ്പ് വച്ചില്ളെന്നും അക്കാദമിക യോഗ്യതകള്‍ ഇല്ലന്നെും ചൂണ്ടിക്കാണിച്ചാണ് ആദ്യം ഷോര്‍ട്ട്  ലിസ്റ്റ് ചെയ്യപ്പട്ടവരെ കൂടി പട്ടികയില്‍ നിന്നും പുറത്താക്കിയത് . ഒരു കൊല്ലം ദൈര്‍ഘ്യമുള്ള തസ്തികയിലെ ജോലി ലഭിക്കുന്നവര്‍ക്ക്  പ്രതിമാസം അമ്പതിനായിരം രൂപ വരെയാണ് വേതനം ലഭിക്കുന്നത്.  വകുപ്പിന് ആവശ്യമെങ്കില്‍ തസ്തിക കാലാവധി പുതുക്കി കൊടുക്കാന്‍ കഴിയും. അത് കൊണ്ട് സ്വാധീനങ്ങള്‍ക്ക്  വഴങ്ങിയാണ് തസ്തിക പക്ഷപാതപരമായി ചിലര്‍ക്ക്  അനുവദിച്ചു നല്‍കിയതെന്നും ആരോപണം ഉണ്ട്.  വിഷയത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

നായിന്‍റെ മക്കള്‍ !!

ഫേസ് ബുക്ക്‌ ലിങ്ക്


നായിന്‍റെ മോനെ.... അങ്ങനെ തന്നെയാണ്  , എന്ന് തന്നെയാണ് വിളിക്കേണ്ടത് ?? നായ്ക്കള്‍ക്ക് ഇതിലും അടക്കം കാണും. കാണണം. അല്ലെങ്കില്‍ ശിശു എന്ന അവസ്ഥയില്‍ നിന്നും ബാലിക എന്ന് വിളിക്കാന്‍ മാത്രം വലുതായ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍   കുപ്പിയും മെഴുകുതിരിയും കുത്തിയിറക്കിയ  ആ ജന്തുവിനെ എന്ത് വിളിക്കണം .? ചിത്രത്തില്‍ കാണുന്ന പോലെ പാവക്കുട്ടികളെ കുഞ്ഞുടുപ്പു ധരിപ്പിച്ചും തലമുടി കെട്ടിയും , അമ്മേ എന്ന് കൊഞ്ചി വിളിച്ചും , പപ്പയുടെ വിരല്‍ തുമ്പില്‍ പിടിച്ചു പൂമ്പാറ്റയായി പറന്നു നടക്കേണ്ട കുഞ്ഞു പെണ്‍കുട്ടി. അവളിപ്പോള്‍ മരണത്തോട് മല്ലടിച്ച് ആശുപത്രിയിലാണ്. അവളുടെ അരികെ വച്ച് കൊടുത്ത ആ പാവക്കുട്ടികളെ പോലെ അവളും മിണ്ടുന്നില്ല.  മിണ്ടാന്‍ അവള്‍ക്കു ആവധില്ല.

ആ ജന്തുവിനെ എന്ത് ചെയ്യണം ?? കൊല്ലണം , മുറിക്കണം എന്നൊക്കെ പറയാം. പക്ഷെ, അങ്ങനെയൊരു ജന്തുവിനെ ഉണ്ടാക്കി തീര്‍ത്ത സമൂഹത്തിന്റെ മനോഭാവത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്.  ആണായാല്‍ ചളി ചവിട്ടാനും കഴുകാനും അധികാരമുള്ളവനാണ് എന്ന മനോഭാവം മാറ്റത്തെ കുഞ്ഞുങ്ങളെ കൂടി രക്ഷിക്കാന്‍ കഴിയില്ല.

പെണ്ണ് മര്യാദക്ക് തുണിയുടുക്കാത്തതാണ് ബാലാല്സംഗങ്ങള്‍ക്ക് കാരണം എന്ന് പറയുന്ന നാറിയ മനസുള്ളവര എവിടെ ? ഇപ്പോള്‍ പറയ്‌ , ആ അഞ്ചു വയസുകാരിയുടെ ഏതു ശരീര ഭാഗം കണ്ടിട്ടാണ് ആ ജന്തു അവളെ കടിച്ചു കീറിയതെന്ന്? നായിന്‍റെ മക്കള്‍ !!

ഐ ഫീല്‍ അപ്പ്


സെവെന്‍ അപ്പിന്റെ പുതിയ പരസ്യം കണ്ടോ ?? ഹ ഹഹഹ ... കണ്ടില്ലേല്‍ കാണണം
ചകിരിക്ക് വൈവിധ്യ വല്‍ക്കരണം നടത്തി മൂല്യ വര്‍ധിത ഉല്‍പ്പന്നം ഉണ്ടാക്കി ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ വച്ചാല്‍ എന്തുണ്ടാകും ? കച്ചവടം പൊടിപൊടിക്കും.
ഉയര്‍ന്ന വിലയും കിട്ടും. മലയാളത്തിന്‍റെ കഥകളി ഓള്‍റെഡി ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ കച്ചവടം ചെയ്യുന്നുണ്ട് . സെവന്‍ അപ്പുകാര്‍ അല്‍പ്പം കൂടി വൈവിധ്യവല്‍ക്കരണം ചേര്‍ത്ത്  അവതരിപ്പിച്ചിരിക്കുന്നു.   ഐ ഫീല്‍ അപ്പ് എന്ന പരസ്യ ചിത്രം അതിനു തെളിവാണ്. കഥകളി വേഷക്കാരന്‍ സ്റ്റീരിയോ വച്ച് നടുറോഡില്‍ ഡപ്പാംകൂത്ത്‌ കളിക്കുന്നു. സംഭവം രസമായിട്ടുണ്ട്. പക്ഷെ, കലാമണ്ഡലം ടീംസ് കേസ് കൊടുക്കുമെന്ന നിലപാടില്‍ , ട്യോം ട്യോം...എന്തും സംഭവിക്കാം

കണ്ടു നോക്കൂ





Bringing Google+ Comments to Blogger





Writing a thoughtful post and seeing how people engage can be really rewarding, so we’ve made it easier to reach a broader audience and see more of their reactions.
Once you enable Google+ Comments, people can share the comments they make on your blog to their circles in Google+, helping you reach people that they know. And there's more: mentions of your posts on Google+ automatically show up right in your blog's comments, so you can see more of people’s public conversations about your content (and private conversations you’re part of).

Here's how to add Google+ Comments to your blog:

1.Sign in to Blogger
2.Click on the “Google+” tab in your blog’s Dashboard
3.Upgrade to Google+ if you haven’t already done so
4.Enable Google+ Comments. Comments already made on your posts will keep working in the new widget


About Google+ Comments

Google+ Comments is an alternative to the default commenting system on Blogger, available to blog authors who have upgraded their Blogger profile to Google+. Google+ Comments lets you bring the following conversations together in one place, right under your blog post:
  • Comments made on your Blogger blog post
  • Comments on the blog post that you’ve shared to Google+
  • Shared content on Google+ that links to your blog post
Readers will need a Google+ page or profile to comment on your blog.

Get started: Click the Google+ tab on your blog and check the box to enable Google+ comments. Note that you have to connect your blog to Google+ for this option to be displayed.

Features of Google+ Comments

Google+ Comments look similar to traditional Blogger comments, but have some important differences. For example:
  • When you leave a comment on a blog, you'll see the option, checked by default, to also share that comment to Google+.
  • Google+ posts that link to blog posts will show up as a comment underneath those blog posts
  • If original comment is shared to Google+, replies to the comment on the blog will show up in Google+ and vice versa, but only to the people that the original comment was shared with
  • If a comment is not shared with the blog author, the blog author will not be able to see the comment in either location
  • As the author of a post, you’ll receive Google+ notifications when readers comment on or share your blog post.
A Google+ Comment under a blog post
The same comment in Google+

Changing your blog's URL will cause existing Google+ Comments to disappear. If you're considering moving to/from a custom domain or changing your blog's URL, you should do so before you enable Google+ Comments.

Example of Google+ Comments in action

Let’s say that Jeral has a travel blog, and has already linked his Google+ profile to his blog. He always shares his posts to Google+ after publishing them to his blog, and responds to reader comments both on his blog, and on Google+. Jeral also sometimes comes across public posts on Google+ where readers have linked to and commented on a blog post of his. In this example, reactions to his post are scattered around the internet.
If Jeral enables Google+ Comments on his blog, all comments on Google+ linking to his blog post will also show up underneath the post. Jeral can reply to comments from either his blog or from Google+, saving him valuable time.
Circles still apply to a Google+ post or comment when it appears on Blogger -- so if Sue comments on Jeral’s Google+ post and only shares the comment with her Family circle, the comment that shows up on Jeral’s blog will also only be visible to Sue’s Family circle. Jeral will not be able to view Sue’s private comment, but her family members will see it when they visit Jeral’s blog.
For more information, see our Google+ Comments FAQs.

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

അവളൊരു പാവം പാല്‍ക്കാരി പെണ്ണ്


സൈക്കിള്‍ എടുത്തു മുറ്റത്തിറക്കിയതെങ്ങാനും കണ്ടാല്‍ ജോബിയേട്ടന്‍ പാടി തുടങ്ങും....
അവളൊരു പാവം പാല്‍ക്കാരി പെണ്ണ് ......

''ഹും..പോക്കോ രാവിലെ തന്നെ ചീത്ത വിളി കേള്‍ക്കാന്‍ നില്‍ക്കണ്ട '' എന്ന് പറഞ്ഞാല്‍ കൂടുതല്‍ ഉച്ചത്തില്‍ ജോബിയേട്ടന്‍ രണ്ടു തവണ കൂടി അതേ  വരി പാടും.. അപ്പോള്‍ അപ്പുറത്തെ ലൂവീസേട്ടന്‍ പറയും ''ഡാ ജോബ്യേ  ..നീ എന്തിനാടാ എന്‍റെ മാത്തിരീനെ കള്യാക്കണേ ?? നിനക്ക് അടി വേണോടാ ''ന്നു..

ജോബ്യേട്ടന്‍റെ പാട്ടിനു ഒച്ച കൂടുമ്പോള്‍ കയ്യില്‍ കിട്ടിയതെടുത്തു ഞാന്‍ ഏറിയും. മിക്കവാറും ഞങ്ങളുടെ വീടുകളുടെ കോമണ്‍ ബാത്ത്റൂമിന്‍റെ തകരപാട്ട വാതിലില്‍ കല്ല്‌ വന്നു പതിയുന്നതിന്‍റെ ശബ്ദം ചെവി മൂളിച്ചാലും  ജോബ്യേട്ടന്‍ പാട്ട് നിറുത്തില്ല. ഡീ ജിഷ മാളോ എന്ന് മാത്രം ചിലപ്പോ ഞെട്ടി വിറച്ചു ഉറക്കെ വിളിക്കും.

(ജോബ്യേട്ടന്‍ എന്‍റെ സഹോദര സ്ഥാനത്തുള്ളയാളാണ്, ലൂവീസേട്ടന്‍ എന്‍റെ 'പപ്പയും. അപ്പുറത്തെ വീട്ടിലെ സീക്കോ, സിജി പിള്ളേരുടെ അപ്പനാണ് ലൂവീസേട്ടന്‍. . എല്ലാരും ലൂവീസേട്ടാ എന്ന് വിളിക്കുമ്പോള്‍ അടുത്ത കൂട്ടുകാരിയായ സിജി ചേച്ചിയുടെ വാല് പിടിച്ചു ഞാനും വിളിക്കും- 'പപ്പേ ..''എന്ന് . അതൊരു കാലം. ഇന്ന് ലൂവീസേട്ടന്‍ ഇല്ല.)

ചെറുപ്പത്തിലെ സന്തത സഹചാരിയായിരുന്നു സൈക്കിള്‍. ബി.എസ്.എ ജൂനിയര്‍ ടൈപ്പ്. അന്ന് പത്തു മുന്നൂറ്റമ്പത് വീടുകള്‍ നിറഞ്ഞ പള്ളി പരിസരത്തെ ഹൗസിംഗ് കോളനിയില്‍ നിരത്തില്‍ സൈക്കിള്‍ ചവിട്ടാന്‍ ധൈര്യം കാണിച്ച ഏക പെണ്‍തരി ഞാനാണ്.  അമ്മ വീടിന്‍റെ ഗ്രാമത്തില്‍ പോയാല്‍ ഒരുപാട് പെണ്‍കുട്ടികള്‍ സൈക്കിള്‍ചവിട്ടി പോകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അല്പം പരിഷ്കാരം ഉള്ള പട്ടണപ്രദേശത്ത് ഈ പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടാത്തത് എന്താണെന്ന് അന്ന് പല തവണ ആലോചിട്ടുണ്ട്. അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടില്ല എന്ന് എന്‍റെ അമ്മൂമ്മ പല തവണ പറയാറുണ്ട്‌, ചിലപ്പോള്‍ അവരുടെ അമ്മൂമ്മമാര്‍ അങ്ങനെ പറഞ്ഞത് അവര്‍ അനുസരിക്കുന്നുണ്ടായിരിക്കും, അല്ലേ  ??

പക്ഷെ, എന്‍റെ കഥയില്‍ സൈക്കിള്‍ എന്‍റെ മാത്രം ആവശ്യമല്ല. ഉരി, നാഴി, നാവുരി, രണ്ടു നാഴി , ഒരു ലിറ്റര്‍ വീതം നിറച്ച പാല്‍ കുപ്പികള്‍ പത്തു നൂറു വീടുകളില്‍ എത്തിക്കണം. അതും, സ്കൂളില്‍ ബെല്ലടിക്കുന്നതിനു മുന്നേ എത്തണമെങ്കില്‍ സൈക്കിള്‍ തന്നെ വേണം. രണ്ടു സഞ്ചിയില്‍ നിറയെ കുപ്പികള്‍, അവ ഹാന്‍ഡിലിന്റെ ഇടതും വലതും കൊളുത്തിയിട്ട് ഞാനത് എത്തിക്കണം.
അങ്ങാടി എന്ന് ഞങ്ങള്‍ തൃ ശൂര്‍ക്കാര്‍ പറയുന്ന ഹൗസിംഗ് കോളനിയില്‍ നേരം വെളുക്കുന്നത് ആറു മണിക്കാണ്. എണീറ്റ്‌ പത്രം വായിക്കുന്നതിനു മുന്നേ ചായ കുടിക്കുന്ന ഗൃഹനാഥന്മാരുള്ള വീടുകളില്‍ കുറഞ്ഞത് ആറരക്കെങ്കിലും പാല്‍കുപ്പി എത്തണം. ഇല്ലെങ്കില്‍ പലയിടത്തു നിന്നും പരിഹാസം പൊതിഞ്ഞ  ' ''ന്തൂട്ട്യാട്യെ നിനക്ക് നേരം വെളുത്തില്ലേ ? നിന്ക്ക് ഇത്തിരി നേരത്തെ പാല്‍ എത്തിച്ചാലെന്താ? ദേ, ഞങ്ങള്  വേറെ പാലുകാരെ നോക്കും കേട്ടാ ' തുടങ്ങിയ   പറച്ചിലുകള്‍ കേള്‍ക്കേണ്ടി വരും. തിരിച്ചു എന്തെങ്കിലും പറഞ്ഞാല്‍ പാല്‍ കച്ചോടം നിറുത്തിയാലോ എന്ന് കരുതി പലപ്പോഴും ഒന്നും തിരികെ പറയില്ല.

തിരിച്ച് പറയും- എപ്പോഴാന്നോ - കാലിക്കുപ്പി എടുക്കാന്‍ ചെല്ലുമ്പോള്‍  കുപ്പി നിറയെ പാല്‍ അതേ  പടി  ഇരിക്കുന്ന കണ്ടാല്‍. അപ്പോള്‍ ചോദിക്കും '' ഇന്നെന്താ എണീക്കാന്‍ വൈകിയോ ''

ഹ ഹ ഹ ... ഏതു പട്ടിക്കും ണ്ട് ഒരു ദിവസം , അല്ലേ  ??

അപ്പോള്‍, പറഞ്ഞു വന്നത് വിട്ടു പോയി, ഞാന്‍ ഇത്രേം വീട്ടില്‍ നേരത്തിനു പാല്‍ എത്തിച്ചില്ലേല്‍  അവരാരും പാല്‍ചായ കുടിക്കില്ല. അപ്പോള്‍ എനിക്ക് സൈക്കിള്‍ വേണ്ടത് അവരുടെ ആവശ്യമാണ്.

 പിന്നെ, എടുത്താല്‍ പൊങ്ങാത്ത ഭാരം ഈ കുര്‍ണിയുടെ കയ്യില്‍ കൊടുത്തു വിട്ടാല്‍ വഴിയില്‍ വീണു പോയാലോ എന്ന അപ്പന്‍റെ ആധിയും ..

(അപ്പന്‍ രാവിലെ പോകും നാട് നന്നാക്കാന്‍...... . . ,പിന്നെ എവിടെയാ പാല്‍ കൊണ്ട് കൊടുക്കാന്‍ നേരം. രാവിലെ വീടിന്റെ വാതില്‍തുറക്കുമ്പോള്‍ മുറ്റത്തുണ്ടാകും കുറെ പേര്‍ '' ജോര്ജൂട്ട്യെ ..കുടിവെള്ള പൈപ്പ്‌ പൊട്ടി, പറഞ്ഞിട്ടും ആരും നേരെയാക്കാനില്ല,   ജോര്ജ്ജെ കരണ്ട് കിട്ടിയില്ല, ജോര്‍ജേട്ടാ   പെന്‍ഷന്‍ തടഞ്ഞു വച്ചു സഹായിക്കണം  ' എന്നൊക്കെ പറഞ്ഞ് കുറെ പേര്‍.. . അവര്‍ക്കൊപ്പം അപ്പോള്‍ ഇറങ്ങിയാല്‍ പാതിരാക്കാണ്‌ പിന്നെ കേറി വരുന്നത്..   അയ്യോ, പാവം ഞാനേ....)


അപ്പോള്‍ എന്‍റെ സൈക്കിള്‍, സര്‍ക്കസ്‌ യജ്ഞത്തിലെ സൈക്കിള്‍ പോലെ പ്രധാനമായിരുന്നു. എന്നെ അറിയുന്നത് പോലെ നാട്ടുകാര്‍ എന്‍റെ സൈക്കിളിനെയും അറിഞ്ഞിരുന്നു. നാട്ടില്‍ സൈക്കിള്‍ ഉള്ള കുട്ടികള്‍ കുറവ്. അതില്‍ തന്നെ സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടി ഒരാള്‍., അഹങ്കരിക്കാന്‍ എവിടേലും പോകണോ...

പക്ഷെ, കഥയില്‍ ചില നേരത്തു ചില വില്ലന്മാര്‍ കേറി വരും. സിനിമയിലൊക്കെ കാണുന്ന പോലെ, പണക്കാരന്‍റെ വീട്ടിലെ  തിളപ്പുള്ള വരുത്തന്‍ വിരുന്നുകാരന്‍ പയ്യന്മാര്‍. .  വെക്കേഷന് അമ്മയിയുടെയോ അങ്കിളിന്‍റെയോ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വരുന്നവരാണ്. അവരാരും പെണ്‍കുട്ടി സൈക്കിള്‍ ചവിട്ടുന്നത് കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും,  ഓ പിന്നേ ..ന്നു നീട്ടി വലിച്ചു മുഖം കോട്ടുന്നത്.

 പാല്‍ കുപ്പി കൊണ്ട് വക്കാന്‍ ചെന്നാല്‍ അവന്മാരുടെ കൊത്തിപ്പറച്ചിലുകള്‍ കേള്‍ക്കാം. കുറെ പറഞ്ഞാല്‍ പാല് വാങ്ങുന്ന വീട്ടിലെ വിരുന്നുകാരനാനെണെന്ന്  നോക്കില്ല- ''എടാ ചെക്കാ, നിന്‍റെ നാട്ടില് പോയി കളിയെടാ -എന്നു പറയും. ഹും..അവരുണ്ടോ വിടുന്നു. ഒടുക്കം കളിയാക്കല്‍ എന്‍റെ കറുപ്പ് നിറത്തിലും സൗന്ദര്യ കുറവിലും കൊണ്ട് ചെന്ന് കൂട്ടിക്കെട്ടും. എന്നിട്ട് കാളി , കറുമ്പി, കുര്‍ണി , കാക്കാത്തി, കാട്ടുറാണി തുടങ്ങിയ പേരുകള്‍ വിളിച്ചു കളിയാക്കും .  ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും അധിക്ഷേപിച്ചു സംസാരിക്കാന്‍ അവര്‍ എവിടെ നിന്ന് പഠിച്ചെന്നു ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ആ വിളി വരുമ്പോള്‍ ഞാന്‍   ആ വീട്ടിലെ ആഥിതേയരായ കുട്ടികളെ നോക്കും- '' വെക്കേഷന്‍ കഴിഞ്ഞാല്‍ അവര് പോകും. അന്ന് നമ്മളോക്കെയെ  കാണൂ.ഇപ്പോള്‍ നീ മിണ്ടാതെ അവനു കൂട്ട് പിടിച്ചോ. അപ്പൊ കാണിച്ചു തരാം'' - എന്ന ഭാവത്തില്‍. അപ്പോള്‍ അവര് പതുക്കെ വീട്ടിലോക്കോടും '' മമ്മ്യേ'' ...ന്നു വിളിച്ചിട്ട്.... ഹും നമ്മോളോടാ  കളി


 കഥയുടെ ആദ്യത്തില്‍ പറഞ്ഞ ജോബ്യേട്ടന്‍, അനിയന്‍ ജിയോ, സീക്കോ, എന്‍റെ അനിയന്മാരായ ജിന്റോ, ജിജാസല്‍   എന്നിവരേം കൂട്ടി ആ വരുത്തന്‍ വന്ന വീടിന്‍റെ മുന്നിലൂടെ നാലഞ്ചു തവണ നടക്കും. വരുത്തന്‍  കണ്ണിനു മുന്നില്‍ വന്നാല്‍ അവന്‍റെ പണി കഴിഞ്ഞു- കൂട്ടത്തില്‍ മൂത്തവനായ ജോബ്യേട്ടന്‍ കണ്ണ് പൊട്ടണ ചീത്ത വിളിക്കും. മേലാല്‍ അവര് ഈ പണി കാണിക്കില്ല. അവര് മിണ്ടില്ല, കാരണം പേടിയാണ്.  പേടിക്കണം, ഞങ്ങളുടെ വീടിനു മുന്നില്‍ കൂടി വേണം അവര്‍ക്ക് പള്ളിയില്‍ പോകാന്‍..., ചീത്ത വിളി ഇനിയും കേള്‍ക്കേണ്ടി വരും. ഹ ഹഹ ഹ....


സ്കൂളില്‍സയന്‍സ് ക്ലബില്‍ മല്‍സരത്തിനു സൈക്കിള്‍ സര്‍കസ് കാട്ടി ഫസ്റ്റ്  വാങ്ങണം എന്ന് കരുതും. പക്ഷെ, കൂട്ടുകാരി ജിസ്മി അവളുടെ ക്യൂട്ട് ഹാന്‍ഡ്‌സം പോമാറേനിയന്‍ വെളുമ്പന്‍ പഞ്ഞിക്കെട്ടിനെ കൊണ്ട് വന്നു താലോലിക്കും. അവള്‍ക്കു തന്നെ എല്ലാക്കൊല്ലവും ഫസ്റ്റ്.


സൈക്കിള്‍ ഒരെണ്ണം വാങ്ങി ഓഫിസില്‍ കൊണ്ട് വന്നപ്പോള്‍   ഇങ്ങനെ കുറെ ഓര്‍മ്മകള്‍ ഇന്ന് മനസിലേക്ക് തള്ളിക്കേറി വന്നു. പത്തു പന്ത്രണ്ടു കൊല്ലം കൊണ്ട് നടന്ന ഗൃഹാതുര ഓര്‍മകളെ നിരത്തില്‍ ഇറക്കുമ്പോള്‍ പഴയ വരുത്തന്‍വില്ലന്മാര്‍ ഇപ്പോഴും കാണുമോ എന്ന ശങ്ക ഇല്ലാതില്ല . എത്ര പേരോട് തല്ലു പിടിച്ചു ജയിക്കേണ്ടി വരുമോ ( അതെ ജയം എനിക്ക് തന്നെ , ഹ ഹ ഹ ) ...ആവോ ....



ഫേസ് ബുക്ക്‌ ടൈം ലൈനിനു പുതിയ ലേ ഔട്ട്‌




വ്യക്തിഗത വിവരങ്ങള്‍  ഇടതു വശത്തും പോസ്റ്റുകള്‍ വലതു വശത്തും ക്രമീകരിച്ച വിധത്തിലുള്ള ടൈം ലൈന്‍ ലേ ഔട്ട്‌ നിലവില്‍വന്നു. കവര്‍ ചിത്രത്തിന് തൊട്ടു താഴെ  TIMELINE, aBOUT, fRIENDS, pHOTOS, mORE എന്നീ ഓപ്ഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
മോര്‍ എന്ന ലിങ്കില്‍ നിന്നും Places, Music, Films, Tv Programmes, books, Gmaes, likes, notes എന്നിവയിലേക്ക് എളുപ്പം പ്രവേശിക്കാം

2013, ഏപ്രിൽ 13, ശനിയാഴ്‌ച

കോടികള്‍ ദേ പോയി, ദാ വന്നു !

Face book link 





മുസിരിസ് ബിനാലെക്ക് കോടികള്‍ കൊടുത്തും എടുത്തും  കോടികള്‍ തടഞ്ഞും ബിനാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കൊടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഒരു കൂട്ടര്‍ കയ്യടിച്ചു, അത് കിട്ടിയാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുന്നവര്‍ തന്നെ . എതിര്‍പ്പുള്ളവരുടെ മുഖത്ത് അടിക്കുന്ന പോലെയൊക്കെ അവര്‍ ആഹ്ലാദിച്ചു. കൊടുക്കണ്ട എന്ന് നാഴികക്ക് നാല്പതു വട്ടം പറയുകയും അഴിമതിയുണ്ടെന്ന് ശക്തിയുക്തം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇടക്കൊന്നു കാലു മാറിയത് ഹൈകോടതി കഴിഞ്ഞ ദിവസം തടഞ്ഞു . അപ്പോള്‍ ആദ്യം കയ്യടിച്ചവരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. അഞ്ചു കോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചാണ് തടഞ്ഞത്. ധനകാര്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇവ അന്വേഷിക്കാന്‍ വിജിലന്‍സ്‌ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം പത്തു പൈസ കൊടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്തിരുന്നു. ഈ സത്യവാങ്ങ്മൂലം നിലനില്‍ക്കെ കോടികള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ലാന്‍റെണ്‍ ഫൈന്‍ ആര്‍ട്സ്‌ സൊസൈറ്റി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്


2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

സിന്ധു ജോയിയുടെ വെളിപ്പെടുത്തലുകള്‍

ഫേസ് ബുക്ക്‌ പേജ് 

വരും ദിനങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍  കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി സിന്ധു  ജോയ് എഴുത്തിന്‍റെ  വഴിയിലേക്ക് .കുറെ നാളായി സ്വയം തീര്‍ത്ത  തടവറയില്‍ കഴിയുകയായിരുന്നു എന്ന് സമ്മതിക്കുന്ന സിന്ധു ഇതുവരെ  ജീവിതത്തില്‍ അനുഭവിച്ചതും എന്നാല്‍  പൊതു ജനം  അറിയാത്തതുമായ പല കാര്യങ്ങളും  എഴുത്തില്‍ വെളിപ്പെടുത്തുമെന്ന പ്രസ്താവന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഫേസ് ബുക്കിലാണ് ആദ്യം അവര്‍ ഇക്കാര്യം വ്യക്തമാക്കിയത് 



തുറന്നെഴുത്തിന്‍റെ  എതിര്‍പ്പുകള്‍  ഉയര്‍ന്നേക്കുമെന്നും എന്നാല്‍  അവയെ തെല്ലും കൂസാന്‍ തയാറല്ലെന്നും സിന്ധു പറയുന്നു. മലയാളത്തിലുള്ള ഇന്‍റര്‍നെറ്റ് പോര്‍ട്ടലില്‍ ‘ഇടം - വലം ’ എന്ന പേരിലെഴുതുന്ന 
കോളം ഇപ്പോള്‍ തന്നെ നല്ല എഴുത്തുകാരി എന്ന പേരുണ്ടാക്കി കൊടുത്തതായി പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്. പഠനകാലത്ത് ഒന്നിച്ചുണ്ടായിരുന്ന സോണി എം. ഭട്ടതിരിപ്പാട് എന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍റെ  തിരോധാനം സംഭവിച്ച കുറിപ്പാണ് ഇതില്‍ ആദ്യത്തേത്.


 ഇടതു പക്ഷക്കാരിയായി രാഷ്ട്രീയജീവിതം ആരംഭിക്കുകയും നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും പൊലീസ് മര്‍ദനത്തില്‍ പരിക്കേല്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തത് വഴി 
വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് സിന്ധു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്, സി.പി.എം  ജില്ലാ കമ്മിറ്റിയംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ച  സിന്ധു നിയമസഭ തെരഞ്ഞെടുപ്പില്‍  പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും എറണാകുളം ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി കെ.വി. തോമസിനെതിരെയും സ്ഥാനാര്‍ഥിയായി നിന്ന് കടുത്ത മത്സരം സൃഷ്ടിച്ചിരുന്നു.


2011 ല്‍  എസ്.എഫ്.ഐയുടെ ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനവും സി.പി.എം അംഗത്വവും രാജിവെച്ചാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. സിന്ധുവിന്‍റെ കൂടെ നിന്ന പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍  തന്നെ വ്യക്തിഹത്യയും അപകീര്‍ത്തികരമായ പ്രചാരണങ്ങളുമായി മാനസികമായി സൈബര്‍ ഇടങ്ങളിലും പൊതുവേദികളിലും ആക്രമിച്ചു.


പിന്നീട് രാഷ്ട്രീയ കളത്തില്‍ നിന്നും വിട്ടു നിന്ന സിന്ധു
പഠനവും മറ്റുമായി കഴിയുകയായിരുന്നു.  പിന്നീട് വി.എസ് അച്യുതാനന്ദന്‍ സിന്ധുവിനെ അഭിസാരിക എന്ന് വിളിച്ചത് ഏറെ വിവാദമുണ്ടാക്കി. കറിവേപ്പില എന്ന അര്‍ഥത്തിലാണ് അതുപയോഗിച്ചതെന്ന് വി.എസ് പിന്നീട് വിശദീകരണം നല്‍കി. ഇടക്കാലത്ത്  സൈബര്‍ ലോകത്ത് ഏറെ സജീവമായ സിന്ധു തന്‍െറ രാഷ്ട്രീയ ചിന്തകള്‍ പൂര്‍ണമായും മാറ്റി വച്ച് പാചക കുറിപ്പുകളും സ്വന്തം യാത്രകളും മാത്രമായി പങ്കുവച്ചു. അന്ന് പരിഹസിച്ചവരെ കൂടി അമ്പരപ്പിച്ചാണ് സിന്ധു ഗൗരവമായ എഴുത്തിലേക്ക് കടക്കുന്നത്.

ജീവിതാനുഭവങ്ങള്‍ മറ്റുള്ളവരോട് പങ്കുവെക്കുക എന്നതിലപ്പുറം
ചുറ്റുപാടുമുള്ള നന്മകളും തിന്മകളും വരച്ചു കാട്ടുമെന്നും സിന്ധു വ്യക്തമാക്കുന്നു.  രാഷ്ട്രീയ ജീവിതം മാത്രം വച്ച് വിധിക്കുന്നവരുടെ മുന്നിലേക്ക് വ്യക്തി എന്ന നിലയിലുള്ള അമര്‍ഷവും പ്രതിഷേധവും അറിയിക്കാനും ഈ കോളമെഴുത്ത് ഉപയോഗിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2013, ഏപ്രിൽ 10, ബുധനാഴ്‌ച

നാവിക ആസ്ഥാനത്തെ ലൈംഗിക വിവാദം



Face book link 


ഉന്നതര്‍ക്ക് ഏപ്രില്‍ മാസം കണ്ടക ശനിയാണെന്നു വാരഫലം.

 ഉമ്മ ചോദിക്കുന്ന മൊബൈല്‍ മെസേജുകളും ഇടി കിട്ടി ചീര്‍ത്ത് വീര്‍ത്ത മുഖത്തിന്റെ ഫോട്ടോകളും പാറി നടന്നിട്ടും  ആദ്യം വിട്ടു കൊടുക്കാതെയും പിന്നീട് വിതുമ്പലോടെ മാപ്പ് പറഞ്ഞും നാണംകെട്ട മിടുക്കനായ വനം മന്ത്രി ഗണേഷ്‌ കുമാര്‍ മന്ത്രി പദവിയില്‍ നിന്ന് പുറത്തായ കഥകള്‍ എല്ലാവരും കൊണ്ടാടി. അത് ഒന്നടങ്ങി വരികയായിരുന്നു. അപ്പോഴുണ്ട് തൊട്ടു പുറകെ മറ്റൊരു ലൈംഗിക വിവാദം കത്തിതുടങ്ങിയിരിക്കുന്നു.

 ഇത്തവണ കഥ കേള്‍ക്കുന്നത് കൊച്ചിയിലെ ദക്ഷിണമേഖല നാവികസേനാ ആസ്ഥാനത്ത് നിന്നാണ്  . ഭര്‍ത്താവ്  പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും കാഴ്ചവച്ചതായി ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ ഹാര്‍ബര്‍ പൊലീസിനു പരാതി നല്‍കിയത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് . പരാതിയുടെ അടിസ്ഥാനത്തില്‍ കമഡോര്‍ ഉള്‍പ്പെടെ പത്ത് നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ്  കേസെടുത്തു.  ലഫ്.കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യ പരാതി നല്‍കിയത് കുടുംബവഴക്കിനെ തുടര്‍ന്നാണെന്നാണു നാവികസേനയുടെ വിശദീകരണവും പിന്നാലെ വന്നിട്ടുണ്ട്.

എന്തായാലും മന്ത്രി പിടിച്ച പുലിവാല്‍ പോലെയൊന്നും കാര്യങ്ങള്‍ മുന്നോട്ടു പോകില്ല.  ഈ മതിലില്‍ ഇടിച്ചാല്‍ എന്ത് പറ്റും? കൈ വേദനിക്കും. അത്ര തന്നെ !

കുരിശുകളെ കൊണ്ട് തോറ്റു

പടം കടപ്പാട് - മനോരമ  ഫേസ് ബുക്ക്‌ ചര്‍ച്ച 

കുരിശ് ചുമന്ന് നടക്കുന്നത് ശരിയോ തെറ്റോ ??
ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. നീ നിന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കുക എന്ന് ക്രിസ്തു വചനമായി ബൈബിളില്‍ പറയുന്നത്  , എടുത്താല്‍ പൊന്താത്ത മറക്കുരിശു തോളില്‍ വച്ച് കുരിശു മുടി കയറണം എന്നതാണോ എന്നാണു ചിലര്‍ ചോദിക്കുന്നത് . ആലോചിച്ചാല്‍ ഉത്തരം പറയുന്നതിനു അല്പം ബുദ്ധിമുട്ടും. പിന്നെ അതൊക്കെ വിശ്വാസത്തിന്റെ ഭാഗമല്ലേ എന്നൊരു മറു ചോദ്യം ഉന്നയിച്ചാല്‍ ഇത്തരം വിശ്വാസ ആചരണം ബൈബിളില്‍ എവിടെ പറഞ്ഞിരിക്കുന്നു എന്നാണു അടുത്ത ചോദ്യം. എന്ത് പറയണം?

കുരിശും ചുമന്ന് നടക്കുന്നത് കൃസ്തുവിനെ അവഹേളിക്കലാണെന്ന് ആരോപിച്ച് ക്രൈസ്തവ ആദര്‍ശ സംരക്ഷണ സമിതി എന്ന സംഘടന  രംഗത്തെത്തിയിട്ടുണ്ട്.  ഇക്കാര്യത്തില്‍ സഭാനേതൃത്വം സഭാമക്കളെ പിന്തിരിപ്പിക്കണമെന്നും  ആണ് അവരുടെ ആവശ്യം.  ക്രൂശിക്കപ്പെടുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത യേശുവിന്റെ  പീഡാനുഭവത്തെ  അവഹേളിക്കലാണ് കുരിശും ചുമന്ന് നടക്കുന്നതെന്നും കുരിശുചുമന്ന് മലയാറ്റൂര്‍ മല  കയറുന്നതും അവര്‍ കുറ്റപ്പെടുത്തി.

അടുത്തകാലത്തായി കടമെടുത്ത ചില പുതിയ ആചാരാനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ച ഭക്തിപ്രകടനങ്ങളും ക്രൈസ്തവ സഭകളില്‍ വളര്‍ന്നുവരുന്നു. ഇത് ക്രൈസ്തവ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവയെ സഭാനേതൃത്വം പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ പറയുന്നു.  ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കുന്നവരുടെ വികാരം വൃണപ്പെടുത്തുന്ന വിധത്തില്‍ യേശുവിനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഇതുപോലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്നും സംഘടന ആവശ്യപ്പെടുന്നു .


ഓഫ് റെക്കോര്‍ഡ്‌- -`- പ്രണയിച്ചിട്ടുണ്ടെന്നു മാര്‍പ്പാപ്പയുടെ വെളിപ്പെടുത്തല്‍ .  തുറന്നു പറച്ചിലിലെ ആത്മാര്‍ത്ഥത അഭിനന്ദനാര്‍ഹം


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...