2013, ജനുവരി 31, വ്യാഴാഴ്‌ച

ആണ്‍ വാണിഭം- കച്ചവട രീതികള്‍ NFI MEDIA FELLOWSHIP News Article


e-jalakam online portal ആണ്‍ വാണിഭം-  കച്ചവട രീതികള്‍ 
കാശ് കൊടുത്താല്‍ കിട്ടാത്തത് എന്തുണ്ട് ഈ ലോകത്ത് ?  കൊടുക്കുന്ന കാശിന്റെ മൂല്യം തുല്യം ആയിരിക്കണമെന്ന് വാങ്ങുന്നവനു ആഗ്രഹം കാണും. ആ ആഗ്രഹത്തെ സംതൃപ്തം ആക്കുന്ന ഉല്‍പ്പന്നം കിട്ടുക എന്നതാണ് മുഖ്യം . അപ്പോള്‍ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ ഏറ്റവും ആക്ര്‍ഷകമായ്‌ പരസ്യങ്ങളോരുക്കുക പതിവാണ്. കേരളത്തില്‍ വളര്‍ന്നു വരുന്ന ആണ്‍ വാണിഭ മാര്‍ക്കറ്റും വിഭിന്നമല്ല. സ്ത്രീകളാണ് ഉപഭോക്താക്കള്‍..

ലോകമൊട്ടാകെ പെണ്‍വേശ്യകളെ അപേക്ഷിച്ച് ആണ്‍വേശ്യകള്‍ ഭൂരിഭാഗവും ‘തനിയെ’ ആണ്  ശരീരക്കച്ചവടം നടത്തുന്നത്. സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നതിന് ‘പിമ്പ്’ അഥവാ കൂട്ടിക്കൊടുപ്പുകാരന്‍ ഉണ്ടാകും. പുരുഷവേശ്യകളുടെ മേഖലയില്‍ കൂട്ടിക്കൊടുപ്പുകാരില്ല.

സ്വയം പരസ്യപ്പെടുത്താന്‍ ഇന്‍്റര്‍നെറ്റിലും പത്രങ്ങളിലും മാസികകളിലും ടിവികളിലും പരസ്യം നല്‍കുകയാണ് പതിവ് . ഇന്‍്റര്‍നെറ്റില്‍ തന്നെ മെയ്ല്‍ എസ്കോര്‍ട്ട് വെബ്സൈറ്റുകള്‍, പരസ്യങ്ങള്‍ക്കായുള്ള പോര്‍ട്ടലുകള്‍, യൂട്യൂബ്, ബ്ളോഗുകള്‍; ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ എന്നിവയും ഉപയോഗിച്ചു വരുന്നുണ്ട്. ന്യുയോര്‍ക്കിലെ ‘ദ ഫോര്‍ കോര്‍ണേഴ്സ്’, ലോസ് ആഞ്ചലസിലെ സാന്‍്റാ മോണിക്ക ബൊളിവേഡ് , സാന്‍ഫ്രാന്‍സിസ്കോയിലെ പോക്ക് സ്ട്രീറ്റ് ഗുച്ച് തുടങ്ങിയ തെരുവുകള്‍; മദ്യശാലകള്‍, ക്ളബുകള്‍ എന്നിവിടങ്ങളിലും ഇക്കൂട്ടര്‍ സ്വയം വില്‍പ്പന നടത്തുന്നു. 

ഇന്ത്യയില്‍  പെണ്‍വാണിഭത്തിനായി വേശ്യാലയങ്ങള്‍, സ്നാനകേന്ദ്രങ്ങള്‍,  സംഗീത-നൃത്താലയങ്ങള്‍,  വേശ്യാതെരുവുകള്‍ എന്നിവ ഉള്ളതുപോലെ ആണ്‍വാണിഭത്തിനായി  ഇത്തരം സ്ഥിരം കേന്ദ്രങ്ങളില്ല. എന്നാല്‍ ലോകത്തിന്‍്റെ മറ്റു ഭാഗങ്ങളില്‍ ആണ്‍വേശ്യകള്‍ക്കായി വേശ്യാലയങ്ങള്‍ വരെയുണ്ട്.

തെക്കുകിഴക്കന്‍ ഏഷ്യയിലെ തായ്ലന്‍ഡ്, ഫിലിപ്പീന്‍സിലെ മനില ,  അമേരിക്കയിലെ വലിയ നഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആണ്‍വേശ്യാലയങ്ങള്‍ ധാരാളമായുണ്ട്. റഷ്യയില്‍ മസാജ് പാര്‍ലറുകളുടെ മറവിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 
സ്വന്തം നിലക്കോ ഏജന്‍സിയുടെ കീഴിലോ മെയ്ല്‍ എസ്കോര്‍ട്ടുകളായി പ്രവര്‍ത്തിക്കുന്നവര്‍ ആണ് ഇന്ത്യയിലും കേരളത്തിലും കൂടുതല്‍. . 
ഇവര്‍ ആദ്യം ചെയ്യുന്നത് ഒരു കള്ളപ്പേര് സ്വീകരിക്കലാണ്. ഇടപാടുകാരോട് യഥാര്‍ത്ഥ പേര് വെളിപ്പെടു·രുതെന്നാണ്  ഏജന്‍സികള്‍ നല്‍കുന്ന ആദ്യ നിര്‍ദേശം. അടുത്തത് ഏതെങ്കിലും മൊബൈല്‍ കമ്പനിയുടെ പ്രീപെയ്ഡ് നമ്പര്‍ സ്വന്തമാക്കാനാണ്.   പ്രീപെയ്ഡ് നമ്പര്‍ പിന്തുടര്‍ന്ന് ഉടമയെ ഒരിക്കലും കണ്ടെത്താനാകില്ലത്രെ!

മഞ്ഞപ്പത്രങ്ങളിലും ഇന്‍്റര്‍നെറ്റിലും പരസ്യം ചെയ്യലാണ് അടുത്തപടി. കസ്റ്റമറെ ഒറ്റവായനയില്‍ വലയില്‍ വീഴ്തുന്ന  പരസ്യങ്ങളാണ് ഇവര്‍ നല്‍കുക. കസ്റ്റമറുടെ അടുത്തെക്ക്  മികച്ച രീതിയില്‍ വസ്ത്രധാരണം നടത്തിയാണ് കാണാന്‍ പോകുക. പിന്നെ കച്ചവടമുറപ്പിക്കലാണ്. വൈവിധ്യമാര്‍ന്ന ലൈംഗിക കേളികളുടെ വിവരണങ്ങള്‍ നിരത്തിയാണ് മെയ്ല്‍ എസ്കോര്‍ട്ടുകള്‍ ഇടപാടുകാരികളെ ആകര്‍ഷിക്കുന്നത്. 

കച്ചവടമുറപ്പിച്ചു കഴിഞ്ഞാല്‍  ഇടപാടുകാരിയുടെ സൗകര്യമനുസരിച്ചുള്ള സ്ഥലവും സമയവും തീരുമാനിക്കും. പക്ഷേ  മെയ്ല്‍ എസ്കോര്‍ട്ടുകളെ ആ സ്ഥലത്തെക്ക് കൊണ്ടുപോകേണ്ടതും തിരിച്ചെത്തിക്കേണ്ടതും അതിനുള്ള വാഹന സൗകര്യമൊരുക്കേണ്ടതും ഇടപാടുകാരിയാണ്. അല്ളെങ്കില്‍ സ്ത്രീയെ മെയ്ല്‍ എസ്കോര്‍ട്ടുകള്‍ സ്വന്തം വാഹനത്തില്‍ ‘പിക്ക്’ ചെയ്യും. അതേ വാഹനത്തില്‍ കിടപ്പറ ഒരുക്കിയോ   , ഹോട്ടല്‍, ഫ്ളാറ്റ്, വീട് എന്നിവിടങ്ങളില്‍ കൊണ്ടുപോയോ ‘സേവനം’ നല്‍കും. ആവശ്യമനുസരിച്ചുള്ള പ്രായത്തിലും ശരീരഘടനയിലും  ഉള്ളവരെ തെരഞ്ഞെടുക്കാന്‍ ഒട്ടുമിക്ക ഏജന്‍സികളും സൗകര്യമൊരുക്കുന്നുണ്ട്.
വശ്യമായ പെരുമാറ്റമാണ് ഒരു പുരുഷവേശ്യയ്ക്കു വേണ്ട പ്രധാന ഗുണമായി പറയപ്പെടുന്നത്, പിന്നെ യുവാക്കളായിരിക്കുക. 28 നു താഴെ പ്രായമുള്ളവര്‍ക്കാണ് ആവശ്യക്കാരേറെ! 20നും താഴെ പ്രായമുള്ളവരെ കൊത്തിക്കൊണ്ടു പോകാന്‍ നിരവധി പേരുണ്ട്.

 സ്ത്രീകളെ പ്രീതിപ്പെടുത്തുന്ന രീതിയില്‍ പെരുമാറാനറിയാത്തവര്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല.  രൂപഭംഗിയാണ് മറ്റൊന്ന്. സിനിമാ നടന്‍മാരെ പോലെ ‘ സിക്സ് പാക്ക് മസില്‍’ ഉള്ളവര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇതിനായി ജിമ്മിലും ബ്യൂട്ടിപാര്‍ലറുകളിലും പോകണമെന്ന് ആണ്‍വേശ്യകള്‍ക്ക്  ഏജന്‍സികള്‍ നിര്‍ദേശം നല്‍കുന്നു. നിലവില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഈ മേഖലയിലുള്ളത്. ഈ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി വിവരിച്ചാണ് കസ്റ്റമറെ ‘വളക്കു’ന്നത്. വിവിധ ഭാഷകളില്‍ പ്രാവീണ്യം ഉള്ളവര്‍ക്കും ഡിമാന്‍ഡ് ഏറെയാണ്. കാരണം വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന  വനിതകളുമായി അവരുടെ ഭാഷയില്‍ സല്ലപിക്കാന്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുമത്രെ! രോഗങ്ങളുള്ളവരെ ഇടപാടുകാരികള്‍ അടുപ്പിക്കില്ല.


സ്വന്തമായി മുറിയും വാഹനവും ഇവര്‍ക്കുണ്ടാകണം. ഏറ്റവും പുതിയ മോഡലിലുള്ള വാഹനമാണ് ഭൂരിഭാഗവും കൊണ്ടുനടക്കുന്നത്. 
രാജ്യത്തിനത്തു നിന്നോ വിദേശത്തു നിന്നോ ലൈംഗികകേളി പരിശീലനം കഴിഞ്ഞെത്തുന്ന യുവാക്കളാണ് കൂടുതലും. വിവിധ കേളികളുടെ വിവരണങ്ങളും അവക്ക് ഈടാക്കുന്ന തുകയും ഇവര്‍ പിന്നീട് പരസ്യപ്പെടുത്തും. എത്ര പ്രായമുള്ള ഇടപാടുകാരിയെ  സ്വീകരിക്കാനും വൈവിധ്യമാര്‍ന്ന ‘സ്പെഷലൈസ്ഡ്’ സേവനങ്ങള്‍ നല്‍കാനും തയ്യാറുള്ളവര്‍ക്ക് തിളങ്ങാം എന്നൊക്കെയാണ് പരസ്യവാചകങ്ങള്‍! .മദാം, മാഡം, മാമാ-സാന്‍ എന്നിങ്ങനെയാണ് കൂട്ടിക്കൊടുപ്പുകാരിയെ വിളിക്കുന്നത്. ഇതിനൊരു മലയാള പരിഭാഷ്യം ഇനിയുമായിട്ടില്ല.  . തെരുവുകളില്‍ നിന്നും  പുരുഷവേശ്യകളെ കൊണ്ടു പോകുന്നവരെ വിദേശങ്ങളില്‍ ‘ജോണ്‍’, ‘ട്രിക്ക്’ എന്നാണ്  വിളിക്കുന്നത്. അവര്‍ മിക്കവാറും പുരുഷകൂട്ടിക്കൊടുപ്പുകാര്‍ ആയിരിക്കും. 


ജിഷ എലിസബത്ത്‌ ( ന്യൂ ദല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക ) 

Male Escort Agencies - NFI MEDIA FELLOWSHIP News Article


Face book link

Male Escort AgencyWith the growing demand for Romance tourism and male prostitutes, new means of sexual- money exploitation and fraud centres are spreading out. The Male escort agencies, sex  training centres, sexual stock exchanges, pornographic sites etc are the major links in the chain of new roads to frauds. On searching the internet, we could easily identify at least three lakhs of such agencies are working in India. 
 Most of them are cheating! They demand thousands of rupees for the registration and dive into the dark!  A lot people paid and made themselves fools !Stock Exchange is a familiar word for businessmen. But, there are stock exchanges for the sex trade too. This is an exchange and transaction between two or more male escort agencies. When an agency finds a shortage of male escorts in any area, they seek the help of parallel agency. And they would help in return in another occasion. In India, Blue film trade or pornography is declared illegal. The production and distribution of porn movies are punishable in our country. Sometimes, School Children are driven into this porn trade.There are also many anti-socials who take the nude photos of girls without their permission and publishing the photos on the internet. But the number of young men who are willing to act in these porn movies and clippings are increasing. Till recent times, women were the targets of this porn site. But now, hot men are the stars in action. Male prostitutes have a great demand in porn movies too. 
Vinay, a malayali picked up the phone when I dialed the number given in a site. Being a part of the male Sex escort agency is a side business for Vinay, who works in a private firm in Delhi. When I enquired whether he could send male escorts to the foreign lady group, his instant question was how many should you need. I said two men is enough for the tourist ladies and Vinay promised me that he would send three instead of two, so that the customers could select the best. I asked again whether they will be ready for a stripping dance before the women group in a houseboat in Alappuzha, and the answer was anything could be done if we provide them money. The only demand put forward by Vinay was not to take photographs. Then another tricky question was asked, If the guys could take nude photos of his customer for the companion lady to blackmail her. Vinay had his readymade answer again, ‘If money is there, we are ready for any risk, madam.’
After the short and direct conversation, Vinay passed the number of a malayali young man- Swaroop, who resides in Alappuzha. Vinay informed me that all others in his custody are kochites and but, Swaroop as a resident of Alappuzha could act as the guide for the tourist group. Swaroop introduced himself as a CA student. He is 22. And others in his gang are aged between 25 and 27. He also said that one among them is a team member of the production crew in a TV channel. Swaroop made it clear that he will be at any time for a selection process  when the tourists arrive. I just requested to avoid the escorts with any sexual diseases. But, he added that all his gang members are highly educated and hygienic and  all knew how to take essential precautions.
Male escort agencies are providing facility for the selection of young male escorts for the needed ladies. Money is the main attraction for all these agencies. These agencies go for any risks for profit. But the guys are into this job not only for just money. Agencies welcome men who are willing to do anything to become male escorts. And they posts attractive advertisements for the recruitment too. In these ads, agencies offer two or three lakhs salary per month and the interested young men have to send the recent photograph and a photo disclosing his sex appeal. The first photo for the registration purpose and the second  to show the customers! He also should give the phone number so that the agency could contact him when the customer arrives. Before all these Herculean tasks, the young man should pay at least twenty thousand to one and a half lakh rupees in the name of registration. The agency has another incredible offer too. When the registration is over, agency promises the guys to send them to Spain, Russia or Australia for foreplay training. They are also trained in various types of massaging. And the trainers are not men, but the real women!!! Oh then, what next to think about?  Money and pleasure on the same road. Many are trapped on the very first attempt of advertisement by these agencies. Surprisingly, Keralites do not hesitate to give money, if they get an e-mail informing that they won a lottery worth crores, but should give a few Lakhs for the transaction of these crores to our account. We don’t even think whether we had taken any lottery or lucky draws or any such luck finding games. At last, only when the token money vanishes, we realize that was a fraud trap. The male escort agencies also follow the same style of cheating. When the registration money is received, the agency disappears. The victory of their fraud lies with the helpless men who couldn’t complain this to police or share this with friends or relatives.
Agencies act as a broker between the customers and escort boys. The agency even provides coat and suits for the boys to wear at times when they meet customers and in addition, a kit with mobile, SIM cards, rejuvenating capsules and body sprays. These agencies are also well equipped to provide Cars to drive with the client ladies and Luxury hotel to stay with. The agencies also promise to protect the personal details of the boys as confidential. Ajith, who hails from Alappuzha, started his own ‘business’ when he was a victim of the agency’s fraud. Rosh, son of an NRI couple, is also a self-made male escort. He too don’t like an agency to play the game between him and the clients.    
JISHA ELIZEBETH 
(The writer is a fellow of 
National foundation for India,
 New Delhi)
There are training centres which train the men to become sex play professional. Victor Martin is from Pune. He is the most wanted sex play trainer in India, who has training centres all over India including Kerala. In Kerala, metro city- Kochi, and many other centres functions full-fledged. The specialization of each man is decided based on his body nature, behavior, health and facial expression. Those who are willing for the extreme and painful BDSM sex plays, more training is given. In most cases BDSM have to be performed before a group.റൊമാന്‍സ് ടൂറിസവും പുരുഷ വേശ്യകളുടെ ആവശ്യവും വര്‍ധിച്ചു വരുന്നതിനാല്‍ ഈ മേഖല വഴിയുള്ള പുതിയ തട്ടിപ്പ് കേന്ദ്രങ്ങളും വ്യാപകമാകുന്നു. മെയില്‍ എസ്കോര്‍ട്ട് ഏജന്‍സി, ലൈംഗിക കേളി പ്രൊഫഷണല്‍ ആകാന്‍ പരിശീലനം, ലൈംഗിക സ്റ്റോക്ക്‌ എക്സ്ചേഞ്ചുകള്‍, പോര്‍ണോഗ്രാഫി എന്നിവയാണ് തട്ടിപ്പിന്റെ പുതിയ വഴികള്‍ തുറന്നിടുന്നത്.  ഇന്ത്യയില്‍ മാത്രം മൂന്നു ലക്ഷത്തിലധികം  ഏജന്‍സികളുണ്ടെന്ന് ഇന്‍റര്‍നെറ്റ്  പരിശോദിക്കുമ്പോള്‍ മനസിലാകും.
ഇന്‍്റര്‍നെറ്റില്‍ നിന്നും ലഭിച്ച   നമ്പറില്‍  വിളിച്ചപ്പോള്‍ മലയാളിയായ വിനയ് ആണ് ഫോണെടു·ത്. ദില്ലിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ ഇയാള്‍ക്ക് ആണ്‍വാണിഭ  ഏജന്‍സി സൈഡ് ബിസിനസാണ്. കേരളത്തിലെത്തുന്ന നാലംഗ വനിതാസംഘത്തിന് മെയ്ല്‍ എസ്കോര്‍ട്ടിനെ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ എത്ര പേരെ വേണമെന്നാണ് വിനയ് തിരികെ ചോദിച്ചത്. വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് താത്ക്കാലിക കാമുകനായി രണ്ടു പേരെ മതിയെന്നു അറിയിച്ചപ്പോള്‍ ‘സെലക്ട്’ ചെയ്യാന്‍ മൂന്നു പേരെ അയക്കാമെന്നും വിനയ് ഉറപ്പുനല്‍കി. ആലപ്പുഴയില്‍ കെട്ടുവള്ളത്തിനകത്തു ഈ വനിതാസംഘത്തിനു മുന്നില്‍ ‘തുണിയുരിയല്‍’ പ്രകടനം നടത്താന്‍ തയ്യാറുണ്ടോ എന്നാരാഞ്ഞപ്പോള്‍ പണം തന്നാല്‍ എന്തും ചെയ്യാമെന്നാണ് മറുപടി കിട്ടിയത്. ഫോട്ടോയെടുക്കരുതെന്നുളള ഒരൊറ്റ ഡിമാന്‍ഡു മാത്രമാണ് വിനയ് തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ സംഘത്തിലെ ഒരു സ്ത്രീയുടെ ആവശ്യപ്രകാരം ബ്ളാക്ക്മെയില്‍ ചെയ്യുന്നതിന് മറ്റൊരു സ്ത്രീയുടെ  നഗ്നചിത്രം  എടുത്തുനല്‍കാമോ എന്നാരാഞ്ഞപ്പോള്‍  പണം തന്നാല്‍ അതിനും റെഡിയെന്ന് വിനയ്  സമ്മതിച്ചു.

പിന്നീട് ഏജന്‍സിക്ക് കീഴില്‍ കേരള·ിലുള്ള ഒരു യുവാവിന്‍്റെ ഫോണ്‍ നമ്പര്‍ അയാള്‍ കൈമാറി.   വിനയ് ഏര്‍പ്പാടാക്കിയ  സ്വരുപ് എന്ന യുവാവും ആലപ്പുഴക്കാരനാണ്.  മറ്റുള്ളവര്‍ കൊച്ചിക്കാരാണ്. ആലപ്പുഴയിലെ വിനോദസഞ്ചാരത്തിന് ‘ഗൈഡ്’ എന്ന നിലയില്‍ സ്വരുപിനെ ഉപയോഗിക്കാമെന്നും വിനയ് സൂചിപ്പിച്ചു.സി.എ സ്റ്റുഡന്‍്റ് എന്നാണ് സ്വരുപ് സ്വയം പരിചയപ്പെടുത്തിയത്. പ്രായം 22. മറ്റുള്ളവര്‍ക്ക് 25നും 27നും ഇടയില്‍ വയസുണ്ട്. അതിലൊരാള്‍ കേരളത്തിലെ പ്രമുഖ ടി.വി ചാനലിന്‍്റെ പ്രോഗ്രാം ടീമിലെ അംഗമാണത്രെ! വിദേശസംഘമെത്തുന്നതിനു മുമ്പ് തെരഞ്ഞെടുക്കാന്‍ കൊച്ചിയിലെത്താന്‍ ഏതു സമയത്തും റെഡിയാണെന്നും സ്വരുപ് പറഞ്ഞു. നേരത്തെ ഏതെങ്കിലും തരത്തില്‍ ലൈംഗികരോഗങ്ങളുള്ളവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. എല്ലാവരും ഉന്നതവിദ്യാഭ്യാസവും ‘ഹൈജീനിക്' ആണെന്നും അതുകൊണ്ടു തന്നെ രോഗങ്ങള്‍ വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അറിയാമെന്നുമാണ് വിനയ് പ്രതികരിച്ചത്.

താല്‍പ്പര്യമുള്ളവര്‍ക്ക് മെയ്ല്‍  എസ്കോര്‍ട്ടുകളാകാനും  സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ആണ്‍വേശ്യകളെ തെരഞ്ഞെടുക്കാനും സൗകര്യമൊരുക്കുന്ന  സംവിധാനമാണ്  ആണ്‍വാണിഭ  ഏജന്‍സികള്‍. പണം തന്നെയാണ് ഇവരുടേയും മാനദണ്ഡം. പണമുണ്ടാക്കാന്‍ അധാര്‍മികതയുടെ ഏതറ്റം വരെ പോകാനും ഇവര്‍ തയ്യാറാണ്.

ഏജന്‍സികളുടെ ‘സഹായം’ ഏറെയാണ്. ‘എന്തും’ ചെയ്തു നല്‍കാന്‍ താല്‍പ്പര്യമുള്ള  പുരുഷന്‍മാര്‍ക്ക് മെയ്ല്‍  എസ്കോര്‍ട്ടുകളാകാന്‍ സൗകര്യമൊരുക്കുന്നുവെന്ന പരസ്യ വാചകങ്ങളോടെയാണ്  ഏജന്‍സികള്‍ റിക്രൂട്ട്മെന്‍്റ് നട·ുന്നത്. പ്രതിമാസം രണ്ടും മൂന്നും ലക്ഷം രൂപ സമ്പാദിക്കാമെന്നും ഏജന്‍സികള്‍ മോഹിപ്പിക്കുന്നു. ഇതിനു തയ്യാറായ യുവാക്കളോട് ഏറ്റവും പുതിയ ഫോട്ടോ അയച്ചു കൊടുക്കാന്‍ ഏജന്‍സി ആവശ്യപ്പെടും. ഒപ്പം ലൈംഗികാകര്‍ഷണം വെളിപ്പെടുന്ന ഫോട്ടോയും നല്‍കണം. ആദ്യ ഫോട്ടോ ഏജന്‍സിയിലെ രജിസ്ട്രേഷന്‍ ആവശ്യത്തിനും രണ്ടാമത് ഫോട്ടോ ഇടപാടുകാരിക്ക് നല്‍കാനുമാണത്രെ! ക്ളയന്‍്റ്സിനെ കിട്ടുന്ന മുറക്ക് വിവരമറിയിക്കാന്‍ ഫോണ്‍ നമ്പറും നല്‍കണം. ഇതിനെല്ലാം മുമ്പ്  രജിസ്ട്രേഷന്‍ ഇനത്തില്‍ കാല്‍ലക്ഷത്തിനു മുകളില്‍ രൂപ അടക്കേണ്ടതുണ്ട്. ഈ തുക ഒന്നര ലക്ഷം വരെയാകാം. രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ സ്പെയിന്‍, റഷ്യ, ആസ്ത്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കൊണ്ടു പോയി  ലൈംഗികകേളി പരിശീലനം  ലഭ്യമാക്കുമത്രെ! തിരുമ്മലിലും വിദഗ്ദ പരിശീലനം നല്‍കും.പരിശീലനത്തിന്  യഥാര്‍ത്ഥ സ്ത്രീകളെ ലഭ്യമാക്കുമെന്നും പറയപ്പെടുന്നു!  ഇതൊക്കെ കാണുന്നതോടെ കൂടുതല്‍ പണം സമ്പാദിക്കാന്‍ ഈ വഴി തെരഞ്ഞെടുക്കാം  എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും പറ്റിക്കപ്പെടുന്നത്. ഇന്റര്‍നെറ്റിലൂടെ കോടികള്‍  ലോട്ടറിയടിചെന്നും അത് വിട്ടു കിട്ടാന്‍ ഏതാനും ലക്ഷങ്ങള്‍ നല്‍കണം എന്ന് മെയില്‍ വന്നാല്‍ പണം നല്‍കുന്നവര്‍ ഏറെയുണ്ട് . അവര്‍ ഒടുവില്‍ ചതിക്കപ്പെടും. ഇതേ രീതിയിലാണ് ചില ഏജന്‍സി ചമഞ്ഞു നടക്കുന്നവരുടെ പ്രവര്‍ത്തനവും. പണം വാങ്ങി മുങ്ങും. വിഷയം ഇതാണെന്നതിനാല്‍  പോലീസില്‍ പരത്തി നല്‍കാനോ നാട്ടുകാരെ അറിയിക്കാനോ  നിവൃത്തിയില്ല. അവിടെയാണ് തട്ടിപ്പുകാരുടെ വിജയം.

ഇടപാടുകാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വികാരോദ്ദീപകമായ പരസ്യം നല്‍കുക,  പരസ്യം കണ്ട്  സമീപിക്കുന്നവരെ  പയ്യന്‍സുമായി കൂട്ടിമുട്ടിക്കുക എന്നിവയാണ് ഏജന്‍സികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍. കസ്മറ്ററെ കാണാന്‍ പോകുമ്പോള്‍ ധരിക്കാനുള്ള കോട്ടും സ്യൂട്ടും വരെ ഏജന്‍സി കൊടുക്കും. മൊബൈല്‍, സിം കാര്‍ഡ്, ലൈംഗികശേഷി വര്‍ധനവിനുള്ള ഗുളികകളും സ്പ്രേകളും  അടങ്ങുന്ന കിറ്റ് അധികമായി നല്‍കും. ആവശ്യമെങ്കില്‍ ഇടപാടുകാരികളെ കൊണ്ടു പോകാന്‍ വാഹനങ്ങള്‍, താമസിക്കാന്‍ ലക്ഷ്വറി ഹോട്ടല്‍ എന്നിവയും ഏര്‍പ്പാടാക്കും. മെയ്ല്‍  എസ്കോര്‍ട്ടുകളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തില്ളെന്നും ഏജന്‍സികള്‍ ഉറപ്പു നല്‍കുന്നു. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് മറ്റൊന്നാണ്. രജിസ്ട്രേഷന്‍ തുക വാങ്ങി മുങ്ങുന്ന നിരവധി തട്ടിപ്പുകാരുണ്ട്. ആലപ്പുഴക്കാരന്‍ അജിത് തനിയെ കച്ചവടം തുടങ്ങിയത് ഏജന്‍സിയുടെ തട്ടിപ്പിനിരയായതു കൊണ്ടാണത്രെ! പ്രവാസി മലയാളികളുടെ മകനും ഇപ്പോള്‍ തിരുവനന്തപുരത്തു വിദ്യാര്‍ത്ഥിയുമായ റോഷ് തനിയെയാണ് കച്ചവടം നടത്തുന്നത്.

 ലൈംഗികകേളി പ്രൊഫഷണലാകാന്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നവരും ഉണ്ട് .വിക്ടര്‍ മാര്‍ട്ടിന്‍ പൂനെക്കാരനാണ്. രാജ്യമൊട്ടാകെ  ലൈംഗികകേളി പരിശീലനം നടത്തുന്ന ഇയാള്‍ക്ക് കേരളത്തിലും കേന്ദ്രങ്ങളുണ്ട്. കേരള·ിലെ   പരിശീലന കേന്ദ്രങ്ങളെ കുറിച്ച് അറിവു ലഭിച്ചത്. മെട്രോ സിറ്റിയായ കൊച്ചിയില്‍ മാത്രമല്ല, കേരളത്തിലെമ്പാടും ഇത്തരം  പരിശീലന കേന്ദ്രങ്ങളുണ്ട്.  ശരീരപ്രകൃതി, സ്വഭാവം, ആരോഗ്യസ്ഥിതി , ഭാവം എന്നിവ അനുസരിച്ചാണ്  ഓരോരു·രുടേയും ‘സ്പെഷലൈസേഷന്‍’ തീരുമാനിക്കുന്നത്. അതിക്രൂരമായി ശരീരത്തെ വേദനിപ്പിക്കുന്ന പീഢനത്തിനു വിധേയരാകേണ്ട ‘ബി.ഡി.എസ്.എം’ പോലുള്ള ലൈംഗികകേളികള്‍ക്കു തയ്യാറുള്ളവര്‍ക്ക് അതിനനുസരിച്ചുള്ള പരിശീലനം നല്‍കും. ബി.ഡി.എസ്.എം എന്നത് മിക്കപ്പോഴും ഒരുകൂട്ടമാളുകള്‍ക്കു മുന്നിലാണ് പ്രദര്‍ശിപ്പിക്കുക. ബിസിനസുകാര്‍ക്ക് എളുപ്പം മനസിലാകുന്ന ഒന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച്. ലൈംഗിക വ്യാപാരമേഖലയിലും സ്റ്റോക്ക് എക്സ്ചേഞ്ചുകളുണ്ട്. രണ്ടിലധികം ഏജന്‍സികള്‍ തമ്മിലുള്ള ഇടപാടാണിത്. ഏതെങ്കിലും ഒരു  ഏജന്‍സിക്ക് ഏതെങ്കിലും ഒരു പ്രദേശ·് മെയ്ല്‍  എസ്കോര്‍ട്ടുകളെ ലഭ്യമാക്കാനായില്ളെങ്കില്‍  കരാറിലുള്ള മറ്റൊരു ഏജന്‍സിയുടെ സഹായം തേടും. മറ്റൊരു സമയ·് ഇതിന് പ്രത്യുപകാരം ചെയ്യുകയാണ് പതിവ്. ‘ബ്ളൂ ഫിലിം’ എന്നു പറയുന്ന അശ്ളീല ദൃശ്യചിത്രങ്ങളാണ് പോര്‍ണോകള്‍. ഇന്ത്യയില്‍ പോര്‍ണോഗ്രഫി നിയമവിരുദ്ധമാണ്. ഇവ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും ശിക്ഷാര്‍ഹവുമാണ്. പലപ്പോഴും കുട്ടികളെ ഈ മേഖലയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരുന്നുണ്ട്. വ്യക്തികളറിയാതെ അവരുടെ നഗ്നചിത്രങ്ങള്‍ എടുക്കുന്നവരും ഇന്‍്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്നാല്‍ സ്വയംസന്നദ്ധരായി അശ്ളീല ചിത്രങ്ങളില്‍ പങ്കാളികളാകുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. സമീപകാലം വരെ സ്ത്രീകളാണ് ഇത്തരം ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുരുഷന്‍മാരാണ് താരം. മോഡലുകള്‍ ആയ പുരുഷവേശ്യകളാണ് ഇത്തരം ദൃശ്യങ്ങളിലെ അഭിനേതാക്കള്‍. ഇത്തരം ദൃശ്യങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. 

പുരുഷന്മാര്‍ ചരക്കുകള്‍ ആകുന്ന കാലം

Face book debate link 

ദേ, ഒരു ‘ചരക്ക്’ വരുന്നു എന്ന് കേട്ടാല്‍ ഇതു കൊച്ചു കുഞ്ഞിനും അറിയാം ആ വഴി ഏതോ സ്ത്രീ വരുന്നു എന്ന്.  ‘നീ ചരക്കല്ലേ, ചക്കരെ’ എന്ന് പ്രേമിക്കുന്നവന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സ്ത്രീകളും ഗൂഡസ്മിതം പൊഴിക്കും. കാരണം ‘ചരക്ക്’ എന്നാല്‍ പെണ്ണ് ആണെന്ന പൊതു ധാരണ സമൂഹം കുറെ കാലം കൊണ്ട് വളര്‍ത്തിയെടുത്തിരിക്കുന്നു.ഈ ചരക്ക് ബോധത്തിന്‍റെ അതിപ്രസരം പെട്ടെന്ന് മനസിലാകാന്‍ ഏതെന്കിലും സിനിമയോ പരസ്യ ചിത്രമോ കണ്ടാല്‍ മതി. മൊട്ടു സൂചി വില്‍ക്കുന്ന പരസ്യത്തിലും പെണ്ണിനെ തുണിയുരിഞ്ഞു നിര്‍ത്തിയത് കാണാം. കാണാന്‍ ആളു കൂടുന്നതു കൊണ്ടാണ് പരസ്യങ്ങളില്‍ പെണ്ണിനെ തുണിയൂരിപ്പിക്കുന്നത് എന്ന് സാമാന്യബോധാമുള്ളവന് അറിയാം. പക്ഷെ, കയ്യില്‍ കാശുള്ളവനെ മെരുക്കാനാണ് പരസ്യ കമ്പനികള്‍ ഈ തത്രം പയറ്റുന്നത് എന്ന് പറഞ്ഞാല്‍ ചിലര്‍ വിയോജിക്കും. എളുപ്പത്തില്‍ പറഞ്ഞാല്‍- കയ്യില്‍ കാശുള്ളതും ആ കാശിന്റെ ക്രയവിക്രയം നടത്തുന്നതും അത് ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ക്കായി ചെലവഴിക്കണം എന്ന് തീരുമാനിക്കുന്നതും മിക്കപ്പോഴും പുരുഷനാണ്. അപ്പോള്‍ പുരുഷനെ ആകര്‍ഷിക്കാന്‍ പെണ്ണ് തുണിയുരിയണം എന്നത് കച്ചവടം പഠിച്ചവന്റെ കൂര്‍മ്മ ബുദ്ധിയാണ്.ANWESHANAM  News Portal അത്തരം പരസ്യങ്ങള്‍ക്ക് ഓര്‍മയില്‍ കൂടുതല്‍ തെളിവ് കാണുമെന്ന് പക്കാ ബിസിനസുകാരന് അറിയാം. കഥ നൂറ്റാണ്ടുകളോളം ഇത് തന്നെയാണ് തുടര്‍ന്ന് വരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കഥയില്‍ അല്‍പ്പം മാറ്റങ്ങളും രുചി ഭേദങ്ങളും സംഭവിച്ചിരിക്കുന്നു. അല്പമൊന്നു ശ്രദ്ധിച്ചു നോക്കിയാല്‍ തുണിയൂരുന്ന പുരുഷ കഥാപാത്രങ്ങളെ പരസ്യ ചിത്രങ്ങളില്‍ കാണാം. സിനിമയില്‍ സല്‍മാന്‍ ഖാന്‍ കാലഘട്ടം മുതല്‍ പലരും നായക നടന്മാര്‍ മസില് പെരുപ്പിച്ചിട്ടുണ്ട്. എന്നാല്‍ സിനിമകളില്‍ പെണ്ണുങ്ങള്‍ ഉരിയുന്ന തുണിയുടെ അളവിനൊപ്പം നില്‍ക്കില്ലെന്ന് ഏവര്‍ക്കും അറിയാം. അടുത്തകാലം വരെയും പണം സമ്പാദിക്കുന്നു എന്ന അധികാരത്തിന്‍്റെ പേരില്‍ കുടുംബത്തിന്‍്റെ മുഴുവന്‍ കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുത്തിരുന്നത് പുരുഷനാണ്. അതുകൊണ്ടുതന്നെ അവനെ ആകര്‍ഷിച്ച് ഉത്പന്നം വാങ്ങിപ്പിക്കാന്‍ ഒട്ടുമിക്ക പരസ്യങ്ങളിലും സ്ത്രീനഗ്നതയാണ് പ്രദര്‍ശിപ്പിക്കുന്നത്.    

പത്രംവായിക്കുന്നത് കൂടുതലും പുരുഷന്‍മാരാണ് എന്നതിനാല്‍ തങ്ങളുടെ ബഹുമാനിതകളായ സ്ത്രീകളുടെ പോലും അശ്ളീല ഫോട്ടോകള്‍ അച്ചടിച്ച് പത്രം വാങ്ങാന്‍ പ്രലോഭിപ്പിക്കുന്ന ധാരാളം പത്രമാനേജ്മെന്‍്റുകള്‍ കേരളത്തില്‍ തന്നെയുണ്ട്.സാനിയ മിര്‍സ അടക്കമുള്ളവര്‍ അങ്ങനെ ഒരു കാലത്ത് ഇരയായി മാറിയിട്ടുണ്ട്. അന്ന് സാനിയ ആണെങ്കില്‍ ഇന്ന് വേറെയാരെങ്കിലും. മാറ്റം അത്ര മാത്രം. കാലം മാറുകയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളും പങ്കാളികളാണ്. അവളും പണം സമ്പാദിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷനഗ്നതയും പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരി ക്കുന്നു . അടുത്തിടെ അത്തരം പരസ്യങ്ങളുടെ ചെറുചലനങ്ങള്‍ കേരളത്തിലും വ്യാപകമായി തുടങ്ങിയിട്ടുണ്ട്. മോട്ടോര്‍ പമ്പ് നന്നാക്കാന്‍ വരുന്ന യുവാവ്‌ മസില് പെരുപ്പിച്ചു വന്ന് മോട്ടോര്‍ പമ്പ സെറ്റ് നന്നാക്കി നടന്നു പോകുന്നത് ഒരു പ്രമുഖ മോട്ടോര്‍ കമ്പനിയുടെ അടുത്തിടെ ഇറങ്ങിയ പരസ്യമാണ്.
പാന്റ്സ് ഇറങ്ങി കിടക്കുന്നതിനു മുകളിലായി അടിവസ്ത്രത്തിന്റെ കട്ടി കൂടിയ പട്ട കാണിച്ച് ഷര്‍ട്ട് ഊരി നടക്കുന്ന യുവാവും പുതിയ പരസ്യത്തിലെ ചരക്ക്‌ ആണ്. പെര്ഫ്യൂമിന്റെയും സോപ്പിന്റെയും ചീപ്പിന്റെയും പരസ്യങ്ങളില്‍ ഇപ്പോള്‍ പുരുഷന്മാരെ തുണിയില്ലാതെ കാണാം. സെക്കണ്ടിന്‍റെ ആയിരത്തിലൊരംശം കൊണ്ട് , പൊങ്ങിയുയരുന്ന ഷര്‍ട്ടിന്റെ അപ്പുറത്ത് ഒതുങ്ങിയ വയറും ഉറച്ച മസിലും പൊക്കിളും കാട്ടി നില്‍ക്കുന്ന സ്പോട്സ് താരങ്ങളെ ഇപ്പോള്‍ പ്രമുഖ പത്രങ്ങളിലും ല്ലാം കാണാം. ചരക്കിന്റെ നിര്‍വചനം അവിടെ നിന്നും മുന്നോട്ടു പോയിരിക്കുന്നു. മാസ ശമ്പളത്തിന് ചരക്കായി തൊടാനും പിടിക്കാനും നിന്ന് കൊടുക്കുന്ന യുവാക്കള്‍ പെരുകുകയാണ്. മെയില്‍ എസ്കോര്‍ട്ട് എന്നാ ഓമന പേരുണ്ട് കൂട്ടിന്. സാധാരണയായി ലൈംഗികതക്കു വേണ്ടി വിനോദസഞ്ചാരം നടത്തുന്ന വിദേശവനിതകളാണ് കേരളത്തിലേയും ഇന്ത്യയിലേയും മെയ്ല്‍ എസ്കോര്‍ട്ടുകളെ തേടിയെത്തുന്നത്.
പൊതുവെ മധ്യവയസ് കഴിഞ്ഞ സ്ത്രീകളാണ് ഈ ‘സേവന’ത്തിന്‍്റെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ രാജ്യത്തിനകത്തെ നിരവധി ചെറുപ്പക്കാരികളും അല്ലാത്തവരുമായ സ്ത്രീകളും ഇത്തരം താത്ക്കാലിക കാമുകന്‍മാരെ തേടുന്നവരായുണ്ട്. പരസ്യത്തിലൂടെ ആകര്‍ഷിക്കപ്പെടുന്ന കാശിന്റെ ക്രയവിക്രയം നടത്താന്‍ സാഹചര്യമുള്ള ഒരു വലിയ കൂട്ടം സ്ത്രീ ഉപഭോക്തക്കള്‍ക്കായി നിന്ന് കൊടുക്കുകയാണ് ഇപ്പോള്‍ മലയാളി യുവത്വതിലെ ഒരു കൂട്ടം. കാലം മാറിയപ്പോള്‍ കാഴ്ച്ചപ്പാടുകളിലും വലിയ മാറ്റം വന്നു. ആധുനിക കാലഘട്ടത്തില്‍ പുരുഷന്‍ ഉണ്ണാന്‍ കൊടുത്തില്ളെങ്കിലും പെണ്ണിന് ഭക്ഷണം കിട്ടുമെന്ന സ്ഥിതിയായി.

വീടിന്റെ അകത്തളളില്‍ അടച്ചുപൂട്ടപ്പെട്ടവരല്ല ഇന്ന് സ്ത്രീകള്‍. സ്വന്തം സ്വത്വത്തിന്റെയും ലൈംഗിക സമത്വ കാഴ്ച്ചപ്പാടുകളുടേയും അവശ്യകത തിരിച്ചറിഞ്ഞ ആധുനിക സ്ത്രീ പുരുഷാധിഷ്ഠിത സമൂഹത്തിന്റെ നിര്‍ബന്ധബുദ്ധികളെ എതിര്‍ക്കാന്‍ തുടങ്ങി. അങ്ങനെയാണ് കൊല്ലങ്ങള്‍ക്ക് ലോകമൊട്ടാകെ ഫെമിനിസം ആഞ്ഞടിക്കുന്നത്. പുരുഷന്‍മാരെ പോലെ അല്‍പ്പവസ്ത്രം ധരിച്ചാലെന്ത്, പാതിരാത്രിക്ക് പുറത്തിറങ്ങി നടന്നാലെന്ത് എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതും അല്‍പ്പം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അപ്പോള്‍ ഗര്‍ഭപാത്രത്തെ ചൂണ്ടിക്കാട്ടി സമൂഹം അവളെ ഒതുക്കി നിര്‍ത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ ആധുനിക വൈദ്യത്തിന്‍്റെ കൂട്ടു പിടിച്ചു ചോദ്യങ്ങളുടേയും ഗര്‍ഭധാരണ സാധ്യതകളുടെയും വഴി അടച്ചുകളഞ്ഞ് സ്ത്രീ ‘ഒരുമ്പെടല്‍’ തുടര്‍ന്നു.
ഇന്നിപ്പോള്‍ പുരുഷമേലാളത്തത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കൂടി ഒരുമ്പെട്ടതോടെ എതിര്‍പ്പുകളുടെ പരിധി പെണ്ണിനും കൈമോശം വന്നു. എതിര്‍ക്കപ്പെടേണ്ട ഒരുകൂട്ടം പുരുഷകാഴ്ച്ചപ്പാടുകളെ കടത്തിവെട്ടിയ മറ്റൊരു കൂട്ടം പെണ്ണുങ്ങളും അത്തരം പുരുഷന്‍മാരെക്കാള്‍ താഴെയല്ലെന്നു കാലം തെളിയിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഐ.ടി പ്രൊഫഷണലുകളുടെയും ഇന്‍ഷുറന്‍സ് -മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടെയും മേഖലയിലാണ് ആദ്യമായി യുവാക്കള്‍ , ആണും പെണ്ണും , കുറ്റബോധമില്ലാതെ വിനോദത്തിനായി ശരീരം പങ്കിട്ടു തുടങ്ങിയത്. ഇപ്പോഴിത് ബിസിനസ് സ്ക്കൂളുകളിലും കോളേജുകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇന്റെര്‍നെറ്റിന്റെ മായികവലയില്‍ മോഹിതരായ പെണ്‍കൂട്ടങ്ങളും പരീക്ഷണങ്ങള്‍ക്കായി മെയ്ല്‍ എസ്കോര്‍ട്ടുകളുടെ സേവനം ആവശ്യപ്പെടുന്നു.ആധുനിക കാലഘട്ടത്തില്‍ സ്വയം വെളിപ്പെടുത്താതെ രതിസംഭാഷണങ്ങളില്‍ അഭിരമിക്കുന്ന സ്ത്രീകള്‍ ധാരാളം. മുഖം കാണിക്കാതെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ -വെബ് കാമറകളും നല്‍കുന്ന ‘സഹായം’ ഉപയോഗിക്കുന്നവരുമേറെ! ഇങ്ങനെ പെണ്ണിന്റെ നഗ്നത കണ്ടാസ്വദിക്കാന്‍ ഇന്റെര്‍നെറ്റ് തുറന്നു വക്കുന്നവര്‍ അബദ്ധത്തില്‍ സ്വന്തം അമ്മയുടെയോ മകളുടെയോ ഭാര്യയുടെയോ സഹോദരിയുടെയോ നഗ്നത കണ്ട് ഞെട്ടുന്നതും വിരളമല്ലാതായി തീര്‍ന്നിരിക്കുന്നു!


നേരത്തെ സ്വന്തം ശരീരത്തിലെ തന്നെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും രണ്ടുപെറ്റാലും അറിവില്ലാതിരുന്ന സ്ത്രീകള്‍ ,ആധുനിക കാലത്തുമസിലുള്ളവനെ നോക്കി ദിവാസ്വപ്നം കാണുന്നു. സെക്സ് ടോയ്കള്‍; അഥവാ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഇവിടെ ഈ കൊച്ചുകേരളത്തിലും ധാരാളമായി വിറ്റുപോകുന്നുണ്ട്. കൂടുതല്‍ കാശുള്ള പെണ്ണുങ്ങളാകട്ടെ സെക്സ് ടോയ്കള്‍ക്കു പകരം മസിലുള്ളവനെ താത്ക്കാലിക ഭര്‍ത്താവോ കാമുകനോ ആക്കുന്നു. ഇത്തരം സ്ത്രീകളാണ് മെയ്ല്‍ എസ്കോര്‍ട്ടുകളുടെ ആവശ്യകത വര്‍ധിപ്പിച്ചത്.പുരുഷന് ഭാര്യയല്ലാത്തെ മറ്റു പെണ്ണുങ്ങളെ തേടാമെങ്കില്‍ സ്ത്രീക്ക് പുരുഷനെയും തേടാമെന്ന രീതിയിലാണ് മെയ്ല്‍ എസ്കോര്‍ട്ടുകള്‍ പരസ്യം ചെയ്യുന്നത് തന്നെ.


( ന്യൂഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക )


Male Prostitution- LawsRead the news on GLOBAL MALAYALAM face book debate link
കേരളത്തിലും പുരുഷ വേശ്യകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
പുരുഷവേശ്യയിലേക്കുള്ള വേഷപ്പകര്‍ച്ച സ്വീകരിക്കുന്നവരുടെ വാദങ്ങളില്‍
പണം ഒരു പ്രധാന കണ്ണിയാണ്. ആനന്ദവും മറ്റു നേട്ടങ്ങളും രണ്ടാം സ്ഥാനത്താണ്
ഇക്കൂട്ടര്‍ക്ക്. മിക്കപ്പോഴും പുരുഷവേശ്യയാകുന്നതിനുള്ള പ്രധാന
ആകര്‍ഷണം പണമാണ്. അത്യാഢംഭര ജീവിതത്തിനുള്ള പണം കണ്ടെത്താനാണ്
മിക്കവരും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഈ മേഖലയിലെത്തുന്നത്.
ലൈംഗികസുഖത്തിനു വേണ്ടി മാത്രം ജിഗോളോകളാകുന്നവരുമുണ്ട്. പണം
ഇക്കൂട്ടര്‍ക്ക് ബോണസ് നേട്ടമാണ്.2004-ല്‍ മെന്‍സ് സ്റ്റഡീസ് പ്രസ്സ്
പുരുഷന്‍മാരുടെ ആരോഗ്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഇന്‍്റര്‍നാഷണല്‍
ജേണലില്‍ പുരുഷന്‍മാര്‍ വേശ്യകളാകുന്നത് സാമ്പത്തികനേട്ടങ്ങള്‍,
ലൈംഗികാനുഭൂതി, സ്വത്വസാക്ഷാത്ക്കാരം എന്നിവക്കു വേണ്ടിയെന്ന്
വ്യക്തമാക്കുന്നു.

ഉന്നതവിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാതെ പോകുന്നവരാണ്
കൂടുതലും പുരുഷവേശ്യയായി മാറുന്നത്. മറ്റു സംസ്ക്കാരങ്ങളുടെ കലര്‍പ്പ്
ഏറിവരുന്നതിനാല്‍ തങ്ങളും സ്റ്റൈല്‍ ആണെന്ന് കാണിക്കാനും
സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ പരീക്ഷണങ്ങള്‍ക്കും യുവാക്കള്‍
ആണ്‍വാണിഭത്തിനിറങ്ങിത്തിരിക്കുന്നുണ്ട്.

അടിച്ചുപൊളി ജീവിതത്തിനായി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളും ധാരാളമായി
മെയ്ല്‍ എസ്കോര്‍ട്ടുകളാകുന്നുണ്ടെന്ന അറിവ് ഞെട്ടിപ്പിക്കുന്നതാണ്.
ചെറുപ്പത്തില്‍ സ്ഥിരമായി സ്ത്രീകളുടെയോ പുരുഷന്‍മാരുടെയോ
ലൈംഗികചൂഷണത്തിനു വിധേയരായ ആണ്‍കുട്ടികള്‍ ഭാവിയില്‍ പുരുഷവേശ്യയായി
മാറുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. ലഹരി നല്‍കി പ്രലോഭിപ്പിച്ചും
ആണ്‍കുട്ടികളെ ആണ്‍വാണിഭത്തിന് ഉപയോഗിക്കുന്നു. 18 വയസ്
പൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികള്‍ ഇത്തരത്തില്‍ ജിഗോളോകളായി
മാറിയിട്ടുണ്ട്.

മാന്യമായി പെണ്‍കുട്ടികളെ വളര്‍ത്തുന്നതിനേക്കാളും മാന്യമായി
ആണ്‍കുട്ടികളെ വളര്‍ത്താനാണ് ഇക്കാലത്തു ഏറെ പെടാപ്പാട്. കാരണം
ഇക്കാലത്തു ആണ്‍വാണിഭം വര്‍ധിക്കുന്നു. ആണ്‍കുട്ടികള്‍ക്ക്
ഗര്‍ഭപാത്രത്തിന്റെ ഭീഷണിയില്ല എന്നതുകൊണ്ടു മാത്രം അവരെവിടൊക്കെ
പോകുന്നുവെന്ന് ആരും ശ്രദ്ധിക്കാറില്ല. ഈ ശ്രദ്ധക്കുറവ്
മുതലെടുക്കുന്നവര്‍ ആണ്‍കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നു.

2012 ആഗസ്റ്റില്‍ കേരളത്തിലെ എറണാകുളം ജില്ലയില്‍ തോപ്പുംപടി ജനമൈത്രി
പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ രെജിസ്ടര്‍ ചെയ്യപ്പെട്ട കേസ്‌
വായനക്കാരില്‍ ഏറെ അസ്വാസ്ഥ്യം ഉണര്‍ത്തുന്ന വാര്‍ത്ത ആയിരുന്നു.
റെയില്‍വേയില്‍ ടിക്കറ്റ്‌ പരിശോധകന്‍ ആയിരുന്ന കമല്‍ രാജും കാമുകി
ആയിരുന്ന തമിഴ്നാട് സ്വദേശിനി പൂങ്കോടിയും ഒറ്റക്കും കൂട്ടായും
ലൈംഗികമായി ഉപയോഗിച്ച കുട്ടികളുടെ എണ്ണം ഇരുപതിന് മുകളില്‍ വരും. ഇവരില്‍
അഞ്ചാറു പെണ്‍കുട്ടികളും ബാക്കിയെല്ലാം ആണ്‍കുട്ടികളും ആയിരുന്നു. കേരള
മഹിള സമഖ്യ സൊസൈറ്റി നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം
പുറത്തു വന്നത്. ആദ്യം മിഠായികളും മധുരപലഹാരങ്ങളും നല്‍കി
പ്രലോഭിപ്പിച്ചു വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. പിന്നെ ലാപ്ടോപില്‍
നീലചിത്രങ്ങള്‍ കാണിച്ച് അതില്‍ കാണുന്ന പോലെ ചെയ്യുന്നതിന്
കുട്ടികളില്‍ പ്രേരണ ചെലുത്തി തുടങ്ങി. കമല്‍ രാജും പൂങ്കോടിയും
ഒരുമിച്ചും ഒറ്റക്കൊറ്റക്കും ഇവരെ ഉപയോഗിച്ച് വന്നു.

തെറ്റാണെന്ന്തോന്നല്‍ ഉണ്ടായി തുടങ്ങിയ മുതിര്‍ന്ന കുട്ടികള്‍ക്ക് പക്ഷെ വിട്ടു
മാറാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. പലരും മാനസികമായി സമ്മര്‍ദ്ദത്തിനു
അടിപ്പെടുകയും ഇത് അവരുടെ പഠന കാര്യങ്ങളില്‍ പ്രതികൂലമായി ബാധിക്കുകയും
ചെയ്തതോടെ അധ്യാപകര്‍ സംഘടനയുടെ സഹായത്തോടെ കൌണ്സലിംഗ്
ഒരുക്കുകയായിരുന്നു. ഇവരില്‍ പലരും ഇപ്പോഴും മാനസിക സമ്മര്‍ദ്ദത്തില്‍
നിന്നും മുക്തരായിട്ടില്ല. പക്ഷെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനം എന്നാ
നിലയിലാണ് പോലിസ്‌ കേസ്‌ രജിസ്ടര്‍ ചെയ്തത്.

പതിനെട്ടു വയസിനു താഴെയുള ആണും പെണ്ണുമായ കുട്ടികള്‍ക്ക് ലൈംഗിക ബന്ധത്തിന് അനുമതി നല്‍കാന്‍പ്രായമായില്ല എന്നാ നിലയില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണം എന്ന് നിയമ
വിദഗ്ദര്‍ കുറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വന്നാല്‍ പ്രകൃതി
വിരുദ്ധം എന്ന തലക്കെട്ടില്‍ നിന്നും ബലാല്‍ക്കാരം എന്ന വിഭാഗതിലേക്ക്
മാറ്റി കേസ്‌ രജിസ്ടര്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല, അമേരിക്ക പോലുള്ള
രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനെ ബലാല്‍ക്കാരം ചെയ്യാന്‍
കഴിയുമെന്ന നിലപാട് നിയമ നിര്‍വചനത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ള
ശിക്ഷയിലും വര്‍ദ്ധനവ്‌ ഉണ്ട്.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പുറമെ , പലപ്പോഴും മാനസികനില തെറ്റുന്ന
ഗുരുതരമായ അവസ്ഥകളിലേക്കു വരെ ആണ്‍കുഞ്ഞുങ്ങള്‍ എത്തിപ്പെടുമെന്ന
യാഥാര്‍ത്ഥ്യം ആരും ചിന്തിക്കുന്നത് പോലുമില്ല. നേരത്തെ തട്ടിക്കൊണ്ടു
പോകല്‍ ഭിക്ഷാടനത്തിനായിരുന്നുവെങ്കില്‍ ഇപ്പോഴത്
ശരീരക്കച്ചവടമേഖലയിലേക്ക് വഴി തിരിഞ്ഞിരിക്കുന്നു.

ഇന്‍്റര്‍നാഷണല്‍ലേബര്‍ ഓര്‍ഗനൈസേഷന്‍്റെ (ഐ.എല്‍.ഒ) കണക്കുപ്രകാരം ലോകമൊട്ടുക്കുമായി
ബാല ലൈംഗിക തൊഴിലാളികള്‍ മാത്രം 1.8 ദശലക്ഷം ഉണ്ട്. ചെറുപ്പത്തില്‍
വീടുവിട്ടിറങ്ങുന്നവര്‍, അനാഥര്‍, ലൈംഗികതൊഴിലാളികളുടെ മക്കള്‍ ,
ദരിദ്രര്‍ , മാതാപിതാക്കളുടെ സ്നേഹവും ശ്രദ്ധയും ലഭിക്കാത്തവര്‍,
കുടുംബപ്രശ്നങ്ങള്‍ ഉള്ളവര്‍, ലിംഗ അസമത്വം അനുഭവിക്കുന്നവര്‍, താഴ്ന്ന
വിദ്യാഭ്യാസമുള്ളവര്‍ എന്നിവരും പുരുഷവേശ്യകളാകാന്‍ സാധ്യതകള്‍
ഏറെയുള്ളവരാണ്. വിരളമായ കേസുകളില്‍, പ്രണയത്തകര്‍ച്ച നേരിടേണ്ടി വന്ന
യുവാക്കളും പ്രതികാരബുദ്ധിയോടെ പുരുഷവേശ്യയായി മാറുന്നുണ്ട്.


താത്ക്കാലിക കാമുകന്‍മാരായി മാറുന്നവര്‍ക്ക്‌ വേതനമായി മുഴുവന്‍ പണം
തന്നെ ലഭിക്കണമെന്നില്ല. പകരമായി വസ്ത്രങ്ങളോ മറ്റുത്പ്പന്നങ്ങളോ
വിദേശത്തെക്ക് വിനോദസഞ്ചാരത്തിനുള്ള സൗകര്യമോ ലഭിക്കും. ചില
സന്ദര്‍ഭങ്ങളില്‍ കാമുകനെ ഇഷ്ടപ്പെട്ടാല്‍ സ്വന്തം നാട്ടിലേക്കു വിസ
കൊടുത്തു കൊണ്ടു പോകുന്ന വനിതകളുമുണ്ട്. ഭാവിയില്‍ അവര്‍ക്കു
മടുക്കുന്നതു വരെ ഈ പുരുഷന്‍മാരുടെ സേവനം വനിതകള്‍
‘പ്രയോജന’പ്പെടുത്തും. മിക്കവാറും 25-നും 30-നും ഇടക്ക് പ്രായമുള്ള
യുവാക്കള്‍ക്ക് അവരുടെ ഇരട്ടി പ്രായമുള്ള സ്ത്രീകളുടെ കൂടെ കഴിയേണ്ടി
വരുമെന്ന ഗതികേടാണ് കാത്തിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍കോഡു പ്രകാരം വേശ്യാവൃത്തി നിയമവിരുദ്ധമാണെന്നു
പറയില്ലെങ്കിലും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
നിയമവിരുദ്ധമല്ലെന്ന് കരുതരുത്. പൊതുയിടങ്ങളില്‍ ഇടപാടുകാരെ
വശീകരിക്കുന്നതും വേശ്യാലയങ്ങള്‍ നടത്തുന്നതും കൂട്ടിക്കൊടുക്കുന്നതും
നിയമവിരുദ്ധമാണ്. ഒരു പൗരന്‍ എന്ന നിലക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശ
ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കും. എന്നാല്‍ മറ്റു ജോലിക്കാരെ
പോലെ ലൈംഗികതൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ലഭിക്കില്ല.

ഇന്ത്യയിലെ വേശ്യാവൃത്തി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിച്ച നിയമമാണ്
ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് അഥവാ ‘പിറ്റ’. വരുംനാളുകളില്‍
ലൈംഗികതൊഴിലോടനുബന്ധിച്ച പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമായി
പരിഗണിക്കുകയെന്നതും ലക്ഷ്യമാണ്. ഇടപാടുകാരേയും പ്രതി ചേര്‍ക്കുന്നതിന്
ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പിറ്റയുടെ ചട്ടങ്ങളനുസരിച്ച് പൊതുയിടങ്ങളില്‍ ഇടപാടുകാരെ വശീകരിക്കുന്ന
ലൈംഗികതൊഴിലാളികള്‍ക്ക് ആറു മാസം വരെയും പൊതുയിടങ്ങളിലോ നിശ്ചിത
സ്ഥലങ്ങളിലോ ലൈംഗികതൊഴില്‍ നടത്തുന്നതിന് മൂന്നു മാസം വരെയും തടവും
ശിക്ഷയും ലഭിക്കും. ഇടപാടുകാരും മൂന്നു മാസം വരെ തടവിനും ശിക്ഷക്കും
അര്‍ഹരാണ്. 18 വയസിനു താഴെയുള്ളവരുമായാണ്
ലൈംഗികതയിലേര്‍പ്പെടുന്നതെങ്കില്‍ ഏഴു മുതല്‍ 10 വര്‍ഷം വരെയാണ്
ജയില്‍ശിക്ഷ ലഭിക്കുക. കൂട്ടിക്കൊടുപ്പുകാര്‍ പിടിക്കപ്പെട്ടാല്‍ രണ്ടു
വര്‍ഷം വരെ തടവും പിഴയും ലഭിക്കും. 

വേശ്യാലയങ്ങള്‍ നടത്തുന്നവര്‍ക്ക് ആദ്യതവണ പിടിക്കപ്പെട്ടാല്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ പിഴയോടുകൂടിയ തടവും ആവര്‍ത്തിച്ചാല്‍ ഏഴു വര്‍ഷം തടവും ലഭിക്കും. ലൈംഗിക
വ്യാപാരത്തിനായി തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴു
വര്‍ഷം വരെ ജയില്‍ശിക്ഷ നിശ്ചയം. ‘പൊതുയിടം’ എന്നതു കൊണ്ട് ആരാധനാലയം,
വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍ എന്നിവയാണ്
അര്‍ത്ഥമാക്കുന്നത്. ‘നോട്ടിഫൈഡ്’ അഥവാ വേശ്യാവൃത്തി വിമുക്ത
പ്രദേശങ്ങളുമുണ്ട്. പൊതുയിടത്തിന്‍്റെ 182 മീറ്റര്‍ ദൂരത്തിനകത്തു
പിടിക്കപ്പെട്ടാലും ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഈ നിയമങ്ങള്‍ ഇരയാകുന്ന
സ്ത്രീയെ ഇരയാകുന്നതില്‍ നിന്നും തടയാന്‍ ലക്ഷ്യമിട്ടതാണ്. എന്നിട്ടും
ഇത്തരം നിയമങ്ങള്‍ സ്ത്രീകളെ മാത്രമാണ് ലോക്കപ്പില്‍ അടക്കുന്നതും. പിറ്റ
പോലുള്ള നിയമങ്ങള്‍ കര്‍ശനം ആക്കിയാലും ആണ്‍ വാനിഭത്തില്‍ പെടുന്ന ആണ്‍
ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പോന്നതല്ല. അത് കൊണ്ട് തന്നെ നിയമങ്ങളുടെ
സമഗ്രമായ പൊളിച്ചെഴുത്ത് കാലം ആവശ്യപ്പെടുന്നുണ്ട്.

( ന്യൂദല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ഇന്ത്യയുടെ ഫെല്ലോ ആണ് ലേഖിക)

2013, ജനുവരി 29, ചൊവ്വാഴ്ച

Bachelorette Party - NFI MEDIA FELLOWSHIP News Article

Bachelorette Party read news on Malayal.amLink to Face Book debate
Bachelor party before the wedding eve is a common happening in Kerala nowadays. Groom and his friends have a get together, to have fun, cherishes nostalgic memories, naughty friends pokes fun at the groom that he won’t be free anymore after the wedlock and so on. The drinks and smokes and spicy dishes give more flavor to the celebration which lasts till dawn. In the morning everybody wakes up into the busy chatters of the marriage function. The Bachelor party in Kerala is all this much
But, in the foreign countries, the scene is different. Champaign, drugs and girls are the recipes of Bachelor parties there. There will be Caberete dance shows, live sexual fore plays. Here the Caberete is not at all like that we see in Bollywood song sequences, but the actual stripping dance. The smartest guys even go for a live kisses and hugs with the girlee dancer.
I am not going to explain about this bachelor party. I want to go into the Bachelorette Party, which the Keralites are not much familiar.  Bachelorette Party is the enjoyment by the Bride and her friends before the wedding eve. Here, the recipes are not different. There will be champagne, Beer bottles, wine and Koniacs.  And the male stripper to perform boyish cabaret dance. This hot guy who performs live sex plays will be the star of the night. The chicks enjoy and howl at his gestures.    These  Bachelorette Parties are more commonly called as Hen's Party.

These Hen's parties are common in Britain, Ireland, America, Newzealand, Canada, South Africa etc. These  parties were started deliberately as a female version of Bachelor parties to make the bride happy. Later in the 1960s these parties played a lead role in the sexual revolution that took place. Even though till 1980, they had no wide reach. It was in 1998 that a book was published on this topic.

Readers would think that this won’t happen in Kerala. But, you are wrong. There are various agents and centers that arrange hen parties in metro cities in Kerala too. Similar to the bachelor party, these Hen parties also are in luxury resorts, and houseboats. The stripper dancer is of course a Malayali guy. A group of foreign ladies who came for sightseeing in Kerala had a mission to search this type of guys as well.

Their search finally came across a group of Charted Accountant students. They demanded healthy and smart men and the agent promised to provide four men instead of two for fine selection. The group of men who were trapped in them includes MBA, Medical students, business executive, professor and so on. All of them were lured by the money and foreign tour offered by the racket. But, the youngsters do not realize the fact that along with money sexual disease is a bonus.

In some cases foreign trip is possible, but will be as a rubber-stamp husband of an old English lady.  Most of them flew abroad through illegal human trafficking, without any proper visa or proofs. Thus there is a danger behind. If the so called wife avoids, it is sure that he could go behind the rods. Please don’t think that the need for a male stripper is only for western ladies. The Elite hen parties in Kerala are also demanding the stripper to have a nice show. Whether it is west or east, the customer is an elite lady, dreaming of an ash posh luxury life. The night clubs in metros have such secret parties and performances. Keralite men are ready to dance in their birth suit for money- that’s quite surprising. Unfortunately, the passion for money and flamboyance makes them the heroes of pornographic movies and clippings.
JISHA ELIZEBETH
(The writer is a fellow of
National foundation for India,
 New Delhi)
I happened to meet a team who published an online advertisement seeking customers for bachelor and hen parties. They are working under the banner of the event management company.  Within no time I understood that they had all the recipes for a spinster party. They are very punctual in supplying male strippers right on time where the customer needs. The customer's job is to just inform the time and place. Keralites always find pleasure in finding out some others faults. At the same time, we fail to identify the rotten bread in our packet.
A celebration, no doubt, is to celebrate and freak out. But, while crossing each line of ethics, a culture is being shattered. With the change in cultures some customs and celebrations become immoral and anti-social. It is the society and its attitudes that shapes and defines the right and wrong.

_________________________________________________

ബാച്ചലെറെറ്റ് പാര്‍ട്ടി
***********************കല്യാണ ദിവസങ്ങളില്‍  കേരളത്തില്‍ ഇപ്പോഴൊരു പാതിവുണ്ട്. ബാച്ചിലര്‍പാര്‍ട്ടി .  കല്യാണത്തിന് രണ്ടു ദിവസം മുന്‍പോ തലേന്നോ കല്യാണ ചെക്കനുംകൂട്ടുകാരും  കല്യാണ വീടിന്റെ ഏതെങ്കിലുമൊരു ഒഴിഞ്ഞ മുറിയില്‍ ഒത്തുകൂടും. പാട്ടും  പറച്ചിലും ഓര്‍മ പുതുക്കലും ആണ് ലക്‌ഷ്യം. എരിവിന്നുരയുന്ന ലഹരിയോ പുകയുന്ന  സിഗററ്റോ ഉണ്ടാകും. രാത്രി വെളുക്കുവോളം ആഘോഷം അരങ്ങു തകര്‍ക്കും. രാവിലെ  കൈകൊടുത്തു പിരിഞ്ഞു കല്യാണ തിരക്കുകളിലേക്ക് എല്ലാവരും ഒഴുകി നീങ്ങും. കെട്ടു  കഴിഞ്ഞാല്‍ കാലു കെട്ടി എന്ന പഴഞ്ചൊല്ലിനെ കൂട്ട് പിടിച്ചാണ് ഈ ആഘോഷ രാവ്‌  ഒരുക്കുന്നത്. കല്യാണം കഴിഞ്ഞാല്‍ ഇത് പോലെ ഇനി സ്വാതന്ത്ര്യത്തോടെ കൂടാന്‍  കഴിയില്ലെന്ന് ചിലര്‍ കമന്റടിക്കും. കേരളത്തിലെ ബാച്ചലര്‍ പാര്‍ട്ടി  വിശേഷങ്ങള്‍ ഇത്രയേ ഉള്ളൂ !

എന്നാല്‍ പുറംരാജ്യങ്ങളിലേക്ക്  കടന്നാല്‍ ഇത്  വേറൊന്നാണ്‌ . കള്ളും
കഞ്ചാവും പെണ്ണും  ആണും ഒക്കെ തലകുത്തി  മറയും .   അത് തന്നെ  കാബറേയും തത്സമയ ലൈംഗികകേളി അവതരണങ്ങളും നടക്കും. കാബറെ എന്ന് പറഞ്ഞാല്‍  ഹിന്ദി സിനിമയില്‍ കാണുന്ന പോലെ അല്‍പ വസ്ത്ര ധാരികളുടെ ഡാ ന്‍സ് മാത്രം അല്ല.  വിവാഹം കഴിക്കാന്‍ പോകുന്ന നവ വരനെ കൊണ്ട് വന്നിരുത്തി  ആഘോഷമാണ് ആഘോഷം കൊഴുപ്പിക്കാന്‍  സ്ത്രീകളുടെ തുണിയുരിയല്‍ നൃത്തം നടത്തും.  . താല്പ്പര്യമുള്ളവന് വേദിയില്‍ തന്നെ തല്‍സമയ ലൈംഗിക കേളികളും ആഘോഷിക്കാം.

ഈ ആഘോഷത്തിന്‍റെ നേരെ വിപരീതമാണ് ബാച്ചലെറെറ്റ് പാര്‍ട്ടി. വധുവുംകൂട്ടുകാരികളും വെള്ളമടിച്ചും മെയ്ല്‍ സ്ട്രിപ്പര്‍ എന്നറിയപ്പെടുന്നതുണിയുരിയല്‍ നര്‍ത്തകന്റെ  അവതരണങ്ങള്‍ക്ക് ‘കമന്‍്റ’ടിച്ചുംആഘോഷിക്കും.  തത്സമയ ലൈംഗികകേളി അവതരണങ്ങള്‍ നടത്തുന്ന മെയ്ല്‍സ്ട്രിപ്പര്‍മാര്‍ ഇത്ത രം പാര്‍ട്ടികളിലെ ‘ഹോട്ട് ’ താരങ്ങളാണ്. ഹെന്‍പാര്‍ട്ടി അഥവാ പിടക്കോഴികളുടെ ആഘോഷം എന്നും ഇതിന് പേരുണ്ട്. ബ്രിട്ടന്‍. , അയര്‍ലണ്ട്, അമേരിക്ക, ന്യൂസിലാണ്ട്, കാനഡ, ദക്ഷിണാഫ്രിക്കഎന്നിവിടങ്ങളില്‍  ബാച്ചലെറെറ്റ് പാര്‍ട്ടി സാധാരണമാണ്. നൂറ്റാണ്ടുകളായിനിലവിലുള്ള  ബാച്ചിലര്‍ പാര്‍ട്ടിക്ക്  ബദലായ വളരെ ബോധപൂര്‍വം ആണ്ബാച്ചലെറെറ്റ് പാര്‍ട്ടി ആരംഭിച്ചത്. വധുവിനെ സന്തോഷിപ്പിക്കുക  എന്നലക്ഷ്യത്തോടെ തുടങ്ങിയ പാര്‍ടി പിന്നീട് 1960 കളില്‍ ലൈംഗികവിപ്ലവത്തിന്റെ കണ്ണിയായി.എങ്കിലും 1980 കാലഘട്ടങ്ങളില്‍ വരെ ഇത്വ്യാപകമായിരുന്നില്ല. 1998 ആയപ്പോഴാണ് വിഷയത്തില്‍ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയത്.


''പുറം രാജ്യങ്ങളില്‍ , അയ്യേ , ഇനിയെന്തെല്ലാം കേള്‍ക്കണം '' എന്ന ഭാവം
വായനക്കാരനില്‍ ഉണര്‍ന്നേക്കാം .പക്ഷെ മനസിലാക്കുക  , ബാച്ചലെറെറ്റ്പാര്‍ട്ടി നടത്തു ന്ന നിരവധി കേന്ദ്രങ്ങള്‍ ഇപ്പോള്‍ കേരളത്തി ലുമുണ്ട്.  കെട്ടുവള്ള ങ്ങളിലും അത്യാഡംഭര റിസോര്‍ട്ടുകളിലും ഇത് തന്നെ  നടക്കുന്നു.  തുണിയുരിയാന്‍ പോയി  നില്‍ക്കുന്നത് മലയാളി യുവാക്കളാണ് .  അന്വേഷണത്തിന്റെ ഭാഗമായി നാട് കാണാനെത്തുന്ന വിദേശ വനിതകളുടെ  ബാച്ചലെറെറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള  യുവാക്കളെ തേടിയെത്തിയ തിരച്ചില്‍  അവസാനിച്ചത്‌ ചാര്‍ടെഡ് അക്കൌന്ടന്റുമാര്‍ ആകാന്‍ പഠി ക്കുന്നവരിലാണ്.  ആരോഗ്യവും സാമര്‍ത്യവും ഉള്ളവരാണോ എന്ന് കണ്ടു മനസിലാക്കിയ ശേഷമേ  തെരെഞ്ഞെടുക്കൂ എന്ന് അറിയിച്ചപ്പോള്‍ ഇടനിലക്കാരന്‍ പറഞ്ഞത്  രണ്ടാളെ തെരഞ്ഞെടുക്കുന്നതിന് നാലാളെ അയക്കുന്നു എന്ന്. എം ബി എ   ചെയ്യുന്നവനും മെഡിക്കല്‍  വിദ്യാര്‍ഥിയും ബിസിനെസ് എക്സിക്യൂട്ടീവും അധ്യാപകനും ഒക്കെ ഇത് പോലെ അന്വേഷണ വലയില്‍ കുരുങ്ങി. അവരുടെ  സംഘത്തിലേക്ക് പുതിയ ആളുകളെറിക്രൂട്ട് ചെയ്യുന്നത്  പണത്തിന്റെ കണക്കും  വിദേശ യാത്ര അവസരവും പറഞ്ഞു  പ്രലോഭി പ്പിച്ചാ ണ്  . പക്ഷെ  ഉപഭോക്താകള്‍ പടിയിറങ്ങി പോകുന്നതു പലപ്പോഴും  പണത്തിനൊ പ്പം  ലൈംഗിക അസുഖങ്ങളും കൈമാറിയാണ് . ചിലപ്പോള്‍ വിദേശ  യാത്രക്ക്  അവസരം കിട്ടിയേക്കാം . പക്ഷെ സംഭ വിക്കുന്നത്  ഏറെ പ്രായം ചെന്ന സ്ത്രീയുടെ  ഭര്‍ത്താവ് ഉദ്യോഗസ്ഥന്‍  ആയിട്ടാണ് . ഇത്തരക്കാരെ പലപ്പോഴും അനധികൃത  മനുഷ്യക്കടത്തു നടത്തിയാണ് രാജ്യത്ത് നിന്നും കൊണ്ട് പോകുന്നത് . ഫലമോ  ആവശ്യക്കാരി കെറു വിച്ചാല്‍ ആവശ്യ രേഖകള്‍ കയ്യിലില്ലെങ്കില്‍ ജയില്‍ വാസവും  അനുഭവിക്കാം .
വിദേശികള്‍ക്ക് മാത്രമാണ് മെയില്‍ സ്റ്റ്രിസ്ട്രിപ്പറിനെ ആവശ്യം എന്നുംതെറ്റിദ്ധരിക്കരുത്. ആവശ്യത്തിനു കാശുള്ള നാട്ടുകാരികള്‍ക്കും  ഇപ്പോള്‍ബാച്ചലെറെറ്റ് പാര്‍ട്ടി നടത്താന്‍ യുവാക്കളെ വേണം . വിദേശത്തായാലുംസ്വദേശത്തു ആയാലും ഉയര്‍ന്ന, ആഷ്  പോഷ് ആഡംബര ജീവിതം നയിക്കുന്നവരാണ്‌ ഉപഭോക്താക്കള്‍.. ..മെട്രോ നഗരങ്ങളിലെ നിശാ ക്ലബ്ബുകളില്‍ ഇത്തരം ആഘോഷങ്ങള്‍  രഹസ്യമായിട്ടാണെങ്കിലും നടക്കുന്നുണ്ട് .  കേരളത്തിലെ യുവാക്കള്‍ പണത്തിനായി നഗ്ന നൃത്തത്തിന് തയ്യാറാകുന്നുണ്ട്. പലപ്പോഴും പണം, ആനന്ദം എന്നിവയ്ക്ക് വേണ്ടിയാണ് യുവാക്കള്‍ ഇറങ്ങി പുറപ്പെടുന്നത്. ആഡംബര ജീവിത ശൈലികള്‍ ഇഷ്ടപ്പെടുന്ന ഇവര്‍  അറിയാതെയാണെങ്കിലും നീല ചിത്രങ്ങളിലും കഥാപാത്രങ്ങള്‍ ആകുന്നു.

ബാച്ചലെറെറ്റ് പാര്‍ട്ടി ഒരുക്കി കൊടുക്കാന്‍ തയ്യാറെന്ന്ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്ത ഒരു ടീമിനെ പരിചയപ്പെട്ടു. നോക്കിയപ്പോള്‍ഇവന്‍റ് മാനെജ്മെന്റ് എന്നാണ് ലേബല്‍. . നാട്ടില്‍ ആയതു കൊണ്ട് മസാലകള്‍ ഒന്നും കാണി ല്ലെന്നത് വെറും തെറ്റിധാരണ ആണെന്നു മനസിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല .പറഞ്ഞ  തുകക്ക് അവര്‍ മെയില്‍ സ്ട്രിപ്പര്‍മാരെ പറഞ്ഞ സ്ഥലത്ത് എത്തിക്കും. അവരെ  കൊണ്ട് പോകാനുള്ള സ്ഥലവും സമയവും അറിയിച്ചാല്‍ മതി.

കപട  സദാചാര വാദികളാണ് പൊതുവെ മലയാളികള്‍ . മറ്റുള്ളവരെ കുറ്റം
പറയുന്നതിന് മുന്‍പ് നമുക്ക് മുന്നില്‍ നമ്മുടെ പുതു തലമുറ എവിടെവരെയെത്തുന്നു എന്ന് ചിന്തിക്കുന്നില്ല. ആഘോഷങ്ങള്‍ ആര്‍മാദിക്കാന്‍ ഉള്ളതാണ്.  അത്തരം ചില ആര്‍മാദങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ അഴിഞ്ഞു വീഴുന്നത് പലപ്പോഴും മൂല്യവത്തായ ചില സംസ്ക്കാരങ്ങള്‍ കൂടിയാണ്. ചില ആഘോഷങ്ങള്‍  ചിലയിടത്ത് ധാര്‍മികവും മറ്റുചിലയിടത്ത് അനാശാസ്യവുമായി മാറാം. സമൂഹങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും അവയുടെ ശരി തെറ്റുകളെ നിര്‍വചിക്കുന്നു


ജിഷ എലിസബത്ത്‌ ( ന്യൂ ദല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍
ഇന്ത്യയുടെ ഫെല്ലോയാണ്  ലേഖിക  )ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...