Dream എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Dream എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി


ഏഴു വയസില്‍ തുടങ്ങിയതാണ് ജെസ്സിയുടെ പാട്ട്. ഇപ്പോള്‍ വയസ്സ് പതിനൊന്നേ ആയുള്ളൂ. പക്ഷെ, ആരും കൊതിച്ചു പോകുന്ന വമ്പന്‍ അവസരമാണ് ജെസ്സി ഹില്ളേല്‍ എന്ന മലയാളി പെണ്‍കിടാവിനെ തേടിയത്തെിയത്. സോണി മ്യൂസിക്സിന്‍്റെ 'വിത്ത് ലവ്' എന്ന ആല്‍ബത്തില്‍ 11 പാട്ടുകള്‍ പാടിയ ഈ കൊച്ചു മിടുക്കി ലോകമൊട്ടുക്കുമുളള സംഗീതാസ്വാദകരുടെ കണ്ണിലുണ്ണിയാണ്. ‘പച്ച പനം തത്തെ’ എന്ന മലയാളം പാട്ട് ഏറെ ഇഷ്ടപ്പെടുന്ന ഈ ആറാം ക്ളാസുകാരി മലയാളി പെണ്‍കുട്ടി അങ്ങനെ സംഗീത ലോകത്തിന്‍്റെ നെറുകയിലത്തെിയിരിക്കുന്നു. ന്യൂസിലാന്‍ഡ്സ് ഗോട്ട് ടാലന്‍ഡ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ജെസ്സി. പരിപാടിയില്‍ പാട്ട് പാടി പ്രേക്ഷക മനസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയെ കണ്ടപ്പോള്‍ സോണി മ്യൂസിക്ക് മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല, കൊത്തിക്കൊണ്ടു പോയി കൂട്ടത്തില്‍ കൂട്ടി.
കോട്ടയം ഒരുവെട്ടിത്ര വീട്ടിലെ ഒ.എം മാത്യൂ ജോളി ദമ്പതികളുടെ മകന്‍ റാബി ഭൃഗു ഹില്ളേല്‍ , കൊച്ചി കലൂര്‍ റെഡ്റോസ് അപാര്‍ട്ട്മെന്‍റിലെ കെ.കെ ജോര്‍ജ് മേഴ്സി ദമ്പതികളുടെ മകള്‍ സിജി സൂസന്‍ എന്നിവരുടെ മകളാണ് ജെസ്സി. സിജിയും റാബിയും ന്യൂസിലാന്‍ഡില്‍ ഐ.ടി ദമ്പതികളാണ്. പാട്ട് മൂളുമെന്നല്ലാതെ പാട്ടിന്‍്റെ എ .ബി.സി.ഡി ,അവര്‍ക്കറിയില്ല. പക്ഷെ ദൈവം അവര്‍ക്ക് കൊടുത്തത് പാട്ട് തോല്‍ക്കുന്ന രണ്ടു കണ്‍മണികളെ. പാട്ടുകാരിയായ ജെസ്സിയെയും പിയാനോ വായനാക്കാരിയായ ചേച്ചി ജൂലിയെയും അറിയാത്തവര്‍ ഇന്ന് ന്യൂസിലാണ്ടില്‍ കുറവാണ്.
നഴ്സറി ക്ളാസില്‍ പഠിക്കുന്ന പ്രായത്തില്‍ കാറിലെ സ്റ്റീരിയോയില്‍ നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ അതേപടി പാടി ജെസ്സി ആദ്യം മാതാപിതാക്കളെ ഞെട്ടിച്ചു. വലുതായാപ്പോള്‍ ലോകത്തെ മുഴുവനും കയ്യലെടുക്കാന്‍ അവളുടെ ശബ്ദത്തിനു കഴിഞ്ഞു. രണ്ടു സഹോദരിമാരും ചേര്‍ന്ന് നടത്തുന്ന ഷോകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.
പാട്ടും മലയാളവും പുഴയൊഴുകുന്നതു പോലെയാണ് അവളുടെ തൊണ്ടയില്‍ നിന്നും ഉതിരുന്നത്. ന്യൂസിലാണ്ടിലെ ഏറ്റവും വലിയ മ്യൂസിക് റിയാലിറ്റി ഷോയില്‍ കടന്നു വരുമ്പോള്‍ ഈ കുരുന്ന് പ്രായത്തെ വെല്ലുന്ന മികവോടെ പാട്ട് പാടുമെന്നു ആരും നിനച്ചില്ല.പക്ഷെ, പാടി തുടങ്ങിയപ്പോള്‍ മാര്‍ക്കിടാന്‍ വന്നിരുന്നവര്‍ക്ക് ശ്വാസം വിലങ്ങി . ഇതത്രയും അവളുടെ തൊണ്ടയില്‍ നിന്നും വന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ളെന്നാണ് ജൂറി അംഗങ്ങള്‍ പിന്നീടു പറഞ്ഞത്. ജെസ്സിയുടെ പാട്ടുകള്‍ ന്യൂസിലാണ്ടും കടന്നു ചൈനയിലും തരംഗമായി. ഉടനെ വന്നു ചൈനയിലേക്കുള്ള വിമാന ടിക്കറ്റ് . ചൈനയിലും വിവിധ വേദികളില്‍ ജെസ്സിയുടെ പാട്ടും ഡാന്‍സും വൈറസ് പോലെ പടര്‍ന്നു.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പാര്‍ലിമെന്‍റ് സംഘടിപ്പിച്ച കാരളില്‍ പാടാന്‍ ജെസ്സിക്ക് അവസരം കിട്ടി.ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വലിയ പാട്ടുകാരും സംഗീത സംവിധായകരും രാഷ്ട്ര തലവന്മാരും പങ്കെടുത്ത പരിപാടിയിലാണ് അവസരം ഒരുങ്ങിയത്. പാട്ട് കഴിഞ്ഞതും ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജെസിക്ക് അടുക്കല്‍ ഓടിയത്തെിയാണ് അത്ഭുതവും അഭിനന്ദനവും അറിയിച്ചത്.
ലോസാഞ്ചല്‍സില്‍ നടന്ന കലകളുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ പ്രധിനിധീകരിച്ചത് ഈ മലയാളിക്കുട്ടിയാണ്. അന്ന് അവിടെയത്തെിയ വലിയൊരു ഗുരുവിന്‍്റെ ചെറിയ ശിഷ്യ ആകാന്‍ കഴിഞ്ഞതാണ് തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഈ മിടുക്കി പറയുന്നു. മൈക്കിള്‍ ജാക്സണ്‍ , ഹിറ്റ്നി ഹൂസ്ററണ്‍ , ജോണ്‍ കൊര്‍ബല്‍ എന്നിവരുടെ പരിശീലകന്‍ ആയ സേത്റിംഗ്സ് ആണ് ആ ഗുരുവെന്നു കൂടി ഓര്‍ക്കണം.
 

‘സ്നേഹപൂര്‍വ്വം’, പാട്ടുമായ് ജെസ്സി- MADHYAMAM ONLINE 

ജെസ്സിയുടെ പാട്ട് കേള്ക്കാം

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

Do Write, Make Changes!



പേനയെടുക്കൂ !
വേഗം, എഴുതൂ..
നിങ്ങളുടെ ഓരോ കത്തും അവര്‍ക്ക് സഹായകമാണ്!
കണ്ണില്ലാത്തവര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും നമ്മുടെ റെയില്‍ വേ സ്റ്റേഷനുകളില്‍ വേണ്ടത്ര സൌകര്യങ്ങളില്ല. 
വീല്‍ ചെയറിലും മറ്റും വരുന്നവര്‍ക്ക് ചവിട്ടു പടികള്‍തടസം! ടോയ് ലെട്ടുകളില്‍ പോലും കടന്നു ചെല്ലാന്‍ തക്ക വിധമല്ല കെട്ടിടങ്ങളുടെ രൂപകല്‍പ്പന- തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. അവ പരിഹരിക്കാന്‍ നിങ്ങളുടെ ഒരു കത്തിനു സാധിക്കും. യാത്രക്കാരും സംഘടനകളും മുന്‍ കയ്യെടുത്താല്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം.

ഇപ്പോള്‍ തന്നെ എഴുതൂ. നാളെയോ അടുത്ത ദിവസങ്ങളിലോ സ്റ്റേഷന്‍ മാഷിനെ എല്പ്പിക്കൂ. അവര്‍ വഴി ഉന്നതങ്ങളിലേക്ക് പരാതികള്‍ പോകട്ടെ! ഒരു കുന്നു കത്തുകള്‍ ചെല്ലട്ടെ!!

മാധ്യമങ്ങളുടെ സഹായവും തേടാം!

എഴുതൂ , മാറ്റങ്ങള്‍ സൃഷ്ടിക്കൂ !!!

ഈ പോസ്റ്റിനെ പിന്തുണക്കുന്നുവെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ !

Take a pen!
Hurry up!
Write for the blinds and handicapped!
Hand over it to railway station master tomorrow!

If all the travelers do the same, we can make changes!

Label: our railway station infrastructure are not compatible for such people.

Passengers associations and groups can contribute highly!

Do Write, make changes!



Share if you support!!








കൊച്ചി: ചൊവ്വാഴ്ച രാവിലെ 11 ന് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയവരെല്ലാം അത്ഭുതപ്പെട്ടു. സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ടിക്കറ്റ് പരിശോധകരും കറുത്ത തുണി കൊല്‍് കണ്ണ് മറച്ച് അന്ധന്മാരെ പോലെ കൈയില്‍ വടിയുമായി റെയില്‍വേ സ്റ്റേഷനിലും പ്ളാറ്റ് ഫോമിലും ചായക്കടയിലും കാത്തിരുപ്പ് മുറികളിലും പരതി നടക്കുന്നു. ചുമടെടുക്കുന്ന പോര്‍ട്ടര്‍മാര്‍ അവശരായി വീല്‍ ചെയറുകളിലിരുന്ന് കഷ്ടപ്പെട്ട് നിരങ്ങി നീങ്ങുന്നു. കൂടെ കുറെ വിദേശികളും സ്വദേശികളും നടന്നു വഴി കാട്ടുന്നു. കാര്യമെന്തന്നെു തിരക്കി ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക് പിന്നാലെ നടക്കുന്നു. അവസാനമാണ് മനസിലാകുന്നത്, അന്ധന്മാരും ശാരീരിക വൈകല്യം കുറഞ്ഞവരും റെയില്‍ വെ സ്റേഷനില്‍ വന്നാല്‍ അനുഭവിക്കുന്ന ദുരിതം എന്തൊക്കെയെന്നു മനസിലാക്കി കൊടുക്കാനും അതിനു പരിഹാരം ഉല്‍ാക്കാനും ഉദ്ദശേിച്ച് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചക്ഷുമതി എന്ന സംഘടനയുടെ  നേതൃത്വത്തിലാണ് ഈ പരിപാടി നടന്നത്. ആദ്യം കണ്ണ് കെട്ടിയവരെ ആള്‍ക്കൂട്ടതിലേക്ക് ഇറക്കി വിട്ടു. ആളുകള്‍ അവരോടു എങ്ങനെ പെരുമാറിയെന്ന് മനസിലാക്കി. എല്ലാവരും ട്രെയിനില്‍ കേറുന്നതിന്‍്റെ തിക്കിലും തിരക്കിലും ഇവരെ തള്ളിമാറ്റിയതായും ട്രെയിനിലേക്ക് കയറാന്‍ സഹായിച്ചില്ലന്നെും പരിപാടിയില്‍ കഥാപാത്രങ്ങളായവര്‍ പിന്നീട് വെളിപ്പെടുത്തി. ടോയ്ലെററിലേക്ക് പോകാന്‍ വീല്‍ ചെയറിലത്തെിയയാള്‍ക്ക് ചവിട്ടുപടി തടസമായി. വീല്‍ ചെയറുകള്‍ക്ക് പോകാന്‍ പറ്റുന്ന വിധമുള്ള വഴി നിര്‍മിക്കണമെന്നു ഈ പ്രശ്നം നേരിട്ട കഥാപാത്രമായ പോര്‍ട്ടര്‍ സുധീര്‍  ആവശ്യപ്പെട്ടു. കഴിയുന്ന വിധം ശാരീരിക വൈകല്യമുള്ളവരെ സഹായിക്കാന്‍ സ്റ്റേഷനിലെ പോര്ടര്മാര്‍ സഹായിക്കുമെന്നും അദ്ദഹേം ഉറപ്പു നല്‍കി. അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ചവിട്ടു പടികള്‍ കയറാന്‍ കൂടി ആരും സഹായിച്ചില്ലന്നെും അതിനുള്ള സഹായം നല്‍കാനുള്ള ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലന്നെും അവര്‍ വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതിലൂടെ കുറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതായി ചക്ഷുമതിയിലെ അംഗമായ ലക്ഷ്മി 'മാധ്യമ'ത്തോട്പ റഞ്ഞു. എറണാകുളത് സംഘടിപ്പിച്ച പരിപാടിയിലൂടെ വൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞെന്നു അന്ധയായി തല്‍ക്കാലത്തേക്ക് അഭിനയിച്ച ഉദ്യോഗസ്ഥ സൂസന്‍ പറഞ്ഞു. മാറ്റങ്ങള്‍ക്കായി ഒത്തൊരുമിച്ചു നടപടികള്‍ സ്വീകരിക്കുമെന്നും വൈകല്യമുള്ളവരെ സഹായിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ബ്രെയിലീ വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നാ സംഘടനയുടെ പ്രതിനിതികളായ  ജാക്വിലിന്‍, ബ്രൂസ്, ടിഫാനി, മംഗ്ലി, തായോ, സ്ട്രിഫി എന്നിവരും പരിപാടിയില്‍ പങ്കടെുത്തു

2012, ജൂൺ 22, വെള്ളിയാഴ്‌ച

സി.ജി നെറ്റ് സ്വര സ്റ്റേ ട്യൂണ്‍ഡ്...

മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
IPCNA award നേടിയ ആര്‍ട്ടിക്കിള്‍


ഒച്ചയുണ്ടാക്കിയ വിപ്ലവം 
****************************
പാട്ടും വാര്‍ത്തയും ആയുധമാക്കാന്‍ കഴിയുന്നതാര്‍ക്കാണ്? ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കോ വിപ്ളവഗായകര്‍ക്കോ എന്നായിരിക്കും പെട്ടെന്നുള്ള മറുപടി! എന്നാല്‍, ഉത്തരം പറയുന്നതിനുമുമ്പ് ഇന്ത്യയിലെ ഏറ്റവും അപകടംപിടിച്ച സ്ഥലമെന്നു ‘കുപ്രസിദ്ധി’യാര്‍ജിച്ച ഛത്തീസ്ഗഢിലെ ആദിവാസി ഊരുകൂട്ടങ്ങള്‍ ഒച്ചവെച്ചുണ്ടാക്കുന്ന വിപ്ളവകഥ കേള്‍ക്കുക.
മാവോയിസ്റ്റുകളുടെയും പൊലീസിന്‍െറയും സംഘട്ടനങ്ങള്‍ക്കിടെ ജീവിതം കളഞ്ഞുപോയ ഒരു വലിയ കൂട്ടത്തിന്‍െറ ദുരിതകഥ കാടിറങ്ങാതെയായപ്പോള്‍ ചിലര്‍ ഒന്നു തീരുമാനിച്ചു- എല്ലാം പുറംലോകത്തത്തെിക്കണം. ലിപിയില്ളെങ്കിലും കാരണവര്‍ പറഞ്ഞുകൊടുത്ത ഭാഷമാത്രം കൈമുതലാക്കി ആദിവാസികളായ ‘സിറ്റിസണ്‍ ജേണലിസ്റ്റുകള്‍’ അവരുടെ ജീവിതയാതനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് അതേറ്റെടുക്കാതെവയ്യെന്നായി!  രാജ്യത്ത് മൊബൈല്‍ ഫോണിലൂടെ പത്രപ്രവര്‍ത്തനവും റേഡിയോയും നടത്തുന്ന ആദ്യകൂട്ടര്‍ എന്ന ബഹുമതിയും ഇവര്‍ക്കാണ്. വേറൊരു കൂട്ടരും മൊബൈല്‍ ഫോണ്‍ റേഡിയോ ജേണലിസ്റ്റുകളായി രൂപപ്പെട്ടിട്ടില്ളെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്

.

മിസ്ഡ് കോള്‍ വിപ്ലവം 
***************************




08041137280 എന്ന മൊബൈല്‍ നമ്പറിലേക്കോരു മിസ്കോള്‍! തിരികെ വരുന്ന കോള്‍ അറ്റന്‍ഡ് ചെയ്താല്‍ ഇങ്ങനെ കേള്‍ക്കാം:

‘സി. ജി നെറ്റ് സ്വര്‍ മേ ആപ് കാ സ്വാഗത് ഹെ! ആപ് കെ സന്ദേശ് റെക്കോഡ് കര്‍നെ കെ ലിയെ ഏക് ദബായേ! സന്ദേശ് സുന്‍നെ കെ ലിയെ ദോ ദബായേ!’ (സി. ജി നെറ്റ് സ്വരയിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം! സന്ദേശം റെക്കോഡ് ചെയ്യാന്‍ ഒന്ന് അമര്‍ത്തുക, സന്ദേശം കേള്‍ക്കാനായി രണ്ട് അമര്‍ത്തുക)


മിസ്ഡ് കോളിലൂടെ വിപ്ളവം സാധ്യമാക്കിയ കഥയാണ് സി.ജി നെറ്റ് സ്വര അഥവാ ഛത്തീസ്ഗഢ് നെറ്റ് സ്വരക്കു പറയാനുള്ളത്. രണ്ടായിരാമാണ്ടിലാണ് ഛത്തീസ്ഗഢ് എന്ന സംസ്ഥാനം രൂപംകൊള്ളുന്നത്. കുടുഖ് , ഗോണ്ടി , ഛത്തീസ്ഗഢി എന്നീ തനതു ഗോത്രഭാഷകള്‍ സംസാരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഈ സംസ്ഥാനത്ത് ജീവിക്കുന്നത്. 25 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഇവിടെ ഏകദേശം നാലുലക്ഷം ജനങ്ങള്‍ ഗോത്രഭാഷ മാത്രം സംസാരിക്കുന്നവരായുണ്ട്. അതും സാക്ഷരതയില്ലാത്തവര്‍. ഇവര്‍ക്കുവേണ്ടിയാണ് പ്രധാനമായും സി.ജി നെറ്റ് സ്വര പ്രവര്‍ത്തിക്കുന്നത്. ഗോത്രജനതക്ക് സ്വന്തംഭാഷയില്‍ വായ്മൊഴിവഴി അഭിപ്രായപ്രകടനം നടത്താനൊരു വേദി, ഛത്തീസ്ഗഢിലെ പ്രാദേശിക വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു മാധ്യമം എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

ഇവിടെ കമ്യൂണിറ്റി റേഡിയോക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നില്ല. നക്സലൈറ്റ് സാന്നിധ്യം കൂടുതലുള്ളതുതന്നെ കാരണം.
അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ പുറംലോകത്തത്തെിക്കാന്‍ എന്താണ് മാര്‍ഗം എന്ന ചിന്തക്കൊടുവിലാണ് എല്ലാവരുടെയും കൈകളിലുള്ള മൊബൈല്‍ വഴി വാര്‍ത്തകള്‍ കൈമാറ്റംചെയ്യാന്‍ തീരുമാനിക്കുന്നത്. അത് വിജയിക്കുകയും ചെയ്തു. നേരത്തേ, ബി.ബി.സിയിലും മറ്റുപല പ്രമുഖ മാധ്യമസ്ഥാപനങ്ങളിലും പത്രപ്രവര്‍ത്തകനായും ജേണലിസം അധ്യാപകനായും പ്രവര്‍ത്തിച്ച, അന്താരാഷ്ട്ര പ്രസിദ്ധമായ നൈറ്റ് ഇന്‍റര്‍നാഷനല്‍ ജേണലിസം ഫെല്ളോഷിപ് കരസ്ഥമാക്കിയ ശുഭ്രാംശു ചൗധരിയാണ് സി.ജി നെറ്റ് സ്വരക്ക് നേതൃത്വം നല്‍കുന്നത്.


‘ശുഭ്ര’വിപ്ളവം********************

Shubraamshu Chowdhay
രാഷ്ട്രീയമായും ആശയപരമായുമുള്ള പ്രതിസന്ധിയില്‍പ്പെട്ട് ജീവിതവും കുടുംബവും വിട്ട് ബാല്യകാലസുഹൃത്തുക്കള്‍ മാവോയിസ്റ്റുകളായതു കണ്ടാണ് ബി.ബി.സിയിലെ ജോലി രാജിവെച്ച് ശുഭ്രാംശു നാട്ടിലേക്ക് തിരിച്ചുവന്നത്. പുറത്തുനിന്നു കാണുന്നതുപോലെയല്ല ഗ്രാമത്തിലെ കാഴ്ചകളെന്ന് ചൗധരിക്ക് വൈകാതെ മനസ്സിലായി.
നാടിനെ ആയുധത്തില്‍നിന്ന് തിരിച്ചുപിടിക്കാനുറച്ച ചൗധരി തനിക്കറിയാവുന്ന പണിതന്നെ ഗ്രാമവാസികള്‍ക്കായി പയറ്റുകയായിരുന്നു. റേഡിയോ ഇതിന് ഉപയോഗിക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും കേവലം 15 കിലോമീറ്റര്‍മാത്രം പരമാവധി പരിധി ലഭിക്കുന്ന കമ്യൂണിറ്റി റേഡിയോ പോരായെന്നു വ്യക്തമായി. അങ്ങനെ 2004ലാണ് എം.ഐ.ടി വിദ്യാര്‍ഥികള്‍ രൂപംകൊടുത്ത വിക്കി ഓഡിയോ അടിസ്ഥാനപ്പെടുത്തി മൊബൈല്‍ റേഡിയോ എന്ന ആശയത്തിന് രൂപംകൊടുത്തത്. വാര്‍ത്ത അറിയാനുള്ള അവകാശവും ജനാധിപത്യ രാജ്യത്ത് പ്രധാനമാണ്. ആ അവകാശം സംരക്ഷിക്കലാണ് സി.ജി നെറ്റ് സ്വരയുടെ മറ്റൊരു ലക്ഷ്യം. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അംഗീകാരമായി സി.ജി നെറ്റ് സ്വരക്ക് എം ബില്ല്യന്‍ത് അവാര്‍ഡ്, ഇ-ഇന്ത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സിറ്റിസണ്‍ ജേണലിസ്റ്റുകളെ വാര്‍ത്തെടുക്കലായിരുന്നു ചൗധരിയുടെ ആദ്യ ദൗത്യം. 29 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് എങ്ങനെ മൊബൈല്‍ ഫോണില്‍ സന്ദേശം റെക്കോഡ് ചെയ്യാമെന്നും ഇത് എങ്ങനെ അയക്കാമെന്നും പരിശീലനം നല്‍കി. ഇവരയക്കുന്ന സന്ദേശങ്ങളെല്ലാം സ്വരയുടെ വെബ്സൈറ്റിലാണ് ചെന്നുചേരുക. ജേണലിസത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ കുറച്ചാളുകള്‍ചേര്‍ന്ന് ഇവ എഡിറ്റ് ചെയ്ത് പ്രക്ഷേപണത്തിന് സാധ്യമാക്കും. എല്ലാ സന്ദേശങ്ങളും മൊഴിമാറ്റി ഇംഗ്ളീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിക്കുകകൂടി ചെയ്യുന്നുണ്ട്.
 

റിപ്പോര്‍ട്ടര്‍മാര്‍ക്കും ശ്രോതാക്കള്‍ക്കും തികച്ചും സൗജന്യമായാണ് ഈ സൗകര്യം ലഭിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ബംഗളൂരുവിലെ കേന്ദ്രത്തിലാണ് ഈ സങ്കേതത്തിന്‍െറ സെര്‍വര്‍ സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോള്‍ മൊബൈലിലൂടെ പ്രതിദിനം 350ഉം ഇന്‍റര്‍നെറ്റിലൂടെ അതിലധികവും കോളുകള്‍ വരുന്നുണ്ട്. ആദ്യതവണ വിളിക്കുന്നത് സെര്‍വറില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. പിന്നീട്, ഓരോ പുതിയ സന്ദേശവും പ്രക്ഷേപണത്തിന് തയാറായാല്‍ സെര്‍വറില്‍നിന്നുള്ള
വിളി എല്ലാ മൊബൈല്‍ നമ്പറിലുമത്തെും. രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ പരിശീലന കളരികള്‍ നടത്തി കൂടുതല്‍ പൗരമാധ്യമപ്രവര്‍ത്തകരെയും വാര്‍ത്തെടുത്തുവരുന്നുണ്ട്.

വാര്‍ത്താ വിപ്ളവം
*********************

Sukma collector Alex Paul Menon

ഏപ്രിലില്‍ സുക്മ കലക്ടര്‍ അലക്സ് പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ വാര്‍ത്ത ശേഖരിക്കാന്‍ ആശ്രയിച്ചത് ഈ ആദിവാസി ജേണലിസ്റ്റുകളെയായിരുന്നു. അതിനുംമുമ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ സാമ്പത്തികചൂഷണം, ബാങ്കുകളുടെ ചൂഷണം, താഴ്ന്ന സ്കൂളുകളില്‍ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷണം ലഭിക്കാത്തത്, ഭൂമികൈയേറ്റം , സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി, കെട്ടിടനിര്‍മാണങ്ങളിലെ അഴിമതി, പൊതുജന ആരോഗ്യപ്രവര്‍ത്തകരാകേണ്ട ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുന്നത്, മനുഷ്യാവകാശ ധ്വംസനങ്ങള്‍, മാവോയിസ്റ്റുകളുടെ ആക്രമണങ്ങള്‍, പ്രതിരോധസേന ഗ്രാമത്തിലെ വീടുകള്‍ തീവെച്ചതും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതും തുടങ്ങിയ വാര്‍ത്തകള്‍ ആദിവാസി ജേണലിസ്റ്റുകളിലൂടെയാണ് പുറംലോകമറിഞ്ഞത്!

എന്നാല്‍, അത്ര എളുപ്പമായിരുന്നില്ല മൊബൈല്‍ റേഡിയോ ജേണലിസം. അഴിമതികള്‍ പുറത്തുവരുന്നതിലെ ആപത്ത് മണത്ത ഉദ്യോഗസ്ഥവൃന്ദങ്ങളും ആയുധംമാത്രം ഭാഷയാക്കിയ മാവോയിസ്റ്റുകളും ആദിവാസി ജേണലിസ്റ്റുകളെ തിരഞ്ഞുപിടിച്ചു. പല നിയമവശവും പറഞ്ഞ് മൂന്നുതവണ സര്‍ക്കാര്‍ ഈ റേഡിയോ നിരോധിച്ചു. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക മാത്രമല്ല, മാവോയിസ്റ്റുകളെ സഹായിച്ചെന്നാരോപിച്ച് ലിംഗാറാം കൊടോപി എന്ന ജേണലിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ദന്തേവാഡയിലെ മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്തെന്നാരോപിച്ചാണ് ലിംഗാറാമിന്‍െറ അമ്മായിയും അധ്യാപികയുമായ സോണി സുരിയെ ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളാകട്ടെ സോണിയുടെ വീട് കത്തിച്ചാണ് പ്രതികാരം ചെയ്തത്.


ഗോണ്ടിഭാഷ സംസാരിക്കുന്ന ആദിവാസികള്‍ക്കിടയില്‍നിന്ന് ജേണലിസം ഡിപ്ളോമ കരസ്ഥമാക്കിയ ആദ്യ വ്യക്തിയാണ് ലിംഗാറാം. സി.ജി നെറ്റ് സ്വരയാണ് ഇദ്ദേഹത്തിന് പഠിക്കാനുള്ള അവസരമൊരുക്കിയത്. പഠനം പൂര്‍ത്തിയാക്കിയശേഷം ഛത്തീസ്ഗഢിന്‍െറ വന്യതയിലേക്ക് കാമറ തുറന്നുവെച്ചതിനാണ് പൊലീസും മാവോയിസ്റ്റുകളും ഇവരെ പീഡിപ്പിച്ചത്. നേരത്തേ, കമലേഷ് പൈക്ര എന്ന ആദിവാസി സിറ്റിസണ്‍ ജേണലിസ്റ്റും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു ജേണലിസ്റ്റ് ഇപ്പോഴും ജയിലില്‍തന്നെയാണ്. എങ്കിലും പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല.


‘ഇത് സി.ജി നെറ്റ് സ്വര
സ്റ്റേ ട്യൂണ്‍ഡ്...’



C G Net Swara, Stay Tuned   Revolution begins from the thoughts of Suppressed people. When thousands of people come together and voice these thoughts it gains the power to change the ways of the world.  Their words might come in form of a slogan, song or story. And sometimes it can even be a news story.

Revolution through the ‘sound’

It is often the media that brings to light the revolutionary thoughts of the marginalised sections of the society. The classic example is the case of tribal people from the strife ridden state of Chathisghad. The life of people caught between Maoist insurgency and violent clashes with police rarely found place in the main stream media. It was when the tribals who did not have a script of their own, decided to use electronic equipment like mobile phones as radio to reach out to the bigger world did the mainstream media took note of their cause. They realised the power of spoken word, and explored the possibilities of citizen journalism to tell their tale to a bigger world. The tribals who recognised the power of mobile radio could be possibility the first citizen journalists in the country. 
Missed call revolution

Just give a miss call to 0 80 41 13 72 80.  Soon you will get a return call from the number. When you attend it, you will hear the words “Welcome to C G Net Swara. To record the message, dial one. To listen the message, dial two.” C G net Swara or the Chathisghad Net Swara made a revolution through missed calls.
The state of Chathisghad was formed in 2000. The tribals who speak native dialects like Kudukh, Gondi and Chathisghari have a significant presence. C G Net Swara stands for the illiterate tribals and is instituted with the aims to create a platform to communicate in the tribal languages. These messages are translated into English, Hindi and other regional languages for the convenience of main stream media.
 Community radios are not permitted in tribal areas because of fear of Naxals. Hence, they opted for mobile radios. The former B B C journalist Shubraamshu Choudhary, a fellow of famous Knight International Journalism fellowship and a journalism teacher is the brain and soul of C.G.Net Swara. 

‘Shubra’ revolution
  

Shubraamshu Chowdhary was shocked to hear that his childhood friends were turned into Maoists. This culminated in his resignation from B.B.C. He could understand that the scenes inside the village are entirely different than the first sight. Choudhary decided to bring his village back to good atmosphere through his job. First he thought to use radio but lately found that community radio only will help to reach up to 15 kilometres maximum. At last, he planned to create mobile phone radio platform developed by M.I.T students based on wiki audio. It was in 2004.  Know the news is a right in such a democratic country like India. And the protection of that right is the aim of C.G. Net Swara. This team got M brilliant Award, E-India Award for their activities, too.

Molding citizen journalists was his first preference. He trained 29 people to record voice messages and to send it to the server. All the messages reach to the Swara Website. The messages do edit and make it ready for telecasting by a team of highly qualified Journalists. All those messages translate to Hindi and English and publish, too. Also they conduct training sessions to mould citizen journalist allover India. Both the reporters and listeners can use the facility free.  The server is located in Bangalore. Around 350 calls come daily. The numbers save automatically to the server when we call first. When each message gets ready for telecast, each number holder gets a call from the server.
News Revolution

 News Revolution
When Sukma collector Alex Paul Menon kidnapped by the Moists in last April, the mainstream media had to depend this tribal citizen journalists to get news from the forest. Also they reported financial corruptions in the Mahathma Gandhi National Rural Employment Guarantee Schemes, cheating of Banks, scams by the government employees, lack of food supply in the lower primary schools, encroachments of land, demanding bribe by the doctors, corruption in the building schemes, Human right violations, and attacks of Maoists, and rape on women by the police force, etc. But, It is not that much easy to sustain with Mobile phone radio journalism. The government employees who smelt the problems of exposing scams and the Maoists who always talk with the guns seized each citizen journalist. Government banned the radio three times. Also Police arrested Lingaraam Kotopi alleging that he helps Moists.  They arrested his aunt Sony Suri, a teacher alleging she helped Moists in Dandevada. At the same time Moists fulfilled their revenge by firing her house.

Lingaaraam is the very first Gondi tribal person who got Journalism Diploma from the training centre of C.G.Net Swara. He captured the wildness of Chathisghari Maoists and police. Citizen journalist Kamalesh Paikra arrested, too.  But, the fight for justice continues...

This is C.G. Net Swara
Stay Tuned…..

2012, ജൂൺ 2, ശനിയാഴ്‌ച

അക്ഷരമെണ്ണി ജോര്‍ഡീ റെക്കോര്‍ഡിലേക്ക്

ഇംഗ്ളീഷ് വാക്കുകള്‍ അങ്ങോട്ട് പറഞ്ഞ് തീരും മുമ്പേ ഇങ്ങോട്ട് അവയിലെ അക്ഷരങ്ങളുടെ എണ്ണം പറയുന്ന ജോര്‍ഡി പൊറ്റാസ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്. ഇംഗ്ളീഷ് വാക്കുകളിലെ അക്ഷരങ്ങള്‍ തലതിരിച്ച് നിമിഷനേരം കൊണ്ട്  പറഞ്ഞ് ഗിന്നസ് റെക്കോര്‍ഡ് നേടിയ മൂവാറ്റുപുഴയിലെ പാചക വാതക വിതരണക്കാരനായ ജോബ് പൊറ്റാസിന്‍െറ മകനാണ് ഈ മിടുക്കന്‍. എറണാകുളം പ്രസ് ക്ളബിലാണ് ജോര്‍ഡിയുടെ റെക്കോര്‍ഡ് പ്രകടനം നടന്നത്. ആദ്യ ശ്രമത്തില്‍ തന്നെ റെക്കോര്‍ഡിന് അര്‍ഹത നേടി. 16 ന് മുകളില്‍ അക്ഷരങ്ങളുള്ള അമ്പതുവാക്കുകള്‍ വെറും മൂന്ന് മിനിറ്റ് അഞ്ച് സെക്കന്‍റ് കൊണ്ടാണ് ഈ ഇരുപത്തിനാലുകാരന്‍ എണ്ണി പറഞ്ഞത്. മൂന്ന് മിനിട്ടും 24 സെക്കന്‍റുമെടുത്ത രണ്ടാം ശ്രമത്തില്‍ ‘പരിസ്ഥിതി സംരക്ഷണ തല്‍പ്പര വിരുദ്ധന്‍’ എന്നതിന്‍െറ ഇംഗ്ളീഷ് പദം വില്ലനായെങ്കിലും
ലിംക നിയമ മനുസരിച്ച് മറ്റൊരു പദത്തിന്‍െറ കൃത്യമായ എണ്ണം പറഞ്ഞ് ജോര്‍ഡി ആ കുറവ് പരിഹരിച്ചു.  സൗത്ത് മാറാടിയിലെ പൊറ്റാസ് കുടുംബത്തിലെ ജോര്‍ഡിയുടെ മറ്റ് നാല് സഹോദരങ്ങള്‍ക്കും ഇതേ കഴിവുണ്ട്. ജോബിന്‍െറ അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ് ജോര്‍ഡി. പൂനെ സിംബയോസിസ് നിയമ സ്കൂളില്‍ നിന്നും നിയമ ബിരുദവും കളമശേരി എസ്.സി.എം.എസില്‍ നിന്ന് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും നേടിയ ജോര്‍ഡിക്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ അസി. മാനേജരായി ജോലിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. അഭിനയത്തിലും പാട്ടിലും താല്‍പര്യമുള്ള ജോര്‍ഡി നായകനായ ‘പാസ് പാസ്’ എന്ന സിനിമ ആറുകൊല്ലം മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും സാങ്കേതിക തടസങ്ങളാല്‍ റിലീസ് നടന്നില്ല. എങ്കിലും നാടകങ്ങളിലും ഭക്തി ഗാന കാസറ്റുകളിലും ആകാശവാണിയിലും ജോര്‍ഡി സജീവമാണ്. സാഹിത്യം, വൈദ്യശാസ്ത്രം, നിയമം, ഇംഗ്ളീഷ് എന്നീ വിഭിന്ന വിജ്ഞാന മേഖലയില്‍ നിന്നുള്ള വാക്കുകളാണ് ജോര്‍ഡി നേരിട്ടത്.  മഹാരാജാസ് കോളജ് ഇംഗ്ളീഷ് ഗവേഷണ വിഭാഗം മുന്‍ മേധാവി ആയിരുന്ന പ്രഫ. രംഗരാജന്‍, മാധ്യമ പ്രവര്‍ത്തകന്‍ തോമസ് മാത്യു, പ്രഫ. ഇ.വി. ജോസ് എന്നിവരാണ് പ്രകടനം വിലയിരുത്തിയത്. രണ്ടുവര്‍ഷം മുമ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്. നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജര്‍ ആയിരുന്ന ലൗലിയാണ് അമ്മ. മര്‍ച്ചന്‍റ് നേവി ഓഫിസറായ അനിത്ത്, എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അനൂജ്, ജാക്സ്, പ്ളസ് വണ്‍ വിദ്യാര്‍ഥിനി ജെമീമ എന്നിവര്‍ സഹോദരങ്ങളാണ്.







2012, മേയ് 25, വെള്ളിയാഴ്‌ച

ദേവരാഗ തണലില്‍!

സാദിഖ്‌
ആശ വച്ചാല്‍ നേടാനാകാത്തത്  ഒന്നുമില്ല ഈ ലോകത്ത്. കാലം വഴി തെറ്റിച്ചു കൊണ്ടു പോകുന്ന സ്വപ്നങ്ങളെ തിരികെ ജീവിതത്തിലേക്ക്  വഴി നടത്താന്‍ മോഹങ്ങള്‍ക്ക് അത്രമാത്രം കരുത്തുണ്ട്. എന്നാല്‍ ആ സത്യം തിരിച്ചറിയുന്നവരും വിജയിക്കുന്നവരും അപൂര്‍വം. ഇന്നല്ലങ്കില്‍ നാളെ , ആ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മനസിനകത്തെ കുഞ്ഞു കനലുകള്‍ക്കാകുമെന്നു തെളിയിച്ച ഒരു മട്ടാഞ്ചേരിക്കാരന്‍  ഇന്ന് ഗസലുകള്‍ പൂക്കുന്ന  രാത്രികളുടെ രാജകുമാരനാണ്. നഗരത്തിലെ പ്രശസ്തമായ ഹോട്ടലുകളിലെ പ്രൗഢിയുള്ള സംഗീത സദസുകളില്‍ സ്വയം മറന്നു പാടുന്ന സാദിഖിന് ജീവിതമെന്നത് ഇന്ന് സ്വപ്നങ്ങളുടെ നിറച്ചാര്‍ത്താണ്.
ഗസലുകള്‍ പെയ്തൊഴിയാത്ത ദ്വീപാണ് മട്ടാഞ്ചേരി. ഗുല്‍മോഹറിനൊപ്പം ഇശലുകളും പൊഴിഞ്ഞു വീഴുന്ന ഗസല്‍ സന്ധ്യകളില്‍ പ്രണയത്തിനും വിരഹത്തിനും ഹാര്‍മോണിയവും തബലയും അകമ്പടി വരുന്ന നാട്. സംഗീതം താഴ്ന്ന സ്ഥായിയില്‍  കടലായൊഴുകിയ  ആ തെരുവുകളില്‍ പിറന്നു വീണ സാദിഖിന് സംഗീതത്തോട് കമ്പം തോന്നിയതില്‍  അതിശയപ്പെടാനില്ല. എന്നാല്‍ ജീവനും ജീവിതങ്ങളും കൂട്ടിമുട്ടിക്കാന്‍ പുലര്‍ച്ചെ മുളവുകാട് ഹാര്‍ബറില്‍ തൊണ്ട പൊട്ടി ലേലമുറപ്പിക്കുന്ന  അതേ സാദിഖിനെ കാണുമ്പോള്‍, തലേന്ന് രാത്രി സുന്ദര സംഗീതമൊഴുക്കിയ അതേയാളാണോയെന്നു  അത്ഭുതം കൂറും. എന്നാല്‍ മറുപടിയെല്ലാം സംഗീതം പോലൊരു പുഞ്ചിരിയിലൊതുക്കി ഈ യുവാവ് മുന്നില്‍ നില്‍ക്കുന്നവനെ പിന്നെയും അത്ഭുതപ്പെടുത്തും.

മലയാളിക്ക് മറക്കാനാകാത്ത സംഗീത സാമ്രാട്ടാണ് ദേവരാജന്‍ മാസ്റ്റര്‍. പരുക്കനെന്ന് സഹപ്രവര്‍ത്തകര്‍ ഭയപ്പാടോടെ മാത്രം വീക്ഷിക്കുന്ന ദേവരാജന്‍ മാസ്റ്റര്‍ , പക്ഷെ സാദിഖിന്‍െറ സ്നേഹവാനായ ഗുരുവും വഴികാട്ടിയുമായത് മുജ്ജന്മ സുകൃതം. ദേവരാജന്‍ മാസ്റ്ററുടെ മുരടന്‍ സ്വഭാവം അറിയാവുന്നവര്‍ക്കെല്ലാം ഇങ്ങനെയൊരു ഗുരു ശിഷ്യ ബന്ധം ആശ്ചര്യമാണ്. ആ ഗുരുവിന്‍െറ ശിഷ്യനായ കഥ കേള്‍ക്കുമ്പോഴും ആശ കൊണ്ടൊരു കൊട്ടാരം പണിതതിന്‍െറ സുഖമുണ്ട്

ദേവരാജന്‍ മാഷോടൊപ്പം
സാദിഖ്‌


















സംഗീതം അരുതെന്ന് വിലക്കുള്ള കുടുംബത്തിലാണ് സാദിഖിന്‍െറ ജനനം. സംഗീതം കൊണ്ട് പ്രശസ്തരായെങ്കിലും  പലരും ജീവിതം കളഞ്ഞു കുളിച്ചതിന്‍െറ ഉദാഹരണങ്ങള്‍ സ്വന്തം കുടുംബത്തില്‍ തന്നെ കണ്ടു മനസ് നൊന്ത വാപ്പ കോയ മകനെ ആ വഴിയിലേക്ക് അയക്കാഞ്ഞത് നിറഞ്ഞ പുത്രസ്നേഹം ഒന്നു കൊണ്ടു മാത്രമാണ്. സംഗീതം പഠിച്ചാല്‍ വഴി പിഴച്ചു പോകുമെന്ന ഭീതി മറ്റു കൊച്ചിക്കാരെ പോലെ സാദിഖിന്‍െറ കുടുംബത്തെയും അലട്ടിയിരുന്നു. കള്ളും കഞ്ചാവും ജീവിതത്തെ പിഴപ്പിക്കുമെന്ന ഉള്‍ഭയം  കൊണ്ട്  ഉമ്മ സുഹറയുടെയും പിന്തുണ സാദിഖിന് കിട്ടിയില്ല. വിലക്കിന്‍െറ കടുപ്പവും വാപ്പയെ ധിക്കരിക്കാനുള്ള മനസില്ലായ്മയും കൊണ്ട് സാദിഖിന്‍െറ ബാല്യവും കൗമാരവും സംഗീതത്തെ സ്വപ്നം മാത്രമാക്കി അവശേഷിപ്പിച്ചു. സാദിഖിന് ഇളയത് രണ്ടാണും പെണ്ണും. അവരെ കൂടി പോറ്റാനുള്ള ഉപ്പയുടെ പെടാപ്പാടു കുറക്കാന്‍ സാദിഖ് വാപ്പക്കൊപ്പം കൂടി. അങ്ങനെയാണ് ഹാര്‍ബറില്‍ മത്സ്യ കച്ചവടക്കാരനാകുന്നത്.  ഇന്നിപ്പോള്‍ ഹാര്‍ബറിലെ പ്രധാനിയാണ് സാദിഖ്. ജീവിതം മറ്റൊരു വഴിയിലൂടെ ഗതി മാറി ഒഴുകി. സംഗീതം മനസിലൊളിപ്പിച്ചു നടന്ന ആ യുവാവ് സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ ആ പഴയം സ്വപ്നം ഹാര്‍മോണിയം ഈണങ്ങള്‍ക്കൊപ്പം  വീണ്ടും മനസിന്‍െറ പടികയറി.
അടിയന്തിരാവസ്ഥാക്കാലം. ഉമ്മ സുഹറയുടെ പിതാവ് അബു ഇ.എം.എസിന്‍്റെ ഉറ്റ ചങ്ങാതിയായിരുന്നു. ആ വഴിയില്‍ സാദിഖിന്‍െറ വാപ്പയും കമ്മ്യൂണിസ്റ്റുകാരന്‍! പൊലീസ് ലാത്തികളില്‍ നിന്നും രക്ഷപ്പെടാന്‍ വാപ്പ ഒളിവില്‍ പോയ സമയത്ത് ആ ബാലന്‍ സംഗീതത്തെ തിരിച്ചുപിടിച്ചു.



തബലയുടെ ആദ്യ സ്വരം പകര്‍ന്നു നല്‍കിയത് അമ്മാവനും ഗസല്‍ ഗായകനുമായ ഉമ്പായി. ഉമ്മയറിയാതെ വീട്ടില്‍ നിന്നിറങ്ങിയ ആ പയ്യന്‍ മട്ടാഞ്ചേരി തെരുവുകളിലെ ക്ളബുകളില്‍ രാവേറെ ചെല്ലുവോളം നേരം പോക്കി. ഗസല്‍ കേട്ടും അകമ്പടി കൊട്ടുന്ന തബലക്കാരന്‍െറ വിരല്‍ വഴക്കങ്ങള്‍ കണ്ടും ആ ചെറുപ്പക്കാരന്‍ മനസിനെ വീണ്ടും സംഗീതം കൊണ്ടു നിറച്ചു. സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ  തബലിസ്റ്റും ‘ഐഷ റേഡിയോ’ എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്നയാളുമായ  അബ്ദു ഇക്കയെ ഗുരുവാക്കി തബല പഠനം ആരംഭിച്ചു. ഇതിനിടെ വാപ്പ വീട്ടിലത്തെി. സംഗതിയറിഞ്ഞയുടന്‍  കലി പൂണ്ട വാപ്പ സാദിഖിനെ തല്ലി. അതോടെ ആശിച്ച് മോഹിച്ച് തുടങ്ങിയ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും ജീവിതം മീന്‍ ചന്തയിലേക്ക്  വലിച്ചെറിയപ്പെട്ടു. എന്നാല്‍ ആഗ്രഹിച്ചാല്‍ പ്രകൃതിയും കൂട്ട് നില്‍ക്കുമെന്ന് സാദിഖിന് ബോധ്യമായി. ബിസിനസില്‍ വെച്ചടി കയറ്റമുണ്ടായി. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോള്‍ സംഗീതം പഠിക്കണമെന്ന സാദിഖിന്‍െറ മോഹത്തിന് വാപ്പ പച്ചക്കൊടി കാട്ടി. അങ്ങനെ  മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സെക്രട്ടറിയായിരുന്ന ഹുസൈന്‍ വഴി ബല്‍റാം മാസറ്ററിന്  കീഴില്‍ എട്ടു വര്‍ഷം തബല  അഭ്യസിച്ചു. തബല  പെരുക്കങ്ങളില്‍ ആറാടി  നടക്കുമ്പോഴാണ്  ദൂരദര്‍ശനില്‍ ദേവരാജന്‍ മാസ്റ്ററെ കുറിച്ചുള്ള പരിപാടി കാണുന്നത്. അദ്ദേഹത്തില്‍ നിന്നും കര്‍ണാടക ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന് പെട്ടെന്നൊരു തോന്നലുണ്ടായി. ഉടനെ കിട്ടാവുന്ന പുസ്തകങ്ങള്‍ വരുത്തി വായന തുടങ്ങി. സംഗീതവും സംഗീതജ്ഞരും വരികളായി അറിവ് പകര്‍ന്നു. അപ്പോഴും മാസ്റ്ററെ നേരില്‍ കാണാനുള്ള ആഗ്രഹം ഉള്‍ഭയം നിമിത്തം മാറ്റി വച്ചു. പിന്നെയൊരു ദിവസം എന്തും വരട്ടെയെന്ന് നിശ്ചയിച്ചുറപ്പിച്ച്   സാദിഖ് മാസ്റ്റര്‍ക്ക് ഫോണ്‍ ചെയ്തു.



സാദിഖ്‌

അങ്ങത്തേലക്കല്‍ ദേവരാജന്‍ മാസ്റ്റര്‍, സാദിഖിന് സ്വരം വിറച്ചു. എന്തിനും ഏതിനും വിപരീത സ്വരം മാത്രമാണ് മാസ്റ്റര്‍ക്ക്. ഒന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എന്തിനു കാണണമെന്ന് മറുചോദ്യം. വെറുതെയൊന്നു കണ്ടാല്‍ മതി, ആ കാലു തൊട്ടൊന്നു  വന്ദിക്കാന്‍   മാത്രം എന്ന് സാദിഖ് പറഞ്ഞു. എങ്കില്‍ വന്നേക്ക് എന്ന് മറുപടി. പിന്നീട് ഒരു നിമിഷം പോലും പാഴാക്കിയില്ല. വെളുപ്പിന് ആറിനു എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറി. അവിടെച്ചെന്ന് മാഷിന്‍െറ സംഗീതത്തോടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ വീണ്ടും വിപരീത സ്വരം, ‘ഇഷ്ടപ്പെടാന്‍ ഞാന്‍ പറഞ്ഞോ’ എന്ന്! അങ്ങനെ കലഹിച്ച് കൊണ്ടിരുന്ന ദേവരാജന്‍ മാസ്റ്റര്‍ പെട്ടന്നൊരു ചോദ്യം ‘താന്‍ പാടുമോ? എങ്കിലൊന്നു പാടാമോ?’ എന്ന്. ഉടനെ ഒരു പാട്ട് പാടി. പാടിക്കഴിയും മുമ്പേ വിലയിരുത്തലും വന്നു- ‘പാടിയത് മുഴുവന്‍ അബദ്ധം’ ആരെങ്കിലും പഠിപ്പിക്കാന്‍ തയാറാകുമെന്നും നല്ളെ്ളാരു ഗുരുവിനെ കണ്ടത്തെണമെന്നും ഉപദേശവും പിന്നാലെയത്തെി. എങ്കില്‍ മാഷിനു തന്നെ എന്നെ പഠിപ്പിച്ചൂടെ എന്നായി സാദിഖ് . അപ്പോള്‍ തന്‍െറ ഉദ്ദേശം ഇതാണല്ലല്ളേ എന്ന് പറഞ്ഞ മാഷ്  താന്‍ ആര്‍ക്കും സംഗീതം പഠിപ്പിക്കാറില്ളെന്ന്  കൂടി വ്യക്തമാക്കി നിരാശയോടെ ആ പടിയിറങ്ങും മുമ്പേ സാദിക്ക് തന്‍െറ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്‍െറ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മോഹം കൊണ്ട് കത്തുന്നവനെ തണുപ്പിക്കാന്‍ മഴ പോലും ശ്രമിക്കില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സാദിഖിനൊരു വിളിയത്തെി,  മാഷാണ്.
‘16 ന് വിദ്യാരംഭം ആണ് ഉള്ള അറിവ് വച്ചു വിദ്യാരംഭം കുറിച്ച് തരാം, തുടര്‍ന്ന് വിജയരാജന്‍ മാഷ് പഠിപ്പിക്കും. ഉടനെ ത്രിശൂരിലുള്ള പരിചയക്കാരനായ വക്കീലിന്‍െറ വീട്ടിലത്തെണം’ എന്ന് മാഷ് പറഞ്ഞതൊക്കെയും ചങ്കിടിപ്പോടെയാണ് സാദിക്ക് കേട്ടത്. സാദിഖിന്‍െറ തന്നെ ഭാഷയില്‍ പുലര്‍ച്ചെ ബൈപാസ് ശസ്ത്രക്രിയ ഉണ്ടെന്ന് അറിഞ്ഞ ഹൃദ്രോഗിയുടെ അവസ്ഥ.   ചെന്നു കയറുമ്പോള്‍ മാഷ് പൂമുഖത്തുണ്ട്. കടുത്ത നിറമുള്ള ഷര്‍ട്ട് ഇട്ടു ചെന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വക്കീലിന്‍െറ വെള്ള ഷര്‍ട്ടും നല്‍കി വസ്ത്രം മാറി വരാന്‍ ആജ്ഞാപിച്ചു. 101 രൂപ ദക്ഷിണ വെച്ചപ്പോള്‍ 100 രൂപ എടുത്തു മാറ്റി ഒരു രൂപ മാത്രം ദക്ഷിണ മതിയെന്ന് മാഷ്. അങ്ങനെ ഒറ്റ രൂപയില്‍ സംഗീത പഠനത്തിനു തുടക്കം കുറിച്ചു. എല്ലാ ഞായറാഴ്ചകളിലും മാഷിന്‍െറ വീട്ടില്‍ സാദിഖ് എത്തുമായിരുന്നു . പിന്നെപ്പിന്നെ സാദിഖ് എത്താത്ത ദിവസങ്ങളില്‍ സാദിക്കിന്‍െറ വീട്ടിലേക്ക് മാഷിന്‍െറ ഫോണ്‍ വിളിയത്തെി തുടങ്ങി. അങ്ങനെ മുരടനെന്നു എല്ലാവരും ഭയപ്പെട്ടിരുന്ന മാഷിന്‍െറ സ്നേഹത്തണലില്‍  ഒരു നിഴല്‍ പോലെയായി സാദിഖിന്‍െറ ജീവിതം.

വിവാഹ ശേഷം മകന്‍ പിറന്ന സമയത്ത് കുറച്ചു കാലം മാഷിന്‍െറ വീട്ടിലത്തൊന്‍ ബുദ്ധിമുട്ടുണ്ടായി. അക്കാലത്ത് ഒരു ദിവസം സാദിഖിന്‍െറ മൊബൈലിലേക്ക് എറണാകുളം
കോഡിലുള്ള ഒരു വിളിയത്തെി . മറുപുറത്ത് മാഷായിരുന്നു ‘എനിക്കൊരു ശിഷ്യനുണ്ട്, സാദിഖ്. അവനൊരു കുഞ്ഞ് പിറന്നു. എനിക്കാ കുഞ്ഞിനെ കാണണം അതുകൊണ്ട് ഇവിടെയത്തെി' -എന്ന്  നിഷേധ സ്വരത്തിലൊരു ആവശ്യപ്പെടല്‍. കടല്‍ പേടിയാണ് മാഷിന്. അത് കൊണ്ട് കുഞ്ഞിനേയും കൊണ്ട് മാഷിനടുത്തത്തെി.
മാധ്യമം വാരാദ്യ പതിപ്പ്   21/5/12
ഉടനെ ഒരു തുണ്ടെടുത്ത് മാഷ് സാദിഖിന് കൈമാറി. പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും ഇടാവുന്ന ഓരോ പേരുകളാണ് അതില്‍. യാത്രക്കിടെ ഏതോ പുസ്തകശാലയില്‍ നിന്നു മുസ്ലിം പേരുകളുള്ള പുസ്തകം വാങ്ങിയെന്നും അതില്‍ നിന്നു കണ്ടത്തെിയതാണെന്നും മാഷ് വെളിപ്പെടുത്തി. സാദിഖിന്‍െറ വാപ്പയും ഉമ്മയും സമ്മതിക്കുകയാണെങ്കില്‍ ഈ പേരിടണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം. അങ്ങനെ മൂത്ത മകന്‍ തന്‍വീര്‍ ഖുറൈഷി, ദേവരാജന്‍ മാസ്റ്ററിന്‍െറ സുല്‍ത്താനായി. പിന്നീട് മകളുണ്ടായപ്പോള്‍ മാഷ് എഴുതി നല്‍കിയ പേര് തന്നെ ഇട്ടു- പര്‍വീന്‍ സുല്‍ത്താന. ഇരുവരും ഇപ്പോള്‍ യഥാക്രമം ഏഴിലും നാലിലും പഠിക്കുന്നു. ഭാര്യ ബല്‍ക്കീസ്.
ആറുവര്‍ഷം മുമ്പ് മാഷ് മരിക്കുന്നത് വരെ മാഷില്‍ നിന്നും സംഗീതം അഭ്യസിക്കാനായത്  ഭാഗ്യമെന്ന് സാദിഖ് കരുതുന്നു. പഠനം തുടങ്ങി അഞ്ചാം വര്‍ഷമാണ് അരങ്ങേറ്റം നടത്തിയത്. അതുവരെ വേദികളില്‍ പണം വാങ്ങി പാടാന്‍ പോകുന്നത് മാഷ് വിലക്കിയിരുന്നു. സംഗീത വഴിയിലെ മാഷിന്‍െറ 75 ാം വാര്‍ഷികാഘോഷത്തില്‍ കൊച്ചിയിലെ കായല്‍ക്കരയില്‍ സാദിഖ് മാഷിന് മുന്നില്‍ തന്നെ അരങ്ങേറി.  പിന്നീട്  ഇപ്പോള്‍ ഒരുപാട് വേദികളില്‍ സാദിഖിന്‍െറ മാസ്മര സംഗീതം ഒഴുകിയിറങ്ങുന്നു. മാഷോടുള്ള ആദരവ് നിമിത്തം രൂപം കൊടുത്ത ദേവതാരു  ഫൗണ്ടേഷന്‍ ഇപ്പോള്‍ ലോകമെങ്ങും അറിയപ്പെടുന്ന സംഗീത സംഘമാണ്. അദ്ദേഹത്തിന്‍െറ പേരില്‍ അവാര്‍ഡും നല്‍കി വരുന്നുണ്ട്. താജുദ്ദീന്‍ പ്രസിഡന്‍റും സുജിത് സെക്രട്ടറിയുമായ ഫൗണ്ടേഷനില്‍ 30 പേര്‍ ഇപ്പോഴുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഗള്‍ഫ്‌ മാധ്യമം "ചെപ്പ്" പതിപ്പില്‍ വന്നത്
ഗള്‍ഫ്‌ മാധ്യമം "ചെപ്പ്" പതിപ്പില്‍ വന്നത്






























സ്വപ്നങ്ങള്‍ സ്വന്തമാക്കിയ ആ വ്യക്തിക്ക് അഭിനന്ദനങ്ങള്‍ നേരാം! മൊബൈല്‍ : 09895099008




2012, മേയ് 20, ഞായറാഴ്‌ച

ചരിത്രത്തില്‍ ഫേസ് ബുക്കെഴുതിയ കല്യാണം !


ഒട്ടേറെ പ്രണയങ്ങള്‍ക്ക് പൂത്തുലയാന്‍ ഫേസ് ബുക്ക്‌ എന്ന ഇടമൊരുക്കിയ സക്കര്‍ബര്‍ഗിനും  പ്രണയ സാഫല്യം. ഒന്‍പതാണ്ടത്തെ സുന്ദര  പ്രണയത്തിന്‍റെ  തുടര്‍ച്ചയായി പ്രിസില ചാനിനെ  വിവാഹ വസ്ത്രമണിയിച്ചു  ! ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍! 
പ്രണയം കൊണ്ട് ജീവിതം വളര്‍ത്തിയവനെ .... നിന്നെ കണ്ട്‌ ആണുങ്ങള്‍ അസൂയപ്പെടട്ടെ!






ഫേസ് ബുക്ക്‌ സ്ഥാപകനും സി.ഇ.ഒയുമാണ്  മാര്‍ക് സക്കര്‍ബര്‍ഗ്. കാലിഫോര്‍ണിയയിലെ പാലോ ആള്‍ടോയിലെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിലാണ്  27 കാരിയായ പ്രിസില്ലയുമായി മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് വിവാഹ  ഉടമ്പടി ഒപ്പ്  വച്ചത്. 
ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് സുകര്‍ബര്‍ഗും പ്രിസില്ലയും പരിചയപ്പെടുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം. താന്‍ വിവാഹിതനായ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ 28 കാരനായ സുകര്‍ബര്‍ഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വപ്രയത്നത്തിലൂടെ ചെറു പ്രായത്തില്‍ കോടീശ്വരനായ വ്യക്തിയാണ് മാര്‍ക് സൂക്കര്‍ബര്‍ഗ്. 2004 ലാണ് അദ്ദേഹം ഫേസ്ബുക്ക് കണ്ടുപിടിക്കുന്നത്. 2010 ല്‍ തന്റെ 26 ാമത്തെ വയസില്‍ ടൈം മാഗസിന്‍ അദ്ദേഹത്തെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു.

2012, മേയ് 13, ഞായറാഴ്‌ച

പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ തന്നൂടെ?


ഇന്ന്  ലോക  മാതൃദിനം



അമ്മയുടെ കരുതലും സ്നേഹവും വര്‍ണിക്കപ്പെടുന്ന   സുദിനമാണിത്  . പലരും ഈ ദിനം  ആഘോഷിക്കുന്ന സമയത്ത് (ദിനാചരണങ്ങള്‍ പ്രഹസനമാണെന്ന് കരുതുന്നു, എങ്കിലും) വായനക്കാര്‍ക്ക് മുന്നിലേക്ക്‌  ജീവിതം നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്ന ഒരമ്മയുടെയും രണ്ട് മാലാഖക്കുരുന്നുകളുടെയും ജീവിത യാതന സമര്‍പ്പിക്കുന്നു.
അവരുടെ കദനം വിവരിക്കുന്ന ഒരു ചിത്രവും ഒപ്പമുണ്ട്. ഭീകരമായ ആ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കാന്‍ മനസ്സാ തയ്യാറല്ലെങ്കിലും    മറ്റൊരു ചിത്രം കിട്ടാത്തതിനാല്‍ ചേര്‍ക്കേണ്ടി വന്നു. വായിച്ചു പോകുക എന്നതിനുപരി, കഴിയാവുന്നവര്‍ ചെറിയ സഹായമെങ്കിലും ഈ കുരുന്നുകള്‍ക്ക് നല്‍കണമെന്ന് കൂടി അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് അവരുടെ ഉമ്മച്ചിയെ വേണം , അവര്‍ അനാഥര്‍ ആകാതിരിക്കാന്‍.....
facebook






""പടച്ചോനെ .... ഞങ്ങള്‍ക്ക് ഞങ്ങടെ ഉമ്മച്ചിയെയെങ്കിലും തിരികെ  തന്നൂടെ? ഉമ്മച്ചിയെ  മരിപ്പിക്കല്ലേ ..." --വാപ്പയില്ലാത്ത രണ്ട് കുരുന്നുകളുടെ കരച്ചില്‍ കേട്ടു നില്‍ക്കുന്നവരെ കൂടി കരയിപ്പിക്കും. മുന്‍പില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കട്ടിലില്‍ അവരുടെ ഉമ്മച്ചിയുണ്ട്  , എഴുന്നേല്‍ക്കാന്‍ വയ്യാതെ  ...

കുഞ്ഞുമാലാഖക്കുട്ടികളാണ്  പത്തു വയസ്സുകാരി ഷഹനയും ഏഴു വയസ്സുകാരി  രഹനയും .  പേരു കൊണ്ട്  പോലും രാജകുമാരികള്‍. പഠിക്കാന്‍  മിടുക്കികള്‍ . വീട്ടിലുള്ളവരുടേയും  നാട്ടിലുള്ളവരുടെയും പൊന്നോമനകള്‍. വടക്കാഞ്ചേരിയിലെ പളളിസ്കൂളിലാണ്  പഠനം. ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയമുള്ളവര്‍! എന്നാല്‍ കാലം ഇവര്‍ക്ക് കാത്ത് വച്ചിരിക്കുന്നത്  ഉമ്മയുടെ മരണഭയവും അനാഥത്വവും.

പതിനൊന്നു  കൊല്ലം  മുന്‍പാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള   മാരത്തുകുന്നു നാരോത്ത്പറമ്പിലെ പരേതനായ  ഉണ്ണിയാന്‍ കുട്ടിയുടെയും വിയ്യുംമയുടെയും എട്ടു മക്കളില്‍ ഇളയവളായ നബീസയുടെ (40 )വിവാഹം കഴിഞ്ഞത്. ഈറോഡ് സ്വദേശിയായിരുന്നു  വരന്‍.
സ്വന്തം നാട്ടുകാരനെ കൊണ്ടു തന്നെ മകളെ വിവാഹം കഴിപ്പിക്കണം എന്നൊക്കെ ആയിരുന്നു ആ പിതാവിന്റെ ആഗ്രഹമെങ്കിലും കൂലിവേലക്കാരനായ  ആ മനുഷ്യന്   ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. മകളുടെ വിവാഹം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്  ആലോചനയില്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തി. അന്ന് നബീസക്ക് പ്രായം 29 . മറ്റേതൊരു പെണ്‍കുട്ടിയെയുമെന്ന പോലെ നിറയെ സ്വപ്നങ്ങളുമായാണ് നബീസയും വിവാഹശേഷമുള്ള ജീവിതത്തെ വരവേറ്റത്.  എന്നാല്‍ ഉണ്ടായത് സിനിമ കഥയെ വെല്ലുന്ന ജീവിത ദുരിതങ്ങള്‍....


വിവാഹം കഴിഞ്ഞ്‌ ആദ്യ കണ്മണി പിറന്നു. ആ ഒരു വര്‍ഷം കൊണ്ട്  നബീസയും അവളുടെ വീട്ടുകാരും ഒരു കാര്യം മനസ്സിലാക്കി. ഭര്‍ത്താവിനു പ്രത്യേകിച്ച് ഒരു ജോലിയുമില്ല. നബീസയും വാപ്പയും കൂലിക്ക് പോയി കൊണ്ടു വരുന്ന പണം ഉപയോഗിച്ചു അയാള്‍ കുടിച് ഉന്‍മത്തനായി നടന്നു.
എന്നിട്ട് ഭാര്യയെ പൊതിരെ തല്ലും. എങ്കിലും ''ഭാര്യയല്ലേ, എല്ലാം സഹിക്കേണ്ടവളല്ലേ '' എന്ന്‌ കരുതി നബീസ എല്ലാം സഹിച്ചു ജീവിച്ചു. ആദ്യത്തെ കുഞ്ഞിനു മൂന്നു വയസായപ്പോള്‍  നബീസ വീണ്ടും ഗര്‍ഭവതിയായി    . അതോടെ  ഭര്‍ത്താവിന്റെ പീഡനം വര്‍ധിച്ചു  .  കുഞ്ഞിനെ അലസിപ്പിച്ചു കളയണമെന്നാവശ്യപ്പെട്ട്‌    അയാള്‍ നബീസയെ പൊതിരെ മര്‍ദ്ദിച്ചു. എന്നാല്‍ ദൈവം തന്ന ജീവനെ നശിപ്പിക്കില്ലെന്ന നിലപാടില്‍ നബീസ ഉറച്ചു നിന്നതോടെ അയാള്‍ മറ്റൊന്ന് വെളിപ്പെടുത്തി. അയാള്‍ക്ക്‌ മറ്റൊരിടത്ത് ഭാര്യയും മക്കളും ഉണ്ട്. ഇനി നബീസയെ  വേണ്ടെന്നു പറഞ്ഞ അയാള്‍ വീട് വിട്ടിറങ്ങി.  നിറവയറോടെ നിരാലംബയായി വീട്ടില്‍ വന്നു കയറിയ മകളെ സ്വന്തം വീട്ടുകാര്‍ തള്ളിപ്പറഞ്ഞില്ല.

അങ്ങനെ ദുരിതങ്ങള്‍ക്കിടയിലേക്ക്  സന്തോഷം പകര്‍ന്നു രഹന പിറന്നു വീണു. രണ്ട് കുഞ്ഞുങ്ങളെയും പോറ്റാന്‍ ആ അമ്മ  തൊഴിലുറപ്പ് പദ്ധതിയില്‍  അംഗമായി.  ജീവിതം തിരികെ പിടിക്കണമെന്നും മക്കളെ രാജകുമാരികളായി വളര്‍ത്തണമെന്നും ഉള്ള ആശ കൊണ്ട്  കഠിനമായി ജോലി ചെയ്ത  നബീസക്കു ദൈവം കാത്ത് വച്ചത് തൊഴിലുറപ്പ് പദ്ധതി കൂട്ടത്തിന്റെ നേതൃ പദവി. എന്നാല്‍ അധികം വൈകാതെ ദുരന്തം മറ്റൊരു രൂപത്തില്‍ തിരിച്ചെത്തി.
തൊണ്ടവേദന സഹിക്കാതെ ആയപ്പോഴാണ് നബീസ ഡോക്ടറെ കാണുന്നത്. വെള്ളം പോലും ഇറക്കാന്‍ വയാത്ത അവസ്ഥ. ജോലിഭാരവും കഠിനമായ വെയിലും കൊണ്ട് നീരിറിക്കം വന്നതാണെന്നാണ് എല്ലാവരും കരുതിയത്‌. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് നേരിയ സംശയം. അദ്ദേഹം ഉടനെ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളെജിലേക്ക്  റഫര്‍ ചെയ്തു. പണിത്തിരക്കുകള്‍    കാരണം നബീസ തല്‍ക്കാലത്തേക്ക്  ജലദോഷത്തിന്റെ  ഗുളിക വാങ്ങി. എന്നാല്‍ ശബ്ദം വരാതായതോടെ നബീസ  മെഡിക്കല്‍ കോളേജിലെത്തി. വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അക്കാര്യം ഉറപ്പിച്ചു. നബീസക്ക് തലച്ചോറില്‍ കാന്‍സര്‍ ആണ്‌. ദിവസങ്ങള്‍ കടന്നു പോകവേ നബീസക്ക് ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഇടതു കണ്ണു പുഴുത്ത് പുറത്തു ചാടി. തലമുടി മൊത്തം കൊഴിഞ്ഞു.
റേഡിയേഷന്‍ നടത്തിയാല്‍ ഒരു പക്ഷെ വലതു കണ്ണിനു കാഴ്ച വീണ്ടെടുക്കാമെന്നാണ്    ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ദിനം  പ്രതി  അഞ്ഞൂറിലേറെ രൂപ ചികിത്സക്കായി ചെലവുണ്ട്.എന്നാല്‍ രോഗക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന നബീസക്കിനി കൂലി വേലയ്ക്കു എങ്ങനെ പോകാനാണ്. ? കുഞ്ഞ് മക്കള്‍ എന്ത് ചെയ്യാനാണ്. ?? നാട്ടുകാരാണ് ഇപ്പോഴാ മക്കളെ പരിപാലിക്കുന്നത്. നബീസയെ രോഗക്കിടക്കയില്‍ പരിപാലിക്കുന്നതും നാട്ടുകാര്‍ തന്നെ! ഇതിനിടയില്‍  പോലീസുകാര്‍ ഇടപ്പെട്ട്  ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു. പോലിസുകാരോടുള്ള  പേടി കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ക്രൂരനായ ആ മനുഷ്യന്‍ ആ പാവം സ്ത്രീയെ കൊല്ലാക്കൊല ചെയ്തു. മൂക്കിലൂടെ ഭക്ഷണം    നല്കാനിട്ടിരുന്ന ട്യൂബ് അയാള്‍ വലിച്ചു പറിച്ചെറിഞ്ഞു. പരിപാലിക്കാനെത്തിയവരെ  അയാള്‍ ആട്ടിയോടിച്ചു. സമീപത്തെ കിടക്കകളിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരെയും അയാള്‍ ശല്യം ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്കകം ആശുപത്രി അധികൃതര്‍ അയാളെ പിടിച്ചു പുറത്താക്കി.

ഇപ്പോള്‍ പഴയ മെഡിക്കല്‍ കോളെജ്  കെട്ടിടത്തിലെ അഞ്ചാം വാര്‍ഡില്‍ പത്തൊമ്പതാം നമ്പര്‍ കട്ടിലില്‍ നബീസ തനിച്ചാണ്

നബീസയെ രക്ഷപ്പെടുത്താന്‍
നാട്ടുകാരും വാര്‍ഡ്‌ മെമ്പര്‍ വിജയും ചേര്‍ന്ന്
നബീസ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ചാലിപ്പാടത്തുള്ള സഹകരണ ബാങ്കില്‍
''നബീസ  സഹായ നിധി 3752 ''  എന്ന പേരില്‍
അക്കൗണ്ട്‌ ഉണ്ട്.  അക്കൌണ്ടിന്റെ  കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബാങ്ക്  ഫോണ്‍ നമ്പര്‍ - 04884 232 348  


അവധിക്കാലം കഴിയാറായി. പുത്തനുടുപ്പും ബാഗും ചോറ് പാത്രവും നല്‍കി മക്കളെ സ്കൂളിലേക്ക് അയക്കണമെന്ന് ഈ അമ്മക്ക് ആഗ്രഹമുണ്ട്. എന്നാല്‍ വിധിയില്ല. ഇപ്പോള്‍ മക്കളോടൊന്നു  മിണ്ടാനോ അവരെയൊന്നു കാണാനോ കഴിയാത്ത ആ അമ്മ സുമനസ്സുകളുടെ കാരുണ്യം ആഗ്രഹിക്കുന്നുണ്ട്.കമ്മന്റുകളോ  ലൈക്കുകളോ വേണമെന്നില്ല. മനസ്സ് പറയുന്ന സഹായം ചെയ്തു കൊടുക്കാം. ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. എങ്കിലും സ്വന്തം മക്കള്‍ക്കായിരുന്നു ഈ വിധിയെങ്കില്‍ എന്ത് ചെയ്യുമായിരുന്നോ, അതിന്റെ പത്തിലൊന്നെങ്കിലും  ചെയ്തു നല്‍കണേ...




2012, ഏപ്രിൽ 11, ബുധനാഴ്‌ച

പാലം വരുന്നതിനു മുന്നേ വിളിച്ചു പറഞ്ഞവന്റെ ശബ്ദം!

വടക്കാഞ്ചേരി മേല്‍പ്പാലത്തിനു വേണ്ടി 1994 -ലെ തിരുവോണ നാളില്‍ നടന്ന പ്രതിഷേധ സമരം. അപ്പച്ചനൊപ്പം ഞാനും എന്റെ അനുജന്മാരായ ജിന്റോ, ജിജാസല്‍ എന്നിവരും!
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു ലിങ്ക് 










_____________________________________________________________________________________
ഇനി ഓര്‍മ്മകള്‍ മാത്രം!




വേറിട്ട പോരാട്ടങ്ങളുടെ ഒരു ഗേറ്റ് അടയുന്നു


മാതൃഭുമി 11 /4 /12 
'വേറിട്ട പോരാട്ടങ്ങളുടെ ഒരു ഗേറ്റ് അടയുന്നു' എന്ന തലക്കെട്ടിനു കീഴെ എന്റെ അനുജന്‍ ജിജാസല്‍ അപ്പച്ചനെ ഓര്‍ക്കുന്നു.

വടക്കാഞ്ചേരി: റെയില്‍വേ ഗേറ്റില്‍ കാത്തുകെട്ടിക്കിടന്ന വാഹനങ്ങള്‍ക്കിടയിലൂടെ സൈക്കിള്‍ അതിവേഗം വെട്ടിച്ചെടുത്ത് ജിജാസല്‍  നീങ്ങി. ജോര്‍ജേട്ടന്റെ വേറിട്ട അനേകം സമരങ്ങള്‍ക്ക് സാക്ഷിയായ ഗേറ്റ് ഇനി ഒരുദിവസമേ ഉണ്ടാകൂയെന്ന് അവനറിയാം. ഇത്രനാള്‍ വഴിമുടക്കി തങ്ങളെ കൂവിവിളിച്ച് കടന്നുപോയ തീവണ്ടികള്‍ക്ക് മുകളിലൂടെ ബസ്സുകള്‍ക്ക് ഇനി കൂവിവിളിച്ച് പായാം. പക്ഷേ അതു കാണാന്‍ ജോര്‍ജേട്ടനില്ലെന്നു മാത്രം.

ജിജാസലിന്റെ അച്ഛനാണ് ജോര്‍ജേട്ടന്‍. സ്‌നേഹം കൂടുന്നതിനാല്‍ സ്വകാര്യമായി അച്ഛനെ അവനങ്ങനെയാണ് വിളിക്കുക. തന്റെ കയ്യിലുള്ള ഒരു നോട്ട് ബുക്ക് അവന്‍ തുറന്നു. അതില്‍ നിറയെ റെയില്‍വേ മേല്‍പ്പാലത്തിനായുള്ള സമരങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ്. എല്ലാത്തിലും നായകന്‍ സി.ഡി. ജോര്‍ജ്. ഉപനായകര്‍ കുടുംബാംഗങ്ങളും.

'അഞ്ച് വയസ്സുള്ള എന്നെയും കൂട്ടി 94ലെ ഒരോണത്തിന് അച്ഛന്‍ സെന്ററിലെത്തി. ഒപ്പം ചേട്ടന്‍ ജിന്റോയും ചേച്ചി ജിഷയുമുണ്ട്.ഞങ്ങളോട് മുട്ടുകുത്തിനില്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ നിന്നു. എന്തിനാണെന്ന് അന്നറിയുമായിരുന്നില്ല.' ജിജാസല്‍ നോട്ടുബുക്ക് മറിച്ച് അന്നത്തെ വാര്‍ത്താചിത്രം കാട്ടി. വടക്കാഞ്ചേരി മേല്‍പ്പാലത്തിനായി ജോര്‍ജും കുടുംബവും നടത്തിയ പ്രാര്‍ത്ഥനാ സമരമായിരുന്നു അത്.ധാരാളം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു ജോര്‍ജിന്.
  ഒരുദിവസം അവയെയെല്ലാം കൂട്ടി മക്കളെയുമായി ഗേറ്റിനു മുന്നില്‍ വഴിതടയാനും ധൈര്യം കാട്ടി ജോര്‍ജ്. ഓര്‍ത്തുനോക്കൂ... ആരൊക്കെയാണ് സമരക്കാര്‍?പശു, ആട്, കോഴി, പട്ടി, മുയല്‍, അണ്ണാന്‍... തുടങ്ങിയവ. റോഡില്‍ പശുവിന് കാവലായിരുന്നു കൊച്ചു ജിജാസലിന്റെ ജോലി.

ഗേറ്റിനടുത്തായിരുന്നു ജോര്‍ജിന്റെ അന്നത്തെ വീട്. അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നില്‍ കുടുങ്ങിയ ആംബുലന്‍സുകളും രോഗികളുടെ നിലവിളിയുമൊക്കെ നൊമ്പരപ്പെടുത്തുമ്പോഴാണ് ജോര്‍ജ് മക്കളെയുമായി സമരത്തിനിറങ്ങുക. കേരള കോണ്‍ഗ്രസ്സു(ബി)ക്കാരനായിരുന്നെങ്കിലും പാര്‍ട്ടിയുടെ അനുവാദത്തിനൊന്നും അദ്ദേഹം കാത്തുനിന്നില്ല. മൗനമാര്‍ച്ച്, മനുഷ്യത്തൂണ്‍... അങ്ങനെ വ്യത്യസ്തമായ പരിപാടികള്‍. എന്നിട്ടും പാലം ഉയരാത്തതില്‍ നിരാശനായി അദ്ദേഹം കുരിശിലേറിയും ഒരുസമരം നടത്തി.
വടക്കാഞ്ചേരി മേല്‍പാലത്തിന്റെ  ദൃശ്യം 

ഓരോ സമരവും പാലമെന്ന സ്വപ്നത്തെ വടക്കാഞ്ചേരിക്കാരുടെ മനസ്സുകളില്‍ കെട്ടിയുയര്‍ത്തി. അത് യാഥാര്‍ത്ഥ്യമാകുന്നത് കാണാതെ അപ്പച്ചന്‍ യാത്രയായതിന്റെ ദുഃഖമുണ്ട് ,അഞ്ചാംവയസ്സിലേ പാലം സമരത്തിനിറങ്ങിയ ജിജാസലിന് ...

____________________________________________________________________________________


മേല്‍പ്പാലം മറ്റു വാര്‍ത്തകള്‍ 
മാതൃഭുമി 12 /4 /12 


മനോരമ 12 /4 /12

മനോരമ 

മാധ്യമം 
മനോരമ
മാതൃഭുമി 

2012, മാർച്ച് 17, ശനിയാഴ്‌ച

പെഡല്‍ പോയ സ്വപ്നം

♫♫എന്റെ സ്വപ്നം ♫♫ എന്റെ സൈക്കിള്‍ ♫♫
*******************************************



ഹേ...പ്രണബ് ജി ... നിങ്ങളെന്റെ സ്വപ്നമാണ്   തകര്‍ത്തത്. ആഡംബര കാറുകളുടെ ചില്ലുക്കൂട്ടിലേക്ക്   സ്വയം പ്രതിഷ്ടിച്ച ഞാനടക്കമുള്ള മലയാളിയുടെ നെഞ്ചത്ത് സൈക്കിള്‍ ചവിട്ടണമെന്ന് കരുതി അതിനുള്ള  ചില്ലറ പൈസയിട്ട്  വച്ച കാശുകുടുക്ക നിറയാറായെന്ന  എന്റെ അഹങ്കാരത്തിനു മേല്‍ നിങ്ങള്‍ ഗ്രീസ്  ഒഴിച്ചിരിക്കുന്നു. ഇനിയും ഒരു സൈക്കിള്‍ വാങ്ങാന്‍ ഞാന്‍ പുതിയൊരു കുടുക്ക കൂടി വാങ്ങേണ്ട ഗതികേടിലായി. സൈക്കിള്‍ ഉപേക്ഷിച്ച് ചെറു കാറുകളോ ഇരുചക്ര വാഹനങ്ങളോ വാങ്ങി മുടിയട്ടെ എന്നാണോ  അങ്ങയുടെ ചിന്ത.  പെട്രോള്‍ കമ്പനികള്‍ ദിനം പ്രതി ഓരോ തുള്ളിക്കും സ്വര്‍ണത്തിനെക്കാളും വില പറയുമ്പോള്‍ 'എന്റെ പൊന്നേ' എന്ന്‌ പറയാനേ എനിക്ക് നിവൃത്തിയുള്ളൂ. (വരും കാലങ്ങളില്‍  ട്യൂബിലാക്കിയ വാഹന ഇന്ധനം സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം കഴുത്തിലിട്ട് മണ്ഡപത്തിലെത്തുന്ന വധുവിനെയാണ് ഞാനിപ്പോള്‍ സ്വപ്നം കാണുന്നത്. )      ഇന്ധന വില കയറ്റം മൂലം കേരളത്തിലെ റോഡുകളിലും വരാനിരിക്കുന്ന ദേശീയ പാതകളിലും ചൈനയില്‍ ഉള്ളത് പോലെ സൈക്കിളുകള്‍ക്ക്  മാത്രം ഒരു പാത വരുമെന്നത്  എന്റെ സ്വപ്നമായിരുന്നു. ടോള്‍   കൊടുക്കാതെ രക്ഷപ്പെടുക എന്നുള്ളതും അതിന്റെ ഒരു ലക്ഷ്യമായിരുന്നു.  എന്റെ സ്വപ്നങ്ങള്‍ക്ക് തല്ക്കാലം വിട കൊടുക്കാം!. സാധാരണക്കാരന്റെ ഉത്തരേന്ത്യയിലെ വാഹനമായ സൈക്കിളിനു വില കൂട്ടിയത് എനിക്കെന്തായാലും ഇഷ്ടപ്പെട്ടു. കാരണം, കേരളത്തിലെ ആളുകള്‍ പൊങ്ങച്ചത്തിന്റെ പേരിലാണെങ്കിലും സൈക്കിള്‍ ഉപേക്ഷിച്ചതാണ്. അങ്ങനിപ്പോ മലയാളികള്‍ ചവിട്ടാത്ത പെഡല്‍ മറ്റാര്‍ക്കും വേണ്ട!
 


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...