2012, ഡിസംബർ 31, തിങ്കളാഴ്‌ച

കറിവേപ്പിലക്കും പറയാനുണ്ട്

ഫേസ് ബുക്കിലേക്ക് 
കറിവേപ്പില  എന്ന  വി എസിന്‍റെ  പരാമര്‍ശത്തിലൂടെ ഏറെ പരിഹാസം ഏറ്റുവാങ്ങേണ്ടി  ഡോ.സിന്ധു ജോയ്‌  ഫേസ്  ബുക്കില്‍ കറിവേപ്പിലയുടെ ഗുണഗണങ്ങളെ വര്‍ണിച്ചെഴുതിയ പോസ്റ്റ്‌ ശ്രദ്ധേയമാകുന്നു .  വായിക്കാം ഒച്ചപ്പാടിന്റെ 21012 ലെ അവസാന പോസ്റ്റ്


'കറിവേപ്പില വലിച്ചെറിയാന്‍ ഉള്ളതല്ല ' എന്ന തലക്കെട്ടോടെ സിന്ധു ജോയ്‌ എഴുതിയ  പോസ്റ്റിനു  രാഷ്ട്രീയ മാനം കൈവന്നിരിക്കുന്നു. പണ്ട് കറിവേപ്പില പരാമര്‍ശം നടത്തിയ വി എസിനുള്ള കൊട്ടാണെന്ന് പലരും പറയുമെങ്കിലും സിന്ധു തിരുത്തും. അത് ടൈം ലൈനില്‍ തന്നെ സിന്ധു വ്യക്തമാക്കുന്നുണ്ട് . പുതുവര്‍ഷത്തില്‍  വി എസുമായുള്ള  പിണക്കം തീര്‍ക്കാന്‍ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സിന്ധു.

പുതുവല്‍സരാശംസകള്‍!! !!
സിന്ധുവിനും മറ്റു വായനകാര്‍ക്കും !!മേമ്പൊടി - വയറുകടിക്കും, വായ്പ്പുണ്ണിനും കറിവേപ്പില അരച്ച് മോരില്‍ കലക്കിക്കുടിച്ചാല്‍ ആശ്വാസം കിട്ടും.  കടപ്പാട് - സിന്ധു ജോയ്‌ 


2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ഭണ്ഡാരത്തിലിട്ട മുതല്‍ തിരിച്ചു കൊടുക്കില്ല

 മിസ്സിസ് മോണിക്ക വാര്‍ത്താ സമ്മേളനത്തില്‍ 


മോണിക്ക എന്നെ സംബന്ധിച്ചിടത്തോളം അമ്മൂമ്മയാണ്.  അവരെ ഈ വയസാന്‍ കാലത്ത് കോടതിയില്‍ കേറ്റിപ്പിച്ചേ  അടങ്ങൂ എന്ന നിലയിലാണ് സഭയും ചില പുരോഹിതരും. വിഷയം സ്വത്തു തട്ടിപ്പ് !  തട്ടിയത് സഭ, തട്ടിക്കപ്പെട്ടത്‌ മോണിക്ക അമ്മൂമ്മ.  അതും സ്വന്തം അമ്മാവന്‍റെ  മകനായ ബിഷപ്പ് കൂടി കൂട്ട് ചേര്‍ന്ന് പറ്റിച്ചേന്നാണ്  അവര്‍ ആരോപിക്കുന്നത് . ധ്യാന കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശക ആയിരുന്ന അമ്മൂമ്മയെ ധ്യാന ഗുരു  ബ്രെയിന്‍ വാഷ്‌ ചെയ്ത്  ഉണ്ടായിരുന്ന അഞ്ചരഏക്കര്‍ ഭൂമി തട്ടിച്ചെന്ന് ഇവര്‍ പറയുന്നു.  സാക്ഷ്യം പറയാന്‍ വിളിച്ചു കയറ്റുകയും പിന്നീട് അമ്മൂമയില്‍ നിന്നും മൈക്ക്‌ വാങ്ങി അവരുടെ ഭൂമി ധ്യാന കേന്ദ്രത്തിന് ദാനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നെന്നു അറിയിച്ചെന്നും ധ്യാന ഗുരു പറഞ്ഞത് കേട്ട് അവര്‍ അന്ധാളിച്ചു.    അച്ചന്‍ നുണ പറയുന്നുവെന്ന് പറയാഞ്ഞത് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു തര്‍ക്കം വേണ്ടെന്നു വച്ചാണ്. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ പുരോഹിതന്മാര്‍ ''മക്കളില്ലാത്തതിനാല്‍  മോണിക്ക അമ്മൂമ്മയെയും തോമസ്‌ അപ്പൂപ്പനെയും സഹായിക്കാന്‍  തങ്ങള്‍ ഉണ്ട്.  ഹൃദ്രോഗം മൂലവും മറ്റു ചില രോഗങ്ങള്‍ മൂലവും സംസാര ശേഷിയും നഷ്ടപ്പെട്ട തോമസിനെ അമേരിക്കയിലെത്തിച്ച് വിദഗ്ദ ചികില്‍സ നല്‍കും'' എന്നൊക്കെ വാഗ്ദാനം ചെയ്തു. ഒരാഴ്ച പിന്നാലെ നടന്ന ശേഷം അര ഏക്കര്‍ നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ രജിസ്ട്രാറെ കൊണ്ട് വന്നു കാലി മുദ്ര പത്രത്തില്‍ ഒപ്പ് വപ്പിച്ചു.  നാല്പതു കൊല്ലം ജര്‍മനിയില്‍ നഴ്സ് ആയി ജോലി ചെയ്ത മോണിക്ക അമ്മൂമ്മയും ഗവേഷകനായിരുന്ന തോമസ്‌ അപ്പൂപ്പനും  ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടവരായി പെരുവഴിയില്‍ നില്‍ക്കുകയാണ്.കുഞ്ഞാടുകള്‍ കണ്ണ് തുറക്കേണ്ട സമയമായി. ഇല്ലേല്‍ കര്‍ത്താവ്‌ പോലും പൊറുക്കില്ല. കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങള്‍ സത്യത്തില്‍ നമുക്ക് ആവശ്യമുണ്ടോ? മാനസികമായും ശാരീരികമായും കേടുപാടുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദനെയോ ഡോക്ടറേയോ കാണാനാണ് ബോധമുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ടത് . ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഇടവക പട്ടക്കാരന്‍ ഇല്ലേ?  അതിലും കവിഞ്ഞ എന്ത് രോഗ ശുശ്രൂഷകള്‍ ആണ് നടത്തേണ്ടത് ??  ചികില്‍സ നല്‍കാതെ കൈ കൊട്ടി പാടി രോഗം മാറ്റാന്‍ നോക്കിയിരുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കൂടി ഇപ്പോള്‍   ചികില്‍സ തേടി ഡോക്ടറെ സമീപിച്ചു തുടങ്ങി. പണ്ട് ഈ വിഭാഗങ്ങളെ കുറ്റം  പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ധ്യാന കേന്ദ്രങ്ങളില്‍ കൈകൊട്ടി പാടി രോഗം  ഭേദമാക്കാന്‍ ക്ഷണിക്കുകയും ഭേദമായെന്നു  സ്റ്റേജിലെത്തിയും മാസികകളില്‍ കൂടിയും സാക്ഷ്യം പറയിപ്പിച്ചും കൂടുതല്‍ പേരെ വലയിലാക്കുകയും ചെയ്യിപ്പിക്കുന്നു. ഇതിനു അറുതി വരുത്തണം. അതിനു നേരമായി.


 പുരോഹിത വചനം - ഭണ്ഡാരത്തിലിട്ട  മുതല്‍  സഭ തിരിച്ചു കൊടുത്ത ചരിത്രമില്ല !

2012, ഡിസംബർ 19, ബുധനാഴ്‌ച

വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം

ഫേസ് ബുക്കിലെക്കൊരു ലിങ്ക് *കെ സി വൈ എം  തടിയൂരി! ആവൂ , സമാധാനമായി.. പീലാത്തോസ് ആകേണ്ടി വന്നെങ്കിലും കൂടെ നിന്ന് ഇപ്പണി  ചെയ്ത പള്ളീലച്ചനെ അവര് കൈ കഴുകി പുറത്താക്കി. സംഭവം മനുഷ്യക്കടത്തല്ലേ ? കേരളത്തിലെ പ്രമുഖ യുവ ജന സംഘടനയുടെ ഡയറക്ടര്‍  കസേരയിലിരുന്ന്  അമേരിക്കയിലേക്ക് കുഞ്ഞുങ്ങളെ കടത്തിയത് ഒന്നുനുമല്ല കുറച്ചു ലക്ഷങ്ങള്‍ ഓരോ തലക്കും കിട്ടും,   ''ഏതന്നെ??? 
അതന്നെ!''

കാക്കനാട് പ്രവര്‍ത്തിക്കുന്ന 'ഷാഡ് വെല്‍സ് 'എന്നാ സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ അമേരിക്കയില്‍  നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിലായിരുന്നു മനുഷ്യക്കടത്തിനു ഫാദര്‍ ജെയ്സന്‍  കൊള്ളന്നൂര്‍ പദ്ധതിയിട്ടതെന്നു വിവിധ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു!! കടത്തിന് കൂട്ട് നിന്നവരില്‍ എല്ലാ ജാതിക്കാരും മതക്കാരും ഉണ്ടെന്നതാണ് തമാശ. പാതിരിയും പോലീസും ഒക്കെയുണ്ട്.
കൊള്ളാം ....അല്ലെ? 

പണ്ട് യേശു പറഞ്ഞു - വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം
ശരിക്കും ആ അച്ചന്‍ അത് അനുസരിച്ചന്നേ ഉള്ളൂ . പിന്നെ യൂത്ത് മൂവ്മെന്റ് ആണല്ലോ ലക്‌ഷ്യം !! അതും ഭംഗിയാക്കി!*കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്

ഒരു കുപ്പി അഭിമാനം വാങ്ങാനുണ്ട്‌!

“Don’t tell ME how to DRESS,
tell THEM NOT to RAPE!”

(Image Credit: Associated Press)ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 
Streaking by a low Graduate Student
in Kochi  on  2012 Dec 17
സത്യത്തില്‍ നമ്മളാരെയാണ്  പഴിക്കേണ്ടത്?? ഉടന്‍ മറുപടി കിട്ടും- പെണ്ണുങ്ങള്‍ മാനം മര്യാദക്കു വസ്ത്രം ധരിക്കാത്തത് കൊണ്ടാണെന്ന് !!! അതെയോ ? നമ്മുടെ നാട്ടില്‍ നടക്കുന്ന മാനഭംഗങ്ങള്‍  നടക്കുന്നത്  വസ്ത്ര ധാരണത്തിലെ  പിഴവ് കൊണ്ടാണോ??  എന്നാല്‍ തിരിച്ചൊരു ചോദ്യം ചോദിക്കാം-  വസ്ത്ര ധാരണം ശരിയല്ലേല്‍ മാനഭംഗം ചെയ്യണമെന്നു എവിടെ എഴുതി വച്ചിരിക്കുന്നു?? ഏതെങ്കിലും മത - ശരീര ശാസ് ത്ര - രാജ്യ നിയമങ്ങളില്‍ ഉണ്ടോ അത്തരം ഒന്ന്??

ദല്‍ഹിയിലെ  ബസിലും ഇതാണോ നടന്നത്? അപ്പോള്‍ മറുപടി ഇതാകും- ''പെണ്ണുങ്ങളായാല്‍ പാതിരാക്കണോ നഗരത്തില്‍ ഇറങ്ങി നടക്കുന്നത് ?? വീട്ടിലെങ്ങാനും ഇരുന്നാല്‍ പോരെ ?? ആരാ അവളുടെ കൂടെ ഉണ്ടായിരുന്നത് ?? അവന്റെ കൂടെ എന്തിനാ അവള് പോയത് ?'' - എന്നൊക്കെ.,,

ഇതൊക്കെ  അവളെ  മാനഭംഗം ചെയ്യാനുള്ള കാരണങ്ങളാണോ???


മേലപ്പറഞ്ഞ ചോദ്യങ്ങള്‍ ഒക്കെ ന്യായമാണെങ്കില്‍ കൊച്ചിയില്‍  കഴിഞ്ഞ ദിവസം തുണിയുരിഞ്ഞു   തിരക്കേറിയ എം ജി റോഡിലൂടെ ഓടിയ നിയമ വിദ്യാര്‍ഥിയായ ആ പുരുഷനെ എത്ര പെണ്ണുങ്ങള്‍ ബലാല്‍സംഗം ചെയ്യണം??ഓ ഓ മറന്നു-  പണ്ട് ഇതേ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍- '" പുരുഷന്മാരുടെ ഹൈപോതലാമസില്‌  ഒരു പ്രത്യേക ഹോര്‍ന്മോന്‍ ഉണ്ടെന്നും അതാണ്‌ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതെന്നും " ഒരു മെഡിക്കല്‍ (?) വിദ്യാര്‍ഥി പറഞ്ഞിരുന്നു. (ഒരു ഡോക്ടര്‍ അത് ശരിയല്ലെന്ന് പിന്നീട് പറഞ്ഞു. ) ഏതോ മതവിശാരദന്‍  അങ്ങനെ ഏതോ പുസ്തകത്തില്‍ എഴുതിയെന്നാണു ആ വിദ്യാര്‍ഥി പറഞ്ഞത്.  സത്യത്തില്‍ ആര്‍ക്കാ കുഴപ്പം??


അതിനാല്‍
*പത്തു മണി കഴിഞ്ഞാല്‍ റോഡിലൂടെ നടക്കുന്ന എല്ലാ പെണ്ണുങ്ങളെയും ബലാല്‍സംഘം ചെയ്യാമെന്ന് നിയമ ഭേദഗതി വരുത്തണം
* പെണ്ണുങ്ങള്‍ ആര്‍ക്കൊപ്പവും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിരോധിക്കണം  (അസുഖം വന്നാല്‍ ഡോക്ടറെ കാണാന്‍ കൂടി സമ്മതിക്കരുത് )
* നിരോധനം തെറ്റിക്കുന്ന പെണ്ണുങ്ങളെ മുസ്ലി പവര്‍  കഴിപ്പിച്ച പുരുഷനൊപ്പം ലോക്കപ്പില്‍
 കുറഞ്ഞത്‌ ഒരു രാത്രിയെങ്കിലും താമസിപ്പിക്കണം
* കര്‍ശന നിയമ പാലനത്തിന് കുറച്ച്  സദാചാര [പോലീസുകാര്‍ക്ക് മദ്യം വേണ്ടുവോളം കൊടുക്കണം

രാജ്യം നന്നാകട്ടെ!! പ്രതീക്ഷയോടെ !

2012, ഡിസംബർ 15, ശനിയാഴ്‌ച

ബിനാലെ എന്നെ കലാകാരിയാക്കി

യന്ത്രവല്‍ക്കരണത്തിന്‍റെയും ഹൈ-ഫൈ ലൈഫ്‌ സ്റ്റൈലിന്റെയും
കാലത്ത് അന്യം നിന്ന് പോകുന്ന ഗോവണി പടികളുടെയും നടപ്പിന്‍റെയും
 ഇന്‍സ്റ്റലേഷന്‍ - 'ലോസ്റ്റ്‌ വോക്ക് 'സത്യത്തില്‍ എനിക്കിപ്പോള്‍ വളരെ പശ്ചാത്താപം ഉണ്ട്.  കൊച്ചി മുസിരിസ് ബിനാലെ നടത്തിപ്പിനെതിരെ ഞാന്‍ കുറെ എഴുതിയതാണ്. പക്ഷെ ഇപ്പോള്‍, അത് കണ്ടു കഴിഞ്ഞപ്പോള്‍ ഒന്നുമല്ലാതിരുന്ന ഞാന്‍ പോലും വലിയ കലാകാരിയായി. അത് കൊണ്ട് തന്നെ ബിനാലെ ടീമിനോട് എന്‍റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് എന്തെന്ന് കേട്ടവര്‍ കേട്ടവരൊക്കെ ചോദിച്ചു. സത്യത്തില്‍ കൊച്ചി ബിനാലെയുടെ ബ്രാന്‍ഡിങ്ങിന് "ഇന്‍സ്റ്റലേഷന്‍' എന്ന പദം ഏറെ സഹായിച്ചിട്ടുണ്ട്. പത്രക്കാര്‍ വരെ അതിന്‍റെ ശരിയായ മലയാള പദം അന്വേഷിച്ച് ഒടുവില്‍ ഇംഗ്ലീഷ്‌ പദം തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിച്ചിടത്താണ് അതിന്‍റെ ഒരു വിജയം. കണ്ടംപ്രറി ആര്‍ട്ട് എന്നതിന് സമകാലിക കല എന്ന് വരെ പച്ച മലയാളം എഴുതിയിട്ടും  "ഇന്‍സ്റ്റലേഷന്‍'  അത് തന്നെയായി തുടരുന്നു.
(ഫേസ് ബുക്കില്‍ വായിക്കാം )
എന്നോടോരാള്‍  ചോദിച്ച ഉടനെ ഞാന്‍ നെറ്റ് തപ്പി. ഹോ,  ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്‍റെ  ആ ഒരു ഗാംഭീര്യം കണ്ടപ്പോള്‍ തന്നെ ഇങ്ങനെയൊരു പശ്ചാത്താപ കുറിപ്പ് എഴുതേണ്ടി വരുന്നത് മനസ്സില്‍ ഇരച്ചു കയറി എന്നെ വല്ലാത്ത ധര്‍മസങ്കടത്തിലേക്കെത്തിച്ചു.  ഇത്ര നാളും സംഘാടകരുടെ പണസംബന്ധമായ അഴിമതിയെ കുറിച്ച് വാര്‍ത്ത എഴുതേണ്ടി വന്ന എന്‍റെ ഗതികേടിനെ ഞാന്‍ തന്നെ ശപിച്ചു. കുറെ പണം അനധികൃതമായി പോയി എന്ന് പറയുന്നവരോട് ഇനി ഞാന്‍ പറയും- '' പണം പോയാലും പവറു വരട്ടെ '' . അഴിമതി നടന്നാലെന്താ , ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട്‌ കേരളത്തിലെത്തിയത്  കണ്ടില്ലേ? ഇനി കാണാത്തവര്‍ ഉണ്ടെങ്കില്‍  ഫോര്‍ട്ട്‌ കൊച്ചി വരെ പോയാല്‍ മതിയെന്നേ!!


അഴിമതിക്കൊപ്പം  ആരോപണം   വന്നത്  ലോക്കലി ഉള്ള കലാകാരന്മാരുടെ  പങ്കാളിത്തത്തെ കുറിച്ചാണ്. കേരളത്തില്‍ നിന്നുള്ള  ലോകോത്തര പ്രസിദ്ധരായവര്‍ ഉണ്ടായിട്ടും അവരെ പങ്കെടുപ്പിച്ചില്ലെന്നും മറ്റുള്ള കലാകാരന്മാര്‍ക്ക് ഇടം കൊടുത്തില്ലെന്നും  ആരോപണം ഉയര്‍ന്നു. നിരവധി പ്രതിഷേധ പ്രകടനങ്ങള്‍  നടക്കുകയും ചെയ്തു.  പ്രാദേശിക വാദം എന്നൊക്കെ വേണമെങ്കില്‍ പറയാം. നമ്മുടെ നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ , അല്ലെങ്കില്‍ ഒരു കമ്പനി വരുമ്പോള്‍ നാട്ടുകാര്‍ക്ക്  പങ്കെടുക്കാനും ജോലി ചെയ്യാനും അവകാശവാദം ഉന്നയിക്കാറുണ്ട് . അത് പോലെ മാത്രം കണ്ടാല്‍ മതിയെന്നാണ് ഇപ്പോള്‍ എന്‍റെ പക്ഷം. കാരണം , ചില നല്ല കലാകാരന്മാര്‍ക്കിടയില്‍ ലോകമൊട്ടുക്കുമുള്ള * 'ലോക്കലാ'യ  കലാകാരന്മാര്‍ക്ക്  കൂടി ബിനാലെ ഇടം കൊടുത്തിരിക്കുന്നു.

സായിപ്പിനെ കാണുമ്പോള്‍ എല്ലാ മലയാളികളും, പ്രതിഷേധം നേരത്തെ നടത്തിയവരും കവാത്ത്‌ മറക്കുമെന്ന് കൂടി സമാശ്വസിപ്പിക്കട്ടെ.!


* ലോക്കല്‍- += നാലാംകിട


ഇനി കൊച്ചി മുസിരിസ് ബിനാലെയിലെ ഇന്‍സ്റ്റലേഷന്‍ കണ്ടു പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍ തയ്യറാക്കിയ ഇന്‍സ്റ്റലേഷന്‍  ആര്‍ട്ട് കാണൂ- ഒരെണ്ണം മുകളില്‍


കമ്പ്യൂട്ടറുകള്‍ കയ്യടക്കിയ എഴുത്തിന്‍റെ വഴികള്‍ - പേപ്പര്‍ ആന്‍ഡ്‌ ലൈഫ്
ഇന്‍സ്റ്റലേഷന്‍ 


ഫ്ലഡ് ഇന്‍ ദ ബാത്ത്റൂം -  ഈ ഇന്‍സ്റ്റലേഷന്‍ ടബുകളും  സ്വിമ്മിംഗ് പൂളുകളും
സ്വന്തമാക്കിയ ഉപരി വര്‍ഗ ജീവിതത്തിന്റെയും ഇതൊന്നുമില്ലാത്ത
സാധാരണക്കാരന്റെയും ജീവിതമാണ്

2012, ഡിസംബർ 13, വ്യാഴാഴ്‌ച

മദ്യപാനി(പണം) വേണ്ട- കേരള കാതോലിക്ക സഭ !


ഫേസ് ബുക്കിലെക്കൊരു  ലിങ്ക്ഒടുക്കം അത് സംഭവിച്ചു, മദ്യവ്യവസായികള്‍ വഴിയാധാരമായി. മദ്യ വ്യവസായികളുടെ പണം വേണ്ടെന്നു വക്കാനൊരുങ്ങുകയാണ് കേരള കത്തോലിക്കാ സഭ. മദ്യ മേഖലയിലെ വ്യവസായികളും വ്യാപാരികളും നല്‍കുന്ന സംഭാവനയോ സഹായമോ സ്വീകരിക്കുന്നതിനു രൂപതകളെയും സഭ സ്ഥാപനങ്ങളെയും മെത്രാന്‍ സമിതി വിലക്കാന്‍ പോകുന്നു. ഇതിനായി കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ കരട് രേഖ തയ്യാറായി കഴിഞ്ഞു. വില്‍പ്പനക്കാരെ മാത്രമല്ല, മദ്യപാനികളെയും സഭ എതിര്‍ക്കാന്‍ പോകുകയാണ് എന്ന് വാര്‍ത്തയില്‍ കാണുന്നു. ലഹരി ഉപയോഗിക്കുന്നവരെ   സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലും ഇടവക കമ്മറ്റികള്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലും വിലക്കുമെന്നും കരടിലുണ്ട്.  മദ്യവുമായി ബന്ധമുല്ലവരില്‍ നിന്നും എന്താവശ്യമാണെങ്കിലും സംഭാവനകള്‍ സ്വീകരിക്കരുതെന്നും ഇങ്ങോട്ട് വന്നു തന്നാല്‍ നിരസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഒരാഘോഷത്തിനും മദ്യ സല്‍ക്കാരം പാടില്ല.  സഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ ഒറ്റപ്പെടുത്താനാണ് നീക്കം.

അപ്പോള്‍ ഒച്ചപ്പാടിനൊരു സംശയം-  മദ്യപാനി എന്ന് പറയുന്നവരെ എങ്ങനെ നിര്‍വചിക്കാം?? ഒരു പെഗ്? രണ്ടു പെഗ്? അതോ അതിലും കൂടിയത് മാത്രം കഴിക്കുന്നവരോ?  മദ്യം എന്നാല്‍ വീഞ്ഞ് പെടുമോ?  ഉണ്ടെങ്കില്‍ വീഞ്ഞിന് പകരം എന്തുപയോഗിക്കാം?  കള്ളപ്പണം വെളുപ്പിക്കാന്‍  പള്ളിപ്പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന ചില കുഞ്ഞാടുകളെ വഴിയാധാരമാക്കിയാല്‍ കര്‍ത്താവു പൊറുക്കുമോ? രഹസ്യമായി വാങ്ങിയിട്ട് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും പോരെ?  എന്തോ എന്തോ !!!

2012, ഡിസംബർ 12, ബുധനാഴ്‌ച

വിഡ്ഢികളുടെ മതചിന്ത

ഫേസ് ബുക്ക്‌ ലിങ്ക് 


തൊണ്ണൂറു ശതമാനം ഇന്ത്യാക്കാരും മതത്തിന്‍റെ പേരില്‍ വഴി തെറ്റിക്കാവുന്ന വിഡ്ഢികള്‍ ആണത്രേ! അതായത് നിലവിലെ നൂറ്റി ഇരുപത്തിയൊന്നു കോടി ജനങ്ങളില്‍ നൂറ്റെട്ടു കോടി ജനങ്ങള്‍ വിഡ്ഢികളാണെന്നാണ് ജസ്റ്റിസ്‌ കട്ജു പറയുന്നത്. പ്രസ്‌ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍  ആണ് ജസ്റ്റിസ്‌ കട്ജു.     "നിങ്ങള്‍ക്ക് തലച്ചോറില്ല. വെറും 2000 രൂപയുണ്ടെങ്കില്‍ ഡല്‍ഹിയില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കാം. ഏതെങ്കിലും ഒരു ആരാധനാലയത്തിന്റെ മുമ്പില്‍ ചെന്നുനിന്ന് കോക്രി കാണിക്കുകയേ വേണ്ടു. അപ്പോഴേക്കും ആളുകള്‍ തമ്മില്‍ തല്ലിച്ചാവാന്‍ തുടങ്ങും. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ മതഭ്രാന്ത് ബാധിച്ച നിങ്ങള്‍ മനസ്സിലാക്കില്ല." എന്നും  ഇപ്പോള്‍ 80 ശതമാനം ഹിന്ദുക്കളും മുസ്ലിങ്ങളും വര്‍ഗീയത ഉള്ളിലുള്ളവരാണ്. മുന്നോട്ടു പോവുന്നതിനു പകരം 150 വര്‍ഷം പിറകോട്ടാണ് രാജ്യം പോയത്. സാമ്രാജ്യത്വ ശക്തികളുടെ നീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറയുന്നു.

ആവൂ ...ക്രിസ്ത്യാനികളും ജൈനന്മാരും സിക്കുകാരും ഈ ലിസ്റ്റില്‍ നിന്നും  രക്ഷപ്പെട്ടു 


2012, ഡിസംബർ 11, ചൊവ്വാഴ്ച

വീണ്ടും ഷക്കീല !

ഫേസ് ബുക്കിലേക്ക് 


കുറെ നാളായി  കേള്‍ക്കാനേയില്ലായിരുന്നു! എവിടെ പോയിരുന്നോ, ആവോ ?

ദേ, വീണ്ടും വരുന്നെന്ന്! മലയാളികളുടെ രോമാഞ്ചമായ ഷക്കീല മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നു. സിനിമ കെ ആന്‍ഡ്‌ ക്യൂ. തലയ്ക്കു മുണ്ടിട്ടും അല്ലാതെയും ശ്വേതയുടെ സിനിമക്ക് തിയറ്ററില്‍ ആളു കേറുമെന്നു കരുതി വിവാദസീനുകളെ കുറിച്ച് പരസ്യം കൊടുത്ത ബ്ലെസി ചേട്ടനാണ് കുടുങ്ങാന്‍ പോകുന്നത്.  കേരളത്തില്‍ കിന്നാരതുമ്പികളും  എണ്ണത്തോണികളും ഡ്രൈവിങ്ങ് സ്കൂൾ, ലേഡീസ് ഹോസ്റ്റൽ,കല്ലുവാതിൽകൽ കത്രീന, അഗ്നിപുഷ്പം എന്നീ മസാലചിത്രങ്ങളും  പണംവാരി പടങ്ങളായി തിയറ്റര്‍ സ്ക്രീനുകളും തിയറ്ററിലെ സീറ്റുകളും തകര്‍ത്തോടിയവയാണ്. പിന്നെ കുറെ കാലം എവിടെയോ മറഞ്ഞിരുന്ന ഷക്കീല വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത മലയാളിക്ക് ഈ ഡിസംബര്‍ മാസത്തെ അന്തരീക്ഷത്തെക്കാള്‍ കുളിരേകുന്നുണ്ട്.  
പക്ഷെ, സില്‍ക്ക്‌ സ്മിതയുടെ ജീവിതം സ്ക്രീനില്‍ ആടിത്തകര്‍ത്ത വിദ്യാബാലനെതിരെ കടുത്ത വിമര്‍ശനവുമായാണ് ഉന്നയിച്ചാണ് എന്നതാണ് ഏറെ രസകരം .ഷക്കീലയുടെ രണ്ടാം വരവ്. മാത്രമല്ല, വീണ്ടും ഗ്ലാമര്‍ റോളുകളിലെക്കില്ലെന്നും അതിനുള്ള പ്രായമല്ല തനിക്ക്‌ ഇപ്പോഴുള്ളതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കിന്നാരതുമ്പികളുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കെണ്ടെന്നും ഷക്കീല മനോരമ ന്യൂസിന്‍റെ റിപ്പോര്‍ട്ടറോട് പറയുന്നത് ടിവി യില്‍ കണ്ടു ( ആ ചേട്ടന്‍ രണ്ടു കോല് അപ്പുറത്ത് നിന്നാണ് സംസാരിച്ചത്, പേടിച്ചിട്ടാകും)   കൂട്ടുവാര്‍ത്ത -
കേരളത്തിൽ ഗർഭ നിരോധന ഉറകളുടെ ഉപയോഗം വൻതോതിൽ കുറഞ്ഞു 2012, ഡിസംബർ 6, വ്യാഴാഴ്‌ച

അണ്ണായുടെ ആപ്പ്

ഫേസ് ബുക്കിലെക്കൊരു ലിങ്ക് 

അവസാനം അണ്ണാ ഹസാരെ  അരവിന്ദ് കേജ്രിവാലിനു ആപ്പ്   വച്ചു . ആപ്പ് എന്ന്  ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ആം ആദ്മി പാര്‍ട്ടിക്ക് വോട്ട്  ചെയ്യില്ലെന്നാണ് അണ്ണാ ഹസാരെ അവസാനം പറഞ്ഞത്. കെജ്രിവാളിന്‍െറ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മറ്റു പാര്‍ട്ടികളെ പോലെ പണത്തിലൂടെ അധികാരം - അധികാരത്തിലൂടെ പണം എന്ന മാര്‍ഗ്ഗത്തില്‍  സഞ്ചരിക്കുന്നുവെന്ന്  അണ്ണ  പറയുന്നു. നേരത്തെ പാര്‍ട്ടിക്ക് വോട്ട്  ചെയ്യുമെന്ന് പറഞ്ഞെങ്കിലും പാര്‍ട്ടി പണത്തിനും അധികാരത്തിനും  വേണ്ടി  നീങ്ങുന്നതിനാല്‍ അനുകൂലമായി വോട്ട് ചെയ്യാനോ പ്രചരണപരിപാടികളില്‍ പങ്കെടുക്കാനോ കഴിയില്ലെന്നും അണ്ണാ വ്യക്തമാക്കി .ജനകീയ പ്രക്ഷോഭത്തെ താളം തെറ്റിച്ചത് അരവിന്ദ് കെജ്രിവാളിന്‍െറ രാഷ്ട്രീയ മോഹങ്ങളാണത്രെ !!

എന്തായാലും കലം അടുപ്പത്തു  വച്ചവര്‍ അടുപ്പില്‍ വെള്ളമോഴിച്ചോളൂ  എന്നാണു അണ്ണായുടെ  മുന്നറിയിപ്പ്! 

2012, ഡിസംബർ 5, ബുധനാഴ്‌ച

യഥാര്‍ത്ഥ കമ്മ്യൂണിസം ആത്മീയതയിലൂടെ

 ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 


സ്ഥിതി, സമത്വം എന്ന തത്വ ചിന്തയില്‍ അധിഷ്ടിതമായ കമ്മ്യൂണിസം മാറ്റത്തിന്റെ വഴിത്തിരിവിലാണത്രേ! പറയുന്നത് സാക്ഷാല്‍ ഡബിള്‍ ശ്രീ രവിശങ്കറുടെ പ്രസ്ഥാനമായ ആര്‍ട്ട്  ഓഫ് ലിവിംഗ് - വ്യക്തി വികാസ് കേന്ദ്ര.
കമ്മ്യൂണിസ്റ്റ് ദാര്‍ശനികന്മാര്‍ വിഭാവനം ചെയ്തതു പോലെയോ അവയെ സാധൂകരിക്കാന്‍  കഴിയുന്ന തരത്തിലോ കമ്മ്യൂണിസം വിജയിച്ചില്ല എന്നും അത് കൊണ്ട് തന്നെ ആത്മീയതയിലേക്ക് തിരിഞ്ഞെന്നുമാണ് ആര്‍ട്ട്  ഓഫ് ലിവിംഗ്  പ്രസ്ഥാനക്കാര്‍ പറയുന്നത് ( അടുത്തിടെ നടന്ന പൊങ്കാല കണ്ടിട്ടാണോ , എന്തോ). "തന്റെ കഴിവനുസരിച്ച് ജോലി ചെയ്യുകയും തനിക്കു ആവശ്യത്തിനു മാത്രമുള്ളത് സ്വീകരിക്കുകയും  ചെയ്യുക '' എന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതി ഫലിചില്ലെന്നും  പ്രകൃതി നിശ്ചയത്തോട് അനാദരവ് കാട്ടിയതു കൊണ്ടാണ് ഇത് സംഭവിച്ചതെന്നുമാണ്   പുതിയ ആര്‍ട്ട്  ഓഫ് ലിവിംഗ് തത്വം. പ്രകൃതി നിയമങ്ങളെ ആദരിച്ചു കൊണ്ട് തങ്ങള്‍ക്കു യോഗ്യമായത് സ്വീകരിക്കുകയും ബാക്കി പ്രകൃതിക്ക് അല്ലെങ്കില്‍ ഈശ്വരന് സമര്‍പ്പിക്കുകയും  ചെയ്യുന്നതാണ്  ധര്‍മ്മ ചിന്തയാണ് ആത്മീയതുയുടെ അന്ത:സത്ത  എന്നും ഈ തത്വഞാനികള്‍ ഉത്ഘോഷിക്കുന്നുണ്ട്. ( ഈശ്വരന്‍ എന്നാല്‍ ആള്‍ ദൈവങ്ങള്‍ക്  ഡാര്‍ബാറടിക്കാനോ      അതോ ആരാധനാലയങ്ങള്‍ക്ക്   പത്മനാഭ സ്വാമി ക്ഷേത്രത്തിലേതു  പോലെ 'ചത്ത പണം" ആയി സൂക്ഷിക്കാന്‍ കൊടുത്തേല്‍പ്പിക്കുന്നതോ ? ) . എല്ലാം പ്രക്രുതിയുടെതായതിനാല്‍ അവ അനുഭവിക്കാന്‍ എല്ലാവര്ക്കും അവകാശം ഉണ്ടെന്നും അവ ധര്‍മ വിരുദ്ധമായി അപഹരികുന്നതും കണ്ടു കെട്ടുന്നതും ഉപനിഷത്തി നു ( ഈശാവാസോപനിഷത് ) എതിരാണെന്നും  കമ്മ്യൂണിസം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു. 

ഇങ്ങനെ തിരിച്ചറിഞ്ഞ  ഏഴു വലിയ കമ്മ്യൂണിസ്റ്റുകള്‍ വ്യാഴാഴ്ച കേരളത്തിലെത്തി സാക്ഷ്യം നല്കുമത്രെ! ( കേരള കമ്മ്യൂണിസ്റ്റുകളുടെ ഒരു ഭാഗ്യമേ! ) . കമ്മ്യൂണിസ്റ്റ്  റഷ്യക്കാരാണ് അവര്‍. അലക്സാണ്ടര്‍  സ്റ്റോളിറോവ്, യുരി കാല്ചെങ്കോ , അല്കസാന്ദര്‍ മോയ്സീവ്, അലക്സീ മോരോസോവ്, പെദ്രെ  ലിയോണ്‍ റെയെസ്, ഓലേഗ് കോവല്‍, ഡോ .മിഖൈല്‍ ഗ്രൈന്‍ , ആന്ദ്രേ മസ്ലോവ്  എന്നിവരാണ് ആ റഷ്യക്കാര്‍. ഒപ്പം കേരളത്തില്‍ നിന്നും വി.ബി ചെറിയാന്‍, എസ്  രമേശ്‌ എന്നിവരും ഉണ്ട്.
നവലിബറല്‍ ചിന്താധാര-  കമ്മ്യൂണിസം  നേരായ പാതയിലേക്ക്  എത്തി കൊണ്ടിരിക്കുകയാണെന്ന പുതിയ കണ്ടു പിടുത്തിനു  ചിലപ്പോള്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയേക്കും . പക്ഷെ ആര്‍ട്ട്  ഓഫ് ലിവിംഗ് പ്രോഗ്രാമിന്റെ ഒന്നോ രണ്ടോ കോഴ്സ് കൂടാതെ ചിലപ്പോള്‍ നല്ല കമ്മ്യൂണിസ്റ്റ് ആകാന്‍ പറ്റില്ലെന്ന് തോന്നുന്നു !! :D

2012, ഡിസംബർ 2, ഞായറാഴ്‌ച

നഴ്സ് ഇന്‍ ചുരിദാര്‍


എനിക്കും ലോട്ടറിയടിച്ചു മോനേ ..യ്

Face book link 
കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ ഓര്‍മയില്ലേ? '' മ മ മ ..അല്ലേല്‍ വേണ്ടാ മത്തങ്ങാ തലയാ , തന്നെ ഞാന്‍ ക്ഷ ത്ര ജ്ഞ എന്ന്  മൂക്ക് കൊണ്ട് വരപ്പിക്കും ''എന്ന് തിലകന്റെ മൂരാച്ചി കഥാപാത്രത്തോട് പറയുന്ന അതെ സീന്‍....ഹാ... എനിക്കും ചിലരോട് പറയാനുണ്ട്...മ മ മ മ മത്തങ്ങാ തലയാ എന്ന് ..പക്ഷെ, ലോട്ടറി യെടുത്താ ലല്ലേ  ലോട്ടറിയടിക്കൂ.. അതാണൊരു വിഷമം.  പക്ഷെ, ഇപ്പൊ ഇതാ ലോട്ടറി എടുക്കാതെ തന്നെ ലോട്ടറി യടിച്ചി രിക്കുന്നു. കുറഞ്ഞ കക്ഷികളുടെയൊന്നുമല്ല, സാക്ഷാല്‍ ഗൂഗിളിന്റെ ആണെന്നാണ്‌ അയച്ച കക്ഷികള്‍ അറിയിച്ചിരിക്കുന്നത്.  അതും ചില്ലറ തുക വല്ലതുമാണോ? 95 00 00 00  ബ്രിട്ടിഷ് പൗണ്ട് !!! അതായത് 817 കോടി  രൂപ... ( കണക്കു തെറ്റാണെന്ന് തോന്നുന്നവര്‍ , കൂട്ടി നോക്കുക ഞാന്‍ കണക്കില്‍ അല്പം പുറ കിലാണേ യ് ) 

ഇനിയും സംശയമോ? ഗൂഗ്ഗിലിന്റെ ലെറ്റര്‍ പാഡില്‍ Google Corporations.
Belgrave House 76
Buckingham Palace Road
London SW1W 9TQ
United Kingdom.
GOOGLE ANNIVERSARY WINNING NOTIFICATION.
Award Winning No: GPAT/880733/006425/GB/2012
File Reference No:   GUK/01193/0684578/007/2012

എന്ന്  നല്ല ഇംഗ്ലീഷ് ഭാഷയില്‍ എഴുതി അയച്ചിരിക്കുന്നു. തിരികെ ഈ 
Email: davidbrown929@consultant.com
                googleawardcompany@ymail.com  മെയിലില്‍ മറുപടി അയക്കാന്‍ പറഞ്ഞിരിക്കുന്നു. അല്ല, ഒരു സംശയം, ഗൂഗിള്‍ എന്തിനാ യാഹൂവിന്റെ മെയില്‍ ഉപയോഗിക്കുന്നത്/??? ആ ...എന്തെലുമാകട്ടെ...ഈ ഫോണ നമ്പരില്‍ Tel No: +448719156478  ചോദിച്ചേക്കാം, എപ്പോഴാ പൈസ അയക്കുന്നതെന്ന്!!!


ലോട്ടറി-  ഇനി ഇപ്പൊ ശരിക്കും ബിരിയാണി കൊടുക്ക് ണ്ടെ ങ്കിലോ ? ഹി ഹി ഹി !!

2012, നവംബർ 28, ബുധനാഴ്‌ച

വിശുദ്ധ കണ്ണുനീര്‍

ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 
കര്‍ത്താവേ നീയിതു കാണുന്നില്ലേ??  ഞാനൊരു നസ്രാണിയാണെന്നു  പോലും നീ ഓര്‍ത്തില്ല . എന്റെ വീട്ടിലുള്ള കര്‍ത്താവിന്റെ കുരിശ് രൂപത്തില്‍ നിന്നും വെള്ളമോ കണ്ണീരോ ചോരയോ തേനോ  വരുത്തണം എന്നല്ലേ ഞാന്‍ പ്രാര്‍ഥിച്ചത് ? നീ തന്നതോ ഷോക്കേസിലെ  കുതിര തലയില്‍ ചെവിയൊലിപ്പ് ! ഈ കുതിരത്തലക്കടുത്തു മെഴുകുതിരി കത്തിച്ചു വച്ച് പ്രാര്‍ത്ഥിച്ചാല്‍ ആള്‍ക്കാര്‍ കളിയാക്കില്ലെ??  ചിലയിടത്ത്  നിന്റെ കുഞ്ഞാടുകള്‍ ചില പള്ളിയിലും വീടുകളിലും ചില്ല് കൂടുകളില്‍  നിന്റെ കണ്ണുനീരും  ഫോട്ടോയില്‍ നിന്നുള്ള രക്തവും നിന്റെ അമ്മയുടെ പ്രതിമയില്‍ നിന്ന് വരുന്ന തേനും പ്രദര്‍ശിപ്പിച്ചും തുള്ളിയെടുത്ത്  വിറ്റും   സമ്പന്നരാകുന്നത് നീ കാണുന്നില്ലയോ? കര്‍ത്താവിന്റെ കണ്ണുനീരിനു വേണ്ടിയുള്ള പ്രാര്‍ത്ഥന മുടക്കം കൂടാതെ ഞാന്‍  ആറാഴ്ച  ചൊല്ലിയിട്ടും നീ ഈ  ചതി  എന്നോട് ചെയ്യുമെന്ന് കരുതിയില്ല. എന്റെ കണ്ണുനീരിനു ഒട്ടും വിലയില്ലേ ?  ആര്‍ക്കു വേണമെങ്കിലും ഞാന്‍ ഇതിന്റെ ഒരു  ദശാംശം  കൊടുത്തേക്കാം(  ഐ ഡി കാര്‍ഡ് കാണിച്ചാല്‍) ,
ഇനി വീട്ടില്‍ തന്നെയുള്ള കുരിശു രൂപത്തില്‍ തന്നില്ലെങ്കിലും കഴുത്തിലെ മാലയില്‍ കിടക്കുന്ന ചെറിയ കുരിശിലെങ്കിലും നീ അനുഗ്രഹം തരണം. എങ്കില്‍ ഞാന്‍ അടുത്ത തവണ പള്ളിയില്‍ വരുമ്പോള്‍ നിനക്ക് നൂറ്റൊന്നു  മെഴുകുതിരി കത്തിക്കുന്ന ആരെയെങ്കിലും കണ്ടാല്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ചു കൊടുത്തേക്കാം.

കര്‍ത്താവിന്റെ കണ്ണുനീരിനു വേണ്ടിയുള്ള പ്രാര്‍ത്ഥന-   നീതിമാനെന്നു വിശുദ്ധ ഗ്രന്ഥം ഉത്ഘോഷിച്ച യൌസേപ് പിതാവിനും പരിശുദ്ധ ജനനിയായ കന്യാമറിയത്തിനും ജീവിത കാലം മുഴുവനും  , പിന്നീട്  പാപികളെ ഏല്‍പ്പിച്ചു കൊടുത്തും , കരയാന്‍  ഇട കൊടുത്ത കര്‍ത്താവേ,  ഞങ്ങളെ കരയിക്കല്ലേ. അങ്ങേ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രവഹിപ്പിച്ച് ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ കണ്ണുനീര്‍ തുള്ളിക്ക്‌ ഓരോന്നിനും വിലയിടാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ അറിയുന്നു . ആയതിനാലും അങ്ങേ പരിശുദ്ധ കണ്ണുനീര്‍ ഇറ്റിച്ച  വിശുദ്ധ ജലമായി വാഴ്ത്തിയ കുപ്പികള്‍ അമൂല്യമായ വിലക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് കഴിവ് തരണേ.. ആമേന്‍...
NB-  ഇത് വായിക്കുന്നവര്‍  ഇതിന്റെ അമ്പതു കോപ്പി വീതം ഷെയര്‍ ചെയ്തില്ലേല്‍ പതിന്നാലു ദിവസത്തിനകം മരണമോ അംഗഭംഗമോ സംഭവിക്കും എന്നോര്‍ക്കുക!


വാര്‍ത്ത - യേശു ക്രിസ്തുവിന്‍െറ കണ്ണീരെന്നപേരില്‍ വിശ്വാസികള്‍  പ്രചരിപ്പിച്ച ദിവ്യജലം അഴുക്കുചാല്‍ വെള്ളമാണെന്ന്   തെളിയിച്ചതിന് പ്രശസ്ത യുക്തിവാദിയും റാഷനലിസ്റ്റ് ഇന്‍റര്‍നാഷനല്‍ സ്ഥാപക പ്രസിഡന്‍റുമായ സനല്‍ ഇടമറുകിനെ അറസ്റ്റുചെയ്യാന്‍ നീക്കം. 

2012, നവംബർ 24, ശനിയാഴ്‌ച

വിവാഹ പൂര്‍വ കൗണ്‍സലിങ്

ഫേസ് ബുക്കിലെക്കൊരു ലിങ്ക് 


കൊച്ചി: വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും കുടുംബ തകര്‍ച്ചയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ കമീഷന്‍ സംസ്ഥാനത്തൊട്ടാകെ വിവാഹ പൂര്‍വ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും രമ്യതയിലത്തെിക്കാനും വനിതാ കമീഷന്‍ നടത്തുന്ന അദാലത്തുകള്‍ മാത്രം പോരായെന്ന കണക്കുകൂട്ടലില്‍ കമീഷനംഗങ്ങള്‍ ഏകകണ്ഠമായാണ് ഈ തീരുമാനം നടപ്പാക്കുന്നത്. 
പദ്ധതിയുടെ ട്രയല്‍ എന്ന നിലയില്‍ തിരുവനന്തപുരത്ത് ഈ മാസം 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വിവാഹ പൂര്‍വ കൗണ്‍സലിങ് പരിശീലന കളരി നടക്കും. മൂന്ന് ദിവസവും അവിടെ തന്നെ താമസിച്ചാണ് കളരിയില്‍ പങ്കെടുക്കുന്നവര്‍ ക്ളാസില്‍ പങ്കുകൊള്ളേണ്ടത്. പങ്കെടുക്കാനത്തെുന്നവരുടെ സുരക്ഷ മാനിച്ച് മുഴുവന്‍ വനിതാ കമീഷന്‍ അംഗങ്ങളും പരിശീലനത്തിനത്തെുന്നവര്‍ക്കൊപ്പം താമസിക്കും. നിലവില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ ഇത്തരം പരിശീലനം നടക്കുന്നുണ്ട്. ഈ പരിശീലനം ലഭിക്കാന്‍ സൗകര്യമില്ലാത്ത വിഭാഗങ്ങള്‍ക്കാണ്  വനിതാ കമീഷന്‍ പരിഗണന കൊടുക്കുന്നത്. 
അണുകുടുംബങ്ങളില്‍ മാതാപിതാക്കളുമായി സംവദിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയ കാലത്ത് കഴിയുന്നില്ല. നന്നായി വളരാത്ത മക്കളുള്ള കുടുംബങ്ങളില്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് അവ ഒഴിവാക്കാനുള്ള പാരന്‍റിങ് സ്പെഷല്‍ പരിശീലനം കൂടി നല്‍കുന്നത്. മാനസിക ശാസ്ത്രം, ലൈംഗിക പഠനം എന്നിവ കളരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം കുടുംബ ജീവിത ഒരുക്കം കിട്ടിയ ദമ്പതികളില്‍ വിവാഹമോചന സാധ്യതകള്‍ വളരെ കുറവാണെന്ന്  പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. വിവാഹ നിശ്ചയം കഴിഞ്ഞ യുവാക്കളെയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും വിവാഹപ്രായമത്തെിയ എല്ലാവര്‍ക്കും പരിശീലനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Madhyamam News

2012, നവംബർ 21, ബുധനാഴ്‌ച

അറസ്റ്റ് മി !

ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 


കള്ളക്കഴു .......
ശിവസേനക്കാരെ ...ബാക്കി പറയുന്നില്ല , എനിക്കൊരു മാന്യത ഉണ്ടല്ലോ !  ബാല്‍  താക്കറെ അത്ര വിശുദ്ധ പശുവൊന്നുമല്ല എന്ന്  എല്ലാവര്‍ക്കും അറിയാം.  ഷഹീനും  രേണുവും അത്ര വലിയ കുറ്റമാണോ ചെയ്തത്?   മറാത്ത  വാദം ഉന്നയിച്ചു മറ്റു സമുദായങ്ങളെ  ദ്രോഹിച്ച  ബാല്‍ താക്കറെയാണോ മഹാന്‍?? അദ്ദേഹം മരിച്ചു,     ബന്ദ്‌  നടത്തി നിങ്ങള്‍ പ്രതികരിച്ചു. നല്ലത് . ബന്ദിനെതിരെ ഷഹീന്‍ പ്രതികരിച്ചെങ്കില്‍  അവരുടെ ബന്ധുവിന്റെ  ക്ലിനിക് അടിച്ചു തകര്‍ത്ത്  കളഞ്ഞു പ്രതികരിക്കുന്നതാണോ മാന്യത?? വെറുതെയാണോ നാട്ടുകാര്‍ നിങ്ങളെ കൂട്ടത്തില്‍ കൂട്ടാത്തത്?  ഇങ്ങു വാ കേരളത്തിലേക്ക്..അപ്പോഴറിയാം കളി  ..

രാജ്യദ്രോഹം അല്ലെങ്കില്‍ അഭിപ്രായം പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു പോലീസുകാരെ?  എന്നാലൊന്നു എന്നെ അറസ്റ്റ് ചെയ്യ്, കാണ ട്ടെ !!
ഷഹീനും  മലയാളിയായ രേണു വിനും  ഐക്യദാര്‍ഡ്യം.!


കസബ്...
നീ ലഷ്കര്‍ ഇ തോയ്ബക്ക് വീരനായിരിക്കും. എന്നാല്‍ മനുഷ്യനെ കൊല്ലാന്‍ നിനക്കാര് അധികാരം തന്നു??   ദൈവത്തിന്റെ മുന്നിലും മനുഷ്യരായ എല്ലാ മനുഷ്യര്‍ക്കും നീ ചെകുത്താനാണ്‌ .   നിന്നെ കൊല്ലുന്നത്‌ മാനുഷികമല്ലെന്നു  പറയുന്നവര്‍ ഉണ്ടാകാം, എന്നാല്‍ എന്തേ നിനക്ക് വേണ്ടി പാകിസ്താന്‍ വരെ മിണ്ടിയില്ല?  നിന്നെ പോലുള്ള ചെകുത്താന്മാര്‍  ജീവിച്ചിരിക്കുന്നത്‌ മറ്റു മനുഷ്യര്‍ക്ക്‌  നല്ലതല്ല എങ്കില്‍ കൊല്ലുക  എന്നത് തന്നെയാണ് ധര്‍മം!


ലോകത്തുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ,
 പലസ്ടീനിലായാലും മറ്റെതു നാട്ടിലായാലും കുഞ്ഞുങ്ങളെ കൊന്നിട്ട്  നിങ്ങള്‍ നേടുന്നത് എന്താണ് , ഹേ , യുദ്ധ വെറിയന്മാരെ?

2012, നവംബർ 18, ഞായറാഴ്‌ച

മദ്യരാജക്കന്മാരും സഭയും

ഫേസ് ബുക്ക്‌  ചര്‍ച്ചയിലേക്കൊരു  ലിങ്ക് !


രണ്ടു വഞ്ചിയില്‍ സഞ്ചരിക്കുക എന്ന ചൊല്ല് കേരളത്തിലെ ക്രൈസ്തവ സഭക്ക് ഏറ്റവും നന്നായി ചേരും.  കാരണം ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗിക്കുന്നവരും  മദ്യം   കച്ചവടം നടത്തി കൊള്ള  ലാഭം ഉണ്ടാക്കുന്ന അബ്കാരികളും  കുഞ്ഞാടുകളായുള്ള സഭ  തന്നെ  മദ്യം  നിരോധിക്കാന്‍ ആവശ്യപ്പെടുകയും അതിനു കഴിയാത്ത സര്‍ക്കാരുകളെ ചീത്ത വിളിക്കുകയും  ചെയ്യുന്നതിനെ എന്ത് പറയണം??

രാജാക്കന്മാരുടെ മുഖത്ത് നോക്കി 'നിങ്ങള്‍ക്ക് മദ്യ സല്‍ക്കാരമുള്ള വീടുകളില്‍  വെഞ്ചരിപ്പ് എന്നറിയപ്പെടുന്ന ആശീര്‍വാദകര്‍മവും മറ്റു കൂദാശകളും ചെയ്തു കൊടുക്കാതിരിക്കാന്‍ തയ്യാറുണ്ടോ'   എന്ന് മന്ത്രി ബാബു  അവസാനം മുഖത്ത് നോക്കി ചോദിച്ചു. 
 അത് തന്നെ  സഭയുടെ മദ്യവിരുദ്ധ  സമ്മേളനത്തിനിടക്ക് !!


എന്തായിരിക്കും മറുപടി  എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.  ഒരിക്കല്‍ ഒച്ചപ്പാടും ഇതേ ചോദ്യം കത്തോലിക്കാ സഭയിലെ  പ്രമുഖ യുവജന സംഘടനാ ഭാരവാഹികളോട് ചോദിച്ചു- മദ്യം നിരോധിക്കണം എന്ന് പറയുന്ന നിങ്ങള്‍  അബ്കാരികളെ നിയന്ത്രിക്കാനും  അവരില്‍ നിന്ന്  വാങ്ങുന്ന ദശാംശം വേണ്ടെന്നു വക്കാനും സഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമോ- എന്ന ചോദ്യത്തിന് തിരികെ കുറെ ചീത്ത വിളികളും കൊഞ്ഞനം കുത്തലുകളുമാണ്  മറുപടി കിട്ടിയത് .
സഭക്ക് തീരുമാനിക്കാം. ....


2012, നവംബർ 17, ശനിയാഴ്‌ച

പതിനൊന്ന് സാത്താന്‍ നിയമങ്ങള്‍ !

ഫേസ് ബുക്കിലെക്കൊരു ലിങ്ക്

 1. ചോദിക്കാതെ അഭിപ്രായം പറയരുത്, ഉപദേശം കൊടുക്കരുത് !
 2. മറ്റുള്ളവര്‍ കേള്‍ക്കുമെന്ന് ഉറപ്പില്ലാത്ത  വിഷമതകള്‍  അവരുമായി പങ്കു വയ്ക്കരുത് 
 3. മറ്റുള്ളവരുടെ വീട്ടില്‍ ആയിരിക്കുമ്പോള്‍ അവരെ ആദരിക്കുക, അതിനു കഴിയില്ലെങ്കില്‍ അവിടെ പോകരുത് 
 4. ആരെങ്കിലും സ്വന്തം വീട്ടില്‍ വന്നു ശല്യം ഉണ്ടാക്കിയാല്‍ അവരെ വെറുതെ വിടരുത്‌.
 5. ഭോഗ സംബന്ധിയായ സൂചന കിട്ടിയില്ലെങ്കില്‍ ലൈംഗിക മുന്നേറ്റം നടത്തരുത് 
 6. എടുത്തു നീക്കിതരൂ  എന്ന് വിലപിക്കാതെയോ അത് വലിയ ദുരിതമായി അനുഭവപ്പെടുന്നില്ലെങ്കിലോ നിങ്ങളുടേത് അല്ലാത്ത യാതൊരു വിഷമതകളും അന്യനില്‍ നിന്നും  നിങ്ങള്‍ ഏറ്റെടുക്കരുത് 
 7. ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചു കിട്ടിയാല്‍  മാന്ത്രികതയുടെ സാക്ഷ്യം നടത്തണം. അത് സാക്ഷ്യപ്പെടുത്തിയില്ലെങ്കില്‍  നേടിയത് മുഴുവന്‍ നഷ്ടപ്പെടും.
 8. നിങ്ങളെ ബാധിക്കാത്ത കാര്യങ്ങളെ കുറിച്ച്  പരാതി പറയരുത് 
 9. കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്, അവരാണ് ഭാവി.
 10. നിങ്ങളെ ആക്രമിക്കാതെ മറ്റു മൃഗങ്ങളെ കൊല്ലരുത്  
 11. തുറന്ന വേദിയില്‍ ആയിരിക്കുമ്പോള്‍, ആരെയും കൂസരുത്. ആരെങ്കിലും താങ്കളെ ബുദ്ധിമുട്ടിച്ചാല്‍ അത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക, അവരത് അവസാനിപ്പിച്ചില്ലെങ്കില്‍ അവരെ അവസാനിപ്പിക്കുക.

ഇതെല്ലം വായിച്ചു കഴിഞ്ഞപ്പോള്‍ കടുത്ത സംശയം-  ഇവിടെയുള്ള പല മതാനുയായികളും പിന്‍പറ്റുന്നത്   ഈ സാത്താന്‍ നിയമങ്ങളാണോ  എന്ന്!!  ഏതു മതമാണ്  എന്ന് ചോദിക്കുന്നവര്‍  സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തുക!   എല്ലാ മതങ്ങളിലും ഇതുണ്ടെന്നാണ്  ഒച്ചപ്പാടിന്‍റെ വിശ്വാസം!


വാര്‍ത്ത - 
അയര്‍ലണ്ടില്‍ ഇന്ത്യാക്കാരിയായ  ദന്ത ഡോക്ടര്‍ സവിതയുടെ (30) ജീവന്‍ നഷ്ടപ്പെട്ടത് 17 ആഴ്ച്ച പ്രായമായ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ മത നിയമങ്ങള്‍ അനുവദിക്കാത്തതിനാല്‍ ..   


2012, നവംബർ 11, ഞായറാഴ്‌ച

പ്രവാസി സ്വത്തു സംരക്ഷണം !

 ഫേസ് ബുക്കിലെക്കൊരു ലിങ്ക്
 പതിറ്റാണ്ടുകള്‍  വിദേശങ്ങളില്‍ ചോര നീരാക്കി പണിയെടുത്തു ചായ പോലും കുടിക്കാതെ പണം മിച്ചം വച്ച് നാട്ടില്‍  ഒരു തുണ്ട് ഭൂമി വാങ്ങിയത് ആരാനും കൊണ്ട് പോകുന്ന അവസ്ഥ ആലോചിക്കുക - സ്വന്തം ഭൂമിയുടെ  ആധാരം വല്ലവന്‍റെയും  കക്ഷത്തിരിക്കുന്നത് കാണേണ്ടി വരികയും സ്വന്തക്കാര്‍ തന്നെ ഗുണ്ടകളെ വിട്ടു അടിച്ചിറക്കുകയും  ചെയ്യുന്ന മനുഷ്യന്മാരുടെ  എണ്ണം കൂടി വരുന്നെന്ന് കണക്കുകള്‍ പറയുന്നു.ഏതൊരു ഭൂമിയും കുറെ കൊല്ലം  ഉപയോഗിച്ച് കൊണ്ടിരുന്നാല്‍   യഥാര്‍ത്ഥ ഉടമയില്‍ നിന്നും ഉടമസ്ഥാവകാശം  കോടതി വഴി നേടിയെടുക്കാം. പ്രവാസികളാകട്ടെ,  വല്ലപ്പോഴും ലീവിന് മാത്രം വരുന്നവര്‍! !..,. വില്ലേജ്‌ ഓഫിസില്‍ ചെന്ന് രേഖയുണ്ടാക്കി  സ്വന്തക്കാര്‍ തന്നെ ഭൂമി തട്ടിയെടുക്കുന്നു . ഇത്തരത്തില്‍ നിരവധി പേര്‍
പണം അയച്ച് കുടുംബത്തെയും കുട്ടികളെയും പൊന്നു പോലെ നോക്കി വളര്‍ത്തി , ഒടുവില്‍ ശരീരം പ്രമേഹത്തിനും പ്രഷറിനും വിട്ടു കൊടുത്തു    ഒന്നിനും കൊള്ളാത്ത പരുവത്തില്‍ നാട്ടിലെത്തുമ്പോള്‍  പെരുവഴിയില്‍ കിടക്കേണ്ടി വരുന്നു ,...അവരെ സംരക്ഷിക്കാന്‍ നിയമം കൊണ്ട് വരണമെന്നു ആവശ്യമുയരുന്നു !

2012, നവംബർ 10, ശനിയാഴ്‌ച

സ്ത്രീകള്‍ പീഡിപ്പിക്കുന്നെന്ന്- പുരുഷന്മാര്‍ ഉപവാസത്തിന് !

ഫേസ് ബുക്കിലെക്കൊരു ലിങ്ക് സ്ത്രീകളുടെ പീഢനത്തില്‍ പൊറുതി മുട്ടിയ കുറെ പുരുഷന്മാര്‍ കൂട്ട ഉപവാസത്തിന് ഒരുങ്ങുന്നു. സ്ത്രീ
സംരക്ഷണ നിയമങ്ങള്‍ മുതലെടുത്തു നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കുംകോടതികളില്‍ പുരുഷന്മാരോട് കാണിക്കുന്ന
വിവേചനങ്ങള്‍ക്കും എതിരെയുമാണ് ഉപാവസമെന്നു ജനമിത്രം ജനകീയ നീതി വേദി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പീഢനങ്ങള്‍
കൊണ്ട് പൊറുതിമുട്ടിയ പുരുഷന്മാര്‍ക്ക്ു സഹായത്തിനും പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനും
9387469083 എന്ന നമ്പറിലോ മലപ്പുറം കൊണ്ടോട്ടിയിലെ സംസ്ഥാന സമിതി ഓഫിസില്‍ നേരിട്ടോ ബന്ധപ്പെടാമെന്നും സംസ്ഥാന
പ്രസിഡന്‍്റ്ന എം. എ ഇബ്രാഹിം ‘മാധ്യമ’ത്തോട് പറഞ്ഞു . ഈ മാസം 19 ന് സെക്രട്ടറിയേറ്റ് പടിക്കലാണ് ഉപവാസം. സ്ത്രീ
പീഡഢനങ്ങര്‍ക്ക് ശിക്ഷ നല്‍കാന്‍ നിയമങ്ങള്‍ ഉള്ളത് പോലെ പുരുഷപീഢനം തടയാനും നിയമം നിര്‍മിക്കണമെന്നതാണ് ഇവരുടെ പ്രധാന
ആവശ്യം. കള്ളക്കേസുകള്‍ കൊടുക്കുന്ന സ്ത്രീകള്‍ക്കെ തിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ നിയമ വ്യവസ്ഥ ഉണ്ടാക്കുക എന്നതാണ്
അടുത്ത ആവശ്യം. കേരളത്തിലെ കുടുംബ കോടതികളില്‍ സ്ത്രീകളുടെ വാദങ്ങള്‍ മാത്രമാണ് മുഖവിലക്ക് എടുക്കുന്നുള്ളൂ
എന്ന് ആരോപിക്കുന്ന സംഘടന കുടുംബ കോടതികളിലെ കേസുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന നടത്തി
റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം മാത്രമേ വിധി പ്രസ്താവം നടത്താവൂ എന്നും ആവശ്യപ്പെടുന്നുണ്ട്. കോടതികളില്‍
പുരുഷന്മാരുടെ ഭാഗം കേള്‍ക്കാതിരിക്കുന്ന ന്യായാധിപന്മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും എല്ലാ കോടതികളിലും പരാതി
പെട്ടി സ്ഥാപിക്കണമെന്നും പറയുന്നു. കുടുംബകോടതികള്‍ക്കെപതിരെ ഉയര്‍ന്നി ട്ടുള്ള ആക്ഷേപങ്ങള്‍ ഹൈകോടതി അന്വേഷിക്കണമെന്നും
കുടുംബ ബന്ധം ഭദ്രമാക്കാന്‍ നിലവിലെ നിയമ സംവിധാനങ്ങള്‍ പരാജയമായതിനാല്‍ കുടുംബ സംരക്ഷണ കമീഷനെ നിയമിക്കണമെന്നും
ആവശ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിരട്ടക്കല്യാണം

അല്‍പ ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വിജേഷിനെയും സിന്‍സിയെയും കുറിച്ച് കേട്ടത് !  ഞെട്ടിപ്പോയി... ഞെട്ടാനൊന്നുമില്ല എന്ന് വായിച്ചു കഴിയുമ്പോള്‍ പലരും കമന്റടിചേക്കാമെങ്കിലും സത്യത്തില്‍ ഞെട്ടിയതിന്‍റെ മറ പിടിക്കാന്‍ മാത്രമാകും അതെന്നു നമുക്ക് സുന്ദരമായി ഊഹിക്കാം. ലളിതമായി വസ്ത്രധാരണം നടത്തി  ചടങ്ങുകള്‍ക്കെത്തുമ്പോള്‍  അയ്യേ  പട്ടു സാരീ ഇല്ലേ എന്ന് കേട്ടിട്ടുള്ള പെണ്ണുങ്ങള്‍ക്കും 'പെണ്ണിന് പട്ടു വാങ്ങാതിരിക്കാന്‍ മാത്രം നീ ഇത്ര പിശുക്കനായോടാ ചെറുക്കാ' എന്ന് കേട്ടിട്ടുള്ള പുരുഷന്മാര്‍ക്കും  സ്വിജേഷ്‌- -ഷിന്‍സിമാരെ കണ്ടാല്‍ ശരിക്കും ഞെട്ടല്‍ അനുഭവപ്പെടും. കാരണം കല്യാണം പോലൊരു ചടങ്ങില്‍  ചട്ടയും മുണ്ടും ചിരട്ട ആഭരണങ്ങളും അണിഞ്ഞു  വരിക എന്നത് അസാമാന്യ ചങ്കുറപ്പുള്ളവര്‍ക്കെ പറ്റൂ.. അതും വധു !                                                    അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള  ക്രിസ്റ്റ്യന്‍ ആചാര പ്രകാരമാണ്‌ സ്വിജേഷിന്റെയും സിന്‍സിയുടെയും വിവാഹം മാപ്രാണം ഹോളിക്രോസ്സ്‌ ദേവാലയത്തില്‍  നടന്നത്‌. . 
ഫേസ് ബുക്കിലേക്കുള്ള ലിങ്ക് 
ചട്ടയും മുണ്ടും തലയില്‍ മേല്‍മുണ്ടും അണിഞ്ഞ പെണ്ണും  ജുബ്ബയും  മുണ്ടും ധരിച്ച ചെക്കനും കൌതുകതിനുപരി മാതൃക തന്നെയാണ് !   ശതാവരിഇലയും പാലപ്പൂവും കൊണ്ടുണ്ടാക്കിയ ബൊക്കെ, കിരീടത്തിന്‌ പകരം തലയില്‍  മേല്‍മുണ്ട്‌, അകമ്പടിയായി നാദസ്വരം ,   ആഹഹ !!  പതിനായിരങ്ങള്‍ മുടക്കി ബ്യൂട്ടിഷനെ ഏര്‍പ്പടാക്കുന്നതിനു പകരം ബന്ധുവായ വിളയനാട്‌ പാലത്തിങ്കല്‍ വീട്ടില്‍ വെറോനിക്ക അമ്മൂമ്മയാണ്  വധുവിനെ ഒരുക്കി യത്‌.. .,.  ബ്രൈഡ്സ്  മെയ്ഡ് ആയി കൂടെ നടന്ന പെണ്‍കുട്ടികളും  ചട്ടയും മുണ്ടുമനിഞ്ഞാണ് എത്തിയത്.    മാപ്രാണം നായങ്കര ചിന്നന്‍ വീട്ടില്‍ സി.ജെ.പോളിന്റെയും ഓമന പോളിന്‍റെയും മകനാണ്‌ സ്വിജേഷ്‌, ഐക്കരക്കുന്ന്‌ പാറക്കല്‍ സണ്ണിയുടെയും ഡെയ്‌സിയുടെയും മകളാണ്‌ സിന്‍സി.വര്‍ണക്കുട-  സ്ത്രീധനം എന്ന പേരില്‍ പെണ്ണിന് കിട്ടാനുള്ള ഷെയറും അതില്‍ കൂടുതലും വാങ്ങിചെടുത്ത്  സ്വന്തം വീട്ടിലെ കല്യാണ ചിലവ്  കൂടി നടത്തുകയും ഒടുക്കം  വണ്‍   ഗ്രാം ഗോള്‍ഡിന്‍റെയും   റോള്‍ഡ് ഗോള്‍ഡിന്‍റെയും  ഷോ മാലകള്‍ ആവശ്യത്തിന് അണിഞ്ഞോളൂ എന്ന് നിര്‍ദ്ദേശിക്കുന്ന   ചെക്കന്മാര്‍ക്കും  നെറ്റിപ്പട്ടം കെട്ടിയ പോലുള്ള  ആഭരണം തെരഞ്ഞെടുത്തു  കൂടുതല്‍ സ്വര്‍ണാഭരണ പണിക്കൂലി കൊടുപ്പിക്കുന്ന പെണ്ണുങ്ങള്‍ക്കും ഇവര്‍ മാതൃകയാകട്ടെ! ______________________________________________________________________________________
 2012 നവംബര്‍  11 ന് ഈ പോസ്ട്ടിട്ട  ശേഷം വിവിധ ഇന്‍റര്‍നെറ്റ് കൂട്ടായ്മകളില്‍ ചൂടേറിയ വാഗ്വാദം നടന്നു- ഫ്ലവര്‍ ഗേള്‍സ്‌/ ബോയ്സ് ഒരേ പോലെ വസ്ത്രം ധരിച്ചത്  ആര്‍ഭാടം ആണെന്നും അവര് വലിയ സ്ത്രീധനം കൊടുത്തു കെട്ടിയ ശേഷം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് ഇത്തരം 'പണി' ചെയ്തതെന്നും ഇവന്‍റ് മാനേജ്മെന്റ് ടീമിനെ കൊണ്ട് വന്നു നടത്തിയതാണെന്നും  പത്രക്കാരിയായ ജിഷ അവരുടെ കാട്ടയത്തില്‍ വീണു പോയെന്നും പലരും ആരോപിച്ചു.  തുടര്‍ന്ന് ഇതിന്റെ ശരിയായ വശം എന്താണെന്ന് അറിയാന്‍ നേരെ മാപ്രാണത്തുള്ള  സ്വിജേഷിന്റെ നായങ്കര ചിന്നന്‍ വീട്ടിലേക്കു വിളിച്ചു. സ്വിജേഷിന്റെ അമ്മയാണ് ഫോണ്‍ എടുത്തത്‌. , കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷം. ഇങ്ങനെ മാതൃക ആകാന്‍ മകനും മോള്‍ക്കും കഴിഞ്ഞതില്‍ കുടുംബം മൊത്തം അഭിമാനിക്കുന്നെന്നു ആ അമ്മ . പിന്നെ  സിന്‍സിയുമായി  സംസാരിച്ചു . അതിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ


സിന്‍സി:പെട്ടെന്ന് വന്ന വിവാഹ ആലോചന ആയിരുന്നു ഇത്. കുറെ നാള് മുന്നേ വന്നിരുന്നെങ്കില്‍ സാവകാശം പറഞ്ഞു  കാര്യങ്ങള്‍ സുഗമമാക്കാമായിരുന്നു.   എന്‍റെ ആഗ്രഹമായിരുന്നു ഇങ്ങനെ ചിരട്ട കൊണ്ടുള്ള ആഭരണങ്ങള്‍ വിവാഹ ദിവസം അണിയുക എന്നുള്ളത്. ആദ്യം ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചപ്പോള്‍ സ്വിജേഷിന്റെ വീട്ടുകാര്‍ കരുതി  സിന്‍സിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു.  സ്വന്തം വീട്ടുകാരും എതിര്‍ത്തു.    പിന്നീട് എല്ലാവരും സമ്മതിച്ചു .
പതിനൊന്നു ഫ്ലവര്‍ ഗേള്‍സ്‌/ ബോയ്സ് ഉണ്ടായിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ ചട്ടയും മുണ്ടും  തീരുമാനിച്ചിരുന്നു. എങ്കില്‍ പിന്നെ അത് തന്നെ കല്യാണ പെണ്ണായ ഞാനും അണിയണം എന്ന് മോഹം തോന്നി. അതും പറഞ്ഞു. അപ്പോഴും ചെറിയ എതിര്‍പ്പുണ്ടായി. എല്ലാവരും കളിയാകുമെന്നയിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ എല്ലാവരും സമ്മതിച്ചു.  അങ്ങനെയാണ് ശതാവരിയും പാലപ്പൂവും കൊണ്ട്  ബൊക്കെയും തീര്‍ത്തത്.

ജിഷ: ആട്ടെ, ചിരട്ട മാല  എവിടെ നിന്ന് വാങ്ങി? ഇമ്പോര്‍ട്ടഡ് ആണെന്ന് പറഞ്ഞു കേള്‍ക്കുന്നു !

സിന്‍സി : അയ്യോ! അതിവിടെ നിന്ന്, ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെയാണ് വാങ്ങിയത്.  ആദ്യം  കൊച്ചി മട്ടാഞ്ചേരിയിലെ ജൂത തെരുവില്‍ നിന്ന് വാങ്ങാനാണ്  തീരുമാനിച്ചത്. ഇവിടെ നിന്നും കിട്ടില്ലെന്ന ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെ കിട്ടി. ഇരുന്നൂററ്മ്പത് രൂപ.  കമ്മല്‍ മൂന്നാറില്‍ ഒരിക്കല്‍ ടൂര്‍ പോയപ്പോള്‍ വാങ്ങിയതാണ്. നാല്പതു രൂപക്കാണ് അത് വാങ്ങിയത്.  മേക്കമോതിരം കൂടി അണിയണം എന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള വിവാഹമായാതിനാല്‍  എല്ലാം  ഒരുക്കാന്‍ കഴിഞ്ഞില്ല.
ജിഷ : ചിരട്ട ആണെങ്കിലും സ്ത്രീധനം എന്നത് എത്ര കൊടുത്തു.

സിന്‍സി: ചെറുപ്പം മുതലേ എനിക്ക് വേണ്ടി അപ്പച്ചനും അമ്മയും സ്വരുക്കൂട്ടി വച്ചിരുന്ന 20 പവന്‍

ജിഷ : അപ്പോള്‍ ശരി, എല്ലാ വിധ മംഗളാശംസകളും !       12/11/12
_____________________________________________________________________________________

നേരത്തെ സ്ത്രീധന വിഷയത്തില്‍ എഴുതിയ പൂയ്‌ ചേട്ടോ എന്ന ലേഖനം കൂടി വായിക്കുമല്ലോ! 

2012, നവംബർ 3, ശനിയാഴ്‌ച

ആകാശ്‌ ഒരാശ !

കുറെ നാളായി ഇന്ത്യക്കാര്‍ കാത്തിരിക്കുകയാണ്! ആകാശ്‌ കിട്ടുമെന്ന വ്യാമോഹം ഇനിയെങ്കിലും മാറ്റിക്കളയൂ എന്നാണോ സര്‍ക്കാര്‍ പറഞ്ഞു വരുന്നത്. യു എന്‍  വേദിയില്‍ അവതരിപ്പിച്ചു, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം നവീകരിച്ചു, ഒരല്‍പം വിലകൂട്ടി , എന്നാലും നേരത്തെ ബുക്ക്‌ ചെയ്തവര്‍ക്ക് പഴയ വിലക്ക് കൊടുക്കും , ബുക്കിംഗ് പത്തു ലക്ഷം കടന്നു, എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നതല്ലാതെ ഒരു ചുക്കും മണ്ണാങ്കട്ടയും ഇത് വരെ നടന്നില്ല. എന്നാണാവോ ഈ അത്ഭുതയന്ത്രം അവതരിക്കുക?!   ഓരോ തവണയും തിയതി നീട്ടി നീട്ടി നവംബര്‍ വരെ എത്തിയിട്ടുണ്ട്...ഇനിയും മുഹൂര്‍ത്തം മാറുമോ ?

വാര്‍ത്ത: നവംബറില്‍ വണ്‍ ജി എച്ച് സെഡ്‌ പ്രോസ്സസര്‍ ഉള്ള ആന്‍ഡ്രോയ്ഡ് നവംബര്‍ പതിനൊന്നിന് പുറത്തിറക്കുമെന്ന് ഡാറ്റാ വിന്‍ഡ്‌  വില - 49 ഡോളര്‍ 

2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

ഭാരത ഹിന്ദു മഹാ സമുദ്രം


ഫേസ് ബുക്ക്‌ ചര്‍ച്ചയിലേക്കൊരു ലിങ്ക്
പൊതുവേ  ലാളിത്യ ഹൃദയമുള്ളവരാണ്  തൃശൂര്‍ക്കാര്‍. .  അത് കൊണ്ട് തന്നെ  എന്തിനും ഏതിനും അവര്‍ അതിഥികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.  തൊണ്ടയില്‍ നിന്നുയരാന്‍ പാടില്ലാത്ത പലതും തൊഗാഡിയ  തൃപ്രയാറിലെ ശ്രീരാമ ക്ഷേത്ര സമീപത്ത് കെട്ടിയുണ്ടാക്കിയ വേദിയില്‍ പറഞ്ഞപ്പോഴും, ചിലപ്പോള്‍ അവര്‍ കയ്യടിച്ചു കാണണം. അത് കണ്ടു ആവേശം മൂത്തിട്ടാകണം ഗുജറാത്തിലെ കച്ച് മുതല്‍ കേരളം വഴി ബംഗാള്‍ വരെയുള്ള സമുദ്ര ഭാഗങ്ങള്‍ ഹിന്ദുവിന്‍റെ മാത്രമാണെന്നും ഗോമാംസം തിന്നുന്ന മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്നും യുദ്ധം ചെയ്തിട്ടായാലും മുസ്ലിമിന്‍റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കണം എന്നും അദ്ദേഹം വാതോരാതെ പ്രസംഗിച്ചത്. 


''അല്ല, മാഷേ, എന്തിനാ യുദ്ധം ചെയ്യുന്നേ, അവരുടെ കയ്യില്‍ നിന്നും സമുദ്രത്തിന്‍റെ പട്ടയം ചുളുവിലക്ക് തട്ടാന്‍ ഏതേലും റിയല്‍ എസ്റ്റെറ്റ് മാഫിയയെ        ഏല്‍പ്പിച്ചാല്‍ പോരെ '' എന്ന് ശുദ്ധ ഗതിക്കരനായ ഏതോ ത്രിശൂരുകാരന്‍ എവിടെയോ പ്രതികരണമായി പറഞ്ഞു കേട്ടു. അത് പോരെ? പണ്ട് പരശുരാമന്‍    മഴുവെറിഞ്ഞു കടലില്‍ നിന്ന് ഉണ്ടാക്കിയ നാടെന്ന് ഐതിഹ്യമുണ്ട് കേരളത്തെ കുറിച്ച്. എങ്കില്‍ കടലില്‍ നിന്നും ഉണ്ടായ ഈ കരയുടെ പട്ടയം കൂടി മൊത്തത്തിലങ്ങു വാങ്ങണം. എന്നിട്ട് മറ്റു മതസ്ഥരെ ഒക്കെ പാട്ടത്തിനോ വാടകക്കോ കച്ചവടം ചെയ്യണം. ഇതിനായി ഹിന്ദു കടല്‍------.-----_--കര വാടക ചീട്ടു പദ്ധതി നടപ്പാക്കാന്‍  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. 


പിന്നെ , തൊഗാഡിയ പറഞ്ഞ വേറൊരു സത്യത്തിന്‍റെ മുന്നില്‍ തലകുനിക്കാതെ വയ്യ. നമ്പൂതിരിയുടെയും നായരുടെയും പട്ടികജാതിക്കാരന്‍റെയും ഈഴവന്‍റെയും പൂര്‍വികര്‍ ഒന്നാണെന്ന   ആ മഹാസത്യം !അത് കൊണ്ട്  ജാതി പറയരുതെന്നും തൊഗാഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.  കേരളത്തിലെ ജാതി -സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചെന്നു വരില്ല. എന്നാലും  നിയമം മൂലം ഹിന്ദുക്കള്‍ക്ക് മാത്രം വോട്ട്, വിശ്വാസിക്ക് മാത്രം ഭരണം തുടങ്ങിയ കാര്യങ്ങള്‍ മതെതരമുള്ള സര്‍ക്കാര്‍ തന്നെ കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു എന്നത് തൊഗാഡിയക്കുള്ള പിന്തുണയായി കരുതാം. 


ഒച്ചപ്പാടിന്‍റെ  നിര്‍ദ്ദേശങ്ങള്‍- -:_:-* അറബി കടലിന്‍റെ പേര് മാറ്റണം 
*ഭാരത ഹിന്ദു മഹാ സമുദ്രം   അഥവാ തൊഗാഡിയ നാക്കെറിഞ്ഞു ഉണ്ടാക്കിയ സമുദ്രം എന്നും ഇത് അറിയപ്പെടും. 
*എല്ലാ കൃഷി ഭൂമിയിലും കരഭൂമിയിലും ഹിന്ദുക്കള്‍ മാത്രം കൃഷിയും കച്ചവടവും നടത്തുകയും ഉല്‍പ്പന്നങ്ങള്‍  'ഹിന്ദു കേരള  സാമ്രാജ്യ ഉല്‍പ്പന്നങ്ങള്‍ ' എന്ന ബ്രാന്‍ഡ്‌ നെയിമില്‍ മാര്‍ക്കെറ്റിംഗ് നടത്തുകയും വേണം. 
* മറ്റു മത- സാമുദായിക അംഗങ്ങള്‍ ആയ മനുഷ്യര്‍ താമസിക്കുന്ന രാജ്യങ്ങളിലെ കടലുകളില്‍ നിന്നുള്ള മത്സ്യവും മറ്റു കടല്‍ ജീവികളും ഭാരത മഹാ സമുദ്രത്തിലേക്ക് പ്രാവേശിക്കാതിരിക്കാന്‍  കടലില്‍ വല കൊണ്ട് അതിര്‍ത്തി തിരിക്കണം.
* അന്യ രാജ്യത്തു  നിന്നുള്ള കപ്പലുകളെ ഇവിടേക്കും ഇവിടെ നിന്നുള്ളവയെ അവിടേക്കും കടത്താന്‍ അനുമതി ഒരു കാരണവശാലും കൊടുക്കരുത്,
* ഹിന്ദുക്കളെ പറ്റി മിണ്ടുന്നവരെ കടലിലെ തിമിംഗലത്തിന് ഇരയായി ഇട്ടു കൊടുക്കണം.മേമ്പൊടിക്ക് ":-   മുസ്ലിംങ്ങളില്‍ നിന്നും ക്രൈസ്തവരില്‍ നിന്നും കേരളം  സ്വാതന്ത്ര്യം നേടിയതിന്‍റെ  വാര്‍ഷിക ദിനത്തില്‍ തെരെഞ്ഞെടുക്കപ്പെടുന്ന നൂറു പേര്‍ക്ക്  വിശുദ്ധപാദനായ മോഡി ഭഗവാന്‍ വസിക്കുന്ന ഗുജറാത്ത് പുണ്യ തീര്‍ഥാടന കേന്ദ്രത്തിലെത്തിച്ച്  മറ്റു മതസ്ഥരെ കൊല്ലുന്നതിനു പ്രാവീണ്യം നല്‍കണം.2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

മനുഷ്യപട്ടി

ടെക്സാസില്‍ നടക്കുന്ന അനിമല്‍ ഫെസ്റ്റില്‍
ചെന്നായയെ പോലെ വേഷമണിഞ്ഞ
ഈ യുവതിക്ക്
ഈ മാറ്ററുമായി
ബന്ധമില്ല.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്കുക
മനുഷ്യപട്ടിയുടെ കടിയേല്‍ക്കാനും  ഭാഗ്യം വേണം.  ഇങ്ങനെയുള്ള ഒരു മസ്കത്തി പട്ടിയുടെ കടിയേറ്റെന്ന കാരണം കൊണ്ട്  മലയാളി ഗദ്ദാമ ജയിലില്‍ ആയിരിക്കുന്നു.  മസ്കത്തിലെ ഏറ്റവും  വികസിത പ്രദേശമായ സൊഹാര്‍ എന്ന സ്ഥലത്താണ് ഈ മനുഷ്യപട്ടിയുടെ വീട്. ഗൃഹനാഥയാണ് ഈ പട്ടിയായി മാറിയ അപൂര്‍വ്വ ജന്മം. മുഖത്തും കഴുത്തിലും നെഞ്ചിലും ആഴത്തില്‍  കടിയേറ്റ തിരുവനന്തപുരം സ്വദേശിനിയായ ഈ 25കാരി ഗദ്ദാമ ആശുപത്രിയിലേക്ക് രക്ഷപ്പെട്ടു എത്തിയെങ്കിലും കള്ളപ്പരാതി നിമിത്തം ജയിലിലായി. 
രണ്ടുവര്‍ഷത്തെ വിസാകാലാവധി പൂര്‍ത്തിയാക്കിയിട്ടും നാട്ടിലേക്ക് തിരിച്ചുവിടാത്തതില്‍ പ്രതിഷേധിച്ച് ജോലിയില്‍ നിന്ന് വിട്ടുനിന്നതിനാണ് തൊഴിലുടമയുടെ ഭാര്യ ദേഹമാസകലം കടിച്ച് മാരകമായി പരിക്കേല്‍പിച്ചതെന്നു യുവതി ജയില്‍ സന്ദര്‍ശിച്ചവരോട് പറഞ്ഞതത്രേ! ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സൊഹാറിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍. 30  


ഗള്‍ഫിലുള്ള, പ്രത്യേകിച്ച് ഒമാനിലുള്ള മലയാളികള്‍ ഇവരെ സഹായിക്കുമെന്ന് കരുതാം...

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

പാരച്യൂട്ടുകളില്‍ ലാന്‍ഡിംഗ്!!

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


കേരളത്തിലും ഹെലി ടൂറിസം വ്യാപിക്കുകയാണ് .  ഏഴു മിനിറ്റ്  ഹെലികോപ്ടറില്‍ റോന്തു ചുറ്റാന്‍ ഒരു തലയ്ക്കു എണ്ണായിരം രൂപ  വരെ നല്‍കിയാല്‍ മതി. കൊറിക്കാന്‍ കപ്പലണ്ടിയും കുടിക്കാന്‍ കൊക്കകോളയും കിട്ടും. ഏഴു മിനുട്ടിന്  എണ്ണായിരം എന്ന് കേട്ട് ഞെട്ടണ്ട, അതിനും ആളുണ്ട്. കുറച്ചു കൂടി സമയം കിട്ടുന്നില്ലല്ലോ എന്ന് മാത്രമാണ് പരാതി, കാശ് കൂടുതല്‍ കൊടുക്കാന്‍ അവര്‍ തയ്യാറാണ്. ഒപ്പം അരയില്‍ കയര്‍ കെട്ടി  ഹെലികോപ്ടറില്‍ നിന്ന് താഴേക്കു ചാടി കായല്‍ പരപ്പിലെക്കുയരുന്ന മീനുകളെ കൈകൊണ്ടു പിടിക്കാനും ആശയുള്ളവര്‍ ഏറെയാണ്. അപ്പോഴാണ്‌ ആഭ്യന്തര വിപണി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ എല്ലാവരെയും മറികടന്നു എയര്‍ ഇന്ത്യ  ഒന്നാമതെത്തിയ വാര്‍ത്ത കണ്ടത്. അങ്ങനെയെങ്കില്‍  ഏറ്റവും പ്രചാരമുള്ള വിമാന കമ്പനി എന്ന നിലക്ക് എയര്‍ ഇന്ത്യക്ക് ചെയ്യാവുന്ന ഏതാനും സ്പെഷ്യല്‍ ഓഫര്‍. പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നു.

* പാരച്യൂട്ടുകളില്‍ ലാന്‍ഡിംഗ് : കേരളത്തിലേക്കുള്ള യാത്രകള്‍ക്കൊടുവില്‍ ലാന്‍ഡിംഗ് പാരച്യൂട്ടിലാക്കുക. പൊതുവേ സാഹസികരായ മലയാളികള്‍ക്ക് ഇത് ഏറെ ഇഷ്ട്ടപ്പെടും. ഇപ്പോള്‍ കൊച്ചിയില്‍ ഇറക്കേണ്ടവരെ  തിരുവനന്തപ്പുരത്തു ഇറക്കിയ പോലുള്ള ദുരവസ്ഥകള്‍ ഒഴിവാക്കാം. ഓരോ ജില്ലകള്‍ക്ക് മുകളിലും എത്തുമ്പോള്‍ പാരച്യൂട്ടില്‍ ഇറങ്ങാന്‍ കഴിയുന്നത് ഹെലി ജമ്പ്‌ എന്ന സാഹസികതക്കൊപ്പം സ്വന്തം മണ്ണില്‍ ഇറങ്ങാനും യാത്രക്കാരെ സഹായിക്കുന്നതാണ്. ഇത് വഴി എയര്‍  ഇന്ത്യക്ക്  ഇനിയും  യാത്രക്കാരെ പ്രീതിപ്പെടുത്താം. 

* റാഞ്ചല്‍  മോക്ക്‌ ഡ്രില്‍: ::;  വിമാനത്തില്‍ കയറിയാല്‍ ഇടവേള കിട്ടുന്നതിനു അനുസരിച്ച് റാഞ്ചല്‍ എന്താണെന്നും അതുണ്ടായാല്‍ എന്തൊക്കെ ഉണ്ടാകുമെന്നും സോദോഹരണ പരിശീലന പരിപാടി സംഘടിപ്പിക്കാം. ഇത് ഭാവിയില്‍ അത്തരം ഒരു അവസ്ഥ ഉണ്ടായാല്‍ ഫലപ്രദമാണ് .യാത്രക്കാരെ റാഞ്ചികളായും  എയര്‍ഹോസ്റ്റസ്സുമാരെ യാത്രക്കാര്‍ ആക്കിയും ഈ മോക്ക്‌ ഡ്രില്‍ നടത്താം. എങ്കില്‍  ശരിക്കും ആരെങ്കിലും റാഞ്ചാന്‍ വന്നാല്‍ അവര്‍ക്ക് എത്ര ഇടിയും അടിയും കൊടുക്കണമെന്നു യാത്രക്കാര്‍ അനുഭവത്തിലൂടെ മനസിലാക്കും.

* ഉപവാസക്കൂട്ടായ്മ:  നാടിനും നാട്ടാര്‍ക്കും നന്മ  വരാന്‍ യാത്രാസമയം മുഴുവന്‍ ഉപവാസം ഒരുക്കുന്ന പ്രത്യേക ഓഫര്‍


സ്പെഷല്‍ ഓഫര്‍ : നിലവിലെ നിരക്കുകള്‍ മാത്രം- (നികുതി ഉള്‍പ്പെടെ)

മാനേജിംഗ് ഡയറക്ടര്‍ക്ക് ഹോട്ടലടുക്കളയിലെന്താ കാര്യം??


ഒരു എം ഡി യേയ്....  അടുക്കളയിലേക്ക് നോക്കി ഹോട്ടല്‍ ബോയ്‌ ഈണത്തില്‍ പറയുമ്പോള്‍ ആദ്യമായി കേള്‍ക്കുന്നവര്‍ക്കൊക്കെ അത്ഭുതമാണ്. എവിടെ, അടുക്കളയില്‍ എവിടെയാ മാനേജിംഗ് ഡയറക്ടര്‍?  
അപ്പൊ അടുത്ത വിളിച്ചു പറച്ചില്‍..... ..  രണ്ടു ബീബി  ........... ങ്ങ്ഹേ... ആരുടെ ബീബിയാ  എന്നാകും അടുത്ത സംശയം...തീര്‍ന്നില്ല  ..സീബി , എം ബി , എല്ലാം കോഡാണ്.. ആദ്യം പറഞ്ഞത് പോലെ ആദ്യമായി കേള്‍ക്കുന്നവന്‍ വാ പൊളിച്ചിരിക്കും...
ഇതാണ് ഇപ്പോള്‍ ചായക്കടയിലെ സ്റ്റൈല്‍..... എം ഡി എന്നാല്‍ മസാല ദോശ , ബി ബി എന്നാല്‍ ബീഫ്‌ ബിരിയാണി .... സീബി എന്നാല്‍ ചിക്കെന്‍ ബിരിയാണി , എം ബി - മട്ടന്‍ ബിരിയാണി .. സാദാ ദോശയാണോ വേണ്ടത് ,എങ്കില്‍ എസ്‌ ഡി എന്ന് പറഞ്ഞാല്‍ മതി !

ഇപ്പോള്‍ എല്ലാത്തിനും വട്ടപ്പേരാണ് .  നഗരങ്ങളിലാണ് ഈ പ്രവണത കൂടുതല്‍. . ചായക്ക് പണ്ടേ ടീ എന്ന്   നീട്ടി പറഞ്ഞാല്‍ മതി.  എന്നാല്‍  മസാലദോശ എന്നൊക്കെ പറയാന്‍ നാവു വഴങ്ങാത്തവര്‍ കേരളത്തിലെ ഹോട്ടലുകളില്‍ ധാരാളമായി എത്തി തുടങ്ങിയതോടെയാണ് ഈ കോഡ് ഭാഷക്ക് പ്രചാരം വന്നത്. . അന്യസംസ്ഥാന തൊഴിലാളികള്‍.ക്ക് ഇതാണ് എളുപ്പം .  അവര്‍ക്കിനി അതൊക്കെ വഴങ്ങിയാലും ഇതാണ് സ്റ്റൈല്‍.. . 

അപ്പൊ ശരി...രണ്ടു എസ്‌ ഡി പോരട്ടെ ... !!2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

മലാല
 മലാല ,

അവര്‍ക്ക് നിന്നെ പേടിയാണ് -

കുട്ടിത്തമുള്ള നിന്‍റെ കണ്ണുകള്‍.,

നിഷ്കളങ്കത .കുട്ടികളെ വഴിതെറ്റിക്കാന്‍ 

എളുപ്പമല്ല.അവള്‍,

കുട്ടികളെ വഴി തെറ്റിക്കുന്നെന്നു ,

നേരായ വഴിയിലേക്കെന്ന്‍ ,

താലിബാന്‍ 
നിന്‍റെ തോക്കിന്‍കുഴലിന് 
കണ്ണുണ്ട്,
കുട്ടിത്തമില്ല.

ഹേ , താലിബാന്‍ 

നീയൊന്നു കുട്ടിയായി മാറി കാണിക്കൂ,

ഈ വെല്ലുവിളി ഏറ്റെടുക്ക്,

കാണട്ടെ നിന്‍റെ വീറ്.

ലോകം ഇപ്പോള്‍ അവള്‍ക്കു പിന്നിലാണ്.മലാല, 

അവര്‍ക്കിപ്പോഴും നിന്നോട് പേടി മാത്രമാണ് !
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...