Cultural activism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Cultural activism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2013 ജനുവരി 5, ശനിയാഴ്‌ച
2012 ഒക്‌ടോബർ 14, ഞായറാഴ്‌ച
മലാല
മലാല ,
അവര്‍ക്ക് നിന്നെ പേടിയാണ് -
കുട്ടിത്തമുള്ള നിന്‍റെ കണ്ണുകള്‍.,
നിഷ്കളങ്കത .
കുട്ടികളെ വഴിതെറ്റിക്കാന്‍
എളുപ്പമല്ല.
അവള്‍,
കുട്ടികളെ വഴി തെറ്റിക്കുന്നെന്നു ,
നേരായ വഴിയിലേക്കെന്ന്‍ ,
താലിബാന്‍
നിന്‍റെ തോക്കിന്‍കുഴലിന്
കണ്ണുണ്ട്,
കുട്ടിത്തമില്ല.
ഹേ , താലിബാന്‍
നീയൊന്നു കുട്ടിയായി മാറി കാണിക്കൂ,
ഈ വെല്ലുവിളി ഏറ്റെടുക്ക്,
കാണട്ടെ നിന്‍റെ വീറ്.
ലോകം ഇപ്പോള്‍ അവള്‍ക്കു പിന്നിലാണ്.
മലാല,
അവര്‍ക്കിപ്പോഴും നിന്നോട് പേടി മാത്രമാണ് !
2012 ഓഗസ്റ്റ് 12, ഞായറാഴ്‌ച
മുരളീധര്‍ "ഇന്‍'' ( യുവ ജന ദിന സ്പെഷല്‍)
![]() |
| എല്ലാ ഗ്രാഫിക്കല്‍ ചിത്രങ്ങളും മുരളീധരന്റെ നിയമസഭ ഡോട്ട് കോമില്‍ നിന്ന് |
സമരം എന്ന വിപ്ളവകരമായ വാക്കിന് പുതിയ നിര്‍വചനം ഒരുക്കുകയാണ് ഗ്രാഫിക്കല്‍ സമര പോരാളി മുരളീധരന്‍.. എന്‍ഡോസള്‍ഫാന്‍, ഡാം സുരക്ഷ, കുടിവെള്ളക്ഷാമം, പുകവലി, അനധികൃത മരുന്ന് പരീക്ഷണം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ പൊതുജനാവബോധം സൃഷ്ടിക്കാന്‍ മുരളീധരന്‍ ഒരുക്കിയ ലളിതവും വാചാലവുമായ ഗ്രാഫിക്കല്‍ ചിത്രങ്ങള്‍ ക്കായി. സമരം നടത്താന്‍ തെരുവ് വേണമെന്ന പരമ്പരാഗത ചിന്താരീതികളെ തകര്‍ക്കുകയാണ് അദ്ദേഹം. തല്ലുകൊണ്ടും ജയിലില്‍ കിടന്നും നാടിന് വേണ്ടി സമരം നടത്തിയവരുടെ നാടാണ് കേരളം. എന്നാല്‍, ഇവിടെയുള്ള പുതുതലമുറക്ക് തെരുവോര യോഗങ്ങളിലും മുദ്രാവാക്യങ്ങളിലും വിശ്വാസമില്ലാത്തതിനാലാകണം ഇന്‍റര്‍നെറ്റ് സൗഹൃദ കുട്ടായ്മകളിലേക്ക് ചേക്കേറിയത്. അവിടെ അവര്‍ മുഖം നോക്കാതെ അഭിപ്രായം രേഖപ്പെടുത്തിയും ചൂടേറിയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും രാഷ്ട്ര നിര്‍മാണം നടത്തുന്നു. ഈ സൗഹൃദ കൂട്ടായ്മകളില്‍ തെരുവുകള്‍ സൃഷ്ടിച്ചും ക്രിയാത്മകതയുടെ ഗംഭീര പ്രകടനം നടത്തിയുമാണ് ഈ യുവാവ് തന്‍െറ ഇടം കണ്ടത്തെുന്നത് . മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഈ യുവാവ് ഇപ്പോള്‍ ഭാര്യ രമ്യക്കും ആറുമാസം പ്രായമായ മകന്‍ ആര്യനുമൊപ്പം കൊച്ചിയിലെ കടവന്ത്രയിലാണ് താമസം.
പ്രവര്‍ത്തിക്കൂ, മരിക്കരുത് എന്ന സന്ദേശം നല്‍കി അദ്ദേഹം സൃഷ്ടിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഗ്രാഫിക്കല്‍ ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചു. എന്‍ഡോസള്‍ഫാന്‍ കാനിന് അകത്ത് വലിയ തലയും ചെറിയ ഉടലുമുള്ള കുട്ടിയും മരണം വിതറുന്ന ഹെലികോപ്ടറുകളും ഇന്‍റര്‍നെറ്റ് സൗഹൃദ കൂട്ടായ്മകളിലെയും പത്ര- ദൃശ്യ മാധ്യമങ്ങളിലെയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആക്കം കൂട്ടി. ശശി തരൂരിന്‍െറ മുഖഛായയുള്ള ട്വിറ്റര്‍ കിളി വലിയ ശ്രദ്ധ നേടിയിരുന്നു. തരൂരിന്‍െറ ട്വിറ്റര്‍ വിവാദങ്ങള്‍ക്കൊപ്പം ഈ നീലക്കിളി ഇന്‍റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ പറന്നുനടന്നു. മാലിന്യ സംസ്കരണം, ഉല്‍പന്നങ്ങളുടെ വീണ്ടുമുള്ള ഉപയോഗം എന്നിവയെ കുറിച്ചുള്ള ഗ്രാഫിക്കല്‍ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്ര നിര്‍മാണത്തിന് മുരളീധരന്‍െറ ‘ടച്ച്’ ഉണ്ട്. ഒപ്പം ഹ്രസ്വചിത്ര സംവിധാനം, കവിതാ രചന, ബ്ളോഗെഴുത്ത്, ഫോട്ടോഗ്രഫി എന്നിവയും മുരളീധരന്‍െറ ഇഷ്ട മേഖലകളാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ല, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരടക്കമുള്ള നിരവധി പ്രമുഖരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രവും തയാറാക്കിയിട്ടുണ്ട്. പുതുതായി പേപ്പര്‍ ക്ളബ് എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനം ആഗ്രഹിക്കുന്നവരുടെ പൊതുവേദിയാണിത്. കേരളത്തിലുടനീളം സ്കൂളുകളിലും കോളജുകളിലും ഗ്രാമക്കൂട്ടായ്മകളിലും ഇതിന്‍െറ പ്രവര്‍ത്തനം വ്യാപിച്ചു. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും തൃശൂര്‍ ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ളോമയും നേടിയിട്ടുണ്ട്. നിയസമഭ ഡോട്ട് കോം എന്ന പേരില്‍ ഒരുക്കിയ ബ്ളോഗിലൂടെയാണ് മുരളീധരന്‍ തന്‍െറ സൃഷ്ടികള്‍ക്ക് ആദ്യ ഇടമൊരുക്കുന്നത്.
യുവജന പങ്കാളിത്തത്തോടെ മെച്ചപ്പെട്ട ലോകം നിര്‍മിക്കുക എന്നതാണ് 2012ലെ അന്താരാഷ്ട്ര യുവജന ദിനത്തിന്‍െറ സന്ദേശവാക്യം. ഈ സന്ദേശത്തിന്‍െറ അക്ഷരാര്‍ഥത്തിലുള്ള മാതൃകയാണ് മുരളിയെന്ന് സഹപ്രവര്‍ത്തകരും സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു. കുറ്റിപ്പുറം പാറങ്ങോട് ദേശം വീട്ടില്‍ ഗോപിനാഥന്‍ നായരുടെയും ദേവകിയുടെയും മകനാണ്.
2012 ജൂലൈ 31, ചൊവ്വാഴ്ച
അമ്പമ്പോ! !!
''കൊമ്പന്‍റെ കൊമ്പ്
കൊമ്പിന്‍റെ വമ്പ്
വമ്പന്‍റെ അമ്പ്
അമ്പിന്‍റെ തുമ്പ്'' ---- അത് സിനിമാക്കാരന്‍ മന്ത്രിക്കു നേരെ തന്നെ! എനിക്കറിയില്ലെന്നു പറഞ്ഞാലും അമ്പ് നേരെ കൊമ്പിലല്ല, ചങ്കില്‍ തന്നെ തറക്കും. അത് പോലൊരു അമ്പല്ലേ, 12 കൊമ്പായി വന്നത് . കൊമ്പിന്‍ മുകളേറിയ മന്നന്‍റെ ചങ്കില്‍ അമ്പ് കേറ്റുന്നതും (ചീഫ് വിപ്പ്)ഭവാന്‍ ! നടനശ്രീ പത്മശ്രീ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്നു പന്ത്രണ്ടു കൊമ്പ് പിടിച്ചെടുത്തെന്ന് ചീഫ് വിപ്പ് തന്നെ മൈക്കില്‍ പറഞ്ഞപ്പോള്‍ എതിര്‍ ഫാന്‍ അസോസിയേഷന്‍കാര്‍ ഇപ്പോള്‍ തന്നെ പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയിട്ടുണ്ട്. വിപ്പേ, വല്ലാത്ത വെപ്പ് ആയിപ്പോയി എന്ന് ആരെങ്കിലും മനസ്സറിഞ്ഞു ശപിക്കുന്നുണ്ടെങ്കില്‍ ഒരേയൊരു കൂട്ടര്‍ മാത്രമായിരിക്കും, അത് ലാല്‍ ഫാന്‍സ് തന്നെ. കാരണം, അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് പറയാന്‍ അവര്‍ ഇന്റര്‍നെറ്റ് കഫെകളില്‍! കുറെ കാശ് മുടക്കിയിരുന്നു.
അല്ലാ, ഇപ്പൊ കൊമ്പിനൊക്കെ ഏകദേശം എത്ര രൂപ വരും!! എന്‍റെ അമ്മാവന്‍ ( ആ അത് തന്നെ, അങ്കമാലീലെ പ്രധാന മന്ത്രി) കൊമ്പ് വാങ്ങുന്ന കാലത്ത് അതിനു കഷ്ടി വെറും ലക്ഷങ്ങളെ വന്നുള്ളൂ .. ഇപ്പൊ അങ്ങനെയാണോ!! അല്ല , എനിക്കൊരു സംശയം ഉണ്ട്. വിപ്പ'ദ്യേം പറഞ്ഞ പോലെ '' പാവപ്പെട്ടവന്‍റെ കയ്യില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചതെങ്കില്‍ ആറ് മാസത്തേക്ക് ജയിലില്‍ നിന്നിറങ്ങാന്‍ കഴിയില്ല" എന്നതിലാണ് ആ സംശയം. പാവപ്പെട്ടവന്‍റെ കയ്യില്‍ ആനക്കൊമ്പ് വരുമോ? ഇല്ലല്ലോ! അതാകും പിടിച്ചെടുക്കാന്‍ പോയ ഉദ്യോഗസ്ഥരും കരുതിയിട്ടുണ്ടാകുക! പാവപ്പെട്ടവനോ ഈ കൊമ്പ് കിട്ടിയാല്‍ തുടച്ചു മിനുക്കി വക്കാന്‍ പോളിഷും തുടപ്പുകാരനെയും കൊണ്ടു വരാന്‍ പണമില്ല. അപ്പോള്‍ കാശുള്ളവന്‍ ഇതൊക്കെ സംരക്ഷിക്കുന്നുണ്ടല്ലോ, എന്നു അവരും ചിന്തിച്ചതില്‍ തെറ്റൊന്നുമില്ല !!
ഇനിയിപ്പോ വിപ്പിന്‍റെ സത്യം വാസ്തവം തന്നെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരു നാലാം ക്ലാസ്സില്‍ പോലും പോയിട്ടില്ല. കാരണം, പന്ത്രണ്ടിന് പകരം നാലെന്നാണ് എഴുതിയിട്ടുള്ളത് ത്രെ! ചിലപ്പോള്‍ ബഷീറിയന്‍ സിദ്ധാന്തം അനുസരിച്ചായിരിക്കണം കണക്കു വച്ചത്'' ഒന്നും ഒന്നും കൂട്ട്യാല്‍ വല്യ ഒന്ന്'', അങ്ങനെ ഓരോ കൊമ്പും മുകളിലേക്ക് മുകളിലേക്ക് വച്ചു കണക്കു കൂട്ടിയാലും കണക്കു ശരിയാണല്ലോ!
ഇനിയിപ്പോ വിപ്പിന്‍റെ സത്യം വാസ്തവം തന്നെയാണെങ്കില്‍ ആ ഉദ്യോഗസ്ഥരു നാലാം ക്ലാസ്സില്‍ പോലും പോയിട്ടില്ല. കാരണം, പന്ത്രണ്ടിന് പകരം നാലെന്നാണ് എഴുതിയിട്ടുള്ളത് ത്രെ! ചിലപ്പോള്‍ ബഷീറിയന്‍ സിദ്ധാന്തം അനുസരിച്ചായിരിക്കണം കണക്കു വച്ചത്'' ഒന്നും ഒന്നും കൂട്ട്യാല്‍ വല്യ ഒന്ന്'', അങ്ങനെ ഓരോ കൊമ്പും മുകളിലേക്ക് മുകളിലേക്ക് വച്ചു കണക്കു കൂട്ടിയാലും കണക്കു ശരിയാണല്ലോ!
2012 ജൂൺ 29, വെള്ളിയാഴ്ച
2012 ജനുവരി 10, ചൊവ്വാഴ്ച
നാഷണല്‍ മീഡിയ ഫെല്ലോഷിപ് 2012 -വിഷയം- Male Prostitution
![]() |
| മാധ്യമം വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക |
'(രാജ്യത്ത് വര്‍ദ്ധിക്കുന്ന ആണ്‍വാണിഭവും അനന്തരഫലങ്ങളും പ്രതിവിധികളും. ഉയര്‍ന്ന വിദ്യാഭ്യാസവും ബൌദ്ധികനിലവാരവുമുള്ള കേരളത്തിലെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുളള പഠനം ) സ്ത്രീകള്‍ ഉപഭോക്താക്കള്‍ ആയ ആണ്‍വാണിഭ മാര്‍ക്കറ്റുകള്‍ വ്യാപിക്കുകയാണ്. ഫലമോ,കൂടുതല്‍ ബാലന്മാരും യുവാക്കളും ഇരകളാകുന്നു. ഒപ്പം അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ അതേ പടി തരം കിട്ടിയാല്‍ മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കുന്നു. സ്വാഭാവികമായും കുട്ടികള്‍ തന്നെയാണ് പ്രധാന ഇരകള്‍. പെണ്‍ വാണിഭത്തെക്കാളും അപകടകരമാണ് ആണ്‍വാണിഭം. നേരത്തേ നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ മാത്രം 50,000ത്തിലധികം ആണ്‍വേശ്യകളുണ്ടെന്ന അവിശ്വസനീയമായ കണക്കുകളാണ് ലഭിച്ചത് . ലോകത്തിന്റെയും ഭാരതത്തിന്റേയും വിവിധ ഭാഗങ്ങളില്‍ ഇതു കുറെ നാളായി നടന്നു വരുന്നുണ്ട്. അവിടങ്ങളിലെ അവസ്ഥകളുടെ ചെറുവിവരണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആണ്‍വാണിഭസാഹചര്യങ്ങളെ കുറിച്ചാണ് പഠനം. ശാരീരികമാനസിക ആരോഗ്യം നഷ്ടപ്പെടല്‍, ധാര്‍മിക അധഃപതനം, സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കല്‍, സാമ്പത്തിക ചൂഷണം, ലഹരി ഉപയോഗം, നിര്‍ബന്ധിത അശ്ലീല ദൃശ്യ ചിത്രീകരണം,എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങള്‍എന്നിവയുടെ വ്യാപനം താരതമ്യേന കൂടുതലാണ്. ********************************************************************************* വായനക്കാരോട്...... കുറെ കാലമായി മനസില്‍ കിടക്കുന്ന ഒരു വിഷയമാണിത് . പെണ്‍ വാണിഭംഎന്നു മാത്രം കേട്ടു ശീലിച്ച മലയാലിക്കു ആണ്‍ വാണിഭം എന്നതു പരിചയമില്ലത്ത വാക്ക് ആയിരിക്കാം . കാരണം കാലാ കാലങ്ങളായിപുരുഷനു വേണ്ടി പെണ്ണുങ്ങളെ വില്‍ക്കുന്നത് മാത്രമാണ് നാം കണ്ടു വരുന്നത് . പലപ്പൊഴും കാമുകനൊ ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ ചിലപ്പൊഴെങ്കിലും മാതാപിതാക്കളോ ആണ് പെണ്ണുങ്ങളെ വേശ്യകളാക്കി മാറ്റുന്നത് . ഇവരെ കാമ പൂരണത്തിനായി ഉപയൊഗിക്കുന്നതും പുരുഷന്മാര്‍ തന്നെ! എന്നിട്ടും ഉപഭോഗിക്കുന്നവനു നേരെ ഒരു ചൂണ്ടുവിരലും ഉയര്‍ന്നു കാണാറില്ല. എന്നാല്‍ ഗതികിട്ടാ ദേഹങ്ങള്‍ക്ക് മതിയാവോളമോ അധിലതികമോ പുലഭ്യവും ശകാര വര്‍ഷവും മാത്രം ബാക്കി! സ്വന്തം ശരീരത്തിന്റെ രക്ത തിളപ്പു ആറ്റിതണുപ്പിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല. അല്ലാത്തവര്‍ ഇതിലും 10 ഇരട്ടിവരും.ഒടുക്കം വഴിയെ പോകുന്ന സകല പെണ്ണുങ്ങളെയും നോക്കി 'ഇവളും കണക്കാ 'എന്നു ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നവരാണ് ഭൂരിഭാഗവും. വഴി പിഴപ്പിക്കുന്നതും ഞാനേ, ഗുണം നേടുന്നതും ഞാനേ എന്നു പുതു വരികള്‍ പാടുന്നവര്‍, ഉത്തരവാദികള്‍ എന്നു സ്വയം സമ്മതിച്ചു തരാറില്ല.അതിന്റെ ഏറ്റവും നല്ല ഉദാഹരണം പരസ്യ ചിത്രങ്ങളാണ്.വായനക്കാരന്റെയോ കാണിയുടെയോ മനസിലിരുപ്പിനെ സംതൃപ്തമാക്കാന്‍ പരസ്യ കമ്പനികള്‍ കറി പൌഡറിന്റെ പരസ്യത്തില്‍ പോലും പെണ്ണിന്റെ തുണിയുരിയും, അത്തരം പരസ്യങ്ങള്‍ ഒരു തവണ നേരെ നോക്കുന്നതിലും 10 തവണ ഒളികണ്ണിട്ടു നോക്കുന്നവരാണ് സമൂഹത്തില്‍ അധികവും. . ഏറ്റവും ഒടുവില്‍ മേല്പരഞ്ഞവരില്‍ രണ്ടാമത്തെ വിഭാഗം സദാചാര ലംഘനത്തിന്റെ കൊടു വാളുയര്‍ത്തി കലാപം ഉണ്ടാക്കുകയും ചെയ്യും.
ഇതിനുപരി ഏറ്റവും പരിഹാസ്യവും പ്രഹസനാത്മകവും ആയ മറ്റൊന്ന് ഈ സദാചാരവാദികള്‍ തന്നെ സ്വയം വിശുദ്ധരായി അവരോധിക്കുന്നതാണിത്. ഇത്തരം വിശുദ്ധന്മാരുടെ/ വിശുദ്ധകളുടെ കണ്ണിനു മുന്നിലേക്ക് തിരിച്ചറിവിന്റെ ചെറിയൊരു പടക്കം കത്തിച്ചിടണമെന്ന തോന്നലിന്റെ പുറത്താണ് 'ആണ്‍ വാണിഭം ' രാജ്യത്തും കേരളത്തിലും തകൃതിയായി നടക്കുന്നുണ്ടെന്ന് അറിയിക്കാന്‍ ഒരുമ്പേടുന്നത് .
ആണുങ്ങള്‍ക്കായി ആണുങ്ങളെ കൊണ്ടെത്തിച്ചു നല്‍കുന്ന നിരവധി കഥകള്‍ ഇതിനോടകം മലയാളി കേട്ടിട്ടുണ്ട്. എന്നാല്‍ പ്രകൃതി വിരുദ്ധ ലൈംഗികത എന്ന തലക്കെട്ടിലെക്കു മാത്രം ഒതുക്കി സംഭവത്തെ നാം നിസാരവല്‍ക്കരിച്ചു. പ്രകൃതി വിരുദ്ധത എന്തു എന്നു ആത്മാര്‍ഥമായി അന്വേഷിക്കുമ്പോള്‍ ഒരു പക്ഷെ, മേല്‍പ്പറഞ്ഞ സംഗതിയും നാം തീര്‍ത്ത ചട്ടക്കൊടിനുള്ളില്‍ ഉള്‍പ്പെടുത്താനാകാതെ വരും.. ചൂണ്ടി കാട്ടുന്നവര്‍ ചിലപ്പോള്‍ ചൂളിപ്പോകും. . അല്ലെങ്കിലും പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുറ്റമാണെന്ന് പറയാനാകില്ലെന്നു ഇന്ത്യന്‍ പീനല്‍ കോഡ് വ്യക്തമാക്കുന്നുണ്ട്. പിന്നെയെന്താണ് ശരി? പണം കൈമാറി ലൈംഗികത കൈപ്പറ്റുമ്പോഴാണ് വാങ്ങുന്നവനും വില്‍ക്കുന്നവനും നിയമത്തിനു മുന്നില്‍ കുറ്റവാളി ആകുന്നതു, . അല്ലെങ്കില്‍ നിയമം നിര്‍വചിക്കുന്ന 'പൊതു ' ഇടങ്ങളിലോ നിരോധിതോ മേഖലകളിലോവേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതാണ് ശിക്ഷാര്‍ഹം.. ഇത്തരം സ്ഥലങ്ങളില്‍ 'പരസ്പര ധാരണ' വിലപ്പോകില്ലെന്ന് ചുരുക്കം. ഈ നിയമ വശങ്ങള്‍ കണക്കിലെടുക്കുമ്പോഴാണ് പലരും പോലീസ് പിടിയിലാകുന്നത്. . അപ്പോഴും പിടിയിലാകുന്ന പുരുഷന്മാര്‍ തടിയൂരുകയാണ് പതിവ്. നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റു വാങ്ങി സ്ത്രീകള്‍ ഏതെങ്കിലും റെസ്ക്യൂ ഹോമില്‍ കഴിയും. കുറച്ചു നാള്‍ കഴിയുമ്പോള്‍ പുറത്തിറങ്ങിയാലും സമൂഹം ആട്ടിപ്പുറത്താക്കുന്നതിനാല്‍ അവള്‍ പഴയ തോഴിലിലെക്കിറങ്ങും .പ്രായം തികയാത്ത, ശരീരം മുഴുവന്‍ വളര്‍ച്ചയെത്താത്ത പെണ്‍ കിടാങ്ങളെ അവരുടെ വിവിധങ്ങളായ നിസഹായ അവസ്ഥകള്‍ മുതെലെടുത്ത് സമൂഹത്തിലെ മാന്യന്മാര്‍ക്കു കാഴ്ച വയ്ക്കുന്ന പതിവ് പണ്ട് മുതലേ ഉണ്ട്. ഇത്തരം കാഴ്ച വക്കലുകള്‍ എതെങ്കിലും തരത്തില്‍ പുറം ലോകത്തേക്ക് ചോരുമ്പോഴാണ് കുപ്രസിദ്ധങ്ങളായ 'പെണ്‍ വാണിഭ' വാര്‍ത്തകള്‍ ഉണ്ടാകുന്നത്.
അപ്പോഴും കേടു മുഴുവന്‍ സംഭവിക്കുന്നത് പെണ്ണിന് തന്നെയാണെന്ന് കേരളത്തില്‍ അരങ്ങേറിയ പെണ്‍ വാണിഭ കേസുകളിലെ രക്തസാക്ഷികള്‍ തെളിയിക്കുന്നു.
ഇങ്ങനെ പെണ്ണിനെ കുറിച്ച് കവിത എഴുതുകയും ആരുമറിയാതെ അവളെ ഉപഭോഗിക്കുകയും പിന്നീട് പുറത്താക്കി വാതിലടക്കുകയും ചെയ്യുന്നവരുടെ മലയാള നാട്ടില്‍ പരസ്യ കച്ചവടമായി ആണ്‍ വാണിഭം വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്നു.മാസങ്ങള്‍ക്ക് മുന്‍പ് ചെറിയൊരു അറിവിന്റെ പുറത്തു തുടങ്ങിയ അന്വേഷണം പുരോഗമിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. ആണുങ്ങള്‍ക്കായി ആണുങ്ങളെ കച്ചവടം ചെയ്യുന്നു എന്നതും പരിധി വിട്ട് വളര്‍ന്നു കഴിഞ്ഞു. . പെണ്ണുങ്ങള്‍ക്കായി ആണുങ്ങളെ കച്ചവടം ചെയ്യുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടായേക്കാം, ഏങ്കിലുംവിശ്വസിച്ചേ പറ്റൂ ... പാശ്ചാത്യരെ സദാചാര വിരുദ്ധരെന്നു മുദ്ര കുത്തുന്നതിനു നാം എന്തൊക്കെ കാരണങ്ങള്‍ കണ്ടെത്തിയോ അതേ കാരണങ്ങള്‍ക്ക് മലയാളിയും വശംവദരാണ് .പെണ്‍ വേശ്യകളെ അപേക്ഷിച്ച് പുരുഷ വേശ്യകള്‍ തനിയെ തനിയെ ആണു 'കച്ചവടം' നടത്തുന്നത് . ആദ്യ വിഭാഗത്തിന് ഇടനിലക്കാര്‍ ഉള്ളപ്പോള്‍ രണ്ടാം വിഭാഗം സ്വയം പരസ്യപ്പെടുത്തിയാണ് ശരീര കച്ചവടം ഉറപ്പിക്കുന്നത്. കുറവാണെങ്കിലും പുരുഷ വേശ്യകള്‍ക്ക് ഏജെന്‍സികളും ഉണ്ട്.നഗരങ്ങളിലും ആവശ്യപ്പെടുന്ന മറ്റിടങ്ങളിലും 'ചരക്ക് ' എത്തിക്കാന്‍ വിപുലമായ വേരോട്ടം ഈ പരിശീലനം വിദേശത്തോ സ്വദേശത്തോ ആകാം.ഇത് കഴിഞ്ഞാല്‍ ഇവര്‍ അറിയപ്പെടുക 'മെയ്ല്‍ എസ്കോര്‍ട്ട് ' എന്നാണ്. ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ആവശ്യമുള്ള അത്രയും സമയം കാമുകനൊ ഭര്‍ത്താവോ ആയി സേവനം നല്‍കുകയാണ് ഇവരുടെ തൊഴില്. പണമാണ് മാനദണ്ടമെങ്കിലും 'സംപ്തൃപ്തി' മാത്രം മതിയെന്നു അവകാശപ്പെടുന്നവരും ഉണ്ട്. "വേശ്യ' എന്ന് അല്‍പ്പമൊന്നു ഉറക്കെ ഉച്ചരിക്കാന്‍ മലയാളിക്കിപ്പോഴും സങ്കോചമാണ്.എന്നാല്‍ അടച്ച കണ്ണിനകത്തും മനസിലുംആവോളം വ്യഭിചരിക്കുകയും ചെയ്യും. വേശ്യ എന്നു കേട്ടാലുടന്‍ ഓര്‍ത്തെടുക്കുന്നതാകട്ടെ പെണ്ണുടലിന്റെ സമൃദ്ധമായ താരള്യവും വിലപേശലുമാണ്. പിന്നെ, രാത്രിയുടെ ബസ് സ്റ്റാന്‍ഡു മൂലകളിലും പൊതു മൂത്രപ്പുരയുടെ മതിലോരത്തും കള്ളക്കണ്ണിട്ട് പുരുഷന്‍മാരെ വശീകരിക്കുന്ന മദാലസമേനികളെ ഓര്‍ക്കും.ഇടയ്ക്കിടെ തല വെട്ടിച്ചു പുരുഷനെ മയക്കുന്നവള്‍! കണ്ണടച്ച് പൂച്ച പാല് കുടിക്കുന്ന പോലെ ശരീര കൊഴുപ്പുകളെ സ്വയം തൊട്ടു തലോടി അവളെ നോക്കുന്നവനെ അവള്‍ കൊതിപ്പിക്കുമത്രേ! പിറുപിറുക്കലുകളില്‍ കച്ചവടം ഉറപ്പിച്ച് ഓട്ടോ റിക്ഷയിലോ കാറിലോ ഏതെങ്കിലും നാലാം കിട ലോഡ്ജിലെ പതിവു മുറിയിലേക്ക് കൊണ്ട് പോകുന്നവളെന്നു കൂടെ പോകുന്നവര്‍ക്ക് അറിയാം. നേരത്തെ കച്ചവടത്തില്‍ നഷ്ടം പറ്റിയ ആരെങ്കിലും ഒറ്റുകൊടുത്താല്‍ പോലീസ് ഇരച്ചെത്തും.തലയിലൂടെ സാരീപുതച്ചു പോലീസേമാന്റെ മേശക്കു മുന്നില്‍ ഭാവ ഭേദമില്ലാതെ നില്‍ക്കുന്ന കാമാത്തി ഇത്രയുമാണ് നമ്മുടെ മനസിലെ പതിവ് രൂപം . മംഗ്ലീഷില്‍ സല്ലപിച്ച് അത്യാഢംഭര റിസോര്‍ട്ടുകളിലെ പതുപതുത്ത കിടക്കയില്‍ അല്‍പ്പവസ്ത്രധാരിണിയായി മയങ്ങുന്ന പുതുവേശ്യത്തലമുറകളേയും മലയാളിക്കു മനസിലാകും. എന്നാല്‍ ഏതു സാഹചര്യത്തിലായാലും 'പെണ്ണ്' മാത്രമാണ് വേശ്യ എന്നതാണ് മലയാളിയുടെ ചിന്താശീലം. അതിനൊരു മാറ്റം വരുത്താന്‍ കൂടിയാണ് എന്റെ ശ്രമം!
വാല്‍ക്കഷ്ണം: മുഴുവന്‍ വായിച്ച് കഴിഞ്ഞാലും ഏകപക്ഷീയമായി "കൊച്ചമ്മമാരുടെ ആണ്‍ പിടുത്തം" എന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല.
ഈ വിഷയത്തില്‍ മാധ്യമത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച കേരളത്തില്‍ ആണ്‍വാണിഭ റാക്കറ്റുകള്‍ പിടിമുറുക്കുന്നു എന്ന വാര്‍ത്ത തുടരും............... |
ലേബലുകള്‍:
Award,
Cultural activism,
Education,
Family,
Feature story,
Health,
Investigation,
Male Prostitution,
N.F.I Fellowship,
Racket,
Sex Racket,
Social Responsibility,
Youth
ലൊക്കേഷന്‍:
Kochi, Kerala, India
2010 ജൂലൈ 18, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...
-
അല്പ ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വിജേഷിനെയും സിന്‍സിയെയും കുറിച്ച് കേട്ടത് ! ഞെട്ടിപ്പോയി... ഞെട്ടാനൊന്നുമില്ല എന്ന് വായിച്ചു കഴിയുമ്പോള്‍...
-
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ''നാട്ടുകാര്‍ക്ക് മുഴുവന്‍ സ്വര്‍ണം വിക്കുന്ന ജോയ് ആലുക്കാസിന്റെ ...







.png)
















