High Court എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
High Court എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 മാർച്ച് 16, ഞായറാഴ്‌ച

ആര്‍ഭാട വിവാഹങ്ങളില്‍ നിന്നും മത മേലധ്യക്ഷന്മാര്‍ മാറി നില്‍ക്കണം - ജസ്റ്റിസ്‌ കെമാല്‍ പാഷ










ആര്‍ഭാട വിവാഹത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ജസ്ററിസ് കെമാല്‍ പാഷ.

സ്ത്രീധനം പോലുള്ള സാമൂഹികവിപത്തുകള്‍ക്കെതിരെ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ജനങ്ങള്‍ പരാതിപ്പെടാതെ കോടതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമം എത്ര കര്‍ക്കശമായാലും ജനം വിചാരിക്കാതെ നടപ്പാക്കാന്‍ പറ്റില്ല.

മുസ്ലിം സമുദായത്തിനകത്തും പുറത്തും നടക്കുന്ന വിവാഹ ദുഷ്പ്രവണതകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുസ്ളീം സമുദായത്തില്‍ സ്ത്രീധനത്തിന്‍്റെ പേരില്‍ നിരവധി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 20 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. ഇതില്‍ തന്നെ 40 ശതമാനവും വീടുകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആനില്‍ സ്ത്രീകള്‍ക്ക്  മാന്യമായ സ്ഥാനം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ സമുദായ നേതാക്കന്മാരും സമുദായവും ആ സ്ഥാനം സ്ത്രീകള്‍ക്ക്  നല്‍കുന്നില്ല. നല്ല വരന്മാരെ കിട്ടാനാണ് കൂടുതല്‍ സ്ത്രീധനം കൊടുക്കുന്നത് എന്നാണു പറച്ചില്‍. വിവാഹ മാര്‍ക്കറ്റില്‍ മല്‍സരം നടക്കുന്നു. പുരുഷന് വലിയ വില കൊടുക്കാന്‍ തയ്യാറാകുന്നു. സമ്പത്ത് അള്ളാഹു തന്നതാണ് എന്നും അതിന്‍െറ ധൂര്‍ത്ത്  നടത്തിയാല്‍ ദൈവം പൊറുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ധൂര്‍ത്ത്  നടത്തുന്ന വിവാഹങ്ങളില്‍ താന്‍ പങ്കെടുക്കാന്‍ പോകാറില്ലെന്നും   പോയാല്‍ തന്നെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു ഭക്ഷണം കഴിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീധനം ആവശ്യപ്പെടുന്നവരെ ഒഴിവാക്കാന്‍ പെണ്‍കുട്ടികളും വീട്ടുകാരും മുന്നോട്ടുവരണം. സ്ത്രീധനം നിയമവിധേയമല്ളെങ്കിലും സ്വകാര്യമായി എല്ലാവരും വാങ്ങുന്നുണ്ട്. സ്ത്രീധനമുള്ള ആര്‍ഭാടപൂര്‍വ്വവുമായ വിവാഹാഘോഷങ്ങളില്‍ നിന്ന് മതമേലധ്യക്ഷന്‍മാരും സമൂഹത്തിലെ ഉന്നതരും മാറി നിന്ന് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ പോലും സ്ത്രീധനം കൊടുത്തല്ല താന്‍ പെണ്‍മക്കളെ കെട്ടിച്ചു വിട്ടത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശക്തിയുക്തം പറയാന്‍ ധാര്‍മിക അവകാശം ഉണ്ട്.   

2013 ജൂൺ 4, ചൊവ്വാഴ്ച

ബിനാലെ- ആന്തലിന്റെ കണക്കുകള്‍ !

Face book link




കണക്കുകള്‍ വരട്ടെ , അപ്പോള്‍ കാണാം ബിനാലെയുടെ വിജയ ശതമാനം എന്ന് കുറെ പേര്‍ എവിടെയൊക്കെയോ പറയുന്നത് കേട്ടതാണ്. അപ്പോള്‍ ബിനാലെക്കെതിരെ സംസാരിക്കുന്നവര്‍ വായ അടക്കും എന്നും പലരും പറയുന്നത് കേട്ടു. പക്ഷെ, ഒടുവില്‍  കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ആരെയൊക്കെയോ ഞെട്ടി . എതിര് പറഞ്ഞവര്‍ പോലും ഞെട്ടി. ഇത്രേ ഒള്ളോ എന്നൊരു ആന്തല്‍  എല്ലാവര്‍ക്കും.  14.89 കോടി രൂപ ചെലവഴിച്ചെന്നും എട്ടു കോടി രൂപ വരവുണ്ടെന്നും സത്യവാങ്ങ്മൂലം സര്‍ക്കാര്‍ നല്‍കി.മൊത്തം ആറുകോടി നഷ്ടം !  ഇനിയിപ്പോള്‍ ആറു കോടിയല്ലേ നഷ്ടമുള്ളൂ എന്നായിരിക്കും പറയുക !

ഹൈകോടതി  ആദ്യം കണക്ക് ചോദിച്ചപ്പോള്‍ സര്‍ക്കാരും ബിനാലെ ഫൌണ്ടേഷനും കണക്ക് കൊടുത്തില്ല. ഏപ്രില്‍ 12 നു ചോദിച്ച കണക്ക് മെയ്‌ 20 നും കൊടുക്കാതായപ്പോള്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അടങ്ങുന്ന ഹൈകോടതി ബഞ്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അങ്ങനെ കണക്കുകള്‍ കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ എത്തി.

വിശദമായ കണക്കുകള്‍ അടങ്ങിയ വാര്‍ത്ത താഴെ വായിക്കാം.








 കൊച്ചി ബിനാലെക്കായി 14.89 കോടി രൂപ ചെലവായതായി ബിനാലെ നടത്തിപ്പുകാരും സര്‍ക്കാറും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. മദ്യമുള്‍പ്പെടെ ലോഡ്ജിങ്-ബോര്‍ഡിങ് ഇനത്തില്‍ 10.8 ലക്ഷം രൂപ ചെലവാക്കിയ ബിനാലെ ഫെസ്റ്റില്‍ നിന്ന് 8.20 കോടി മാത്രമാണ് വരുമാനമായി ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പരിപാടി നടത്തിപ്പിന് 12.58 കോടി കണക്കാക്കിയതിന് പുറമെ ഭരണപരമായ ചെലവ്, സാമഗ്രികള്‍ തിരിച്ചത്തെിക്കല്‍, കൂലി -യാത്രാച്ചെലവ് എന്നീയിനങ്ങളില്‍ 2.30 കോടി കൂടി ചെലവായി. നിലവില്‍ 6.69 കോടിയുടെ നഷ്ടമാണ് സംഘാടകര്‍ നേരിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമായി അഞ്ച് കോടി നല്‍കിയപ്പോള്‍ കൊച്ചി കോര്‍പറേഷന്‍ 75,000 രൂപയും സ്വകാര്യ കലാസ്ഥാപനങ്ങളും ഗാലറികളും കലാകാരന്മാരും മറ്റുമായി 2.92 കോടിയും നല്‍കി. ആസ്ട്രേലിയന്‍ ഹൈകമീഷന്‍ നിന്നും 16.73 ലക്ഷവും ബ്രസീലിയന്‍ എംബസി 1.96 ലക്ഷവും നെതര്‍ലന്‍ഡ്സ് എംബസി 14 ലക്ഷവും നല്‍കി.
ബിനാലെ ഫൗണ്ടേഷന്‍ നല്‍കിയ കണക്കുകള്‍ ധനകാര്യവകുപ്പ് പരിശോധന വിഭാഗം പരിശോധിച്ച് ക്യത്യമായ രേഖകളില്ലാത്ത തുക വെട്ടിക്കുറച്ചതായാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ലോഡ്ജിങ് ചെലവില്‍ മദ്യത്തിനും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കുമായി ചെലവഴിച്ച 4.06 ലക്ഷം രൂപയാണ് വെട്ടിക്കുറച്ചത്. യാത്രക്ക് 58.32 ലക്ഷമാണ് ചെലവായത്. ശമ്പളയിനത്തില്‍ 38.02 ലക്ഷവും ഉദ്ഘാടന ചടങ്ങിന് 32.67 ലക്ഷവും ബ്രോക്കര്‍ കമീഷനായി 3.15 ലക്ഷവും പോസ്റ്റല്‍, കൊറിയര്‍ ചാര്‍ജിനത്തില്‍ രണ്ട് ലക്ഷവും ചെലവായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിന് ചെലവായ തുകയില്‍ 18.92 ലക്ഷവും പര്‍ച്ചേസ്, കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ ചെലവായ 48.86 ലക്ഷത്തില്‍ 32 ലക്ഷം രൂപയും മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.ധനസഹായം അനുവദിച്ച അഞ്ചുകോടി രൂപയില്‍ കണക്കുകള്‍ പരിശോധിച്ച് 4.22 കോടിയുടേതിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ശേഷിക്കുന്ന 78.18 ലക്ഷത്തിന്‍െറ കണക്കുകള്‍ ബില്ലുകളും മറ്റും സഹിതം അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മൂന്നുമാസം അനുവദിച്ചു. ഈ ഘട്ടത്തിലാണ് ആറുകോടിയിലേറെ വരുന്ന നഷ്ടം നികത്താന്‍ ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാറിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതെന്നും തുടര്‍ന്ന് ആദ്യഘട്ടമായി നല്‍കിയ തുകയുടെ വിനിയോഗത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഉപാധിയോടെയാണ് മാര്‍ച്ച് 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നാലുകോടി കൂടി നല്‍കാന്‍ തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് അംഗീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് മാത്രമെ തുക അനുവദിക്കുകയുളളുവെന്നും അല്ലാത്ത രേഖകളിന്‍മേല്‍ പണം അനുവദിച്ചിട്ടില്ളെന്നും അനുവദിക്കുകയില്ളെന്നും സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് ചോദ്യം ചെയ്ത് ലാന്‍േറണ്‍ ഫൈനാര്‍ട്സ് സൊസൈറ്റി പ്രതിനിധി ടി. അജിത്കുമാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. കേസ് ഒരാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.( കടപ്പാട് - മാധ്യമം

2013 ഫെബ്രുവരി 9, ശനിയാഴ്‌ച

മൈസ്രേട്ട്



മൈസ്രേട്ടെ , മൈ ഡാഷ് എന്നാരെങ്കിലും ഇനി പറഞ്ഞാല്‍ അതും കേട്ട് മിഴുങ്ങസ്യ ഇരിക്കേണ്ടി വരും സാറിന് !
ബാല വേശ്യ, പിഴച്ചവള്‍-  കേട്ട് കുളിര് കോരാന്‍ പറ്റിയ പദങ്ങളാണ്. ന്യായമുള്ള വര്‍ത്തമാനം വല്ലോമാണോ പറഞ്ഞത്?ചാനലുകാര്‍ക്ക് രഹസ്യ കാമെറ കൈവശം കാണുമെന്നെങ്കിലും ഓര്‍ക്കണ്ടേ ?
ഒരു പെണ്ണിനെ കുറെ പേര്‍ ചേര്‍ന്ന് കടിച്ചു കീറുന്നു- ആലോചിക്കണം - പെണ്ണിന് പ്രായം പതിമൂന്ന്
കടിച്ചു കീറിയവര്‍ക്ക്  പ്രായം മുപ്പതിനും അമ്പതിനും ഇടയില്‍
നഗ്ന ചിത്രം ചുമരുകളിലും മതിലുകളിലും ഒട്ടിക്കുമെന്നു പറഞ്ഞു പേടിപ്പിച്ചു വിളിച്ചിറക്കി കൊണ്ട് പോയി വിറ്റ  ബസിലെ ക്ലീനര്‍ ആയ ആ തെണ്ടിക്കും കാണും അമ്മയും പെങ്ങളും ! അവന്‍ കുറ്റക്കാരന്‍ അല്ല.രക്ഷിക്കണേ സാറേ എന്ന് പറഞ്ഞപ്പോള്‍ ''ഇത് തന്നെയാ എല്ലാരും തുടക്കത്തില്‍ പറയാറ്'' എന്ന് പറഞ്ഞ്  പഴുത്ത ഗുഹ്യ ഭാഗങ്ങളില്‍ ആണത്തം കുത്തിക്കേറ്റിയ ആ പരമനാറി  ബാജി- പുണ്യവാളന്‍ , അല്ലെ ?രക്ഷപ്പെടാന്‍ ശ്രമിച്ചില്ല , അതിനാല്‍ പെണ്‍കുട്ടി അവിടെ നിക്കട്ടെ, പ്രതികളൊക്കെ വെറുതെ പോകട്ടെ എന്ന് പറഞ്ഞ ഹൈകൊടതിയിലെ ജസ്ടിസുമാരും മിടുക്കന്മാര്‍ അല്ലെ?
പിഴച്ചവള്‍ക്കെതിരെ എല്ലാ തെളിവും ഉണ്ടെന്നു മൈസ്രേട്ട് !ഇതില്‍ വഴി പിഴപ്പിച്ചവര്‍ക്കെതിരെ തെളിവൊന്നുമില്ലെ?
എന്നിട്ട് ഒടുക്കം- ഡല്‍ഹിയില്‍ കൂട്ട ബാലാല്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍  പ്രസംഗിക്കാന്‍ പോയിരിക്കുന്നു
 
ന്യായമില്ലാത്ത വര്‍ത്തമാനം പറയുന്നയാള്‍ക്ക് ന്യായാധിപന്‍ ആകാന്‍ എന്തുണ്ട് ന്യായം?

ബാല വേശ്യയെ ഉണ്ടാക്കിയവരെ എന്താണ് വിളിക്കേണ്ടത്  -കൂട്ടികൊടുപ്പുകാര്‍ , ചെറ്റ പൊക്കികള്‍ ! 


അതിലും കൂടിയൊരു തെറിയുണ്ട് - പറയുന്നില്ല 

2012 മാർച്ച് 12, തിങ്കളാഴ്‌ച

അഭിസാരിക വിവാദത്തിനു പൊങ്കാല കൊണ്ട് കൌണ്ടര്‍

ആറ്റുകാലമ്മക്ക് സമന്‍സ്! 





FROM
സബ് ഇന്‍സ്പെക്ടര്‍  ,
ഫോര്‍ട്ട്‌ പോലിസ് സ്റ്റേഷന്‍ ,
തിരുവനന്തപുരം.

TO
ആറ്റുകാലമ്മ ,
കിള്ളിയാര്‍ തീരം,
ആറ്റുകാല്‍,
തിരുവനന്തപുരം.

വിഷയം- ഹൈക്കോടതി വിധി ലംഘിച്ച് പാതയോരത്ത് പൊതു യോഗം നടത്താന്‍ അനുയായികളായ ലക്ഷക്കണക്കിന്‌ ഭക്തരെ പ്രേരിപ്പിച്ച കേസില്‍ ഹൈക്കോടതിയില്‍   ഹാജരാകാനുള്ള സമന്‍സ്


2012 മാര്‍ച്ച്‌ 7  നു  ചിപ്പി, കല്‍പ്പന, പ്രിയങ്ക തുടങ്ങിയ സിനിമ നടികള്‍, ഐ .ജി  ശ്രീലേഖ,  മന്ത്രിമാരുടെ ഭാര്യമാര്‍ എന്നിവര്‍ അടക്കമുള്ള അടക്കമുള്ള ലക്ഷക്കണക്കിന്‌  സ്ത്രീകളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ചെന്ന   കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭഗവതി  എന്നറിയപ്പെടുന്ന  ആറ്റുകാലമ്മ , ടി കേസില്‍ ഫോര്‍ട്ട്‌ പോലിസ് സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതിയില്‍  ഹജരാകുന്നതിനുള്ള സമന്‍സ്. തിയതി,  ടി  കേസ്  രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ ഉടനടി സസ്പന്ഡ് ചെയ്യപ്പെട്ട ഡി.സി.പി, രണ്ട് എസ് .ഐ മാര്‍ എന്നിവരെ തിരിച്ചെടുത്തതിനു   ശേഷം   അറിയിക്കുന്നതാണ്.

തിയതി : 12 /3 /12
 തിരുവനന്തപുരം                                                                                                           SD/-         


പിന്‍കുറിപ്പ് - അഭിസാരിക വിവാദത്തിനു  പൊങ്കാല   കൊണ്ട്  കൌണ്ടര്‍

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...