2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ഇന്ന് ലോക മാതൃഭാഷാ ദിനം

ഇന്ന് ലോക മാതൃഭാഷാ ദിനം

കൊച്ചി: ഭരണ ഭാഷമാതൃഭാഷ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍  മാതൃഭാഷ വര്‍ഷമായി ആചരിക്കുന്ന നടപ്പുവര്‍ഷത്തില്‍പ്പോലും സംസ്ഥാനത്തെ കോടതികളില്‍ ഉത്തരവുകള്‍ ഇംഗ്ളീഷില്‍ത്തന്നെ. മലയാളമാക്കി മാറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട സര്‍ക്കാര്‍ ഇതിനുള്ള ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ലെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ ആക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതെന്ന് കോടതി ചുമതലപ്പെടുത്തിയ അന്നത്തെ രജിസ്ട്രാര്‍ കെമാല്‍ പാഷ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മലയാള ഐക്യവേദി നേടിയെടുത്ത വിവരാവകാശ രേഖകളില്‍ മലയാളം പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍ ഒന്നുമായില്ലെന്ന് വ്യക്തമാണ്. 2009 ല്‍ മലയാള നിയമ ശബ്ദാവലി നിര്‍മിച്ച് പ്രസിദ്ധീകരിക്കുമെന്നും നിയമവാക്കുകളുടെ മലയാളം ജേണല്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2013 ആയിട്ടും ഇതിനുള്ള നടപടി ആയില്ല. ശബ്ദാവലിയുടെ തയാറാക്കല്‍ പ്രക്രിയ അന്തിമഘട്ടത്തിലാണെന്ന് രേഖകളില്‍ പറയുന്നുണ്ടെങ്കിലും നിയമ ജേണലിന് തുടക്കം കുറിക്കാനായിട്ടില്ല. സംസ്ഥാന സര്‍ക്കാറുകള്‍ രൂപവത്കരിക്കുന്ന നിയമങ്ങളെങ്കിലും മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതുപോലും മലയാളീകരിക്കാന്‍ സര്‍ക്കാറിനാകുന്നില്ല. വിവിധ വകുപ്പുകളില്‍ മലയാള ഭാഷയുടെ വ്യാപനത്തിന് 2006 ല്‍ ഉന്നതതല സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇത് 2007 ല്‍ ഒരു തവണ മാത്രം യോഗം ചേര്‍ന്നു. അതിന്‍െറ മിനുട്സ് പോലും ഇംഗ്ളീഷിലാണ് പ്രസിദ്ധീകരിച്ചത്. യോഗത്തിനിടെ ശ്രദ്ധേയമായ ഒരൊറ്റ നിര്‍ദേശംപോലും ഉണ്ടായില്ല. ഹൈ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യമെങ്കില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സ്ഥിരം സംവിധാനം കൊണ്ടുവരണമെന്നുമാണ് യോഗം തീരുമാനിച്ചത്. തുടര്‍ന്നുള്ള തീരുമാനങ്ങളും പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ചില സര്‍ക്കാര്‍ വകുപ്പുകളില്‍ ഉത്തരവുകള്‍ മലയാളത്തിലാക്കാനുള്ള നീക്കം സജീവമായിട്ടുണ്ട്. എന്നാല്‍, നിരക്ഷരരും സാധാരണക്കാരുമായ സമൂഹം സമീപിക്കുന്ന വനിതാ കോര്‍പറേഷന്‍, വികലാംഗ കോര്‍പറേഷന്‍, പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഇപ്പോഴും ഉത്തരവുകള്‍ ഇംഗ്ളീഷിലാണ്. സാധാരണക്കാരന് സഹായം നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മലയാളം അടിയന്തരമായി ഭരണഭാഷയാക്കാനുള്ള തീരുമാനമെങ്കിലും സര്‍ക്കാറിന് സ്വീകരിക്കാം. അതുപോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മലയാള ഐക്യവേദി ജനറല്‍ സെക്രട്ടറി സുബൈര്‍ അരിക്കുളം ‘മാധ്യമ’ത്തോട് പറഞ്ഞു.
കീഴ്കോടതികളിലെ ഉത്തരവെങ്കിലും മലയാളത്തില്‍ നല്‍കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍, ഇത് ഹൈകോടതിയിലേക്ക് അപ്പീല്‍ പോവുമ്പോള്‍ മലയാളം ഉത്തരവുകള്‍ കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നാണ് എതിര്‍വാദം. കീഴ്കോടതി വിധികളില്‍ നിന്ന് അപ്പീല്‍ പോകുന്നത് കേവലം ഏഴുശതമാനം മാത്രമാണെന്നിരിക്കെ ഈ വാദത്തിന് ബലമില്ലെന്ന് മലയാള ഭാഷാ സ്നേഹികള്‍ പറഞ്ഞു. വിവിധ കമീഷനുകളില്‍ നിന്നും ഇത്തരത്തില്‍ ഹൈകോടതിയിലേക്ക് അപ്പീലുമായി എത്തുന്ന കേസുകളും തുലോം കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആര്‍, സീന്‍ മഹസര്‍, ലൊക്കേഷന്‍ സ്കെച്ച്, മൊഴി എന്നിവയും കോടതിയിലെ ആദ്യവാദവും അവസാന വാദത്തിലെ ഭൂരിഭാഗവും മലയാളത്തിലാണ്. അപ്പോള്‍ ഉത്തരവുകള്‍ മാത്രം ഇംഗ്ളീഷില്‍ നല്‍കുന്നതിന്‍െറ ശരികേടും അവര്‍ ആരായുന്നു. വിവരാവകാശ നിയമത്തില്‍ ചോദിച്ച പ്രകാരം സ്വകാര്യ വ്യക്തികള്‍ പല നിയമങ്ങളും മലയാളത്തിലേക്ക് മാറ്റി എഴുതിയത് അംഗീകരിക്കുമോയെന്നതിന് അത്തരം സംവിധാനം നിലവിലില്ലായെന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത്തരമൊരു സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടുകൂടിയില്ലെന്നാണ് ഈ മറുപടി വ്യക്തമാക്കുന്നതെന്ന് മലയാള ഐക്യവേദി ആരോപിച്ചു.

ഫേസ് ബുക്ക് ചര്‍ച്ച ലിങ്ക്



2013, ഫെബ്രുവരി 16, ശനിയാഴ്‌ച

ഡോമിനേറ്റഡ് ആക്ടിവേറ്റഡ് ജീന്‍

ആ രേജിത് സാര്‍ പറഞ്ഞത് എന്തോ വലിയ ശാസ്ത്രം ആണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. സ്ത്രീകള്‍ ചാടിയാല്‍ ഗര്‍ഭപാത്രം ചാടി പൊവുമെന്നല്ലെ അങ്ങേരു പറഞ്ഞത്? ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ ചാടിയിട്ടുള്ള പെണ്ണ് ഞാനാണ്‌. ഞാന്‍ ചാടിയ പോലെ മറ്റൊരു പെണ്ണും ഇതുവരെ ചാടിയിട്ടില്ല .. എന്നിട്ട് എന്റെ ഗര്‍ഭ പാത്രത്തിനു ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചില്ല. മാത്രമല്ല മുന്ന് മക്കളെ ചുമ്മാ പ്രസവിക്കാനും പറ്റി. ഒന്ന് പോലും സിസ്സെരിയന്‍ ആയിരുന്നില്ല താനും. അപ്പോള്‍ രേജിത് സാറേ അങ്ങയുടെ ശാസ്ത്രത്തിനു എന്തോ തകരാര്‍ ഉണ്ട്. തീര്‍ച്ച. മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു കുടുംബ ഫോട്ടോ ആണിത്. രേജിത് സാറിനെ പരിചയം ഉള്ളവര്‍ ഇത് ഒന്ന് കാണിക്കണേ.

പറയുന്നത് മറ്റാരുമല്ല കേരളത്തിന്റെ വനിതാ ഒളിമ്പ്യനും ഹൈ ജമ്പ് താരവുമായ ബോബി അലോഷ്യസ് ആണ്
________________________________________________________________________________

രജിത് കുമാര്‍ ഫാന്‍സിനു ബുദ്ധിയും വിവരവും ഇല്ലാത്തതു ഒരു തെറ്റല്ല പക്ഷെ, വിവരമില്ലായ്മയുടെ മുകളില്‍ കയറി നിന്ന് സദാചാരാ പ്രസംഗം നടത്തരുത് എന്ന മാന്യതയെങ്കിലും അവര്‍ക്ക് ചെയ്യാം.
പെണ്ണ് ചാടിയാല്‍ ഗര്‍ഭപാത്രം കുലുങ്ങി വീഴും എന്ന് പറഞ്ഞു കൊടുക്കുന്ന പോട്ടതരത്തിനും കപട സദാചാരത്തിനും ല്ല കേരളത്തിന്റെ വനിതാ ഒളിമ്പ്യനും ഹൈ ജമ്പ് താരവുമായ ബോബി അലോഷ്യസ്  ചുട്ട മറുപടി കൊടുത്തു കഴിഞ്ഞിരിക്കുന്നു. വെറും പെണ്ണുങ്ങളെ വായില്‍ തോന്നുന്ന വിധം ഫേസ് ബുക്കിലും ഇന്റെര്‍നെറ്റിലും ആക്ഷേപിക്കുന്നവര്‍ ഇനി ബോബിയെ കൂടി ആക്ഷേപിക്കാന്‍ ഒരുമ്പട്ടിറങ്ങും എന്ന് ഊഹിക്കാന്‍ വലിയ പ്രയാസമില്ല പക്ഷെ, അവരെ തൊട്ടു കളിച്ചാല്‍ ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സഹിതം ജയിലില്‍ പോകേണ്ട സ്ഥിതി വരുമെന്ന് അറിയാവുന്നവന്‍ മിണ്ടാതിരുന്നു ബുദ്ധി കളിക്കുകയായിരിക്കും ഉചിതം.

ചാട്ടത്തെ  കുറിച്ചുള്ള സദാചാര മൂല്യ ബോധനത്തി നു ശേഷം  രജിത് കുമാര്‍ അദ്ദേഹത്തിന്റെ പ്രസംഗം ആധികാരികമാക്കാന്‍ അദ്ദേഹം  ഡോമിനേറ്റഡ് ആക്ടിവേറ്റഡ് ജീന്‍ എന്ന സംഗതിയെ കുറിച്ച് പറഞ്ഞിരുന്നു. കള്ളത്തരത്തിന്റെ ജീന്‍  ഓരോ കൊല്ലം കൂടുംതോറും അക്ടിവേട്ട് ആകും എന്നാണു അദ്ദേഹം പറഞ്ഞത്. കൂടുതല്‍ അറിയണം എങ്കില്‍ ബയോളജി സുവോളജി പഠിപ്പിക്കുന്ന അധ്യാപകരോട് ചോദിക്കാനും ആവശ്യപ്പെട്ടിരുന്നു

എഴുത്തുകാരനായ കെ എസ്  ബിനു കുറിക്കുന്നു 

''തെറ്റ്. ഡോമിനേറ്റാഡ് ആക്ടിവേറ്റഡ് ജീന്‍ എന്നൊരു സംഗതിയില്ല.

ഒരാളുടെ ശരീരത്തില്‍ ഡോമിനന്‍്റ് അലീല്‍ ഉണ്ടെങ്കില്‍ അത് ഓള്‍ റെഡി ആക്ടിവേറ്റഡ് ആയിരിക്കും. അക്വൈഡ് ക്യാരക്ടര്‍ എന്ന നിലയില്‍ അങ്ങനെയുള്ള ജീനുകള്‍ ആക്ടിവേറ്റ് ചെയ്യപ്പടുന്നില്ല.

പുള്ളി പറയുന്ന ഇന്‍ഹെറിറ്റന്‍സ് ഓഫ് അക്ക്വൈര്‍ഡ് ക്യാരക്ടേഴ്സ് എന്ന ലാമാര്‍ക്ക് തിയറി ഓഗസ്റ്റസ് വീസ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പരീക്ഷണങ്ങള്‍ നടത്തി തെറ്റാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.


 ബയോളജി പഠിച്ച (എവിടം വരെയെന്നറിയില്ല, എങ്കിലും മാസ്റ്റേഴ്സ് പാസായിട്ടുണ്ടെങ്കില്‍) ഒരാള്‍ക്ക് തീര്‍ച്ചയായും പിഴച്ചുപോകരുതാത്ത ചില കാര്യങ്ങള്‍ രജിത് കുമാറിന്റെ  വായില്‍നിന്ന് വീണതാണ് കൌതുകമുണ്ടാക്കുന്നത്. ജൈവശാസ്ത്രശാഖകളില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യന്ന ഏതൊരാളും പഠിക്കേണ്ട പേപ്പറുകളില്‍ പ്രധാനമാണ് ജനറ്റിക്സ്. ജനറ്റിക്സില്‍ തന്നെ ഫണ്ടമെന്‍്റത്സ് ഓഫ് ഇന്‍ഹെറിറ്റന്‍സ് ജൈവശാസ്ത്രത്തില്‍ അതിപ്രധാനവും. അദ്ദഹേം ചെയ്തത് ശാസ്ത്രത്തെ മിക്കവാറും മതപരമായ സദാചാരസങ്കല്‍പ്പങ്ങളുമായി കൂട്ടിക്കുഴച്ചു എന്നതാണ്. ഒരു ബയോളജിസ്റ്റ് ഒരിക്കലും ചെയ്യുതാത്തതാണത്.


ആദ്യമേ പറയട്ടെ, കാര്യം ലാമാര്‍ക്കിനെ പരിണാമത്തിന്‍്റെ പിതാവെന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും ഓഗസ്റ്റ്സ് വീസ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ ലാമാര്‍ക്കിന്‍്റെ ഇന്‍ഹെറിറ്റന്‍സ് ഓഫ് അക്വൈര്‍ഡ് ക്യാരക്ടേഴ്സ് എന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചതാണ്. ഇതുമാത്രമല്ല, ലാമാര്‍ക്കിന്‍്റെ അതിപ്രധാനമായ മൂന്ന് സിദ്ധാന്തങ്ങളും തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ലാമാര്‍ക്ക് എന്തങ്കെിലും പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതില്‍ ഇന്ന് കഴമ്പില്ലാതായിരിക്കുന്നു. എന്നിട്ടും ലാമാര്‍ക്കിസം എടുത്ത് ഉപയോഗിക്കുവാന്‍ അദ്ദഹേം കണ്ട കാരണം മേല്‍പ്പറഞ്ഞ സദാചാരസങ്കല്‍പ്പം അവയുമായി കൂട്ടിക്കുഴയ്ക്കുവാനുള്ള സാധ്യത മുന്‍പില്‍ കണ്ടാവണം.


പിന്നെ, അതിലെ ഏറ്റവും വലിയ ബ്ലണ്ടര്‍ മറ്റൊന്നാണ്. മാതാപിതാക്കളില്‍നിന്ന് കൈമാറിക്കിട്ടിയ ക്യാരക്ടറുകളുടെ ജീനുകള്‍ (പ്യുബര്‍ട്ടിയെ, അതായത് സെക്കണ്ടറി സെക്ഷ്വല്‍ ക്യാരക്ടേഴ്സ് സംബന്ധിച്ച ജീനുകള്‍ - കൌമാരത്തിലെ രോമവളര്‍ച്ച, ലൈംഗികാവയവങ്ങളുടെ വികാസം, തുടങ്ങിയവ ഒഴിച്ച്) ഒന്നും എന്തങ്കെിലും പെരുമാറ്റ സാഹചര്യത്തില്‍ സ്വിച്ചോണ്‍ ചെയ്യപ്പടുന്നവയല്ല. അവ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്ന കാലത്തുതന്നെ സ്വിച്ചോണ്‍ ചെയ്യപ്പടുന്നവയാണ്. ഇനി അദ്ദഹേം പറഞ്ഞതുപോലെ നന്മതിന്മ ജീനുകള്‍ ഉണ്ടെന്ന് തന്നെയിരിക്കട്ടെ, അവയൊന്നും നാം മൂന്നാല് കള്ളം പറഞ്ഞാലുടനെ ആക്ടിവേറ്റ് ചെയ്യപ്പടുന്നവയല്ല. അങ്ങനെയെന്തങ്കെിലും ഉണ്ടായിരുന്നുവെങ്കില്‍ അവ ജന്മനാ പ്രവര്‍ത്തന നിരതം ആയിരിക്കണം. മനുഷ്യന്‍്റെ ജനിതകത്തില്‍ മുപ്പതിനായിരത്തോളം ജീനുകളുണ്ട്. അവയിലൊന്നും നന്മയുടെ ജീനെന്നോ തിന്മയുടെ ജീനെന്നോ പരാമര്‍ശിക്കപ്പെടുന്ന ജീനുകളില്ല. ഇത് ഏതൊരു ബയോളജിസ്റ്റും പഠിച്ചിരിക്കേണ്ട സംഗതിയാണ്.

മറ്റൊന്ന്, ക്യാരക്ടറുകളുടെ ജനിതക കൈമാറ്റത്തെ സംബന്ധിച്ചാണ്. ഒരു ക്ലോസ്ഡ് ജീവിസമൂഹത്തില്‍, (ഫോര്‍ എക്സാമ്പിള്‍ ജനറ്റിക്കലി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ആളുകളുടെ ഒരു ചെറിയ ഗോത്രം) ഓരോ ക്യാരക്ടറിനും രണ്ട് തരം ജീനുകള്‍ ഉണ്ടാവും. ഉദാഹരണമായി മുടിയുടെ നിറത്തിന് ആ ഗോത്രത്തില്‍ കറുപ്പ് നിറത്തിന്‍്റെ ജീനും തവിട്ടുനിറത്തിന്‍്റെ ജീനും ഉണ്ടെന്ന് വയ്ക്കുക. ആ സമൂഹത്തില്‍ ഭൂരിപക്ഷം കറുപ്പുമുടിക്കാരാണെങ്കില്‍ മുടിയുടെ നിറത്തിന്‍്റെ കാര്യത്തില്‍ ആ സമൂഹത്തിലെ ഡോമിനന്‍്റ് അലീല്‍ (ജീന്‍) കറുപ്പുജീനും റിസസീവ് അലീല്‍ തവിട്ടുജീനുമാണ്. (ഡോമിനന്‍്റ് ജീന്‍ എന്ന പദം എവിടെയാണ് വരുന്നതെന്ന് ശ്രദ്ധിയ്ക്കുക). ഒരു കുട്ടിയ്ക്ക് അതിന്‍്റെ അച്ഛനില്‍നിന്നും അമ്മയില്‍ നിന്നും ഒരു ക്യാരക്ടറിന്‍്റെ ഓരോ ജീന്‍ വീതം കിട്ടും. ഇരുവരില്‍നിന്നും കിട്ടുന്നത് ഡോമിനന്‍്റ് അലീല്‍ ആണെങ്കില്‍ ആ കുട്ടിയുടെ മുടി കറുപ്പായിരിക്കും. ആരെങ്കിലും ഒരാളില്‍നിന്നെങ്കിലും കറുപ്പ് ജീന്‍ കിട്ടിയിട്ടുണ്ടെങ്കിലും മുടി കറുപ്പുതന്നെയായിരിക്കും. കാരണം ഒരു തവിട്ട് ജീന്‍ കിട്ടിയെങ്കിലും അത് റിസസീവ് ആയതുകൊണ്ട് ഡോമിനന്‍്റ് ജീനിന്‍്റെ സാന്നിധ്യത്തില്‍ ഇനാക്ടീവ് ആയി തുടരും. ഇരുവരില്‍ നിന്നും കിട്ടുന്നത് തവിട്ട് ജീന്‍ ആണെങ്കില്‍ മാത്രമേ മുടി തവിട്ടായിരിക്കൂ. അതായത് ഡോമിനന്‍്റ് ജീന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അതായിരിക്കും എപ്പോഴും ആക്ടീവ്. അത് കുറെക്കാലം അടങ്ങിയിരുന്നിട്ട് പെട്ടെന്നൊരു ദിവസം ആക്ടിവേറ്റഡ് ആകുന്നതുമല്ല.


ജനിതകതലത്തിലുള്ള മാറ്റങ്ങള്‍ മാത്രമേ കൈമാറ്റം ചെയ്യപ്പടുന്നുള്ളു. അല്ലാത്ത ഒരു മാറ്റവും കൈമാറ്റം ചെയ്യപ്പടുന്നില്ല. റാറ്റ് ടെയില്‍ എക്സ്പെരിമെന്‍്റില്‍ കൂടി വീസ്മാന്‍ അത് തെളിയിച്ചിട്ടുണ്ട്. ലാമാര്‍ക്ക് പറഞ്ഞതനുസരിച്ച് ഒരു ജീവി അതിന്‍്റെ ജീവിതകാലത്ത് ചുറ്റുപാടുകളില്‍നിന്നുള്ള പ്രചോദനങ്ങളുടെ ഫലമായി വരുത്തുന്ന മാറ്റങ്ങള്‍ കുഞ്ഞുങ്ങളിലേയ്ക്ക് കൈമാറ്റം ചെയ്യം. അതായത് അത് ജനിതകതലത്തിലെ മാറ്റമായിരിക്കണം. എന്നാല്‍ വീസ്മാന്‍ ഒരു എലിയുടെ തുടര്‍ച്ചയായ 21 തലമുറകളുടെ വാല്‍ മുറിച്ചു. വാലില്ലാത്ത ഒരു എലി പോലും 21 തലമുറയ്ക്ക് ശേഷവും വാലില്ലാത്ത കുഞ്ഞിനെ പ്രസവിച്ചില്ല. അതിന്‍്റെയര്‍ഥം സൊമാറ്റിക് (ഇതിന്‍്റെ കൃത്യം മലയാളം എനിക്കറിയില്ല, പ്രത്യുല്‍പ്പാദനത്തില്‍ പങ്കടെുക്കാത്തത് എന്നായിരിക്കണം) സെല്ലുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ കൈമാറ്റം ചെയ്യപ്പടുന്നില്ല, എന്നാണ്.

വീസ്മാന്‍ തെറ്റാണെന്ന് തെളിയിച്ച ഈ തിയറിയാണ്  അദ്ദേഹം  ഉദ്ധരിച്ചത്.

ശാസ്ത്രസിദ്ധാന്തങ്ങളില്‍ സദാചാരസങ്കല്‍പ്പങ്ങള്‍ കലര്‍ത്തുക എന്ന ഗുരുതരമായ കുറ്റമാണ് രജിത് കുമാര്‍ ചെയ്തത്. അതും തികച്ചും വികലമായ രീതിയില്‍, കാലഹരണപ്പെട്ട സിദ്ധാന്തങ്ങളുപയോഗിച്ച്, അല്ലെങ്കില്‍  അവയെ വളച്ചൊടിച്ച്.''


വിനീത്  ജോസ്  പറയുന്നത് കേള്‍ക്കുക


''മനുഷ്യന് മാത്രമാണ് WHY/HOW എന്ന് ചോദിയ്ക്കാന്‍ കഴിവുള്ളത്. അതുകൊണ്ട് കുറുക്കനും കൊരങ്ങനും ഒകെ എന്നും അതുപോലെ തന്നെ ഉണ്ടാവും.

രജത് കുമാറിന്റെ   പ്രശനം അയാള്‍ സ്ത്രീയെ പുരുഷനേക്കാള്‍ താഴ്ന്ന ഒരു ജീവി ആയി കാണുന്നുണ് എന്നതാണ്. ഗര്‍ഭപാത്രം ഇള കിപോവുന്ന, 80% നരകത്തില്‍ പോവുന്ന, ആര്‍ക്കും വളക്കാന്‍ പറ്റു ന്നവരല്ല പൊതുവെ സ്ത്രീകള്‍, നമ്മുടെ ഒകെ വീടിലും ഉണ്ടല്ലോ. സ്ത്രീ ആയി പോയതുകൊണ്ട് പലതും ചെയ്യുത് എന്ന ഒരു രീതി. അതിനെ Sexism എന്ന് പറയും.

മാന്യമായ വസ്ത്ര ധാരണം മാത്രമാണ് പ്രശ്നമെങ്കില്‍ അഫ്ഘാനിലും സിറിയയിലും ഇറാനിലും ഒന്നും സ്ത്രീ പീടിപിക്കപെടില്ല . പിഞ്ചു കുഞ്ഞുങ്ങളും വയസായ സ്ത്രീകളും പീഡിപിക്കപ്പെടില്ല . സ്ത്രീ പീഡനങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കു ഉണ്ട് എന്ന് പറയുന്നത് കേള്‍കുമ്പോള്‍ ഉമ്മാനെ തല്ലിട്ടു അതില്‍ അവര്‍ക്കും പങ്കുണ്ട് എന്ന് പറയുന്ന പോലെയാണ് തോന്നുന്നത് .സ്ത്രീയെ തുല്യമായ ഒരു ജീവി ആയി കണ്ടാല്‍ നിനക്ക് അതിനെ ഉപദ്രവിക്കാന്‍ തോന്നില്ല. സദാചാര കമ്മറ്റിക്കാര്‍   നമ്മുടെ സഹോദരങ്ങളെ ആദ്യം ഇതു പഠിപ്പിക്കൂ ""


അവസാനം കിട്ടിയ വാര്‍ത്ത‍ -                                                                 മൂല്യ ബോധനത്തിന്റെ പേരില്‍ കപട സദാചാരം വിളമ്പിയ രജിത് കുമാറിനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി . ഇനി അദ്ദേഹത്തിന് സര്‍ക്കാര്‍ പരിപാടികളില്‍ മൂല്യബോധനം നടത്താന്‍ സാധിക്കില്ല .   
അക്ടിവേറ്റ്ട് ജീനിനെ കുറിച്ച് പറയുന്ന രജിത് കുമാറിനോട് പറയാനുള്ളത്                                                                                                    'തെളിവില്ലാതെ ഒരു വാദവും സ്വീകാര്യമില്ല -Quran  2 :111



2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

മുന്‍കാല അനുഭവം


''ദേ കൊച്ചെ, ഹി ഹി ഹി
നിനക്ക് പി ജെ കുര്യനില്‍ നിന്നും നിന്നും എന്തേലും മുന്‍കാല അനുഭവം ഉണ്ടോ ??
നിനക്ക് അയാളോട്  ഇത്ര വിരോധം അതാകും , അല്ലെ ''

കയ്യോക്കെ എളിയില്‍ കുത്തി നിന്ന് ഒരു വക ചിരിയും ചുണ്ടില്‍ ഫിറ്റ് ചെയ്ത് കൊച്ചു മോളുടെ പ്രായമുള്ള പത്രക്കാരിയോടു ഇങ്ങനെ  പ്രതികരിച്ചത് ആര്  ?? ആരാ ?? ഉത്തരം പറഞ്ഞാല്‍ സമ്മാനമുണ്ട്-
കൂടെ നില്‍ക്കുന്ന ചെട്ടായിമാരെ വരെ ഇളിച്ചു ചിരിപ്പിക്കുന്ന ആ മന്ത്രി ആര് ??

കാണുക - ആ മഹാ സംഭവം -



കേട്ട് നിന്ന് ചമ്മുന്നതിനു പകരം , നിന്റെ വായില്‍ നാവില്ലായിരുന്നോ, പെണ്ണെ ??  പിന്നെ, ഒരു കാര്യം ഉറപ്പായി-  അപ്പോള്‍ മറ്റേ അദ്ദ്യേം ആര്‍ക്കൊക്കെയോ മുന്‍കാല അനുഭവങ്ങള്‍ കൊടുത്തിട്ടുണ്ട്‌-

മാധ്യമ പ്രവര്‍ത്തകയോട് കൊച്ചു മകളോടുള്ള വാല്‍സല്യത്തോടെ വയലാര്‍ രവി പറഞ്ഞത് വിവാദമാക്കണ്ട എന്ന് പി സി വിഷ്ണു നാഥ്‌

അപ്പോള്‍ ഒരു സംശയം പിസി - ഇതാണല്ലേ വാല്‍സല്യ ഭാവം? ഇങ്ങനെയാണല്ലേ മൂപ്പര് വീട്ടില്‍ കൊച്ചു മകളോടൊക്കെ  പറയുന്നത് ?? ഭാഗ്യം - അങ്ങേരെന്റെ മുത്തച്ഛന്‍ ആകാത്തത് !

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

പാഠം ഒന്ന് -ബീജം അയക്കല്‍



പാഠം ഒന്ന് 
ബീജം അയക്കല്‍ ഞാന്‍ ഡോ രജിത് കുമാര്‍ .ഞാന്‍   ബയോളജി മെഡിക്കല്‍ സയന്‍സ് ടീച്ചര്‍,
ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ വര്‍ഗത്തിന് ജസ്റ്റ്‌ പത്തു മിനിറ്റ് മാത്രം മതി ,
സ്പേം എന്ന് പറയുന്നത് പെണ്‍കുട്ടിയുടെ യൂട്ടറസിലേക്ക് അയക്കാന്‍. . .പത്തു മിനിറ്റ് മാത്രം മതി
 പിന്നെ പത്തു മാസക്കാലം കുഞ്ഞു വളരേണ്ടത് അമ്മ എന്ന സ്ത്രീയുടെ, പെണ്‍കുട്ടിയുടെ ഗര്‍ഭത്തിലാണ് .
 സ്ത്രീ അടങ്ങിയോതുങ്ങി  നടക്കണം
  പയ്യന്‍ ഇവിടെ നിന്ന് ചാടുന്നതിനു അപ്പുറമായിട്ടു എനിക്കും ചാടണം  എന്ന് തോന്നിയാല്‍ , നീ , ആണ്‍കുട്ടികള്‍ ഈ പടികള്‍ ചാടിയിരങ്ങുന്നത് പോലെ ചാടിയിറങ്ങിയാലുണ്ടല്ലോ , ഒന്ന് സ്ലിപ് ചെയ്തു നിന്റെ ബാക്ക്  ബോണ്‍ ഇടിച്ചു വീണാല്‍ , നിന്റെ യൂട്ടറസ്‌ സ്ലിപ് ചെയ്തു പോകും . അതിനു കഴിഞ്ഞാല്‍ നീ ത്രീ ടു ഫൈവ് ലാക്‌  ക്രെടന്‍സിനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും.. യൂട്ടറസ് നേരെയാക്കാന്‍…നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍…. ഇല്ലെങ്കില്‍ കൊഴപ്പല്ലാട്ടോ…”
വീഡിയോ ക്ലാസിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 

സാരാംശം -
 പത്തു മിനിറ്റ് കിട്ടിയാല്‍ പുരുഷ വര്‍ഗം മുന്നില്‍ വരുന്ന യൂട്ടറസ്‌ ജീവികള്‍ ആയ  പെണ്ണിന്റെ ഗര്‍ഭപാത്രത്തില്‍ ബീജം അയക്കുന്നവനാണ്


പാഠം രണ്ട്
ഭര്‍ത്താവിനെ വളയ്ക്കാനുള്ള വഴികള്‍ 

ശാലീനസുന്ദരികള്‍ക്കേ ഭര്‍ത്താവിന്റെ ബഹുമാനം പിടിച്ചുപറ്റാന്‍ കഴിയൂ. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്‌നേഹവും ഇല്ലാതാവും. മിടുക്കരായ ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വേഗം വളയുന്നവരാണു പെണ്‍കുട്ടികള്‍.  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ യാത്രയില്‍ കണ്ട  ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെക്കാളും പാവങ്ങളായിരുന്നു .മാനംമര്യാദയ്ക്കു വസ്ത്രധാരണം നടത്തിയാല്‍ പീഡനമുണ്ടാവില്ല


സാരാംശം- ആണ്‍കുട്ടികള്‍ മിടുക്കര്‍ ആണെങ്കില്‍ ഏതു പെണ്ണിനെയും വളക്കാം
പെണ്‍കുട്ടികള്‍ എപ്പോഴും മേയ്ക് അപ് ഇടണം

പാഠം മൂന്ന്
ജീന്‍സ്‌

പെണ്‍കുട്ടികളെന്തിനാണു ജീന്‍സ് ധരിക്കുന്നത്?
ആണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതു കൊണ്ടു കേരളത്തില്‍ വന്ധ്യതാ ക്ലിനിക്കുകള്‍ വര്‍ധിക്കുന്നു.

സാരാംശം -  ജനസംഖ്യ നിയന്ത്രണത്തിന് ജീന്‍സ്‌ ഉപകരിക്കും

പാഠം നാല്
പ്രേമം 

വിദ്യാലയങ്ങളില്‍ ഇന്നു പ്രേമവും ലൈനടിയുമാണ് നടക്കുന്നത് -
മൊബൈല്‍ഫോണാണ് ഏറ്റവും വലിയ പ്രശ്‌നക്കാരന്‍. . തൊട്ടടുത്തിരിക്കുന്നവന് എന്തു മെസേജ് അയയ്ക്കണം,,ഏതു ക്ലാസ് കട്ട് ചെയ്യണം എന്നാണു കുട്ടികള്‍ ചിന്തിക്കുന്നത്.
പ്രേമിക്കാതിരുന്നാല്‍ സമയമാകുമ്പോള്‍ ദൈവം നമുക്കു പറ്റിയ ഇണയെത്തരും.
തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും അധ്യാപകരോടും മാതാപിതാക്കളോടു നുണ പറയുന്നു.
അധ്യാപകരെക്കാള്‍ വലിയവരാണു തങ്ങളെന്നാണു കുട്ടികളുടെ വിചാരം.
ക്ലാസില്‍ അടങ്ങിയൊതുങ്ങിയിരുന്നു പഠിക്കുന്നവരേ ഭാവിയില്‍ വലിയ സ്ഥാനങ്ങളിലെത്തൂ.
വിശദീകരണം കാണാം     

സാരാംശം- പ്രേമം കൊടും പാപം - പ്രേമിക്കുന്നവര്‍ പാപികള്‍- , പ്രേമിക്കുന്നവന് നല്ല ഇണയെ കിട്ടാന്‍ അര്‍ഹതയും അവകാശവും ഇല്ല.
________________________________________________________________________

ഒച്ചപ്പാടിനു പറയാനുള്ളത്- ഇങ്ങനെ പറയുന്നതും അദ്ദേഹത്തിന് ഒരു തരം 'സുഖം' ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അതിനെ എതിര്‍ത്ത ആര്യക്ക്‌ അഭിനന്ദനങ്ങള്‍ ! ആര്യ, കൂവിയത് ഒരു തരത്തില്‍ മുഖത്തടിക്കുന്നതിനു തുല്യം തന്നെയാണ് .

ആര്യയുടെ ജീനിനെ കുറിച്ചും ഡി എന്‍ എ യെ കുറിച്ചും പരിഹസിച്ച , ഹേ, മനുഷ്യാ..തന്റെ ജീന്‍ ആദ്യം ഒന്ന് പരിശോധിക്കുന്നത്  നല്ലതാണ്
_______________________________________________________________________________

പോസ്റ്റിനാധാരം  -സ്ത്രീകള്‍ക്കെതിരെയായ അക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ  'മൂല്യബോധനയാത്രയുടെ സമാപനച്ചടങ്ങില്‍ സ്റ്റുഡന്റ്‌സ് പൊലീസ് സംസ്ഥാന പരിശീലകന്റെ വാക്കുകള്‍
വീഡിയോ മുഴുവന്‍ കണ്ടപ്പോള്‍ ട്രിവാണ്ട്രം ലോഡ്ജ് എന്ന സിനിമയിലെ പാട് കിഴവനും കാമശാസ്ത്ര വിദഗ്ദന്‍ എന്ന് മേനി നടിച്ച് ഉപദേശം കൊടുക്കുകയും ചെയ്യുന്ന ആ കഥാപാത്രത്തെ ഓര്മ വരുന്നു 

സൂര്യനെല്ലി കേസിലെ ഹൈകോടതി വിധി



സൂര്യനെല്ലി കേസിലെ ഹൈകോടതി വിധി പകര്‍പ്പ് ഇവിടെ വായിക്കാം
 ഒരു പൊതു രേഖയാണ്
ഇതിന്റെ ഒറിജിനല്‍ സൈറ്റ് കാണാന്‍



2013, ഫെബ്രുവരി 9, ശനിയാഴ്‌ച

മൈസ്രേട്ട്



മൈസ്രേട്ടെ , മൈ ഡാഷ് എന്നാരെങ്കിലും ഇനി പറഞ്ഞാല്‍ അതും കേട്ട് മിഴുങ്ങസ്യ ഇരിക്കേണ്ടി വരും സാറിന് !
ബാല വേശ്യ, പിഴച്ചവള്‍-  കേട്ട് കുളിര് കോരാന്‍ പറ്റിയ പദങ്ങളാണ്. ന്യായമുള്ള വര്‍ത്തമാനം വല്ലോമാണോ പറഞ്ഞത്?ചാനലുകാര്‍ക്ക് രഹസ്യ കാമെറ കൈവശം കാണുമെന്നെങ്കിലും ഓര്‍ക്കണ്ടേ ?
ഒരു പെണ്ണിനെ കുറെ പേര്‍ ചേര്‍ന്ന് കടിച്ചു കീറുന്നു- ആലോചിക്കണം - പെണ്ണിന് പ്രായം പതിമൂന്ന്
കടിച്ചു കീറിയവര്‍ക്ക്  പ്രായം മുപ്പതിനും അമ്പതിനും ഇടയില്‍
നഗ്ന ചിത്രം ചുമരുകളിലും മതിലുകളിലും ഒട്ടിക്കുമെന്നു പറഞ്ഞു പേടിപ്പിച്ചു വിളിച്ചിറക്കി കൊണ്ട് പോയി വിറ്റ  ബസിലെ ക്ലീനര്‍ ആയ ആ തെണ്ടിക്കും കാണും അമ്മയും പെങ്ങളും ! അവന്‍ കുറ്റക്കാരന്‍ അല്ല.രക്ഷിക്കണേ സാറേ എന്ന് പറഞ്ഞപ്പോള്‍ ''ഇത് തന്നെയാ എല്ലാരും തുടക്കത്തില്‍ പറയാറ്'' എന്ന് പറഞ്ഞ്  പഴുത്ത ഗുഹ്യ ഭാഗങ്ങളില്‍ ആണത്തം കുത്തിക്കേറ്റിയ ആ പരമനാറി  ബാജി- പുണ്യവാളന്‍ , അല്ലെ ?രക്ഷപ്പെടാന്‍ ശ്രമിച്ചില്ല , അതിനാല്‍ പെണ്‍കുട്ടി അവിടെ നിക്കട്ടെ, പ്രതികളൊക്കെ വെറുതെ പോകട്ടെ എന്ന് പറഞ്ഞ ഹൈകൊടതിയിലെ ജസ്ടിസുമാരും മിടുക്കന്മാര്‍ അല്ലെ?
പിഴച്ചവള്‍ക്കെതിരെ എല്ലാ തെളിവും ഉണ്ടെന്നു മൈസ്രേട്ട് !ഇതില്‍ വഴി പിഴപ്പിച്ചവര്‍ക്കെതിരെ തെളിവൊന്നുമില്ലെ?
എന്നിട്ട് ഒടുക്കം- ഡല്‍ഹിയില്‍ കൂട്ട ബാലാല്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍  പ്രസംഗിക്കാന്‍ പോയിരിക്കുന്നു
 
ന്യായമില്ലാത്ത വര്‍ത്തമാനം പറയുന്നയാള്‍ക്ക് ന്യായാധിപന്‍ ആകാന്‍ എന്തുണ്ട് ന്യായം?

ബാല വേശ്യയെ ഉണ്ടാക്കിയവരെ എന്താണ് വിളിക്കേണ്ടത്  -കൂട്ടികൊടുപ്പുകാര്‍ , ചെറ്റ പൊക്കികള്‍ ! 


അതിലും കൂടിയൊരു തെറിയുണ്ട് - പറയുന്നില്ല 

2013, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ഐറ്റമില്ലാതെ എന്താഘോഷം !

ഫേസ് ബുക്കിലേക്കൊരു ലിങ്ക് 



സെന്‍സര്‍ ബോര്‍ഡെ , മൂരാച്ചി
ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍
അക്കളി തീക്കളി സൂക്ഷിച്ചോ
നിന്നെ പിന്നെ കണ്ടോളാം
ഹും ഹും ..
വലിയ ചതിയായി പോയി. ഐറ്റം ഡാന്‍സ്‌ കാണിക്കാന്‍ പാടില്ലെന്ന്.
ഒരു സെന്‍സ്മില്ലാത്ത  പണിയായി പോയി!
കയ്യിലെ കാശ് മുതലാക്കാനും ഒന്ന് ആഘോഷിക്കാനും ആണ് ഞങ്ങളൊക്കെ സിനിമ തിയറ്ററില്‍ പോകുന്നത്, അപ്പോഴാണ്‌ ഒടുക്കത്തെ ഒരു ...
ഹോളിവുഡിലെ സിനിമകളില്‍ കാണുന്ന സാങ്കേതിക തികവ് എന്തായാലും നമുക്കില്ല. അപ്പോള്‍ കൊടുക്കുന്ന കാശിനു മുതലാക്കാന്‍ പറ്റുന്നതു നല്ലന്‍ ചൂടന്‍ ഐറ്റം ഡാന്‍സ്‌ കണ്ടിട്ടാണ്. അത് കൂടി ഇല്ലാതാക്കാനുള്ള ശ്രമം ഞങ്ങള് സമ്മതിച്ചു തരില്ല.
സംഭവം ഞങ്ങള്‍  വലിയ സദാചാരമൊക്കെ പറയുമെങ്കിലും ഈ വക മസാലകളോന്നുമില്ലാതെ എങ്ങനാടെ കൂവേ!

ടിവിയില്‍ മാത്രമാണോ  ഈ വിലക്ക് ?? എങ്കില്‍ അല്പം വിട്ടു തരാം. എന്ന് കരുതി ഇത് വലിയ സ്ക്രീനിലേക്ക് കൂടി വിലക്ക് നീട്ടാന്‍ ഭാവം ഉണ്ടെങ്കില്‍ കളി അപ്പോള്‍ കാണാം. അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ..ഈ ഐറ്റം ഡാന്സ് മാത്രമാണോ കുഴപ്പം ?? അല്ലാത്ത ഡാന്സിലും സീനിലുമോന്നും  ഒരു കുഴപ്പവും കാണുന്നില്ലേ?? ഇനിയിപ്പോള്‍ അതൊക്കെയും വെട്ടിക്കളയാനാണ്  കരുതുന്നത് എങ്കില്‍ ഇവിടെ ഇന്ത്യയില്‍ സിനിമാ വ്യവസായത്തിന് ആണിക്കല് ഇളകി എന്ന് തന്നെ കരുതിക്കോ! ഇതൊന്നുമിലാതെ എങ്ങനെ വിജയ്പ്പിക്കാനാണ്?? ഒരു സിനിമ പിടിച്ചു കുറച്ചു കാശുണ്ടാക്കാംഎന്നു  കരുതിയതാണ്. ഇനിയിപ്പോള്‍ കാശ് കളയാന്‍ മാത്രമായിട്ടു നിര്‍മാണം വേണ്ട. ജനം തിയറ്ററില്‍ കേറണ്ടേ ??  വ്യാജ സി ഡി വാങ്ങാതെ സിനിമ കാണുന്നവരില്‍ തന്നെ ഭൂരിഭാഗവും ആ നൃത്തക്കാരികളുടെ വയറും  മറ്റു പല ഭാഗവും കണ്ണ് നിറച്ചു കാണാനാണ് തിയറ്ററില്‍ വരുന്നത് തന്നെ !! ഹും , വ്യാജ സി ഡി ക്കാരെ, നിങ്ങള്‍ക്കെന്റെ ഭാവുകങ്ങള്‍ !!

പിന്‍കുറിപ്പ്‌- _




മുംബൈയില്‍നിന്ന് രാമേശ്വരം വരെ യാത്ര ചെയ്യുന്ന യുവാവിന്റെ കഥയാണ് ചെന്നൈ എക്‌സ്പ്രസില്‍   ഷാരൂഖ് ഖാന്റെ  സിനിമയില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യാന്‍ ഇല്ലെന്നു നയന്‍ താര !  സംവിധായകന്‍ രോഹിത് ഷെട്ടി നേരിട്ടെത്തി ഐറ്റം ഡാന്‍സിനായി വലിയൊരു തുക വാഗ്ദാനം ചെയ്‌തെങ്കിലും നയന്‍താര തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് .


കഷ്ടം , ഈ സിനിമാ നടിമാരും ഇങ്ങനെ തുടങ്ങിയാല്‍ .........

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

Do Write, Make Changes!



പേനയെടുക്കൂ !
വേഗം, എഴുതൂ..
നിങ്ങളുടെ ഓരോ കത്തും അവര്‍ക്ക് സഹായകമാണ്!
കണ്ണില്ലാത്തവര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും നമ്മുടെ റെയില്‍ വേ സ്റ്റേഷനുകളില്‍ വേണ്ടത്ര സൌകര്യങ്ങളില്ല. 
വീല്‍ ചെയറിലും മറ്റും വരുന്നവര്‍ക്ക് ചവിട്ടു പടികള്‍തടസം! ടോയ് ലെട്ടുകളില്‍ പോലും കടന്നു ചെല്ലാന്‍ തക്ക വിധമല്ല കെട്ടിടങ്ങളുടെ രൂപകല്‍പ്പന- തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. അവ പരിഹരിക്കാന്‍ നിങ്ങളുടെ ഒരു കത്തിനു സാധിക്കും. യാത്രക്കാരും സംഘടനകളും മുന്‍ കയ്യെടുത്താല്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം.

ഇപ്പോള്‍ തന്നെ എഴുതൂ. നാളെയോ അടുത്ത ദിവസങ്ങളിലോ സ്റ്റേഷന്‍ മാഷിനെ എല്പ്പിക്കൂ. അവര്‍ വഴി ഉന്നതങ്ങളിലേക്ക് പരാതികള്‍ പോകട്ടെ! ഒരു കുന്നു കത്തുകള്‍ ചെല്ലട്ടെ!!

മാധ്യമങ്ങളുടെ സഹായവും തേടാം!

എഴുതൂ , മാറ്റങ്ങള്‍ സൃഷ്ടിക്കൂ !!!

ഈ പോസ്റ്റിനെ പിന്തുണക്കുന്നുവെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ !

Take a pen!
Hurry up!
Write for the blinds and handicapped!
Hand over it to railway station master tomorrow!

If all the travelers do the same, we can make changes!

Label: our railway station infrastructure are not compatible for such people.

Passengers associations and groups can contribute highly!

Do Write, make changes!



Share if you support!!








കൊച്ചി: ചൊവ്വാഴ്ച രാവിലെ 11 ന് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയവരെല്ലാം അത്ഭുതപ്പെട്ടു. സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ടിക്കറ്റ് പരിശോധകരും കറുത്ത തുണി കൊല്‍് കണ്ണ് മറച്ച് അന്ധന്മാരെ പോലെ കൈയില്‍ വടിയുമായി റെയില്‍വേ സ്റ്റേഷനിലും പ്ളാറ്റ് ഫോമിലും ചായക്കടയിലും കാത്തിരുപ്പ് മുറികളിലും പരതി നടക്കുന്നു. ചുമടെടുക്കുന്ന പോര്‍ട്ടര്‍മാര്‍ അവശരായി വീല്‍ ചെയറുകളിലിരുന്ന് കഷ്ടപ്പെട്ട് നിരങ്ങി നീങ്ങുന്നു. കൂടെ കുറെ വിദേശികളും സ്വദേശികളും നടന്നു വഴി കാട്ടുന്നു. കാര്യമെന്തന്നെു തിരക്കി ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക് പിന്നാലെ നടക്കുന്നു. അവസാനമാണ് മനസിലാകുന്നത്, അന്ധന്മാരും ശാരീരിക വൈകല്യം കുറഞ്ഞവരും റെയില്‍ വെ സ്റേഷനില്‍ വന്നാല്‍ അനുഭവിക്കുന്ന ദുരിതം എന്തൊക്കെയെന്നു മനസിലാക്കി കൊടുക്കാനും അതിനു പരിഹാരം ഉല്‍ാക്കാനും ഉദ്ദശേിച്ച് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചക്ഷുമതി എന്ന സംഘടനയുടെ  നേതൃത്വത്തിലാണ് ഈ പരിപാടി നടന്നത്. ആദ്യം കണ്ണ് കെട്ടിയവരെ ആള്‍ക്കൂട്ടതിലേക്ക് ഇറക്കി വിട്ടു. ആളുകള്‍ അവരോടു എങ്ങനെ പെരുമാറിയെന്ന് മനസിലാക്കി. എല്ലാവരും ട്രെയിനില്‍ കേറുന്നതിന്‍്റെ തിക്കിലും തിരക്കിലും ഇവരെ തള്ളിമാറ്റിയതായും ട്രെയിനിലേക്ക് കയറാന്‍ സഹായിച്ചില്ലന്നെും പരിപാടിയില്‍ കഥാപാത്രങ്ങളായവര്‍ പിന്നീട് വെളിപ്പെടുത്തി. ടോയ്ലെററിലേക്ക് പോകാന്‍ വീല്‍ ചെയറിലത്തെിയയാള്‍ക്ക് ചവിട്ടുപടി തടസമായി. വീല്‍ ചെയറുകള്‍ക്ക് പോകാന്‍ പറ്റുന്ന വിധമുള്ള വഴി നിര്‍മിക്കണമെന്നു ഈ പ്രശ്നം നേരിട്ട കഥാപാത്രമായ പോര്‍ട്ടര്‍ സുധീര്‍  ആവശ്യപ്പെട്ടു. കഴിയുന്ന വിധം ശാരീരിക വൈകല്യമുള്ളവരെ സഹായിക്കാന്‍ സ്റ്റേഷനിലെ പോര്ടര്മാര്‍ സഹായിക്കുമെന്നും അദ്ദഹേം ഉറപ്പു നല്‍കി. അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ചവിട്ടു പടികള്‍ കയറാന്‍ കൂടി ആരും സഹായിച്ചില്ലന്നെും അതിനുള്ള സഹായം നല്‍കാനുള്ള ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലന്നെും അവര്‍ വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതിലൂടെ കുറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതായി ചക്ഷുമതിയിലെ അംഗമായ ലക്ഷ്മി 'മാധ്യമ'ത്തോട്പ റഞ്ഞു. എറണാകുളത് സംഘടിപ്പിച്ച പരിപാടിയിലൂടെ വൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞെന്നു അന്ധയായി തല്‍ക്കാലത്തേക്ക് അഭിനയിച്ച ഉദ്യോഗസ്ഥ സൂസന്‍ പറഞ്ഞു. മാറ്റങ്ങള്‍ക്കായി ഒത്തൊരുമിച്ചു നടപടികള്‍ സ്വീകരിക്കുമെന്നും വൈകല്യമുള്ളവരെ സഹായിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ബ്രെയിലീ വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നാ സംഘടനയുടെ പ്രതിനിതികളായ  ജാക്വിലിന്‍, ബ്രൂസ്, ടിഫാനി, മംഗ്ലി, തായോ, സ്ട്രിഫി എന്നിവരും പരിപാടിയില്‍ പങ്കടെുത്തു

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

പുന്നയൂര്‍ക്കുളത്തെ പെണ്‍കുട്ടി !

RASIYA
ഡല്‍ഹിയെ തല്ക്കാലം മറക്കാം 
കേരളത്തിലേക്ക് നോക്കൂ 
തൃശൂരിലെ പുന്നയൂര്‍ക്കുളം  അകലാട് കൊല്ലംപറമ്പില്‍ വീട്ടിലെ നാലാങ്ങളമാരുടെ  ഒരേയൊരു പെങ്ങളുടെ ദുര്‍ഗതി കാണുക 
ചോവ്വാഴ്ച രാത്രി  മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. മകളായ റസിയയെ (25) കാണാനില്ലെന്ന്   പിതാവ് അബൂബക്കര്‍ , മാതാവ് ഷെരീഫ എന്നിവര്‍  വടെക്കക്കാട്‌ പോലീസില്‍ പരാതി നല്‍കി  
അന്വേഷണം നടന്നു വരുന്നതിനിടെയാണ് കണ്ടാണത്ത്  വീട്ടില്‍ മുസ്തഫ തന്റെ വീട്ടു മുറ്റത്ത്‌  നിന്നും അതിരൂക്ഷമായ ദുര്‍ഗന്ധം വരുന്നതായി മനസിലാക്കി [പോലീസില്‍ അറിയിച്ചത്. തുടര്‍ പരിശോധനയില്‍ കാണാതായ പെണ്‍കുട്ടിയെ ഇവിടെ കൊന്നു കുഴിച്ചു മൂടിയതായി കണ്ടെത്തി. ശനിയാഴ്ച പോസ്ടുമോര്‍ത്ടം നടക്കും.
അറിയേണ്ട രണ്ടു കാര്യങ്ങള്‍ ഇവയാണ്-  മുസ്തഫയുടെ സഹോദരന്‍ നൂറുദ്ദീന്‍ (38) റസിയയെ കെട്ടിച്ചു തരാന്‍ മതാപിതാകളോട്  ആവശ്യപ്പെട്ടിരുന്നു . ഇയാള്‍ രണ്ടു വിവാഹം കഴിച്ചതിനാലും ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാലും വീട്ടുകാര്‍ നിരസിച്ചു. റസിയയെ കാണാതായതിന്റെ അന്നും തലേന്നും നൂറുദ്ദീനും  മറ്റു ചിലരും പരിസരത്ത് മദ്യപിച്ചു അലഞ്ഞു തിരിഞ്ഞു നടന്നതായി പറയപ്പെടുന്നുണ്ട് 
രസിയ ഇയാളുമായി പ്രണ യത്തി ലായിരുന്നുവെന്നും  സഹോദരങ്ങള്‍ അവളെ പറഞ്ഞു മനസിലാക്കി പിന്തിരിപ്പിച്ചുവെന്നും പറയപ്പെടുന്നുണ്ട്.

കൊന്നത് ആരാകാം ??
നൂറു ദ്ദീനൊ, വീട്ടുകാരോ??

ആരായാലും ഒരു ജീവന് ഇത്ര വിലയില്ലാതാക്കി കളഞ്ഞല്ലോ, കഷ്ടം !!

ടാഗ്  : സൗമ്യ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികം- ഗോവിന്ദ ചാമിയെ കൊല്ലാന്‍ കൊടുവാള്‍ എടുക്കുന്നവര്‍ ഈ പെണ്‍കുട്ടിയ്ക്ക് വേണ്ടി മിണ്ടുമോ?? കാത്തിരിക്കാം

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...