2015, നവംബർ 7, ശനിയാഴ്‌ച
ഞാന്‍ വലിയ കോളജുകളില്‍ പഠിച്ചില്ല, എന്‍റെ പുണ്യം
2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച
കത്തോലിക്കാ സഭയോടുള്ള പ്രണയം നിമിത്തം
2015, മേയ് 20, ബുധനാഴ്‌ച
മനുഷ്യത്വമുള്ള ഫിലിപ്പൈനികൾ
റോഹിങ്ക്യകൾ മുസ്ലിമുകൾ ആണെന്നതു കൊണ്ട് ബുദ്ധിസ്റ്റുകൾ കൊന്നു കൊലവിളിക്കുന്നു എന്ന് വായിച്ച് കേട്ട വാർത്തകൾ! അവർ മുസ്ലീങ്ങളായത് കൊണ്ട് ബുദ്ധിസ്റ്റുകളെ ആരും അപലപിക്കുന്നില്ലല്ലോ എന്ന് ഇരവാദ വിലാപങ്ങൾ! നടുക്കടലിൽ കേഴുന്ന അവരുടെ പടങ്ങൾ എടുത്ത് അതിലും വലിയ സാമുദായിക ഇരവാദം. എങ്കിൽ ഇസ്ലാം ഭരണകൂടങ്ങൾ ആയ മലേഷ്യയും തായ് ലന്റും സ്വീകരിക്കുമെന്ന അവരുടെ മോഹങ്ങൾ പൊലിഞ്ഞപ്പോൾ സ്വപ്നവും പ്രതീക്ഷയും അഭയവും നൽകാൻ മനസു കാണിച്ചത് ഫിലിപൈൻ .
എവിടെയാണ് മതം? എന്തുണ്ട് അതിന് പ്രസക്തി?. ജീവിത ക്ലേശങ്ങൾ വരുമ്പോൾ സഹജീവിയെ സഹായിക്കാൻ മനസു കാണിക്കാത്ത മതം എന്തിനാണ് ? മനുഷ്യത്വം പ്രയോഗിക്കാൻ തയ്യാറല്ലാത്ത മതം കൊണ്ട് ഈ ലോകത്തിന് എന്തു മെച്ചമുണ്ട്?
പത്തു രൂപ കൊടുത്താൽ പത്തു ദിവസം കൂടെക്കിടക്കുന്ന പെണ്ണുങ്ങൾ, അച്ഛനാരെന്നറിയാത്ത മക്കളുടെ അമ്മമാർ എന്നിവരുടെ നാട് എന്നും ധാർമികത ഇല്ലാത്തവരുടെ രാജ്യമെന്നു മൊക്കെ ഏറെ ചീത്ത പ്പേരുണ്ട് ഫിലിപ്പൈ നി ന്. എന്നാൽ ധാർമിക പ്രസ്ഥാനങ്ങൾ കയ്യൊഴിഞ്ഞപ്പോൾ ഇവരേ ഉണ്ടായുള്ളൂ.
"അവർ ഇസ്ലാം, ഇവർ കൃസ്ത്യൻ എന്നിട്ടും നടു കടലിൽ നിന്നും കരയിലേക്കൊരു ജീവിതപ്പാലം ഇട്ടു കൊടുക്കാൻ അവരേ ഉണ്ടായുളളൂ, ഛായ് മുസ്ലിം രാജ്യങ്ങൾ അവരെ കാറിത്തുപ്പി കളഞ്ഞല്ലോ!" എന്ന് 'മതം' പറഞ്ഞ് മനുഷ്യത്വം എന്ന വലിയ വാക്കിന്റെ വില കളയരുത്. അല്ലെങ്കിലും മതമല്ല ,മനുഷ്യത്വം തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും മഹത്വമുള്ള സംസ്ക്കാരം.
2015, മേയ് 17, ഞായറാഴ്‌ച
ലുക്ക് ഔട്ട് നോട്ടീസും പളളിയിലച്ചനും.
ലൈംഗിക വികാരമടക്കാൻ കഴിയില്ലെങ്കിൽ ബ്രഹ്മചാരികൾക്ക് സഭ നൽകിയ വൈദിക വസ്ത്രം അഴിച്ചു വച്ച് ഇറങ്ങിപ്പോകണം. അല്ലെങ്കിൽ ലൈംഗിക ബന്ധം പുലർത്താൻ ഏതൊരാണിനും ഉണ്ടായേക്കാവുന്ന പ്രകൃതി വാസന പരിഗണിച്ച് ബ്രഹ്മചര്യം ആവശ്യമില്ലെന്ന് കത്തോലിക്ക സഭയങ്ങ് തീരുമാനിക്കണം. ഇതിലേതെങ്കിലും നടന്നാലും ഇല്ലെങ്കിലും ലൈംഗിക പീഢനം ക്രിമിനൽ കുറ്റമാണെന്ന് എല്ലാ വ്യക്തികൾക്കുമൊപ്പം പാതിരിമാർക്കും പഠിപ്പിച്ചു കൊടുക്കണം. അതുമല്ലെങ്കി ൽ പലനാൾ കട്ടാൽ ഒരു നാൾ പിടിയിൽ ആകുമെന്ന് ഓർമയെങ്കിലും വേണം. ഒപ്പം, ചാണകം ചുമന്നവനെ ചാരിയാൽ ചാരുന്നവനും കൂടി നാറുമെന്ന് തെറ്റുകാരനെ ന്യായീകരിക്കുന്ന സഭാ മേലധികാരികളും ഓർക്കണം. ഇല്ലെങ്കിൽ, ഇതിനൊപ്പം കൊടുത്ത പത്രക്കട്ടിംഗിൽ ചിരിച്ചിരിക്കുന്ന അച്ചനെ പോലെ പേരുദോഷമുണ്ടാക്കുന്ന കുഞ്ഞാടിൻ ഇടയൻമാർ ഇനിയും ഉണ്ടാകും.
2015, മാർച്ച് 25, ബുധനാഴ്‌ച
കോടതിയാണ് ഇപ്പോഴാ ദൈവം
രാജ്യത്തിന് ഭരണഘടന അനുവദിച്ചു നല്കിനയ മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ആ ഭരണഘടനയെ പോലും കവച്ചു വച്ച് ജനങ്ങളെ നിശബ്ദരാക്കാന്‍ ഈ കരിനിയമങ്ങളെ സര്‍ക്കാര്‍ കൂട്ടുപിടിച്ചു. ഇന്റര്‍നെറ്റില്‍ അഭിപ്രായം പറയുന്നവരെയും പ്രതികരിക്കുന്നവരെയും ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഇന്ത്യയെന്ന മതേതര , ജനാധിപത്യരാജ്യത്തിന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ഒന്നായിരുന്നു.
ഒരാളെ അറസ്റ്റ് ചെയ്‌താല്‍/ ചെയ്യിപ്പിച്ചാല്‍ കുറെ പേര്‍ നിശബ്ദരാകും എന്നതായിരുന്നു അവരുടെ കുടില തന്ത്രം. പുതിയ സര്ക്കാാരും അവരുടെ പിണിയാളുകളായി അധികാരത്തെ ചുഴറ്റി വീശിയ ചില സംഘടനകളും ഇന്ത്യയെ ഉഴുതു മറിക്കാന്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ ഒരു തിരുത്തല്‍ ശക്തിയായി വളര്ന്നുയ വരുന്നത് തടയിടാന്‍ അവര്‍ ഇതൊരു കൊടുവാളായി ഉപയോഗിച്ചു. ഒരു അടിയന്തിരാവസ്ഥക്കാലം ഉടന്‍ വന്നേക്കും എന്ന തോന്നല്‍ ശക്തമായിരുന്നു.
ഒരു മാധ്യമ പ്രവര്‍ത്തക , ബ്ലോഗ്ഗര്‍, നവമാധ്യമത്തെ അഭിപ്രായ പ്രകടനത്തിനായി ഉപയോഗിക്കുന്ന സാധാരണക്കാരി എന്ന മൂന്നു നിലകളില്‍ ഈ വിധിയെ അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്.
ഐ ടി ആക്ടിലെ ഈ കരിംവകുപ്പ്ഉപയോഗിച്ച് എന്നെ നിശബ്ദയാക്കാം എന്ന് കരുതിയ ചില സംഘി സംഘടനകളോടുള്ള പോരാട്ടം കഴിഞ്ഞ വര്ഷം അവസാനം ഞാന്‍ ആരംഭിച്ചിരുന്നു. അധികാരം ഏകാധിപത്യഭരണത്തിനായി ഉപയോഗിച്ച് തുടങ്ങിയ അവര്‍ക്കൊപ്പം പരിചയക്കാരായ ഏതാനും ചില പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു എന്നാണു ഖേദകരം.
കോഴിക്കോട് ഡൌണ്‍ ടൌണ്‍ തല്ലിതകര്ത്ത യുവ മോര്‍ച്ച ക്കെതിരെ ഏറ്റവും തുടക്കത്തില്‍ തന്നെ പ്രതികരിച്ച ഒരാളായിരുന്നു ഞാന്‍. എന്‍റെ പോസ്റ്റ് ഹിന്ദു മതത്തിനു എതിരാണെന്നുള്ള പ്രചരണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘി സംഘടനകളും അനുഭാവികളും ശക്തമാക്കി. വധഭീഷണി ഒരുപാടു ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പരാതികള്‍ ഒഴുകി. എന്നാല്‍ ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്നു കണ്ട് അവര്‍ ഐടി ആക്ടിലെ ഈ വകുപ്പ് ഉപയോഗിച്ച് എനിക്കെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതികള്‍ നല്‍കി.
. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പരാതി അവര്‍ നല്‍കിയിരുന്നു.. അത് കാണിച്ചായി അടുത്ത ഭീഷണി. എന്നാല്‍ വരുന്നത് വരുന്നിടത്ത് വച്ച് തീര്‍ക്കാം എന്നും അങ്ങനെയൊന്ന് വന്നാല്‍ കോടതിയില്‍ ബോധിപ്പിക്കാം എന്നുമായിരുന്നു നിലപാട്. കോടതിയില്‍ വിശ്വാസം ഉളളത് കൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുക്കാന്‍ സാധിച്ചത്.
പല കേസുകളും തള്ളിപ്പോയി. ചുംബന സമരം കൊച്ചിയില്‍ നടന്നപ്പോള്‍ തല്ലാന്‍ തിരുവനന്തപുരത്ത് നിന്നും വന്ന ചിലര്‍ നേരെ ഹൈകോടതിയില്‍ പോയി പരാതി നല്കി . ഐടി ആക്റ്റ് പ്രകാരം കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം എന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യത്തില്‍ മട്ടാഞ്ചേരി പോലീസിനോട് റിപ്പോര്ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയാല്‍ പരാജയപ്പെടുമെന്ന ആശങ്ക കൊണ്ടാണെന്ന് തോന്നുന്നു, പരാതി നല്‍കിയവര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിനു മൊഴി നല്‍കാന്‍ തയ്യാറായില്ല. മറ്റൊരാള്‍ എഴുതിയ ഒരു പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തിരുന്നത് ആണ്‍ അവരെ പ്രധാനമായും ചൊടിപ്പിച്ചത്. ഷെയര്‍ ചെയ്താലും ലൈക് ചെയ്താലും ഈ വകുപ്പ് പ്രകാരം ജയിലിലടക്കാം.

കേരളത്തില്‍ സല്‍മാന്‍ വിഷയം ഉണ്ടായപ്പോഴും മുംബൈയില്‍ ശിവസേന നേതാവ് ബാല്തക്കെരെയുടെ മരണത്തിന് ശേഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിഷയത്തില്‍ പ്രതികരിച്ച ഷഹീന്‍ , രേണു എന്നിവരുടെ കാര്യത്തിലും അല്ലാതെയുള്ള മറ്റനവധി കാര്യങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തിയ സര്‍ക്കാരുകള്‍ക്ക് ഈ വിധി കനത്ത പ്രഹരം തന്നെയാണ്.
മാധ്യമ പ്രവര്‍ത്തക എന്ന നിലയിലുള്ള ജോലിക്കിടെ പത്രത്താളില്‍ അത്തരം അറസ്റ്റുകളുടെ വാര്‍ത്തകള്‍ നിരത്തിവെക്കേണ്ടി വരുമ്പോള്‍ മനസ്സില്‍ അനുഭവപ്പെട്ട അതേ അമര്‍ഷം സുപ്രീം കോടതിക്കും അനുഭവപ്പെട്ടിട്ടുണ്ടാകണം, അതായിരിക്കും ഈ വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് തോന്നിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉള്ള എന്‍റെ വിശ്വാസത്തിനു ആഴം വീണ്ടും കൂടി.
The capital city still lacks breastfeeding rooms
Women's Centre at Pettah, Trivandrum, Kerala Madhyamam News Thiruvananthapuram : Thousands of people are visiting the state capital f...

-
കര്‍ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്‍. അതോ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള്‍ ഉണ്ടാക്...
-
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ഒടുവില്‍ ശ്വേത പ്രസവിച്ചു . പൊന്ന് പോലൊരു പെണ്‍കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയ...