ഇന്നലെ ഞാന്‍ യൂട്യൂബില്‍ കൊണ്ട് വന്നിട്ട വ്ലോഗ് ഇന്ന് മാതൃഭൂമി ലോഗിന്‍ എന്ന പരിപാടിയില്‍ കണ്ടിരുന്നോ ?? എന്റമ്മോ ഓസ്കാര്‍ കിട്ടുന്നവര്‍ക്ക് എന്തോരം സന്തോഷം ഉണ്ടാകുമെന്ന് ആലോചിക്കാന്‍ കൂടി പറ്റണില്ല. വരുണ്‍ ചേട്ടന്‍ അവതരിപ്പിക്കുന്ന ആ വിഭാഗത്തിലെ ഇന്‍ട്രോ കാണൂ
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ജീവിതത്തില്‍ ഒന്നിനെ കുറിച്ചും വ്യാകുലപ്പെടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര സന്തോഷമായേനെ! ജീവിതം നരകതുല്യമായ അസുഖങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഈയൊരു ആശ സ്വപ്നം കാണാന്‍ പോലും കഴിയാറില്ല. പക്ഷെ, അങ്ങനെ ഒരു നിമിഷം വന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന് വെളിവാക്കുന്ന ഒരു വീഡിയോ ഇന്‍്റര്‍നെറ്റ് ലോകത്ത് വൈറല്‍ ആകുകയാണ്.
' if only for a second' എന്ന പേരിലുള്ള ഈ വീഡിയോ ഒരാഴ്ച കൊണ്ട് ഒരു കോടിക്ക് മേല്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ബെല്‍ജിയം ആസ്ഥാനമായി കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിമി ഫൗണ്ടേഷന്‍ അത്തരമൊരു സന്ദര്‍ഭം ഒരുക്കി. തെരഞ്ഞെടുക്കപ്പെട്ട 20 രോഗികള്‍. അവരെ ഒരു മേക് അപ്പ് സ്റ്റുഡിയോയില്‍ പ്രവേശിപ്പിച്ചു. അവരുടെ ജീവിത കഥ ചോദിച്ചറിഞ്ഞു. ആഗ്രഹങ്ങള്‍ ആരാഞ്ഞു. ഒടുവില്‍ ഓരോരുത്തരെ സ്റ്റുഡിയോയിലെ കണ്ണാടിക്കു മുന്നില്‍ കൊണ്ട് വന്നിരുത്തി . പലര്‍ക്കും അല്പം മുടിയോ ചിലര്‍ക്ക് മൊട്ടത്തലയോ ആയിരുന്നു ഉണ്ടായിരുന്നത് .
മേക്ക് അപ്പ് അവസാനിച്ച ശേഷം മാത്രമേ കണ്ണ് തുറക്കാവൂ എന്ന് അവരോടു ആവശ്യപ്പെട്ടിരുന്നു. മേക്കപ്പിന് ശേഷം അവരെ മറ്റൊരു വലിയ കണ്ണാടിക്കു മുന്നില്‍ ഇരുത്തി. ആ കണ്ണാടിക്കു പുറകില്‍ ഒരു ക്യാമറ മാന്‍ നിലയുറപ്പിച്ചിരുന്നു.
കണ്ണ് തുറന്നു സ്വയം കാണുമ്പോള്‍ ഉള്ള അവരുടെ ഭാവം പകര്‍ത്താനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. ഒടുവില്‍ ഊഴം വന്നു. കണ്ണ് തുറന്ന അവര്‍ അത്ഭുതവും സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് മിഴിച്ചു. ചിലര്‍ മതി മറന്നു ചിരിച്ചു. അതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവ പിന്നീട് രോഗികള്‍ക്ക് മുന്നില്‍ വലിയ കാന്‍വാസുകളിലാക്കി ചുമരില്‍ പ്രകാശിപ്പിച്ചു. ഓരോ ചിത്രങ്ങളില്‍ നിന്നും മറ നീക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ മനസ് നിറഞ്ഞ് ചിരിച്ചു. അത് പുസ്തകമായി ഇറക്കിയത് രോഗികള്‍ ബന്ധുക്കളുമായി നോക്കുന്നതും ആഹ്ളാദിക്കുന്നതുമാണ് അവസാന കാഴ്ച.
കൊച്ചി: ജീവിതത്തിന്‍െറ റിയാലിറ്റി ഷോയില്‍ സംഗീത രാജഹംസമായ ചന്ദ്രലേഖക്ക് മലയാള സിനിമ പിന്നണിയില്‍ അരങ്ങേറ്റം. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ലക്ഷങ്ങളുടെ മനംകവര്‍ന്ന ഗായിക, എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന ‘ലൗ സ്റ്റോറി’യിലൂടെയാണ് സിനിമയിലേക്കു ചുവടുവെച്ചത്.
‘കണ്‍കളാലൊരു കവിതയെഴുതാന്‍ വന്നുവോ കിളിവാതിലില്‍’ എന്ന ഗാനത്തിന്‍െറ റെക്കോര്‍ഡിങ് വ്യാഴാഴ്ച പാലാരിവട്ടം ജനതാറോഡിലെ ഫ്രെഡി സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി. സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളിലൂടെ സിനിമാഗാന രംഗത്തേക്ക് ഉയര്‍ത്തപ്പെട്ട മലയാളത്തിന്‍െറ ആദ്യ ഗായികയാണ് ചന്ദ്രലേഖ. പുതുമുഖ ഗായികക്കായി നിര്‍മാതാവ് മിലന്‍ ജലീലും സംവിധായകന്‍ പ്രശാന്തും അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ചന്ദ്രലേഖയുടെ പാട്ട് കേട്ടത്. ‘രാജഹംസമേ മഴവില്‍ കൊടിയില്‍’ എന്ന ഗാനം ഫേസ്ബുക്കിലൂടെ കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ളെന്ന് പ്രശാന്ത് പറയുന്നു.
അങ്ങനെയാണ് പത്തനംതിട്ട കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ വീട്ടിലത്തെിയത്. പാട്ട് ചിട്ടപ്പെടുത്തിയ ഡേവിഡ് ഷോണ്‍, ഗാനരചയിതാവ് സുധി കൃഷ്ണ എന്നിവരുടെയും ആദ്യ സിനിമയാണിത്. സംഗീതം പഠിക്കാത്തതിന്‍െറ ചില ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പറഞ്ഞുകൊടുത്തത് മനസ്സിലാക്കി 10 മിനിറ്റുകൊണ്ട് പാട്ട് പഠിച്ച ചന്ദ്രലേഖ മികച്ച ഭാവത്തോടെ തന്നെ പാട്ട് പൂര്‍ത്തിയാക്കി. സിനിമയില്‍ പാടാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഫേസ്ബുക്കിലെയും യൂട്യൂബിലെയും കൂട്ടായ്മയാണ് അതിനു വഴിയൊരുക്കിയത്. അതുകൊണ്ടുതന്നെ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലെ പ്രേക്ഷകര്‍ക്കാണ് തന്‍െറ പാട്ട് സമര്‍പ്പിക്കുന്നതെന്നു ചന്ദ്രലേഖ പറയുന്നു.
ഗാനം പാടിയ ആദ്യദിനം തന്നെ തരംഗമായി. റെക്കോഡിങ് നടന്ന് മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ഹിറ്റായത്. ഡേവിഡ് ഷോണ്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്‍െറ റെക്കോഡിങ് സിബി മലയില്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്.
. മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിന് ഷെയറുകളും കമന്‍റുകളും കൊണ്ട് സൈബര്‍ലോകത്ത് ചന്ദ്രലേഖ നിറഞ്ഞു. അടൂര്‍ പറക്കോട് പരേതനായ രാഘവന്‍െറയും തങ്കമ്മയുടെയും മകളായ ചന്ദ്രലേഖ വിവാഹത്തോടെയാണ് പത്തനംതിട്ടയിലത്തെുന്നത്. പത്തനംതിട്ട എല്‍.ഐ.സി ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായ രഘുനാഥാണ് ഭര്‍ത്താവ്.
ഇനിയെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന ആഗ്രഹമാണ് ചന്ദ്രലേഖക്കിപ്പോഴുള്ളത്. സ്വന്തമായി ഇ-മെയില്‍ വിലാസമോ, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത ചന്ദ്രലേഖയുടെ പാട്ട് ഭര്‍ത്താവ് രഘുനാഥിന്‍െറ അനുജന്‍ ദര്‍ശനാണ് 2012 സെപ്റ്റംബറില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. സമീപകാലത്ത് മറ്റാരോ വീണ്ടും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് പാട്ട് ഹിറ്റായത്. .