Nurse എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Nurse എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കില്ലെന്ന്




മഹാരാഷ്ട്രയിൽ നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നഴ്സിംഗ് സ്കൂള്‍ ഡയറക്ടറായ വൈദികന്‍ അന്യായമായി തടഞ്ഞു വെച്ചതായി മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹാരാഷ്ട്ര സത്താറ ജില്ലയില്‍ പാഞ്ചാഗനിയില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ എയര്‍ കോളജ് ഓഫ് നഴ്സിങ്ങ് എന്ന സ്ഥാപനത്തില്‍ 2009-2013 വര്‍ഷത്തില്‍ പഠനം നടത്തിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഫാ. ടോമി കരിയിലക്കുളമാണ് സ്ഥാപനത്തിന്‍െറ ഡയറക്ടര്‍. കേരളത്തിലെ ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പ വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും ഇതു ഒഴിവാക്കി ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും നിര്‍ബന്ധപൂര്‍വം വായ്പയെടുപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കോഴ്സ് ഫീസായ നാലു ലക്ഷമാണ് പലിശ രഹിത വായ്പയായി നല്‍കിയത്. കോഴ്സ് പൂര്‍ത്തിയാക്കി 60 മാസങ്ങള്‍ക്കുശേഷം വായ്പ തുക തീര്‍ത്താല്‍ മതിയെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, പഠന ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ 5.35 ലക്ഷം രൂപ നല്‍കി ലോണ്‍ തിരിച്ചടച്ചതിന്‍െറ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ നല്‍കൂവെന്നായിരുന്നു മാനേജ്മെന്‍റിന്‍െറ നിലപാട്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് പരാതി നല്‍കി. സംഘടന ഇടപെട്ടതോടെ നാലുലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് ഡയറക്ടര്‍ ഉറപ്പു നല്‍കി. എന്നാല്‍, പണവുമായി ചെന്നപ്പോള്‍ സബ്സിഡിയായി വിദ്യാര്‍ഥികള്‍ക്കുലഭിക്കേണ്ട 1.35 ലക്ഷം രൂപ നല്‍കണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടതായും പരാതിപെടുന്നവര്‍ക്കെതിരെ  ഭീഷണി മുഴക്കിയതായും മാതാപിതാക്കള്‍ ആരോപിച്ചു. ബാങ്കുമായുണ്ടാക്കിയ  രഹസ്യ ധാരണയില്‍ വാര്‍ഷിക ഗഡുക്കളായി പിന്‍വലിക്കേണ്ട തുക ഡയറക്ടര്‍ കാലാവധിക്കുമുമ്പേ കൈക്കലാക്കിയതായി രേഖകളില്‍ വ്യക്തമാണ്. പഠന ശേഷം മാനേജ്മെന്‍റ് നിര്‍ദേശ പ്രകാരം ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളത്തിന്‍െറ ഭൂരിഭാഗവും ഡയറക്ടര്‍ കൈക്കലാക്കുകയാണ്. സുപ്രീംകോടതി വിധിയിലൂടെ നിറുത്തിവെച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയില്‍ നിര്‍ബന്ധ പൂര്‍വം വിദ്യാര്‍ഥികളെകൊണ്ട് ഒപ്പുവെപ്പിച്ചതായും അവര്‍ കുറ്റപ്പെടുത്തി. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂലമായ യാതൊരു നടപടിയും സ്വീകരിച്ചില്ളെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കളായ ടി.പി. കുര്യന്‍, ഒ.എം. ജോണ്‍, തോമസ് ആന്‍റണി, കെ.എം. മാത്യു, ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ തോമസ് പി. ജോര്‍ജ്, മാത്യു അലക്സാണ്ടര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

2013, ജൂൺ 13, വ്യാഴാഴ്‌ച

പുരുഷ നഴ്സുമാര്‍ !




സ്വകാര്യ ആശുപത്രികളില്‍ വേതന വര്ധനക്കുള്ള സമരങ്ങള്‍ക്ക്  മുന്കൈ എടുത്തതിനാല്‍ പുരുഷ നഴ്സുമാരെ ആശുപത്രികളില്‍ ജോലിക്കെടുക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ നിയമസഭയിലെ മറുപടി  കുറ്റസമ്മതമാണെന്ന് ആരോപിച്ച് ഒരു വിഭാഗം നഴ്സുമാര്‍ രംഗത്തെത്തി. സ്ത്രീ-പുരുഷ ഭേദമെന്യേ ഓരോ കൊല്ലവും പഠിച്ചിറങ്ങുന്നവരില്‍ 20 ശതമാനം പേര്‍ പുരുഷ നഴ്സുമാരാണ് .  എന്നാല്‍  കഴിഞ്ഞ രണ്ടു വര്‍ഷമായി 100 ല്‍ താഴെ 
പുരുഷ നഴ്സുമാരെ മാത്രമാണ് കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പ്രവേശിപ്പിച്ചത്. സമരം ശക്തമായിരുന്ന എറണാകുളത്തു  ആശുപത്രികളില്‍ പുതുതായി  ജോലിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം പത്ത് .ട്രെ യ്നിംഗ് നിര്‍ബന്ധമാണെന്ന് സര്‍ക്കാരും തൊഴില്‍ വകുപ്പും സ്വകാര്യ കോളെജുകളും സംയുക്തമായി സ്വീകരിച്ച തീരുമാനമുണ്ട്. എന്നിട്ടും   അത്തരം പരിശീലനത്തിന് പോലും പുരുഷ നഴ്സുമാരെ പ്രവേശിപ്പിക്കുന്നില്ലെന്ന ആരോപണം കഴിഞ്ഞ കുറെ കാലങ്ങളായി ശക്തമാണ്. പല തവണ നഴ്സിംഗ് മേഖലയിലെ പല സംഘടനകളും വിഷയം മന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ട് വന്നെങ്കിലും അന്നെല്ലാം ആ ആരോപണങ്ങള്‍ അവഗണിച്ചു.  പുരുഷ നഴ്സുമാര്‍ക്ക് സംവരണം വേണം എന്ന് സമരങ്ങള്‍ ആരംഭിച്ച കാലം മുതല്‍ എല്ലാ സംഘടനകളും ആവശ്യം ഉയര്‍ത്തിയിരുന്നു. 35 ശതമാനം സംവരണം വേണമെന്നാണ്‌ ആവശ്യം . എന്നാല്‍ ഇത് അംഗീകരിച്ചു കൊടുക്കാന്‍ ആരും തയ്യാറായില്ല. പുരുഷ നഴ്സുമാര്‍ വന്നതിനു ശേഷമാണ് സ്ത്രീ നഴ്സുമാരടക്കം എല്ലാവരും സമരത്തിന്‌ ധൈര്യം കാണിച്ചതെന്ന് പല സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും പരസ്യമായും രഹസ്യമായും പ്രസ്താവിച്ചിരുന്നു. സമര കാലഘട്ടത്തില്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് മര്‍ദ്ദനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ വിധേയരായതും പുരുഷ നഴ്സുമാരാണ്.  അടുത്തമാസം ഡല്‍ഹി ജന്തര്‍മന്തറിലും തുടര്‍ന്ന്‌ തിരുവനന്തപുരം സെക്രട്ടേറിയറ്റിലും ഇതിനെതിരെ സമരം ആരംഭിക്കാന്‍ യുനൈറ്റഡ്‌ നഴ്സസ് അസോസിയേഷന്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.  ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നിവേദനവും സമര്‍പ്പിച്ചിരുന്നു. നഴ്‌സിംഗ്‌ കോളജുകളില്‍ പുരുഷന്മാര്‍ക്ക്‌ അഞ്ചുശതമാനം സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആണ്‍- പെണ്‍ ഭേദമില്ലാതെയും  നിയമനം നല്‍കുന്നുണ്ട് . സമരം ശക്തമായ കാലത്ത് സമരഹ്ടിനു നേതൃത്വം കൊടുത്ത പുരുഷ നഴ്സുമാരെ ജോലിയില്‍ നിന്ന് പുരതാക്കിയും ആശുപത്രികള്‍ പ്രതികാരം ചെയ്തു.  വനിതാ നഴ്സുമാര്‍ ഒന്നും മിണ്ടാതെ പണിയെടുക്കുമെന്നും പുരുഷ നഴ്സുമാര്‍ പ്രതികരിക്കുമെന്നും ആശുപത്രി മാനേജ്മെന്റുകള്‍ക്ക് ബോധ്യമുണ്ട്. എം.എ ബേബി, കെ.കെ നാരായണന്‍, ബി.ദി ദേവസ്യ, കെ.കെ ലതിക എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് കഴിഞ്ഞ ദിവസം മന്ത്രി ഈ കാര്യം അറിയാമെന്ന് പ്രതികരിച്ചത്. ഇതോടെ , വിഷയത്തില്‍ സ്വകാര്യ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ട് വരണമെന്ന നഴ്സുമാരുടെ  ആവശ്യം   കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ഭണ്ഡാരത്തിലിട്ട മുതല്‍ തിരിച്ചു കൊടുക്കില്ല

 മിസ്സിസ് മോണിക്ക വാര്‍ത്താ സമ്മേളനത്തില്‍ 


മോണിക്ക എന്നെ സംബന്ധിച്ചിടത്തോളം അമ്മൂമ്മയാണ്.  അവരെ ഈ വയസാന്‍ കാലത്ത് കോടതിയില്‍ കേറ്റിപ്പിച്ചേ  അടങ്ങൂ എന്ന നിലയിലാണ് സഭയും ചില പുരോഹിതരും. വിഷയം സ്വത്തു തട്ടിപ്പ് !  തട്ടിയത് സഭ, തട്ടിക്കപ്പെട്ടത്‌ മോണിക്ക അമ്മൂമ്മ.  അതും സ്വന്തം അമ്മാവന്‍റെ  മകനായ ബിഷപ്പ് കൂടി കൂട്ട് ചേര്‍ന്ന് പറ്റിച്ചേന്നാണ്  അവര്‍ ആരോപിക്കുന്നത് . ധ്യാന കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശക ആയിരുന്ന അമ്മൂമ്മയെ ധ്യാന ഗുരു  ബ്രെയിന്‍ വാഷ്‌ ചെയ്ത്  ഉണ്ടായിരുന്ന അഞ്ചരഏക്കര്‍ ഭൂമി തട്ടിച്ചെന്ന് ഇവര്‍ പറയുന്നു.  സാക്ഷ്യം പറയാന്‍ വിളിച്ചു കയറ്റുകയും പിന്നീട് അമ്മൂമയില്‍ നിന്നും മൈക്ക്‌ വാങ്ങി അവരുടെ ഭൂമി ധ്യാന കേന്ദ്രത്തിന് ദാനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നെന്നു അറിയിച്ചെന്നും ധ്യാന ഗുരു പറഞ്ഞത് കേട്ട് അവര്‍ അന്ധാളിച്ചു.    അച്ചന്‍ നുണ പറയുന്നുവെന്ന് പറയാഞ്ഞത് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു തര്‍ക്കം വേണ്ടെന്നു വച്ചാണ്. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ പുരോഹിതന്മാര്‍ ''മക്കളില്ലാത്തതിനാല്‍  മോണിക്ക അമ്മൂമ്മയെയും തോമസ്‌ അപ്പൂപ്പനെയും സഹായിക്കാന്‍  തങ്ങള്‍ ഉണ്ട്.  ഹൃദ്രോഗം മൂലവും മറ്റു ചില രോഗങ്ങള്‍ മൂലവും സംസാര ശേഷിയും നഷ്ടപ്പെട്ട തോമസിനെ അമേരിക്കയിലെത്തിച്ച് വിദഗ്ദ ചികില്‍സ നല്‍കും'' എന്നൊക്കെ വാഗ്ദാനം ചെയ്തു. ഒരാഴ്ച പിന്നാലെ നടന്ന ശേഷം അര ഏക്കര്‍ നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ രജിസ്ട്രാറെ കൊണ്ട് വന്നു കാലി മുദ്ര പത്രത്തില്‍ ഒപ്പ് വപ്പിച്ചു.  നാല്പതു കൊല്ലം ജര്‍മനിയില്‍ നഴ്സ് ആയി ജോലി ചെയ്ത മോണിക്ക അമ്മൂമ്മയും ഗവേഷകനായിരുന്ന തോമസ്‌ അപ്പൂപ്പനും  ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടവരായി പെരുവഴിയില്‍ നില്‍ക്കുകയാണ്.



കുഞ്ഞാടുകള്‍ കണ്ണ് തുറക്കേണ്ട സമയമായി. ഇല്ലേല്‍ കര്‍ത്താവ്‌ പോലും പൊറുക്കില്ല. കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങള്‍ സത്യത്തില്‍ നമുക്ക് ആവശ്യമുണ്ടോ? മാനസികമായും ശാരീരികമായും കേടുപാടുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദനെയോ ഡോക്ടറേയോ കാണാനാണ് ബോധമുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ടത് . ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഇടവക പട്ടക്കാരന്‍ ഇല്ലേ?  അതിലും കവിഞ്ഞ എന്ത് രോഗ ശുശ്രൂഷകള്‍ ആണ് നടത്തേണ്ടത് ??  ചികില്‍സ നല്‍കാതെ കൈ കൊട്ടി പാടി രോഗം മാറ്റാന്‍ നോക്കിയിരുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കൂടി ഇപ്പോള്‍   ചികില്‍സ തേടി ഡോക്ടറെ സമീപിച്ചു തുടങ്ങി. പണ്ട് ഈ വിഭാഗങ്ങളെ കുറ്റം  പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ധ്യാന കേന്ദ്രങ്ങളില്‍ കൈകൊട്ടി പാടി രോഗം  ഭേദമാക്കാന്‍ ക്ഷണിക്കുകയും ഭേദമായെന്നു  സ്റ്റേജിലെത്തിയും മാസികകളില്‍ കൂടിയും സാക്ഷ്യം പറയിപ്പിച്ചും കൂടുതല്‍ പേരെ വലയിലാക്കുകയും ചെയ്യിപ്പിക്കുന്നു. ഇതിനു അറുതി വരുത്തണം. അതിനു നേരമായി.


 പുരോഹിത വചനം - ഭണ്ഡാരത്തിലിട്ട  മുതല്‍  സഭ തിരിച്ചു കൊടുത്ത ചരിത്രമില്ല !

2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

കോതമംഗലം നഴ്സുമാരെ പറ്റിച്ച വിധം

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




കോതമംഗലത്തെ നഴ്സുമാര്‍ക്കെതിരെ ആതമഹത്യ ശ്രമത്തിനു പോലീസെടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനമായി. എന്നാല്‍ മറ്റു  കേസുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തര വകുപ്പിന്‍്റെ തീരുമാനം.  ആത്മഹത്യ ശ്രമമുയര്‍ത്തി  ആശങ്കാജനകമായ വിധം സമരത്തിന്‍്റെ ഗതി തിരിച്ചു വിട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ നഴ്സുമാരില്‍ നിന്നും ലഭിക്കുമെന്നാണ്  സര്‍ക്കാരിന്‍്റെ പ്രതീക്ഷ. നേരത്തെ തന്നെ തീരാമായിരുന്ന സമരം 115 ദിവസം വരെ നീട്ടിക്കോണ്ടു പോകാന്‍ ശ്രമിച്ചവരെ കുറിച്ചും പോലിസ് അന്വേഷണം തുടങ്ങി.


സമരം നീട്ടിയതിന് പിന്നില്‍  നഴ്സിംഗ് സംഘടനയുടെ തന്നെ അഭിഭാഷകയാണെന്നു ആരോപിച്ച്  സമരത്തില്‍  പങ്കാളികളായ ഒരു കൂട്ടം നഴ്സുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഹൈകോടതിയില്‍ നടക്കുന്ന ഹരജി വാദം  പല തവണ  മാറ്റി വപ്പിക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. ഓരോ തവണയും ഹാജരായെന്നു പറയുന്നുണ്ടെങ്കിലും ഇതേവരെ അവര്‍ ഹാജരായിട്ടില്ലെന്നും നഴ്സുമാര്‍ ആരോപിച്ചു.  ഹരജി വിധിയാകുന്ന വരെ സമരം നീട്ടിക്കൊണ്ടു പോകാന്‍ നഴ്സുമാരെ  പ്രേരിപ്പിച്ചത് ഈ അഭിഭാഷകയാണ് . ആ ഹരജിയില്‍ വിധി  തനിക്ക് അനുകൂലമായി മാറ്റാന്‍ വിധം ജഡ്ജിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന രീതിയിലുള്ള വ്യാജ അവകാശ വാദങ്ങള്‍ ഇവര്‍ ഉയര്‍ത്തിയെന്നും ആരോപണം ഉണ്ട്. ഇങ്ങനെ നഴ്സുമാരെ സ്വാധീനിച്ച് അവരുടെ സമരം പൊളിക്കാന്‍ മറ്റു ചില താല്‍പ്പര കക്ഷികളുമായി കൂട്ട് ചേര്‍ന്നെന്നും നഴ്സുമാര്‍ ആരോപിക്കുന്നു.  സമര കാലഘട്ടത്തിനിടെ മാനേജ്മെന്‍്റും സമരക്കാരും പരസ്പരം ആരോപണമുന്നയിച്ച് നല്‍കിയ കേസുകള്‍ എല്ലാം ഒത്തു തീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായി പിന്‍ വലിച്ചിട്ടുണ്ട് .



  നേരത്തേ ആശുപത്രിയില്‍  സമരം നടത്തിയ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എന്ന സംഘടനയുമായി   മാര്‍ച്ച് അഞ്ചിന്  എറണാകുളം റീജ്യണല്‍ ജോയിന്‍്റ് ലേബര്‍ കമ്മീഷണരുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പു വച്ചിരുന്നു.   ഈ കരാറോ കിടക്കകളുടെ എണ്ണം ഡി.എം. ഒ തിട്ടപ്പെടുത്തിയതോ  അംഗീകരിച്ച് സത്യവാങ്ങ്മൂലം നല്‍കേണ്ട  സ്ഥിതിയിലേക്ക് നഴ്സുമാരെ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു. സമരം നീട്ടിക്കൊണ്ടു പോയാല്‍ നഴ്സുമാര്‍ക്ക്  ഇതല്ലാതെ  മററു നിവൃത്തിയുണ്ടാകില്ളെന്നും മാനേജ്മെന്‍്റും തത്പരകക്ഷികളും കണക്കു കൂട്ടിയിരുന്നു.  അങ്ങനെയൊരു  സത്യവാങ്ങ്മൂലം ഹൈകോടതിയില്‍  നഴ്സുമാര്‍ നല്‍കിയാല്‍  പുതിയ സമരസംഘടനയായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ 115 ദിവസമായി നടത്തി വരുന്ന  സമരം അനാവശ്യമായിരുന്നു എന്നുള്ള നിഗമനത്തിലേക്ക് കോടതിയെ എത്തിക്കാമെന്ന    പ്രതീക്ഷ  മാനേജ്മെന്‍്റിനും ഉണ്ടായിരുന്നു. അങ്ങനെ വന്നാല്‍ കേരളത്തില്‍ ഇന്ന് നടക്കുന്ന മുഴുവന്‍ നഴ്സിംഗ് സമരങ്ങളെയും അടിച്ചമര്‍ത്താനും സമരം നിരോധിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം കൊണ്ട് വരാമെന്ന പ്രതീക്ഷയും ഹരജിയില്‍ കക്ഷി  ചേര്‍ന്ന എല്ലാ മാനേജ്മെന്‍്റുകള്‍ക്കും ഉണ്ടായി. ഇതിനിടെ ആശുപത്രി കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ശ്രമം ഉയര്‍ത്തി നഴ്സുമാരെ അയക്കാന്‍ ക്രൈം നന്ദകുമാറിന്‍്റെയും നഴ്സിംഗ് സംഘടനയുടെ അഭിഭാഷകയുടെയും നേതൃത്വത്തില്‍ സമരത്തിന്‍്റെ തലേന്ന് നഗരത്തിലെ മറ്റൊരു അഭിഭാഷകന്‍്റെ ഓഫീസില്‍ യോഗം ചേര്‍ന്നെന്ന വിവരങ്ങളും ചോര്‍ന്നു.

ഇതേ അഭിഭാഷക ആശുപത്രി സെക്രട്ടറിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും  ചി.സി ജോര്‍ജ്ജിന്‍െറ നിര്‍ദ്ദേശപ്രകാരമാണ് ക്രൈം നന്ദകുമാര്‍ സമരത്തില്‍ ഇടപെട്ടതെന്നും സൂചനകളുണ്ട്.



_________________________________________________________________________________


ഇപ്പോള്‍ നടന്ന ഒത്തു തീര്‍പ്പു ഫോര്‍മുലയില്‍ കിട്ടിയ ഉറപ്പ്‌ എന്തൊക്കെ ആയിരുന്നു ?മാര്‍ച്ച്‌ അഞ്ചിന് ഒത്തു തീര്‍പ്പു നടത്തിയ കാര്യങ്ങള്‍ പഠന സമിതി അന്വേഷിച്ചു പഠിചു നടപ്പിലാക്കനമോ എന്ന് പഠന സമിതി തീരുമാനിക്കും .. ഇതാണ് പുതിയ ഒത്തു തീര്‍പ്പു ഫോര്‍മുല
പഴയ ഒത്തു തീര്‍പ്പു ഫോര്‍മുല എന്താണ്?മൂന്നു ഷിഫ്റ്റ്‌ നടപ്പാക്കുക, മിനിമം വേതനം, ബെഡ് എണ്ണി ആളെ ജോലിക്ക്  കേറ്റുക ഇതാണ് പഴയ ഒത്തു തീര്‍പ്പു ഫോര്‍മുല

പഴയ ഒത്തു തീര്‍പ്പു ഫോര്‍മുലയില്‍ ഈ കാര്യങ്ങള്‍ എല്ലാം ഒത്തു തീര്‍ന്നിട്ടുന്ടെന്കില്‍ പുതിയ സമരം എന്ത് ഡിമാന്‍ഡ് ആണ് മുന്നോട്ടു വച്ചത് ??

എന്തായിരുന്നു ഡിമാന്‍ഡ് നോടിസില്‍ ഐ.എന്‍. എ ആവശ്യപ്പെട്ടത് ???ആശുഅപ്ത്രിയിലെ നുര്സുമാര്‍ക്ക് വേണ്ടിയായിരുന്നു പഴയ സമരം...
പുതിയ സമരം - മെയ്‌ മാസത്തില്‍ നഴ്സിംഗ് സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 71 കുട്ടികളെ ആ ആശുപത്രിയില്‍ തന്നെ ജോലിക്ക് കെട്ടണം എന്നതായിരുന്നു ഡിമാന്‍ഡ് ... അത് നടപ്പിലാക്കില്ല എന്ന് ഇപ്പോഴും മാനേജ്മെന്റ് പറയുന്നു. പുതിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ അങ്ങനെ ഒരു കാര്യവും പറഞ്ഞിട്ടുമില്ല .
പുതിയ സമരം - മെയ്‌ മാസത്തില്‍ നഴ്സിംഗ് സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 71 കുട്ടികളെ ആ ആശുപത്രിയില്‍ തന്നെ ജോലിക്ക് കെട്ടണം എന്നതായിരുന്നു ഡിമാന്‍ഡ് ... അത് നടപ്പിലാക്കില്ല എന്ന് ഇപ്പോഴും മാനേജ്മെന്റ് പറയുന്നു. പുതിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ അങ്ങനെ ഒരു കാര്യവും പറഞ്ഞിട്ടുമില്ല .
പഴയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ മൂന്നു മാസം ധാരണ വച്ചിരുന്നു. അത് സംഘടന സമ്മതിക്കുകയും ചെയ്തു. അങ്ങനെ മാര്ച് അഞ്ചിന് കരാര്‍ എഴുതി.. കരാര്‍   എന്ന് പറഞ്ഞാല്‍ നിയമ സാധുത ഉള്ള രേഖ എന്നാണ്.അങ്ങനെ പറഞ്ഞ കാലാവധി തീരും മുന്നേ സമരം തുടങ്ങി- നേരത്തെ പറഞ്ഞല്ലോ- അവരുടെ സമരം മൂന്നു ഷി ഫ്റ്റിനും മിനിമം വേതനത്തിനും വേണ്ടി ആയിരുന്നില്ല. ഡിമാന്‍ഡ് നോട്ടിസ് കൊടുത്തത്, പഠിച്ചിറങ്ങുന്ന കുട്ടികളെ നിയമിക്കണം എന്ന് പറഞ്ഞാണ്
അമൃതയില്‍ ഉണ്ടായത് - ഇപ്പോള്‍ കൊതംനഗലാതെ പുതിയ ചര്‍ച്ചയിലും ഉണ്ടായ പുതിയ ഒത്തുതീര്‍പ്പു കരാറിലും ഉള്ള ഏറ്റവും വലിയ ചതി- പഠന സമിതി ആണ്.... പഠന സമിതി ഇനി പഠിച്ചു തയ്യാറാക്കുന്ന റിപ്പോര്‍ത്റ്റ്‌ നഴ്സുമാര്‍ക്ക് അനുകൂലമാകുമെന്ന് എന്താണ് ഉറപ്പു ??? അതെ അവസ്ഥയാണ് അമൃതയിലും ഉണ്ടായത്...അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കിയാല്‍ മതിയെന്ന ക്ലോസ് എഴുതി വച്ചു- മാര്‍ച്ച്‌ അഞ്ചിന് ഉണ്ടാക്കിയ കരാറിനു ഒപ്പം....അതോടെ മാര്ച് അഞ്ചിന് ഉണ്ടാക്കിയ കരാര്‍ അനുസരിച്ച നഴ്സുമാര്‍ക്ക് കിട്ടാന്‍ അര്‍ഹതപ്പെട്ട മൂന്നു ശിഫ്ട്ടും, വേതനവും, ബെഡ് എണ്ണം നോക്കി ആളെ എടുക്കലും എല്ലാം ഇനിയൊട്ടു നടക്കുകയുമില്ല, പഠന സമിതി വരുന്നതോടെ നീണ്ടു പോയി എല്ലാം കുളമാകുകയും ചെയ്യും....ഇവര്‍ സമരം നടത്താന്‍ നല്‍കിയ ഡിമാന്‍ഡ് നോടിസ്‌ അനുസരിച്ച് പഠിച്ചിറങ്ങുന്ന കുട്ടികളെ ജോലിക്ക് കെട്ടണമെന്ന ആവശ്യം എവിടേം പറയുന്നില്ല ..... അപ്പോള്‍ സമരം എന്തിനായിരുന്നു- പഠന സമിതിയെ ചുമതലപ്പെടുത്താന്‍ മാത്രമായി ചുരുങ്ങിഇ തിനു മറവില്‍ ഉണ്ടായ കഥ പറയാം..... മിനി എന്ന അഭിഭാഷക ലീഗല്‍ അട്വിസര്‍ റോള്‍ ചമഞ്ഞു കയറിക്കൂടി... ഇവര്‍ ഒരു തവണ പോലും കോടതിയില്‍ ഹാജരായില്ല, പക്ഷെ പിള്ളേരോട് പറഞ്ഞു, ഹാജരായി എന്ന്... ജഡ്ജി നഴ്സുമാര്‍ക്ക് അനുകൂലമായി വിധി എഴുതണം എങ്കില്‍  മിനി തന്നെ വാദി ക്കണമെന്നു ധരിപ്പിച്ചു വച്ചു. പിള്ളേര്‍ വിശ്വസിച്ചു ഒപ്പം കൊച്ചി നഗരത്തിലെ ഹോട്ടലില്‍ ആശുപത്രി  സെക്രട്ടറിയു യി മിനി ചര്‍ച്ച നടത്തി, വിലപേശി .  പിള്ളേര്‍ സമരം നിരുതനമെങ്കില്‍ ഞാന്‍ പറയണം. ഇല്ലേല്‍ നീണ്ടു പോകും എന്ന് ക്രൈം നടകുമാരിന്റെ കാര്യം അറിയാമല്ലോ- അയാളുടെ മഞ്ഞ പത്രത്തില്‍ വാര്‍ത്ത എന്നാ പേരില്‍ അപവാദം മാത്രം എഴുതും. ബ്ലാക്ക്‌ മെയില്‍ ചെയ്തു പണം വാങ്ങും. അത് തന്നെയായിരുന്നു ഇവിടെയും ലക്‌ഷ്യം. പിള്ളേരെ സഹായിക്കാനല്ല അയാള്‍ വന്നത്. പി.സി. ജോര്‍ജ്ജ് എന്ന രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയ ലക്ഷ്യവും അതിനു പിന്നില്‍ ഉണ്ട. അങ്ങനെ നന്ദകുമാറും മിനിയും കൂടി മനോജ്‌ വക്കീലിന്റെ ഓഫീസില്‍ ചെന്നിരുതി കുട്ടികളെ ബ്രെയിന്‍ വാഷ്‌ ചെയ്യിപ്പിച്ചു. എന്നിട്ട് അഞ്ചു പേരെ ആത്മഹത്യ എന്നാ പേരില്‍ മുകളില്‍ കെട്ടാന്‍ നിശ്ചയിച്ചു. സമരത്തിന്റെ തലേന്ന് ആയിരുന്നു ആ മീറ്റിംഗ്. രണ്ടു പിള്ളേര്‍ പേടിച്ചു പിന്‍വാങ്ങി. ഇതില്‍ ഒരു കുട്ടി വീട്ടിലെ ദുരിതം കാരണം മാനസികമായി ഏറെ തളര്‍ന്നിരുന്നു. വിഷക്കുപ്പിയുമായാണ് അവള്‍ മുകളില്‍ പോയത്. ഇനി അഥവാ ഒരാള്‍ ഒന്ന് അല്‍പ്പം കൂടി മൂപ്പിചെന്കില്‍ അവള്‍ അത് കഴിചെനെ.. ആര്‍ക്കു പോയി? സംഘടനക്ക് രക്തസാക്ഷി..വീട്ടുകാര്‍ക്ക് മാത്രം നഷ്ടം....
ദൈവം സഹായിച്ചു അങ്ങനൊന്നു ദുരന്തം ഉണ്ടായില്ല. ഇത് ചെയ്തത് പോലെ പിള്ളേര്‍ എന്തും മിനി പറഞ്ഞാല്‍ അനുസരിക്കും എന്നാ ഒരു ഭീഷണി മിനി മുന്നില്‍ വച്ചിരുന്നു..

മദറിലെ സമരം. ഇതേ പോലെ ആരാ പൊളിച്ചത്?? '''' തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി നേഴ്സുമാർ നേരത്തെ നടത്തിയ സമരം മാർച്ച് 5ന് ഒത്തുതീർപ്പ് ആയപ്പോൾ തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള മിനിമം വേതനം, ഷിഫ്ട് സമ്പ്രദായം എന്നിവ മാർ ബസേലിയോസ് ആശുപത്രി മേധാവികൾ നടപ്പിലാക്കാൻ കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ സമരം നടത്തിയത്. '''' എന്ന രീതിയിലാണ് പിന്നീട് വാര്‍ത്തകള്‍ വന്നത് എന്നത് കൊണ്ട ആളുകളും വായനക്കാരും തെറ്റിദ്ധരിച്ചു. സത്യത്തില്‍ സമരം നടത്തിയത് പഠിച്ചിറങ്ങുന്ന കുട്ടികളെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്. അത് ഇപ്പോഴും നടപ്പിലായില്ല. പേര് പോകാതിരിക്കാന്‍ സമര നേതൃത്വം പഴയ കരാര്‍ മറച്ചു വച്ച്‌ അത് നടപ്പിലാക്കാത്തത് കൊണ്ട് സമരം നടത്തി എന്നാ പേരിലാണ് പ്രചരണം നടത്തുന്നത് . സത്യത്തില്‍ മിനിയും നടകുമാരിന്റെയും അഴിമതി പുറത്തു കൊണ്ട് വരാനുള്ള എന്റെ ശ്രമത്തെ അവര്‍ ഭയക്കുന്നത് - ആ നല്ല പേര് നഴ്സിംഗ് സംഘടനക്ക് പോകുമെന്ന ഭീതിയിലാണ്....എന്ന് കരുതി നഴ്സുമാരെ പറ്റിക്കാന്‍ മിനിയും നന്ദകുമാറിനെയും മാനെജ്മെന്റിനെയും സമ്മതിക്കരുത് എന്നാണു എന്റെ ലക്‌ഷ്യം. എല്ലാ സ്ടാഫ്ഫ്‌ നഴ്സിനും സമരം തുടങ്ങുമ്പോള്‍ എന്താ യിരുന്നു സ്ഥിതി, അത് തുടരും എന്നാണ് ഇപ്പോള്‍ എഴുതി വച്ചിടുള്ളത്. അവര്‍ക്കെല്ലാം മിനിമം വേതനം കിട്ടുന്നുണ്ട്.ഇതില്‍ ഈ എഴുപത്തി ഒന്ന് പേരും പുറത്താണ് , ഇപ്പോഴും....


2012, ജൂലൈ 19, വ്യാഴാഴ്‌ച

നഴ്സുമാരെ നിരോധിക്കണോ ?


നഴ്സുമാരുടെ സമരം നിരോധിക്കണമെന്ന് ഹരജിയുമായി കേരള സ്വകാര്യ ആശുപത്രി അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ബുധനാഴ്ചയെത്തി .
ഇതിനെതിരെ നഴ്സിംഗ് സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക 

മാധ്യമത്തില്‍ 18/7/12 ന് വന്ന വാര്‍ത്ത താഴെ  വായിക്കാം

കൊച്ചി: ബലരാമന്‍ കമീഷന്‍ നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യവസായ ബന്ധ സമിതി യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരാനിരിക്കെ നഴ്സിങ് സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നഴ്സുമാര്‍. ശമ്പളക്കാര്യങ്ങളും സ്റ്റാഫ് കാറ്റഗറിയും ചര്‍ച്ച ചെയ്യാനാണ് വ്യവസായ ബന്ധ സമിതി യോഗം ചേരുന്നത്. യോഗത്തില്‍ മാനേജ്മെന്‍റുകള്‍ക്ക് പ്രതികൂലമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെയും സമിതിയെയും പിന്തിരിപ്പിച്ച് കാലതാമസം വരുത്തിപ്പിക്കുകയെന്ന ലക്ഷ്യമാണ് ആശുപത്രി അസോസിയേഷനുള്ളതെന്നും വിവിധ നഴ്സിങ് സംഘടനകള്‍ ആരോപിച്ചു. കോടതിയില്‍ തര്‍ക്കത്തിലിരിക്കുന്ന ഒരു വിഷയമെന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ തീരുമാനങ്ങളെടുക്കാന്‍ സമിതി വിമുഖത കാണിച്ചേക്കും. അങ്ങനെ വന്നാല്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍, ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് നഴ്സിങ് സംഘടനകള്‍.
കേരളത്തില്‍ മെച്ചപ്പെട്ട ശമ്പളം നല്‍കുന്നുണ്ടെന്നും ബോണ്ട് സമ്പ്രദായം ഇല്ളെന്നും കാണിച്ചാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അഭിഭാഷകരുടെ സംഘടനയായ പ്രവാസി ലീഗല്‍ സെല്‍, പ്രഫഷനല്‍ നഴ്സസ് അസോസിയേഷന്‍ എന്നിവ 2011 ല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, ആശുപത്രി മാനേജ്മെന്‍റുകള്‍ കക്ഷി ചേര്‍ന്നിരുന്നില്ല.
അതുകൊണ്ടുതന്നെ ആശുപത്രി മാനേജ്മെന്‍റുകളുടെ വിഷമതകള്‍ കോടതിക്ക് മുമ്പാകെ വന്നില്ല. ഇതിനു പരിഹാരമായാണ് അസോസിയേഷന്‍ കക്ഷി ചേരുന്നതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ വ്യക്തമാക്കി. നഴ്സുമാരും ഡോക്ടര്‍മാരും ഇടക്കിടെ പണിമുടക്കുന്നത് അവശ്യ സര്‍വീസായ ആരോഗ്യ രംഗത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മുംബൈ, ബംഗ്ളൂരു, ചെന്നൈ എന്നീ മെട്രോ നഗരങ്ങളില്‍ ജീവിത നിലവാര സൂചിക അനുപാതമായി നല്‍കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണ് തിരുവനന്തപുരത്ത് നല്‍കുന്നത്.
ഉത്തരേന്ത്യയിലെ ആശുപത്രികളെ അപേക്ഷിച്ച് കേരളത്തില്‍ സുതാര്യമായാണ് പ്രവര്‍ത്തനം. ബോണ്ട് സംവിധാനമില്ലാത്ത ആശുപത്രികള്‍ കേരളത്തില്‍ മാത്രമാണുള്ളതെന്നും ഈ അവസ്ഥയില്‍ നഴ്സുമാരുടെ സമരം അനാവശ്യമാണെന്നും പരാതിയിലുണ്ട്. നഴ്സുമാരുടെ സമരം നിമിത്തം കേരളത്തില്‍ അമ്പതിലധികം ആശുപത്രികള്‍ അടച്ചുപൂട്ടിയതായും ഈ നില തുടര്‍ന്നാല്‍ ചെറുകിട ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് മുന്നോട്ട് പോകാനാകില്ളെന്നും പരാതിയിലുണ്ട്. കേരളത്തിലെ 70 ശതമാനം ജനങ്ങളും സ്വകാര്യ മേഖലയെ ആണ് ആശ്രയിക്കുന്നത് എന്നതിനാല്‍ സമരം മൂലം പൊതുജനാരോഗ്യ പരിപാലന രംഗം തളരുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍, വ്യവസായ ബന്ധ സമിതിയുടെ ചര്‍ച്ച പൊളിക്കാനാണ് യോഗം ചേരുന്നതിന്‍െറ തലേന്ന് മാനേജ്മെന്‍റുകള്‍ കോടതിയിലത്തെിയതെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. ന്യായമായ വേതനം നല്‍കുകയും ബോണ്ടുകള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ സമരത്തിന്‍െറ ആവശ്യം വരുന്നില്ല.
ഇതിനെതിരെ സുപ്രീംകോടതിയില്‍ എതിര്‍വിഭാഗത്തോടൊപ്പം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും വ്യക്തമാക്കി. ബോണ്ട് നിയമങ്ങള്‍ ലംഘിച്ച് കേരളത്തിലെ ഭൂരിഭാഗം ആശുപത്രികളിലും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നു. കോടതി വിധികളെ വെല്ലുവിളിച്ചാണ് കോര്‍പറേറ്റ് മാനേജ്മെന്‍റുകള്‍ മുന്നോട്ടുപോകുന്നതെന്നും സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രജിത്ത് കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി. സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്ന് നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ ബന്ധ സമിതിയുടെ നാലാമത്തെ യോഗമാണ് വ്യാഴാഴ്ച ചേരുന്നത്. കഴിഞ്ഞ യോഗത്തില്‍ ആശുപത്രികളെ നിലവാരമനുസരിച്ച് തരം തിരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. 12 മാനേജ്മെന്‍റ് സംഘടനകളും ട്രേഡ് യൂനിയനുകളും നഴ്സിങ് സംഘടനകളും ആരോഗ്യ തൊഴില്‍ മന്ത്രിമാരും പങ്കെടുക്കും.

2012, മേയ് 3, വ്യാഴാഴ്‌ച

ബലരാമനോ ബലം , ആശുപത്രി മാനേജ്മെന്റുകള്‍ക്കോ ?


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

നഴ്സുമാര്‍ വീണ്ടും വാര്‍ത്തയില്‍ . നുഴ്സുമാര്‍ക്കും അവരുടെ ദുരിതങ്ങള്‍ കണ്ട്‌ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കും മനം കുളിര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം ബലരാമന്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്  സമ്മതിക്കില്ലെന്നു  ആശുപത്രി മാനേജ്മെന്റുകള്‍ ഘോര ഘോരം പ്രഖ്യാപിച്ചു കഴിഞ്ഞു.  സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക്  വഴങ്ങില്ലെന്ന് പ്രതീക്ഷിക്കാം.


പ്രസക്ത ഭാഗങ്ങള്‍
**********************
*ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 12,900 രൂപ
*എട്ടു മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ബന്ധമാക്കണം
*ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പു ബാങ്ക് വഴി നല്‍കണം
*ബോണ്ട് സമ്പ്രദായം നിയമവിരുദ്ധമാക്കാന്‍ നിര്‍ദേശം.
*സര്‍ട്ടിഫിക്കറ്റ്  തടഞ്ഞുവയ്ക്കല്‍, ഡിപ്പോസിറ്റ് വാങ്ങല്‍, റജിസ്റ്റേഡ് നഴ്സുമാരെ ട്രെയിനികളായി നിയമിക്കല്‍ എന്നിവ നിര്‍ത്തലാക്കണം.
*സര്‍ക്കാര്‍ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ മാത്രം കുറവോടെ  സ്വകാര്യ മേഖലയില്‍ ശുപാര്‍ശ
*വാര്‍ഷിക ഇന്‍ക്രിമെന്‍്റ് 250 രൂപ. 
*മൂന്നുവര്‍ഷം സര്‍വീസുള്ള സീനിയര്‍ സ്റ്റാഫ് നഴ്സുമാര്‍ക്കു 13,650 രൂപ അടിസ്ഥാന ശമ്പളം. ഇവരുടെ ഇന്‍ക്രിമെന്‍്റ് 300 രൂപ.
*15,150 രൂപയാണു ഹെഡ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളമായി നിര്‍ദേശിക്കുന്നത്. ഇന്‍ക്രിമെന്‍്റ് 350 രൂപയും.
*മറ്റു ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും ബ്രാക്കറ്റില്‍ ഇന്‍ക്രിമെന്‍്റും:  ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് - 17740 (400),  നഴ്സിങ് സൂപ്രണ്ട് 19740 (450), നഴ്സിങ് ഓഫിസര്‍ - 21360 (500).
*വീട്ടുവാടക, സിറ്റി കോംപന്‍സേറ്ററി അലവന്‍സ് എന്നിവ ആശുപത്രി നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ചു സര്‍ക്കാര്‍ നിശ്ചയിക്കണം.
*വര്‍ഷം ആയിരം രൂപ യൂണിഫോം അലവന്‍സും  15,000 രൂപവരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവര്‍ക്ക് ഒരുമാസ ശമ്പളം ബോണസും നല്‍കണം. 500 രൂപ സ്പെഷല്‍/ റിസ്ക് അലവന്‍സ്, ദിവസം 50 രൂപ നൈറ്റ് അലവന്‍സ്, മണിക്കൂറിനു 150 രൂപ ഓവര്‍ടൈം അലവന്‍സ്
*12 കാഷ്വല്‍ ലീവ്, 12 വാര്‍ഷികാവധി, 12 മെഡിക്കല്‍ ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്കു പകരം അവധിയോ മറ്റ് ആനുകൂല്യമോ നല്‍കണം.  ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി പാടില്ളെന്നതു കര്‍ശനമായി പാലിക്കണം.  നഴ്സിങ് അധ്യാപകര്‍, പാരാമെഡിക്കല്‍, മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ കാര്യം  പ്രത്യേകം പരിഗണിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. 


*ചില സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ക്കു ശരീരികവും മാനസികവും സാമൂഹികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു
*നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ അടക്കം ഒളിക്യാമറ സ്ഥാപിച്ചതായി പരിശോധനയില്‍ കണ്ടത്തെി.
*രാത്രി ഷിഫ്റ്റ് ഉള്‍പ്പെടെ തുടര്‍ച്ചയായി 15 മണിക്കൂര്‍ വരെ നഴ്സുമാര്‍ക്കു ജോലി ചെയ്യേണ്ടി വരുന്നു.
*രോഗി-നഴ്സ് അനുപാതം പാലിക്കപ്പെടുന്നില്ല. 
*പ്രസവാവധി നിഷേധിക്കുന്നതിനായി ജോലിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെന്നും  പരാതി ലഭിച്ചു.

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

പെറരുത്!




ഒച്ചപ്പാടിനു പറയാനുള്ളത്  _ പെണ്ണുങ്ങളുടെ പേറെടുക്കുന്ന  പേറ്റിച്ചികള്‍  പെറരുത്  എന്ന്‌ അഭിനവ കാല പേറ്റു  കേന്ദ്രങ്ങള്‍  പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ  ! ഹാ'ആ ....ഒരു മഗ് കഞ്ഞിക്കു  വിളമ്പല്‍ കൂലി സഹിതം120 രൂപ   വാങ്ങുന്ന ആശുപത്രികളില്‍ , ഇതല്ല , ഇതിലപ്പുറവും നടക്കും.


 

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

WARD to WAR



ത്രിശങ്കു സ്വര്‍ഗമോ  നരകമോ!.
സ്വര്‍ഗം കിട്ടാന്‍ ഭരണം വേണം. ഭരണം കിട്ടാന്‍ വോട്ടു വേണം. വോട്ടു കിട്ടാന്‍ നീര്‍ക്കോലികളായ   നുഴ്സുമാരെയാണോ പരിഗണിക്കേണ്ടത് അതോ അവരെ പെരുമ്പാപുകളായ  ആശുപത്രി മനെജെമെന്റുകളേയോ  എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.. പിറവം തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലാഭമാക്കാന്‍  നഴ്സുമാരെ പിന്തുണക്കേണ്ടി വരുമോ എന്ന് രാഷ്ട്രീയ അണിയറകളില്‍   ചൂട് പിടിച്ച ചര്‍ച്ച നടക്കുകയാണ്. ന്യായമായ ആവശ്യങ്ങള്‍ നല്‍കാന്‍ സഹായം ചെയ്തില്ലെങ്കില്‍ പിറവത്ത് വേണ്ടി വന്നാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് വരെ നഴ്സുമാര്‍   മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. സഭകളെ തന്നെ ഒരു തരത്തില്‍ മെരുക്കിയെന്ന തോന്നലില്‍ നില്‍ക്കുമ്പോഴാണ് പുതിയ പാര. ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാകും   ആരായാലും സീറ്റ് നേടുക എന്നുറപ്പായി കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ 400  സ്ടാഫ്ഫ് നുഴുമാരുടെയും അവരുടെ കുറഞ്ഞത്‌ 1200 ബന്ധുക്കളുടെയും വോട്ടിനു വലിയ വിലയുണ്ടെന്ന്   രാഷ്ട്രീയക്കാര്‍ക്ക് അറിയാം. 1600 വോട്ടു വേണോ  അതോ ആശുപത്രി മാനേജ്മെന്റിന്റെ കൂട്ട് വേണോ? ആലോചിക്കാന്‍ ഒരല്‍പം സമയം കൂടി നഴ്സുമാര്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍, രാഷ്ട്രീയക്കാരെ....നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും.!!!
ഫേസ് ബുക്ക്‌ ചര്‍ച്ച

2012, ജനുവരി 28, ശനിയാഴ്‌ച

അയ്യമ്മേ !!! _ IMA


അയ്യമ്മേ ....ദെന്താ ഇവരൊന്നും മിണ്ടാത്തെ ന്ന് ആലോചിക്ക്യാര്‍ന്നു... ഇപ്പൊ മിണ്ടി ... ആര് ?? പാത്തിക്കിരിമാരുടെ സംഘടനയില്ലേ ?  ഐ.എം.എ !! ശരീരത്തിന്റെ രോഗം മാത്രല്ല, സമൂഹ മനസാക്ഷീടെ രോഗവും മാറണം ലോ! അതല്ലേ ആശുപത്രികള്‍ എസ്മയുടെ കീഴില്‍ കൊണ്ടുവരണം ന്ന് അവര്‍ ഇന്നലെ കോയിക്കോട്ടെ സമ്മേളനത്തില്‍ കൂടിയാലോചിച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്! എല്‍സമ്മ അല്ലാട്ടോ ..'എസ്മ " എസ്..മ' ....

2012, ജനുവരി 10, ചൊവ്വാഴ്ച

കോടതിക്കൊരു കയ്യടി! നഴ്സുമാര്‍ക്ക് പുഞ്ചിരി !



എന്താ കരുതിയത്‌? സമരം ചെയ്‌താല്‍ ജോലി കളഞ്ഞും സ്ഥലം മാറ്റിയും നുണ പ്രചാരണങ്ങള്‍ നടത്തിയും സമരം പൊളിക്കാനുള്ള നീക്കം  നടത്തി വരുന്ന എല്ലാ ആശുപത്രി മനെജ്മെന്റുകള്‍ക്കും വയറ്റത്തടി കിട്ടിയ പോലെ ഒരു കോടതി വിധി ചൊവ്വാഴ്ച പുറത്തു വന്നു! സമരം പൊളിക്കാന്‍ കോടതിയെ സമീപിച്ച അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ മാനെജ്മെന്റ് ഒടുവില്‍ ആപ്പിലായി! ആശുപത്രിയില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ക്ക്‌ സമരം നടത്താന്‍ ആശുപത്രി വളപ്പില്‍ തന്നെ സ്‌ഥലം അനുവദിക്കണമെന്നാണ് ‌ ഹൈക്കോടതി നിര്‍ദ്ദേശം നിര്‍ദ്ദേശം നല്‍കിയത്  . നഴ്‌സുമാര്‍ക്ക്‌ അടിസ്‌ഥാന ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ക്ക്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശം കൂടി ആയതോടെ മാനെജ്മെന്റ് വെട്ടിലായി!!  സത്യവാങ്‌മൂലം സത്യമല്ലെങ്കില്‍ കോടതിയലക്ഷ്യമെന്ന വാള്‍ കഴുത്തില്‍ പതിക്കും! അവനവന്‍ കുഴിച്ച കുഴിയില്‍ വീണെന്ന് പറഞ്ഞ പോലെയായി. ഇനി കുഴി കുഴിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്! എന്തായാലും നുഴ്സുമാര്‍ക്ക് ഇപ്പോഴെങ്കിലും ഒന്ന് മനസ്സ് നിറഞ്ഞു ചിരിക്കാം!!





2011, ഡിസംബർ 22, വ്യാഴാഴ്‌ച

ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’- Nurses' Strike in Kerala


നഴ്സിങ് വിദ്യാര്‍ഥികള്‍ക്കു പഠനത്തിന്റെ തുടര്‍ച്ചയായി ബോണ്ട് വാങ്ങിയുള്ള പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മകള്‍ പുറത്തിറക്കിയ തന്ത്രം നടപ്പില്ലെന്ന് കേരള നഴ്സിംഗ് കൌണ്‍സില്‍....
നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയമിക്കുന്നുവെന്നു സര്‍ക്കാര്‍.
പഠനത്തിനു ശേഷം ഒരു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മാത്രമേ ജോലി നല്‍കൂവെന്ന ആശുപത്രികളുടെ തീരുമാനം നിയമ വിരുദ്ധമെന്നും കൌണ്‍സില്‍. ഇക്കാര്യം വെളിപ്പെടുത്തുന്ന 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.


റിപ്പോര്‍ട്ട്: സി.എ.എം കരീം, കെ.പി. റജി,അജിത് ശ്രീനിവാസന്‍, ബാബുചെറിയാന്‍, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വല്‍സന്‍ രാമംകുളത്ത്
ഏകോപനം: എം.ഋജു



ഒന്നാം ഭാഗം
കാഷായ കോര്‍പ്പറേറ്റുകളുടെ ‘കൊലവെറി’
*********************************

ക്രോധം അടക്കാനുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങള്‍ എപ്പോഴും ‘മക്കള്‍ക്ക്’ നല്‍കാറുള്ളത്. ക്രോധത്തെ സ്നേഹംകൊണ്ട് അടക്കി, ഘട്ടം ഘട്ടമായി ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച,് അവസാനം കുണ്ഡലിനിയെ ഉണര്‍ത്തി പരമാനന്ദത്തിലെത്തുന്ന ‘സാങ്കേതികവിദ്യകള്‍’ ഇന്ന് വിവിധ പാക്കേജുകളായി വിപണിയില്‍ കിട്ടും. എന്നാല്‍ അവനവന്‍െറ നേര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ, ഈ മര്‍മാണി വിദ്യകളൊന്നുമില്ല. ‘മക്കളുടെ’ കുണ്ഡലിനി ഉണര്‍ത്തേണ്ട സ്വാമിമാര്‍, മുട്ടിന്‍െറ ചിരട്ടതല്ലിത്തകര്‍ക്കും.

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...