Saturday, January 28, 2012

അയ്യമ്മേ !!! _ IMA


അയ്യമ്മേ ....ദെന്താ ഇവരൊന്നും മിണ്ടാത്തെ ന്ന് ആലോചിക്ക്യാര്‍ന്നു... ഇപ്പൊ മിണ്ടി ... ആര് ?? പാത്തിക്കിരിമാരുടെ സംഘടനയില്ലേ ?  ഐ.എം.എ !! ശരീരത്തിന്റെ രോഗം മാത്രല്ല, സമൂഹ മനസാക്ഷീടെ രോഗവും മാറണം ലോ! അതല്ലേ ആശുപത്രികള്‍ എസ്മയുടെ കീഴില്‍ കൊണ്ടുവരണം ന്ന് അവര്‍ ഇന്നലെ കോയിക്കോട്ടെ സമ്മേളനത്തില്‍ കൂടിയാലോചിച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്! എല്‍സമ്മ അല്ലാട്ടോ ..'എസ്മ " എസ്..മ' ....

Tuesday, January 10, 2012

കോടതിക്കൊരു കയ്യടി! നഴ്സുമാര്‍ക്ക് പുഞ്ചിരി !എന്താ കരുതിയത്‌? സമരം ചെയ്‌താല്‍ ജോലി കളഞ്ഞും സ്ഥലം മാറ്റിയും നുണ പ്രചാരണങ്ങള്‍ നടത്തിയും സമരം പൊളിക്കാനുള്ള നീക്കം  നടത്തി വരുന്ന എല്ലാ ആശുപത്രി മനെജ്മെന്റുകള്‍ക്കും വയറ്റത്തടി കിട്ടിയ പോലെ ഒരു കോടതി വിധി ചൊവ്വാഴ്ച പുറത്തു വന്നു! സമരം പൊളിക്കാന്‍ കോടതിയെ സമീപിച്ച അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ മാനെജ്മെന്റ് ഒടുവില്‍ ആപ്പിലായി! ആശുപത്രിയില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ക്ക്‌ സമരം നടത്താന്‍ ആശുപത്രി വളപ്പില്‍ തന്നെ സ്‌ഥലം അനുവദിക്കണമെന്നാണ് ‌ ഹൈക്കോടതി നിര്‍ദ്ദേശം നിര്‍ദ്ദേശം നല്‍കിയത്  . നഴ്‌സുമാര്‍ക്ക്‌ അടിസ്‌ഥാന ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ക്ക്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശം കൂടി ആയതോടെ മാനെജ്മെന്റ് വെട്ടിലായി!!  സത്യവാങ്‌മൂലം സത്യമല്ലെങ്കില്‍ കോടതിയലക്ഷ്യമെന്ന വാള്‍ കഴുത്തില്‍ പതിക്കും! അവനവന്‍ കുഴിച്ച കുഴിയില്‍ വീണെന്ന് പറഞ്ഞ പോലെയായി. ഇനി കുഴി കുഴിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്! എന്തായാലും നുഴ്സുമാര്‍ക്ക് ഇപ്പോഴെങ്കിലും ഒന്ന് മനസ്സ് നിറഞ്ഞു ചിരിക്കാം!!

നാഷണല്‍ മീഡിയ ഫെല്ലോഷിപ്‌ 2012 -വിഷയം- Male Prostitution

മാധ്യമം വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

'(രാജ്യത്ത് വര്‍ദ്ധിക്കുന്ന ആണ്‍വാണിഭവും അനന്തരഫലങ്ങളും പ്രതിവിധികളും. ഉയര്‍ന്ന വിദ്യാഭ്യാസവും ബൌദ്ധികനിലവാരവുമുള്ള കേരളത്തിലെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുളള പഠനം )
സ്ത്രീകള്‍ ഉപഭോക്താക്കള്‍  ആയ ആണ്‍വാണിഭ മാര്‍ക്കറ്റുകള്‍ വ്യാപിക്കുകയാണ്. ഫലമോ,കൂടുതല്‍ ബാലന്മാരും യുവാക്കളും ഇരകളാകുന്നു. ഒപ്പം അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ അതേ പടി തരം കിട്ടിയാല്‍ മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കുന്നു. സ്വാഭാവികമായും കുട്ടികള്‍ തന്നെയാണ് പ്രധാന ഇരകള്‍. പെണ്‍ വാണിഭത്തെക്കാളും അപകടകരമാണ് ആണ്‍വാണിഭം. നേരത്തേ നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ മാത്രം 50,000ത്തിലധികം ആണ്‍വേശ്യകളുണ്ടെന്ന അവിശ്വസനീയമായ കണക്കുകളാണ് ലഭിച്ചത് . ലോകത്തിന്റെയും ഭാരതത്തിന്റേയും വിവിധ ഭാഗങ്ങളില്‍ ഇതു കുറെ നാളായി നടന്നു വരുന്നുണ്ട്.

അവിടങ്ങളിലെ അവസ്ഥകളുടെ ചെറുവിവരണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആണ്‍വാണിഭസാഹചര്യങ്ങളെ കുറിച്ചാണ് പഠനം. ശാരീരികമാനസിക ആരോഗ്യം നഷ്ടപ്പെടല്‍, ധാര്‍മിക അധഃപതനം, സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കല്‍, സാമ്പത്തിക ചൂഷണം, ലഹരി ഉപയോഗം, നിര്‍ബന്ധിത അശ്ലീല ദൃശ്യ ചിത്രീകരണം,എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങള്‍എന്നിവയുടെ വ്യാപനം താരതമ്യേന കൂടുതലാണ്.
*********************************************************************************
വായനക്കാരോട്......


        കുറെ  കാലമായി മനസില്‍ കിടക്കുന്ന ഒരു വിഷയമാണിത് . പെണ്‍ വാണിഭംഎന്നു മാത്രം കേട്ടു ശീലിച്ച  മലയാലിക്കു ആണ്‍ വാണിഭം  എന്നതു പരിചയമില്ലത്ത  വാക്ക് ആയിരിക്കാം  . കാരണം  കാലാ കാലങ്ങളായിപുരുഷനു വേണ്ടി  പെണ്ണുങ്ങളെ  വില്‍ക്കുന്നത് മാത്രമാണ്  നാം കണ്ടു വരുന്നത് . പലപ്പൊഴും കാമുകനൊ ഭര്‍ത്താവോ  അടുത്ത  ബന്ധുക്കളോ ചിലപ്പൊഴെങ്കിലും മാതാപിതാക്കളോ   ആണ് പെണ്ണുങ്ങളെ  വേശ്യകളാക്കി മാറ്റുന്നത് . ഇവരെ കാമ പൂരണത്തിനായി ഉപയൊഗിക്കുന്നതും പുരുഷന്മാര്‍ തന്നെ! എന്നിട്ടും ഉപഭോഗിക്കുന്നവനു നേരെ ഒരു ചൂണ്ടുവിരലും ഉയര്‍ന്നു  കാണാറില്ല. എന്നാല്‍ ഗതികിട്ടാ ദേഹങ്ങള്‍ക്ക്  മതിയാവോളമോ അധിലതികമോ  പുലഭ്യവും ശകാര വര്‍ഷവും മാത്രം ബാക്കി! സ്വന്തം ശരീരത്തിന്റെ രക്ത തിളപ്പു ആറ്റിതണുപ്പിക്കാന്‍  ഇറങ്ങി പുറപ്പെടുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല. അല്ലാത്തവര്‍ ഇതിലും 10 ഇരട്ടിവരും.ഒടുക്കം വഴിയെ പോകുന്ന സകല പെണ്ണുങ്ങളെയും നോക്കി  'ഇവളും കണക്കാ 'എന്നു ദ്വയാര്‍ത്ഥ പ്രയോഗം നടത്തുന്നവരാണ് ഭൂരിഭാഗവും.  വഴി പിഴപ്പിക്കുന്നതും ഞാനേ, ഗുണം നേടുന്നതും ഞാനേ എന്നു പുതു വരികള്‍ പാടുന്നവര്‍, ഉത്തരവാദികള്‍ എന്നു സ്വയം സമ്മതിച്ചു തരാറില്ല.അതിന്റെ ഏറ്റവും നല്ല ഉദാഹരണം പരസ്യ ചിത്രങ്ങളാണ്.വായനക്കാരന്റെയോ കാണിയുടെയോ  മനസിലിരുപ്പിനെ സംതൃപ്തമാക്കാന്‍ പരസ്യ കമ്പനികള്‍ കറി പൌഡറിന്റെ പരസ്യത്തില്‍ പോലും പെണ്ണിന്റെ തുണിയുരിയും,    അത്തരം പരസ്യങ്ങള്‍  ഒരു തവണ നേരെ നോക്കുന്നതിലും 10  തവണ ഒളികണ്ണിട്ടു നോക്കുന്നവരാണ് സമൂഹത്തില്‍ അധികവും.  . ഏറ്റവും ഒടുവില്‍ മേല്പരഞ്ഞവരില്‍ രണ്ടാമത്തെ വിഭാഗം സദാചാര ലംഘനത്തിന്റെ കൊടു വാളുയര്‍ത്തി  കലാപം ഉണ്ടാക്കുകയും ചെയ്യും.
അത്‌ തന്നെയാണ് പ്രബുദ്ധം എന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്ന  കേരളത്തിന്റെ ഏറ്റവും വലിയ ഗതികേട്.
ഇതിനുപരി ഏറ്റവും പരിഹാസ്യവും പ്രഹസനാത്മകവും ആയ മറ്റൊന്ന് ഈ സദാചാരവാദികള്‍ തന്നെ സ്വയം വിശുദ്ധരായി അവരോധിക്കുന്നതാണിത്. ഇത്തരം വിശുദ്ധന്മാരുടെ/ വിശുദ്ധകളുടെ  കണ്ണിനു മുന്നിലേക്ക്‌ തിരിച്ചറിവിന്റെ ചെറിയൊരു പടക്കം കത്തിച്ചിടണമെന്ന തോന്നലിന്റെ പുറത്താണ് 'ആണ്‍ വാണിഭം ' രാജ്യത്തും കേരളത്തിലും തകൃതിയായി നടക്കുന്നുണ്ടെന്ന്  അറിയിക്കാന്‍ ഒരുമ്പേടുന്നത്  .
ആണുങ്ങള്‍ക്കായി  ആണുങ്ങളെ കൊണ്ടെത്തിച്ചു നല്‍കുന്ന നിരവധി കഥകള്‍ ഇതിനോടകം മലയാളി കേട്ടിട്ടുണ്ട്.  എന്നാല്‍ പ്രകൃതി വിരുദ്ധ ലൈംഗികത  എന്ന തലക്കെട്ടിലെക്കു മാത്രം  ഒതുക്കി സംഭവത്തെ നാം നിസാരവല്‍ക്കരിച്ചു. പ്രകൃതി വിരുദ്ധത എന്തു എന്നു ആത്മാര്‍ഥമായി അന്വേഷിക്കുമ്പോള്‍ ഒരു പക്ഷെ, മേല്‍പ്പറഞ്ഞ സംഗതിയും  നാം തീര്‍ത്ത ചട്ടക്കൊടിനുള്ളില്‍ ഉള്‍പ്പെടുത്താനാകാതെ  വരും.. ചൂണ്ടി കാട്ടുന്നവര്‍ ചിലപ്പോള്‍ ചൂളിപ്പോകും. . അല്ലെങ്കിലും പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുറ്റമാണെന്ന്  പറയാനാകില്ലെന്നു ഇന്ത്യന്‍ പീനല്‍ കോഡ് വ്യക്തമാക്കുന്നുണ്ട്. പിന്നെയെന്താണ് ശരി?   പണം കൈമാറി ലൈംഗികത കൈപ്പറ്റുമ്പോഴാണ്   വാങ്ങുന്നവനും വില്‍ക്കുന്നവനും നിയമത്തിനു മുന്നില്‍ കുറ്റവാളി  ആകുന്നതു, . അല്ലെങ്കില്‍ നിയമം നിര്‍വചിക്കുന്ന 'പൊതു ' ഇടങ്ങളിലോ നിരോധിതോ മേഖലകളിലോവേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതാണ് ശിക്ഷാര്‍ഹം.. ഇത്തരം സ്ഥലങ്ങളില്‍ 'പരസ്പര ധാരണ' വിലപ്പോകില്ലെന്ന് ചുരുക്കം.  ഈ നിയമ വശങ്ങള്‍ കണക്കിലെടുക്കുമ്പോഴാണ് പലരും പോലീസ് പിടിയിലാകുന്നത്. . അപ്പോഴും പിടിയിലാകുന്ന പുരുഷന്മാര്‍ തടിയൂരുകയാണ് പതിവ്. നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റു വാങ്ങി സ്ത്രീകള്‍ ഏതെങ്കിലും റെസ്ക്യൂ ഹോമില്‍ കഴിയും.   കുറച്ചു നാള്‍ കഴിയുമ്പോള്‍ പുറത്തിറങ്ങിയാലും സമൂഹം ആട്ടിപ്പുറത്താക്കുന്നതിനാല്‍  അവള്‍ പഴയ തോഴിലിലെക്കിറങ്ങും .പ്രായം തികയാത്ത, ശരീരം മുഴുവന്‍ വളര്‍ച്ചയെത്താത്ത പെണ്‍ കിടാങ്ങളെ അവരുടെ വിവിധങ്ങളായ നിസഹായ അവസ്ഥകള്‍ മുതെലെടുത്ത്  സമൂഹത്തിലെ മാന്യന്മാര്‍ക്കു കാഴ്ച വയ്ക്കുന്ന പതിവ് പണ്ട് മുതലേ ഉണ്ട്. ഇത്തരം കാഴ്ച വക്കലുകള്‍  എതെങ്കിലും തരത്തില്‍ പുറം ലോകത്തേക്ക്  ചോരുമ്പോഴാണ്  കുപ്രസിദ്ധങ്ങളായ 'പെണ്‍ വാണിഭ' വാര്‍ത്തകള്‍ ഉണ്ടാകുന്നത്.
അപ്പോഴും കേടു മുഴുവന്‍ സംഭവിക്കുന്നത്  പെണ്ണിന്  തന്നെയാണെന്ന് കേരളത്തില്‍ അരങ്ങേറിയ  പെണ്‍  വാണിഭ  കേസുകളിലെ രക്തസാക്ഷികള്‍ തെളിയിക്കുന്നു.


ഇങ്ങനെ നടന്നാലും സ്ത്രീക്ക് രക്ഷയില്ലെന്നു അനുഭവം ഉള്ള നിരവധി പേര്‍ ഉണ്ട് ഈ നാട്ടില്‍ ...
 ഇങ്ങനെ പെണ്ണിനെ കുറിച്ച് കവിത എഴുതുകയും ആരുമറിയാതെ അവളെ ഉപഭോഗിക്കുകയും  പിന്നീട് പുറത്താക്കി വാതിലടക്കുകയും ചെയ്യുന്നവരുടെ മലയാള നാട്ടില്‍ പരസ്യ കച്ചവടമായി ആണ്‍ വാണിഭം വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്നു.മാസങ്ങള്‍ക്ക് മുന്‍പ്‌ ചെറിയൊരു അറിവിന്റെ പുറത്തു തുടങ്ങിയ അന്വേഷണം പുരോഗമിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. ആണുങ്ങള്‍ക്കായി ആണുങ്ങളെ കച്ചവടം ചെയ്യുന്നു എന്നതും പരിധി വിട്ട്‌ വളര്‍ന്നു കഴിഞ്ഞു. . പെണ്ണുങ്ങള്‍ക്കായി ആണുങ്ങളെ കച്ചവടം ചെയ്യുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടായേക്കാം, ഏങ്കിലുംവിശ്വസിച്ചേ പറ്റൂ  ... പാശ്ചാത്യരെ സദാചാര വിരുദ്ധരെന്നു മുദ്ര കുത്തുന്നതിനു നാം എന്തൊക്കെ കാരണങ്ങള്‍  കണ്ടെത്തിയോ അതേ കാരണങ്ങള്‍ക്ക് മലയാളിയും വശംവദരാണ്  .പെണ്‍ വേശ്യകളെ അപേക്ഷിച്ച് പുരുഷ വേശ്യകള്‍  തനിയെ തനിയെ ആണു 'കച്ചവടം' നടത്തുന്നത് . ആദ്യ വിഭാഗത്തിന് ഇടനിലക്കാര്‍ ഉള്ളപ്പോള്‍ രണ്ടാം വിഭാഗം സ്വയം പരസ്യപ്പെടുത്തിയാണ്  ശരീര കച്ചവടം ഉറപ്പിക്കുന്നത്. കുറവാണെങ്കിലും പുരുഷ വേശ്യകള്‍ക്ക് ഏജെന്‍സികളും ഉണ്ട്.നഗരങ്ങളിലും  ആവശ്യപ്പെടുന്ന മറ്റിടങ്ങളിലും 'ചരക്ക് ' എത്തിക്കാന്‍  വിപുലമായ വേരോട്ടം ഈ പരിശീലനം വിദേശത്തോ സ്വദേശത്തോ ആകാം.ഇത് കഴിഞ്ഞാല്‍ ഇവര്‍ അറിയപ്പെടുക 'മെയ്ല്‍ എസ്കോര്‍ട്ട് ' എന്നാണ്. ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ആവശ്യമുള്ള അത്രയും സമയം കാമുകനൊ ഭര്‍ത്താവോ ആയി സേവനം നല്‍കുകയാണ് ഇവരുടെ തൊഴില്. പണമാണ്  മാനദണ്ടമെങ്കിലും  'സംപ്തൃപ്തി' മാത്രം മതിയെന്നു അവകാശപ്പെടുന്നവരും ഉണ്ട്. "വേശ്യ' എന്ന് അല്‍പ്പമൊന്നു ഉറക്കെ ഉച്ചരിക്കാന്‍ മലയാളിക്കിപ്പോഴും സങ്കോചമാണ്‌.എന്നാല്‍ അടച്ച കണ്ണിനകത്തും  മനസിലുംആവോളം വ്യഭിചരിക്കുകയും ചെയ്യും. വേശ്യ എന്നു കേട്ടാലുടന്‍ ഓര്‍ത്തെടുക്കുന്നതാകട്ടെ പെണ്ണുടലിന്റെ സമൃദ്ധമായ താരള്യവും  വിലപേശലുമാണ്. പിന്നെ, രാത്രിയുടെ ബസ് സ്റ്റാന്‍ഡു മൂലകളിലും പൊതു മൂത്രപ്പുരയുടെ മതിലോരത്തും കള്ളക്കണ്ണിട്ട്  പുരുഷന്‍മാരെ വശീകരിക്കുന്ന മദാലസമേനികളെ ഓര്‍ക്കും.ഇടയ്ക്കിടെ തല വെട്ടിച്ചു പുരുഷനെ മയക്കുന്നവള്‍! കണ്ണടച്ച് പൂച്ച പാല് കുടിക്കുന്ന പോലെ   ശരീര കൊഴുപ്പുകളെ  സ്വയം തൊട്ടു തലോടി അവളെ നോക്കുന്നവനെ അവള്‍ കൊതിപ്പിക്കുമത്രേ! പിറുപിറുക്കലുകളില്‍ കച്ചവടം ഉറപ്പിച്ച് ഓട്ടോ റിക്ഷയിലോ കാറിലോ  ഏതെങ്കിലും നാലാം കിട ലോഡ്ജിലെ പതിവു മുറിയിലേക്ക്   കൊണ്ട് പോകുന്നവളെന്നു കൂടെ പോകുന്നവര്‍ക്ക് അറിയാം. നേരത്തെ കച്ചവടത്തില്‍  നഷ്ടം പറ്റിയ ആരെങ്കിലും ഒറ്റുകൊടുത്താല്‍ പോലീസ് ഇരച്ചെത്തും.തലയിലൂടെ സാരീപുതച്ചു പോലീസേമാന്റെ മേശക്കു മുന്നില്‍ ഭാവ ഭേദമില്ലാതെ നില്‍ക്കുന്ന കാമാത്തി    ഇത്രയുമാണ് നമ്മുടെ മനസിലെ പതിവ് രൂപം .  മംഗ്ലീഷില്‍ സല്ലപിച്ച് അത്യാഢംഭര റിസോര്‍ട്ടുകളിലെ  പതുപതുത്ത കിടക്കയില്‍ അല്‍പ്പവസ്ത്രധാരിണിയായി മയങ്ങുന്ന പുതുവേശ്യത്തലമുറകളേയും മലയാളിക്കു മനസിലാകും. എന്നാല്‍ ഏതു സാഹചര്യത്തിലായാലും 'പെണ്ണ്' മാത്രമാണ് വേശ്യ എന്നതാണ്  മലയാളിയുടെ ചിന്താശീലം. അതിനൊരു മാറ്റം വരുത്താന്‍ കൂടിയാണ് എന്റെ ശ്രമം!
വാല്‍ക്കഷ്ണം: മുഴുവന്‍ വായിച്ച്‌ കഴിഞ്ഞാലും ഏകപക്ഷീയമായി "കൊച്ചമ്മമാരുടെ ആണ്‍ പിടുത്തം" എന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല.
ഈ വിഷയത്തില്‍ മാധ്യമത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച  കേരളത്തില്‍ ആണ്‍വാണിഭ റാക്കറ്റുകള്‍ പിടിമുറുക്കുന്നു    എന്ന വാര്‍ത്തതുടരും...............
Related Posts Plugin for WordPress, Blogger...

Facebook Plugin