Kochi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kochi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഏപ്രിൽ 13, ശനിയാഴ്‌ച

കോടികള്‍ ദേ പോയി, ദാ വന്നു !

Face book link 





മുസിരിസ് ബിനാലെക്ക് കോടികള്‍ കൊടുത്തും എടുത്തും  കോടികള്‍ തടഞ്ഞും ബിനാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കൊടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഒരു കൂട്ടര്‍ കയ്യടിച്ചു, അത് കിട്ടിയാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുന്നവര്‍ തന്നെ . എതിര്‍പ്പുള്ളവരുടെ മുഖത്ത് അടിക്കുന്ന പോലെയൊക്കെ അവര്‍ ആഹ്ലാദിച്ചു. കൊടുക്കണ്ട എന്ന് നാഴികക്ക് നാല്പതു വട്ടം പറയുകയും അഴിമതിയുണ്ടെന്ന് ശക്തിയുക്തം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഇടക്കൊന്നു കാലു മാറിയത് ഹൈകോടതി കഴിഞ്ഞ ദിവസം തടഞ്ഞു . അപ്പോള്‍ ആദ്യം കയ്യടിച്ചവരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. അഞ്ചു കോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചാണ് തടഞ്ഞത്. ധനകാര്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇവ അന്വേഷിക്കാന്‍ വിജിലന്‍സ്‌ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം പത്തു പൈസ കൊടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്തിരുന്നു. ഈ സത്യവാങ്ങ്മൂലം നിലനില്‍ക്കെ കോടികള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ലാന്‍റെണ്‍ ഫൈന്‍ ആര്‍ട്സ്‌ സൊസൈറ്റി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്


2013, മാർച്ച് 12, ചൊവ്വാഴ്ച

ദേ..തുടങ്ങി



വേഗം പൊയ്ക്കോ... നാട്ടില്‍ വെള്ളപ്പുക വരാന്‍ സമയമായി. അത് കണ്ടില്ലെങ്കില്‍ പിന്നെ നിങ്ങളൊക്കെ ഇറ്റാലിയന്‍  നാവികര്‍ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്തേലും കാര്യമുണ്ടോ ? മുഖം കണ്ടില്ലേ, എന്തൊരു വിഷമം ! എന്തൊരു പാവങ്ങള്‍! !!.!

ഇവിടെ ഞങ്ങള്‍ ഇന്ത്യക്കാര്‍ കൊടി പിടിച്ചും കോലം കത്തിച്ചും കുറച്ചു പ്രതിഷേധിക്കും. അത് കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളും ബായ്‌ ബായ്‌.....,.
അടുത്ത തവണ ക്രിസ്മസ് ആഘോഷിക്കാന്‍ കുടുംബ സമേതം ഇന്ത്യയിലേക്ക് ഇപ്പോഴേ ക്ഷണിക്കുന്നു. വരണം. വന്നില്ലേല്‍ ഞങ്ങള്‍ക്ക് വലിയ വിഷമം ആകും.

നട്ടെല്ലില്ലാത്ത ചില തരം ജീവികളുടെ ഇറച്ചി കൊണ്ടുള്ള പ്രത്യേക വിഭവങ്ങള്‍ ഞങ്ങള്‍ ഒരുക്കി കാത്തിരിക്കും.



2012, ഡിസംബർ 19, ബുധനാഴ്‌ച

ഒരു കുപ്പി അഭിമാനം വാങ്ങാനുണ്ട്‌!

“Don’t tell ME how to DRESS,
tell THEM NOT to RAPE!”

(Image Credit: Associated Press)



ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 
Streaking by a low Graduate Student
in Kochi  on  2012 Dec 17
സത്യത്തില്‍ നമ്മളാരെയാണ്  പഴിക്കേണ്ടത്?? ഉടന്‍ മറുപടി കിട്ടും- പെണ്ണുങ്ങള്‍ മാനം മര്യാദക്കു വസ്ത്രം ധരിക്കാത്തത് കൊണ്ടാണെന്ന് !!! അതെയോ ? നമ്മുടെ നാട്ടില്‍ നടക്കുന്ന മാനഭംഗങ്ങള്‍  നടക്കുന്നത്  വസ്ത്ര ധാരണത്തിലെ  പിഴവ് കൊണ്ടാണോ??  എന്നാല്‍ തിരിച്ചൊരു ചോദ്യം ചോദിക്കാം-  വസ്ത്ര ധാരണം ശരിയല്ലേല്‍ മാനഭംഗം ചെയ്യണമെന്നു എവിടെ എഴുതി വച്ചിരിക്കുന്നു?? ഏതെങ്കിലും മത - ശരീര ശാസ് ത്ര - രാജ്യ നിയമങ്ങളില്‍ ഉണ്ടോ അത്തരം ഒന്ന്??

ദല്‍ഹിയിലെ  ബസിലും ഇതാണോ നടന്നത്? അപ്പോള്‍ മറുപടി ഇതാകും- ''പെണ്ണുങ്ങളായാല്‍ പാതിരാക്കണോ നഗരത്തില്‍ ഇറങ്ങി നടക്കുന്നത് ?? വീട്ടിലെങ്ങാനും ഇരുന്നാല്‍ പോരെ ?? ആരാ അവളുടെ കൂടെ ഉണ്ടായിരുന്നത് ?? അവന്റെ കൂടെ എന്തിനാ അവള് പോയത് ?'' - എന്നൊക്കെ.,,

ഇതൊക്കെ  അവളെ  മാനഭംഗം ചെയ്യാനുള്ള കാരണങ്ങളാണോ???


മേലപ്പറഞ്ഞ ചോദ്യങ്ങള്‍ ഒക്കെ ന്യായമാണെങ്കില്‍ കൊച്ചിയില്‍  കഴിഞ്ഞ ദിവസം തുണിയുരിഞ്ഞു   തിരക്കേറിയ എം ജി റോഡിലൂടെ ഓടിയ നിയമ വിദ്യാര്‍ഥിയായ ആ പുരുഷനെ എത്ര പെണ്ണുങ്ങള്‍ ബലാല്‍സംഗം ചെയ്യണം??



ഓ ഓ മറന്നു-  പണ്ട് ഇതേ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍- '" പുരുഷന്മാരുടെ ഹൈപോതലാമസില്‌  ഒരു പ്രത്യേക ഹോര്‍ന്മോന്‍ ഉണ്ടെന്നും അതാണ്‌ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതെന്നും " ഒരു മെഡിക്കല്‍ (?) വിദ്യാര്‍ഥി പറഞ്ഞിരുന്നു. (ഒരു ഡോക്ടര്‍ അത് ശരിയല്ലെന്ന് പിന്നീട് പറഞ്ഞു. ) ഏതോ മതവിശാരദന്‍  അങ്ങനെ ഏതോ പുസ്തകത്തില്‍ എഴുതിയെന്നാണു ആ വിദ്യാര്‍ഥി പറഞ്ഞത്.  സത്യത്തില്‍ ആര്‍ക്കാ കുഴപ്പം??


അതിനാല്‍
*പത്തു മണി കഴിഞ്ഞാല്‍ റോഡിലൂടെ നടക്കുന്ന എല്ലാ പെണ്ണുങ്ങളെയും ബലാല്‍സംഘം ചെയ്യാമെന്ന് നിയമ ഭേദഗതി വരുത്തണം
* പെണ്ണുങ്ങള്‍ ആര്‍ക്കൊപ്പവും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിരോധിക്കണം  (അസുഖം വന്നാല്‍ ഡോക്ടറെ കാണാന്‍ കൂടി സമ്മതിക്കരുത് )
* നിരോധനം തെറ്റിക്കുന്ന പെണ്ണുങ്ങളെ മുസ്ലി പവര്‍  കഴിപ്പിച്ച പുരുഷനൊപ്പം ലോക്കപ്പില്‍
 കുറഞ്ഞത്‌ ഒരു രാത്രിയെങ്കിലും താമസിപ്പിക്കണം
* കര്‍ശന നിയമ പാലനത്തിന് കുറച്ച്  സദാചാര [പോലീസുകാര്‍ക്ക് മദ്യം വേണ്ടുവോളം കൊടുക്കണം

രാജ്യം നന്നാകട്ടെ!! പ്രതീക്ഷയോടെ !

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...