2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച
കത്തോലിക്കാ സഭയോടുള്ള പ്രണയം നിമിത്തം
2015, മേയ് 17, ഞായറാഴ്‌ച
ലുക്ക് ഔട്ട് നോട്ടീസും പളളിയിലച്ചനും.
ലൈംഗിക വികാരമടക്കാൻ കഴിയില്ലെങ്കിൽ ബ്രഹ്മചാരികൾക്ക് സഭ നൽകിയ വൈദിക വസ്ത്രം അഴിച്ചു വച്ച് ഇറങ്ങിപ്പോകണം. അല്ലെങ്കിൽ ലൈംഗിക ബന്ധം പുലർത്താൻ ഏതൊരാണിനും ഉണ്ടായേക്കാവുന്ന പ്രകൃതി വാസന പരിഗണിച്ച് ബ്രഹ്മചര്യം ആവശ്യമില്ലെന്ന് കത്തോലിക്ക സഭയങ്ങ് തീരുമാനിക്കണം. ഇതിലേതെങ്കിലും നടന്നാലും ഇല്ലെങ്കിലും ലൈംഗിക പീഢനം ക്രിമിനൽ കുറ്റമാണെന്ന് എല്ലാ വ്യക്തികൾക്കുമൊപ്പം പാതിരിമാർക്കും പഠിപ്പിച്ചു കൊടുക്കണം. അതുമല്ലെങ്കി ൽ പലനാൾ കട്ടാൽ ഒരു നാൾ പിടിയിൽ ആകുമെന്ന് ഓർമയെങ്കിലും വേണം. ഒപ്പം, ചാണകം ചുമന്നവനെ ചാരിയാൽ ചാരുന്നവനും കൂടി നാറുമെന്ന് തെറ്റുകാരനെ ന്യായീകരിക്കുന്ന സഭാ മേലധികാരികളും ഓർക്കണം. ഇല്ലെങ്കിൽ, ഇതിനൊപ്പം കൊടുത്ത പത്രക്കട്ടിംഗിൽ ചിരിച്ചിരിക്കുന്ന അച്ചനെ പോലെ പേരുദോഷമുണ്ടാക്കുന്ന കുഞ്ഞാടിൻ ഇടയൻമാർ ഇനിയും ഉണ്ടാകും.
2014, ജൂലൈ 27, ഞായറാഴ്‌ച
മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍

ഗുജറാത്തിലെ ഗോദ്രയും ബി.ജെ.പി ഭരിക്കുന്നിടത്തൊക്കെക്രൈസ്തവ മിഷനറിമാര്‍ പീഡിപ്പിക്കപ്പെട്ടതും ഇപ്പോള്‍ പലയിടത്തും പല രൂപത്തിലും ഭാവത്തിലും ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പീഡനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മോദിയെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന് രൂപക്കൂട് പണിയുവാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുമോ എന്നും ചോദിക്കുന്നുണ്ട് സത്യദീപം.
ഒപ്പം പറയുന്നു - ''ഫുള്‍സ്‌റ്റോപ്പ്: അധികാരത്തെ ആദരിക്കണം, പക്ഷേ ആത്മസത്തയെ ബലികഴിച്ചുകൊണ്ടുള്ള ആദരവ് അപകടകരമാണ്. അസത്യത്തെ ശാസ്ത്രീയമായി വ്യാഖ്യാനിച്ചാലും സത്യമാകില്ല.'' എന്ന് .
മുഴുവന്‍ വായിക്കൂ
2014, ജൂലൈ 13, ഞായറാഴ്‌ച
നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല്‍ മുളച്ചപ്പോള്‍ മോദി കര്‍ത്താവിന്‍െറ ദാസന്‍
നാണമില്ലാത്തവന്‍െറ ആസനത്തില്‍ ആല് മുളച്ചാല്‍ അതും തണല്‍ എന്ന് കാര്‍ന്നോന്‍മാര്‍ പറയാറുണ്ട്. കാലാകാലങ്ങളില്‍ അതിനുളള ‘മഹത്തരമായ’ ദൃഷ്ടാന്തങ്ങള്‍ കാണാനുളള ഭാഗ്യം ഓരോ ജനതക്കും ദൈവം നല്‍കാറുണ്ട്, കത്തോലിക്ക സഭക്ക് പ്രത്യേകിച്ചും. നരേന്ദ്രമോദി കര്‍ത്താവിൻറെ ദാസനെന്നാണ് പുതിയ വെളിപ്പാട്. ഇത് തെളിവ് സഹിതം അതിന്‍െറ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.
ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല എന്നാണ് സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ളീമിസ് ബാവ രക്ഷാധികാരിയായ സണ്‍ഡേ ശാലോം എന്ന കത്തോലിക്ക പ്രസിദ്ധീകരണത്തിന്‍െറ കണ്ടെത്തൽ . ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തറയുടെ പേരിലാണ് ഇത് പ്രസിദ്ധീകരിച്ച് ഉദ്ബോധിപ്പിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സഭ തയ്യറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ മുഖപ്രസംഗത്തെ കൂട്ടിവായിക്കാന്‍.
മുഖപ്രസംഗം തുടരുന്നു - ‘‘അധികാരം എപ്പോഴും ദുഷിപ്പിക്കുന്ന ഒന്നാണ്. ഒരേ പാര്‍ട്ടി തന്നെ തുടര്‍ച്ചയായി അധികാരം കൈയാളുമ്പോള്‍ അധികാര ദല്ലാളന്മാരും ഉദ്യോഗസ്ഥരും പ്രബലരാവുകയും ഭരണം ജീര്‍ണിക്കുകയും ചെയ്യക സ്വാഭാവികമാണ്. അതുകൊണ്ട് അധികാരത്തില്‍നിന്നും ഇടയ്ക്കിടെ മാറിനില്ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശുദ്ധീകരണത്തിനും ശക്തീകരണത്തിനും നല്ലതാണ്. അതിനാല്‍, കോണ്‍ഗ്രസിന്‍്റെയും സഖ്യകക്ഷികളുടെയും പരാജയവും ഇന്ത്യയുടെ ജനാധിപത്യത്തിനും അതതു പാര്‍ട്ടികളുടെ നല്ല ഭാവിക്കും അത്യാവശ്യമാണ്’’ ഇതു വായിക്കുമ്പോള്‍ ‘അധികാരവും അതിലൂടെയുളള ഭരിക്കലും’ ആണ് സഭ ലക്ഷ്യമിടുന്നതെന്ന് ചോറുണ്ണുന്ന കുഞ്ഞാടുകള്‍ക്കും മനസിലാകും.
‘‘രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. ദൈവത്തെ അറിയാത്തവരെ പോലും ദൈവം തന്‍്റെ ദൗത്യ നിര്‍വഹണത്തിനായി തെരഞ്ഞെടുക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ ധാരാളം ഉണ്ട്. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്നും അതിനാല്‍ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തിന്‍്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കും. ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ് ’’എന്നിങ്ങനെ നീളുന്നു മുഖപ്രസംഗത്തിലെ സുവിശേഷം.
സഭയെ ഉന്മൂല നാശം വരുത്താന്‍ കച്ചകെട്ടി നടന്ന സാവൂളിനെ പെട്ടെന്നൊരു ദിവസം പൗലോസ് അപ്പോസ്തലനാക്കി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ പാരമ്പര്യം സഭക്കുണ്ട്. അതേപോലെ ഉത്തരേന്ത്യയില്‍ കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തും സഭാമക്കളെ കൊന്നും സഭയെ നശിപ്പിക്കാന്‍ മാത്രം നടന്ന ഒരു പാര്‍ടിയേയും അതിന്‍െറ തലവനേയും അപ്പോസ്തോല വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്താനാണ് ശാലോം ശ്രമിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാരിനെയും പ്രാര്‍ത്ഥനയില്‍ താങ്ങുക എന്നത് ഓരോ ക്രൈസ്തവവിശ്വാസിയുടെയും കടമയാണെന്നും മുഖപ്രസംഗം പറയുന്നു. ഈ മുഖപ്രസംഗത്തിനെതിരെ ധാരാളം പ്രതിഷേധ കമന്‍റുകള്‍ സണ്‍ഡേ ശാലോമിന്‍െറ വെബ്സൈറ്റില്‍ നിറയുന്നുണ്ട്.
എന്നാല്‍, അനുകൂലിക്കുന്നവരേയും കാണാം. അവരോട് ഒച്ചപ്പാടിന് പറയാനുളളത് ഇതാണ് - ‘‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്’’
ഒപ്പം, അത്തരക്കാര്‍ക്ക് വേണ്ടി പുതിയൊരു ത്രിസന്ധ്യാജപം ഒച്ചപ്പാട് പ്രസിദ്ധീകരിക്കുന്നു.
ത്രിസന്ധ്യാജപം
1 . കര്‍ത്താവിൻറെ മാലാഖ പരിശുദ്ധ മോഡിയോടു വചിച്ചു. പരിശുദ്ധാത്മാവിനാല്‍ മോഡി ധര്‍മം ധരിച്ചു.
നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! കര്‍ത്താവ് നിന്നോട് കൂടെ ! പ്രധാനമന്ത്രിമാരില്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ! അങ്ങയുടെ ഗുജറാത്തിന്‍ ഫലമായ രക്തസാക്ഷി മിഷനറിമാര്‍ നിഗ്രഹിപ്പെട്ടവരാകുന്നു.
പരിശുദ്ധ മോഡിയേ , ഇന്ത്യാക്കാരുടെ പ്രധാനമന്ത്രിയേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ ! ആമ്മേന്‍.
2 . ഇതാ കര്‍ത്താവിൻറെ ദാസന്‍, നിൻറെ വചനം പോലെ എന്നിലാകട്ടെ.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! ........ആമ്മേന്‍.)
3 . വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
(നന്മ നിറഞ്ഞ മോഡിയേ സ്വസ്തി ! .........ആമ്മേന്‍.)
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വേശ്വരൻറെ പരിശുദ്ധ മോഡിയേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.
കത്തോലിക്കാ പ്രസിദ്ധീകരണം തന്നെയായ സത്യദീപം ചോദിക്കുന്നു - ''മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ചവന്‍റെ കറ പ്രധാന മന്ത്രി കസേരയില്‍ കയറിയിരുന്നാല്‍ പോകുമോ ''- എന്ന് ( മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറയുള്ളവന്‍)
2014, ജൂൺ 11, ബുധനാഴ്‌ച
അമല പോള്‍ സത്യക്രിസ്ത്യാനി അല്ലെ?
കത്തോലിക്കന്‍ ആയ ഒരാളും അല്ലാത്ത ഒരാളും തമ്മില്‍ വിവാഹം കഴിക്കരുത് എന്നോ അത് പള്ളിയില്‍ നടത്തരുത് എന്നോ കാനോനിക നിയമ പ്രകാരം വിലക്കുണ്ടോ ? അസാധു ആയാണോ പരിഗണിക്കുന്നത് ? നിയമ വിധേയം അല്ലാതെ വരുമോ ?
ഈ ചര്‍ച്ചകള്‍ക്കൊന്നും ഇടം കൊടുക്കാതെ അതിരൂപത അമല പോള്‍- വിജയ് എന്നിവരുടെ വിവാഹ നിശ്ചയം മാത്രം നടത്തി കൊടുത്ത പട്ടക്കാരനെതിരെ നടപടി സ്വീകരിക്കും എന്ന് പറഞ്ഞു പീലാത്തോസ് കളിക്കുന്നത് എന്തിനാണ് ?
അമലയുടെ പിതാവിനെ കൊണ്ട് 'വിവാഹ നിശ്ചയം നടത്തിയിട്ടില്ല' എന്ന് കത്ത് പത്രക്കാര്‍ക്ക് കൊടുപ്പിച്ചു എന്തിനാണ് ??
അമലയുടെ വിവാഹനിശ്ചയം നിയമാനുസൃതം ആണെന്ന് പറഞ്ഞാല്‍ ഇനിയും കുഞ്ഞാടുകള്‍ക്ക് ഇങ്ങനെ നടത്തി കൊടുക്കേണ്ടി വരുമെന്ന് പേടിച്ചിട്ടാണെന്നു പട്ടാപകല്‍ വ്യക്തം. !
നല്ലൊരു ചര്‍ച്ചക്ക് ഇടം ഒരുക്കിയാല്‍ മാനം ഇടിഞ്ഞു താഴെ പോകുമോ ??
നിയമ വശം എന്താണെന്ന് താഴെയുള്ള ഭാഗം വായിച്ചാല്‍ മനസിലാകും
If a Catholic Marries a Non-Christian, How is it a Sacrament?
2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച
ദേ കോക്കാന്‍ !
മ്മടെ നാട്ടിലാണ്.
കേട്ടിട്ട് രോമാഞ്ചം വന്നു.
കുമ്പസാര രഹസ്യം ഒക്കെ കേട്ട് കേട്ടു ഇങ്ങനെ ആയിപ്പോയതാകും. കൊക്കപ്പുഴു ഉണ്ടെങ്കില്‍ മരുന്ന് ചെയ്യണം.
കൊക്കന്‍ അച്ചന്‍ ആദി കുര്‍ബാന സ്വീകരണത്തിന് തയ്യാറായി വന്ന പെണ്‍കുട്ടിയെ തൊട്ടതും പിടിച്ചതും മൊബൈലില്‍ പടം പിടിച്ചതും കേള്‍ക്കുമ്പോള്‍ തൃശ്ശൂര്‍ അതിരൂപതക്കാരിയായ എനിക്ക് തന്നെ മാനക്കേട് തോന്നുന്നു. അദ്ദേഹം കൊക്കന്‍ ആണോ കോക്കാനാണോ ? മെത്രാപോലീത്ത എത്രയും വേഗം നടപടി എടുക്കണം. നമ്മടെ ജോസഫ് മാഷ്ടെ പുനപ്രവേശവുമായി ബന്ധപ്പെട്ടു പീലാത്തോസ് കൈ കഴുകുന്ന പോലെ ഒരു ഇടയ ലേഖനം ഇറക്കിയില്ലേ? അത്രക്കൊന്നും വേണ്ട, പോലീസില്‍ കൊടുത്താല്‍ മതി, വെറുതെ ജന രോഷം ആളിക്കത്തിക്കണ്ടാ ട്ടാ !
*കോക്കാന്‍ - തൃശൂര്‍ ഭാഗത്ത് കുട്ടികളെ പേടിപ്പിക്കാന്‍ പറയുന്ന വാക്ക് + പ്രേതം, ഭൂതം എന്നൊക്കെ വിവക്ഷ !
പണ്ട് 'നേര്‍ച്ച കന്യകകള്‍ ' എന്ന പേരില്‍ എഴുതിയ ഒരു ബ്ലോഗ് പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
2013, നവംബർ 1, വെള്ളിയാഴ്‌ച
ഇതൊക്കെ മാർപ്പാപ്പ കൂടി കേൾക്കണം
നന്നായി ഇംഗ്ലീഷ് അറിഞ്ഞിരുന്നെങ്കില്‍ ഒച്ചപ്പാട് തന്നെ ഇത് വിവര്‍ത്തനം ച്യ്ത ശേഷം മാര്‍പ്പാപ്പക്ക് അയച്ചു കൊടുക്കുമായിരുന്നു. വിവര്‍ത്തനം ചെയ്യാന്‍ ആരെങ്കിലും സഹായിച്ചാലും മതി !
ഇതൊക്കെ മാർപ്പാപ്പ കൂടി കേൾക്കണം
ഫേസ് ബുക്ക് ചര്‍ച്ച കാണാം
2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച
ബാബു സാവിയോ വെഡ്സ് ഷെരോണ്‍
രണ്ടു സന്തോഷങ്ങളാണ് ഇന്നുണ്ടായത്. ഒന്നൊരു അവാര്‍ഡ് ,സ്വാഭാവികമായും സന്തോഷം. എന്നാല്‍ അതിലും വലിയ സന്തോഷം നല്‍കിയത് ഒരാളുമായി ഉണ്ടായ കൂടിക്കാഴ്ചയാണ്. ജീവിതത്തില്‍ ഒരിക്കലും മറന്നു പോകാന്‍ ഇടയില്ലാത്ത ഒരാളെ കണ്ടു. ( ഒന്നോ രണ്ടോ വട്ടം കണ്ടു പരിചയപ്പെട്ടിട്ടും മുഖം മറക്കുകയും ,എന്തിനു കൂടെ പഠിച്ചവരുടെ പേര് മറക്കുകയും ചെയ്യുന്ന ഡിമ്നീഷ്യ എന്ന് ഞാന്‍ തന്നെ പേരിട്ടു വിളിക്കുന്ന അപൂര്‍വമായ ഒരു അസുഖത്തിന്റെ പിടിയിലാണ് ഞാന്‍) -), അത് കൊണ്ടാണ് ജീവിതത്തില്‍ മറക്കാന്‍ ഇടയില്ല എന്ന് പ്രത്യേകം പറഞ്ഞത് ) കൂടിക്കാഴ്ചയുടെ കഥ വിശദമായി പറയാം.
ഇക്കഴിഞ്ഞ ദിവസം കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ എന്നും ലഭിക്കുന്ന അജണ്ടക്കൊപ്പം ഒരു കല്യാണ കത്ത് കൂടി കിട്ടി. ഏതെന്കിലും കൌണ്‍സിലര്‍മാരുടെ, അല്ലെങ്കില്‍ അവരുടെ മക്കളുടെ കല്യാണം എന്നാണു കരുതിയത്. .,.എന്നാല്‍ കത്തിനു മുകളില്‍ നഗരസഭ എന്ന് അച്ചടിച്ച് വച്ചത് കണ്ടപ്പോള്‍ കൌതുകമായി. നഗരസഭയാണ് കല്യാണം ക്ഷണിക്കുന്നത്. അതിനു നഗരസഭക്ക് മക്കളുണ്ടോ? കൌതുകം കൊണ്ട് കണ്ണ് മിഴിഞ്ഞു. കത്ത് തുറന്നപ്പോള്‍ കല്യാണം ക്ഷണിക്കുന്നത് മേയറും നഗരസഭ സെക്രട്ടറിയുമാണ്. അതാണ് ആദ്യം കണ്ടത്. പിന്നെയാണ് ചെക്കന്റെയും പെണ്ണിന്റെയും വിവരങ്ങള്‍ വായിച്ചത്.
''ബഹുമാന്യ സുഹൃത്തെ
കൊച്ചി നഗരസഭയുടെ കീഴിലുള്ള സ്നേഹഭവന്‍ അംഗമായ
ഡോ.ബാബു സാവിയോയും M.Com, M.B.A, Ph.D
കുമാരി. ഷെരോണ്‍ ആന്‍ ജോസും M.Com , NET
(D/o ശ്രീ. കെ.ജെ.ജോസഫ് & ശ്രീമതി മേരി , കൈനിക്കുന്നേല്‍ ഹൗസ്, കുടിയാന്മല, കണ്ണൂര്‍ )
തമ്മിലുള്ള വിവാഹം 2013 ആഗസ്റ്റ് 18 ന് ഞായറാഴ്ച 11 മണിക്ക് പള്ളുരുത്തി സെന്റ്.തോമസ് മൂര്‍ പള്ളിയില്‍ നടത്തുന്നു.''
ആഹാ കൊള്ളാമല്ലോ ! എന്നാണ് ആദ്യം മനസ്സില്‍ ഉയര്‍ന്നത്. ഉടനെ നമ്പര്‍ തപ്പി. സമയം ഏറെ വൈകിയത് കൊണ്ട് പിറ്റേന്ന് ബാബു മാഷേ കാണാമെന്ന് കരുതി. ( ബാബു മാഷ്,അതോ സാവിയോ മാഷ് എന്നാണോ കുട്ടികള്‍ വിളിക്കുന്നത് , ആവോ ??)
പിറ്റേന്നു, അതായത് പതിന്നാലാം തിയതി രാവിലെ പ്രസ്സ് ക്ലബ് ബീറ്റ് അനുസരിച്ച് പ്രസ്സ് മീറ്റും കഴിഞ്ഞാണ് അക്കാര്യം ആലോചിച്ചത്. ഉടനെ മാഷേ വിളിക്കാന്‍ ഫോണെടുത്തു. അപ്പോഴാണ് ക്ലാസില്‍ ആയിരിക്കുമെന്ന് ഓര്‍ത്തത്. . ചങ്ങനാശ്ശേരിയില്‍ സി.എം.ഐ സഭയുടെ സ്വകാര്യ കോളജില്‍ അധ്യാപകനാണ് അദ്ദേഹം. അപ്പോള്‍ ഉടനെ ഒരു മെസ്സേജ് കൊടുത്തു. കാണണം, ഇന്ന സ്ഥലത്ത് നിന്നാണ് എന്നുള്ള മെസേജ് അയച്ചു അല്പം കഴിഞ്ഞപ്പോള്‍ മാഷുടെ വിളി വന്നു. നാല് മണിക്ക് എറണാകുളം കെ.എസ്.ആര്‍.ടിസി ക്ക് സമീപം ഉള്ള സ്നേഹഭവന്‍ ആനക്സില്‍ എത്താമോ എന്ന് അദ്ദേഹം ആരാഞ്ഞു. സംസാരത്തില്‍ വളരെ പാവമെന്നു തോന്നിച്ച ഒരു ശബ്ദം. ജനയുഗത്തിലെ രശ്മി മുസ്കാനെ ഏറെ നിര്‍ബന്ധിച്ചാണ് ഓഫീസില്‍ നിന്നും വിളിച്ചിറക്കിയത്. മനോരമയും മാതൃഭൂമിയും സ്റ്റോറി വീശിയടിച്ചാല്‍ നമ്മുടെ സ്കോര്‍ പോകുമെന്ന് ചെറിയൊരു ഭീഷണി കൂടി ഉണ്ടായിരുന്നു. ( സ്വാഭാവികമായും എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളിലെയും ഞങ്ങളുടെ പ്രായത്തിലുള്ളവരുടെ വലിയൊരു ചങ്ങാതിക്കൂട്ടം ഞങ്ങള്‍ക്കുണ്ട്. സ്വാഭാവികമായും ആരോഗ്യകരമായ മത്സരവും ഉണ്ട്) . അത് കൊണ്ട് വെള്ളിയാഴ്ച പോകാമെന്ന് ആദ്യം തീരുമാനിച്ച രശ്മി പിന്നീട് എന്‍റെ സ്വാര്‍ത്ഥതയെ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ വേണ്ടി തീരുമാനം സന്തോഷത്തോടെ മാറ്റി. കെ.എസ്.ആര്‍.ടിസി സ്റാന്‍ഡ് കടന്നു റെയില്‍ വേ പാളം മുറിച്ചു കടക്കാന്‍ ചെന്നിടത് വഴിമുടക്കി ബാംഗ്ലൂര്‍ ട്രെയിന്‍ കിടന്നിരുന്നു. ചാടിക്കേറി ഇറങ്ങിപോകാം എന്ന എന്റെ നിര്‍ദ്ദേശം , പക്ഷെ, അടുത്ത് നിന്ന രണ്ടു പേര്‍ ( അതിലൊരാള്‍ നാലുകാലില്‍ ആയിരുന്നു) വിലക്കി. ഇനി വഴി ചുറ്റി പോകേണ്ടി വരുമോ എന്ന ആധിക്ക് വിരാമമിട്ട് ട്രെയിന്‍ പെട്ടെന്ന് ചൂളം വിളിച്ചു അനങ്ങി മുന്നോട്ടു നീങ്ങി പാഞ്ഞു പോയി. പണ്ടെപ്പോഴോ ആ അനക്സില്‍ വന്ന ഓര്‍മയുണ്ട്. തെറ്റിയില്ല. അത് തന്നെ. ഫോണില്‍ വിളിച്ചറിയിച്ചു- മാഷേ , ഞങ്ങളെത്തി / കട്ടിക്കണ്ണട വച്ച് ഗൌരവം ഉള്ള ഒരാള്‍ ഇറങ്ങി വരുന്നതും കാത്തു നിന്ന ഞങ്ങള്‍ക്ക് തെറ്റി. വന്നതൊരു സുമുഖനായ ചെറുപ്പക്കാരന്‍., കണ്ണടപ്പാട് മൂക്കിലോന്നും കണ്ടതേയില്ല.
ഓഫീസിലെ മുറിയില്‍ സ്വീകരിച്ചിരുത്തി. ചോദിച്ചോളൂ എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍, പണ്ടെപ്പോഴോ സ്ലേറ്റിലെഴുതാന്‍ പലവര്‍ണ പെന്‍സില്‍ ഏറെ ആഗ്രഹിച്ചു അപ്പച്ചന്‍ കൊണ്ട് വന്നു തന്നപ്പോള്‍ ഉണ്ടായ സന്തോഷം അനുഭവപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് മനസ്സില്‍ മാത്രമാണ് പറഞ്ഞത് എങ്കിലും സന്തോഷം കൊണ്ടുള്ള ഓരോ തല കുലുക്കലിനും എന്റെ ജിമിക്കി കൊട്ടയുടെ കിങ്ങിണികള്‍ കില് കിലു ചിരിച്ചു.
ബാബു സാവിയോ മിടുക്കനാണ്, ഷെരോണ്‍ മിടുക്കിയും. പ്രതികൂലമായ കാലാവസ്ഥയിലും രണ്ടു പേരും രണ്ടിടങ്ങളില്‍ പഠിച്ചു മിടുക്കരായി. രണ്ടു പേരും അവരവരുടെ ഇടങ്ങളില്‍ അസി.പ്രൊഫസര്‍മാര്‍. .
സ്വര്‍ഗത്തില്‍ പണ്ടെന്നോ നടന്ന കല്യാണം ഭൂമിയില്‍ നടക്കാന്‍ സമയമായപ്പോള്‍ അവര്‍ പരസ്പരം കണ്ടു. രണ്ടു പെണ്മക്കള്‍ മാത്രമുള്ള ഷെരോണിന്‍റെ അപ്പച്ചന്‍ ജോസഫും അമ്മ മേരിയും സ്വന്തം മകനായി സ്വീകരിച്ചു. അനുജത്തി ഷെറില്‍ കുഞ്ഞിപ്പെങ്ങളായി.
ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ഓരോ ചോദ്യം കേള്‍ക്കുമ്പോഴും ഞാനും രശ്മിയും പരസ്പരം നോക്കും. ചോദ്യങ്ങള്‍ വരുന്നില്ല. പക്ഷെ, മനസ്സില്‍ നോവും സന്തോഷവും ഇടകലര്‍ന്ന അനുഭവം ഉണ്ടെന്നു രണ്ടു പേരുടെ കണ്ണിലും നിറഞ്ഞു വെളിപ്പെട്ടിരുന്നു. സംസാരത്തിന് ശേഷം ഇറങ്ങാന്‍ നേരത്തു '' വരണം, കല്യാണത്തിന്'' എന്ന് സ്നേഹപൂര്‍വമായ ക്ഷണം ഞങ്ങള്‍ മനസ്സാ സ്വീകരിച്ചിരുന്നു. പെങ്ങളായി നില്‍ക്കുമെന്നൊക്കെ വേണമെങ്കില്‍ ഭംഗി വാക്ക് പോലെ പറയാം. പക്ഷെ ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ക്കൊരു സഹോദരനെ കിട്ടി, അദ്ദേഹത്തിന് അതറിയില്ലെങ്കിലും. ! കല്യാണത്തിന് പള്ളുരുത്തിയില്‍ പോകണമെന്ന് വഴി നീളെ പറഞ്ഞു. നെഞ്ചില്‍ കുത്തുന്ന എന്തോ ചില കുരുങ്ങലുകളില്‍ വീണ്ടും വീണ്ടും അദ്ദേഹം കടന്നു വന്നു.
കല്യാണം കൂടാന്‍ പറ്റിയില്ലെങ്കില്‍ വിളിച്ചു ആശംസ അറിയിക്കുകയെങ്കിലും ചെയ്യണം., അല്ലെ? -വേണം.
ആശംസകള്‍ !!
ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ഇടവരട്ടെ !! വിവാഹ മംഗളാശംസകള്‍ ഷെരോണ്‍ ! മാതാപിതാക്കളുടെ, കുടുംബത്തിന്റെ സ്നേഹ നിറവില്‍ ജീവിക്കാന്‍ ബാബു സാവിയോ, നിങ്ങള്‍ക്കും ഇട വരട്ടെ !!
2013, ഏപ്രിൽ 10, ബുധനാഴ്‌ച
കുരിശുകളെ കൊണ്ട് തോറ്റു
![]() |
പടം കടപ്പാട് - മനോരമ ഫേസ് ബുക്ക് ചര്‍ച്ച |
കുരിശ് ചുമന്ന് നടക്കുന്നത് ശരിയോ തെറ്റോ ??
ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. നീ നിന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കുക എന്ന് ക്രിസ്തു വചനമായി ബൈബിളില്‍ പറയുന്നത് , എടുത്താല്‍ പൊന്താത്ത മറക്കുരിശു തോളില്‍ വച്ച് കുരിശു മുടി കയറണം എന്നതാണോ എന്നാണു ചിലര്‍ ചോദിക്കുന്നത് . ആലോചിച്ചാല്‍ ഉത്തരം പറയുന്നതിനു അല്പം ബുദ്ധിമുട്ടും. പിന്നെ അതൊക്കെ വിശ്വാസത്തിന്റെ ഭാഗമല്ലേ എന്നൊരു മറു ചോദ്യം ഉന്നയിച്ചാല്‍ ഇത്തരം വിശ്വാസ ആചരണം ബൈബിളില്‍ എവിടെ പറഞ്ഞിരിക്കുന്നു എന്നാണു അടുത്ത ചോദ്യം. എന്ത് പറയണം?
കുരിശും ചുമന്ന് നടക്കുന്നത് കൃസ്തുവിനെ അവഹേളിക്കലാണെന്ന് ആരോപിച്ച് ക്രൈസ്തവ ആദര്‍ശ സംരക്ഷണ സമിതി എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സഭാനേതൃത്വം സഭാമക്കളെ പിന്തിരിപ്പിക്കണമെന്നും ആണ് അവരുടെ ആവശ്യം. ക്രൂശിക്കപ്പെടുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത യേശുവിന്റെ പീഡാനുഭവത്തെ അവഹേളിക്കലാണ് കുരിശും ചുമന്ന് നടക്കുന്നതെന്നും കുരിശുചുമന്ന് മലയാറ്റൂര്‍ മല കയറുന്നതും അവര്‍ കുറ്റപ്പെടുത്തി.
അടുത്തകാലത്തായി കടമെടുത്ത ചില പുതിയ ആചാരാനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ച ഭക്തിപ്രകടനങ്ങളും ക്രൈസ്തവ സഭകളില്‍ വളര്‍ന്നുവരുന്നു. ഇത് ക്രൈസ്തവ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവയെ സഭാനേതൃത്വം പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ പറയുന്നു. ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കുന്നവരുടെ വികാരം വൃണപ്പെടുത്തുന്ന വിധത്തില്‍ യേശുവിനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഇതുപോലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്നും സംഘടന ആവശ്യപ്പെടുന്നു .
ഓഫ് റെക്കോര്‍ഡ്- -`- പ്രണയിച്ചിട്ടുണ്ടെന്നു മാര്‍പ്പാപ്പയുടെ വെളിപ്പെടുത്തല്‍ . തുറന്നു പറച്ചിലിലെ ആത്മാര്‍ത്ഥത അഭിനന്ദനാര്‍ഹം
2013, മാർച്ച് 26, ചൊവ്വാഴ്ച
പ്രണയ ദാഹിയായ ഡ്രാക്കുള വിശുദ്ധന്‍
എന്നാല്‍ പീഡാനുഭവാരത്തില്‍ ഇക്കൊല്ലാത്തെ ദുഖ:വെള്ളിയാഴ്ചയില്‍ പുതിയ രീതിയില്‍ ഡ്രാക്കുളയായി മാറിയ കന്യാസ്ത്രീ കാമുകനെ കാത്തിരിക്കുകയാണ് ലോകം. മലയാളിയായ രൂപേഷ് പോളിന്‍റെ ഭാവനാ വിലാസത്തില്‍ കന്യാസ്ത്രീയെ പ്രാപിക്കുന്ന ചൂടന്‍ രംഗങ്ങളുമായി ഇറങ്ങാനിരിക്കുന്ന ഡ്രാക്കുള സീരീസിലെ ആദ്യ ത്രീ ഡി സിനിമ ഇപ്പോള്‍ തന്നെ വിവാദമായിട്ടുണ്ട്.
തലയില്‍ കന്യാസ്ത്രീയുടെ ശിരോവസ്ത്രമണിഞ്ഞ നഗ്നയായ ഒരു സ്ത്രീ , കോട്ടും സ്യൂട്ടുമണിഞ്ഞ ഡ്രാക്കുളയെ പുണര്‍ന്നു നില്‍ക്കുന്ന പോസ്റ്റര്‍ ജനപ്രീതിയിലും സഭയുടെ വിമര്‍ശനത്തിലും ഒരേ പോലെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമാതെത്തിയിട്ടുണ്ട്. സെയിന്‍റ് ഡ്രാക്കുള സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല ’ എന്ന മുന്നറിയിപ്പുമായി ചില ക്രൈസ്തവ സംഘടനകള്‍ കേരളത്തില്‍ രംഗത്ത് വന്നിട്ടുണ്ട്. ബിസ് ടി വിയുടെ വെബ്സൈറ്റില്‍ പോയാല്‍ ട്രെയിലര്‍ കാണാം. യു.കേയിലാണ് സിനിമ മുഴുവന്‍ ഷൂട്ട് ചെയ്തത്. സംവിധായകനും നിര്‍മാതാവ് സോഹന്‍ റോയിയും സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ മേനോനും അടക്കം മൂന്നു മലയാളികളാണ് ചിത്രത്തിന്റെ അണിയറക്കാര്‍> ഇവരും വിഷ്വല്‍ എഡിറ്റര്‍ ആയ വിജയ് ദേവലോകവും ഒഴിച്ച് മറ്റെല്ലാ സാങ്കേതിക വിദഗ്ദരും അഭിനേതാക്കളും എല്ലാം വിദേശികളാണ്.
ഒപ്പം, യൂ ട്യൂബില്‍ ഉള്ള സെയിന്‍റ് ഡ്രാക്കുളയുടെ ഒഫീഷ്യല്‍ ട്രെയിലര്‍
2013, മാർച്ച് 7, വ്യാഴാഴ്‌ച
കുഞ്ഞാടുകളുടെ അടിയന്തര ശ്രദ്ധക്ക് !
![]() |
face boook debate link |
2012, ഡിസംബർ 21, വെള്ളിയാഴ്‌ച
ഭണ്ഡാരത്തിലിട്ട മുതല്‍ തിരിച്ചു കൊടുക്കില്ല
![]() |
മിസ്സിസ് മോണിക്ക വാര്‍ത്താ സമ്മേളനത്തില്‍ |
മോണിക്ക എന്നെ സംബന്ധിച്ചിടത്തോളം അമ്മൂമ്മയാണ്. അവരെ ഈ വയസാന്‍ കാലത്ത് കോടതിയില്‍ കേറ്റിപ്പിച്ചേ അടങ്ങൂ എന്ന നിലയിലാണ് സഭയും ചില പുരോഹിതരും. വിഷയം സ്വത്തു തട്ടിപ്പ് ! തട്ടിയത് സഭ, തട്ടിക്കപ്പെട്ടത് മോണിക്ക അമ്മൂമ്മ. അതും സ്വന്തം അമ്മാവന്‍റെ മകനായ ബിഷപ്പ് കൂടി കൂട്ട് ചേര്‍ന്ന് പറ്റിച്ചേന്നാണ് അവര്‍ ആരോപിക്കുന്നത് . ധ്യാന കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശക ആയിരുന്ന അമ്മൂമ്മയെ ധ്യാന ഗുരു ബ്രെയിന്‍ വാഷ് ചെയ്ത് ഉണ്ടായിരുന്ന അഞ്ചരഏക്കര്‍ ഭൂമി തട്ടിച്ചെന്ന് ഇവര്‍ പറയുന്നു. സാക്ഷ്യം പറയാന്‍ വിളിച്ചു കയറ്റുകയും പിന്നീട് അമ്മൂമയില്‍ നിന്നും മൈക്ക് വാങ്ങി അവരുടെ ഭൂമി ധ്യാന കേന്ദ്രത്തിന് ദാനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നെന്നു അറിയിച്ചെന്നും ധ്യാന ഗുരു പറഞ്ഞത് കേട്ട് അവര്‍ അന്ധാളിച്ചു. അച്ചന്‍ നുണ പറയുന്നുവെന്ന് പറയാഞ്ഞത് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു തര്‍ക്കം വേണ്ടെന്നു വച്ചാണ്. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ പുരോഹിതന്മാര്‍ ''മക്കളില്ലാത്തതിനാല്‍ മോണിക്ക അമ്മൂമ്മയെയും തോമസ് അപ്പൂപ്പനെയും സഹായിക്കാന്‍ തങ്ങള്‍ ഉണ്ട്. ഹൃദ്രോഗം മൂലവും മറ്റു ചില രോഗങ്ങള്‍ മൂലവും സംസാര ശേഷിയും നഷ്ടപ്പെട്ട തോമസിനെ അമേരിക്കയിലെത്തിച്ച് വിദഗ്ദ ചികില്‍സ നല്‍കും'' എന്നൊക്കെ വാഗ്ദാനം ചെയ്തു. ഒരാഴ്ച പിന്നാലെ നടന്ന ശേഷം അര ഏക്കര്‍ നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ രജിസ്ട്രാറെ കൊണ്ട് വന്നു കാലി മുദ്ര പത്രത്തില്‍ ഒപ്പ് വപ്പിച്ചു. നാല്പതു കൊല്ലം ജര്‍മനിയില്‍ നഴ്സ് ആയി ജോലി ചെയ്ത മോണിക്ക അമ്മൂമ്മയും ഗവേഷകനായിരുന്ന തോമസ് അപ്പൂപ്പനും ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടവരായി പെരുവഴിയില്‍ നില്‍ക്കുകയാണ്.
കുഞ്ഞാടുകള്‍ കണ്ണ് തുറക്കേണ്ട സമയമായി. ഇല്ലേല്‍ കര്‍ത്താവ് പോലും പൊറുക്കില്ല. കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങള്‍ സത്യത്തില്‍ നമുക്ക് ആവശ്യമുണ്ടോ? മാനസികമായും ശാരീരികമായും കേടുപാടുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദനെയോ ഡോക്ടറേയോ കാണാനാണ് ബോധമുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ടത് . ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഇടവക പട്ടക്കാരന്‍ ഇല്ലേ? അതിലും കവിഞ്ഞ എന്ത് രോഗ ശുശ്രൂഷകള്‍ ആണ് നടത്തേണ്ടത് ?? ചികില്‍സ നല്‍കാതെ കൈ കൊട്ടി പാടി രോഗം മാറ്റാന്‍ നോക്കിയിരുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കൂടി ഇപ്പോള്‍ ചികില്‍സ തേടി ഡോക്ടറെ സമീപിച്ചു തുടങ്ങി. പണ്ട് ഈ വിഭാഗങ്ങളെ കുറ്റം പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ധ്യാന കേന്ദ്രങ്ങളില്‍ കൈകൊട്ടി പാടി രോഗം ഭേദമാക്കാന്‍ ക്ഷണിക്കുകയും ഭേദമായെന്നു സ്റ്റേജിലെത്തിയും മാസികകളില്‍ കൂടിയും സാക്ഷ്യം പറയിപ്പിച്ചും കൂടുതല്‍ പേരെ വലയിലാക്കുകയും ചെയ്യിപ്പിക്കുന്നു. ഇതിനു അറുതി വരുത്തണം. അതിനു നേരമായി.
പുരോഹിത വചനം - ഭണ്ഡാരത്തിലിട്ട മുതല്‍ സഭ തിരിച്ചു കൊടുത്ത ചരിത്രമില്ല !
2012, ഡിസംബർ 13, വ്യാഴാഴ്‌ച
മദ്യപാനി(പണം) വേണ്ട- കേരള കാതോലിക്ക സഭ !
![]() |
ഫേസ് ബുക്കിലെക്കൊരു ലിങ്ക് |
ഒടുക്കം അത് സംഭവിച്ചു, മദ്യവ്യവസായികള്‍ വഴിയാധാരമായി. മദ്യ വ്യവസായികളുടെ പണം വേണ്ടെന്നു വക്കാനൊരുങ്ങുകയാണ് കേരള കത്തോലിക്കാ സഭ. മദ്യ മേഖലയിലെ വ്യവസായികളും വ്യാപാരികളും നല്‍കുന്ന സംഭാവനയോ സഹായമോ സ്വീകരിക്കുന്നതിനു രൂപതകളെയും സഭ സ്ഥാപനങ്ങളെയും മെത്രാന്‍ സമിതി വിലക്കാന്‍ പോകുന്നു. ഇതിനായി കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ കരട് രേഖ തയ്യാറായി കഴിഞ്ഞു. വില്‍പ്പനക്കാരെ മാത്രമല്ല, മദ്യപാനികളെയും സഭ എതിര്‍ക്കാന്‍ പോകുകയാണ് എന്ന് വാര്‍ത്തയില്‍ കാണുന്നു. ലഹരി ഉപയോഗിക്കുന്നവരെ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലും ഇടവക കമ്മറ്റികള്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലും വിലക്കുമെന്നും കരടിലുണ്ട്. മദ്യവുമായി ബന്ധമുല്ലവരില്‍ നിന്നും എന്താവശ്യമാണെങ്കിലും സംഭാവനകള്‍ സ്വീകരിക്കരുതെന്നും ഇങ്ങോട്ട് വന്നു തന്നാല്‍ നിരസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഒരാഘോഷത്തിനും മദ്യ സല്‍ക്കാരം പാടില്ല. സഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ ഒറ്റപ്പെടുത്താനാണ് നീക്കം.
അപ്പോള്‍ ഒച്ചപ്പാടിനൊരു സംശയം- മദ്യപാനി എന്ന് പറയുന്നവരെ എങ്ങനെ നിര്‍വചിക്കാം?? ഒരു പെഗ്? രണ്ടു പെഗ്? അതോ അതിലും കൂടിയത് മാത്രം കഴിക്കുന്നവരോ? മദ്യം എന്നാല്‍ വീഞ്ഞ് പെടുമോ? ഉണ്ടെങ്കില്‍ വീഞ്ഞിന് പകരം എന്തുപയോഗിക്കാം? കള്ളപ്പണം വെളുപ്പിക്കാന്‍ പള്ളിപ്പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന ചില കുഞ്ഞാടുകളെ വഴിയാധാരമാക്കിയാല്‍ കര്‍ത്താവു പൊറുക്കുമോ? രഹസ്യമായി വാങ്ങിയിട്ട് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും പോരെ? എന്തോ എന്തോ !!!
2012, നവംബർ 28, ബുധനാഴ്‌ച
വിശുദ്ധ കണ്ണുനീര്‍
![]() |
ഫേസ് ബുക്കിലേക്കൊരു ലിങ്ക് |
ഇനി വീട്ടില്‍ തന്നെയുള്ള കുരിശു രൂപത്തില്‍ തന്നില്ലെങ്കിലും കഴുത്തിലെ മാലയില്‍ കിടക്കുന്ന ചെറിയ കുരിശിലെങ്കിലും നീ അനുഗ്രഹം തരണം. എങ്കില്‍ ഞാന്‍ അടുത്ത തവണ പള്ളിയില്‍ വരുമ്പോള്‍ നിനക്ക് നൂറ്റൊന്നു മെഴുകുതിരി കത്തിക്കുന്ന ആരെയെങ്കിലും കണ്ടാല്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ചു കൊടുത്തേക്കാം.
കര്‍ത്താവിന്റെ കണ്ണുനീരിനു വേണ്ടിയുള്ള പ്രാര്‍ത്ഥന- നീതിമാനെന്നു വിശുദ്ധ ഗ്രന്ഥം ഉത്ഘോഷിച്ച യൌസേപ് പിതാവിനും പരിശുദ്ധ ജനനിയായ കന്യാമറിയത്തിനും ജീവിത കാലം മുഴുവനും , പിന്നീട് പാപികളെ ഏല്‍പ്പിച്ചു കൊടുത്തും , കരയാന്‍ ഇട കൊടുത്ത കര്‍ത്താവേ, ഞങ്ങളെ കരയിക്കല്ലേ. അങ്ങേ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രവഹിപ്പിച്ച് ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ കണ്ണുനീര്‍ തുള്ളിക്ക് ഓരോന്നിനും വിലയിടാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ അറിയുന്നു . ആയതിനാലും അങ്ങേ പരിശുദ്ധ കണ്ണുനീര്‍ ഇറ്റിച്ച വിശുദ്ധ ജലമായി വാഴ്ത്തിയ കുപ്പികള്‍ അമൂല്യമായ വിലക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് കഴിവ് തരണേ.. ആമേന്‍...
NB- ഇത് വായിക്കുന്നവര്‍ ഇതിന്റെ അമ്പതു കോപ്പി വീതം ഷെയര്‍ ചെയ്തില്ലേല്‍ പതിന്നാലു ദിവസത്തിനകം മരണമോ അംഗഭംഗമോ സംഭവിക്കും എന്നോര്‍ക്കുക!
വാര്‍ത്ത - യേശു ക്രിസ്തുവിന്‍െറ കണ്ണീരെന്നപേരില്‍ വിശ്വാസികള്‍ പ്രചരിപ്പിച്ച ദിവ്യജലം അഴുക്കുചാല്‍ വെള്ളമാണെന്ന് തെളിയിച്ചതിന് പ്രശസ്ത യുക്തിവാദിയും റാഷനലിസ്റ്റ് ഇന്‍റര്‍നാഷനല്‍ സ്ഥാപക പ്രസിഡന്‍റുമായ സനല്‍ ഇടമറുകിനെ അറസ്റ്റുചെയ്യാന്‍ നീക്കം.
2012, നവംബർ 18, ഞായറാഴ്‌ച
മദ്യരാജക്കന്മാരും സഭയും
![]() |
ഫേസ് ബുക്ക് ചര്‍ച്ചയിലേക്കൊരു ലിങ്ക് ! |
രണ്ടു വഞ്ചിയില്‍ സഞ്ചരിക്കുക എന്ന ചൊല്ല് കേരളത്തിലെ ക്രൈസ്തവ സഭക്ക് ഏറ്റവും നന്നായി ചേരും. കാരണം ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗിക്കുന്നവരും മദ്യം കച്ചവടം നടത്തി കൊള്ള ലാഭം ഉണ്ടാക്കുന്ന അബ്കാരികളും കുഞ്ഞാടുകളായുള്ള സഭ തന്നെ മദ്യം നിരോധിക്കാന്‍ ആവശ്യപ്പെടുകയും അതിനു കഴിയാത്ത സര്‍ക്കാരുകളെ ചീത്ത വിളിക്കുകയും ചെയ്യുന്നതിനെ എന്ത് പറയണം??
എന്തായിരിക്കും മറുപടി എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ഒരിക്കല്‍ ഒച്ചപ്പാടും ഇതേ ചോദ്യം കത്തോലിക്കാ സഭയിലെ പ്രമുഖ യുവജന സംഘടനാ ഭാരവാഹികളോട് ചോദിച്ചു- മദ്യം നിരോധിക്കണം എന്ന് പറയുന്ന നിങ്ങള്‍ അബ്കാരികളെ നിയന്ത്രിക്കാനും അവരില്‍ നിന്ന് വാങ്ങുന്ന ദശാംശം വേണ്ടെന്നു വക്കാനും സഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമോ- എന്ന ചോദ്യത്തിന് തിരികെ കുറെ ചീത്ത വിളികളും കൊഞ്ഞനം കുത്തലുകളുമാണ് മറുപടി കിട്ടിയത് .
2012, നവംബർ 17, ശനിയാഴ്‌ച
പതിനൊന്ന് സാത്താന്‍ നിയമങ്ങള്‍ !
![]() |
ഫേസ് ബുക്കിലെക്കൊരു ലിങ്ക്
|
2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച
ഹാലെ ലൂയ... ഹാലെ ലൂയ....
ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്...ഈ ഹാളിന്റെ മുന്‍വശത്ത് പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തില്‍ ബെത് ലേഹം നാഥയുടെ എണ്ണ നല്‍കുന്നുണ്ട്. ഒരു കുപ്പിക്ക് വെറും എഴുപത്തഞ്ചു രൂപ മാത്രമാണ് നല്‍കേണ്ടി വരുന്നത് . ഈസോയുടെ അമ്മയുടെ പ്രത്യേക മാധ്യസ്ഥം കൊണ്ട് അത്ഭുത രോഗ ശാന്തി നല്‍കുന്ന എണ്ണ വീട്ടില്‍ സൂക്ഷിക്കുന്നത് വഴി നിങ്ങള്‍ക്കേവര്‍ക്കും അമ്മയുടെ അനുഗ്രാഹാശിസ്സുകള്‍ വര്‍ഷിക്കുമാറാകട്ടെ!
********
എടിയേ ....കുപ്പി നിറച്ചു കഴിഞ്ഞോ? ധ്യാനഗുരുവിനെ നേരിട്ട് ചെന്ന് കണ്ടതിനു ഫലമുണ്ടായിട്ടോ ഡീ... നമ്മളിനി ലക്ഷപ്രഭുക്കളാകും... നീ നോക്കിക്കോ...ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് അറുപതു രൂപ .
25 മില്ലിയുടെ പ്ലാസ്റ്റിക് കുപ്പിയേല്‍ കര്‍ത്താവിന്റെ ചിത്രം ചേര്‍ക്കാന്‍ കുപ്പിയടക്കം വില രണ്ടു രൂപ. ആ കുപ്പിയേല്‍ വെളിച്ചെണ്ണ നിറച്ചാല്‍ ...ആഹാ....എഴുപത്തഞ്ചു രൂപ...ഇതിന്റെ ഒരു വിഹിതം ധ്യാന കേന്ദ്രത്തിനു കൊടുത്താലും......എടിയേ ....
_____________________________________________________________
പ്രൈസ് ദ ലോര്‍ഡ്!
നട്ടെല്ലിനു വേദനയുള്ള മേരിയുടെ നട്ടെല്ല് വേദന കര്‍ത്താവ് മാറ്റി കൊടുക്കുന്നു...പ്രൈസ് ദ ലോര്‍ഡ്! കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന അഞ്ചു ദമ്പതികള്‍ക്ക് കര്‍ത്താവു പുതിയ തലമുറയെ നല്‍കി അനുഗ്രഹിക്കുന്നു.. ഉറക്കെ സ്തുതിക്കാം ..പ്രൈസ് ദ ലോര്‍ഡ്! കോട്ടപ്പുറത്ത് നിന്നും വന്ന ജോയിയുടെ മൂലക്കുരു കര്‍ത്താവ് കൈ തൊട്ടു സുഖ പ്പെടുത്തു ന്നു... പാവറട്ടിയില്‍ നിന്ന് വന്ന അന്തപ്പന്റെ തണ്ടല് വേദനയും കര്‍ത്താവു മാറ്റുന്നു...
വര്‍ഷങ്ങളായി ബെല്‍റ്റ് ധരിച്ചു നടന്ന സഹോദരന്റെ വേദന കര്‍ത്താവ് എടുത്തു കളയുന്നു...
ദൈവത്തിനു സ്തോത്രം!
സ്തുതി...തുതി...തി...തി...തി..തി..തി...ഉച്ചത്തില്‍.....ഹാലെ ലൂയ... ഹാലെ ലൂയ....ലാള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് .........റ് ..റ് ...റ് ....ശ്...സു....ശു.....ശ് .....ശ്..... സ്ത്രോത്രം സ്തോത്രം,.....
****************
ധ്യാന ഗുരുവിന്റെ സഹായികള്‍ : പത്തയ്യായിരം പേര്‍ ഇവിടെ വന്നിട്ടുണ്ട്. ഇതിലെത്ര മേരി കാണും..കുഞ്ഞുങ്ങളില്ലാത്ത എത്രയോ ദമ്പതികള്‍... എന്തായാലും പ്രാര്‍ഥനാ സഹായം ആവശ്യപ്പെട്ട് കടലാസ്സ് പെട്ടി യിലി ടാന്‍ ധ്യാന ഗുരു പറഞ്ഞത് കലക്കി . മിക്കവരും പേരും ഊരുമെഴുതിയ കടലാസ്സ് ഇട്ടേ... അത്ഭുത രോഗശാന്തിയില്‍ ആളുകളുടെ പേര് പറയാന്‍ പട്ടിക തന്നെ കിട്ടി !!
___________________________________________________________________
മോചനോല്സവം വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ എന്റെ കണ്ണ് വേദന മാറി. ഇപ്പോള്‍ കണ്ണടയേ ആവശ്യമില്ല ( ഒരു വായനാക്കാരി)
* അത് പോലും ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റാതെ കണ്ണ് കുരുടിയായി.
______________________________________________________________________
പട്ടിക്കാംപറമ്പിലച്ചന്റെ ധ്യാനം കൂടിയെപ്പിന്നെയാ എനിക്ക് ഭാഷാവരം കിട്ടിയത്. ഇത് കേട്ടോ... "ഹാലെ ലൂയ... ഹാലെ ലൂയ....ലാള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ് ള്റ്........
* ഇനി ഇനി സെന്റര്‍ ഫ്രെഷിന്റെ പരസ്യത്തിലെ നാവിലെല്ലില്ലാത്തയാളോട് മല്‍സരിപ്പിക്കാന്‍ ആളായി. _______________________________________________________________________
വാര്‍ത്ത (എബി തോമസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വായിക്കൂ )
********(അദ്ഭുത രോഗശാന്തി ധ്യാനങ്ങളുടെ പേരില്‍ വ്യാജ സുഖം പ്രാപിക്കലും സാക്ഷ്യങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സീറോ മലബാര്‍ സഭാനേതൃത്വം തീരുമാനിച്ചു. അദ്ഭുത രോഗശാന്തിയെന്ന തരത്തില്‍ പ്രചാരണവും പരസ്യങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് ഇതിന് കടിഞ്ഞാണിടാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി നവംബര്‍ നാലിന് സീറോ മലബാര്‍ സഭക്ക് കീഴിലുള്ള ധ്യാന കേന്ദ്രം ഡയറക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.)
ഒച്ചപ്പാടിന് പറയാനുള്ളത്....സഭാനേതൃത്വത്തിനു അഭിനന്ദങ്ങള്‍ !!
ഒച്ചപ്പാട് ഒന്നാം ക്ലാസില്‍ പടിക്കുമ്പോഴാണെന്നു തോന്നുന്നു....മോണോ ആക്ട് നടത്താന്‍ പള്ളിക്കമ്മിറ്റി തെരഞ്ഞെടുത്തു തന്ന വിഷയം "പന്തക്കുസ്തക്കാരുടെ കവല പ്രസംഗം" ആണ്. വെള്ളക്കുപ്പായം ധരിച്ചെത്തി കവലകളില്‍ കൈകൊട്ടി പാടി കര്‍ത്താവിനെ സുവിശേഷിക്കുന്ന ആ കുസ്ഥക്കാരെ അധി ക്ഷേപിക്കുന്ന എകാഭി നയം അര്‍ഥം പോലും അറിയാതെ അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ പള്ളിയിലച്ചന്‍ വരെ കയ്യടിച്ച ഒരു കാലം.
പിന്നെ, അഞ്ചാം ക്ലാസിലെത്തി യപ്പോഴേക്കും...മോണോ ആക്ട് നടത്തിയ അതെ സ്കൂളിലെ അതെ വേദിയില്‍ ധ്യനങ്ങള്‍ കരിഷ്മ പൊഴിച്ച് ശബ്ദഘോഷമുണ്ടാക്കി. സ്കൂള്‍ മൈതാനിയിലെ മണലില്‍ വീടുകള്‍ തീര്‍ക്കാന്‍ പറ്റുന്നതിലും പിയാനോ അകമ്പടിയായുള്ള പാട്ടുകള്‍ കേള്‍ക്കുന്നതിലും രസം ഉച്ചക്ക് കിട്ടുന്ന ബ്രെഡ് തിന്നാനാണ്.
ഇപ്പോഴിതാ ....കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് സഭാ ചട്ടങ്ങള്‍ മറികടന്ന് വന്‍തോതില്‍ മാര്‍ക്കറ്റിങ് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നതായി സഭ നേതൃത്വം തന്നെ കണ്ടെത്തിയിരിക്കുന്നു. യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് രോഗശാന്തിയെന്ന നിലയിലേക്ക് മാത്രം ഇത്തരം ധ്യാനങ്ങള്‍ മാറുന്നതായും ബോധ്യപ്പെട്ടെന്നാണ് കഴിഞ്ഞ ദിവസം കെ സി ബി സി യില്‍ നടന്ന സമിതി യോഗം വിലയിരുത്തിയത്. ആത്മീയതക്കപ്പുറം ധനസമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ധ്യാനങ്ങളെ വേദിയാക്കുന്നതായും ആ യോഗത്തില്‍ ആരോപണം ഉയര്‍ന്നു. അതിനാല്‍ ഇത്തരം നടപടികള്‍ നിരുല്‍സാഹപ്പെടുത്താനാണ് സഭാ തീരുമാനം.ഒപ്പം അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സഭയുടെ കീഴിലുള്ള 63 ഓളം ധ്യാന കേന്ദ്രം ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. . ധ്യാനകേന്ദ്രങ്ങളിലൂടെ അബദ്ധ വിശ്വാസങ്ങള്‍ സഭാസമൂഹത്തിനിടയില്‍ പ്രചരിപ്പിക്കാന്‍ ധ്യാനകേന്ദ്ര ങ്ങള്‍ ഇടയാക്കുന്നുവെന്നും ഇതിന്റെ മറവില്‍ മറ്റുപല സഭകളും ധ്യാനങ്ങള്‍ സംഘടിപ്പിച്ച് വിശ്വാസികളെ ചൂഷണം ചെയ്യുന്നതായും സഭക്ക് മനസിലായത്രേ!
പക്ഷെ, ഒച്ചപ്പടുകാരിക്ക് ഒരൊറ്റ സംശയമേ ഉള്ളൂ ... ഇതൊക്കെ മാര്‍ക്കറ്റിംഗ് നടത്താന്‍ പുസ്തകവും ടി വി ചാനലും വെബ് സൈറ്റും ആരംഭിച്ചത് ഇപ്പോഴല്ല. എന്നിട്ട് ഇപ്പോഴാണോ സഭക്ക് മനസിലായത്? അതോ ഔദ്യോഗിക ധ്യാന കേന്ദ്രങ്ങള്‍ നല്‍കുന്ന പണത്തിന്റെ പങ്കു പോലെ മറ്റു ചില സഭകള്‍ , ചില ധ്യാന കേന്ദ്രങ്ങള്‍ പണം നല്‍കാത്തത് കൊണ്ടോ സഭയുടെ കീഴില്‍ നില്‍ക്കാത്തത് കൊണ്ടോ ആണോ ഇപ്പോള്‍ ഈ വെളിപാട് ??
അറിയില്ല..... എന്തായാലും പ്രൈസ് ദ ലോര്‍ഡ്! !!!
2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച
സി . മേരി ചാണ്ടി കന്യാസ്ത്രീ അല്ലേ?
ക്രൈസ്തവ സഭയിലെ പോരോഹിത്യത്തിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്ന പുസ്തകം " നന്മ നിറഞ്ഞവരെ സ്വസ്തി " സമൂഹത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയാണ് പുറത്തു വന്നത്. പുസ്തകം പിന്‍ വലിക്കണമെന്നു ആവശ്യപ്പെട്ട് ജോസ് കത്തു നല്‍കിയതോടെ വിഷയം വീണ്ടും വിവാദമായി. സാധാരണ ഒരു പുസ്തകം പിന്‍ വലിക്കണമെങ്കില്‍ കോടതിയോ പ്രസാധകരോ ഇടപെടണം. എന്നാല്‍ കേരളത്തില്‍ ആദ്യമായാണ് ഒരു എഴുത്തുകാരന്‍ തന്നെ ഇത്തരത്തില്‍ ഒരു പിന്‍വലിക്കല്‍ ആവശ്യം ഉന്നയിക്കുന്നത്.
നാലു മാസം മുന്‍പിറങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സിസ്റ്റര്‍ മേരി ചാണ്ടി കന്യാസ്ത്രീയേയല്ലെന്നും അത് അവരുടെ തെറ്റായ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകമാണെന്നും അതിനാല്‍ പുസ്തകം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജോസ് കൈരളി ബുക്സിന് കത്തെഴുതി. കന്യാസ്ത്രീ വേഷധാരിയായ ഈ സ്ത്രീ വയനാട് പുല്‍പ്പള്ളിയിലെ പോരൂര്‍ കാട്ടിമൂല എന്ന സ്ഥലത്തെ അതിര്‍ത്തിമുക്കില്‍ കോരയുടെ മകളായ മറിയം ആണെന്നും ജോസ് എഴുതുന്നു. അലഞ്ഞു തിരിഞ്ഞു കിട്ടുന്ന കാശ് കൂട്ടിവച്ച് ബാലസദനം നടത്തുന്ന അവരോടുള്ള അലിവിന്‍റെ ഭാഗമായിരുന്നു ആ പുസ്തകം. എന്നാല്‍ അവര്‍ വീട്ടുപേരും തമാശ സ്ഥലവും മറച്ചു വച്ചു. 40 വര്‍ഷം അവര്‍ കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നു എന്ന് തന്നെ തെറ്റിധരിപ്പിച്ചതാണ് . അവരുടെ ആ ചിന്ത സങ്കല്പം മാത്രമായിരുന്നു. പാല സെന്‍റ് മേരീസ് സ്കൂളില്‍ പഠിച്ചെന്നും പതിമൂന്നാം വയസ്സില്‍ ചേവായൂര്‍ കോണ്‍വെന്‍റി ല്‍ ചേര്‍ന്നുവെന്നും പറയുന്നത് വിശ്വാസ യോഗ്യമാല്ലെന്നും ജോസ് പറയുന്നു. ആ ഓര്‍മ്മ കുറിപ്പിലെ കാര്യങ്ങള്‍ പല കന്യാസ്ത്രീക ളുമായി ഇടപഴകിയപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍ സ്വന്തം അനുഭവമായി അവര്‍ പറഞ്ഞതാണെന്നും കരുതുന്നുവെന്നാണ് ജോസിന്‍റെ ഇപ്പോഴത്തെ പക്ഷം.
2012, ഫെബ്രുവരി 22, ബുധനാഴ്‌ച
ബുഞ്ചോര്‍ണോ അമീകോ !!
ബുഞ്ചോര്‍ണോ അമീകോ !! കൊമസ്തേയ് ?
എന്താ കണ്ണ് മിഴിച്ചു വായിക്കുന്നത്? ഒന്നും മനസിലായില്ല ലേ? ഞാന്‍ കഴിഞ്ഞ രാത്രി മുതല്‍ ഇറ്റാലിയന്‍ പഠിക്കാന്‍ തുടങ്ങി. ബുഞ്ചോര്‍ണോ എന്ന് പറഞ്ഞാല്‍ Good Morning - അമീകോ എന്നാല്‍ ചങ്ങാതി !! കൊമസ്തേയ് എന്ന് പറഞ്ഞാല്‍ How are you ?
എന്താ പെട്ടെന്ന് ഇറ്റാലിയന്‍ പഠിക്കുന്നത് എന്ന് ചോദിക്കല്ലേ ... ഞാന്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പാതയിലാണ്. പെട്ടെന്നൊരു ദിവസം ഇറ്റലിയിലേക്ക് കുടിയേറി പാര്‍ക്കേണ്ടി വരുമ്പോള്‍ ഭാഷ ഒരു ബുദ്ധിമുട്ടാകരുത് എന്നാണു ചിന്ത. അതാണ് ഇന്നലെ രാത്രി മുതലേ പഠനം തുടങ്ങിയത്. അല്ലെങ്കിലും, ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഇറ്റലിയോടു പ്രത്യേകമൊരു 'മമത' ഉണ്ടെന്നു കൂട്ടുകാര്‍ക്ക് അറിയുമല്ലോ!
ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ! പണ്ടേ പോപ്പിന് പട്ടു കുട പിടിക്കുന്നവരാണ് ഞങ്ങള്‍. ഇതിപ്പോള്‍ തൃശൂര്‍ പൂരവും കൂടി റോമിലേക്ക് പറിച്ചു നടെണ്ടി വരുമെന്നാണ് തോന്നുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുമുണ്ട് . ആലവട്ടവും വെഞ്ചാമരവും പിടിക്കുന്ന വിധം കഴിഞ്ഞ രാത്രി ആലഞ്ചേരി പിതാവിന്റെതായി ഇറ്റലിയിലെ ന്യൂസ് ഏജന്‍സിയായ ഫിദാസ് പുറത്തു വിട്ട വാര്‍ത്ത കേട്ടപ്പോള്‍ കൊടി പിടിച്ച കത്തോലിക്കരായ എന്റെ സഹമുറിയത്തികള്‍ വരെ അന്തം വിട്ടു. വലിയ പട്ടം വാങ്ങാന്‍ റോമിലേക്ക് പോയതെ ഉള്ളൂ. അപ്പോഴേക്കും പിതാവ് റോമാക്കാരനായോ എന്റെ സ്വര്‍ഗത്തിലെ പിതാവേ എന്ന് ഞങ്ങള്‍ മൂന്നു സഹമുറിയത്തികളും കോറസ്സായാണ് ആശങ്കപ്പെട്ടത്.
ഈ നിലക്ക് പോയാല്‍ ഉടനെ ഇറ്റലിയിലേക്ക് സ്വയമേ കപ്പല്‍ കയറേണ്ടി വരുമെന്നും ഇല്ലങ്കില്‍ കത്തോലിക്കരല്ലാത്ത മറ്റെല്ലാവരും ചേര്‍ന്ന് കേരളത്തില്‍ നിന്നും മഹറോന്‍ ചൊല്ലി കപ്പല്‍ കേറ്റുമെന്നും ഉറപ്പായി. ഇറ്റലിയിലേക്ക് പോകാനും വലിയ ഇടയനെ കാണാനും ഉള്ള ആഗ്രഹം അതോടെ പൂര്‍ണമാകും. അവിടെയെത്തിയാലുടന്‍ വിശുദ്ധരും സുന്ദരന്മാരും കരുത്തരുമായ ഇറ്റാലിയന്‍ നാവികരുടെ പേരില്‍ ഇറ്റാലിയന്‍ പത്രങ്ങളില്‍ 'ഉദ്ധിഷ്ട കാര്യത്തിനു ഉപകാര സ്മരണ'' പരസ്യം നല്‍കിക്കോളാമേ ...
ഇതത്രയും രാത്രി സ്വപ്നം കണ്ടു കിടന്നിട്ടു രാവിലെ പത്രം വായിച്ചപ്പോഴേക്കും ആശ തകര്‍ന്നു. പിതാവ് അങ്ങനെ പറഞ്ഞില്ലെന്നു സഭ പ്രതിനിധിയുടെ വാര്‍ത്ത കുറിപ്പുണ്ട്. ന്യൂസ് ഏജന്‍സി വളചൊടിച്ചെന്നു ! അതും ശരിയാകുമായിരിക്കും. എന്ത് അലമ്പത്തരവും കാട്ടുന്നവരാണ് ഇറ്റലിക്കാര്‍. മറ്റു രാജ്യങ്ങളില്‍ ഇറ്റലിക്ക് അനുകൂലമായി വാര്‍ത്തകള്‍ വരാന്‍ ആ രാജ്യം കുറെ പണം പൊടിക്കുന്നുണ്ട്. അത് തന്നെ പിതാവിന്റെ കാര്യത്തിലും സംഭവിച്ചിരിക്കാം. അങ്ങനെയെങ്ങാനും ആശ തന്നു പറ്റിച്ചാലുണ്ടാല്ലോ , ഫിദാസെ , നിങ്ങള്‍ വിവരമറിയും. പന്നിയിറച്ചിയില്‍ കൂടോത്രം ചെയ്തു തീറ്റിപ്പിക്കും.ഹും ...
''കേരളം കാക്കാന്‍ കടലിനു മുകളില്‍ നടന്നവരെ,
തോക്കിന്‍ മുനയിലൂടെ ദണ്ഡവിമോചനവും മോക്ഷവും തന്നവരേ,
ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ!''-ആമേന്‍
ഗ്രാസിയെ
(ഓ ..മറന്നു , മറന്നൂ ...ഗ്രാസിയെ എന്താണ് ന്നല്ലേ?---- "നന്ദി '')
ഫേസ് ബുക്ക് ചര്‍ച്ച കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിഷയത്തില്‍ നിന്ന് വിട്ടു പോകുന്ന കമ്മന്റുകള്‍ ഒഴിവാക്കുക !
2011, നവംബർ 24, വ്യാഴാഴ്‌ച
പ്രസവ പ്രതിജ്ഞ- Preganancy Pleadge
എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍, എന്റെ കുഞ്ഞുങ്ങളുടെ എല്ലാ ചെലവും വഹിക്കാന്‍ സഭ തയ്യാറാവുകയാണേല്‍ , എത്ര കുഞ്ഞുങ്ങളെ വേണേലും പ്രസവിക്കാന്‍ ഞാന്‍ തയ്യാറാണെന്ന്, ഇതിനാല്‍ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു !! സഭ നീണാള്‍ വാഴട്ടെ!
(എല്ലാവരും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു... വലിയ കുടുംബം സംതൃപ്ത കുടുംബം കീ ജയ് !! )*
*(condition applied already)
ചെലവു പട്ടിക(ചുരുക്ക രൂപം)സഭക്ക് സമര്‍പ്പിക്കുന്നു
**************************
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...

-
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...
-
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ''നാട്ടുകാര്‍ക്ക് മുഴുവന്‍ സ്വര്‍ണം വിക്കുന്ന ജോയ് ആലുക്കാസിന്റെ ...