2011, ജൂൺ 7, ചൊവ്വാഴ്ച

ട്രെയിന്‍ ടിക്കറ്റ്‌ പരിശോധകരുടെ സ്ത്രീ പീഡനം


ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പീഡനം
******************
facebook debate

madhyamam news

കൊച്ചി: സ്ത്രീ യാത്രക്കാരികളെ ദീര്‍ഘദൂര ട്രെയിനുകളിലെ ആളൊഴിഞ്ഞ എ.സി കൂപ്പേകളിലും ടോയ്‌ലറ്റിലും ടിക്കറ്റ് പരിശോധകര്‍ (ടി.ടി.ഇ) ശാരീരികമായി ചൂഷണം ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ നിന്ന് മംഗലാപുരം, ബംഗളൂരു, ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്ന യുവതികളാണ് സംരക്ഷകരാകേണ്ട ടിക്കറ്റ് പരിശോധകരുടെ ചൂഷണത്തിന് വിധേയമാകുന്നത്. ടിക്കറ്റുകളിലെ ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് പരിശോധകര്‍ പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത്. ഇതല്ലാതെ മദ്യലഹരിയില്‍ സ്ത്രീകളെ കയറിപ്പിടിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടോര്‍ത്ത് പരാതി കൊടുക്കാന്‍ യുവതികള്‍ മടിക്കുന്നത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ വളംവെച്ച് നല്‍കുന്നു. ട്രെയിനുകളില്‍തന്നെയുള്ള പൊലീസുകാര്‍ യാത്രക്കാരന് സംരക്ഷണം നല്‍കുന്നതിനു പകരം പരിശോധകന്റെ പക്ഷം പിടിക്കുകയാണ് ചെയ്യുന്നത്.
മദ്യം കഴിക്കുന്നതിന് കൂട്ടുകൂടുന്ന ചില പൊലീസുകാര്‍ പരിശോധകര്‍ക്കെതിരെ പരാതി പറയുന്നവരെ ചീത്ത വിളിച്ചു മടക്കി അയക്കുന്നതും യാത്രക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. മിക്കപ്പോഴും പാതിരാക്ക് ശേഷമാണ് ഇത്തരം പരിശോധകര്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ പരിശോധനക്കെത്തുന്നത്.
ഉറക്കച്ചടവില്‍ പഴയ ടിക്കറ്റ് മാറി കൊടുത്താലോ കൊടുക്കാന്‍ നേരം വൈകിയാലോ ഈ പരിശോധകര്‍ അസഭ്യവര്‍ഷം തുടങ്ങും. പിന്നീട് പതുക്കെ അശ്ലീല സംഭാഷണത്തിലേക്ക് വഴിമാറുകയാണ് പതിവ്. പുരുഷന്മാരെ കൈയേറ്റം ചെയ്യുന്നതും ട്രെയിനുകളിലെ നിത്യസംഭവമാണ്. ഇതല്ലെങ്കില്‍ മറ്റു യാത്രക്കാരുടെ മുന്നില്‍വെച്ച് യാത്രക്കാരികളെ അപമാനിക്കുന്നവര്‍ ഏറെയാണ്.
ശനിയാഴ്ച ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴ- ചെന്നൈ എക്‌സ്‌പ്രസില്‍ പിന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അരങ്ങേറിയിരുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് എം.പിമാര്‍ അനുവദിക്കുന്ന 'ഇസ്സത് ' എന്ന പ്രത്യേക സീസണ്‍ ടിക്കറ്റുമായി യാത്രചെയ്ത യുവതിയെയാണ് റെയില്‍വേയുടെ ടിക്കറ്റ് പരിശോധകന്‍ മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് അശ്ലീലമായി സംസാരിച്ച് അപമാനിച്ചത്. കൊല്ലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ സൈനികനെ പൊലീസും യാത്രക്കാരും ചേര്‍ന്ന് പിടികൂടി കൈകാര്യം ചെയ്ത് മണിക്കൂറുകള്‍ കഴിയും മുമ്പേയാണ് ആലുവയില്‍ ടിക്കറ്റ് പരിശോധകന്‍ യുവതിയെ അസഭ്യം പറഞ്ഞത്. യാത്രക്കാരി കരയുന്നത് കണ്ട് ഇടപെട്ട സഹയാത്രികനെ കാരണമില്ലാതെ പിഴയൊടുക്കാന്‍ രസീത് എഴുതിക്കൊടുത്താണ് പരിശോധകന്‍ കൈകാര്യം ചെയ്തത്. ആലപ്പി-ചെന്നൈ എക്‌സ്‌പ്രസില്‍ യാത്രക്കാരനായ യുവാവിനെ 'ഗുരുവായൂര്‍ പാസഞ്ചറില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരന്‍' എന്നു രേഖപ്പെടുത്തി പിഴയടപ്പിച്ചു.എറണാകുളം ജങ്ഷന്‍ സ്‌റ്റേഷനിലിറങ്ങി ചീഫ് ടിക്കറ്റ് എക്‌സാമിനറോട് പരാതി പറഞ്ഞ യുവാവിനോട് ഉടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയാണ് അധികൃതര്‍ പറഞ്ഞുവിട്ടത്. നേരത്തേ തിരൂരില്‍ നേത്രാവതി എക്‌സ്‌പ്രസില്‍ യാത്ര ചെയ്തിരുന്ന കൊച്ചി സ്വദേശിയായ യുവതിയെ കയറിപ്പിടിച്ച കേസില്‍ പ്രതിയായ കൊല്ലം സ്വദേശി ടിക്കറ്റ് പരിശോധകന്‍ വിചാരണ നേരിടുകയാണ്. ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ കേസില്‍ തിരുവനന്തപുരം സെന്‍ട്രലിലെ സീനിയര്‍ ടിക്കറ്റ് പരിശോധകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, യൂനിയന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇയാളെ തിരിച്ചെടുത്തു.See More





ട്രെയിനില്‍ ടി.ടി.ഇമാരുടെ അതിക്രമം വര്‍ധിക്കുന്നെന്ന് വിവരാവകാശ രേഖകള്‍ facebook debate
******************************************************************read pls.....
..madhyamam news
കൊച്ചി: ട്രെയിന്‍ യാത്രക്കാരോട് ടിക്കറ്റ് പരിശോധകരുടെ (ടി.ടി.ഇ) കൈയേറ്റം വര്‍ധിക്കുന്നതായി വിവരാവകാശ രേഖകള്‍. ദക്ഷിണ റെയില്‍വേയുടെ ഡിവിഷനല്‍ ഓഫിസിലെ കമേഴ്‌സ്യല്‍ വിഭാഗം, റെയില്‍വേ പൊലീസ് സൂപ്രണ്ടിന്റെ ആസ്ഥാനം എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച രേഖകളിലാണ് ഈ വസ്തുതകള്‍.

ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ചില ടിക്കറ്റ് പരിശോധകര്‍ ഒന്നിലധികം തവണ കേസുകളില്‍ നടപടി നേരിട്ടിട്ടുമുണ്ട്.ഏറെ സാമൂഹിക പ്രതിബദ്ധതയോടെ സേവനമനുഷ്ഠിക്കുന്ന ഭൂരിഭാഗം പരിശോധകരുടെ പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് ചെറിയൊരു വിഭാഗത്തിന്റെ പെരുമാറ്റം.
യാത്രക്കാരോട് അപമര്യാദയായി പെരുമാറുക,ശാരീരികമായി ഉപദ്രവിക്കുക,സ്ത്രീകളെ മാനസിക-ശാരീരിക ചൂഷണത്തിന് വിധേയരാക്കുക എന്നീ കേസുകളാണ് കൂടുതലും. രണ്ടോ അതിലധികമോ ടിക്കറ്റ് പരിശോധകര്‍ ചേര്‍ന്ന് യാത്രക്കാരെ മര്‍ദിക്കുന്ന സംഭവങ്ങളും നിരവധി.കോഴിക്കോട് റെയില്‍വേ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നേത്രാവതി എക്‌സ്‌പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന വടകര തിരുവള്ളൂര്‍ സ്വദേശി സി.കെ. മുരളിയെ മൂന്ന് ടി.ടി.ഇമാര്‍ ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരു വര്‍ഷത്തിനുശേഷവും അറസ്റ്റ് നടന്നിട്ടില്ല.ഇവരിപ്പോഴും ജോലിയിലുണ്ടെന്നതാണ് ഏറെ വിചിത്രം.
മലബാര്‍ എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന കണ്ണൂര്‍ സ്വദേശി സജിമോന്‍ ജോസ് എന്ന 43 കാരനെ അങ്കമാലി സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളി വീഴ്ത്തിയ കേസും വിചാരണയിലാണ്.കാസര്‍കോട് സ്വദേശി ഹക്കിം റുബ എന്ന 22 കാരനെ മാരകമായി കൈയേറ്റം ചെയ്ത ടിക്കറ്റ് പരിശോധകനെയും കോച്ച് മാനേജറെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ട്രെയിനുകളില്‍ ഇത്തരം ഉദ്യോഗസ്ഥരുടെ പിടിച്ചുപറി സാധാരണമാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ചെന്നൈ -മംഗലാപുരം മെയിലില്‍ യാത്രക്കാരനായ ചെന്നൈ സ്വദേശി ബാബു ഗണേഷിന്റെ 13,000 രൂപ വിലമതിക്കുന്ന മൊബൈലും പണവും പിടിച്ചുപറിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ ടി.ടി.ഇക്കെതിരെ കേസുണ്ട്.
ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന കന്യാകുമാരി സ്വദേശി രാജാമണിയെ കഴുത്തില്‍ കുത്തിപ്പിടിച്ച് കവിളില്‍ പേന കുത്തിയിറക്കിയ കേസിലും വിചാരണ നടക്കുകയാണ്. കോഴിക്കോട് സ്വദേശി ടി.ടി.ഇ ആണ് കൈയേറ്റം ചെയ്തത്.
രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളേക്കാള്‍ പലമടങ്ങ് കൂടുതലാണ് ചെയ്യപ്പെടാത്തവ. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.സി. സനല്‍കുമാറിനെ പ്രായാധിക്യം പോലും പരിഗണിക്കാതെ പാതിവഴിയില്‍ ചിറയിന്‍കീഴിലെ മുരുക്കുംപുഴയില്‍ ഇറക്കിവിട്ടത് അടുത്ത കാലത്താണ്.ഇത് മലബാര്‍ എക്‌സ്‌പ്രസിലാണ് അരങ്ങേറിയത്.
ട്രെയിനുകളിലെ കിരീടം വക്കാത്ത രാജാക്കന്മാരാണ് പരിശോധകര്‍ എന്നതിനാല്‍ എതിര്‍ക്കാന്‍ യാത്രക്കാര്‍ക്കും ഭയമാണ്. സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ തരം താഴ്ത്തലിന് വിധേയമാകുകയോ ചെയ്യുന്ന ടി.ടി.ഇമാരെ യൂനിയന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തിരിച്ചെടുക്കുകയാണ് പതിവ്.ചെറിയ ജോലികളില്‍ പ്രവേശിച്ച് സ്ഥാനക്കയറ്റം കിട്ടുന്ന പരിശോധകരാണ് പ്രതികളിലേറെയും...

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...