Murder എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Murder എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ?

Aksa -Face book Link
കടപ്പാട് - മനോരമ ഇ-പേപ്പര്‍ 
എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ? ആലോചിക്കുമ്പോള്‍ ഹൃദയം പറിഞ്ഞു പോകുന്നു. അക്സ*യുടെ മുഖം കാണുമ്പോള്‍ ഹൃദയം പിളര്‍ന്നു പോകുന്ന പോലെ ! 

വാരിയെല്ലും കൈത്തണ്ടയും തലയോട്ടിയും പൊട്ടിപ്പിളരും വിധം ആ കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊന്നു. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്നും ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ശരീരം വളരാത്ത കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച അവനു ജീവിച്ചിരിക്കാന്‍ യോഗ്യതയില്ല.

പത്തു മാസം വയറ്റില്‍ സൂക്ഷിക്കാനും പിന്നെ ഇവ്വിധം കൊല്ലാനും നീയെന്തിനാണ് സ്ത്രീയെ ആ കുഞ്ഞിനെ പെറ്റിട്ടത്? കുട്ടികളെ വേണ്ടെങ്കില്‍ നീയെന്തിനാണ് ഗര്‍ഭം ധരിച്ചത് ? എളുപ്പം അതായിരുന്നല്ലോ ! കുഞ്ഞിനെ കൊന്നിട്ടും നീ അവനു കൂട്ട് നിന്നത് എന്തിനാണ് ?? നിനക്കും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ല. 


ഒരു നാല് വയസ്സുകാരി  കുഞ്ഞിനെ ഇത്രക്കും ക്രൂരമായി കൊല ചെയ്തത് ഇങ്ങു കേരളത്തിലാണ്. അങ്ങ് ദില്ലിയില്‍ അല്ല. കൊന്നത് വിവരവും ബുദ്ധിയും ബോധവും ഇല്ലാത്തവരല്ല. പ്രബുദ്ധ കേരള ജനതുടെ ഒരു അംഗം. ക്രൂരമായി പീഡിപ്പിച്ചത് അന്യസംസ്ഥാനക്കാരല്ല , മലയാളി തന്നെയാണ്.

മടിച്ചു നില്‍ക്കരുത്.  പ്രതികരിക്കണം . ഫേസ് ബുക്കിലും ഗൂഗിളിലും ട്വിറ്ററിലും പ്രതികരിക്കണം. അവിടെ മാത്രം പോരാ തെരുവിലിറങ്ങണം.
ശബ്ദമുയര്‍ത്തണം. ഉടനെ വേണം. മൊത്തം സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കുടില ചിന്തകളും ചിന്താഗതികളും തിരുത്താന്‍ ഓരോരുത്തരും മുന്നോട്ടു വരണം, സ്വയം തയ്യാറാകണം.

ഇനിയൊരു അക്സ നമ്മുടെ കുടുംബത്തിലോ പരിച്ചയത്തിലോ ഉള്ള കുഞ്ഞായിരിക്കില്ല  എന്ന് എന്താണ് ഉറപ്പ് ?


കുഞ്ഞിനെ കൊന്ന രജിത്, കുഴിച്ചു മൂടാന്‍ സഹായിച്ച ബേസില്‍, അമ്മ റാണി 
കടപ്പാട് - മനോരമ ഇ-പേപ്പര്‍ ഒക്ടോബര്‍ 31, 2013  


2013, മാർച്ച് 12, ചൊവ്വാഴ്ച

ദേ..തുടങ്ങി



വേഗം പൊയ്ക്കോ... നാട്ടില്‍ വെള്ളപ്പുക വരാന്‍ സമയമായി. അത് കണ്ടില്ലെങ്കില്‍ പിന്നെ നിങ്ങളൊക്കെ ഇറ്റാലിയന്‍  നാവികര്‍ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്തേലും കാര്യമുണ്ടോ ? മുഖം കണ്ടില്ലേ, എന്തൊരു വിഷമം ! എന്തൊരു പാവങ്ങള്‍! !!.!

ഇവിടെ ഞങ്ങള്‍ ഇന്ത്യക്കാര്‍ കൊടി പിടിച്ചും കോലം കത്തിച്ചും കുറച്ചു പ്രതിഷേധിക്കും. അത് കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളും ബായ്‌ ബായ്‌.....,.
അടുത്ത തവണ ക്രിസ്മസ് ആഘോഷിക്കാന്‍ കുടുംബ സമേതം ഇന്ത്യയിലേക്ക് ഇപ്പോഴേ ക്ഷണിക്കുന്നു. വരണം. വന്നില്ലേല്‍ ഞങ്ങള്‍ക്ക് വലിയ വിഷമം ആകും.

നട്ടെല്ലില്ലാത്ത ചില തരം ജീവികളുടെ ഇറച്ചി കൊണ്ടുള്ള പ്രത്യേക വിഭവങ്ങള്‍ ഞങ്ങള്‍ ഒരുക്കി കാത്തിരിക്കും.



2013, ഫെബ്രുവരി 2, ശനിയാഴ്‌ച

പുന്നയൂര്‍ക്കുളത്തെ പെണ്‍കുട്ടി !

RASIYA
ഡല്‍ഹിയെ തല്ക്കാലം മറക്കാം 
കേരളത്തിലേക്ക് നോക്കൂ 
തൃശൂരിലെ പുന്നയൂര്‍ക്കുളം  അകലാട് കൊല്ലംപറമ്പില്‍ വീട്ടിലെ നാലാങ്ങളമാരുടെ  ഒരേയൊരു പെങ്ങളുടെ ദുര്‍ഗതി കാണുക 
ചോവ്വാഴ്ച രാത്രി  മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. മകളായ റസിയയെ (25) കാണാനില്ലെന്ന്   പിതാവ് അബൂബക്കര്‍ , മാതാവ് ഷെരീഫ എന്നിവര്‍  വടെക്കക്കാട്‌ പോലീസില്‍ പരാതി നല്‍കി  
അന്വേഷണം നടന്നു വരുന്നതിനിടെയാണ് കണ്ടാണത്ത്  വീട്ടില്‍ മുസ്തഫ തന്റെ വീട്ടു മുറ്റത്ത്‌  നിന്നും അതിരൂക്ഷമായ ദുര്‍ഗന്ധം വരുന്നതായി മനസിലാക്കി [പോലീസില്‍ അറിയിച്ചത്. തുടര്‍ പരിശോധനയില്‍ കാണാതായ പെണ്‍കുട്ടിയെ ഇവിടെ കൊന്നു കുഴിച്ചു മൂടിയതായി കണ്ടെത്തി. ശനിയാഴ്ച പോസ്ടുമോര്‍ത്ടം നടക്കും.
അറിയേണ്ട രണ്ടു കാര്യങ്ങള്‍ ഇവയാണ്-  മുസ്തഫയുടെ സഹോദരന്‍ നൂറുദ്ദീന്‍ (38) റസിയയെ കെട്ടിച്ചു തരാന്‍ മതാപിതാകളോട്  ആവശ്യപ്പെട്ടിരുന്നു . ഇയാള്‍ രണ്ടു വിവാഹം കഴിച്ചതിനാലും ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാലും വീട്ടുകാര്‍ നിരസിച്ചു. റസിയയെ കാണാതായതിന്റെ അന്നും തലേന്നും നൂറുദ്ദീനും  മറ്റു ചിലരും പരിസരത്ത് മദ്യപിച്ചു അലഞ്ഞു തിരിഞ്ഞു നടന്നതായി പറയപ്പെടുന്നുണ്ട് 
രസിയ ഇയാളുമായി പ്രണ യത്തി ലായിരുന്നുവെന്നും  സഹോദരങ്ങള്‍ അവളെ പറഞ്ഞു മനസിലാക്കി പിന്തിരിപ്പിച്ചുവെന്നും പറയപ്പെടുന്നുണ്ട്.

കൊന്നത് ആരാകാം ??
നൂറു ദ്ദീനൊ, വീട്ടുകാരോ??

ആരായാലും ഒരു ജീവന് ഇത്ര വിലയില്ലാതാക്കി കളഞ്ഞല്ലോ, കഷ്ടം !!

ടാഗ്  : സൗമ്യ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികം- ഗോവിന്ദ ചാമിയെ കൊല്ലാന്‍ കൊടുവാള്‍ എടുക്കുന്നവര്‍ ഈ പെണ്‍കുട്ടിയ്ക്ക് വേണ്ടി മിണ്ടുമോ?? കാത്തിരിക്കാം

2012, മേയ് 10, വ്യാഴാഴ്‌ച

കുലംകുത്തി പുരാണം- ഒഞ്ചിയം പര്‍വ്വം

V.S.Sunilkumar M.L.A
T.P.Chandrashekharan
R>M.P. Leader
pinaraayi Vijayan
E.P.Jayarajan 


ടി.പിയുടെ  കൊലപാതക മരണം കൊണ്ട്  അങ്ങോട്ട്‌ ചാര്‍ത്തിക്കൊടുത്ത 'കുലംകുത്തി ' പട്ടം ഒരല്‍പം  വൈകിയാണെങ്കിലും സിപിഎമ്മിന്  തിരിച്ചു കിട്ടി.  സമാധാനമായി, ഗോപിയേട്ടാ,സമാധാനമായി.  കൊടുത്താല്‍ ഒഞ്ചിയത്തും  കിട്ടുമെന്ന് തെളിയിച്ചു കൊടുത്തിരിക്കുകയാണ്  'കുലംകുത്തി സിപിഎമ്മി'ന്റെ മാതൃ സംഘടനയായ സി.പി.ഐ.
ടി.പി.ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് കൂടി സി.പി.ഐ ക്കാരനായ വി.എസ്.സുനില്‍കുമാര്‍. എം.എല്‍.എ. നിലപാട്  വ്യക്തമാക്കിയിട്ടുണ്ട്.  ''ആര്‍.എം.പിക്കാര്‍ കുലംകുത്തികളാണെങ്കില്‍ നേരത്തെ സി.പി.ഐ വിട്ടവരും കുലംകുത്തികളാണ്. സി.പി.ഐ പിളര്‍ത്തിയാണ് സി.പി.എം ഉണ്ടായതെന്നകാര്യം മറക്കരുത് '' എന്ന് സുനിലോപനിഷത്- ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌! 
ശുംഭന്‍  എന്നത് പ്രകാശമാനമായവന്‍  എന്നാണെന്ന്  സമര്‍ഥിക്കാന്‍  നിഘണ്ടു തലനാരിഴ കീറി പരിശോധിപ്പിച്ചത് പോലെ ഇതിലിനി എന്തൊക്കെ കേള്‍ക്കേണ്ടി വരുമോ, ആവോ? നാളെയിനി   കുലംകുത്തി എന്നത്  'വിശുദ്ധന്‍' എന്നതിന്റെ  നാനാര്‍ത്ഥം ആണെന്ന് കൂടി ചിലപ്പോള്‍ കേള്‍ക്കാം !  കുലംകുത്തി  പിണറായി , കുലംകുത്തി ജയരാജന്‍ .....ഹാ....  ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേല് തന്നെ!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...