Sex എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sex എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

കത്തോലിക്കാ സഭയോടുള്ള പ്രണയം നിമിത്തം

പ്രണയം എന്ന വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സീറോ മലബാര്‍ സഭ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ചു. ആ സഭയിലെ ഒരംഗം എന്ന നിലയില്‍ ചെറിയ സന്തോഷം തോന്നുന്നുണ്ട്. ചെറിയ സന്തോഷമേ ഉള്ളൂ. അതിനൊപ്പം വലിയ ആശങ്കയും തോന്നുന്നുണ്ട്.
സഭ ഇതെന്തിനുള്ള പുറപ്പാടാകുമെന്നാണ് ആലോചന. പ്രണയിക്കുന്ന ആളെ സഭയിലേക്ക് ചേര്‍ക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നെങ്ങാനും കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം പ്രഖ്യാപിക്കുമോ എന്നാണ് ആശങ്ക. സഭയിലെ അംഗമായ വധുവോ വരനോ ആവശ്യപ്പെട്ടാല്‍, പ്രണയ പങ്കാളി മറ്റൊരു മതത്തില്‍ പെട്ടയാളാണെങ്കില്‍ കൂടി പള്ളിയില്‍ കല്യാണം നടത്തിക്കൊടുക്കാമെന്ന കാനോന്‍ നിയമം പാലിക്കാമെന്ന് സഭ തീരുമാനിക്കുമോ? എങ്കില്‍ നന്ന്.
ഇതിനൊപ്പം ഇതുമായി ബന്ധമുള്ള മറ്റൊരു കാര്യം സഭാധികാരികളോട് പറയട്ടെ. വിവാഹത്തിനൊരുക്കമായി സഭ നടത്തുന്ന മുന്നൊരുക്ക ക്ളാസുകള്‍ വളരെ മികച്ചതാണ്. അതത് വിഷയങ്ങളില്‍ ശാസ്ത്രീയ അവബോധം പകരാന്‍ വിദഗ്ദരെ കൊണ്ടുവരുന്നതിലും സന്തോഷമുണ്ട്. എന്നാല്‍, ചില പുരോഹിതര്‍ ക്ളാസെടുക്കുന്നു എന്ന പേരില്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളും ലൈംഗിക ചേഷ്ടകളും അവസാനിപ്പിക്കാന്‍ പറയുന്നത് നന്നായിരിക്കും. (പ്രത്യേകിച്ചും തൃശൂരില്‍ നടക്കുന്ന ക്ളാസുകള്‍? അവിടെ ക്ളാസ് കൂടിയ വ്യക്തിയെന്ന നിലയിലുള്ള എന്‍െറ തന്നെ അനുഭവം)
മൊബൈല്‍ ഫോണിന് ക്ളാസില്‍ വിലക്കുണ്ട്്. പക്ഷേ, ക്ളാരിറ്റിയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പേന കാമറയും ഉടുപ്പിലെ ബട്ടണ്‍ പോലുള്ള കാമറകളും ധാരാളമാണ്. അവ കണ്ടത്തൊന്‍ എളുപ്പമല്ല. എന്നാല്‍, ഇത്തരം ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ സഭ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമെന്നു ഓര്‍ക്കുമല്ളോ! ഈ വിഷയം കൂടി എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്‍്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 21, 24 തിയതികളില്‍ നടക്കുന്ന സംവാദത്തില്‍ ചര്‍ച്ച ചെയ്യുമല്ളോ?
എന്ന്,
സഭയിലെ അംഗം






2013, ഏപ്രിൽ 10, ബുധനാഴ്‌ച

നാവിക ആസ്ഥാനത്തെ ലൈംഗിക വിവാദം



Face book link 


ഉന്നതര്‍ക്ക് ഏപ്രില്‍ മാസം കണ്ടക ശനിയാണെന്നു വാരഫലം.

 ഉമ്മ ചോദിക്കുന്ന മൊബൈല്‍ മെസേജുകളും ഇടി കിട്ടി ചീര്‍ത്ത് വീര്‍ത്ത മുഖത്തിന്റെ ഫോട്ടോകളും പാറി നടന്നിട്ടും  ആദ്യം വിട്ടു കൊടുക്കാതെയും പിന്നീട് വിതുമ്പലോടെ മാപ്പ് പറഞ്ഞും നാണംകെട്ട മിടുക്കനായ വനം മന്ത്രി ഗണേഷ്‌ കുമാര്‍ മന്ത്രി പദവിയില്‍ നിന്ന് പുറത്തായ കഥകള്‍ എല്ലാവരും കൊണ്ടാടി. അത് ഒന്നടങ്ങി വരികയായിരുന്നു. അപ്പോഴുണ്ട് തൊട്ടു പുറകെ മറ്റൊരു ലൈംഗിക വിവാദം കത്തിതുടങ്ങിയിരിക്കുന്നു.

 ഇത്തവണ കഥ കേള്‍ക്കുന്നത് കൊച്ചിയിലെ ദക്ഷിണമേഖല നാവികസേനാ ആസ്ഥാനത്ത് നിന്നാണ്  . ഭര്‍ത്താവ്  പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും കാഴ്ചവച്ചതായി ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ ഹാര്‍ബര്‍ പൊലീസിനു പരാതി നല്‍കിയത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് . പരാതിയുടെ അടിസ്ഥാനത്തില്‍ കമഡോര്‍ ഉള്‍പ്പെടെ പത്ത് നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ്  കേസെടുത്തു.  ലഫ്.കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യ പരാതി നല്‍കിയത് കുടുംബവഴക്കിനെ തുടര്‍ന്നാണെന്നാണു നാവികസേനയുടെ വിശദീകരണവും പിന്നാലെ വന്നിട്ടുണ്ട്.

എന്തായാലും മന്ത്രി പിടിച്ച പുലിവാല്‍ പോലെയൊന്നും കാര്യങ്ങള്‍ മുന്നോട്ടു പോകില്ല.  ഈ മതിലില്‍ ഇടിച്ചാല്‍ എന്ത് പറ്റും? കൈ വേദനിക്കും. അത്ര തന്നെ !

2013, മാർച്ച് 26, ചൊവ്വാഴ്ച

പ്രണയ ദാഹിയായ ഡ്രാക്കുള വിശുദ്ധന്‍

വി സി ആറില്‍ കാസറ്റിട്ടു സിനിമ കാണുന്ന കാലത്തു ടി വി സ്ക്രീനിലേക്ക് കുരിശു നീട്ടി പിടിച്ച്‌,  പേടിച്ചു വിറച്ചും ചിലപ്പോള്‍ അലറിയും മറ്റു ചിലപ്പോള്‍ അടുത്തിരിക്കുന്ന സഹോദരങ്ങളെ ഭീതി മൂത്ത് കെട്ടിപ്പിടിച്ചും പല തരം ഡ്രാക്കുളകളെ ദുസ്വപ്നങ്ങളിലേക്ക് ആവാഹിച്ചിട്ടുണ്ട്, പണ്ട്.

എന്നാല്‍ പീഡാനുഭവാരത്തില്‍ ഇക്കൊല്ലാത്തെ ദുഖ:വെള്ളിയാഴ്ചയില്‍ പുതിയ    രീതിയില്‍  ഡ്രാക്കുളയായി മാറിയ കന്യാസ്ത്രീ കാമുകനെ   കാത്തിരിക്കുകയാണ് ലോകം. മലയാളിയായ രൂപേഷ്‌ പോളിന്‍റെ  ഭാവനാ വിലാസത്തില്‍  കന്യാസ്ത്രീയെ പ്രാപിക്കുന്ന ചൂടന്‍ രംഗങ്ങളുമായി ഇറങ്ങാനിരിക്കുന്ന ഡ്രാക്കുള സീരീസിലെ ആദ്യ ത്രീ ഡി സിനിമ ഇപ്പോള്‍ തന്നെ വിവാദമായിട്ടുണ്ട്.


 തലയില്‍ കന്യാസ്ത്രീയുടെ ശിരോവസ്ത്രമണിഞ്ഞ നഗ്നയായ ഒരു സ്ത്രീ , കോട്ടും സ്യൂട്ടുമണിഞ്ഞ ഡ്രാക്കുളയെ പുണര്‍ന്നു നില്‍ക്കുന്ന പോസ്റ്റര്‍ ജനപ്രീതിയിലും സഭയുടെ വിമര്‍ശനത്തിലും ഒരേ പോലെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമാതെത്തിയിട്ടുണ്ട്. സെയിന്‍റ് ഡ്രാക്കുള സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല ’  എന്ന മുന്നറിയിപ്പുമായി ചില ക്രൈസ്തവ സംഘടനകള്‍ കേരളത്തില്‍ രംഗത്ത്‌ വന്നിട്ടുണ്ട്. ബിസ് ടി വിയുടെ വെബ്സൈറ്റില്‍  പോയാല്‍ ട്രെയിലര്‍ കാണാം. യു.കേയിലാണ് സിനിമ മുഴുവന്‍ ഷൂട്ട്‌ ചെയ്തത്. സംവിധായകനും നിര്‍മാതാവ് സോഹന്‍ റോയിയും സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ മേനോനും അടക്കം മൂന്നു മലയാളികളാണ് ചിത്രത്തിന്റെ അണിയറക്കാര്‍>  ഇവരും വിഷ്വല്‍ എഡിറ്റര്‍ ആയ വിജയ്‌ ദേവലോകവും ഒഴിച്ച് മറ്റെല്ലാ സാങ്കേതിക വിദഗ്ദരും  അഭിനേതാക്കളും എല്ലാം വിദേശികളാണ്.




ഒപ്പം, യൂ ട്യൂബില്‍ ഉള്ള സെയിന്‍റ് ഡ്രാക്കുളയുടെ ഒഫീഷ്യല്‍ ട്രെയിലര്‍





2012, ഡിസംബർ 11, ചൊവ്വാഴ്ച

വീണ്ടും ഷക്കീല !

ഫേസ് ബുക്കിലേക്ക് 


കുറെ നാളായി  കേള്‍ക്കാനേയില്ലായിരുന്നു! എവിടെ പോയിരുന്നോ, ആവോ ?

ദേ, വീണ്ടും വരുന്നെന്ന്! മലയാളികളുടെ രോമാഞ്ചമായ ഷക്കീല മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുന്നു. സിനിമ കെ ആന്‍ഡ്‌ ക്യൂ. തലയ്ക്കു മുണ്ടിട്ടും അല്ലാതെയും ശ്വേതയുടെ സിനിമക്ക് തിയറ്ററില്‍ ആളു കേറുമെന്നു കരുതി വിവാദസീനുകളെ കുറിച്ച് പരസ്യം കൊടുത്ത ബ്ലെസി ചേട്ടനാണ് കുടുങ്ങാന്‍ പോകുന്നത്.  കേരളത്തില്‍ കിന്നാരതുമ്പികളും  എണ്ണത്തോണികളും ഡ്രൈവിങ്ങ് സ്കൂൾ, ലേഡീസ് ഹോസ്റ്റൽ,കല്ലുവാതിൽകൽ കത്രീന, അഗ്നിപുഷ്പം എന്നീ മസാലചിത്രങ്ങളും  പണംവാരി പടങ്ങളായി തിയറ്റര്‍ സ്ക്രീനുകളും തിയറ്ററിലെ സീറ്റുകളും തകര്‍ത്തോടിയവയാണ്. പിന്നെ കുറെ കാലം എവിടെയോ മറഞ്ഞിരുന്ന ഷക്കീല വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത മലയാളിക്ക് ഈ ഡിസംബര്‍ മാസത്തെ അന്തരീക്ഷത്തെക്കാള്‍ കുളിരേകുന്നുണ്ട്.  
പക്ഷെ, സില്‍ക്ക്‌ സ്മിതയുടെ ജീവിതം സ്ക്രീനില്‍ ആടിത്തകര്‍ത്ത വിദ്യാബാലനെതിരെ കടുത്ത വിമര്‍ശനവുമായാണ് ഉന്നയിച്ചാണ് എന്നതാണ് ഏറെ രസകരം .ഷക്കീലയുടെ രണ്ടാം വരവ്. മാത്രമല്ല, വീണ്ടും ഗ്ലാമര്‍ റോളുകളിലെക്കില്ലെന്നും അതിനുള്ള പ്രായമല്ല തനിക്ക്‌ ഇപ്പോഴുള്ളതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കിന്നാരതുമ്പികളുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കെണ്ടെന്നും ഷക്കീല മനോരമ ന്യൂസിന്‍റെ റിപ്പോര്‍ട്ടറോട് പറയുന്നത് ടിവി യില്‍ കണ്ടു ( ആ ചേട്ടന്‍ രണ്ടു കോല് അപ്പുറത്ത് നിന്നാണ് സംസാരിച്ചത്, പേടിച്ചിട്ടാകും)



   കൂട്ടുവാര്‍ത്ത -
കേരളത്തിൽ ഗർഭ നിരോധന ഉറകളുടെ ഉപയോഗം വൻതോതിൽ കുറഞ്ഞു 



2012, ജൂലൈ 27, വെള്ളിയാഴ്‌ച

'തീ 'വാരി


എന്‍... .ഡി.തീവാരി 

രക്തം ചതിക്കില്ല.  എന്നാല്‍ രക്തം രക്തത്തെ കയ്യൊഴിയാന്‍ ശ്രമിച്ചപ്പോഴാണ് രോഹിതിനും അമ്മ ഉജ്ജ്വലക്കും  കോടതിയെ സമീപിക്കേണ്ടി വന്നത്. അവസാനം തീവാരി ശരിക്കും 'തീ' വാരി. എതിര്‍ കക്ഷികള്‍ക്ക് ഉജ്ജ്വല വിജയവും ലഭിച്ചു. താന്‍ തിവാരിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഉജ്വല ശര്‍മയുടെയും പുത്രനാണെന്നു രോഹിത് 2008 ല്‍ വിളിച്ചു പറഞ്ഞപ്പോള്‍ രാഷ്ട്രീയ എതിരാളികളുടെ കളിയാണെന്നാണ് അദ്ദേഹം പ്രചരണം നടത്തിയത്.  എങ്കില്‍ കോടതിയില്‍ കാണാമെന്നായി രോഹിത്. അച്ഛന്‍റെയല്ലേ മകന്‍, പിടിവാശിക്ക്‌ കുറവ് കാണുമോ? 
ഒടുവില്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാകാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ പ്രായം കണക്കിലെടുത്ത് പരിശോധന ഒഴിവാക്കാന്‍ തീവാരി അപേക്ഷിച്ചു. എന്നാല്‍ നിയമ പോരാട്ടങ്ങളെല്ലാം വിഫലമായി. എ ണ്‍പതെട്ടുകാരനില്‍ നിന്നു രക്തമെടുത്തു പരിശോധനക്കയച്ചു. അപ്പോള്‍ 'സല്‍പ്പേരിനുള്ള അവകാശം' സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായി തീവാരിയുടെ നീക്കം. അതും കോടതി തള്ളി. 

രോഹിത് ശേഖര്‍ -  ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

ഹൈദരാബാദിലെ 'സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗേ്‌നാസ്റ്റിക്‌സ് ' നടത്തിയ പരിശോധനാഫലം ഇപ്പോള്‍ പുറത്തു വരികയും ചെയ്തു.  മുന്‍ യു.പി. മുഖ്യമന്ത്രി, ആന്ധ്രാ ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച കോണ്‍ ഗ്ര സ്സ്  നേതാവ് കൂടിയായ തീവാരിക്ക് ആന്ധ്രാ ഗവര്‍ണറായിരിക്കെ , അശ്ലീല വീഡിയോ  വിവാദവുമായി ബന്ധപ്പെട്ടാണ് പുറത്തു പോകേണ്ടി വന്നത് . എന്തായാലും രക്തം രക്തത്തെ തിരിച്ചറിഞ്ഞു . ആ രക്തത്തിലെ ജീന്‍ മറ്റൊരാള്‍ക്ക് ഉണ്ടാകില്ലെന്നതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് കോളുമായി !!


2012, ജൂൺ 9, ശനിയാഴ്‌ച

ലൈംഗികഗുണ്ട ലിസ്റ്റ്

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗുണ്ട എന്നാല്‍ പിടിച്ചു പറിക്കുന്നയാള്‍, അതിക്രമം കാണിക്കുന്നയാള്‍ എന്നൊക്കെയാണ് അര്‍ത്ഥം.  അപ്പോള്‍ ലൈംഗികഗുണ്ട എന്നാല്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നയാള്‍ ലൈംഗികമായി പിടിച്ചു പറിക്കുന്നയാള്‍ എന്നൊക്കെയാകണം  അര്‍ത്ഥം.
 
ആരാന്‍റെ സ്ത്രീകളെ തൊടാനും പിടിക്കാനും നില്‍ക്കുന്ന  ആരോടെങ്കിലും " എന്താടാ'' എന്നൊന്ന് തിരികെ പ്രതികരിച്ചാല്‍ മാനക്കേട്‌ ഭയന്നു പിന്മാറുന്നത് സാധാരണമാണ്. അഭിമാനം വലുതല്ലേ ? ആ അഭിമാനത്തെ പരിചയാക്കിയാണ്  ലൈംഗികഗുണ്ട  ലിസ്റ്റ്  പുറത്തിറക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ആ ലിസ്റ്റിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. സ്ത്രീകളുടെ സുരക്ഷക്കുള്ള പുതിയ നിയമം വരുന്നതോടെ  ഇപ്പോഴുള്ള  ഗുണ്ടാ ലിസ്റ്റിന്‍റെ  മാതൃകയില്‍ ലൈംഗിക കുറ്റവാളികളുടെ പട്ടിക പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ആ ലിസ്റ്റിനായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.    അപ്പോള്‍ പോലീസ് സ്റ്റേഷനിലെ  നോട്ടീസ് ബോര്‍ഡില്‍ ഗുണ്ടകളുടെ   ഫോട്ടോ പതിക്കുന്നത് പോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവരുടെ ഫോട്ടോകളും പതിക്കും. ഇത്‌ നാട്ടുകാര്‍ക്കൊക്കെ കാണാനും കഴിയും. വലിയ നെഞ്ചത്തടിയായി   പോയെന്നു ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും. ഹാ...അത്തരക്കാരെ അറിഞ്ഞു തന്നെയാണ് ചില വനിതകള്‍ കഴിഞ്ഞ ദിവസം തൈക്കാട് നടന്ന യോഗത്തില്‍ ഇക്കാര്യം പുതിയ നിയമത്തില്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് .
The Kerala Protection of Privacy and Dignity of Women Act
DRAFT
Definition of" Harassment"
ആ യോഗത്തിലെ ചില പ്രധാന ആവശ്യങ്ങള്‍ ഇവയായിരുന്നു
* തുടര്‍ച്ചയായി ലൈംഗിക കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ
* പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍,  മനോവൈകല്യമുള്ള സ്ത്രീകള്‍, കുട്ടികള്‍ എന്നിവരോട് ലൈംഗികാതിക്രമം കാണിക്കുന്നവര്‍ക്ക് കഠിന ശിക്ഷ
* കേന്ദ്ര നിയമമായ ഗാര്‍ഹിക പീഡന നിരോധ നിയമം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കും.
* സ്ഥാപന മേധാവി, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ നേതൃത്വത്തിലാകും പരാതികള്‍ പരിശോധിക്കുക.
* സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകാതെ പരാതി നല്‍കാന്‍ ഹെല്‍പ് ലൈന്‍ പുന:രാരംഭിക്കും.
*വഞ്ചിച്ചും വശീകരിച്ചും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെ പുതിയ നിയമത്തില്‍ പ്രത്യേക വകുപ്പ്
* ഇരകളാക്കപ്പെട്ട സ്ത്രീകളെ താല്‍കാലിക വസതികളില്‍ താമസിപ്പിക്കും. ഇവരെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വിചാരണക്ക് സൗകര്യമൊരുക്കും.

 തമാശകളും കാര്യ ഗൌരവവും ഉള്ള പല അഭിപ്രായങ്ങളും ആ ചര്‍ച്ചയില്‍ പലരും പറഞ്ഞു.
*കല്ലെറിഞ്ഞു കൊല്ലല്‍ നിയമം കൊണ്ടു വരാനും *കരാട്ടെ പഠിപ്പിക്കാനും * ജെണ്ടെര്‍ സെന്‍സിറ്റിവിറ്റി എന്ന വിഷയത്തില്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കാനും * ശിക്ഷ പരാമാവധി കടുപ്പത്തിലും വേഗത്തിലും നല്‍കാനും * വിചാരണക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കാനും* പരാതി പെട്ടികള്‍ കൊണ്ടു വക്കാനും * അമേരിക്കയിലെ പോലെ പോലീസുകാര്‍ അടിമുടി മാറാനും *പൊതു സ്ഥലത്ത് ഏതു വാഹനത്തിലും നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കാനും * 10 വയസ്സ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് എന്താണ് മോശം പെരുമാറ്റമെന്നു പഠിപ്പിക്കാനും അവയോടു എങ്ങനെ പ്രതികരിക്കണമെന്ന് ബോധ്യപ്പെടുത്താനും പരിശീലനം നല്‍കാനും നിയമത്തില്‍ ചട്ടങ്ങള്‍ എഴുതി ചേര്‍ക്കാന്‍ പലരും ആവശ്യപ്പെട്ടു.

അപ്പോള്‍ ..... ""പെണ്ണുങ്ങളെ....ഗുണ്ട ലിസ്റ്റ് തയ്യാറാക്കിക്കൊള്ളൂ
""

NB - തെറി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ igpcrimes@keralapolice.gov.in  പോലീസിന്‍റെ മെയില്‍ ഐ ഡി യിലേക്ക് കത്തെഴുതുക.  ഇവിടെ പോസ്റ്റ് ചെയ്താലും മതി. പോലീസ് "പൊക്കി"ക്കൊള്ളും!!!
അപ്പോള്‍ ഉടന്‍ മെയില്‍ തുറക്കൂ...കത്തെഴുതൂ....





ഇതിനെ കുറിച്ചുള്ള മന്ത്രി തിരുവഞ്ചൂരിന്‍റെ 

"സ്ത്രീ സുരക്ഷക്കായി ഒരു നിയമം"  എന്ന ലേഖനം വായിക്കുക




2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ഫലിത ബിന്ദുക്കള്‍


1 . അതിക്രമങ്ങളെ നേരിടാന്‍ സ്ത്രീകള്‍ക്ക് കരാട്ടെ അടക്കമുള്ള പരിശീലനം സി.പി.ഐ നല്‍കും.

2 . സമുദായ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്നാല്‍ ഭരണം നന്നാകും- വെള്ളാപ്പള്ളി 

3 .സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്റെ നീതി നിഷേധം ചര്‍ച്ച ചെയ്യാന്‍ യാക്കോബായ എം.എല്‍.എമാരെ 'വിളിച്ചു വരുത്തി ' പ്രതിഷേധിക്കും- ബസേലിയസ് തോമസ്‌ പ്രഥമന്‍ ബാവ

4 .കപ്പല്‍ വെടിവെപ്പ്-  ഇനിയെങ്കിലും  സമാന കേസുകളില്‍   ഒത്തു തീര്‍പ്പിന് ശ്രമിക്കരുത്- കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം)

5 .18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയ സമ്മതമുണ്ടെങ്കിലും ശാരീരിക ബന്ധത്തിലെര്‍പ്പെട്ടാല്‍ നിയമവിരുദ്ധമായി കണക്കാക്കി ശിക്ഷിക്കും- കേന്ദ്ര സര്‍ക്കാര്‍





6 . കേരള യാത്ര സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്കായി മംഗലാപുരത്ത് നിന്നും പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത 'കാന്തപുരം എക്സ്പ്രസ്' ട്രെയിന്‍ യാത്ര പുറപ്പെട്ടു .
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


7 . ക്ഷണിക്കാത്തത് കൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ പോകാത്തത്  - കെ. മുരളീധരന്‍

8 .കെ.പി.സി.സി യില്‍ വനിതകള്‍ക്ക് മൂന്നിലൊന്നു സംവരണം ഏര്‍പ്പെടുത്തണം - മഹിള കോണ്‍ഗ്രസ്




_______________
മാന്യവും വസ്തുതകള്‍ക്ക് നിരക്കുന്നതുമായ കമ്മന്റുകള്‍  മാത്രം നിലനിറുത്തും .
എല്ലാ ഫലിതങ്ങള്‍ക്കും ഒന്നിച്ചൊരു മറുപടി എഴുതാന്‍ ശ്രമിക്കുമല്ലോ!

2012, മാർച്ച് 21, ബുധനാഴ്‌ച

പത്രക്കാരെ തല്ലണം


'നീല' ടാബ് ലറ്റ്*************

പത്രക്കാര്‍ക്ക് തല്ലു കിട്ടാറായിട്ടുണ്ട്  ! അല്ലെങ്കില്‍ ബി.ജെ.പി എം എല്‍ എമാരെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്? അവരും മനുഷ്യന്മാരല്ലേ? അവര് നിയമസഭയിലിരുന്നു  ടാബ്ലറ്റില്‍   നീലയാണോ മഞ്ഞയാണോ കാണുന്നത് എന്നൊക്കെ അന്വേഷിക്കാന്‍ പോകുന്നവനെ തല്ലുകയല്ലാതെ പിന്നെന്താ ചെയ്യേണ്ടത്?

'എന്റെ ടാബ്ലെറ്റ് , എന്റെ കണ്ണ് ' . ഞാന്‍ എന്ത് കാണുന്നു എന്നത്'  that's none of your bloody business' എന്ന് പറയാത്തത് ഇംഗ്ലീഷ് അറിയാത്തത് കൊണ്ടല്ല, മറിച്ച് സഭയുടെ മാന്യത കാത്തു സൂക്ഷിക്കേണ്ടത് കൊണ്ടാണെന്ന് ആ എം എല്‍ എമാര്‍ക്ക് അറിയാം. എന്നിട്ടും ആദ്യം കര്‍ണാടക, ഇപ്പോള്‍ ഗുജറാത്ത് നിയമസഭയില്‍ സഭ നടപടികള്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അനുവദിച്ചു കിട്ടിയ ഗാലറിയില്‍   ഇരുന്ന് മന്ത്രിമാരുടെയും എം എല്‍ എമാരുടേയും സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് എന്തിനാണ്, ഹേ ..?

ഭാഷ അറിയാത്ത നാട്ടില്‍  ചെന്നാല്‍ ആദ്യം പഠിക്കുന്നത് തെറിയും അശ്ലീല വാക്കുകളും ആണ്. അത് സ്വാഭാവികം. അത് തന്നെയാണ് അവര്‍ക്കും സംഭവിച്ചിട്ടുണ്ടാകുക. ടാബ്ലെറ്റ് എന്നാ ഭാഷയറിയാത്ത  ലോകത്ത് ചെന്നപ്പോള്‍ അവരും ആദ്യം പഠിച്ചത് ആ വകയൊക്കെ ആകുമെന്നതിനാല്‍ എനിക്ക് അവരെ കുറ്റം പറയാനാകുന്നില്ല.

എന്തായാലും , ഞാനുമൊരു ടാബ്ലെറ്റ് വാങ്ങാന്‍ തീരുമാനിച്ചു!! ഇനി നിയമസഭയില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒരു സീറ്റ് കിട്ടിയാല്‍ മതി.

 ഫേസ് ബുക്ക്‌ ചര്‍ച്ചയ്ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക    




NEWS-

Gujarat MLA’s Caught Watching Porn

 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...