2012, നവംബർ 28, ബുധനാഴ്‌ച

വിശുദ്ധ കണ്ണുനീര്‍

ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 
കര്‍ത്താവേ നീയിതു കാണുന്നില്ലേ??  ഞാനൊരു നസ്രാണിയാണെന്നു  പോലും നീ ഓര്‍ത്തില്ല . എന്റെ വീട്ടിലുള്ള കര്‍ത്താവിന്റെ കുരിശ് രൂപത്തില്‍ നിന്നും വെള്ളമോ കണ്ണീരോ ചോരയോ തേനോ  വരുത്തണം എന്നല്ലേ ഞാന്‍ പ്രാര്‍ഥിച്ചത് ? നീ തന്നതോ ഷോക്കേസിലെ  കുതിര തലയില്‍ ചെവിയൊലിപ്പ് ! ഈ കുതിരത്തലക്കടുത്തു മെഴുകുതിരി കത്തിച്ചു വച്ച് പ്രാര്‍ത്ഥിച്ചാല്‍ ആള്‍ക്കാര്‍ കളിയാക്കില്ലെ??  ചിലയിടത്ത്  നിന്റെ കുഞ്ഞാടുകള്‍ ചില പള്ളിയിലും വീടുകളിലും ചില്ല് കൂടുകളില്‍  നിന്റെ കണ്ണുനീരും  ഫോട്ടോയില്‍ നിന്നുള്ള രക്തവും നിന്റെ അമ്മയുടെ പ്രതിമയില്‍ നിന്ന് വരുന്ന തേനും പ്രദര്‍ശിപ്പിച്ചും തുള്ളിയെടുത്ത്  വിറ്റും   സമ്പന്നരാകുന്നത് നീ കാണുന്നില്ലയോ? കര്‍ത്താവിന്റെ കണ്ണുനീരിനു വേണ്ടിയുള്ള പ്രാര്‍ത്ഥന മുടക്കം കൂടാതെ ഞാന്‍  ആറാഴ്ച  ചൊല്ലിയിട്ടും നീ ഈ  ചതി  എന്നോട് ചെയ്യുമെന്ന് കരുതിയില്ല. എന്റെ കണ്ണുനീരിനു ഒട്ടും വിലയില്ലേ ?  ആര്‍ക്കു വേണമെങ്കിലും ഞാന്‍ ഇതിന്റെ ഒരു  ദശാംശം  കൊടുത്തേക്കാം(  ഐ ഡി കാര്‍ഡ് കാണിച്ചാല്‍) ,
ഇനി വീട്ടില്‍ തന്നെയുള്ള കുരിശു രൂപത്തില്‍ തന്നില്ലെങ്കിലും കഴുത്തിലെ മാലയില്‍ കിടക്കുന്ന ചെറിയ കുരിശിലെങ്കിലും നീ അനുഗ്രഹം തരണം. എങ്കില്‍ ഞാന്‍ അടുത്ത തവണ പള്ളിയില്‍ വരുമ്പോള്‍ നിനക്ക് നൂറ്റൊന്നു  മെഴുകുതിരി കത്തിക്കുന്ന ആരെയെങ്കിലും കണ്ടാല്‍ തീപ്പെട്ടിക്കൊള്ളി കത്തിച്ചു കൊടുത്തേക്കാം.

കര്‍ത്താവിന്റെ കണ്ണുനീരിനു വേണ്ടിയുള്ള പ്രാര്‍ത്ഥന-   നീതിമാനെന്നു വിശുദ്ധ ഗ്രന്ഥം ഉത്ഘോഷിച്ച യൌസേപ് പിതാവിനും പരിശുദ്ധ ജനനിയായ കന്യാമറിയത്തിനും ജീവിത കാലം മുഴുവനും  , പിന്നീട്  പാപികളെ ഏല്‍പ്പിച്ചു കൊടുത്തും , കരയാന്‍  ഇട കൊടുത്ത കര്‍ത്താവേ,  ഞങ്ങളെ കരയിക്കല്ലേ. അങ്ങേ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രവഹിപ്പിച്ച് ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ കണ്ണുനീര്‍ തുള്ളിക്ക്‌ ഓരോന്നിനും വിലയിടാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ അറിയുന്നു . ആയതിനാലും അങ്ങേ പരിശുദ്ധ കണ്ണുനീര്‍ ഇറ്റിച്ച  വിശുദ്ധ ജലമായി വാഴ്ത്തിയ കുപ്പികള്‍ അമൂല്യമായ വിലക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് കഴിവ് തരണേ.. ആമേന്‍...
NB-  ഇത് വായിക്കുന്നവര്‍  ഇതിന്റെ അമ്പതു കോപ്പി വീതം ഷെയര്‍ ചെയ്തില്ലേല്‍ പതിന്നാലു ദിവസത്തിനകം മരണമോ അംഗഭംഗമോ സംഭവിക്കും എന്നോര്‍ക്കുക!


വാര്‍ത്ത - യേശു ക്രിസ്തുവിന്‍െറ കണ്ണീരെന്നപേരില്‍ വിശ്വാസികള്‍  പ്രചരിപ്പിച്ച ദിവ്യജലം അഴുക്കുചാല്‍ വെള്ളമാണെന്ന്   തെളിയിച്ചതിന് പ്രശസ്ത യുക്തിവാദിയും റാഷനലിസ്റ്റ് ഇന്‍റര്‍നാഷനല്‍ സ്ഥാപക പ്രസിഡന്‍റുമായ സനല്‍ ഇടമറുകിനെ അറസ്റ്റുചെയ്യാന്‍ നീക്കം. 

2012, നവംബർ 24, ശനിയാഴ്‌ച

വിവാഹ പൂര്‍വ കൗണ്‍സലിങ്

ഫേസ് ബുക്കിലെക്കൊരു ലിങ്ക് 


കൊച്ചി: വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും കുടുംബ തകര്‍ച്ചയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ കമീഷന്‍ സംസ്ഥാനത്തൊട്ടാകെ വിവാഹ പൂര്‍വ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും രമ്യതയിലത്തെിക്കാനും വനിതാ കമീഷന്‍ നടത്തുന്ന അദാലത്തുകള്‍ മാത്രം പോരായെന്ന കണക്കുകൂട്ടലില്‍ കമീഷനംഗങ്ങള്‍ ഏകകണ്ഠമായാണ് ഈ തീരുമാനം നടപ്പാക്കുന്നത്. 
പദ്ധതിയുടെ ട്രയല്‍ എന്ന നിലയില്‍ തിരുവനന്തപുരത്ത് ഈ മാസം 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വിവാഹ പൂര്‍വ കൗണ്‍സലിങ് പരിശീലന കളരി നടക്കും. മൂന്ന് ദിവസവും അവിടെ തന്നെ താമസിച്ചാണ് കളരിയില്‍ പങ്കെടുക്കുന്നവര്‍ ക്ളാസില്‍ പങ്കുകൊള്ളേണ്ടത്. പങ്കെടുക്കാനത്തെുന്നവരുടെ സുരക്ഷ മാനിച്ച് മുഴുവന്‍ വനിതാ കമീഷന്‍ അംഗങ്ങളും പരിശീലനത്തിനത്തെുന്നവര്‍ക്കൊപ്പം താമസിക്കും. നിലവില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ ഇത്തരം പരിശീലനം നടക്കുന്നുണ്ട്. ഈ പരിശീലനം ലഭിക്കാന്‍ സൗകര്യമില്ലാത്ത വിഭാഗങ്ങള്‍ക്കാണ്  വനിതാ കമീഷന്‍ പരിഗണന കൊടുക്കുന്നത്. 
അണുകുടുംബങ്ങളില്‍ മാതാപിതാക്കളുമായി സംവദിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയ കാലത്ത് കഴിയുന്നില്ല. നന്നായി വളരാത്ത മക്കളുള്ള കുടുംബങ്ങളില്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് അവ ഒഴിവാക്കാനുള്ള പാരന്‍റിങ് സ്പെഷല്‍ പരിശീലനം കൂടി നല്‍കുന്നത്. മാനസിക ശാസ്ത്രം, ലൈംഗിക പഠനം എന്നിവ കളരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം കുടുംബ ജീവിത ഒരുക്കം കിട്ടിയ ദമ്പതികളില്‍ വിവാഹമോചന സാധ്യതകള്‍ വളരെ കുറവാണെന്ന്  പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. വിവാഹ നിശ്ചയം കഴിഞ്ഞ യുവാക്കളെയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും വിവാഹപ്രായമത്തെിയ എല്ലാവര്‍ക്കും പരിശീലനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Madhyamam News

2012, നവംബർ 21, ബുധനാഴ്‌ച

അറസ്റ്റ് മി !

ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 


കള്ളക്കഴു .......
ശിവസേനക്കാരെ ...ബാക്കി പറയുന്നില്ല , എനിക്കൊരു മാന്യത ഉണ്ടല്ലോ !  ബാല്‍  താക്കറെ അത്ര വിശുദ്ധ പശുവൊന്നുമല്ല എന്ന്  എല്ലാവര്‍ക്കും അറിയാം.  ഷഹീനും  രേണുവും അത്ര വലിയ കുറ്റമാണോ ചെയ്തത്?   മറാത്ത  വാദം ഉന്നയിച്ചു മറ്റു സമുദായങ്ങളെ  ദ്രോഹിച്ച  ബാല്‍ താക്കറെയാണോ മഹാന്‍?? അദ്ദേഹം മരിച്ചു,     ബന്ദ്‌  നടത്തി നിങ്ങള്‍ പ്രതികരിച്ചു. നല്ലത് . ബന്ദിനെതിരെ ഷഹീന്‍ പ്രതികരിച്ചെങ്കില്‍  അവരുടെ ബന്ധുവിന്റെ  ക്ലിനിക് അടിച്ചു തകര്‍ത്ത്  കളഞ്ഞു പ്രതികരിക്കുന്നതാണോ മാന്യത?? വെറുതെയാണോ നാട്ടുകാര്‍ നിങ്ങളെ കൂട്ടത്തില്‍ കൂട്ടാത്തത്?  ഇങ്ങു വാ കേരളത്തിലേക്ക്..അപ്പോഴറിയാം കളി  ..

രാജ്യദ്രോഹം അല്ലെങ്കില്‍ അഭിപ്രായം പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു പോലീസുകാരെ?  എന്നാലൊന്നു എന്നെ അറസ്റ്റ് ചെയ്യ്, കാണ ട്ടെ !!
ഷഹീനും  മലയാളിയായ രേണു വിനും  ഐക്യദാര്‍ഡ്യം.!


കസബ്...
നീ ലഷ്കര്‍ ഇ തോയ്ബക്ക് വീരനായിരിക്കും. എന്നാല്‍ മനുഷ്യനെ കൊല്ലാന്‍ നിനക്കാര് അധികാരം തന്നു??   ദൈവത്തിന്റെ മുന്നിലും മനുഷ്യരായ എല്ലാ മനുഷ്യര്‍ക്കും നീ ചെകുത്താനാണ്‌ .   നിന്നെ കൊല്ലുന്നത്‌ മാനുഷികമല്ലെന്നു  പറയുന്നവര്‍ ഉണ്ടാകാം, എന്നാല്‍ എന്തേ നിനക്ക് വേണ്ടി പാകിസ്താന്‍ വരെ മിണ്ടിയില്ല?  നിന്നെ പോലുള്ള ചെകുത്താന്മാര്‍  ജീവിച്ചിരിക്കുന്നത്‌ മറ്റു മനുഷ്യര്‍ക്ക്‌  നല്ലതല്ല എങ്കില്‍ കൊല്ലുക  എന്നത് തന്നെയാണ് ധര്‍മം!


ലോകത്തുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ,
 പലസ്ടീനിലായാലും മറ്റെതു നാട്ടിലായാലും കുഞ്ഞുങ്ങളെ കൊന്നിട്ട്  നിങ്ങള്‍ നേടുന്നത് എന്താണ് , ഹേ , യുദ്ധ വെറിയന്മാരെ?

2012, നവംബർ 18, ഞായറാഴ്‌ച

മദ്യരാജക്കന്മാരും സഭയും

ഫേസ് ബുക്ക്‌  ചര്‍ച്ചയിലേക്കൊരു  ലിങ്ക് !


രണ്ടു വഞ്ചിയില്‍ സഞ്ചരിക്കുക എന്ന ചൊല്ല് കേരളത്തിലെ ക്രൈസ്തവ സഭക്ക് ഏറ്റവും നന്നായി ചേരും.  കാരണം ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗിക്കുന്നവരും  മദ്യം   കച്ചവടം നടത്തി കൊള്ള  ലാഭം ഉണ്ടാക്കുന്ന അബ്കാരികളും  കുഞ്ഞാടുകളായുള്ള സഭ  തന്നെ  മദ്യം  നിരോധിക്കാന്‍ ആവശ്യപ്പെടുകയും അതിനു കഴിയാത്ത സര്‍ക്കാരുകളെ ചീത്ത വിളിക്കുകയും  ചെയ്യുന്നതിനെ എന്ത് പറയണം??

രാജാക്കന്മാരുടെ മുഖത്ത് നോക്കി 'നിങ്ങള്‍ക്ക് മദ്യ സല്‍ക്കാരമുള്ള വീടുകളില്‍  വെഞ്ചരിപ്പ് എന്നറിയപ്പെടുന്ന ആശീര്‍വാദകര്‍മവും മറ്റു കൂദാശകളും ചെയ്തു കൊടുക്കാതിരിക്കാന്‍ തയ്യാറുണ്ടോ'   എന്ന് മന്ത്രി ബാബു  അവസാനം മുഖത്ത് നോക്കി ചോദിച്ചു. 
 അത് തന്നെ  സഭയുടെ മദ്യവിരുദ്ധ  സമ്മേളനത്തിനിടക്ക് !!


എന്തായിരിക്കും മറുപടി  എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.  ഒരിക്കല്‍ ഒച്ചപ്പാടും ഇതേ ചോദ്യം കത്തോലിക്കാ സഭയിലെ  പ്രമുഖ യുവജന സംഘടനാ ഭാരവാഹികളോട് ചോദിച്ചു- മദ്യം നിരോധിക്കണം എന്ന് പറയുന്ന നിങ്ങള്‍  അബ്കാരികളെ നിയന്ത്രിക്കാനും  അവരില്‍ നിന്ന്  വാങ്ങുന്ന ദശാംശം വേണ്ടെന്നു വക്കാനും സഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമോ- എന്ന ചോദ്യത്തിന് തിരികെ കുറെ ചീത്ത വിളികളും കൊഞ്ഞനം കുത്തലുകളുമാണ്  മറുപടി കിട്ടിയത് .
സഭക്ക് തീരുമാനിക്കാം. ....


2012, നവംബർ 17, ശനിയാഴ്‌ച

പതിനൊന്ന് സാത്താന്‍ നിയമങ്ങള്‍ !

ഫേസ് ബുക്കിലെക്കൊരു ലിങ്ക്

 1. ചോദിക്കാതെ അഭിപ്രായം പറയരുത്, ഉപദേശം കൊടുക്കരുത് !
 2. മറ്റുള്ളവര്‍ കേള്‍ക്കുമെന്ന് ഉറപ്പില്ലാത്ത  വിഷമതകള്‍  അവരുമായി പങ്കു വയ്ക്കരുത് 
 3. മറ്റുള്ളവരുടെ വീട്ടില്‍ ആയിരിക്കുമ്പോള്‍ അവരെ ആദരിക്കുക, അതിനു കഴിയില്ലെങ്കില്‍ അവിടെ പോകരുത് 
 4. ആരെങ്കിലും സ്വന്തം വീട്ടില്‍ വന്നു ശല്യം ഉണ്ടാക്കിയാല്‍ അവരെ വെറുതെ വിടരുത്‌.
 5. ഭോഗ സംബന്ധിയായ സൂചന കിട്ടിയില്ലെങ്കില്‍ ലൈംഗിക മുന്നേറ്റം നടത്തരുത് 
 6. എടുത്തു നീക്കിതരൂ  എന്ന് വിലപിക്കാതെയോ അത് വലിയ ദുരിതമായി അനുഭവപ്പെടുന്നില്ലെങ്കിലോ നിങ്ങളുടേത് അല്ലാത്ത യാതൊരു വിഷമതകളും അന്യനില്‍ നിന്നും  നിങ്ങള്‍ ഏറ്റെടുക്കരുത് 
 7. ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചു കിട്ടിയാല്‍  മാന്ത്രികതയുടെ സാക്ഷ്യം നടത്തണം. അത് സാക്ഷ്യപ്പെടുത്തിയില്ലെങ്കില്‍  നേടിയത് മുഴുവന്‍ നഷ്ടപ്പെടും.
 8. നിങ്ങളെ ബാധിക്കാത്ത കാര്യങ്ങളെ കുറിച്ച്  പരാതി പറയരുത് 
 9. കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്, അവരാണ് ഭാവി.
 10. നിങ്ങളെ ആക്രമിക്കാതെ മറ്റു മൃഗങ്ങളെ കൊല്ലരുത്  
 11. തുറന്ന വേദിയില്‍ ആയിരിക്കുമ്പോള്‍, ആരെയും കൂസരുത്. ആരെങ്കിലും താങ്കളെ ബുദ്ധിമുട്ടിച്ചാല്‍ അത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക, അവരത് അവസാനിപ്പിച്ചില്ലെങ്കില്‍ അവരെ അവസാനിപ്പിക്കുക.

ഇതെല്ലം വായിച്ചു കഴിഞ്ഞപ്പോള്‍ കടുത്ത സംശയം-  ഇവിടെയുള്ള പല മതാനുയായികളും പിന്‍പറ്റുന്നത്   ഈ സാത്താന്‍ നിയമങ്ങളാണോ  എന്ന്!!  ഏതു മതമാണ്  എന്ന് ചോദിക്കുന്നവര്‍  സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തുക!   എല്ലാ മതങ്ങളിലും ഇതുണ്ടെന്നാണ്  ഒച്ചപ്പാടിന്‍റെ വിശ്വാസം!


വാര്‍ത്ത - 
അയര്‍ലണ്ടില്‍ ഇന്ത്യാക്കാരിയായ  ദന്ത ഡോക്ടര്‍ സവിതയുടെ (30) ജീവന്‍ നഷ്ടപ്പെട്ടത് 17 ആഴ്ച്ച പ്രായമായ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ മത നിയമങ്ങള്‍ അനുവദിക്കാത്തതിനാല്‍ ..   


2012, നവംബർ 11, ഞായറാഴ്‌ച

പ്രവാസി സ്വത്തു സംരക്ഷണം !

 ഫേസ് ബുക്കിലെക്കൊരു ലിങ്ക്
 പതിറ്റാണ്ടുകള്‍  വിദേശങ്ങളില്‍ ചോര നീരാക്കി പണിയെടുത്തു ചായ പോലും കുടിക്കാതെ പണം മിച്ചം വച്ച് നാട്ടില്‍  ഒരു തുണ്ട് ഭൂമി വാങ്ങിയത് ആരാനും കൊണ്ട് പോകുന്ന അവസ്ഥ ആലോചിക്കുക - സ്വന്തം ഭൂമിയുടെ  ആധാരം വല്ലവന്‍റെയും  കക്ഷത്തിരിക്കുന്നത് കാണേണ്ടി വരികയും സ്വന്തക്കാര്‍ തന്നെ ഗുണ്ടകളെ വിട്ടു അടിച്ചിറക്കുകയും  ചെയ്യുന്ന മനുഷ്യന്മാരുടെ  എണ്ണം കൂടി വരുന്നെന്ന് കണക്കുകള്‍ പറയുന്നു.ഏതൊരു ഭൂമിയും കുറെ കൊല്ലം  ഉപയോഗിച്ച് കൊണ്ടിരുന്നാല്‍   യഥാര്‍ത്ഥ ഉടമയില്‍ നിന്നും ഉടമസ്ഥാവകാശം  കോടതി വഴി നേടിയെടുക്കാം. പ്രവാസികളാകട്ടെ,  വല്ലപ്പോഴും ലീവിന് മാത്രം വരുന്നവര്‍! !..,. വില്ലേജ്‌ ഓഫിസില്‍ ചെന്ന് രേഖയുണ്ടാക്കി  സ്വന്തക്കാര്‍ തന്നെ ഭൂമി തട്ടിയെടുക്കുന്നു . ഇത്തരത്തില്‍ നിരവധി പേര്‍
പണം അയച്ച് കുടുംബത്തെയും കുട്ടികളെയും പൊന്നു പോലെ നോക്കി വളര്‍ത്തി , ഒടുവില്‍ ശരീരം പ്രമേഹത്തിനും പ്രഷറിനും വിട്ടു കൊടുത്തു    ഒന്നിനും കൊള്ളാത്ത പരുവത്തില്‍ നാട്ടിലെത്തുമ്പോള്‍  പെരുവഴിയില്‍ കിടക്കേണ്ടി വരുന്നു ,...അവരെ സംരക്ഷിക്കാന്‍ നിയമം കൊണ്ട് വരണമെന്നു ആവശ്യമുയരുന്നു !

2012, നവംബർ 10, ശനിയാഴ്‌ച

സ്ത്രീകള്‍ പീഡിപ്പിക്കുന്നെന്ന്- പുരുഷന്മാര്‍ ഉപവാസത്തിന് !

ഫേസ് ബുക്കിലെക്കൊരു ലിങ്ക് സ്ത്രീകളുടെ പീഢനത്തില്‍ പൊറുതി മുട്ടിയ കുറെ പുരുഷന്മാര്‍ കൂട്ട ഉപവാസത്തിന് ഒരുങ്ങുന്നു. സ്ത്രീ
സംരക്ഷണ നിയമങ്ങള്‍ മുതലെടുത്തു നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കുംകോടതികളില്‍ പുരുഷന്മാരോട് കാണിക്കുന്ന
വിവേചനങ്ങള്‍ക്കും എതിരെയുമാണ് ഉപാവസമെന്നു ജനമിത്രം ജനകീയ നീതി വേദി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പീഢനങ്ങള്‍
കൊണ്ട് പൊറുതിമുട്ടിയ പുരുഷന്മാര്‍ക്ക്ു സഹായത്തിനും പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനും
9387469083 എന്ന നമ്പറിലോ മലപ്പുറം കൊണ്ടോട്ടിയിലെ സംസ്ഥാന സമിതി ഓഫിസില്‍ നേരിട്ടോ ബന്ധപ്പെടാമെന്നും സംസ്ഥാന
പ്രസിഡന്‍്റ്ന എം. എ ഇബ്രാഹിം ‘മാധ്യമ’ത്തോട് പറഞ്ഞു . ഈ മാസം 19 ന് സെക്രട്ടറിയേറ്റ് പടിക്കലാണ് ഉപവാസം. സ്ത്രീ
പീഡഢനങ്ങര്‍ക്ക് ശിക്ഷ നല്‍കാന്‍ നിയമങ്ങള്‍ ഉള്ളത് പോലെ പുരുഷപീഢനം തടയാനും നിയമം നിര്‍മിക്കണമെന്നതാണ് ഇവരുടെ പ്രധാന
ആവശ്യം. കള്ളക്കേസുകള്‍ കൊടുക്കുന്ന സ്ത്രീകള്‍ക്കെ തിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ നിയമ വ്യവസ്ഥ ഉണ്ടാക്കുക എന്നതാണ്
അടുത്ത ആവശ്യം. കേരളത്തിലെ കുടുംബ കോടതികളില്‍ സ്ത്രീകളുടെ വാദങ്ങള്‍ മാത്രമാണ് മുഖവിലക്ക് എടുക്കുന്നുള്ളൂ
എന്ന് ആരോപിക്കുന്ന സംഘടന കുടുംബ കോടതികളിലെ കേസുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന നടത്തി
റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം മാത്രമേ വിധി പ്രസ്താവം നടത്താവൂ എന്നും ആവശ്യപ്പെടുന്നുണ്ട്. കോടതികളില്‍
പുരുഷന്മാരുടെ ഭാഗം കേള്‍ക്കാതിരിക്കുന്ന ന്യായാധിപന്മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും എല്ലാ കോടതികളിലും പരാതി
പെട്ടി സ്ഥാപിക്കണമെന്നും പറയുന്നു. കുടുംബകോടതികള്‍ക്കെപതിരെ ഉയര്‍ന്നി ട്ടുള്ള ആക്ഷേപങ്ങള്‍ ഹൈകോടതി അന്വേഷിക്കണമെന്നും
കുടുംബ ബന്ധം ഭദ്രമാക്കാന്‍ നിലവിലെ നിയമ സംവിധാനങ്ങള്‍ പരാജയമായതിനാല്‍ കുടുംബ സംരക്ഷണ കമീഷനെ നിയമിക്കണമെന്നും
ആവശ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിരട്ടക്കല്യാണം

അല്‍പ ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വിജേഷിനെയും സിന്‍സിയെയും കുറിച്ച് കേട്ടത് !  ഞെട്ടിപ്പോയി... ഞെട്ടാനൊന്നുമില്ല എന്ന് വായിച്ചു കഴിയുമ്പോള്‍ പലരും കമന്റടിചേക്കാമെങ്കിലും സത്യത്തില്‍ ഞെട്ടിയതിന്‍റെ മറ പിടിക്കാന്‍ മാത്രമാകും അതെന്നു നമുക്ക് സുന്ദരമായി ഊഹിക്കാം. ലളിതമായി വസ്ത്രധാരണം നടത്തി  ചടങ്ങുകള്‍ക്കെത്തുമ്പോള്‍  അയ്യേ  പട്ടു സാരീ ഇല്ലേ എന്ന് കേട്ടിട്ടുള്ള പെണ്ണുങ്ങള്‍ക്കും 'പെണ്ണിന് പട്ടു വാങ്ങാതിരിക്കാന്‍ മാത്രം നീ ഇത്ര പിശുക്കനായോടാ ചെറുക്കാ' എന്ന് കേട്ടിട്ടുള്ള പുരുഷന്മാര്‍ക്കും  സ്വിജേഷ്‌- -ഷിന്‍സിമാരെ കണ്ടാല്‍ ശരിക്കും ഞെട്ടല്‍ അനുഭവപ്പെടും. കാരണം കല്യാണം പോലൊരു ചടങ്ങില്‍  ചട്ടയും മുണ്ടും ചിരട്ട ആഭരണങ്ങളും അണിഞ്ഞു  വരിക എന്നത് അസാമാന്യ ചങ്കുറപ്പുള്ളവര്‍ക്കെ പറ്റൂ.. അതും വധു !                                                    അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള  ക്രിസ്റ്റ്യന്‍ ആചാര പ്രകാരമാണ്‌ സ്വിജേഷിന്റെയും സിന്‍സിയുടെയും വിവാഹം മാപ്രാണം ഹോളിക്രോസ്സ്‌ ദേവാലയത്തില്‍  നടന്നത്‌. . 
ഫേസ് ബുക്കിലേക്കുള്ള ലിങ്ക് 
ചട്ടയും മുണ്ടും തലയില്‍ മേല്‍മുണ്ടും അണിഞ്ഞ പെണ്ണും  ജുബ്ബയും  മുണ്ടും ധരിച്ച ചെക്കനും കൌതുകതിനുപരി മാതൃക തന്നെയാണ് !   ശതാവരിഇലയും പാലപ്പൂവും കൊണ്ടുണ്ടാക്കിയ ബൊക്കെ, കിരീടത്തിന്‌ പകരം തലയില്‍  മേല്‍മുണ്ട്‌, അകമ്പടിയായി നാദസ്വരം ,   ആഹഹ !!  പതിനായിരങ്ങള്‍ മുടക്കി ബ്യൂട്ടിഷനെ ഏര്‍പ്പടാക്കുന്നതിനു പകരം ബന്ധുവായ വിളയനാട്‌ പാലത്തിങ്കല്‍ വീട്ടില്‍ വെറോനിക്ക അമ്മൂമ്മയാണ്  വധുവിനെ ഒരുക്കി യത്‌.. .,.  ബ്രൈഡ്സ്  മെയ്ഡ് ആയി കൂടെ നടന്ന പെണ്‍കുട്ടികളും  ചട്ടയും മുണ്ടുമനിഞ്ഞാണ് എത്തിയത്.    മാപ്രാണം നായങ്കര ചിന്നന്‍ വീട്ടില്‍ സി.ജെ.പോളിന്റെയും ഓമന പോളിന്‍റെയും മകനാണ്‌ സ്വിജേഷ്‌, ഐക്കരക്കുന്ന്‌ പാറക്കല്‍ സണ്ണിയുടെയും ഡെയ്‌സിയുടെയും മകളാണ്‌ സിന്‍സി.വര്‍ണക്കുട-  സ്ത്രീധനം എന്ന പേരില്‍ പെണ്ണിന് കിട്ടാനുള്ള ഷെയറും അതില്‍ കൂടുതലും വാങ്ങിചെടുത്ത്  സ്വന്തം വീട്ടിലെ കല്യാണ ചിലവ്  കൂടി നടത്തുകയും ഒടുക്കം  വണ്‍   ഗ്രാം ഗോള്‍ഡിന്‍റെയും   റോള്‍ഡ് ഗോള്‍ഡിന്‍റെയും  ഷോ മാലകള്‍ ആവശ്യത്തിന് അണിഞ്ഞോളൂ എന്ന് നിര്‍ദ്ദേശിക്കുന്ന   ചെക്കന്മാര്‍ക്കും  നെറ്റിപ്പട്ടം കെട്ടിയ പോലുള്ള  ആഭരണം തെരഞ്ഞെടുത്തു  കൂടുതല്‍ സ്വര്‍ണാഭരണ പണിക്കൂലി കൊടുപ്പിക്കുന്ന പെണ്ണുങ്ങള്‍ക്കും ഇവര്‍ മാതൃകയാകട്ടെ! ______________________________________________________________________________________
 2012 നവംബര്‍  11 ന് ഈ പോസ്ട്ടിട്ട  ശേഷം വിവിധ ഇന്‍റര്‍നെറ്റ് കൂട്ടായ്മകളില്‍ ചൂടേറിയ വാഗ്വാദം നടന്നു- ഫ്ലവര്‍ ഗേള്‍സ്‌/ ബോയ്സ് ഒരേ പോലെ വസ്ത്രം ധരിച്ചത്  ആര്‍ഭാടം ആണെന്നും അവര് വലിയ സ്ത്രീധനം കൊടുത്തു കെട്ടിയ ശേഷം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് ഇത്തരം 'പണി' ചെയ്തതെന്നും ഇവന്‍റ് മാനേജ്മെന്റ് ടീമിനെ കൊണ്ട് വന്നു നടത്തിയതാണെന്നും  പത്രക്കാരിയായ ജിഷ അവരുടെ കാട്ടയത്തില്‍ വീണു പോയെന്നും പലരും ആരോപിച്ചു.  തുടര്‍ന്ന് ഇതിന്റെ ശരിയായ വശം എന്താണെന്ന് അറിയാന്‍ നേരെ മാപ്രാണത്തുള്ള  സ്വിജേഷിന്റെ നായങ്കര ചിന്നന്‍ വീട്ടിലേക്കു വിളിച്ചു. സ്വിജേഷിന്റെ അമ്മയാണ് ഫോണ്‍ എടുത്തത്‌. , കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷം. ഇങ്ങനെ മാതൃക ആകാന്‍ മകനും മോള്‍ക്കും കഴിഞ്ഞതില്‍ കുടുംബം മൊത്തം അഭിമാനിക്കുന്നെന്നു ആ അമ്മ . പിന്നെ  സിന്‍സിയുമായി  സംസാരിച്ചു . അതിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ


സിന്‍സി:പെട്ടെന്ന് വന്ന വിവാഹ ആലോചന ആയിരുന്നു ഇത്. കുറെ നാള് മുന്നേ വന്നിരുന്നെങ്കില്‍ സാവകാശം പറഞ്ഞു  കാര്യങ്ങള്‍ സുഗമമാക്കാമായിരുന്നു.   എന്‍റെ ആഗ്രഹമായിരുന്നു ഇങ്ങനെ ചിരട്ട കൊണ്ടുള്ള ആഭരണങ്ങള്‍ വിവാഹ ദിവസം അണിയുക എന്നുള്ളത്. ആദ്യം ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചപ്പോള്‍ സ്വിജേഷിന്റെ വീട്ടുകാര്‍ കരുതി  സിന്‍സിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു.  സ്വന്തം വീട്ടുകാരും എതിര്‍ത്തു.    പിന്നീട് എല്ലാവരും സമ്മതിച്ചു .
പതിനൊന്നു ഫ്ലവര്‍ ഗേള്‍സ്‌/ ബോയ്സ് ഉണ്ടായിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ ചട്ടയും മുണ്ടും  തീരുമാനിച്ചിരുന്നു. എങ്കില്‍ പിന്നെ അത് തന്നെ കല്യാണ പെണ്ണായ ഞാനും അണിയണം എന്ന് മോഹം തോന്നി. അതും പറഞ്ഞു. അപ്പോഴും ചെറിയ എതിര്‍പ്പുണ്ടായി. എല്ലാവരും കളിയാകുമെന്നയിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ എല്ലാവരും സമ്മതിച്ചു.  അങ്ങനെയാണ് ശതാവരിയും പാലപ്പൂവും കൊണ്ട്  ബൊക്കെയും തീര്‍ത്തത്.

ജിഷ: ആട്ടെ, ചിരട്ട മാല  എവിടെ നിന്ന് വാങ്ങി? ഇമ്പോര്‍ട്ടഡ് ആണെന്ന് പറഞ്ഞു കേള്‍ക്കുന്നു !

സിന്‍സി : അയ്യോ! അതിവിടെ നിന്ന്, ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെയാണ് വാങ്ങിയത്.  ആദ്യം  കൊച്ചി മട്ടാഞ്ചേരിയിലെ ജൂത തെരുവില്‍ നിന്ന് വാങ്ങാനാണ്  തീരുമാനിച്ചത്. ഇവിടെ നിന്നും കിട്ടില്ലെന്ന ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെ കിട്ടി. ഇരുന്നൂററ്മ്പത് രൂപ.  കമ്മല്‍ മൂന്നാറില്‍ ഒരിക്കല്‍ ടൂര്‍ പോയപ്പോള്‍ വാങ്ങിയതാണ്. നാല്പതു രൂപക്കാണ് അത് വാങ്ങിയത്.  മേക്കമോതിരം കൂടി അണിയണം എന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള വിവാഹമായാതിനാല്‍  എല്ലാം  ഒരുക്കാന്‍ കഴിഞ്ഞില്ല.
ജിഷ : ചിരട്ട ആണെങ്കിലും സ്ത്രീധനം എന്നത് എത്ര കൊടുത്തു.

സിന്‍സി: ചെറുപ്പം മുതലേ എനിക്ക് വേണ്ടി അപ്പച്ചനും അമ്മയും സ്വരുക്കൂട്ടി വച്ചിരുന്ന 20 പവന്‍

ജിഷ : അപ്പോള്‍ ശരി, എല്ലാ വിധ മംഗളാശംസകളും !       12/11/12
_____________________________________________________________________________________

നേരത്തെ സ്ത്രീധന വിഷയത്തില്‍ എഴുതിയ പൂയ്‌ ചേട്ടോ എന്ന ലേഖനം കൂടി വായിക്കുമല്ലോ! 

2012, നവംബർ 3, ശനിയാഴ്‌ച

ആകാശ്‌ ഒരാശ !

കുറെ നാളായി ഇന്ത്യക്കാര്‍ കാത്തിരിക്കുകയാണ്! ആകാശ്‌ കിട്ടുമെന്ന വ്യാമോഹം ഇനിയെങ്കിലും മാറ്റിക്കളയൂ എന്നാണോ സര്‍ക്കാര്‍ പറഞ്ഞു വരുന്നത്. യു എന്‍  വേദിയില്‍ അവതരിപ്പിച്ചു, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം നവീകരിച്ചു, ഒരല്‍പം വിലകൂട്ടി , എന്നാലും നേരത്തെ ബുക്ക്‌ ചെയ്തവര്‍ക്ക് പഴയ വിലക്ക് കൊടുക്കും , ബുക്കിംഗ് പത്തു ലക്ഷം കടന്നു, എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നതല്ലാതെ ഒരു ചുക്കും മണ്ണാങ്കട്ടയും ഇത് വരെ നടന്നില്ല. എന്നാണാവോ ഈ അത്ഭുതയന്ത്രം അവതരിക്കുക?!   ഓരോ തവണയും തിയതി നീട്ടി നീട്ടി നവംബര്‍ വരെ എത്തിയിട്ടുണ്ട്...ഇനിയും മുഹൂര്‍ത്തം മാറുമോ ?

വാര്‍ത്ത: നവംബറില്‍ വണ്‍ ജി എച്ച് സെഡ്‌ പ്രോസ്സസര്‍ ഉള്ള ആന്‍ഡ്രോയ്ഡ് നവംബര്‍ പതിനൊന്നിന് പുറത്തിറക്കുമെന്ന് ഡാറ്റാ വിന്‍ഡ്‌  വില - 49 ഡോളര്‍ 

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...