സ്ത്രീകളുടെ പീഢനത്തില്‍ പൊറുതി മുട്ടിയ കുറെ പുരുഷന്മാര്‍ കൂട്ട ഉപവാസത്തിന് ഒരുങ്ങുന്നു. സ്ത്രീ
സംരക്ഷണ നിയമങ്ങള്‍ മുതലെടുത്തു നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കുംകോടതികളില്‍ പുരുഷന്മാരോട് കാണിക്കുന്ന
വിവേചനങ്ങള്‍ക്കും എതിരെയുമാണ് ഉപാവസമെന്നു ജനമിത്രം ജനകീയ നീതി വേദി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പീഢനങ്ങള്‍
കൊണ്ട് പൊറുതിമുട്ടിയ പുരുഷന്മാര്‍ക്ക്ു സഹായത്തിനും പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനും
9387469083 എന്ന നമ്പറിലോ മലപ്പുറം കൊണ്ടോട്ടിയിലെ സംസ്ഥാന സമിതി ഓഫിസില്‍ നേരിട്ടോ ബന്ധപ്പെടാമെന്നും സംസ്ഥാന
പ്രസിഡന്‍്റ്ന എം. എ ഇബ്രാഹിം ‘മാധ്യമ’ത്തോട് പറഞ്ഞു . ഈ മാസം 19 ന് സെക്രട്ടറിയേറ്റ് പടിക്കലാണ് ഉപവാസം. സ്ത്രീ
പീഡഢനങ്ങര്‍ക്ക് ശിക്ഷ നല്‍കാന്‍ നിയമങ്ങള്‍ ഉള്ളത് പോലെ പുരുഷപീഢനം തടയാനും നിയമം നിര്‍മിക്കണമെന്നതാണ് ഇവരുടെ പ്രധാന
ആവശ്യം. കള്ളക്കേസുകള്‍ കൊടുക്കുന്ന സ്ത്രീകള്‍ക്കെ തിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ നിയമ വ്യവസ്ഥ ഉണ്ടാക്കുക എന്നതാണ്
അടുത്ത ആവശ്യം. കേരളത്തിലെ കുടുംബ കോടതികളില്‍ സ്ത്രീകളുടെ വാദങ്ങള്‍ മാത്രമാണ് മുഖവിലക്ക് എടുക്കുന്നുള്ളൂ
എന്ന് ആരോപിക്കുന്ന സംഘടന കുടുംബ കോടതികളിലെ കേസുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന നടത്തി
റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം മാത്രമേ വിധി പ്രസ്താവം നടത്താവൂ എന്നും ആവശ്യപ്പെടുന്നുണ്ട്. കോടതികളില്‍
പുരുഷന്മാരുടെ ഭാഗം കേള്‍ക്കാതിരിക്കുന്ന ന്യായാധിപന്മാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും എല്ലാ കോടതികളിലും പരാതി
പെട്ടി സ്ഥാപിക്കണമെന്നും പറയുന്നു. കുടുംബകോടതികള്‍ക്കെപതിരെ ഉയര്‍ന്നി ട്ടുള്ള ആക്ഷേപങ്ങള്‍ ഹൈകോടതി അന്വേഷിക്കണമെന്നും
കുടുംബ ബന്ധം ഭദ്രമാക്കാന്‍ നിലവിലെ നിയമ സംവിധാനങ്ങള്‍ പരാജയമായതിനാല്‍ കുടുംബ സംരക്ഷണ കമീഷനെ നിയമിക്കണമെന്നും
ആവശ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ ഓര്‍ഡിനന്‍സ് വരുന്നു..... കള്ളുവിവാദത്തില്‍ ജനശ്രദ്ധ തിരിച്ച് പഞ്ചായത്തുകളുടെ മദ്യ നിയന്ത്രണാധികാരം അട്ടിമറിക്കാനുമായി നഗരപാലിക- പഞ്ചായത്തിരാജ് നിയമം ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി മദ്യനിരോധന സമിതികള്‍ !! മദ്യഷാപ്പുകള്‍ സംബന്ധിച്ച് എന്ത്തീരുമാനവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു എന്ന് പറയുന്ന അതെ നിയമത്തില്‍ നിലവിലുള്ള ഒരു മദ്യശാലയും ഇതിനു കീഴില്‍ വരില്ലെന്ന് പറയുന്നു!
രംഗം ഒന്ന് - ആശുപത്രി
കിടക്കയില്‍ ജഗതിയുടെ കഥാപാത്രം നിശ്ചല്‍ , സന്ദര്‍ശിക്കാന്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ജോര്‍ജ്ജി എത്തുന്നു ( ഈ വേര്‍ഷനില്‍ നിശ്ചല്‍ ആയി അണ്ണാ ഹസാരെ,
ജോര്‍ജ്ജി ആയി കേജ്രിവാള്‍ , ഡോക്ടര്‍ സുകുമാരി ആയി കിരണ്‍ ബേദി)
പേം പേം പേം പേം ( ദുഃഖ സാന്ദ്രമായ പശ്ചാത്തല സംഗീതം)
അണ്ണാ ഹസാരെ : ചത്തോന്നറിയാന്‍ വന്നതാണ ല്ലേ? ചത്തില്ല ..നീയാ രാഷ്ട്രീയ പാര്‍ട്ടി കൊണ്ട് എന്തുണ്ടാക്കുമെന്നറിഞ്ഞിട്ടെ ഞാന്‍ ചാകൂ
കേജ്രിവാല്‍ : ദയവായി ഞാന്‍ പറയുന്നതൊന്നു കേക്കണം
അണ്ണ : എനിക്കൊന്നും കേക്കണ്ട... നീ ഞാനിവിടെ നിരാഹാര പന്തലില്‍ നിന്ന് ഇറങ്ങും മുന്‍പ് രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കാനാണ് മോഹമെങ്കില്‍ ആ മോഹം കയ്യിലിരിക്കത്തെ ഒള്ളൂ ...
കിരണ്‍ ബേദി : അധികം ദേഹമിളക്കണ്ട
കേജ്രി :ഇനി ഇളകാനൊന്നുമില്ല. എല്ലാം അവന്മാര്‍ സത്യാഗ്രഹം കിടത്തി ഇളക്കി കൊണ്ട് പോയി
കിരണ്‍ ബേദി : ആ..കിടക്ക്
കേജ്രി: ഏയ് ..ഞാന്‍ പറയുന്നതൊന്നു കേക്ക്
അണ്ണ: എന്നെ തൊടരുത്
കേജ്രി : എഹ്..അണ്ണാ ഇത്ര ഇമോഷണലാകരുത്
അണ്ണ: (ആക്രോശം) ആകും ..ആകും.. എടാ നീയും ഈ ടീമും ചേര്‍ന്ന് തിന്നു മുടിച്ചത് എന്റെ പേരില്‍ വന്ന കാശ് ..നീയും അവരും കൂടെ ഉടുത്തൊരുങ്ങി ചാനലില്‍ കേറി നിരങ്ങിയത് എന്‍റെ പേരില്‍ . ( ദു:ഖത്തോടെ) അവസാനം നീ കാണിച്ച തെണ്ടിത്തരത്തിന് പോയത് എന്‍റെ പേര്, എന്‍റെ മാനം, എന്‍റെ ആരോഗ്യം ... ഇത്രോക്കെ സംഭവിച്ച എനിക്ക് ഇമോഷണ ലാ കാന്‍ അവകാശമില്ല അല്ലേടാ...
കേജ്രി: ഞാന്‍ അണ്ണായോട് അല്പം സീരിയസ്സായി സംസാരിക്കാനാണ് വന്നത്. ഇങ്ങനൊക്കെ സംഭവിച്ചതില്‍ എനിക്ക് വളരെ വിഷമമുണ്ട്.
അണ്ണ: (പുച്ഛം) അതറിഞ്ഞതില്‍ എനിക്ക് വളരെ വിഷമമുണ്ട്.
പക്ഷെ യാതൊരു വിധത്തിലുമുള്ള ഒത്തുതീര്‍പ്പിനും നീ ശ്രമിക്കണ്ട , ഞാനതിനു തയ്യാറല്ല
കേജ്രി :ഞാന്‍ പറയുന്നത് അണ്ണായൊന്നു കേള്‍ക്ക്
അണ്ണ: കേള്‍ക്കണ്ട, ഇനി രണ്ടിലോന്നരിഞ്ഞിട്ടു തന്നെ കാര്യം
കേജ്രി : എനിക്ക് പറയാനുള്ളത് എന്താണെന്ന് അണ്ണായൊന്നു കേക്ക്
അണ്ണ: വേണ്ട
കേജ്രി : ദയവായി ഞാന്‍ പറയുന്നതൊന്ന്.....
അണ്ണ: വേണ്ടാ വേണ്ടാ വേണ്ടാ .......
കേജ്രി : എനിക്ക് പറയാനുളളത് ഇത്രേ ഉള്ളൂ..വെട്ടാന്‍ വരുന്ന പോത്തിന്‍റെ ചെവിയില്‍ വേദമോതിയിട്ടു കാര്യമില്ലെന്ന് അണ്ണാ കേട്ടിട്ടുണ്ടോ?
അണ്ണ: ഉണ്ടെങ്കി........?
കേജ്രി : അത് സത്യമാണെന്ന് എനിക്ക് മനസിലായി എന്ന് പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നത്. അല്ലാതെ അണ്ണായെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പ്രസിഡണ്ട് ആക്കാന്‍ ക്ഷണിക്കാനോന്നുമല്ല, പോടോ..ഗുഡ് ബൈ
അണ്ണ: പോടാ ....
രംഗം രണ്ട് _ നിരാഹാര കേന്ദ്രം വിട്ട അണ്ണാ പുറത്തേക്കു പോകുന്നു
(ആത്മഗതം ) നാനൂറു രൂപയായി...
ഡോക്ടറോട് - ഡോക്ടറെ ...കുറച്ചു കടുപ്പമാ ഇവിടുത്തെ ബില്ല്
കോതമംഗലത്തെ നഴ്സുമാര്‍ക്കെതിരെ ആതമഹത്യ ശ്രമത്തിനു പോലീസെടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനമായി. എന്നാല്‍ മറ്റു കേസുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തര വകുപ്പിന്‍്റെ തീരുമാനം. ആത്മഹത്യ ശ്രമമുയര്‍ത്തി ആശങ്കാജനകമായ വിധം സമരത്തിന്‍്റെ ഗതി തിരിച്ചു വിട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ നഴ്സുമാരില്‍ നിന്നും ലഭിക്കുമെന്നാണ് സര്‍ക്കാരിന്‍്റെ പ്രതീക്ഷ. നേരത്തെ തന്നെ തീരാമായിരുന്ന സമരം 115 ദിവസം വരെ നീട്ടിക്കോണ്ടു പോകാന്‍ ശ്രമിച്ചവരെ കുറിച്ചും പോലിസ് അന്വേഷണം തുടങ്ങി.
സമരം നീട്ടിയതിന് പിന്നില്‍ നഴ്സിംഗ് സംഘടനയുടെ തന്നെ അഭിഭാഷകയാണെന്നു ആരോപിച്ച് സമരത്തില്‍ പങ്കാളികളായ ഒരു കൂട്ടം നഴ്സുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഹൈകോടതിയില്‍ നടക്കുന്ന ഹരജി വാദം പല തവണ മാറ്റി വപ്പിക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. ഓരോ തവണയും ഹാജരായെന്നു പറയുന്നുണ്ടെങ്കിലും ഇതേവരെ അവര്‍ ഹാജരായിട്ടില്ലെന്നും നഴ്സുമാര്‍ ആരോപിച്ചു. ഹരജി വിധിയാകുന്ന വരെ സമരം നീട്ടിക്കൊണ്ടു പോകാന്‍ നഴ്സുമാരെ പ്രേരിപ്പിച്ചത് ഈ അഭിഭാഷകയാണ് . ആ ഹരജിയില്‍ വിധി തനിക്ക് അനുകൂലമായി മാറ്റാന്‍ വിധം ജഡ്ജിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന രീതിയിലുള്ള വ്യാജ അവകാശ വാദങ്ങള്‍ ഇവര്‍ ഉയര്‍ത്തിയെന്നും ആരോപണം ഉണ്ട്. ഇങ്ങനെ നഴ്സുമാരെ സ്വാധീനിച്ച് അവരുടെ സമരം പൊളിക്കാന്‍ മറ്റു ചില താല്‍പ്പര കക്ഷികളുമായി കൂട്ട് ചേര്‍ന്നെന്നും നഴ്സുമാര്‍ ആരോപിക്കുന്നു. സമര കാലഘട്ടത്തിനിടെ മാനേജ്മെന്‍്റും സമരക്കാരും പരസ്പരം ആരോപണമുന്നയിച്ച് നല്‍കിയ കേസുകള്‍ എല്ലാം ഒത്തു തീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായി പിന്‍ വലിച്ചിട്ടുണ്ട് .
നേരത്തേ ആശുപത്രിയില്‍ സമരം നടത്തിയ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എന്ന സംഘടനയുമായി മാര്‍ച്ച് അഞ്ചിന് എറണാകുളം റീജ്യണല്‍ ജോയിന്‍്റ് ലേബര്‍ കമ്മീഷണരുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പു വച്ചിരുന്നു. ഈ കരാറോ കിടക്കകളുടെ എണ്ണം ഡി.എം. ഒ തിട്ടപ്പെടുത്തിയതോ അംഗീകരിച്ച് സത്യവാങ്ങ്മൂലം നല്‍കേണ്ട സ്ഥിതിയിലേക്ക് നഴ്സുമാരെ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു. സമരം നീട്ടിക്കൊണ്ടു പോയാല്‍ നഴ്സുമാര്‍ക്ക് ഇതല്ലാതെ മററു നിവൃത്തിയുണ്ടാകില്ളെന്നും മാനേജ്മെന്‍്റും തത്പരകക്ഷികളും കണക്കു കൂട്ടിയിരുന്നു. അങ്ങനെയൊരു സത്യവാങ്ങ്മൂലം ഹൈകോടതിയില്‍ നഴ്സുമാര്‍ നല്‍കിയാല്‍ പുതിയ സമരസംഘടനയായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ 115 ദിവസമായി നടത്തി വരുന്ന സമരം അനാവശ്യമായിരുന്നു എന്നുള്ള നിഗമനത്തിലേക്ക് കോടതിയെ എത്തിക്കാമെന്ന പ്രതീക്ഷ മാനേജ്മെന്‍്റിനും ഉണ്ടായിരുന്നു. അങ്ങനെ വന്നാല്‍ കേരളത്തില്‍ ഇന്ന് നടക്കുന്ന മുഴുവന്‍ നഴ്സിംഗ് സമരങ്ങളെയും അടിച്ചമര്‍ത്താനും സമരം നിരോധിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം കൊണ്ട് വരാമെന്ന പ്രതീക്ഷയും ഹരജിയില്‍ കക്ഷി ചേര്‍ന്ന എല്ലാ മാനേജ്മെന്‍്റുകള്‍ക്കും ഉണ്ടായി. ഇതിനിടെ ആശുപത്രി കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ശ്രമം ഉയര്‍ത്തി നഴ്സുമാരെ അയക്കാന്‍ ക്രൈം നന്ദകുമാറിന്‍്റെയും നഴ്സിംഗ് സംഘടനയുടെ അഭിഭാഷകയുടെയും നേതൃത്വത്തില്‍ സമരത്തിന്‍്റെ തലേന്ന് നഗരത്തിലെ മറ്റൊരു അഭിഭാഷകന്‍്റെ ഓഫീസില്‍ യോഗം ചേര്‍ന്നെന്ന വിവരങ്ങളും ചോര്‍ന്നു.
ഇതേ അഭിഭാഷക ആശുപത്രി സെക്രട്ടറിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും ചി.സി ജോര്‍ജ്ജിന്‍െറ നിര്‍ദ്ദേശപ്രകാരമാണ് ക്രൈം നന്ദകുമാര്‍ സമരത്തില്‍ ഇടപെട്ടതെന്നും സൂചനകളുണ്ട്.
ഇപ്പോള്‍ നടന്ന ഒത്തു തീര്‍പ്പു ഫോര്‍മുലയില്‍ കിട്ടിയ ഉറപ്പ് എന്തൊക്കെ ആയിരുന്നു ?മാര്‍ച്ച് അഞ്ചിന് ഒത്തു തീര്‍പ്പു നടത്തിയ കാര്യങ്ങള്‍ പഠന സമിതി അന്വേഷിച്ചു പഠിചു നടപ്പിലാക്കനമോ എന്ന് പഠന സമിതി തീരുമാനിക്കും .. ഇതാണ് പുതിയ ഒത്തു തീര്‍പ്പു ഫോര്‍മുല പഴയ ഒത്തു തീര്‍പ്പു ഫോര്‍മുല എന്താണ്?മൂന്നു ഷിഫ്റ്റ് നടപ്പാക്കുക, മിനിമം വേതനം, ബെഡ് എണ്ണി ആളെ ജോലിക്ക് കേറ്റുക ഇതാണ് പഴയ ഒത്തു തീര്‍പ്പു ഫോര്‍മുല പഴയ ഒത്തു തീര്‍പ്പു ഫോര്‍മുലയില്‍ ഈ കാര്യങ്ങള്‍ എല്ലാം ഒത്തു തീര്‍ന്നിട്ടുന്ടെന്കില്‍ പുതിയ സമരം എന്ത് ഡിമാന്‍ഡ് ആണ് മുന്നോട്ടു വച്ചത് ?? എന്തായിരുന്നു ഡിമാന്‍ഡ് നോടിസില്‍ ഐ.എന്‍. എ ആവശ്യപ്പെട്ടത് ???ആശുഅപ്ത്രിയിലെ നുര്സുമാര്‍ക്ക് വേണ്ടിയായിരുന്നു പഴയ സമരം... പുതിയ സമരം - മെയ് മാസത്തില്‍ നഴ്സിംഗ് സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 71 കുട്ടികളെ ആ ആശുപത്രിയില്‍ തന്നെ ജോലിക്ക് കെട്ടണം എന്നതായിരുന്നു ഡിമാന്‍ഡ് ... അത് നടപ്പിലാക്കില്ല എന്ന് ഇപ്പോഴും മാനേജ്മെന്റ് പറയുന്നു. പുതിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ അങ്ങനെ ഒരു കാര്യവും പറഞ്ഞിട്ടുമില്ല . പുതിയ സമരം - മെയ് മാസത്തില്‍ നഴ്സിംഗ് സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന 71 കുട്ടികളെ ആ ആശുപത്രിയില്‍ തന്നെ ജോലിക്ക് കെട്ടണം എന്നതായിരുന്നു ഡിമാന്‍ഡ് ... അത് നടപ്പിലാക്കില്ല എന്ന് ഇപ്പോഴും മാനേജ്മെന്റ് പറയുന്നു. പുതിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ അങ്ങനെ ഒരു കാര്യവും പറഞ്ഞിട്ടുമില്ല . പഴയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ മൂന്നു മാസം ധാരണ വച്ചിരുന്നു. അത് സംഘടന സമ്മതിക്കുകയും ചെയ്തു. അങ്ങനെ മാര്ച് അഞ്ചിന് കരാര്‍ എഴുതി.. കരാര്‍ എന്ന് പറഞ്ഞാല്‍ നിയമ സാധുത ഉള്ള രേഖ എന്നാണ്.അങ്ങനെ പറഞ്ഞ കാലാവധി തീരും മുന്നേ സമരം തുടങ്ങി- നേരത്തെ പറഞ്ഞല്ലോ- അവരുടെ സമരം മൂന്നു ഷി ഫ്റ്റിനും മിനിമം വേതനത്തിനും വേണ്ടി ആയിരുന്നില്ല. ഡിമാന്‍ഡ് നോട്ടിസ് കൊടുത്തത്, പഠിച്ചിറങ്ങുന്ന കുട്ടികളെ നിയമിക്കണം എന്ന് പറഞ്ഞാണ് അമൃതയില്‍ ഉണ്ടായത് - ഇപ്പോള്‍ കൊതംനഗലാതെ പുതിയ ചര്‍ച്ചയിലും ഉണ്ടായ പുതിയ ഒത്തുതീര്‍പ്പു കരാറിലും ഉള്ള ഏറ്റവും വലിയ ചതി- പഠന സമിതി ആണ്.... പഠന സമിതി ഇനി പഠിച്ചു തയ്യാറാക്കുന്ന റിപ്പോര്‍ത്റ്റ് നഴ്സുമാര്‍ക്ക് അനുകൂലമാകുമെന്ന് എന്താണ് ഉറപ്പു ??? അതെ അവസ്ഥയാണ് അമൃതയിലും ഉണ്ടായത്...അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കിയാല്‍ മതിയെന്ന ക്ലോസ് എഴുതി വച്ചു- മാര്‍ച്ച് അഞ്ചിന് ഉണ്ടാക്കിയ കരാറിനു ഒപ്പം....അതോടെ മാര്ച് അഞ്ചിന് ഉണ്ടാക്കിയ കരാര്‍ അനുസരിച്ച നഴ്സുമാര്‍ക്ക് കിട്ടാന്‍ അര്‍ഹതപ്പെട്ട മൂന്നു ശിഫ്ട്ടും, വേതനവും, ബെഡ് എണ്ണം നോക്കി ആളെ എടുക്കലും എല്ലാം ഇനിയൊട്ടു നടക്കുകയുമില്ല, പഠന സമിതി വരുന്നതോടെ നീണ്ടു പോയി എല്ലാം കുളമാകുകയും ചെയ്യും....ഇവര്‍ സമരം നടത്താന്‍ നല്‍കിയ ഡിമാന്‍ഡ് നോടിസ് അനുസരിച്ച് പഠിച്ചിറങ്ങുന്ന കുട്ടികളെ ജോലിക്ക് കെട്ടണമെന്ന ആവശ്യം എവിടേം പറയുന്നില്ല ..... അപ്പോള്‍ സമരം എന്തിനായിരുന്നു- പഠന സമിതിയെ ചുമതലപ്പെടുത്താന്‍ മാത്രമായി ചുരുങ്ങിഇ തിനു മറവില്‍ ഉണ്ടായ കഥ പറയാം..... മിനി എന്ന അഭിഭാഷക ലീഗല്‍ അട്വിസര്‍ റോള്‍ ചമഞ്ഞു കയറിക്കൂടി... ഇവര്‍ ഒരു തവണ പോലും കോടതിയില്‍ ഹാജരായില്ല, പക്ഷെ പിള്ളേരോട് പറഞ്ഞു, ഹാജരായി എന്ന്... ജഡ്ജി നഴ്സുമാര്‍ക്ക് അനുകൂലമായി വിധി എഴുതണം എങ്കില്‍ മിനി തന്നെ വാദി ക്കണമെന്നു ധരിപ്പിച്ചു വച്ചു. പിള്ളേര്‍ വിശ്വസിച്ചു ഒപ്പം കൊച്ചി നഗരത്തിലെ ഹോട്ടലില്‍ ആശുപത്രി സെക്രട്ടറിയു യി മിനി ചര്‍ച്ച നടത്തി, വിലപേശി . പിള്ളേര്‍ സമരം നിരുതനമെങ്കില്‍ ഞാന്‍ പറയണം. ഇല്ലേല്‍ നീണ്ടു പോകും എന്ന്ക്രൈം നടകുമാരിന്റെ കാര്യം അറിയാമല്ലോ- അയാളുടെ മഞ്ഞ പത്രത്തില്‍ വാര്‍ത്ത എന്നാ പേരില്‍ അപവാദം മാത്രം എഴുതും. ബ്ലാക്ക് മെയില്‍ ചെയ്തു പണം വാങ്ങും. അത് തന്നെയായിരുന്നു ഇവിടെയും ലക്‌ഷ്യം. പിള്ളേരെ സഹായിക്കാനല്ല അയാള്‍ വന്നത്. പി.സി. ജോര്‍ജ്ജ് എന്ന രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയ ലക്ഷ്യവും അതിനു പിന്നില്‍ ഉണ്ട. അങ്ങനെ നന്ദകുമാറും മിനിയും കൂടി മനോജ് വക്കീലിന്റെ ഓഫീസില്‍ ചെന്നിരുതി കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യിപ്പിച്ചു. എന്നിട്ട് അഞ്ചു പേരെ ആത്മഹത്യ എന്നാ പേരില്‍ മുകളില്‍ കെട്ടാന്‍ നിശ്ചയിച്ചു. സമരത്തിന്റെ തലേന്ന് ആയിരുന്നു ആ മീറ്റിംഗ്. രണ്ടു പിള്ളേര്‍ പേടിച്ചു പിന്‍വാങ്ങി. ഇതില്‍ ഒരു കുട്ടി വീട്ടിലെ ദുരിതം കാരണം മാനസികമായി ഏറെ തളര്‍ന്നിരുന്നു. വിഷക്കുപ്പിയുമായാണ് അവള്‍ മുകളില്‍ പോയത്. ഇനി അഥവാ ഒരാള്‍ ഒന്ന് അല്‍പ്പം കൂടി മൂപ്പിചെന്കില്‍ അവള്‍ അത് കഴിചെനെ.. ആര്‍ക്കു പോയി? സംഘടനക്ക് രക്തസാക്ഷി..വീട്ടുകാര്‍ക്ക് മാത്രം നഷ്ടം.... ദൈവം സഹായിച്ചു അങ്ങനൊന്നു ദുരന്തം ഉണ്ടായില്ല. ഇത് ചെയ്തത് പോലെ പിള്ളേര്‍ എന്തും മിനി പറഞ്ഞാല്‍ അനുസരിക്കും എന്നാ ഒരു ഭീഷണി മിനി മുന്നില്‍ വച്ചിരുന്നു.. മദറിലെ സമരം. ഇതേ പോലെ ആരാ പൊളിച്ചത്??'''' തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി നേഴ്സുമാർ നേരത്തെ നടത്തിയ സമരം മാർച്ച് 5ന് ഒത്തുതീർപ്പ് ആയപ്പോൾ തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള മിനിമം വേതനം, ഷിഫ്ട് സമ്പ്രദായം എന്നിവ മാർ ബസേലിയോസ് ആശുപത്രി മേധാവികൾ നടപ്പിലാക്കാൻ കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ സമരം നടത്തിയത്. '''' എന്ന രീതിയിലാണ് പിന്നീട് വാര്‍ത്തകള്‍ വന്നത് എന്നത് കൊണ്ട ആളുകളും വായനക്കാരും തെറ്റിദ്ധരിച്ചു. സത്യത്തില്‍ സമരം നടത്തിയത് പഠിച്ചിറങ്ങുന്ന കുട്ടികളെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്. അത് ഇപ്പോഴും നടപ്പിലായില്ല. പേര് പോകാതിരിക്കാന്‍ സമര നേതൃത്വം പഴയ കരാര്‍ മറച്ചു വച്ച് അത് നടപ്പിലാക്കാത്തത് കൊണ്ട് സമരം നടത്തി എന്നാ പേരിലാണ് പ്രചരണം നടത്തുന്നത് . സത്യത്തില്‍ മിനിയും നടകുമാരിന്റെയും അഴിമതി പുറത്തു കൊണ്ട് വരാനുള്ള എന്റെ ശ്രമത്തെ അവര്‍ ഭയക്കുന്നത് - ആ നല്ല പേര് നഴ്സിംഗ് സംഘടനക്ക് പോകുമെന്ന ഭീതിയിലാണ്....എന്ന് കരുതി നഴ്സുമാരെ പറ്റിക്കാന്‍ മിനിയും നന്ദകുമാറിനെയും മാനെജ്മെന്റിനെയും സമ്മതിക്കരുത് എന്നാണു എന്റെ ലക്‌ഷ്യം.എല്ലാ സ്ടാഫ്ഫ് നഴ്സിനും സമരം തുടങ്ങുമ്പോള്‍ എന്താ യിരുന്നു സ്ഥിതി, അത് തുടരും എന്നാണ് ഇപ്പോള്‍ എഴുതി വച്ചിടുള്ളത്. അവര്‍ക്കെല്ലാം മിനിമം വേതനം കിട്ടുന്നുണ്ട്.ഇതില്‍ ഈ എഴുപത്തി ഒന്ന് പേരും പുറത്താണ് , ഇപ്പോഴും....
കാള വാല് പൊക്കുന്നത് കണ്ടാലേ അറിയില്ലേ ! ഒടുവില്‍ അണ്ണാ ഹസാരെ സംഘം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചു. കൊട്ടിഘോഷിച്ചു ഒരു കൊല്ലം മുന്‍പ് ആരംഭിച്ച നിരാഹാര നാടകത്തിനു ഒടുവില്‍ പ്രതീക്ഷിത പരിസമാപ്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നിരാഹാരം അവസാനിപ്പിക്കുമെന്ന് പറഞ്ഞത് പഴയ പങ്കാളിത്തം ഇല്ലാത്തത് കൊണ്ടാണെന്ന് ആരും പറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും ബോധ്യമായി. ടാം റേറ്റിങ്ങിനു വേണ്ടി മാത്രം ഘോരഘോരം ലൈവ് ടെലികാസ്റ്റ് നടത്തിയവരെ ഉപയോഗിച്ചായിരുന്നു ഇത്ര നാളും നല്ലപ്പേരുണ്ടാക്കിയത്. എന്നാല്‍ അവരെ തന്നെ ആളു കുറഞ്ഞുവെന്ന വാര്‍ത്തകളുടെ പേരില്‍ വിനാശ കാലേ വിപരീത ബുദ്ധി തോന്നി തല്ലി ചതച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. ലോക്പാലല്ല അധികാരപ്പാലാണ് മനസ്സില്‍ ഉണ്ടായിരുന്നതെന്ന് അണ്ണാ ഹസാരെയെ പിന്താങ്ങിയവര്‍ക്ക് ഇപ്പോഴെങ്കിലും ബോധ്യമായി. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞു കൊണ്ടിരുന്ന ഒരു സംഘം അതേയിടത്തിലേക്ക് ഇറങ്ങുന്നത് തന്നെ വിരോധാഭാസം എന്ന് കൂട്ടത്തിലുള്ളവര്‍ കൂടി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അടുത്തത് തെരഞ്ഞെടുപ്പ്! കുട്ടിക്കുരങ്ങന്മാര്‍ അപ്പോഴും ഉണ്ടാകും, തലകുത്തി മറിയാന്‍.!! ! അപ്പോള്‍ കളികള്‍ തുടരട്ടെ!