2018, മാർച്ച് 9, വെള്ളിയാഴ്‌ച

ലോക​വേദിയിലേക്ക് കടൽകരുത്തോടെ ഒരു പെൺപോരാളി

 #press for progress ഉൗ​ന്നു​ക, ഉ​യ​ർ​ച്ച​ക്ക്...
ലിം​ഗ​സ​മ​ത്വ​ത്തി​നാ​യു​ള്ള​ ആ​ഗോ​ള​പോ​രാ​ട്ട​ത്തി​ൽ ഒാ​രോ സ്​​ത്രീ​യെ​യും ചേ​ർ​ത്തു​നി​ർ​ത്താ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​നം. സ​മൂ​ഹ​ത്തി​െൻറ​യും സം​സ്​​കാ​ര​ത്തി​െൻറ​യും രാ​ഷ്​​ട്രീ​യ​ത്തി​െൻറ​യും സ​മ്പ​ത്തി​െൻറ​യും പ്ര​തി​നി​ധി​ക​ളാ​യി സ്​​ത്രീ​ക​ൾ സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്ത​െ​ട്ട, സ്​​ത്രീ​ത്വം ആ​ഘോ​ഷി​ക്ക​പ്പെ​ട​െ​ട്ട...തിരുവനന്തപുരം: അവഗണനയുടെ തീരാക്കെടുതികൾ ആഞ്ഞടിക്കുന്ന ഇന്ത്യൻ കടലോരഗ്രാമങ്ങൾക്ക്​ അഭിമാനിക്കാൻ കേരളത്തി​െൻറ തെക്കേഅറ്റത്തുനിന്ന്​ ​ഒരു പെൺപോരാളി ലോകവേദിയിലേക്ക്​. ​തിരുവനന്തപുരം പുതിയതുറ കുരിശ്ശടിക്ക്​ സമീപം വാർതട്ട്​ പുരയിട​ത്തിൽ ജിമ റോസാണ്​ നാടിന്​ അഭിമാനവും യുവജനങ്ങൾക്ക്​ മാതൃകയുമായി ലോക യുവനേതൃപട്ടികയിൽ ഇടംപിടിച്ചത്​. ഇതിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ സ്​ത്രീകളു​െട വിദ്യാഭ്യാസം, രാഷ്​ട്രീയ പങ്കാളിത്തം എന്നിവയിൽ ജിമക്ക്​ വിദഗ്​ധപരിശീലനം ലഭിക്കും.

 സ്​ത്രീകളുടെയും കുട്ടികളു​ടെയും ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ‘വിമൻ ഡെലിവർ’ എന്ന ആഗോള ഉപദേശകസംഘടന പരിശീലനത്തിന്​ 300 പേരെ തെരഞ്ഞെടുത്തപ്പോൾ ദക്ഷിണേന്ത്യയിൽനിന്ന്​ ഇൗ 21കാരി മാത്രം. െഎക്യരാഷ്​ട്ര സഭ, ക​നേഡിയൻ സർക്കാർ, ബിൽഗേറ്റ്​സ്​ ഫൗണ്ടേഷൻ, നെതർലാൻഡ് ^ ഡെൻമാർക്ക്​ വിദേശകാര്യ മന്ത്രാലയങ്ങൾ, ​ലോക ഡയബറ്റിസ്​ ഫൗണ്ടേഷൻ എന്നിവയുടെ സഹകര​ണത്തോടെ രണ്ടുവർഷം നീളുന്നതാണ്​ ‘യങ്​ ലീഡേഴ്​സ്​ പ്രോഗ്രാം’. ഇന്ത്യയിൽനിന്ന്​ 13 പേരാണ്​ തെരഞ്ഞെടുക്കപ്പെ​ട്ടത്​. 3000പേരിൽനിന്നാണ്​ ഇൗ മിടുക്കി തെരഞ്ഞെടുക്കപ്പെട്ടത്​ എന്നത്​ നേട്ടത്തി​െൻറ തിളക്കംകൂട്ടുന്നു. ഡിജിറ്റൽ സർവകലാശാല വ​ഴി വിദഗ്​ധരുടെ നേതൃപഠന ക്ലാസുകൾ, നിശ്​ചയിക്കപ്പെട്ട ഇടങ്ങളിൽ പ്രഭാഷണത്തിന്​ അവസരം, 2019ൽ കാനഡയിലെ വാൻകൂവറിൽ നടക്കുന്ന ആഗോള കോൺഫറൻസിലെ പങ്കാളിത്തം തുടങ്ങി കഴിവുകൾ മൂർച്ചകൂട്ടാനുള്ള വലിയസാധ്യതകളാണ്​ ഇൗ ​േനട്ടത്തിലൂ​െട ജിമക്ക്​ ​ൈകവരുന്നത്​. ലൈംഗികാരോഗ്യ^പ്രത്യുൽപാദന വിഷയങ്ങളിൽ മത്സ്യത്താഴിലാളി സമൂഹത്തിൽ നിലനിൽക്കുന്ന അജ്​ഞത തുടച്ചുമാറ്റാനും ബോധവത്​കരണത്തിനും തുടർവിദ്യാഭ്യാസത്തിനും മാനസികപിന്തുണക്കും കൗൺസലിങ്ങിനും പുതിയതുറയിൽ ഒരു കേന്ദ്രം സ്​ഥാപിക്കുകയെന്ന ലക്ഷ്യവുമുണ്ട്​. ഭാവിയിൽ തീര​പ്രദേശത്തെ എല്ലാ വില്ലേജുകളിലും ഇത്തരം കേന്ദ്രങ്ങൾ സ്​ഥാപിക്കാനും ജിമക്ക്​​ ആഗ്രഹമുണ്ട്​. നിലവിൽ കോസ്​റ്റൽ  സ്​റ്റുഡൻറ്​സ് കൾചറൽ​ ഫോറത്തി​െൻറ നേതൃനിരയിലുള്ള ജിമ ഇൗ സമൂഹത്തിലെ ആളുകളിൽ വർധിച്ചുവരുന്ന അർബുദ^ഗർഭാശയ രോഗങ്ങളുടെ വർധനവിനെ ക​ുറിച്ച്​ പഠനംനടത്തുകയും ചെയ്യുന്നു.

സ്​ത്രീകൾ നേതൃനിരയിലേക്ക്​ വരു​േമ്പാൾ ക്രിയാത്​മകമായ മാറ്റത്തി​െൻറ തോത്​ വർധിക്കുമെന്നാണ്​ ജിമയുടെ അഭിപ്രായം. ജിമയുടെ നേട്ടം നിരവധിേപരിലൂടെ സമൂഹത്തിന്​ പകർന്നുനൽകാൻ ഇടയാകു​െമന്ന്​ മാർഗദർശികളും തീരദേശത്തെ ആക്​ടിവിസ്​റ്റ്​ ദമ്പതികളുമായ ജോൺസൺ ​െജമൻറ്​^ ലിസ്​ബ എന്നിവർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. തുമ്പ സെൻറ്​ സേവ്യേഴ്​സിൽനിന്ന്​ രണ്ടാം റാ​േങ്കാടെ മലയാളം ആൻഡ്​ മാസ്​ കമ്യൂണിക്കേഷനിൽ ബിരുദംനേടിയ ജിമ പുതിയതുറയിലെ ​മത്സ്യത്തൊഴിലാളിയായ ജയിംസ്​ മുനിയാസി​െൻറയും വീട്ടമ്മയായ ​മേരി പുഷ്​പത്തി​​െൻറയും മൂന്നുമക്കളിൽ മൂത്തവളാണ്​.

ഇളയ സഹോദരി ​െജസ്​ക്ലിനും സഹോദരൻ റൊണാൾഡും സന്യാസ വിദ്യാർഥികളാണ്​. ഇവർ മൂന്നുപേരും പഠനാവശ്യങ്ങൾക്കായി ഹോസ്​റ്റലിൽ താമസിച്ചുവര​േവയാണ്​ മാതാവിന്​ സ്​തനാർബുദം സ്​ഥിരീകരിച്ചത്​. രോഗബാധയുടെ നാലാമത്തെയും അതിഗുരുതരവുമായ അവസ്​ഥയിലാണ്​ രോഗനിർണയം. എങ്കിലും മനക്കരുത്തുകൊണ്ട്​ ജീവിതത്തിലേക്ക്​  തിരിച്ചെത്തിയ മാതാവി​െൻറയ​ും ഇതേഅസുഖം ബാധിച്ച്​​ മരിച്ച അയൽവാസിയായ ചേച്ചിയുടെയും ജീവിതാനുഭവങ്ങളെ മുൻനിർത്തിയാണ്​ ജിമ സാമൂഹികസേവനരംഗത്തിറങ്ങിയത്​.


2018, മാർച്ച് 5, തിങ്കളാഴ്‌ച

മുലയൂട്ടൽ

"ചെറുപ്പത്തിൽ പാല് കുടിക്കാത്തതു കൊണ്ടാകണം , അയൽ വീട്ടിലെ ചേച്ചി പ്രസവിച്ചപ്പോൾ അരികെ പോയി നിന്നതും പാൽ കുടിക്കാൻ ചോദിച്ചതും"  (ഇതിനോട് ചേർന്ന ആശയം, വരികൾ അപ്പാടെ ഓർമയില്ല)എന്ന് എഴുതിയ ഒരു തീക്ഷ്ണ സാഹിത്യകാരനുണ്ട്.
മുല കുടിക്കുന്നത് കാണണം, പറ്റുമെങ്കിൽ കുടിക്കണം. അത് പാലിന് വേണ്ടിയല്ല എന്ന് ചോറുണ്ണുന്ന ആർക്കും മനസിലാകും. സ്പര്ശനമാണ് ആവശ്യം.  അതു തുറന്നു പറഞ്ഞാൽ വായനക്കാരൻ കഥാകാരന്റെ മഹത്വത്തെ  ഇകഴ്ത്തിയാലോ എന്ന് കരുതിയുള്ള ഒരു മുൻ‌കൂർ ജാമ്യം ആണത്. അമ്മ_പാൽ മഹത്വം_കിട്ടാക്കാനി_ഗൃഹാതുരത്വം" ഒക്കെ ചേർത്ത് വിളമ്പിയത് ആഹഹ എന്ന് പറഞ്ഞു വായിച്ചവരാണ് മലയാളികൾ.
ഏതു കുട്ടിയും പാൽ കുടിച്ചിരുന്നത് , ഒരു പ്രായം കഴിഞ്ഞാൽ മറക്കും എന്നത് കൂടി ചേർത്ത് വായിക്കണം. അപ്പോഴാണ് മുതിർന്ന ഒരാൾ (പ്രായം എഴുതിയിരുന്നത് ഓർമയില്ല) 'ചെറുപ്പത്തിൽ കിട്ടാതെ പോയ അമ്മത്ത'ത്തെ ചൂണ്ടികാണിച്ചു മുൻ‌കൂർ ജാമ്യമെടുത്തു മുലകളെ വായിലെടുക്കുന്നത്.
ഗൃഹലക്ഷ്മി മുലയൂട്ടൽ കവർ പേജ് മുന്നിലേക്ക് നീക്കി വെച്ച് 'അമ്മ മഹത്വം_നല്ല പെണ്ണ്_നാണമുള്ള പെണ്ണ്_കുടുംബത്തിൽ പിറന്ന പെണ്ണ്_ചെയ്യരുതാത്തത്" എന്നൊക്കെ പറഞ്ഞ്  ചർച്ചിക്കുന്നത് കാണുമ്പോൾ ആ കഥാകാരന്റെ മുൻ‌കൂർ ജാമ്യങ്ങൾ ഓർത്തു പോകുന്നു. അത്തരം ജാമ്യങ്ങൾ മുൻ നിറുത്തി 'ഒളിപ്പിച്ചു വച്ചേക്ക്, എങ്ങാനും ഒരു തരി കണ്ടാൽ ഞാൻ തുറിച്ചു നോക്കും, അല്ല പിന്നെ' എന്നാണ് പലരും ഭീഷണി ഉയർത്തുന്നത്. ഒടുവിൽ,  സ്വയം കയ്യിലെടുത്തു സ്ഖലിച്ചു പോകാനുള്ളതാണ് ഈ ചർച്ചകളൊക്കെ എന്ന് സദാചാര കോലു നീട്ടിയോങ്ങുന്ന  ചർച്ച കുലപതികൾക്കും സ്വയം ബോധ്യമുണ്ട്. 
'കുല' ഭാരമില്ലാത്ത സ്ത്രീകൾ വഴിയിലോ വീട്ടിലോ ഇരുന്നു പാൽ കൊടുക്കട്ടെ. അവർ ഉടുപ്പൂരിയോ പകുതി ഉരിഞ്ഞോ ഉടുപ്പ് പൊക്കിയോ ഉടുപ്പ് താഴ്ത്തിയോ പാലൂട്ടട്ടെ..
അവർ എങ്ങനെ ഊട്ടണമെന്നും ഊട്ടുമ്പോൾ നേരെ നോക്കണോ പിന്നിലേക്ക് നോക്കണോ കുഞ്ഞിനെ തന്നെ നോക്കണോ പുസ്തകം വായിക്കണോ മൊബൈലിൽ നോക്കണോ എന്നൊക്കെ ആ പെണ്ണുങ്ങൾ തീരുമാനിക്കട്ടെ.
മുല കണ്ടും മുലയെന്നു കേട്ടും സ്ഖലിക്കുന്നവർ സ്ഖലിക്കട്ടെ.. കാലവും സഹവാസവും നിലപാടുകൾക്ക് പതം വരുത്തും വരെ അവർ മറ്റുള്ളവരെ സദാചാരം പഠിപ്പിക്കട്ടെ...
പിൻ കുറി: മാർക്കറ്റിങ് , അയ്യോ മാർക്കറ്റിങ് എന്ന് പറഞ്ഞില്ലെങ്കിൽ ആരെങ്കിലും എന്നെ മോശക്കാരിയാക്കിയാലോ എന്ന് പേടിയൊന്നും എനിക്കില്ല. അങ്ങനെ അഴിഞ്ഞു വീഴാനുള്ളതാണ് ആ കുലസ്ത്രീ പട്ടമെങ്കിൽ അതങ്ങു വീണു പോകട്ടെ ...
എന്ന്
നഗ്‌നമായ ഉടലിൽ ചേർന്ന്കിടന്നു പാൽ കുടിക്കുന്ന കുഞ്ഞിന്റെ (നാണമില്ലാത്ത) അമ്മ
ഒപ്പ്

2018, മാർച്ച് 4, ഞായറാഴ്‌ച

ഞാനൊരു കുലസ്ത്രീ ആണ്

മുലയൂട്ടൽ സംബന്ധിച്ചുള്ള ഈ തവണത്തെ  അവസാന പോസ്റ്റ്
1..വിവാഹം കഴിക്കാത്തവർക്കു മോഡലിംഗ് പാടില്ല.
2. Wet nursing എന്നൊരു സംവിധാനം ഉണ്ട്. എന്നാലും എതിർക്കും. (A wet nurse is a woman who breast feeds and cares for another's child)
3. Induce lactating എന്താണെന്നു അറിയുക കൂടിയില്ല. ( With considerable dedication and preparation, breast-feeding without pregnancy (induced lactation) might be possible.)
4. പാൽ എവിടെയാണെങ്കിലും ഏതു നേരത്താണെങ്കിലും കുടിക്കാനുള്ള കുഞ്ഞിന്റെ അവകാശം തുലഞ്ഞുപോട്ടെ
5. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിൻ്റെ ഗൈഡ് ലൈൻസ് ടു റെഗുലേറ്റ് ചൈൽഡ് പാർട്ടിസിപ്പേഷൻ ഇൻ ടി.വി സീരിയൽസ്, റിയാലിറ്റി ഷോ, ആൻഡ് അഡ്വർടൈസ്മെൻ്റ്സ് എന്ന 2010 - 2011 ഡോക്യുമെൻ്റിലും അമെൻഡ്മെൻ്റുകളിലും എന്ത് ഉണ്ട വേണമെങ്കിലും പറയട്ടെ. അത് ഗൃഹലക്ഷ്മി പാലിച്ചോ ഇല്ലയോ എന്നതൊന്നും എന്റെ വിഷയമല്ല.
6. കുഞ്ഞുങ്ങളുടെ വായിൽ ചപ്പിക്കുടിക്കാൻ കൊടുക്കുന്ന സൂത്തർ മുതൽ ചായ, ബിസ്കറ്റ്, നിലം തുടക്കുന്ന ലോഷൻ, കക്കൂസ് കഴുകുന്ന ക്ളീനർ അടക്കമുള്ള ഏതു പരസ്യത്തിലും കുട്ടിയെ ഉപയോഗിക്കാം. എന്നാൽ, മുലയൂട്ടണം എന്ന് പറയുന്ന ഒരു പരസ്യത്തിലും പാടില്ല.
7. മുലയൂട്ടൽ സംബന്ധിച്ച് കുഞ്ഞിന് ബാലവകാശങ്ങൾ ഒരുപാടുണ്ട്. എന്നാലും, ഞാൻ പൊടി കലക്കി കുപ്പിയിൽ കൊടുക്കും. എനിക്ക് പൊതു മധ്യത്തിൽ പാൽ കൊടുക്കാൻ കഴിയില്ല. കാരണം ഞാൻ കുല സ്ത്രീ ആണ്. (http://www.wcd.nic.in/sites/default/files/nationalguidelines.pdf)
8. ഏറ്റവും പ്രധാനപ്പെട്ടത്... പുരുഷന്മാർക്ക് ജനനെന്ദ്രിയം പുറത്തെടുത്തു പൊതു മധ്യത്തിൽ മുള്ളാൻ അവകാശമുണ്ട്. അവർ ആണുങ്ങൾ ആണ്. അവർക്കു എന്തുമാകാം. എന്നാൽ, ജീവൻ നിലനിർത്തുന്ന പാലാണെങ്കിൽ കൂടി പൊതു മധ്യത്തിൽ സ്ത്രീ പാൽ കൊടുക്കരുത്. കാരണം അത്തരം സ്ത്രീകൾ പല പുരുഷന്മാർക്കും കണ്ടു രസിക്കാൻ ഉടുപ്പ് പൊക്കുന്നവരാണ്, അതിൽ സന്തോഷം അനുഭവിക്കുന്നവരാണ്.
9. വനിതയും ഗൃഹലക്ഷ്മിയും തുടങ്ങി എല്ലാ പ്രസിദ്ധീകരണങ്ങളും കച്ചവടം ചെയ്യാൻ വേണ്ടി പബ്ലിഷ് ചെയ്യേണ്ടതല്ല.  അവർ അടിച്ച അത്രയും ഗോഡൗണിൽ വെക്കേണ്ടതാണ്.
10. മുലയൂട്ടൽ സംബന്ധിച്ചുള്ള ബോധവൽക്കരണതിനു കസ്തൂരി എന്ന നടി അരക്ക് മുകളിൽ പൂർണമായും വിവസ്ത്ര ആയി കുഞ്ഞിനെ എടുത്തു ഫോട്ടോക്ക് പോസ് ചെയ്തു. അന്ന് അശ്ലീലവും അഭാസവും മാത്രം പറഞ്ഞു. ഇന്ന് ജിലുവിനെ കിട്ടിയതു കൊണ്ട് ഇങ്ങനെ പറയാം "കസ്തൂരി ശരിയാണ്, അവരുടെ സ്വന്തം കുഞ്ഞായിരുന്നു" . എന്നാലും ഇപ്പോഴും കസ്തൂരി ബൂബ്‌സ് എന്ന് സെർച്ച് ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നു എന്ന സത്യത്തിനു നേരെ ഞാൻ കണ്ണടക്കുന്നു.
#IamKulasthree

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...