Protest എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Protest എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജൂലൈ 31, വ്യാഴാഴ്‌ച

കാഹ്കഹ -ഇങ്ങനെയും ഒരു പ്രതിഷേധം















ടര്‍ക്കിയില്‍ മനോഹരമായൊരു പ്രതിഷേധം നടക്കുകയാണ്. വനിതകള്‍ പൊട്ടിച്ചിരിക്കരുതെന്നു സര്‍ക്കാര്‍.  ആഹാ , എങ്കില്‍ പൊട്ടിച്ചിരിചിട്ട് തന്നെ കാര്യമെന്നായി അവിടെയുള്ള വനിതകള്‍. ഉടനെ മൊബൈലും കാമറയും എടുത്തു പൊട്ടിച്ചിരിക്കുന്ന പടം ക്ലിക്കി. എന്നിട്ടോ, #kahkaha എന്ന ഹാഷ് ടാഗുമിട്ട് കുറെ പടങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റി.  തുര്‍ക്കി ഭാഷയില്‍ കാഹ്കഹ എന്ന് പറഞ്ഞാല്‍ പൊട്ടിച്ചിരി എന്ന് അര്‍ഥം.
പൊട്ടിച്ചിരിക്കുമ്പോള്‍  ഉണ്ടാകുന്ന ശബ്ദം തന്നെ പൊട്ടിച്ചിരിയുടെ പേരാകുന്ന അതി യാദൃശ്ചികത ലോകത്തു മറ്റൊരിടത്തും ഇല്ലെന്നു തോന്നുന്നു


കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ കാഹ്കഹ
എന്ന് വായിക്കുമ്പോള്‍ തന്നെ നമുക്കും ഒരു പൊട്ടിച്ചിരി അനുഭവപ്പെടുന്നില്ലേ ??


ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആയിരങ്ങളാണ് ചിരിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.  . സ്ത്രീകളുടെ ചിരിയെ പറ്റിയല്ല മറിച്ച് ബലാത്സംഗം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും സ്ത്രീകള്‍ തുറന്നടിച്ചു.

''സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കണം. മാന്യമായ പെരുമാറ്റവും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് ധാരണയുണ്ടാകണം. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്. സ്ത്രീ ഒരിക്കലും തന്‍റെ മാന്യത കൈവിടരുത്'' എന്നിങ്ങനെയാണ് ഉപ പ്രധാനമന്ത്രി ബ്യൂലന്‍ നിര്‍ദേശിച്ചത് . റമസാനിലെ അവസാന നാളില്‍ നടന്ന പ്രസംഗത്തിലായിരുന്നു സ്ത്രീകളോടുള്ള മന്ത്രിയുടെ ഉപദേശം  

2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ?

Aksa -Face book Link
കടപ്പാട് - മനോരമ ഇ-പേപ്പര്‍ 
എത്ര തല്ലു തല്ലിയാല്‍ പ്രാണന്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെടും ? ആലോചിക്കുമ്പോള്‍ ഹൃദയം പറിഞ്ഞു പോകുന്നു. അക്സ*യുടെ മുഖം കാണുമ്പോള്‍ ഹൃദയം പിളര്‍ന്നു പോകുന്ന പോലെ ! 

വാരിയെല്ലും കൈത്തണ്ടയും തലയോട്ടിയും പൊട്ടിപ്പിളരും വിധം ആ കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊന്നു. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്നും ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ശരീരം വളരാത്ത കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച അവനു ജീവിച്ചിരിക്കാന്‍ യോഗ്യതയില്ല.

പത്തു മാസം വയറ്റില്‍ സൂക്ഷിക്കാനും പിന്നെ ഇവ്വിധം കൊല്ലാനും നീയെന്തിനാണ് സ്ത്രീയെ ആ കുഞ്ഞിനെ പെറ്റിട്ടത്? കുട്ടികളെ വേണ്ടെങ്കില്‍ നീയെന്തിനാണ് ഗര്‍ഭം ധരിച്ചത് ? എളുപ്പം അതായിരുന്നല്ലോ ! കുഞ്ഞിനെ കൊന്നിട്ടും നീ അവനു കൂട്ട് നിന്നത് എന്തിനാണ് ?? നിനക്കും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ല. 


ഒരു നാല് വയസ്സുകാരി  കുഞ്ഞിനെ ഇത്രക്കും ക്രൂരമായി കൊല ചെയ്തത് ഇങ്ങു കേരളത്തിലാണ്. അങ്ങ് ദില്ലിയില്‍ അല്ല. കൊന്നത് വിവരവും ബുദ്ധിയും ബോധവും ഇല്ലാത്തവരല്ല. പ്രബുദ്ധ കേരള ജനതുടെ ഒരു അംഗം. ക്രൂരമായി പീഡിപ്പിച്ചത് അന്യസംസ്ഥാനക്കാരല്ല , മലയാളി തന്നെയാണ്.

മടിച്ചു നില്‍ക്കരുത്.  പ്രതികരിക്കണം . ഫേസ് ബുക്കിലും ഗൂഗിളിലും ട്വിറ്ററിലും പ്രതികരിക്കണം. അവിടെ മാത്രം പോരാ തെരുവിലിറങ്ങണം.
ശബ്ദമുയര്‍ത്തണം. ഉടനെ വേണം. മൊത്തം സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കുടില ചിന്തകളും ചിന്താഗതികളും തിരുത്താന്‍ ഓരോരുത്തരും മുന്നോട്ടു വരണം, സ്വയം തയ്യാറാകണം.

ഇനിയൊരു അക്സ നമ്മുടെ കുടുംബത്തിലോ പരിച്ചയത്തിലോ ഉള്ള കുഞ്ഞായിരിക്കില്ല  എന്ന് എന്താണ് ഉറപ്പ് ?


കുഞ്ഞിനെ കൊന്ന രജിത്, കുഴിച്ചു മൂടാന്‍ സഹായിച്ച ബേസില്‍, അമ്മ റാണി 
കടപ്പാട് - മനോരമ ഇ-പേപ്പര്‍ ഒക്ടോബര്‍ 31, 2013  


2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക

മരണം വരുമൊരുനാൾ ഓർക്കുക  മർത്യാ  നീ 
കൂടെ പോരും നിൻ ജീവിത ചെയ്തികളും ,സത്കൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ 

ജനിച്ചാൽ ഒരു ദിവസം  മരിക്കണം. മരിച്ചാൽ എവിടെ അടക്കും എന്നതിൽ  പ്രത്യേകിച്ച്  ആശങ്കപെടാനില്ല. മൃതദേഹം ചിതയിലാണോ ആറടി ആഴം മാത്രമുള്ള കുഴിയിലാണോ പുഴയിൽ  ഒഴുക്കി വിട്ടാണോ, കഴുകന് തിന്നാൻ കൊടുത്താണോ സംസ്കരിച്ചത് എന്നതിലും വലിയ അർത്ഥമില്ല. ശവശരീരം മണ്ണിലാണോ സിമന്റിട്ട കുഴിയിലാണോ മാർബിൾ പതിച്ച്  അലങ്കരിച്ച ശവക്കല്ലറയിലാണോ അടക്കിയത്‌ എന്നും ആലോചിച്ചിട്ട് കാര്യമില്ല. അത് പള്ളി സെമിത്തേരിയിലാണോ വീട്ടു വളപ്പിലാണോ പാമ്പാടി ഐവർ മഠത്തിലാണോ  ഭാരതപ്പുഴ തീരത്താണോ എന്നതിലും കാര്യമില്ല. എവിടെയാണെങ്കിലും  മണിക്കൂറുകൾക്കകം ശരീരം അഴുകി തുടങ്ങും. അതാണ്‌ പ്രകൃതി നിയമം. അതിനെ പ്രകൃതിയെന്നോ ദൈവമെന്നൊ യുക്തിയെന്നോ വിളിക്കാം. ആര് മരിച്ചാലും മരണവും തുടർ പ്രക്രിയകളും തടുക്കാൻ മനുഷ്യനാകില്ല. പക്ഷെ, മരണത്തിനു ശേഷം ഒരു മനുഷ്യനെ ജനം എങ്ങനെ ഓർത്തിരിക്കുന്നു എന്നതിലാണ് കാര്യം.മരിച്ചയാൾ നല്ലവനായിരുന്നോ കെട്ടവനായിരുന്നൊ എന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും അയാൾ പില്ക്കാലത്ത് ഓർമിക്കപ്പെടുക.
Pro.C.C.Jacob
കഴിഞ്ഞ ദിവസം തൊടുപുഴയിൽ സി.എസ് .ഐ സഭയുടെ എള്ളുമ്പുറം ഇടവകയിൽ മരണപ്പെട്ട പ്രൊഫസർ സി.സി ജേക്കബിന്റെ മൃതദേഹം സംസകരിക്കുന്നതിൽ സഭ വിലക്കേർപ്പെടുത്തി. സാക്ഷാൽ ഒടയ തമ്പുരാൻ അല്ല വിലക്ക് നല്‍കിയത്. മൂപ്പരുടെ പേരും പറഞ്ഞ് അധികാരവും ഇടവക സമ്പത്തും അടക്കി വാഴുന്ന ബിഷപ്പും കൂട്ടരുമാണ് ഇതിനു പുറകിൽ . കാരണമായി പറയുന്നത് അധ്യാപകനായിരുന്ന ജേക്കബ് പുസ്തകം എഴുതിയപ്പോൾ അതിൽ സഭയെ വിമര്ശിച്ചു എന്നാണ് . രണ്ടു തവണ എം.ജി സർവകലാശാല  സിണ്ടിക്കേറ്റ് അംഗം,മേലുകാവ്  ഹെൻറി ബേക്കർ കോളേജിൽ ചരിത്ര വിഭാഗം അധ്യാപകൻ എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് ചുവന്ന പ്ലാക്കൽ ചാക്കോയുടെയും ഏലിയാമ്മയുടെയും ഇളയ മകനായ ജേക്കബ് . സി.എസ്.ഐ മധ്യ കേരള മഹായിടവകയുടെയും കിഴക്കാൻ കേരള മഹായിടവകയുടെയും കൗണ്‍സിൽ അംഗമായും സിനഡ് എക്സിക്യൂട്ടീവ് അംഗമായും സിനഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം എഴുതിയ ജലസ്നാനം എന്ന പുസ്തകത്തിന്റെ പേരിൽ മാപ്പ് പറയാത്തിടത്തോളം ശവമടക്ക് പള്ളിയിൽ നടത്താൻ അനുവദിക്കില്ല എന്ന വിലക്കുമായി കർത്താവിന്റെ അഭിഷിക്തർ എന്നറിയപ്പെടുന്നവർ രംഗത്ത്‌ വന്നു. ഒരു ചെകിടത്തടിച്ചാൽ മറു കരണം കൂടി കാണിച്ചു  കൊടുക്കുക എന്ന് ആഹ്വാനം നല്കിയ യേശു ക്രിസ്തു എന്ന മഹാനായ വിപ്ലവകാരിയുടെ പുതു തലമുറയ്ക്ക്  ശവശരീരത്തെ  വിലക്കാൻ  ആരാണ് അധികാരം നല്കിയത് ?? കുടുംബ കല്ലറയിൽ പറ്റില്ല, വേണെമെങ്കിൽ സഭയുടെ സൗജന്യമായി സാധാരണ കല്ലറയിൽ ആവശ്യമെങ്കിൽ അടക്കാൻ  അനുമതി നല്കാം എന്നൊക്കെ പറയാൻ തക്ക ഒരധികാരവും സഭാസ്ഥാനാരോഹികൾക്ക്  ഇല്ല. കുടുംബക്കാർ അവസാനം വീട്ടു വളപ്പിൽ ശവമടക്ക് നടത്തി.

നാണംകെട്ട ഭരണ കൂട ത്തിനു മുന്നിൽ  ഒരു ചോദ്യം. സഭ,എന്തിന്റെ അടിസ്ഥാനത്തിലായാലും ഒരു മൃതദേഹത്തെ അപമാനിക്കും വിധം നടപടിക എടുത്തതും സംസ്കാരം വൈകിപ്പിച്ചതും മൃതദേഹത്തെ വച്ച് വിലപേശൽ നടത്തിയതും നോക്കി നില്ക്കാൻ നാണം തോന്നുന്നില്ലേ?? ഇവിടെ എന്തിനാണ് പോലീസ്?? എന്തിനാണ് ഭരണകൂടം ?? 

സഭ അധികാരികളോട്- തിരു വസ്ത്രം അണിഞ്ഞത് കൊണ്ട് മാത്രം നല്ലവൻ ആകില്ല. സ്വർഗത്തിൽ വി.ഐ.പി സീറ്റും കിട്ടില്ല.  മരിക്കും മുൻപ് നന്മ ചെയ്യുക.നാട്ടാർ നല്ലത്  പറയും. തീർഥാടനം നടത്തിയിട്ടും തീർഥാടന കേന്ദ്രം ഒരുക്കിയിട്ടും നന്മ ഉണ്ടാകില്ല. പകരം മരണ വീടുകളിലേക്ക് തീർഥാടനം നടത്തുക. മനുഷ്യര് ഇത്രയേ ഉള്ളൂവെന്നും ഉള്ള കാലം നല്ലത് ചെയ്യണമെന്നും അപ്പോൾ ബോധ്യം വരും .

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

ഐ ഫീല്‍ അപ്പ്


സെവെന്‍ അപ്പിന്റെ പുതിയ പരസ്യം കണ്ടോ ?? ഹ ഹഹഹ ... കണ്ടില്ലേല്‍ കാണണം
ചകിരിക്ക് വൈവിധ്യ വല്‍ക്കരണം നടത്തി മൂല്യ വര്‍ധിത ഉല്‍പ്പന്നം ഉണ്ടാക്കി ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ വച്ചാല്‍ എന്തുണ്ടാകും ? കച്ചവടം പൊടിപൊടിക്കും.
ഉയര്‍ന്ന വിലയും കിട്ടും. മലയാളത്തിന്‍റെ കഥകളി ഓള്‍റെഡി ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ കച്ചവടം ചെയ്യുന്നുണ്ട് . സെവന്‍ അപ്പുകാര്‍ അല്‍പ്പം കൂടി വൈവിധ്യവല്‍ക്കരണം ചേര്‍ത്ത്  അവതരിപ്പിച്ചിരിക്കുന്നു.   ഐ ഫീല്‍ അപ്പ് എന്ന പരസ്യ ചിത്രം അതിനു തെളിവാണ്. കഥകളി വേഷക്കാരന്‍ സ്റ്റീരിയോ വച്ച് നടുറോഡില്‍ ഡപ്പാംകൂത്ത്‌ കളിക്കുന്നു. സംഭവം രസമായിട്ടുണ്ട്. പക്ഷെ, കലാമണ്ഡലം ടീംസ് കേസ് കൊടുക്കുമെന്ന നിലപാടില്‍ , ട്യോം ട്യോം...എന്തും സംഭവിക്കാം

കണ്ടു നോക്കൂ





2013 മാർച്ച് 26, ചൊവ്വാഴ്ച

പ്രണയ ദാഹിയായ ഡ്രാക്കുള വിശുദ്ധന്‍

വി സി ആറില്‍ കാസറ്റിട്ടു സിനിമ കാണുന്ന കാലത്തു ടി വി സ്ക്രീനിലേക്ക് കുരിശു നീട്ടി പിടിച്ച്‌,  പേടിച്ചു വിറച്ചും ചിലപ്പോള്‍ അലറിയും മറ്റു ചിലപ്പോള്‍ അടുത്തിരിക്കുന്ന സഹോദരങ്ങളെ ഭീതി മൂത്ത് കെട്ടിപ്പിടിച്ചും പല തരം ഡ്രാക്കുളകളെ ദുസ്വപ്നങ്ങളിലേക്ക് ആവാഹിച്ചിട്ടുണ്ട്, പണ്ട്.

എന്നാല്‍ പീഡാനുഭവാരത്തില്‍ ഇക്കൊല്ലാത്തെ ദുഖ:വെള്ളിയാഴ്ചയില്‍ പുതിയ    രീതിയില്‍  ഡ്രാക്കുളയായി മാറിയ കന്യാസ്ത്രീ കാമുകനെ   കാത്തിരിക്കുകയാണ് ലോകം. മലയാളിയായ രൂപേഷ്‌ പോളിന്‍റെ  ഭാവനാ വിലാസത്തില്‍  കന്യാസ്ത്രീയെ പ്രാപിക്കുന്ന ചൂടന്‍ രംഗങ്ങളുമായി ഇറങ്ങാനിരിക്കുന്ന ഡ്രാക്കുള സീരീസിലെ ആദ്യ ത്രീ ഡി സിനിമ ഇപ്പോള്‍ തന്നെ വിവാദമായിട്ടുണ്ട്.


 തലയില്‍ കന്യാസ്ത്രീയുടെ ശിരോവസ്ത്രമണിഞ്ഞ നഗ്നയായ ഒരു സ്ത്രീ , കോട്ടും സ്യൂട്ടുമണിഞ്ഞ ഡ്രാക്കുളയെ പുണര്‍ന്നു നില്‍ക്കുന്ന പോസ്റ്റര്‍ ജനപ്രീതിയിലും സഭയുടെ വിമര്‍ശനത്തിലും ഒരേ പോലെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമാതെത്തിയിട്ടുണ്ട്. സെയിന്‍റ് ഡ്രാക്കുള സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല ’  എന്ന മുന്നറിയിപ്പുമായി ചില ക്രൈസ്തവ സംഘടനകള്‍ കേരളത്തില്‍ രംഗത്ത്‌ വന്നിട്ടുണ്ട്. ബിസ് ടി വിയുടെ വെബ്സൈറ്റില്‍  പോയാല്‍ ട്രെയിലര്‍ കാണാം. യു.കേയിലാണ് സിനിമ മുഴുവന്‍ ഷൂട്ട്‌ ചെയ്തത്. സംവിധായകനും നിര്‍മാതാവ് സോഹന്‍ റോയിയും സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ മേനോനും അടക്കം മൂന്നു മലയാളികളാണ് ചിത്രത്തിന്റെ അണിയറക്കാര്‍>  ഇവരും വിഷ്വല്‍ എഡിറ്റര്‍ ആയ വിജയ്‌ ദേവലോകവും ഒഴിച്ച് മറ്റെല്ലാ സാങ്കേതിക വിദഗ്ദരും  അഭിനേതാക്കളും എല്ലാം വിദേശികളാണ്.




ഒപ്പം, യൂ ട്യൂബില്‍ ഉള്ള സെയിന്‍റ് ഡ്രാക്കുളയുടെ ഒഫീഷ്യല്‍ ട്രെയിലര്‍





2012 നവംബർ 21, ബുധനാഴ്‌ച

അറസ്റ്റ് മി !

ഫേസ്  ബുക്കിലേക്കൊരു ലിങ്ക് 


കള്ളക്കഴു .......
ശിവസേനക്കാരെ ...ബാക്കി പറയുന്നില്ല , എനിക്കൊരു മാന്യത ഉണ്ടല്ലോ !  ബാല്‍  താക്കറെ അത്ര വിശുദ്ധ പശുവൊന്നുമല്ല എന്ന്  എല്ലാവര്‍ക്കും അറിയാം.  ഷഹീനും  രേണുവും അത്ര വലിയ കുറ്റമാണോ ചെയ്തത്?   മറാത്ത  വാദം ഉന്നയിച്ചു മറ്റു സമുദായങ്ങളെ  ദ്രോഹിച്ച  ബാല്‍ താക്കറെയാണോ മഹാന്‍?? അദ്ദേഹം മരിച്ചു,     ബന്ദ്‌  നടത്തി നിങ്ങള്‍ പ്രതികരിച്ചു. നല്ലത് . ബന്ദിനെതിരെ ഷഹീന്‍ പ്രതികരിച്ചെങ്കില്‍  അവരുടെ ബന്ധുവിന്റെ  ക്ലിനിക് അടിച്ചു തകര്‍ത്ത്  കളഞ്ഞു പ്രതികരിക്കുന്നതാണോ മാന്യത?? വെറുതെയാണോ നാട്ടുകാര്‍ നിങ്ങളെ കൂട്ടത്തില്‍ കൂട്ടാത്തത്?  ഇങ്ങു വാ കേരളത്തിലേക്ക്..അപ്പോഴറിയാം കളി  ..

രാജ്യദ്രോഹം അല്ലെങ്കില്‍ അഭിപ്രായം പറയുന്നവരെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു പോലീസുകാരെ?  എന്നാലൊന്നു എന്നെ അറസ്റ്റ് ചെയ്യ്, കാണ ട്ടെ !!
ഷഹീനും  മലയാളിയായ രേണു വിനും  ഐക്യദാര്‍ഡ്യം.!


കസബ്...
നീ ലഷ്കര്‍ ഇ തോയ്ബക്ക് വീരനായിരിക്കും. എന്നാല്‍ മനുഷ്യനെ കൊല്ലാന്‍ നിനക്കാര് അധികാരം തന്നു??   ദൈവത്തിന്റെ മുന്നിലും മനുഷ്യരായ എല്ലാ മനുഷ്യര്‍ക്കും നീ ചെകുത്താനാണ്‌ .   നിന്നെ കൊല്ലുന്നത്‌ മാനുഷികമല്ലെന്നു  പറയുന്നവര്‍ ഉണ്ടാകാം, എന്നാല്‍ എന്തേ നിനക്ക് വേണ്ടി പാകിസ്താന്‍ വരെ മിണ്ടിയില്ല?  നിന്നെ പോലുള്ള ചെകുത്താന്മാര്‍  ജീവിച്ചിരിക്കുന്നത്‌ മറ്റു മനുഷ്യര്‍ക്ക്‌  നല്ലതല്ല എങ്കില്‍ കൊല്ലുക  എന്നത് തന്നെയാണ് ധര്‍മം!


ലോകത്തുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ,
 പലസ്ടീനിലായാലും മറ്റെതു നാട്ടിലായാലും കുഞ്ഞുങ്ങളെ കൊന്നിട്ട്  നിങ്ങള്‍ നേടുന്നത് എന്താണ് , ഹേ , യുദ്ധ വെറിയന്മാരെ?

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...