2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി


തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യ നിര്‍മാര്‍ജനം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശരണബാല്യം പദ്ധതി ഇഴയുന്നു. ഇവ തടയാൻ വനിതാ ശിശു വികസന വകുപ്പ്  2017 ഡിസംബറിലാണ് കർമപദ്ധതി നടപ്പിലാക്കിയത്. തുടക്കത്തിൽ നാല് ജില്ലകളിൽ നടപ്പാക്കിയ പദ്ധതി മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. വിവിധ തീർഥാടനകേന്ദ്രങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും ഭിക്ഷാടനത്തിനും ബാലവേലക്കുമായി ഇതരസംസ്ഥാനങ്ങളില്‍നിന്ന്  കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനം  ശരണബാല്യം പദ്ധതി നടപ്പാക്കിയത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഇതിനായി രൂപവത്കരിച്ചിരുന്നു. ചൈല്‍ഡ് റസ്‌ക്യു ടീമുകള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുന്ന കുട്ടികളുടെ ഡി.എന്‍.എ ടെസ്റ്റുകള്‍ നടത്തി കൂടെയുള്ളത് രക്ഷാകര്‍ത്താക്കളാണെന്ന് ഉറപ്പു വരുത്താനും സർക്കാർ നിശ്ചയിച്ചിരുന്നു.

 എന്നാൽ, പിടികൂടുന്നവരെ ആധാർ കാർഡ് പരിശോധിച്ച് പറഞ്ഞുവിടുകയാണ് നിലവിൽ ചെയ്യുന്നത്. ഇത്തരം ആധാർ കാർഡുകൾ ഭിക്ഷാടന മാഫിയ വ്യാജവിവരങ്ങൾ നൽകി കൈപ്പറ്റുന്നതാണെന്ന് ബാലഭിക്ഷാടന വിരുദ്ധ സംഘടനകൾ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധന നടത്തി കണ്ടെത്തുന്ന കുട്ടികളെ ശരണബാല്യം പദ്ധതിയിലൂടെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസം നൽകാനും തീരുമാനിച്ചിരുന്നു.

എന്നാൽ 2021ൽ, ബാലഭിക്ഷാടനത്തിന്‍റെ പേരില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയ രണ്ട് ആൺകുട്ടികളെ വിട്ടയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍ സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടനുസരിച്ച്, കുട്ടികളുടെ ക്ഷേമത്തിനാണ് പരിഗണന നൽകേണ്ടതെന്നാണ് ഹൈകോടതി നിരീക്ഷിച്ചത്. ഈ പശ്ചാത്തലത്തിലാണ് കണ്ടെത്തുന്ന കുട്ടികളെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്നവർക്കൊപ്പം പറഞ്ഞുവിടുന്നതെന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലെ പേരുവെളിപ്പെടുത്താത്ത ജീവനക്കാരൻ പറയുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു കുങ്കുമം വില്പന നടത്തുന്ന രണ്ടു കുട്ടികളെയും ശിശുക്കൾക്കൊപ്പം ഭിക്ഷാടനം നടത്തുന്ന രണ്ടു  നാടോടി സ്ത്രീകളെയും സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇങ്ങനെ കണ്ടെത്തിയ പത്തു കുട്ടികളെയും ആദ്യം ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ എത്തിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ആധാർ കാർഡ് കാണിച്ചതിനാലാണ് കുട്ടികളെ വിട്ടയച്ചതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ ഷാനിബ ബീഗം ’മാധ്യമ’ത്തോട് പറഞ്ഞു. ഫലത്തിൽ, വീണ്ടും അവർ തെരുവുകളിലേക്കു തന്നെ മടങ്ങേണ്ട സ്ഥിതിയാണ്.


 2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെ രക്ഷിച്ചത്​ 565 കുട്ടികളെ 

തെലങ്കാന, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്ന് ശബരിമല തീർഥാടനകാലത്ത് കളിപ്പാട്ടങ്ങളും വളകളും വിൽക്കാൻ കുട്ടികളെ കൊണ്ടുവരുന്നെന്ന്  കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. 2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെ 565 കുട്ടികള്‍ക്കാണ് ശരണബാല്യം പദ്ധതി തുണയായെന്നാണ് സർക്കാർ കണക്കുകൾ. എങ്കിലും, അതിലിരട്ടി കുട്ടികൾ കോവിഡ് കാലത്തിനുശേഷം സംസ്ഥാനത്തെത്തിയിട്ടുണ്ട്. സിഗ്നലുകളിലും പാലങ്ങളുടെ ചുവട്ടിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ആരാധനാലയങ്ങളുടെ സമീപത്തും നിരവധി കുട്ടികൾ ഭിക്ഷാടനവും ബാലവേലയും നടത്തുന്നുണ്ട്. പെണ്‍കുട്ടികളടക്കമുളളവർ മതിയായ സുരക്ഷിതത്വമില്ലാത്ത ഇടങ്ങളിലാണ് താമസമെന്നതിനാൽ പലരും ലൈംഗീകചൂഷണത്തിനടക്കം വിധേയരാകുന്നുണ്ട്.

ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശു വികസന വകുപ്പ് 2500 രൂപ പാരിതോഷികം നല്‍കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. 2020 ൽ ശരണബാല്യം പദ്ധതിയെ കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷന്‍ ഗ്രാന്റിന് തെരഞ്ഞെടുത്തിരുന്നു.

 2023ൽ ബാലസംരക്ഷണം ലക്ഷ്യമാക്കി വനിതാ ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ‘കുഞ്ഞാപ്പ്’ കൊണ്ടുവന്നിരുന്നു. ക്ലേശകരമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണാനിടയായാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ അതിക്രമം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും.

Sarana Balyam project in Kerala faces prolonged delays as child begging crisis escalates

Photo - Young woman begging in front of a city hotel with a baby in her lap among sacks of onions (the baby's face is hidden for security reasons)

The Sarana Balyam Project in Kerala, aimed at preventing child labour and begging, faces prolonged delays, allowing the child begging crisis to escalate


Thiruvananthapuram: The Sarana Balyam scheme, implemented by the Kerala state government to prevent child labour and child begging, has been dragging on for a long time. Kerala Women and Child Development Department began an action plan in four districts in December 2017 that was later expanded to all districts. After it was noticed that children from other states were being brought to pilgrimage centres and crowded places for begging and child labour, the scheme was implemented.
 A special squad was formed under the District Child Protection Unit's leadership. In addition, the child rescue teams decided to check the DNA of the children found in the mysterious situation to ensure that their parents were present. Formerly, those caught were released after their Aadhaar cards were checked. It was later discovered that the child begging mafia obtained these Aadhaar cards by providing false information.

But in 2021, the High Court directed the release of two boys who were taken into the custody of the Child Welfare Committee for child begging. Two families from Rajasthan approached the High Court that day. The High Court observed that under the Juvenile Justice Act, the welfare of children should be considered. It is in this context that children are being sent away with those who claim to be their parents, said an unnamed employee of the District Child Protection Unit.

Last day, the squad had arrested two children selling saffron and two women who were begging with their babies in Thiruvananthapuram. All the ten children who were found in this way were first taken to childcare centers but later released. Child Welfare Committee Chairperson Shaniba Begum told 'Madhyamya' that the children were released because they showed their Aadhaar cards. In effect, they are back on the streets again.

565 children have been rescued

The state government implemented the scheme after it was found that children from the states of Telangana, Karnataka and Tamil Nadu were being brought to sell toys and bangles during the Sabarimala pilgrimage.

This scheme was spread across the state. According to government figures, 565 children have been rescued by the Sarana Balayam scheme from November 2018 to November 2021. However, as many children have come to the state post-Covid. Many children do begging and child labor at signals, under bridges, bus stands, railway station premises and near places of worship. Many girls are subjected to sexual exploitation as they live in places with insufficient security.

The State Women and Child Development Department had also implemented a scheme of giving a reward of Rs 2,500 to anyone reporting child labor or child exploitation.

In 2020, the Saranabalayam project was recognized as an innovative project by the Ministry of Women and Child Development and selected for the Innovation Grant. Aiming at child protection in 2023, the Department of Women and Child Welfare has introduced the mobile application 'Kunjhap'* as part of the Integrated Child Protection Project. If you see children in difficult situations, you can report them immediately and online violence can also be reported through the app.


* Kunjhap - Kunj app means kid app





ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...