2011, ഡിസംബർ 22, വ്യാഴാഴ്‌ച

ആതുരാലയങ്ങളിലെ ‘ആടുജീവിതങ്ങള്‍’- Nurses' Strike in Kerala


നഴ്സിങ് വിദ്യാര്‍ഥികള്‍ക്കു പഠനത്തിന്റെ തുടര്‍ച്ചയായി ബോണ്ട് വാങ്ങിയുള്ള പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മകള്‍ പുറത്തിറക്കിയ തന്ത്രം നടപ്പില്ലെന്ന് കേരള നഴ്സിംഗ് കൌണ്‍സില്‍....
നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയമിക്കുന്നുവെന്നു സര്‍ക്കാര്‍.
പഠനത്തിനു ശേഷം ഒരു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മാത്രമേ ജോലി നല്‍കൂവെന്ന ആശുപത്രികളുടെ തീരുമാനം നിയമ വിരുദ്ധമെന്നും കൌണ്‍സില്‍. ഇക്കാര്യം വെളിപ്പെടുത്തുന്ന 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.


റിപ്പോര്‍ട്ട്: സി.എ.എം കരീം, കെ.പി. റജി,അജിത് ശ്രീനിവാസന്‍, ബാബുചെറിയാന്‍, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വല്‍സന്‍ രാമംകുളത്ത്
ഏകോപനം: എം.ഋജു



ഒന്നാം ഭാഗം
കാഷായ കോര്‍പ്പറേറ്റുകളുടെ ‘കൊലവെറി’
*********************************

ക്രോധം അടക്കാനുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങള്‍ എപ്പോഴും ‘മക്കള്‍ക്ക്’ നല്‍കാറുള്ളത്. ക്രോധത്തെ സ്നേഹംകൊണ്ട് അടക്കി, ഘട്ടം ഘട്ടമായി ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച,് അവസാനം കുണ്ഡലിനിയെ ഉണര്‍ത്തി പരമാനന്ദത്തിലെത്തുന്ന ‘സാങ്കേതികവിദ്യകള്‍’ ഇന്ന് വിവിധ പാക്കേജുകളായി വിപണിയില്‍ കിട്ടും. എന്നാല്‍ അവനവന്‍െറ നേര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ, ഈ മര്‍മാണി വിദ്യകളൊന്നുമില്ല. ‘മക്കളുടെ’ കുണ്ഡലിനി ഉണര്‍ത്തേണ്ട സ്വാമിമാര്‍, മുട്ടിന്‍െറ ചിരട്ടതല്ലിത്തകര്‍ക്കും.

2011, നവംബർ 25, വെള്ളിയാഴ്‌ച

മുല്ലപെരിയാര്‍ ഡാം !

 
 ഫേസ് ബുക്ക്‌ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയുക

ഒരു മുല്ലച്ചെടി പോലും ബാക്കി വയ്ക്കാതെ തടയണ തകര്‍ത്ത് വെള്ളത്തിന്റെ മഹാ പ്രവാഹം പെരിയാറിനെ കൂടി വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന ദുസ്വപ്നങ്ങള്‍ 
ഇപ്പോള്‍ മറ്റൊരു മഹാ പ്രവാഹമായി എന്റെ ഉറക്കം കെടുത്തുന്നു!ആര്‍ക്കറിയാം!!! നാളെ ഒരു പ്രഭാതം പുലരുമ്പോഴേക്കും നമ്മള്‍ ബാക്കിയുണ്ടാകുമോ എന്ന്‌? വേണ്ടപ്പെട്ടവര്‍ പ്രളയത്തില്‍ മരിച്ചാല്‍ കരയാന്‍ ബാക്കിയായ കുറെ ജന്മങ്ങള്‍ ഉണ്ടാകുമായിരിക്കും, ശവം... കിട്ടിയാല്‍ ശേഷക്രിയ ചെയ്യാനും !!. എന്നാല്‍ എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തിന്റെ ചില ഭാഗങ്ങളിലും കരയാന്‍ പോലും ആരും അവശേഷിക്കില്ല. ആരും
പറഞ്ഞില്ലെങ്കിലും ദുരന്തത്തിന് ശേഷം ഇരുട്ടില്‍ കഴിയുന്ന ഒരു ജനപദമായി കേരളം മാറുന്ന കാലം വിദൂരമല്ല. ശേഷിക്കുന്നവര്‍ക്ക് കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത ഇരുട്ടിന്റെ നിര്‍ബന്ധിത ഹര്‍ത്താല്‍! അന്നും നാം ഈ ഹര്‍ത്താല്‍ ആഘോഷിക്കണം.........

2011, നവംബർ 24, വ്യാഴാഴ്‌ച

പ്രസവ പ്രതിജ്ഞ- Preganancy Pleadge


 **************************

എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍, എന്റെ കുഞ്ഞുങ്ങളുടെ എല്ലാ ചെലവും വഹിക്കാന്‍ സഭ തയ്യാറാവുകയാണേല്‍ , എത്ര കുഞ്ഞുങ്ങളെ വേണേലും പ്രസവിക്കാന്‍ ഞാന്‍ തയ്യാറാണെന്ന്, ഇതിനാല്‍ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു !! സഭ നീണാള്‍ വാഴട്ടെ!
(എല്ലാവരും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു... വലിയ കുടുംബം സംതൃപ്ത കുടുംബം കീ ജയ്‌ !! )*
*(condition applied already)

ചെലവു പട്ടിക(ചുരുക്ക രൂപം)സഭക്ക് സമര്‍പ്പിക്കുന്നു
***********************************

വിമന്‍സ് കോഡ് ബില്‍

ജ.കൃഷ്ണയ്യര്‍ കമ്മിഷന്റെ വിവാദമായ വിമന്‍സ് കോഡ് ബില്‍ - ഫേസ് ബുക്ക്‌ ചര്‍ച്ച ഈ ലിങ്കില്‍ വായിക്കാം
ജ .കൃഷ്ണയ്യര്‍ കമ്മിഷന് സംഭവിച്ചതെന്തു?
************************************************
യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും സംഭവിച്ചോ?
രണ്ടില്‍ കൂടുതല്‍ കുട്ടികളായാല്‍ മാതാപിതാക്കള്‍ക്ക് പിഴയെന്നു കേള്‍ക്കുന്നു.
അങ്ങനെ ഉണ്ടോ?
... മൂന്നാമതും ഗര്‍ഭിണി ആയാല്‍ നിയമം പാലിക്കാന്‍ ആവശ്യം പോലെ ഗര്‍ഭ ചിദ്ര മാര്‍ഗങ്ങള്‍ ഒരുക്കണമെന്ന് കമ്മിഷന്‍ പറഞ്ഞതായും കേള്‍ക്കുന്നു.
വാസ്തവം എന്താണ്..??
വരൂ കൂട്ടുകാരെ, നമുക്കൊരു ചര്‍ച്ചയാകാം...
ബില്ലില്‍ പ്രധാന ഭാഗങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.

2011, ജൂൺ 7, ചൊവ്വാഴ്ച

ട്രെയിന്‍ ടിക്കറ്റ്‌ പരിശോധകരുടെ സ്ത്രീ പീഡനം


ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പീഡനം
******************
facebook debate

madhyamam news

കൊച്ചി: സ്ത്രീ യാത്രക്കാരികളെ ദീര്‍ഘദൂര ട്രെയിനുകളിലെ ആളൊഴിഞ്ഞ എ.സി കൂപ്പേകളിലും ടോയ്‌ലറ്റിലും ടിക്കറ്റ് പരിശോധകര്‍ (ടി.ടി.ഇ) ശാരീരികമായി ചൂഷണം ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ നിന്ന് മംഗലാപുരം, ബംഗളൂരു, ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്ന യുവതികളാണ് സംരക്ഷകരാകേണ്ട ടിക്കറ്റ് പരിശോധകരുടെ ചൂഷണത്തിന് വിധേയമാകുന്നത്. ടിക്കറ്റുകളിലെ ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് പരിശോധകര്‍ പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത്. ഇതല്ലാതെ മദ്യലഹരിയില്‍ സ്ത്രീകളെ കയറിപ്പിടിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടോര്‍ത്ത് പരാതി കൊടുക്കാന്‍ യുവതികള്‍ മടിക്കുന്നത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ വളംവെച്ച് നല്‍കുന്നു. ട്രെയിനുകളില്‍തന്നെയുള്ള പൊലീസുകാര്‍ യാത്രക്കാരന് സംരക്ഷണം നല്‍കുന്നതിനു പകരം പരിശോധകന്റെ പക്ഷം പിടിക്കുകയാണ് ചെയ്യുന്നത്.
മദ്യം കഴിക്കുന്നതിന് കൂട്ടുകൂടുന്ന ചില പൊലീസുകാര്‍ പരിശോധകര്‍ക്കെതിരെ പരാതി പറയുന്നവരെ ചീത്ത വിളിച്ചു മടക്കി അയക്കുന്നതും യാത്രക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. മിക്കപ്പോഴും പാതിരാക്ക് ശേഷമാണ് ഇത്തരം പരിശോധകര്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ പരിശോധനക്കെത്തുന്നത്.
ഉറക്കച്ചടവില്‍ പഴയ ടിക്കറ്റ് മാറി കൊടുത്താലോ കൊടുക്കാന്‍ നേരം വൈകിയാലോ ഈ പരിശോധകര്‍ അസഭ്യവര്‍ഷം തുടങ്ങും. പിന്നീട് പതുക്കെ അശ്ലീല സംഭാഷണത്തിലേക്ക് വഴിമാറുകയാണ് പതിവ്. പുരുഷന്മാരെ കൈയേറ്റം ചെയ്യുന്നതും ട്രെയിനുകളിലെ നിത്യസംഭവമാണ്. ഇതല്ലെങ്കില്‍ മറ്റു യാത്രക്കാരുടെ മുന്നില്‍വെച്ച് യാത്രക്കാരികളെ അപമാനിക്കുന്നവര്‍ ഏറെയാണ്.
ശനിയാഴ്ച ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴ- ചെന്നൈ എക്‌സ്‌പ്രസില്‍ പിന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അരങ്ങേറിയിരുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് എം.പിമാര്‍ അനുവദിക്കുന്ന 'ഇസ്സത് ' എന്ന പ്രത്യേക സീസണ്‍ ടിക്കറ്റുമായി യാത്രചെയ്ത യുവതിയെയാണ് റെയില്‍വേയുടെ ടിക്കറ്റ് പരിശോധകന്‍ മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് അശ്ലീലമായി സംസാരിച്ച് അപമാനിച്ചത്. കൊല്ലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ സൈനികനെ പൊലീസും യാത്രക്കാരും ചേര്‍ന്ന് പിടികൂടി കൈകാര്യം ചെയ്ത് മണിക്കൂറുകള്‍ കഴിയും മുമ്പേയാണ് ആലുവയില്‍ ടിക്കറ്റ് പരിശോധകന്‍ യുവതിയെ അസഭ്യം പറഞ്ഞത്. യാത്രക്കാരി കരയുന്നത് കണ്ട് ഇടപെട്ട സഹയാത്രികനെ കാരണമില്ലാതെ പിഴയൊടുക്കാന്‍ രസീത് എഴുതിക്കൊടുത്താണ് പരിശോധകന്‍ കൈകാര്യം ചെയ്തത്. ആലപ്പി-ചെന്നൈ എക്‌സ്‌പ്രസില്‍ യാത്രക്കാരനായ യുവാവിനെ 'ഗുരുവായൂര്‍ പാസഞ്ചറില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരന്‍' എന്നു രേഖപ്പെടുത്തി പിഴയടപ്പിച്ചു.എറണാകുളം ജങ്ഷന്‍ സ്‌റ്റേഷനിലിറങ്ങി ചീഫ് ടിക്കറ്റ് എക്‌സാമിനറോട് പരാതി പറഞ്ഞ യുവാവിനോട് ഉടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയാണ് അധികൃതര്‍ പറഞ്ഞുവിട്ടത്. നേരത്തേ തിരൂരില്‍ നേത്രാവതി എക്‌സ്‌പ്രസില്‍ യാത്ര ചെയ്തിരുന്ന കൊച്ചി സ്വദേശിയായ യുവതിയെ കയറിപ്പിടിച്ച കേസില്‍ പ്രതിയായ കൊല്ലം സ്വദേശി ടിക്കറ്റ് പരിശോധകന്‍ വിചാരണ നേരിടുകയാണ്. ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ കേസില്‍ തിരുവനന്തപുരം സെന്‍ട്രലിലെ സീനിയര്‍ ടിക്കറ്റ് പരിശോധകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, യൂനിയന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇയാളെ തിരിച്ചെടുത്തു.See More





ട്രെയിനില്‍ ടി.ടി.ഇമാരുടെ അതിക്രമം വര്‍ധിക്കുന്നെന്ന് വിവരാവകാശ രേഖകള്‍ facebook debate
******************************************************************read pls.....
..madhyamam news
കൊച്ചി: ട്രെയിന്‍ യാത്രക്കാരോട് ടിക്കറ്റ് പരിശോധകരുടെ (ടി.ടി.ഇ) കൈയേറ്റം വര്‍ധിക്കുന്നതായി വിവരാവകാശ രേഖകള്‍. ദക്ഷിണ റെയില്‍വേയുടെ ഡിവിഷനല്‍ ഓഫിസിലെ കമേഴ്‌സ്യല്‍ വിഭാഗം, റെയില്‍വേ പൊലീസ് സൂപ്രണ്ടിന്റെ ആസ്ഥാനം എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച രേഖകളിലാണ് ഈ വസ്തുതകള്‍.

ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ചില ടിക്കറ്റ് പരിശോധകര്‍ ഒന്നിലധികം തവണ കേസുകളില്‍ നടപടി നേരിട്ടിട്ടുമുണ്ട്.ഏറെ സാമൂഹിക പ്രതിബദ്ധതയോടെ സേവനമനുഷ്ഠിക്കുന്ന ഭൂരിഭാഗം പരിശോധകരുടെ പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് ചെറിയൊരു വിഭാഗത്തിന്റെ പെരുമാറ്റം.
യാത്രക്കാരോട് അപമര്യാദയായി പെരുമാറുക,ശാരീരികമായി ഉപദ്രവിക്കുക,സ്ത്രീകളെ മാനസിക-ശാരീരിക ചൂഷണത്തിന് വിധേയരാക്കുക എന്നീ കേസുകളാണ് കൂടുതലും. രണ്ടോ അതിലധികമോ ടിക്കറ്റ് പരിശോധകര്‍ ചേര്‍ന്ന് യാത്രക്കാരെ മര്‍ദിക്കുന്ന സംഭവങ്ങളും നിരവധി.കോഴിക്കോട് റെയില്‍വേ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നേത്രാവതി എക്‌സ്‌പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന വടകര തിരുവള്ളൂര്‍ സ്വദേശി സി.കെ. മുരളിയെ മൂന്ന് ടി.ടി.ഇമാര്‍ ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരു വര്‍ഷത്തിനുശേഷവും അറസ്റ്റ് നടന്നിട്ടില്ല.ഇവരിപ്പോഴും ജോലിയിലുണ്ടെന്നതാണ് ഏറെ വിചിത്രം.
മലബാര്‍ എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന കണ്ണൂര്‍ സ്വദേശി സജിമോന്‍ ജോസ് എന്ന 43 കാരനെ അങ്കമാലി സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളി വീഴ്ത്തിയ കേസും വിചാരണയിലാണ്.കാസര്‍കോട് സ്വദേശി ഹക്കിം റുബ എന്ന 22 കാരനെ മാരകമായി കൈയേറ്റം ചെയ്ത ടിക്കറ്റ് പരിശോധകനെയും കോച്ച് മാനേജറെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ട്രെയിനുകളില്‍ ഇത്തരം ഉദ്യോഗസ്ഥരുടെ പിടിച്ചുപറി സാധാരണമാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ചെന്നൈ -മംഗലാപുരം മെയിലില്‍ യാത്രക്കാരനായ ചെന്നൈ സ്വദേശി ബാബു ഗണേഷിന്റെ 13,000 രൂപ വിലമതിക്കുന്ന മൊബൈലും പണവും പിടിച്ചുപറിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ ടി.ടി.ഇക്കെതിരെ കേസുണ്ട്.
ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന കന്യാകുമാരി സ്വദേശി രാജാമണിയെ കഴുത്തില്‍ കുത്തിപ്പിടിച്ച് കവിളില്‍ പേന കുത്തിയിറക്കിയ കേസിലും വിചാരണ നടക്കുകയാണ്. കോഴിക്കോട് സ്വദേശി ടി.ടി.ഇ ആണ് കൈയേറ്റം ചെയ്തത്.
രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളേക്കാള്‍ പലമടങ്ങ് കൂടുതലാണ് ചെയ്യപ്പെടാത്തവ. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.സി. സനല്‍കുമാറിനെ പ്രായാധിക്യം പോലും പരിഗണിക്കാതെ പാതിവഴിയില്‍ ചിറയിന്‍കീഴിലെ മുരുക്കുംപുഴയില്‍ ഇറക്കിവിട്ടത് അടുത്ത കാലത്താണ്.ഇത് മലബാര്‍ എക്‌സ്‌പ്രസിലാണ് അരങ്ങേറിയത്.
ട്രെയിനുകളിലെ കിരീടം വക്കാത്ത രാജാക്കന്മാരാണ് പരിശോധകര്‍ എന്നതിനാല്‍ എതിര്‍ക്കാന്‍ യാത്രക്കാര്‍ക്കും ഭയമാണ്. സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ തരം താഴ്ത്തലിന് വിധേയമാകുകയോ ചെയ്യുന്ന ടി.ടി.ഇമാരെ യൂനിയന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തിരിച്ചെടുക്കുകയാണ് പതിവ്.ചെറിയ ജോലികളില്‍ പ്രവേശിച്ച് സ്ഥാനക്കയറ്റം കിട്ടുന്ന പരിശോധകരാണ് പ്രതികളിലേറെയും...

2011, ഏപ്രിൽ 16, ശനിയാഴ്‌ച

ആത്മ ബോധം കൊണ്ട് കരുത്ത് നേടുക

സൈകതംസൈകതം ഏപ്രില്‍2011
'പെണ്ണായി പിറന്നാല്‍ മണ്ണായി തീരുവോളം കണ്ണീരു കുടിപ്പാനോ' എന്നു തുടങ്ങുന്ന ഹൃദയ  സ്പര്‍ശിയായ പഴയൊരു പാട്ടുണ്ട് മലയാള സിനിമയില്‍.  റിപ്പോര്‍ട്ടിങ്ങിനായി  വനിത കമ്മീഷന്‍ അദാലത്തുകളില്‍  പോകുമ്പോ ഴൊക്കെ ഈ പാട്ട് മനസിലേക്ക് തിര തല്ലി വരും. അത്രക്കും ദയനീയമാണ് അവിടുത്തെ അവസ്ഥ. ഓരോ മാസവും നൂറിലധികം പരാതികളാണ് വനിത കമ്മീഷനു ഓരോ ജില്ലയിലും കിട്ടുന്നത്. ഒരു കഥ പറയാം.

2011, മാർച്ച് 26, ശനിയാഴ്‌ച

ഒടുവില്‍ മുസ്‌ലി പവര്‍ നിരോധിച്ചു.

മുസ്ലിപവര്‍ എക്സ്ട്രയെ കുറിച്ച്   നേരത്തെ   വാര്‍ത്തകള്‍ വന്നിട്ടുണ്ട്.   ആയുര്‍വേദ മരുന്നിലെ ആയുര്‍വേദമല്ലാത്ത മരുന്നിനെ കുറിച്ചായിരുന്നു അവ. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതത്രേ.നാല് കൊല്ലം നീണ്ട നിയമ പോരാട്ടം പലരും നടത്തിയിട്ടും ഉല്‍പ്പന്നം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഈ ഉല്‍പ്പന്നം എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാം എന്ന രീതിയില്‍  പ്രചരണം കമ്പനി തുടങ്ങിയപ്പോള്‍ അതിനെതിരെ വാര്‍ത്ത‍ നല്‍കാനായി . ആ വാര്‍ത്ത നിരോധ നടപടിക്കു ആക്കം കൂട്ടി. വാര്‍ത്ത വന്നതിന്റെ രണ്ടാം ദിവസം നിരോധനം വന്നു. ഉടമ കെ.സി എബ്രഹാം ഡോക്ടര്‍ ആണെന്നുള്ളത്‌ വ്യാജമാണെന്നും തെളിവ് സഹിതം വാര്‍ത്ത‍ നല്‍കാനായി.... കോടതി പരസ്യങ്ങളും നിരോധിച്ചു.. വിഷയത്തില്‍ ഇപ്പോഴും ഹൈകോടതിയില്‍ കേസ് നടക്കുന്നുണ്ട്... കുറെ നുണകള്‍ വാര്‍ത്തകളായി   നല്‍കാന്‍ കമ്പനിക്കു ഇപ്പോഴും കഴിയുന്നു..   അതൊക്കെ പത്രങ്ങള്‍ നല്‍കുന്നു എന്നതാണ് ഏറെ സങ്കടം !!!!

2011, മാർച്ച് 24, വ്യാഴാഴ്‌ച

സൂപ്പര്‍ മൂണ്‍


പ്രിഥ്വി രാജ് കല്യാണം കഴിക്കാന്‍ പോകുന്നത്രേ!

സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുന്ന ദിവസം വൈകുന്നേരം പെട്ടെന്ന്  ഏതോ ഒരു സത്രം അന്തേവാസിനി  ഇക്കാര്യം ഞെട്ടലോടെ പറഞ്ഞപ്പോള്‍ കേട്ട് നിന്നവര്‍ അതിലും ഭീകരമായി ഞെട്ടി. പിന്നേ ഈ ദുഖ വാര്‍ത്ത പറഞ്ഞയാള്‍ക്ക് നേരെ  ഹോസ്റ്റലില്‍ വല്ലപ്പോഴും വിളമ്പുന്ന നല്ല കറിക്ക് വേണ്ടി ചോറുണ്ണാന്‍  അടുക്കളയില്‍ തിരക്ക് കൂട്ടുന്ന പോലെ  ആര്‍ത്തലച്ചു ചെന്നു.
'ഏതോ പത്രക്കാരിയാണ്  പെണ്ണ്‌'
കേട്ടയുടനെ ചിലര്‍ എന്നെ തിരിഞ്ഞു നോക്കി -നിന്നെ പോലുള്ളവളുമാര്‍ക്ക്  പ്രിഥ്വിയേ തന്നെ വളക്കണം ,അല്ലെടീ -എന്നു കണ്ണു കൊണ്ടു കൊഞ്ഞനം കുത്തി.

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

കരയരുത്.... പകരം, കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയാക്കുക...

IPCNA അവാര്‍ഡ്‌ നേടിയ ആര്‍ട്ടിക്കിള്‍ 

പെണ്‍കുട്ടികളേ, കരയരുത്!
ചതിയുടെ കൂടാരമാണ് ഈ ലോകം. നിഷ്കളങ്കതയുടെ മുഖംമൂടിക്കകത്ത് കൊടുംചതിയുടെ മിഴിമിന്നലുകള്‍ കൊണ്ടു നടക്കുന്നവരുടെ ലോകം! കൂടെ നടക്കുന്നവര്‍ തന്നെ ചെന്നായ്ക്കളാകുമ്പോള്‍ ആര്‍ക്ക് ആരെ എങ്ങനെ ഹൃദയപൂര്‍വ്വം വിശ്വസിക്കാനാകും? ആ മിന്നലുകള്‍ തിരിച്ചറിയാത്തിടത്തോളം കാലം നാം ഓരോരുത്തരും വഞ്ചനയുടെ പടുകുഴിയില്‍ വീണുകിടക്കേണ്ടി വരും. ഷൊര്‍ണൂരില്‍ സൌമ്യയെ മരണത്തിലേക്കു തള്ളിയിട്ടതു പോലെ ചിലരെ നാം മന:പ്പൂര്‍വ്വം തള്ളിയിടുകയും ചെയ്യും.അതിക്രൂരമായ അന്ത്യമാണ് ഷൊര്‍ണൂരില്‍ സൌമ്യക്കുണ്ടായത്. തള്ളിയിട്ട ശേഷം ട്രാക്കില്‍ തലയിടിച്ച് അയാള്‍ ആദ്യം പാതി ജീവന്‍ കവര്‍ന്നു, പിന്നെ മാനവും.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ഇവിടെ ക്ലിക്ക് ചെയ്യുക
സൌമ്യ ഒരു രക്തസാക്ഷിയാണ്. ആ പെണ്‍കുട്ടിയുടെ മാനവും ജീവനും ഒരു ഒറ്റക്കയ്യന്റെ കാമപരാക്രമങ്ങള്‍ക്കു വേണ്ടി ബലി നല്‍കപ്പെട്ടു. ഞെട്ടലോടെയാണ് മലയാളി ആ വാര്‍ത്ത കേട്ടത്. അതിലധികം രോഷമുണ്ടായത് കണ്ടിട്ടും കാണാത്ത പോലെ യാത്ര തുടര്‍ന്നവരോടാണ്്. പെങ്ങള്‍ മരിച്ചെന്നറിഞ്ഞ നിമിഷം ഇളയ കൂടപ്പിറപ്പിന്റെ ആത്മരോദനം കേട്ടു നിന്നവരുടെ നെഞ്ചു പറിച്ചു കളഞ്ഞു. 'എന്റെ പൊന്നേ, നീ പോയില്ലേ....എന്ന കരച്ചിലില്‍ കരളുടക്കി കുഴഞ്ഞുപോയവര്‍ ഏറെയാണ്. എന്തു തെറ്റു ചെയ്തു ആ അമ്മക്ക് ഈ വിധി വരാന്‍? അയല്‍വീടുകളില്‍ പാത്രം കഴുകിയും മുറ്റമടിച്ചും സമ്പാദിച്ച ഒറ്റരൂപാത്തുട്ടുകള്‍ എണ്ണിപ്പെറുക്കി നല്‍കിയാണ് ആ അമ്മ മകളെ പഠിപ്പിച്ചത്. ഒടുവില്‍ അമ്മയുടെ മേലുവേദനക്ക് മരുന്നു വാങ്ങാന്‍ തികയുന്നത്ര മാത്രം പണം സമ്പാദിച്ചു തുടങ്ങിയപ്പോഴേക്കും വിധി അവളെ ക്രൂരമായി കൊന്നു കളഞ്ഞു. അയാളെ കൊന്നുകളയണമെന്നാണ് കേട്ടവര്‍ കേട്ടവര്‍ പ്രതികരിച്ചത്. പക്ഷേ, നമ്മുടെ പ്രവൃത്തികളും ആ കൊലപാതകത്തിന് തുണയേകിയെന്ന വസ്തുതയില്‍ നിന്നും ആര്‍ക്കും കൈ കഴുകി മാറിനില്‍ക്കാനാകില്ല.
സൌമ്യ മാത്രമല്ല, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കണക്കനുസരിച്ച് 2000 മുതലുള്ള ഒമ്പത് വര്‍ഷങ്ങള്‍ക്കിടക്ക് രാജ്യമൊട്ടാകെ 289 പെണ്‍കുട്ടികള്‍ക്ക് അവരുടെ മാനം നഷ്ടപ്പെട്ടു. 2009, 2010 വര്‍ഷങ്ങളിലെ കണക്കുകള്‍ ആര്‍.പി.എഫ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്രക്കും സുരക്ഷിതമല്ലേ നമ്മുടെ ട്രെയിനുകള്‍? സുരക്ഷിതമല്ലാത്ത യാത്രാസാഹചര്യങ്ങളുണ്ടെന്ന വസ്തുത മാറ്റിവച്ചാലും സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ നമുക്ക് മനസില്ലാത്തതാണ് പ്രധാന പ്രശ്നം. ലേഡീസ് കംപാര്‍ട്മെന്റിലേ പെണ്ണുങ്ങള്‍ കയറാവൂ എന്നു പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാര്‍ മുതല്‍ എല്ലാവരും കുറ്റക്കാരാണ്. പെണ്ണുങ്ങള്‍ ജനറല്‍ കംപാര്‍ട്മെന്റില്‍ കയറി ശീലിക്കട്ടെ! അവളോട് മോശമായി പെരുമാറുന്നവരോട് ചുണയോടെ പ്രതികരിക്കട്ടെ! അതു കണ്ടു നില്‍ക്കുന്നവരില്‍ ചിലരെങ്കിലും അവളെ സഹായിക്കാനുണ്ടാകും. അല്ലാതെ അടങ്ങിയൊതുങ്ങി കരഞ്ഞുപിഴിഞ്ഞ് മൂലക്കിരിക്കാനല്ല നാം പറഞ്ഞുകൊടുക്കേണ്ടത്.
യാത്രക്കാരാ, നിങ്ങളുടെയൊപ്പം ജനറല്‍ കംപാര്‍ട്മെന്റില്‍ കയറുന്ന സ്ത്രീ യാത്രക്കാരികളോട് എന്തിനിവിടെ ഇരിക്കുന്നു, ലേഡീസില്‍ ചെന്നിരിക്കരുതോ എന്നു ചോദിക്കല്ലേ.. ഇന്ത്യന്‍ റെയില്‍വേയുടെ ദുഃശീലങ്ങള്‍ മാറ്റാന്‍ നമുക്ക് കഴിയാത്തിടത്തോളം കാലം അവള്‍ക്കിഷ്ടമുള്ളിടത്ത് ഇരിക്കാന്‍ അവളെ അനുവദിക്കുക. ലേഡീസ് കംപാര്‍ട്മെന്റിലെ അരക്ഷിതാവസ്ഥയിലേക്ക് പറഞ്ഞയച്ച് അവള്‍ക്കൊരു അപകടമുണ്ടാക്കല്ലേ! രാത്രികളില്‍ പുറത്തേക്കിറങ്ങിയാല്‍ പെണ്ണിനെ വെറുതെ വിടാത്തവരാണ് മലയാളി പകല്‍മാന്യന്‍മാര്‍! പ്ലാറ്റ്ഫോമില്ലാത്തയിടങ്ങളില്‍ ട്രാക്കിലേക്കിറങ്ങവേ വീണു പരിക്കേല്‍ക്കുന്ന പെണ്ണ് നമ്മുടെ അമ്മയോ പെങ്ങളോ ആണെങ്കില്‍ ആര്‍ക്കെങ്കിലും സഹിക്കുമോ? അവളുടെ ജീവനും മാനവും നഷ്ടപ്പെട്ടാല്‍ സൌമ്യയുടെ അമ്മയെപ്പോലെ നമുക്കും കരയേണ്ടിവരും. അത്തരം കരച്ചിലുകളൊഴിവാക്കാന്‍ എല്ലാവരും കൈകോര്‍ത്തു പിടിച്ച് അധികൃതരോട് സഹായം അഭ്യര്‍ത്ഥിക്കുക. അപേക്ഷ അവഗണിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുക.
പെണ്‍കുട്ടികളേ, കരയരുത്! ഒരു തുള്ളി കണ്ണീരു പോലും വെറുതെ കളയരുത്. പകരം കണ്ണീരുരുക്കി കാച്ചി പരത്തി പിച്ചാത്തിയുണ്ടാക്കുക. ഈ ഭൂമി സ്ത്രീകള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. അമ്മമാരെ, അനുവാദമില്ലാതെ മേലുതൊടുന്നവരെ ശരിപ്പെടുത്താന്‍ പെണ്‍മക്കള്‍ക്ക് മനക്കരുത്ത് പകരുക! നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് അവരുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശമെങ്കിലും നല്‍കുക. ആ ബോധ്യവും ആത്മാഭിമാനവും കൈമുതലാക്കാന്‍ സാഹചര്യമൊരുക്കുക. അല്ലെങ്കില്‍ അക്രമമുണ്ടാകുമ്പോള്‍ അലറിക്കരയാന്‍ മാത്രം പഠിച്ചു വച്ച പെണ്‍പാവക്കുട്ടികള്‍ സമൂഹത്തില്‍ പെരുകും. അങ്ങനെ വന്നാല്‍ പെണ്ണിന്റെ ഉടലിനു വേണ്ടി ഉഴറി നടക്കുന്നവര്‍ നമ്മുടെ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയാല്‍ അലറിക്കരയേണ്ടി വരുന്നത് നമുക്കാകുമെന്നോര്‍ക്കുന്നതു നന്ന്!



വൈകുന്നേരങ്ങളില്‍ വരാന്‍ സൌമ്യയില്ല;
ഏകാന്തതയോട് കൂട്ടുകൂടി അമ്മ ഇവിടെയുണ്ട്                                            


കൊച്ചി: ഈ വീട്ടില്‍ ഈ അമ്മ തനിച്ചാണ്. വൈകുന്നേരങ്ങളില്‍ വരാറുള്ള സൌമ്യ ഓര്‍മ മാത്രമായിട്ട് ഇന്നേക്ക് ഒരു മാസം. കുടുംബം പോറ്റാനുള്ള തത്രപ്പാടില്‍ ഷൊര്‍ണൂരിലും പരിസരത്തും കാര്‍ ഓടിക്കുന്ന  മകന്‍ സന്തോഷ് പാതിരാത്രിക്ക് കയറി വരുന്നതു വരെ സുമതിയെന്ന അമ്മക്ക് കൂട്ട് മകളുടെ ഓര്‍മകള്‍ മാത്രം.
വീണ്ടുമൊരു വനിതാ ദിനം കടന്നുപോകുന്നു. ഷൊര്‍ണൂരില്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ സൌമ്യയെയും ഓര്‍ക്കാന്‍ ഈ വനിതാ ദിനം. ഒരു മാസം പിന്നിടുമ്പോഴും മഞ്ഞക്കാട്ടുള്ള വാടകവീട്ടില്‍ സങ്കടം  പങ്കുവെക്കാന്‍ ആളുകളെത്തുന്നുണ്ട്. അവര്‍ക്കൊപ്പവും ഏകാന്തതയിലും കരഞ്ഞുകരഞ്ഞ് ഈ അമ്മക്കിപ്പോള്‍ കണ്ണുനീര് വറ്റിപ്പോയിരിക്കുന്നു. മരണത്തിന്റെ റെയില്‍വേ പാളത്തിലേക്ക് വീഴുന്നതു വരെ വാതോരാതെ സംസാരിച്ച സൌമ്യയെക്കുറിച്ച് പറയുമ്പോള്‍  സുമതി തളര്‍ന്നുപോകുന്നു. ഇവരിപ്പോള്‍ പുറത്തിറങ്ങാറില്ല. മകളുടെ ദാരുണ അന്ത്യത്തെക്കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് കരളു പിടയുന്നു. 30 ദിവസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ്  പുറത്തേക്കൊന്നിറങ്ങിയത്. അയല്‍വാസികളുടെയും നാട്ടുകാരുടെയും ദയനീയ നോട്ടങ്ങള്‍ സങ്കടം വര്‍ധിപ്പിക്കുന്നെന്ന് തോന്നിയപ്പോള്‍ ഉടന്‍ മടങ്ങി. ഈ മാസം 18 നാണ് സൌമ്യ മരിച്ചതിന്റെ 41 ാം  ദിനം. അന്നത്തെ ചടങ്ങുകള്‍ക്ക് ശേഷം കഴിയുമെങ്കില്‍ പഴയ വീട്ടുജോലിയിലേക്ക് മടങ്ങണമെന്നുണ്ട്. എന്നാല്‍, മനസ്സിനൊപ്പം തളര്‍ന്ന ശരീരം അനുവദിക്കുമെന്നുറപ്പില്ല.
സൌമ്യ മരിച്ചപ്പോള്‍ മാത്രം അടുത്തുണ്ടായിരുന്ന അച്ഛന്‍ ഈ അമ്മയെ വീണ്ടും തനിച്ചാക്കി മടങ്ങിപ്പോയി. കാണാന്‍ വരുന്നവര്‍ നല്‍കുന്ന ചെറിയ തുക മരുന്നിന് നീക്കി വെക്കും. റെയില്‍വേ തന്ന മൂന്നു ലക്ഷം കൈയിലുണ്ട്. അതുപയോഗിച്ച് ചെറിയൊരു സ്ഥലവും വീടും വാങ്ങണമെന്നുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം തികയില്ല. പ്രതിമാസം 2000 രൂപയാണ് ഇപ്പോഴുള്ള വീടിന്റെ വാടക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടിയാല്‍ ഈ കുടുംബം രക്ഷപ്പെടുമെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേയുടെ അനാസ്ഥക്കെതിരെയും നഷ്ടപരിഹാരം കൊടുക്കാന്‍ വൈകിയതിനെതിരെയും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആരെയും വിഷമിപ്പിച്ചുകൊണ്ടുള്ള പണം വേണ്ടെന്നാണ് സുമതിയുടെ നിലപാട്.സങ്കടം പറയാനും പങ്കുവെക്കാനും സഹായിക്കാനും ഏറെ പേര് കൂട്ടുവന്നു. അതിനാല്‍ ആരോടും ഒന്നും ചോദിക്കാനില്ലെന്നും ഈ അമ്മ പറയുന്നു. എങ്കിലും ഇവരെ സഹായിക്കാന്‍ ഈ വനിതാ ദിനത്തിലെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് സൌമ്യയുടെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷികള്‍.   ( published in Madhyamam on World Women's Day of  2011)




എന്നിട്ട് എന്തുണ്ടായി?  താഴെ വാര്‍ത്ത വായിക്കൂ...
തൃശൂര്‍ : ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് കൊല ചെയ്ത സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആശുപത്രി -ശവ സംസ്‌കാ...ര ചെലവുകള്‍ അമ്മ സുമതിയില്‍നിന്ന് ഈടാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷത്തിന്റെ നഷ്ടപരിഹാര തുകയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജ് ആശുപത്രി ശവ സംസ്‌കാര ചെലവുകളായി 30,000 രൂപ ഈടാക്കിയത്. പ്രഖ്യാപിച്ച മൂന്നു ലക്ഷം ദുരന്തം സംഭവിച്ച് ഒരു മാസം തികഞ്ഞിട്ടും നല്‍കിയില്ലെന്ന വാര്‍ത്ത വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നു ദിവസത്തിന് ശേഷം തുക കൈമാറിയത്.സൗമ്യ മരിച്ചെന്നു തെളിയിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിലപാട്. ഒടുവില്‍ കഴിഞ്ഞ 11 ന് തുക കൈമാറുമ്പോഴും ഏറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചു. പത്ത് വര്‍ഷത്തിലധികമായി കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്ന സൗമ്യയുടെ പിതാവ് എന്നു വന്ന് ആവശ്യപ്പെട്ടാലും തുകയില്‍നിന്ന് വിഹിതം നല്‍കണമെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയാലേ പണം കൈമാറൂ എന്നായിരുന്നു നിബന്ധന.മുദ്രപ്പത്രത്തിന്റെ150 രൂപയും സുമതിയില്‍ നിന്ന് ഈടാക്കി. പുറത്തു നിന്ന് ജാമ്യക്കാരെ കൊണ്ടുവന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിടണമെന്നും ഒറ്റപ്പാലം തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം വില്ലേജോഫിസര്‍ ആവശ്യപ്പെട്ടു. സുമതിയെയും സൗമ്യയുടെ അനുജന്‍ സന്തോഷിനെയും ഏറെ വലച്ചാണ് അധികൃതര്‍ പണം ചെക്കായി നല്‍കിയത്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം സ്വന്തമായി ഒരു ചെറു കൂരയിലേക്ക് താമസം മാറ്റാനുള്ള ശ്രമത്തിലാണ്.
റെയില്‍വേ നല്‍കിയ മൂന്നു ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൂട്ടിയാണ് വീടുപണി തുടങ്ങുന്നത്. അന്ന് സൗമ്യക്ക് നഷ്ടപരിഹാരത്തുക, സമയത്ത് നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാറും റെയില്‍വേയെ കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തൊട്ടടുത്ത ദിവസം തന്നെ പണം കൈമാറി. അനുജന്‍ സന്തോഷിന് റെയില്‍വേയില്‍ ജോലി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സൗമ്യയുടെ വിഷയത്തില്‍ പരസ്‌പരം ചളി വാരിയെറിഞ്ഞ സര്‍ക്കാറും ആഘോഷമാക്കിയ മാധ്യമങ്ങളും പിന്നീട് സുമതിയെ തിരിഞ്ഞു നോക്കിയതേ ഇല്ല. (വി. ആര്‍. രാജമോഹന്‍)



























ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...