2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

പ്ലാറ്റ് ഫോം തകരുന്ന ബസുകൾ


സംസ്ഥാനത്ത് ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് ബോഡി നിര്‍മിച്ചുകൊടുക്കുന്ന തൊഴില്‍ വര്‍ഗത്തെ വഴിയാധാരമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപണമുയരുന്നു.

 സംസ്ഥാനത്തെ 430 ബസ് ബോഡി യൂനിറ്റുകളിലെ 26,000 ത്തിലധികം തൊഴിലാളികള്‍ നിര്‍മിച്ചുകൊടുക്കുന്ന ബോഡി ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഈമാസം 30 ന് ശേഷം രജിസ്ട്രേഷന്‍ നല്‍കേണ്ടെന്ന നിലപാട് വന്‍ കുത്തകകളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. കൊല്ലപ്പണിക്കാരാണ് കൂടുതലും ഈ മേഖലയിലുള്ളത്. എ.ആര്‍.ഐ.എ എന്ന ഏജന്‍സിയില്‍ നിന്ന് ലൈസന്‍സ് എടുത്താലേ ബോഡി കെട്ടിയിറങ്ങുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

 എന്നാല്‍, ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ സാധാരണ തൊഴിലാളികള്‍ക്കും തൊഴില്‍ യൂനിറ്റുകള്‍ക്കും താങ്ങാനാകാത്തതാണ്. ലൈസന്‍സ് ഫീസായി രണ്ടുലക്ഷം രൂപയും പൂനെയില്‍ നിന്നുള്ള ഫൈ്ളറ്റ് ടിക്കറ്റും കുറഞ്ഞത് രണ്ടര ഏക്കര്‍ ഭൂമിയും വേണമെന്നാണ് മാനദണ്ഡം. ബോഡി പണിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കണം. പൈപ്പ് ബോഡി എന്ന രീതി മാത്രമെ അവലംബിക്കാവൂ എന്ന നിബന്ധനകളുമുണ്ട്.

കുത്തകകള്‍ക്ക് മാത്രം നടത്താന്‍ കഴിയുന്ന വിധമാണ് പുതിയ നിര്‍ദേശങ്ങള്‍. നാലുവര്‍ഷം മുമ്പാണ് വന്‍ കുത്തകകള്‍ കേരളവിപണി കീഴടക്കാന്‍ തുടങ്ങിയത്. എ.ആര്‍.ഐ.എ, സി.ഐ.ആര്‍.ടി, സി.ആര്‍.ഐ.ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‍െറ അനുവാദത്തോടെയാണ് സംസ്ഥാനത്ത് ഇത്തരം സ്വയം തൊഴില്‍ സംരംഭങ്ങളെ കൈവശപ്പെടുത്തുന്നത്. 10- 15 വര്‍ഷം ഈടുനില്‍ക്കുന്ന വെസ്റ്റേണ്‍ ഇന്ത്യ, വാട്ടര്‍മാന്‍ തുടങ്ങിയ കമ്പനികളുടെ പൈ്ളവുഡുകളാണ് തദ്ദേശീയ യൂനിറ്റുകള്‍ ഉപയോഗിക്കുന്നത്. ഇത് താരതമ്യേന സുരക്ഷിതവുമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ബസ് ബോഡി നിര്‍മാണ യൂനിറ്റുകളായ മാര്‍ക്കോപ്പോളോയും ടാറ്റയും ചേര്‍ന്ന് കര്‍ണാടകയിലെ ധാര്‍വാടില്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന പ്ളാറ്റ്ഫോം കേരളത്തില്‍ സ്കൂള്‍ ബസുകളിലടക്കം ഉപയോഗിക്കുന്നുണ്ട്. അത്തരം വാഹനങ്ങളിലെ പ്ളാറ്റ്ഫോം ദ്രവിച്ച് സ്കൂള്‍ കുട്ടികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിലത്ത് വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

തദ്ദേശീയ ബസ് ബോഡി യൂനിറ്റുകളില്‍ നിന്നും പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഇത്തരം സുരക്ഷാ പ്രശ്നങ്ങള്‍ പൊതുവെ കുറവാണ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ നയം കൂടുതല്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. 2007 ല്‍ ഈ നിര്‍ദേശം നടപ്പാക്കാന്‍ ശ്രമം നടന്നെങ്കിലും പ്രതിഷേധം മൂലം വിഫലമായി. വീണ്ടും നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറണമെന്ന് തൊഴിലാളികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും സാവകാശം നല്‍കണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്ന സൊസൈറ്റി രൂപവത്കരിച്ച് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നും ഓട്ടോ മൊബൈല്‍ ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

പെണ്ണെന്നാല്‍ മതകാര്യം


ഇത് മതത്തിനും പെണ്ണിന്റെ നന്മക്കും സമൂഹത്തിന്റെ നല്ല നടപ്പിനും വേണ്ടിയല്ല ! വോട്ട് മാത്രമാണ് ലക്‌ഷ്യം !  

നാട്ടുകാരെ കൊണ്ട് 'ഞങ്ങള്‍ ഇത്രക്കും ഇടുങ്ങിയ മനസ്ഥിതിയും സ്ത്രീ വിരുദ്ധരും ഏകപക്ഷീയ നിലപാടുകാരുമാണ് ' എന്ന് പറയിപ്പിക്കണോ

അകത്തുള്ളവര്‍ തന്നെ വിരല്‍ ചൂണ്ടി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. വായിക്കുക - ഫേസ് ബുക്കില്‍ വിരല്‍ ചൂണ്ടിയവരുടെ കമന്റുകള്‍ - ഓരോ പേരിലും ക്ലിക്കിയാല്‍ അവരുടെ സംവാദങ്ങള്‍ കാണാം
ഫേസ് ബുക്ക്‌ പോസ്റ്റിലേക്ക് ഉള്ള ലിങ്ക്

 K.a. Saifudeen's status.
കേരളത്തിലെ മുസ്ലിം മത സംഘടനകള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വിവാഹപ്രായം സംബന്ധിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തട്ടെ...നിങ്ങളീ 16, 18 എന്നൊക്കെ പറഞ്ഞ് അലമ്പുണ്ടാക്കുമ്പോള്‍ ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു....


കാരണം, അത്യാവശ്യം ഡിഗ്രിയൊക്കെ കഴിഞ്ഞിട്ടേ ഇവിടെ ഞങ്ങള്‍ പെണ്‍പിള്ളേരെ കെട്ടിച്ചുവിടാറുള്ളൂ...

ആണ്‍പിള്ളേര്‍ പഠിപ്പൊക്കെ കഴിഞ്ഞ് വല്ല പണിയും കിട്ടിയ ശേഷം കെട്ടിയാ മതി...
അല്ലാണ്ട് കെട്ട് തന്നെ ഒരു പണിയാക്കേണ്ട...

അതുകൊണ്ട് 16 വയസ്സുള്ള പെണ്‍പിള്ളേരെ കാണുമ്പോഴേ സ്ഖലിക്കുന്നവര്‍ 
കേരളത്തിലെ മൊത്തം മുസ്ലിം സമുദായത്തിന്‍െറയും കുത്തകപ്പാട്ടമെടുത്ത് തുള്ളേണ്ട...
Sharafudheen V Hyder's status.

അമ്പലത്തെക്കാൾ വലിയ പ്രതിഷ്ഠ എന്നൊരു ചൊല്ലുണ്ട്.. ഇപ്പൊ പ്രവാചകനെക്കാൾ വലിയ മായിൻ ഹാജി അല്ലെങ്കിൽ മോയ്ലിയാർ എന്നൊക്കെ പറയേണ്ടി വരും.
സമുദായത്തിന്റെ അപോസ്തലന്മാർ !

തന്നെ തന്നെ ..............പതിനാറിന്റെ കളികൾ .
 Ismayil T Tharol's status.
ആണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഇവിടെ ആരുമില്ളേ? — feeling bad.

Susmesh Chandroth

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കിയതിനെതിരെ കേരളത്തിലെ മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്.പത്തിലധികം മുസ്ലീം സംഘടനകള്‍ ഇതിനായി ഒത്തുചേര്‍ന്നിട്ടുണ്ട്.
പാവപ്പെട്ടവരും ദരിദ്രരും ചോദിക്കാനും പറയാനും ആരുമില്ലാത്തവരുമായ മുസ്ലീം സഹോദരിമാരാണ് ഇതിന്‍റെ കെടുതി അനുഭവിക്കാന്‍ പോകുന്നത്.വിവാഹപ്രായം പതിനാറാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിനുശേഷമുള്ള ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകാമെന്ന് അന്വേഷിക്കേണ്ടതാണ്.വ്യാപകമായ എതിര്‍പ്പുവന്നതിനെത്തുടര്‍ന്നാണ് ആ തിരുമാനം മാറ്റിയത്.ഇത് കേരളമാണ്.ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുടെ ശോചനീയാവസ്ഥ പലകാര്യങ്ങളിലും കേരളത്തിലില്ല.അത് നാം അഭിമാനത്തോടെ ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒന്നടങ്കം ഈ നീക്കത്തെ തടയണം.
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒന്നടങ്കം ഈ നീക്കത്തെ തടയണം.
Kabeer Wayanad
posted toനേര്‍രേഖ

മുസ്ലിം പെണ്‌കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു ആക്കിയ നിയമം എടുത്തു കളയണം എന്ന് ആവശ്യപ്പെട്ടു മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക് ........
ലീഗ് നേതാവ് മായിന്‍ ഹാജിയും സലാമും ഇതില്‍ പെടുന്നു .....
നിങ്ങളോട് ഒന്ന് രണ്ടു ചോദ്യങ്ങള്‍ ....
1)അല്ലാ മത നേതാക്കളെ സംഘടനകളെ മുസ്ലിം പെണ്‍കുട്ടികള്‍ മനുഷ്യ കുഞ്ഞുങ്ങള്‍ അല്ലെ ?
2) പത്ത് വയസ്സിനെ മുസ്ലിം പെണ്‍കുട്ടികളെ പിടിച്ചു കേട്ടിക്കണം എന്ന് എന്താ ഇത്ര നിര്‍ബന്ധം നിങ്ങള്ക്ക് ??
3)ലോകത്ത് മുസ്ലിം പെണ്‍കുട്ടികള്‍ മാത്രം പതിനാറും പതിനാലും വയസ്സ് കഴിഞ്ഞാല്‍ വഴിതെറ്റാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സാധാരണ മറ്റു മതങ്ങളില്‍ ഉള്ള കുട്ടികള്‍ക്ക് ഇല്ലാത്ത വല്ല എക്സ്ട്രാ ഫിറ്റിങ്ങ്സും ഉണ്ടോ ??
4)മുസ്ലിം സമുതയത്തിലെ പെണ്കുഞ്ഞുങ്ങള്‍ പഠിച്ചു വിദ്യ നേടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കാടത്തം അവരുടെ നേര്‍ക്ക്‌ നടക്കില്ല എന്ന ചിന്തയില്‍ നിന്നല്ലേ ഈ അടിച്ചമര്‍ത്തല്‍ ??
5)പതിനാലും പതിനാറും വയസ്സില്‍ കല്യാണം കഴിപ്പിച്ചു വിടുന്ന പിഞ്ചു കുട്ടികളെ കല്യാണം കഴിക്കാന്‍ വരുന്ന മതനേതാക്കളെയും മായിന്‍ ഹാജിയെ പോലുള്ള മുസ്ലിം തീവ്രവാതരാഷ്ട്രീയനേതാക്കളെ പോലുള്ള പുരുഷന്മാര്‍ക്കും പ്രായത്തിനു വല്ല അതിര്‍ രേഖയും ഉണ്ടോ ആവോ ??


പതിനെട്ടു വയസ്സുതികയാൻ ഏതാനും ദിവസങ്ങൾ ബാക്കിയിരിക്കേ തന്റെ മകളെ വിവാഹം കഴിപ്പിച്ചത് വലിയ പുക്കാറായതിനെത്തുടർന്ന് കൊൺഗ്രസ് നേതാവ് എം പി ഗംഗാധരൻ മന്ത്രിപദവി രാജിവെയ്കുകയുണ്ടായി... അതെക്കുറിച്ച് എം പി നാരായണപ്പിള്ള കലാ കൗമുദിയിലാഅണെന്ന് തോന്നുന്നു ഒരു കോള മെഴുതിയതിൽ നിന്നും ചിലതോർമ്മവരുന്നു.. " അദ്ദേഹം രാജി വെയ്കേണ്ടിയിരുന്നത് പ്രായപൂർത്തിയായ മകളെക്കെട്ടിച്ചതിന്റെ പേരിലല്ല. ആവശ്യത്തിൽ കൂടുതൽ പൈപ് വാങ്ങി കേരളം മുഴുവൻ നിരത്തി കമ്മീഷനടിച്ചതിന്റെ പേരിലായിരുന്നു. പതിനെട്ടാകാതെ സ്ത്രീകൾക്ക് പ്രസവിക്കാനുള്ള ആരോഗ്യമുണ്ടാകില്ല എന്ന വാദക്കാർ അവരുടെയൊക്കെ മുത്തശ്ശിമാർ അവരുടേ തന്തമാരെ പ്രസവിച്ചതെത്രാമത്തെ വയസ്സിലാണെന്ന് മനസ്സിലാക്കട്ടെ" എന്ന് ( ഓർമ്മയിൽ നിന്ന്‌‌) അന്ന് ഞാൻ ത്ഭുതത്തോടെ ഓർത്തു നാണപ്പൻ സാറിന്റെ സ്ഥാനത്ത് ഒരു മുസ്ലിമെങ്ങാനുമാണ്‌ഇതെഴുതിയിരുന്നെങ്കിൽ എന്താകു മായിരുന്നു സ്ഥിത് എന്ന്....തിരിഞ്ഞെ നടക്കു....
" അസ്സ്വബ് റു നിസ്ഫുല്‍ ഈമാന്‍ "
" ഇന്നള്ളാഹ മ അ സ്സ്വാബിരീന്‍ "

ഒരു പതിനെട്ട് വരെ ഒന്ന് കാത്തൂടെ ചെങ്ങായിമാരെ


പെണ്ണിറച്ചി വിൽപനക്കു വെക്കുന്നതിനു എന്തൊരു യൊജിപ്പു.. ഇവനെയൊക്കെയാര ഇസ്ലമിന്റെ കാര്യങ്ങൽ ചെയ്യാൻ ചുമതലപ്പെടുതിയതു..ഈ പര നാറികലെ ചമ്മട്ടി കൊണ്ടു അടിക്കുന്ന കാലം വിദൂരമല്ല. .മായീനായാലും മമ്മദായാലും സുഖക്കേട്‌ വെറയാ..

Beena Faizal ഒരു പുരുഷാധിപത്യരീതിയിൽ സ്ത്രീകളുടെ അഭിപ്രായത്തിനോ സമ്മതത്തിനോ വലിയ വിലയില്ലല്ലോ. സമ്മതിപ്പിക്കാൻ കരുത്ത് തങ്ങൾക്കുണ്ടെന്ന് സമുദായ നേതൃത്വം തന്നെ തീരുമാനിച്ചാൽ മതിയല്ലോ. ഭരണഘടന തന്നെ ചില പഴുതുകൾ നൽകിയത് സ്ത്രീകൽക്ക് കുടുംബത്തിനകത്തും പുറത്തും സമത്വവും സ്വാതന്ത്ര്യവും ഇല്ലാതാവുന്നതിനു ഹേതുവായി.

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസ്സായി നിജപ്പെടുത്തുന്ന നിയമത്തിനെതിരെ മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.!

സമുദായത്തിന്‍റെ "ഉദ്ധാരണത്തിന്" വേണ്ടി സാമുദായിക സംഘടനകള്‍ ഒന്നും ചെയ്യുന്നില്ല എന്ന പരാതി ഇതോടെ തീര്‍ന്നു കിട്ടും!
Anees AK ഇവര്ക്ക് ചെറിയ കുട്ടികളെ പിടിച്ചു കല്യാണം കഴിപ്പിക്കാൻ ആണു ഉത്സാഹം കൂടുതൽ കഷ്ട്ടം ...
ജിഹാദ് അൽ നിക്കാഹ് 


Yoonus Valappil മായിന്‍ ഹാജിയുടെയും കൂട്ടരുടെയും പടപുറപ്പാട് കണ്ടാല്‍ , പ്രായം പതിനെട്ടു തികയുന്നതിനു മുമ്പ് തന്നെ തങ്ങള്‍ക്ക് വിവാഹം കഴിക്കണമെന്ന് ഈ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ നിലവിളിച്ചു കൊണ്ടിരിക്കുകയാണ് എന്ന് തോന്നും!Nasar Mohamed മുസ്ലിം പെണ്‍കുട്ടികൾ മറ്റു പെണ്‍കുട്ടികളെ അപേക്ഷിച്ചു കെട്ടിച്ചയക്കാൻ മതമിളകി നടക്കുകയാണെന്ന് ഐസ് ക്രീം കമ്പനികൾ കരുതുന്നുണ്ടാകാം .. ഇസ്ലാമിൽ സ്ത്രീധനം എന്ന ഏർപാട് ഇല്ല ..മഹർ കൊടുത്ത് വിവാഹം കഴിക്കണം എന്നാണ് ..(മഹർ =സ്ത്രീയിൽ നിന്നും ധനം വാങ്ങുക അല്ല സ്ത്രീക്ക് ധനം നല്കി വിവാഹം ചെയ്യണം ) എന്നും .കൂടാതെ സ്ത്രീയുടെ ഒട്ടനവധി അവകാശങ്ങൾ മൂടി വെക്കുകയും ഉടമയായി വിലസുകയും ചെയ്യൽ അല്ലാതെ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് സംരക്ഷണം പുരുഷന്മാർ നൽകാത്തതിൽ ആർക്കും കേസുകൾ ഇല്ല ..അപ്പീലും സുപ്രീം കോടതിയും വേണ്ട ... വിവാഹ പ്രായം മാത്രം ...Kabeer Wayanad സമുതായ നേതാക്കളെ മുസ്ലിം പെണ്‍കുട്ടികള്‍ എല്ലാം ചേര്‍ന്ന് പഞ്ഞിക്കിടുന്ന കാലം വിദൂരമല്ല !
പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു വയസെന്ന പ്രായപരിധി നീക്കം ചെയ്യാൻ മുസ്ലീം സംഘടനകൾ ശ്രമിക്കുന്നത് തെറ്റ്. അവർ സുപ്രീം കോടതിയെ സമീപിക്കുന്നതിലൂടെ മുസ്ലീം സമുദായത്തെ ഒന്നുകൂടി ചെളിവാരിയെറിയാനേ ഉപകരിക്കൂ.

മുമ്പ് മുസ്ലീം വോട്ട് ബാങ്ക് നിലനിർത്താൻ ഷബാനു കേസിൽ സുപ്രീം കോടതിവിധി മറികടക്കാൻ പാർലമെന്റിൽ ബിൽ കൊണ്ടുവന്നതും മറുവശത്ത് ഹൈന്ദവ വോട്ട് ചിതറിപോകാതിരിക്കാൻ ബാബറി പള്ളി തുറന്നുകൊടുത്തതും മറക്കാതിരിക്കുക. അധികാര വർഗത്തിനു ജനതയുടെ കാര്യത്തിലല്ല, അധികാരം നിലനിർത്തുകയോ അധികാരം പിടിച്ചെടുക്കുകയോ ചെയ്യുന്നതിലാണ് താല്പര്യം. അതുകൊണ്ട് മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം പത്തുവയസ്സ് ആക്കാൻ പോലും അവർ തയ്യാറാവും.

ഒരു മുസൽമാൻ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥമാണെന്ന് ഇസ്ലാമിക കാഴ്ച്ചപ്പാട്. അപ്പോൾ ഇന്ത്യൻ നിയമം പതിനെട്ടെന്നത് അട്ടിമറിക്കാൻ ശ്രമിക്കുകയല്ല വേണ്ടത് ആ നിയമം അങ്ങ് അനുസരിക്കുക.. ആ നിയമം അനുസരിച്ചതുകൊണ്ട് അല്ലാഹു ആരേയും പിടിച്ച് നരകത്തിൽ ഇടില്ലെന്നോർക്കുക... പെൺകുട്ടികളെ വിദ്യാസമ്പന്നരാക്കൂ. അവർ ഉയർന്നുവരട്ടെ.. അതല്ലാതെ അവരെ അടുക്കളയിലും പേറ്റുമുറിയിലും ചെറുപ്പത്തിലേ തളച്ചിടാൻ ശ്രമിക്കരുത്...

ഇസ്ലാമിന്റെ ഒന്നാമത്തെ ശത്രു മുസ്ലീം നാമധാരികളെന്ന പ്രവാചക വചനം ഓർത്തുപോകുന്നു..


Muneer Puthenchira പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വിദ്യാസമ്പന്നരാക്കുക......,
മാനുഷിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുക...വാക്കിലൂടെയും പ്രവൃത്തിയിലൂടെയും...

Subair Thaqdees ഇവിടെ പ്രശനം ഇസ്ലാമിന്റെതല്ല ..ഇസ്ലാം എന്നാ യാഹ്ടാര്‍ത്ത ജീവിത വ്യവസ്ഥയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തു എന്ന് ജനാതിപതി ഭരണ വ്യവസ്ഥയെ ബോധിപ്പിച്ചിരിക്കുന്ന ഒരു വിഭാഗം നേതാകന്മാര്‍ ..അവരുടെ വ്യാവസായിക നിലനില്‍പ്പിനു ..മത ത്തെ ഉപയോഗിക്കുന്നു എന്നെ ഉള്ളൂ ..കരീം ജി പറഞ്ഞപോലെ പേര് കൊണ്ട് ആരും മുസ്ലിം ആകുന്നില്ല ...മാതാവിനെ അനുസരിക്കാത്ത ,ബഹുമാനിക്കാത്ത ,മദ്യപിക്കുന്ന,വ്യഭിചരിക്കുന്ന,കളവു പറയുന്ന , നമസ്കരിക്കാത്ത ..മുഹമ്മദും ,സുലൈമാനും,ഇഖ്‌ബാലും എങ്ങിനെ മുസ്ലിം ആകും ...അത് കൊണ്ട് തന്നെ മുസ്ലിം മതത്തെ പറ്റി അഭിപ്രായം പറയ?ണോ കോടതിയെ സമീപിക്കണോ അവര്കെന്തധികാരം ? കര്‍മ പരമായി ഇസ്ലാം മത വിശ്വാസികളായ മുസ്ലിങ്ങളുണ്ട് തിരഞ്ഞു നോകണം യഥാര്‍ത്ഥ മുസ്ലിംകള്‍ അവര്‍ തുലോം കുറവായതിനാല്‍ വോട്ടു ബാങ്ക് ഇല്ലാത്തതിനാല്‍ ആര്‍ക്കും വേണ്ട ..നല്ല പോസ്റ്റ്‌ ചര്‍ച്ച ആവശ്യമായ വിഷയം ,,


Junaid Mohd നബി(സ) പറയുകയുണ്ടായി: എന്റെ സമുദായത്തെ പറ്റി ഭയപ്പെടേണ്ടതില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ജനങ്ങളെ വഴി തെറ്റിക്കുന്ന ഇമാമുമാരാണ ( Tirmidhi )
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസ്സായി നിജപ്പെടുത്തുന്ന നിയമത്തിനെതിരെ മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.!
ഈ നിയമം എതിര്‍ക്കുന്നവര്‍ നരാധമാന്മാരും തെരുവ് വേ........ തെരുവ് പ...ക്കു ഉണ്ടായവരും ആണെന്നാണ്‌ എന്റെ അഭിപ്രായം ...


Haitham Hussain പെണ്ണിന്റെ കെട്ടുപ്രായം 16ൽ ഒതുക്കാൻ ഒച്ചയെടുക്കുന്ന പൗരോഹിത്യമേ...
അവരെ കെട്ടുന്ന ആണുങ്ങളുടെ പ്രായം 25ൽ എങ്കിലും ഒതുക്കാൻ ആവശ്യപ്പെടുമോ? 
അതെങ്ങനെയാ..
അറബിപ്പുയ്യാപ്ലമാർക്കും മലയാളി നാലാംകെട്ടുകാർക്കും കടിച്ചുവലിക്കാൻ മൂപ്പില്ലാത്ത ഇറച്ചി കൊടുക്കണമെന്നല്ലാതെ അതു കടിച്ചു വലിക്കാനുള്ള പല്ലുകൾ ആടിയതാണോ വെപ്പുപല്ലാണോ എന്നൊന്നും നോക്കാനുള്ള ബാദ്ധ്യത ഹോട്ടലിലെ സപ്ലയർമ്മാർക്കില്ലല്ലോ.സോളിഡാരിറ്റി
മുസ്‍ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം വര്‍ദ്ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള കേരളത്തിലെ മുസ്ലിം സംഘടനാ നേതാക്കളുടെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഇതിനോട് യോജിക്കാനാവില്ലെന്ന് സോളിഡാരിറ്റി. പ്രസ്താവനയിലൂടെയാണ്​ സോളിഡാരിറ്റി തീരുമാനത്തിനോടുള്ള വിയോജിപ്പ് അറിയിച്ചത്​. മുസ്​ലിം സംഘടനകളുടെ യോഗത്തില്‍ അത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ശരിയല്ല. രാജ്യത്തെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി മുഹമ്മദ്​ പ്രസ്താനവയില്‍ പറഞ്ഞു
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം വര്‍ദ്ധപ്പിച്ചതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനുള്ള കേരളത്തിലെ മുസ്ലിം സംഘടനാ നേതാക്കളുടെ തീരുമാനം നിരാശാജനകമാണെന്ന് എം എസ്​ എഫ്​ സംസ്ഥാന പ്രസിഡണ്ട് പി എം അഷ്​റഫലി അഭിപ്രായപ്പെട്ടു. തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും മുസ്ലിം ലീഗ്​ ഇതിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
.മുസ്​ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട മതസംഘടനകളുടെ തീരുമാനം മതപരമാണെന്ന് ഇടി മുഹമ്മദ്​ ബഷീര്‍ കോ‍ഴിക്കോട്​ പറഞ്ഞു. സാമുദായിക സംഘടനകളുടെ തീരുമാനത്തെക്കുറിച്ച് മുസ്​ലിം ലീഗിന്​ ഇപ്പോ‍ഴൊന്നും പറയാനില്ലെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.'
മുസ്‍ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിഷയത്തില്‍ സാമൂഹ്യനീതി വകുപ്പ്​ ഇടപ്പെടേണ്ടതില്ലെന്ന്​ മന്ത്രി എം കെ മുനീര്‍ പറഞ്ഞു. വിവാഹപ്രായം സംബന്ധിച്ച്​ നിയമമുള്ളതിനാല്‍ അത്​ മാറ്റേണ്ട കാര്യമില്ല. സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്​ പറയേണ്ടത്​ മുഖ്യമന്ത്രിയാണെന്നും മുനീര്‍ കോ‍ഴിക്കോട്​ പറഞ്ഞു.

Hikmath Thottungal Valappu added a photo from 21 September 2013 to his timeline.
നബിയുടെ ആദ്യ വിവാഹം തന്നെക്കാള്‍ വളരെ പ്രായം ചെന്ന സ്ത്രീയുമായിട്ടായിരുന്നു.
അത് മാതൃക ആക്കാന്‍ ആര്‍ക്കും പറ്റൂല..
അമ്പതു കഴിഞ്ഞപ്പോള്‍ ഒന്‍പതു കാരിയെ കെട്ടിയത് മാതൃകയാക്കാന്‍ ആയിരങ്ങള്‍.
അവര്‍ക്ക് കുട പിടിക്കാന്‍ വേറെ കുറെ പതിനായിരങ്ങള്‍..
ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചാല്‍ മ്മക്ക് അഭിപ്രായമില്ല എന്ന് മറ്റ് ചിലര്‍...
Shoukath Kadangode via Ras Rasപെണ്‍കുട്ടികളുടെ വിവാഹപ്രായം: മുസ്ലീം സംഘടനകള്‍
കോടതിയിലേയ്ക്ക്‌
(കുറ്റവാളിയായി ആരും ജനിക്കുനില്ല ,സഹാജര്യം ചിലരെ കുറ്റവാളിയാക്കാം )
Syp Salimഅന്യ മതസ്ഥന്റെ പെൺക്കുട്ടീകളെ ഓർത്തു മുതലക്കണ്ണീർ ഉതീർക്കുന്ന... മത വർഗ്ഗിയത നിറഞ്ഞ പെൺ ഹൃദയങ്ങളോട് ഓർക്കുക വല്ലപ്പൊഴും ഈ കുഞ്ഞുങ്ങളെയും

.
Habeeb Rahman തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആവശ്യമുള്ളവരെന്നു തോന്നുന്നവരെ ഒരിടത്തേക്ക് വിളിച്ചു വരുത്തി "ഐക്യത്തിന്റെ" യും "നിര്‍ണായക വോട്ടിന്റെ" യും പ്രാധാന്യം ഓതിക്കൊടുക്കാന്‍ അവസരം! അതാണ്‌ വയസ്സ് ഇഷ്യൂ പൊക്കുന്നതിലൂടെ ലീഗ് ലക്ഷ്യമിടുന്നത്. ലീഗ് നേതാക്കളുടെ മക്കളാരും ഇപ്പോള്‍ ഡിഗ്രീ പൂര്‍ത്തിയാകാതെ വിവാഹിതരാകാറില്ല എന്നതാണ് വാസ്തവം. അനുയായികളില്‍ ഭൂരിപക്ഷം വരുന്ന യാഥാസ്ഥിതികരെ സുഖിപ്പിക്കാന്‍ മാത്രമാണീ അഭ്യാസം.
Shafi Chaliyam സ്ത്രീ പുരുഷ സമത്വം ആവശ്യപ്പെടുന്നവർക്ക് നാട് ഭരിക്കാനോ ഭരിക്കുന്നവരെ നിയന്ത്രിക്കാനോ സ്വാധീനിക്കാനൊ രാജ്യത്ത് നിരവധി അവസരങ്ങൾ ഉണ്ടായിട്ടും അവരാരും അതിന് വേണ്ടി ആത്മാർത്ഥമായി ഒന്നും ചെയ്തില്ലെന്നതാണ് ഗതകാല ചരിത്രം. വിവാഹപ്രായം തന്നെ എടുത്ത് പരിശോധിച്ച്നോക്കൂ ...പുരുഷന് 21 ഉം സ്ത്രീക്ക് 18 ഉം. ഇതെങ്ങിനെ സ്ത്രീ പുരുഷ സമത്വമാവും? ഇവിടെ സ്ത്രീക്ക് 3 വയസ്സിന്റെ ഇളവ് അനുവദിച്ചത് പരിശുദ്ധ ഖുർആനോ ഇസ്ലാമിക തത്ത്വസംഹിതയോ അല്ല. ഭാരതത്തിലെ അനിഷേധ്യ നിയമ വ്യവസ്ഥയാണ്. വിവാഹപ്രായം രണ്ട് വർഗ്ഗത്തിനും ഒരു പോലെയാക്കണമെന്ന് ഒരു പോളിറ്റ് ബ്യുറോയും ഇക്കലമത്രയായിട്ടും ആവശ്യപ്പെട്ടതായി എന്റെ അറിവിലില്ല. സ്ത്രീയും പുരുഷനും ദൈവത്തിന്റെ വ്യത്യസ്ഥ സൃഷ്ടികൾ തന്നെയാണ് എന്ന പ്രപഞ്ച യാഥാർത്ഥ്യം ആർക്കും നിഷേധിക്കാനാവില്ല. പുരുഷനെക്കൊണ്ട് പ്രസവിപ്പിക്കാനോ സ്ത്രീയെ മത്സ്യബന്ധനത്തിനായി സമുദ്രത്തിലേക്ക് പറഞ്ഞ് വിടാനുമൊക്കില്ല. ജീവശാസ്ത്രപരമായ പ്രകട വ്യത്യാസം നിലനിൽക്കുന്ന വർഗ്ഗങ്ങളെ സമത്വവൽക്കരിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ പ്രകൃതി വിരുദ്ധവും നിലനിൽക്കുന്ന പ്രാപഞ്ചിക യാഥാർത്യങ്ങളോട് മല്ലടിക്കലുമാണ്
.

Safiya Muhammed ഒരു മുസൽമാൻ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥമാണെന്ന് ഇസ്ലാമിക കാഴ്ച്ചപ്പാട്... എന്തോന്ന് കഴ്ച്ചപ്പാടിക്കാ . ഞമ്മക് അഞ്ചും പത്തും കെട്ടണം ... അത് കി ളിന്നു ആകുന്നതാ സൌകര്യം ......... 
 കഷ്ടം......... ന്യായീകരിക്കാന്‍ പെടുന്ന അത്രയും പാടുണ്ടോ ..... ഒരു സാമൂഹ്യ തിന്മ യ്ക്ക് എതിരെ ശബ്ദമുയര്‍ത്തി ...... അതില്ലാതാക്കാന്‍ ശ്രമിക്കാന്‍ ......


Ajeesh Assi തിനാറില്‍ മൂക്കാത്തത് പതിനെട്ടില്‍ മൂക്കുമോ ..
ഇന്ന് ഫേസ്‌ബുക്ക്‌ മുഴുവന്‍ .നമ്മുടെ സഹോദരിമാരെ രക്ഷിക്കാന്‍ ഉള്ള നമ്മുടെഇതര സഹോദരന്മാരുടെ .കഷ്ടപ്പാട് എത്ര ഉണ്ടെന്നു വിളിച്ചു പറയുന്ന പോസ്റ്റുകള്‍ മാത്രം ............!
ഈ വിഷയത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം എന്റെ അഭിപ്രായം ഇവടെ പറയുന്നു ..........!
ഇസ്ലാമിക നിയമ പ്രകാരം ഒരു പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയായാല്‍ .അനുയോജ്യനായ ഒരു വരനെ കണ്ടു വിവാഹം കഴിച്ചു കൊടുക്കണം എന്നാണു ..ഇതിന്‍ എറ്റവും ആദ്യം വേണ്ടത് ആ പെണ്‍കുട്ടിയുടെ സമ്മതം കിട്ടണം .അല്ലെങ്കില്‍ ആ വിവാഹം തന്നെ സാധുവാകില്ല ..പെണ്‍കുട്ടിക്ക് സമ്മതം ആണെങ്കില്‍ ഇവടെ ആര്‍ക്കാണ് കുഴപ്പം .........
ഇവടെ എല്ലാവരുടെയും വിവാഹം പതിനാറില്‍ കഴിച്ചു വിടണം എന്നല്ല ..പറയുന്നത് .ചിലര്‍ അങ്ങനെ നടത്തേണ്ടി വരുന്നു അങ്ങനെ വരുമ്പോള്‍ അതിനു നിയമ പരിരക്ഷ കിട്ടണം അതാണ്‌ വേണ്ടത് ..അല്ലാതെ പതിനാറു വയസ്സില്‍ പടുത്തം നിര്‍ത്തി കെട്ടിച്ചു വിടാന്‍ അല്ല പറയുന്നത് ..ഇനി ഇത് നിങ്ങള്ക്ക് എങ്ങനെ വേണം എങ്കിലും വ്യാക്യാനിക്കാം ....
എന്റെ മകളെ എന്തായാലും ഈ പ്രായത്തില്‍ കെട്ടിക്കാനുള്ള തീരുമാനവും ഇല്ല .പടിക്കുന്നത്രെയും പഠിക്കട്ടെ .............!

ഇസ്ലാമില്‍ എവിടെയും പറയുന്നില്ല അവളുടെ പടുത്തം നിര്‍ത്തി അവളുടെ അനുവാദം ഇല്ലാതെ അവളെ കെട്ടിച്ചു വിടാന്‍ ....!


Artist Ameer മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിവാഹം തടസ്സമായിത്തീരുന്ന വിധം തെറ്റായ സമീപനരീതികള്‍ സ്വീകരിക്കുന്നു ചിലര്‍. ഇളം പ്രായത്തിന് വിവാഹ മാര്‍ക്കറ്റിലുള്ള ഡിമാന്റും, വിദ്യാഭ്യാസ വളര്‍ച്ച വിവാഹത്തിന് തടസ്സമാണെന്ന മനോഭാവവും, ആണ്‍കുട്ടികളുടെ വിദ്യാഭ്യാസക്കുറവുമാണ് ഇതിന്റെ കാരണം. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ സംബന്ധിച്ച് തെറ്റായ കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുകയും അത് പലപ്പോഴും വിവാദമായിത്തീരുകയും ചെയ്യുന്നു. ഇളം പ്രായത്തില്‍ പെണ്‍മക്കളെ കെട്ടിച്ചുവിടാന്‍ രക്ഷിതാക്കളില്‍ പലരും ധൃതി കാണിക്കുന്നതിന്റെ മനഃശാസ്ത്രം 'ബാധ്യത തീര്‍ക്കുക, ഭാരം ഒഴിവാക്കുക' എന്നതു കൂടിയാണ്. ഒരുപ്രായം കഴിഞ്ഞാല്‍ പിന്നെ കല്യാണങ്ങള്‍ നടക്കാന്‍ വലിയ പ്രയാസമാണെന്നാണ് പലരും പറയുന്നത്. ഡിഗ്രിക്കും അതിനപ്പുറത്തേക്കും പഠനം നീണ്ടാല്‍ പിന്നെ വിവാഹ മാര്‍ക്കറ്റില്‍ വിലയിടിയും എന്നതാണ് രക്ഷിതാക്കളുടെ ആധി. അതില്‍ ശരിയില്ലെന്ന് പറയാനോ ഏകപക്ഷീയമായി രക്ഷിതാക്കളെ കുറ്റപ്പെടുത്താനോ ആകില്ല. കാരണം, സാമൂഹിക സാഹചര്യങ്ങള്‍ അവരെ അത്തരമൊരു സമ്മര്‍ദത്തില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. ആ സമ്മര്‍ദത്തെ തത്ത്വ പ്രസംഗങ്ങള്‍ കൊണ്ട് മറികടക്കാനാകില്ല. മറിച്ച് അത്തരമൊരു സാമൂഹിക സാഹചര്യത്തെ കൃത്യമായി അഭിമുഖീകരിക്കാനും വിവാഹപ്രായം സംബന്ധിച്ച് യുവാക്കളുടെ സങ്കല്‍പങ്ങളില്‍ ആരോഗ്യകരമായ മാറ്റം വരുത്താനും പരിശ്രമിക്കുകയാണ് വേണ്ടത്. ഇളം പ്രായത്തില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ പൊതുവെ ശാരീരിക സൗന്ദര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. ബിരുദ-ബിരുദാനന്തര പഠനത്തോടെ 20-22 വയസ്സായാലും അവരുടെ വിവാഹം പ്രയാസമില്ലാതെ നടക്കും. എന്നാല്‍, പ്രായം കൂടിയാല്‍ വിവാഹം നടക്കാന്‍ പ്രയാസമുള്ള പെണ്‍കുട്ടികളുടെ കല്യാണം നേരത്തെ നടക്കുന്നില്ല. അവര്‍ പിന്നെയും കാത്തുകിടക്കുക തന്നെയാണ്.
വിവാഹ പ്രായത്തില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനം അനുച്ചുതമാണ് . ഇപ്പോള്‍ ഇങനെ ഒരു സംഭവവുമായി സുപ്രീം കോടതിയെ സമീപ്പികാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനം അനവസരത്തില്‍ ഉള്ളതാണ് . എതിരാളികള്‍ ഒരു അവസരം വീണു കിട്ടാന്‍ കാതിരിക്കുബോള്‍ ആണ് പുതിയ വെളിപടുമായി മുസ്ലിം സംഘടനകള്‍ ചാടിപുരപെടുന്നത് . ഇത് ദൂര വ്യാപക പ്രത്യേഘതങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നാണ് . ഇന്ത്യയില്‍ മുസ്ലിംങള്‍ നേരിടുന്ന വലിയ പ്രശ്നം വിവാഹ പ്രായം പതിനാറു ആക്കുന്നത് അല്ല. ഇപ്പോള്‍ വളരെ നിസ്സാരമായ ഈ പ്രശ്നം കുത്തിപോക്കിയാല്‍ നേടേണ്ട പലതും ന്യുനപക്ഷത്തിനു ന്ഷടപെടും ... മാത്രവും മല്ല സുപ്രീം കോടതി ഒരു കാരണവശാലും പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു ബില്ലിന് എതിരെ വാദം കേള്‍ക്കാന്‍ തുനിയുമെന്നു തോന്നുന്നില്ല 


വിളയാനൊരു കാലം...,കൊയ്യാനും--------------------------------------- വിളയാതെ കൊയ്യണമെന്നും മൂക്കാതെ പഴുക്കണമെന്നും പഴുക്കും മുന്‍പ്കാര്‍ന്നു കാര്‍ന്ന്തീര്‍ത്തുകളയണമെന്നുംഈ കാലന്‍കാക്കകള്‍ക്കെന്താഇത്ര വാശി ?
ഉപ്പിലിട്ട് നീരുവറ്റിച്ച്തൊട്ടുകൂട്ടിസ്വാദു നുണയാന്‍കല്‍ഭരണിയില്‍കാത്തുവച്ച്തിന്നു തീര്‍ത്തതുംകൊന്നുതീര്‍ത്തതുംപോരെന്നോ?
അറവുമാടുകളുടെഅലങ്കാരചിഹ്നങ്ങള്‍പോലെഎത്രയുണ്ട് പറിച്ചു നിറച്ചത്വായടച്ച വട്ടികളില്‍?
തലയുംതലച്ചോറുംനരച്ച്കാതും കണ്ണും മരിച്ച്ആത്മാവെരിഞ്ഞുപോയവിറകുകൊള്ളികള്‍എന്തിനാണിങ്ങനെവാലറ്റത്ത് തീപിടിച്ചപോലെ.....?
വിളഞ്ഞാല്‍.....?പഴുത്താല്‍...?നിറമൊന്നു മാറിയാല്‍?പച്ച മഞ്ഞയുംമഞ്ഞ ചോപ്പുമായാല്‍......?ആര്‍ക്കാ ഇത്ര ചേതം...?
'' ചേതമുണ്ട്......''വിളഞ്ഞവിത്തുകള്‍ മുളച്ചുപൊന്തില്ലേചേറില്‍ചീയാനിട്ടാലും................????

 Balachandran Chullikkad'sstatus.
പെൺകുട്ടികൾ ഉന്നതവിദ്യാഭ്യാസം നേടിയാൽ അവരെ നിർദ്ദയം ചൂഷണം ചെയ്യാൻ പുരുഷന്മാർക്കു പ്രയാസമാകും.അതു തടയാൻ ഏറ്റവും നല്ല വഴി പഠിക്കാനാവശ്യമായ സ്വൈരവും വിശ്രമവും ഏകാന്തതയും ഏകാഗ്രതയും അവർക്കു ലഭിക്കാത്തവണ്ണം അവരുടെ തലയിൽ ഏറ്റവും ചെറിയ പ്രായത്തിൽ ദാമ്പത്യ - ഗാർഹിക ബാദ്ധ്യത ഏറ്റിവെച്ചുകൊടുക്കുകയാണ്. ആവശ്യം മതത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരിലാവുമ്പോൾ എതിർക്കാൻ രാഷ്ട്രീയക്കാർക്കും പേടിയാവും-അതും തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ. നല്ല തന്ത്രം. വോട്ടുബാങ്കിനെ പ്രീണിപ്പിക്കാൻ സർക്കാർ ഈ സ്ത്രീവിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുമോ?

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...