Cheating എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Cheating എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 മാർച്ച് 30, ഞായറാഴ്‌ച

പബ്ളിസിറ്റിക്ക് വേണ്ടി പരാതി

ഇന്ത്യൻ ഗാന്ധിയൻ പാർട്ടിക്കാർ  എനിക്കെതിരെ ഇലക്ഷൻ കമ്മീഷനിൽ പരാതി നല്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ പിൻവലിച്ചു. 


പരാതി നൽകിയതും  പരാതി  പിൻവലിച്ചതും അവരുടെ പാർട്ടിയുടെ  പ്രചാരണത്തിന് ഉപയോഗിക്കാമെന്ന കുരുട്ടു ബുദ്ധി അവര്ക്ക് ആരാണാവോ പറഞ്ഞു കൊടുത്തത് ?? 


ഞാൻ യൂട്ട്യൂബിൽ  പോസ്റ്റിയ  രാഷ്ട്രീയ ആക്ഷേപ ഹാസ്യ  വീഡിയോ ബ്ലോഗ്‌  അവരെ അപകീർത്തിപ്പെടുത്തു ന്നതാണ് എന്നാരോപിച്ചാണ് അവർ ഇലക്ഷൻ കമ്മീഷന് അടക്കം കുറെ പേര്ക്ക് പരാതി നൽകിയത് .

2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

പോരാടി നേടീ ഡോക്ടര്‍ ഈ വിജയം


വൈദ്യസമൂഹത്തിനകത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി ചികിത്സാ പിഴവിനെതിരെ പോരാടിയ ഡോക്ടര്‍ക്ക് വിജയം.

അമിത വണ്ണംകുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും പണവും ആരോഗ്യവും നഷ്ടപ്പെടുകയും ചെയ്ത എറണാകുളം കോതമംഗലം നെല്ലിമറ്റം മനയത്തുമാരിയില്‍ കുടുംബാംഗമായ ഡോ. രാജേഷാണ് ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം നേടിയത്. ചികിത്സാ പിഴവിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ജീവിതാന്ത്യം വരെ അനുഭവിക്കാനിടയാകുമെന്ന് മനസ്സിലാക്കിയ ജസ്റ്റിസ് പി.കെ. ബര്‍ക്കത്തലി അധ്യക്ഷനായ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ 95 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 ഈ ഉത്തരവുപ്രകാരം എതിര്‍കക്ഷികളായ തിരുവനന്തപുരം മെഡിട്രീന ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോ. കോശി ജോര്‍ജും ചേര്‍ന്ന് നഷ്ടപരിഹാര തുകക്കൊപ്പം 12 ശതമാനം പലിശയും കോടതി ചെലവായി 5000 രൂപയും ഒടുക്കണം.

റേഡിയോളജി എം.ഡി ബിരുദധാരിയാണ് 37-കാരനായ ഡോ. രാജേഷ്. അമിത വണ്ണവും ഹെര്‍ണിയയും മൂലം ബുദ്ധിമുട്ടിലായ രാജേഷ് വൈദ്യസമൂഹത്തിലെ പലരും ഡോ. കോശിയെ പുകഴ്ത്തി പറഞ്ഞതിനെ തുടര്‍ന്നാണ്  ചികിത്സക്കായി സമീപിച്ചത്. അമിതവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താമെന്നും കുറഞ്ഞാല്‍ സ്വാഭാവികമായും ഹെര്‍ണിയ നിയന്ത്രണ വിധേയമാക്കാമെന്നും ഡോ. കോശി ഉറപ്പ് നല്‍കിയിരുന്നുവത്രേ. ചികിത്സാ ചെലവായി 2.5 ലക്ഷമാണ് ആവശ്യപ്പെട്ടത്. 2011 ഡിസംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കാലത്ത് ഡോ. രാജേഷിന് 120 കിലോ തൂക്കമുണ്ടായിരുന്നു. ആമാശയത്തിന്‍െറ ആദ്യ ഭാഗമായ ഫന്‍ണ്ടസ് പൂര്‍ണമായലും നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയില്‍ പ്രധാനം. എന്നാല്‍, അശ്രദ്ധമൂലം ഫന്‍ണ്ടസ് നീക്കം ചെയ്തില്ളെന്ന് മാത്രമല്ല സ്റ്റേപ്പിള്‍സ് എന്ന ക്ളിപ്പ് നിരതെറ്റി മുറുക്കുകയും ചെയ്തു. അതിനാല്‍ ഈ ഭാഗം ബാഗ് കണക്കെ വികസിച്ചു. ഇതുമൂലം ആമാശയത്തിന്‍െറ ആദ്യ ഭാഗം ചുരുങ്ങിപ്പോവുകയും ചെയ്തു. ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഡോ. രാജേഷ് എത്തിപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഡോ. രാജേഷ് തന്നെയാണ് സി.ടി സ്കാന്‍ നടത്താന്‍ ഡോ. കോശിയെ നിര്‍ബന്ധിച്ചത്. പരിശോധനാ ഫലത്തില്‍ ശസ്ത്രക്രിയ ഭാഗത്ത് കുഴപ്പങ്ങളുണ്ടെന്ന് മനസ്സിലാക്കുകയും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2012 ജനുവരിയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇതുകൊണ്ടും മാറ്റമുണ്ടായില്ല. ഇനിയും പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടറെ അറിയിച്ചെങ്കിലും ചികിത്സ നടത്താനോ രോഗിയെ കാണാനോ ഡോക്ടര്‍ സമ്മതിച്ചില്ല. ഭയംമൂലമാണ് പലതും തോന്നുന്നതെന്ന് ഡോക്ടര്‍ കോശി പറയുകയും ചെയ്തുവത്രേ. ചോര ഛര്‍ദിച്ചുകൊണ്ടിരുന്ന ഡോ. രാജേഷിന് ദിവസവും ഗ്ളൂക്കോസ് കയറ്റേണ്ട സ്ഥിതിയിലേക്ക് കാരങ്ങള്‍ എത്തിയപ്പോള്‍ മെഡിട്രിനയിലെ ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെയാണ് ഡോ. രാജേഷിന് ജീവന്‍ തിരിച്ചുകിട്ടിയത്. പൂര്‍ണ ആരോഗ്യമില്ലാത്തതിനാല്‍ മുഴുവന്‍ സമയ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ ഡോ. രാജേഷിന് കെല്‍പില്ലാതായി. നിലവില്‍ ഭരണ ചുമതല മാത്രമുള്ള പദവിയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ചികിത്സാ പിഴവുണ്ടായെന്നും അശ്രദ്ധ സംഭവിച്ചെന്നും തുടക്കത്തില്‍ സമ്മതിച്ചെങ്കിലും പണം തട്ടാനുള്ള ശ്രമമാണെന്ന് ഡോ. കോശി പിന്നീട് ആരോപണം ഉന്നയിച്ചതാണ് നിയമപോരാട്ടത്തിനിറങ്ങാന്‍ ഡോ. രാജേഷിനെ പ്രേരിപ്പിച്ചത്. രാജ്യത്ത് അറിയപ്പെടുന്ന ഡോ. കോശിയെ താറടിച്ച് കാണിക്കാനും പണം പിടുങ്ങാനും നടത്തുന്ന അടവാണിതെന്ന് മറ്റു ചില ഡോക്ടര്‍മാരും ആക്ഷേപമുയര്‍ത്തി. ചികിത്സാ പിഴവുണ്ടെന്ന് മറ്റ് ചില ഡോക്ടര്‍മാര്‍ രഹസ്യമായി സൂചിപ്പിച്ചെങ്കിലും പുറത്തുപറയാനും പിന്തുണക്കാനും തയാറായില്ല. ഡോ. രാജേഷിനെ തളര്‍ത്താന്‍ പല ശ്രമങ്ങളും ഉണ്ടായെങ്കിലും പോരാട്ടം വിഫലമായില്ല.

ചികിത്സാ പിഴവുകള്‍ നേരിടേണ്ടി വന്നിട്ടും നിശബ്ദരാക്കപ്പെടുന്ന രോഗികള്‍ക്കായി ഈ വിധി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യയും പുഷ്പഗിരി മെഡിക്കല്‍ കോളജിലെ പാത്തോളജി എം.ഡി ബിരുദ വിദ്യാര്‍ഥിനിയുമായ ഡോ. രഞ്ജിമ എബ്രഹാം പൂര്‍ണപിന്തുണയുമായി രാജേഷിനൊപ്പമുണ്ട്. മക്കള്‍: ഇസബല്‍, മിറബല്‍.

ഓപറേഷന്‍ തിയേറ്റര്‍ വാടകക്കെടുത്തും അടിസ്ഥാന സൗകര്യങ്ങളില്ലാതെയുമാണ് മെഡിട്രീന ആശുപത്രി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ഡോ. രാജേഷ് കുറ്റപ്പെടുത്തി.  ഡോക്ടര്‍മാര്‍ വഴി പ്രചാരണം നടത്തിയാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നത്. പല പരാതികളെ തുടര്‍ന്ന് ഈ ശസ്ത്രക്രിയ ഇപ്പോള്‍ അവര്‍ നടത്തുന്നില്ല. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ നിരവധിയുണ്ടെന്നും പൊതുജനം ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. വാദിക്കുവേണ്ടി അഡ്വ. കെ.എല്‍. ജോസഫ് ഹാജരായി.

അതേസമയം, വിധിയെക്കുറിച്ച് അറിയില്ളെന്നും ഒൗദ്യോഗികമായി അറിയിപ്പ് ലഭിക്കുംവരെ പ്രതികരിക്കുന്നില്ളെന്നും ഡോ. കോശി പറഞ്ഞു.മെഡിട്രീനയില്‍ എത്തുംമുമ്പ് തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു  അദ്ദേഹം പറഞ്ഞു.

2013 ജൂൺ 26, ബുധനാഴ്‌ച

സാദര്‍ശ്

ഫേസ് ബുക്ക്‌ ലിങ്ക്


രണ്ട് കൈയിലും വാരിയെടുത്താണ് അച്ഛന്‍ കാലിന്‍റെ ചലനശക്തി നഷ്ടപ്പെട്ട സാദര്‍ശിനെ ആള്‍ക്കൂട്ടത്തിന്റെ മുന്നിലത്തെിച്ചത്. അച്ഛന്‍ മോന്‍സിയുടെ കഴുത്തില്‍ ചുറ്റിപിടിക്കണമെന്നുണ്ടെങ്കിലും കൈകള്‍ക്കും ചലനശക്തിയില്ല. ചികിത്സ പിഴവുമൂലം ജീവിതം നിശ്ചലാവസ്ഥയിലായ ഈ പതിനൊന്നുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്മ സാനിമോള്‍ക്ക് കരച്ചിലടക്കാനായില്ല. നെഞ്ച് തകര്‍ന്ന് രണ്ട് തുള്ളി കണ്ണുനീര്‍ അച്ഛന്‍െറ കണ്ണില്‍ നിന്നും വീണത് കണ്ടുനിന്നവരുടെ കണ്ണുകള്‍ കൂടി നനയിച്ചു.

എല്ലാത്തിനും സാക്ഷിയായി  സാദര്‍ശിന്‍െറ അനുജന്‍ അഭിനന്ദ് നിശബ്ദനായി നിന്നു. ചൊവ്വാഴ്ച കച്ചേരിപ്പടി ഗാന്ധിഭവനില്‍ ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച ചികിത്സാ പിഴവ് മൂലം ദുരന്തമുണ്ടായവരുടെ സംഗമത്തിലാണ് ഹൃദയഭേദകമായ രംഗം അരങ്ങേറിയത്. പള്ളുരുത്തി സ്വദേശകളാണ് പെയിന്‍റ് പണിക്കാരായ മോന്‍സിയും വീട്ടമ്മയായ സാനിമോളും. മകന് ഒന്നേകാല്‍ വയസില്‍ വന്ന പനിയാണ് എല്ലാത്തിനും തുടക്കമിട്ടത്.

നേരിയ പനി കണ്ടപ്പാടെ ആധിപൂണ്ട മാതാപിതാക്കള്‍ മകനെ ഡോക്ടറുടെ അടുത്തത്തെിച്ചു. പനി മാറാത്തതിനാല്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ 52 ദിവസമാണ് കുഞ്ഞിനെ ഐ.സി.യുവില്‍ കിടത്തിയത്. പനി മാറാത്തതിന്‍െറ കാരണമോ ശരിയായ രോഗവിവരമോ ഡോക്ടര്‍ പറഞ്ഞില്ല. ഇത്രയും ദിവസം ആശുപത്രിയില്‍ കിടന്നിട്ടും കുട്ടിയുടെ പനി മാറിയില്ല. ഇടക്കിടെ പനി വരുമ്പോഴൊക്കെ ഇതേ ഡോക്ടറെ തന്നെയാണ് സമീപിക്കാറുള്ളത്.

 ഡോക്ടര്‍ ആശുപത്രി മാറിയപ്പോഴും ഈ മാതാപിതാക്കള്‍ മകനെ കൂട്ടി ആ ആശുപത്രിയിലുമത്തെി. ഒരിക്കല്‍ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങുന്നതിനിടെയാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസ് കൂടിയ മരുന്നുകളാണ് ഇവയെന്ന് മനസിലായത്. ചികിത്സക്കിടെ സാദര്‍ശിന്‍െറ കവിളുകള്‍  നീരുവന്നു തൂങ്ങി. ഇതിനിടെ കൈകാലുകളുടെ ചലനശേഷി നഷ്ടപെടാന്‍ തുടങ്ങിയിരുന്നു. എട്ടാം വയസില്‍ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതോടെ നിലവില്‍ ഹോമിയോ ചികിത്സയില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.


രണ്ടുസെന്‍റ് ഭൂമി മാത്രമുള്ള ഈ കുടുംബം ഇതുവരെ മകന്‍റെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവാക്കി. ഇനി വീടിരിക്കുന്ന ഈ ഭൂമി മാത്രമാണ് ബാക്കിയുള്ളത്. സ്കൂളില്‍ പോകാന്‍ പറ്റാത്തതിനാല്‍ വീട്ടിലിരുത്തിയാണ് കുഞ്ഞിനെ പഠിപ്പിക്കുന്നത്.


ചികിത്സ പിഴവ് ദുരിതത്തിലായി മുളന്തുരുത്തി സ്വദേശിയും 36 കാരനുമായ ജോര്‍ജ് മറ്റൊരു കഥയാണ് പറഞ്ഞത്. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് വന്ന അദ്ദേഹത്തിന് സ്റ്റിയറോയ്ഡ് ഇഞ്ചക്ക്ഷന്‍ നല്‍കിയതോടെ വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 15 ലക്ഷത്തിലധികം രൂപ ചെലവായി. തിരുവാണിയൂര്‍ സ്വദേശി ടി.വി. ശശി, പൗലോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സ്വകാര്യാശുപത്രിയില്‍ പനിക്ക് ചികിത്സതേടി ശരീരം തളര്‍ന്നുപോയ ഫോട്ടോഗ്രാഫര്‍ വിജയകുമാറിന്‍റെ  മകന്‍ ഡോ. രാഹുലും സംഗമത്തില്‍ പങ്കെടുത്തു. 

2013 ജൂൺ 21, വെള്ളിയാഴ്‌ച

ജലറാണി

ഫേസ്‌ ബുക്ക്‌ ലിങ്ക് 



സരിതാ വിവാദം കത്തി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് പറഞ്ഞു പണം തട്ടിക്കുന്ന ജലറാണി എന്ന യുവതിക്കെതിരെ  വീട്ടമ്മമാരുടെ പരാതി. ആദ്യം പണം വാങ്ങുകയും തിരികെ ചോദിക്കുമ്പോള്‍ അനാശാസ്യ കഥകളിറക്കി ജിവിതം വരെ നശിപ്പിക്കുകയും ചെയ്യുന്ന യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ എടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ആലപ്പുഴ കാവാലം സ്വദേശിയാണ് ജലറാണി. ആലപ്പുഴ തകഴി സ്വദേശിയും ജലറാണിയുടെ ഭര്‍ത്താവുമായ വിജോയ്‌ എന്നറിയപ്പെടുന്ന വര്‍ഗീസ്‌ വി ജോര്‍ജും തട്ടിപ്പില്‍ പങ്കാളിയാണെന്ന് വീട്ടമ്മമാര്‍ വ്യക്തമാക്കി. 


ആലപ്പുഴ തത്തംപിള്ളി സ്വദേശി എലിസബത്ത്‌ ജോസ്, കോട്ടയം ചങ്ങനാശ്ശേരി സ്വദേശി പി സി ശ്രീലത എന്നിവരാണ് തട്ടിപ്പിന് ഇരയായത്. എറണാകുളം ജോസ് ജംഗ്ഷനില്‍ വ്യാപാരിയായ പി.എം അഹമദും ജലറാണിയുടെ തട്ടിപ്പിന് ഇരയാണ്. 2010 ആഗസ്റ്റ്‌ പതിനാലിനാണ് ജലറാണി ശ്രീലതയെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വന്ന കത്ത് കാണിച്ചു തട്ടിപ്പിനിരയാക്കിയത്.  ജലറാണിക്ക് ആലപ്പുഴ ജില്ല ആശുപത്രിയില്‍  നഴ്സിങ്ങ് അസിസ്റ്റന്‍റ് ജോലി ഉണ്ടെന്നും ഈ ജോലി മുഖ്യ മന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി വഴി ലഭിച്ചതാണെന്നും അത് കൊണ്ട് തന്നെ ജോലി കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നും തെറ്റിദ്ധരിപ്പിച്ചു. മാറാരോഗം ഉള്ളത് കൊണ്ട് കൂടുതല്‍ ജോലിക്ക് പോകാന്‍ കഴിയില്ലെന്നും മൂന്നു ലക്ഷം രൂപ കിട്ടിയാല്‍ ജോലി കൈമാറ്റം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും പറഞ്ഞു. നേരത്തെ, ശ്രീലത അംഗമായ  കുടുംബശ്രീയിലെ അംഗങ്ങള്‍ക്ക് കൂണ്‍ കൃഷി ക്ലാസ്‌ എടുക്കാന്‍ ഡി.എക്സ്.എന്‍ ഇന്റര്‍നാഷണല്‍ സര്‍വിസ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളായെത്തിയാണ് ജലറാണിയും വിജോയിയും എല്ലാവരുമായും പരിചയം ഉണ്ടാക്കിയത്. വിശ്വാസം പിടിച്ചെടുക്കുന്ന വിധം സംസാരിച്ച ജലറാണി ജോലി കൈമാറ്റം ചെയ്യാമെന്ന പേരില്‍ ശ്രീലതയുടെ മുഴുവന്‍ അക്കാദമിക രേഖകളും എമ്പ്ലോയ്മെന്റ്റ്‌ കാര്‍ഡും വരുമാന സര്‍ട്ടിഫിക്കറ്റും ഒന്നര ലക്ഷം രൂപയും  ഒരു ലക്ഷം രൂപയുടെ ചെക്കും വാങ്ങി. പകരമായി ജലറാണി നോട്ടറി പ്രമാണം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് തട്ടിപ്പ് മനസിലായപ്പോള്‍ പണവും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു ചോദിച്ചെങ്കിലും കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീലത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

എലിസബത്ത്‌ ജോസിനെ തട്ടിപ്പിനിരയാക്കിയ കേസില്‍ ജലറാണിയെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് ശ്രീലതയെയും അഹമദിനെയും തട്ടിപ്പിനിരയാക്കിയത്. ഇന്‍ഷുറന്‍സ്‌ ഏജന്റ് ആയ എലിസബത്തിനു ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ പോളിസി പിടിച്ചു കൊടുക്കാമെന്നു പറഞ്ഞാണ് ചതിയില്‍ പെടുത്തിയത്. ഒരു ലക്ഷം രൂപയും രണ്ടു പവന്‍ സ്വര്‍ണവും തട്ടിയെടുത്തു.

തിരുവല്ല ഇരവിപേരൂര്‍ സ്വദേശി പൊന്നമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത കേസിലും ദമ്പതിമാര്‍ പ്രതികളാണ്. ലോട്ടറി അടിചെന്നും ആ പണം കിട്ടിയാലുടന്‍ തിരികെ നല്‍കാമെന്നും പറഞ്ഞാണ് പൊന്നമ്മയെ പറ്റിച്ചത്. വിഷയത്തില്‍ പരാതി നല്‍കിയി പൊന്നമ്മയെ അനാശാസ്യ കഥകള്‍ ഇറക്കിയാണ് ഇവര്‍ തകര്‍ത്തത്. കുടുംബ ബന്ധം വരെ തകര്‍ന്ന പൊന്നമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വസ്ത്ര വ്യാപാരിയായ അഹമദിനെ കബളിപ്പിച്ച് പതിനൊന്നു ലക്ഷമാണ് പറ്റിച്ചത്. അഹമദിന്റെ കടയില്‍ നിന്നും ചെറുകിട വ്യാപാരത്തിന് വസ്ത്രങ്ങള്‍ വാങ്ങാനെത്തിയാണ് പരിചയം ഉണ്ടാക്കിയെടുത്തത്. പല തവണ വസ്ത്രമെടുത്തു വിശ്വാസം വര്‍ധിപ്പിച്ചു. പിന്നീട് അമ്മയുടെ ശസ്ത്രക്രിയയെ കുറിച്ച് പറയുകയും ചികിത്സക്കുള്ള പണം ഉണ്ടാക്കാന്‍ ഗര്‍ഭപാത്രം വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ച ദയനീയമായ കഥയിറക്കി. കുഞ്ഞിനെ വാങ്ങുന്ന ദമ്പതികള്‍ ജലറാണിക്ക് എട്ടര കോടി രൂപ നല്‍കാമെന്ന് സമ്മതിക്കുന്ന കരാര്‍ കടലാസുകള്‍ കാണിച്ചാണ് അഹമദിനെ പറ്റിച്ചത്. പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ അഹമാദിന്റെ വീട്ടുകാരെ വിളിച്ചു അനാശാസ്യ കഥകള്‍ പറഞ്ഞു. അഹമാദിന്റെ കുടുംബബന്ധവും ഇപ്പോള്‍ തകര്‍ന്നു. 

2011 ല്‍ പ്രസവിച്ച കുഞ്ഞിനെ വില്‍ക്കുകയും പിടിക്കപ്പെട്ടപ്പോള്‍ ദാരിദ്ര്യം കാരണം വില്‍ക്കേണ്ടി വന്നതാണെന്നും കുഞ്ഞിനെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് ജലറാണി  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇവര്‍ക്കെതിരെ പല കേസുകള്‍ ഉണ്ടെങ്കിലും കേസന്വേഷിക്കുന്ന പോലീസുകാര്‍ക്കെതിരെ മാനഭംഗ കേസുകള്‍ നല്‍കിയാണ് ജലറാണി മുന്നോട്ടു പോകുന്നത്. പോലീസുകാര്‍ കേസ്‌ അന്വേഷിക്കുന്നതില്‍ വിമുഖത കാണിക്കുയാണെന്നും ഇരകള്‍ക്ക് പരാതിയുണ്ട് . 

2013 ജൂൺ 7, വെള്ളിയാഴ്‌ച

ആകാശത്തും ഭൂമിയിലും പാതാളത്തിലും ഉള്ളവര്‍ക്കായി !

ലിസ്‌ എന്ന പേരില്‍ മണിചെയിന്‍ പണമിടപാട് തട്ടിപ്പ്‌ നടത്തിയതിന്‍റെ  പേരില്‍ കുപ്രസിദ്ധനായ  ചാക്കോ പുതിയ കണ്ടുപിടുത്തങ്ങള്മായി  അവതരിച്ചു.


ആകാശത്തും ഭൂമിയിലും പാതാളത്തിലും ഉള്ള സ്വത്തു നമ്മള്‍ ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  അതിനുള്ള പരിഹാര- നിര്‍ദ്ദേശ മാര്‍ഗങ്ങളുമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയത്  !!
സ്വത്തുക്കളില്‍- ആകാശത്തുള്ളത് തേങ്ങ
ഭൂമിയില്‍ ഉള്ളത് - തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ അതിവേഗ പാത
പാതാളത്തില്‍ ഉള്ളത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി

ഇത് മൂന്നും എങ്ങനെ ഉപയോഗിച്ചാലാണ് ലാഭം കൊയ്യാന്‍ കഴിയുക എന്നും അദ്ദേഹത്തിന് കൃത്യമായ പദ്ദതികള്‍ ഉണ്ട്. അതിങ്ങനെ -

സ്വത്തുക്കളില്‍- ആകാശത്തുള്ളത് തേങ്ങ - അത് കിളിര്‍പ്പിച്ചു പൊങ്ങ് ആക്കി മാറ്റി വലിയ തോതില്‍ കച്ചവടം നടത്തിയാല്‍ കര്‍ഷകര്‍ രക്ഷപ്പെടും എന്ന് ആദ്യവാദം. ഇത് നേരത്തെ ഒരു ദേശീയ കര്‍ഷക അവാര്‍ഡ്‌ ജേതാവ് അവതരിപ്പിച്ച ആശയമാണ്. എന്നാല്‍ ലിസ് ചാക്കോ എങ്ങനെ പൊങ്ങ് ഉണ്ടാക്കാമെന്നും കിളിര്‍പ്പിച്ചു പൊങ്ങ് എങ്ങനെ പുറത്തെടുക്കാമെന്ന് കാണിക്കുന്ന നാളികേര ഭാഗങ്ങളുമായാണ് കൊച്ചിയില്‍ എത്തിയത്. അതും പോരാഞ്ഞ്  കോളിഫ്ലവര്‍ പോലെ കടല മാവ് മുക്കി പൊരിച്ച പൊങ്ങ്  എല്ലാവര്‍ക്കും  വിതരണവും ചെയ്തു

ചിത്രത്തില്‍ കാണുന്നത്  അതിവേഗ പാതയുടെ രൂപരേഖ ( ഇന്‍സെറ്റില്‍ ചാക്കോ) 



ഭൂമിയില്‍ ഉള്ളത് - തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ അതിവേഗ പാത
നൂതനാശയത്തിലൂടെ 526 കിലോമീറ്റര്‍ ദൂരവും തൂണുകളില്‍ 80 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട അദ്ദേഹം  മുകളില്‍ അതിവേഗ റയില്‍ ,  തൂണിന്‍റെ പകുതി താഴെ അതിവേഗ ഹൈവേ ,അതിലും താഴെയുള്ള ഭാഗം അടച്ചു കെട്ടി കച്ചവട- താമസ മുറികള്‍ എന്നിവയാണ് വിഭാവനം ചെയ്യുന്നത് . ഭൂമി വിട്ടു തരുന്നവര്‍ക്ക്  താമസിക്കാന്‍ ഇവയിലെ മുറികള്‍ മൂന്നിരട്ടി വിലക്ക് കൊടുക്കുക. ആദിവാസികള്‍ക്കായി വേറെ ഭൂമി കണ്ടത്താന്‍ ഓടേണ്ട എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു
ഇതിനു രണ്ടു വശത്തും വണ്‍ വേ റോഡ്‌ . അത് രണ്ടു വശത്തും മതില്‍ ഉയര്‍ത്തി കെട്ടണം . അപ്പുറത്തെ ഭൂമിക്കാരന് ഇവിടെ പ്രവേശിക്കണം എങ്കില്‍ പണം ഈടാക്കണം
തൂണുകളില്‍  കാറ്റാടി യന്ത്രം, സോളാര്‍ പാനല്‍ എന്നിവ ഘടിപ്പിക്കുക. കക്കൂസ് മാലിന്യങ്ങള്‍ സംഭരിച്ചു വയ്ക്കുന്ന പ്ലാന്റുകള്‍ ഇതില്‍ തന്നെ സ്ഥാപിച്ചു ഗ്യാസ് ഉണ്ടാക്കി വില്‍പ്പന നടത്താം.


പാതാളത്തില്‍ ഉള്ളത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി
അതില്‍ നിന്നും പത്തു ശതമാനം എടുത്തിട്ട് എല്ലാ ജില്ലയിലും ഹിന്ദുക്കള്‍ക്ക് വേണ്ടി മെഡിക്കല്‍ കോളജ്‌ പണിയുക എന്നാണ് അടുത്ത നിര്‍ദ്ദേശം . എന്‍.എസ് എസ് - എസ് എന്‍ ഡി പി നേതാകള്‍ ഇത് വെല്ലു വിളിയായി ഏറ്റെടുത്തു കൊണ്ട് രാജ കുടുംബത്തെ സമ്മതി പ്പിക്കണം
ഇതൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്

മറു കുറിപ്പ് -ലിസ്‌ തട്ടിപ്പിന് ഇരയായ അമ്പതിനായിരം പേര്‍ക്ക് കൂടി പണം കിട്ടാനുണ്ട് ഉടനെ കൊടുത്തു തീര്‍ക്കും എന്ന് അദ്ദേഹം സമാശ്വസിപ്പിക്കുന്നു



2012 ഡിസംബർ 21, വെള്ളിയാഴ്‌ച

ഭണ്ഡാരത്തിലിട്ട മുതല്‍ തിരിച്ചു കൊടുക്കില്ല

 മിസ്സിസ് മോണിക്ക വാര്‍ത്താ സമ്മേളനത്തില്‍ 


മോണിക്ക എന്നെ സംബന്ധിച്ചിടത്തോളം അമ്മൂമ്മയാണ്.  അവരെ ഈ വയസാന്‍ കാലത്ത് കോടതിയില്‍ കേറ്റിപ്പിച്ചേ  അടങ്ങൂ എന്ന നിലയിലാണ് സഭയും ചില പുരോഹിതരും. വിഷയം സ്വത്തു തട്ടിപ്പ് !  തട്ടിയത് സഭ, തട്ടിക്കപ്പെട്ടത്‌ മോണിക്ക അമ്മൂമ്മ.  അതും സ്വന്തം അമ്മാവന്‍റെ  മകനായ ബിഷപ്പ് കൂടി കൂട്ട് ചേര്‍ന്ന് പറ്റിച്ചേന്നാണ്  അവര്‍ ആരോപിക്കുന്നത് . ധ്യാന കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശക ആയിരുന്ന അമ്മൂമ്മയെ ധ്യാന ഗുരു  ബ്രെയിന്‍ വാഷ്‌ ചെയ്ത്  ഉണ്ടായിരുന്ന അഞ്ചരഏക്കര്‍ ഭൂമി തട്ടിച്ചെന്ന് ഇവര്‍ പറയുന്നു.  സാക്ഷ്യം പറയാന്‍ വിളിച്ചു കയറ്റുകയും പിന്നീട് അമ്മൂമയില്‍ നിന്നും മൈക്ക്‌ വാങ്ങി അവരുടെ ഭൂമി ധ്യാന കേന്ദ്രത്തിന് ദാനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നെന്നു അറിയിച്ചെന്നും ധ്യാന ഗുരു പറഞ്ഞത് കേട്ട് അവര്‍ അന്ധാളിച്ചു.    അച്ചന്‍ നുണ പറയുന്നുവെന്ന് പറയാഞ്ഞത് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു തര്‍ക്കം വേണ്ടെന്നു വച്ചാണ്. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ പുരോഹിതന്മാര്‍ ''മക്കളില്ലാത്തതിനാല്‍  മോണിക്ക അമ്മൂമ്മയെയും തോമസ്‌ അപ്പൂപ്പനെയും സഹായിക്കാന്‍  തങ്ങള്‍ ഉണ്ട്.  ഹൃദ്രോഗം മൂലവും മറ്റു ചില രോഗങ്ങള്‍ മൂലവും സംസാര ശേഷിയും നഷ്ടപ്പെട്ട തോമസിനെ അമേരിക്കയിലെത്തിച്ച് വിദഗ്ദ ചികില്‍സ നല്‍കും'' എന്നൊക്കെ വാഗ്ദാനം ചെയ്തു. ഒരാഴ്ച പിന്നാലെ നടന്ന ശേഷം അര ഏക്കര്‍ നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ രജിസ്ട്രാറെ കൊണ്ട് വന്നു കാലി മുദ്ര പത്രത്തില്‍ ഒപ്പ് വപ്പിച്ചു.  നാല്പതു കൊല്ലം ജര്‍മനിയില്‍ നഴ്സ് ആയി ജോലി ചെയ്ത മോണിക്ക അമ്മൂമ്മയും ഗവേഷകനായിരുന്ന തോമസ്‌ അപ്പൂപ്പനും  ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടവരായി പെരുവഴിയില്‍ നില്‍ക്കുകയാണ്.



കുഞ്ഞാടുകള്‍ കണ്ണ് തുറക്കേണ്ട സമയമായി. ഇല്ലേല്‍ കര്‍ത്താവ്‌ പോലും പൊറുക്കില്ല. കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങള്‍ സത്യത്തില്‍ നമുക്ക് ആവശ്യമുണ്ടോ? മാനസികമായും ശാരീരികമായും കേടുപാടുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദനെയോ ഡോക്ടറേയോ കാണാനാണ് ബോധമുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ടത് . ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഇടവക പട്ടക്കാരന്‍ ഇല്ലേ?  അതിലും കവിഞ്ഞ എന്ത് രോഗ ശുശ്രൂഷകള്‍ ആണ് നടത്തേണ്ടത് ??  ചികില്‍സ നല്‍കാതെ കൈ കൊട്ടി പാടി രോഗം മാറ്റാന്‍ നോക്കിയിരുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കൂടി ഇപ്പോള്‍   ചികില്‍സ തേടി ഡോക്ടറെ സമീപിച്ചു തുടങ്ങി. പണ്ട് ഈ വിഭാഗങ്ങളെ കുറ്റം  പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ധ്യാന കേന്ദ്രങ്ങളില്‍ കൈകൊട്ടി പാടി രോഗം  ഭേദമാക്കാന്‍ ക്ഷണിക്കുകയും ഭേദമായെന്നു  സ്റ്റേജിലെത്തിയും മാസികകളില്‍ കൂടിയും സാക്ഷ്യം പറയിപ്പിച്ചും കൂടുതല്‍ പേരെ വലയിലാക്കുകയും ചെയ്യിപ്പിക്കുന്നു. ഇതിനു അറുതി വരുത്തണം. അതിനു നേരമായി.


 പുരോഹിത വചനം - ഭണ്ഡാരത്തിലിട്ട  മുതല്‍  സഭ തിരിച്ചു കൊടുത്ത ചരിത്രമില്ല !

2012 ഡിസംബർ 2, ഞായറാഴ്‌ച

എനിക്കും ലോട്ടറിയടിച്ചു മോനേ ..യ്

Face book link 




കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ ഓര്‍മയില്ലേ? '' മ മ മ ..അല്ലേല്‍ വേണ്ടാ മത്തങ്ങാ തലയാ , തന്നെ ഞാന്‍ ക്ഷ ത്ര ജ്ഞ എന്ന്  മൂക്ക് കൊണ്ട് വരപ്പിക്കും ''എന്ന് തിലകന്റെ മൂരാച്ചി കഥാപാത്രത്തോട് പറയുന്ന അതെ സീന്‍....ഹാ... എനിക്കും ചിലരോട് പറയാനുണ്ട്...മ മ മ മ മത്തങ്ങാ തലയാ എന്ന് ..പക്ഷെ, ലോട്ടറി യെടുത്താ ലല്ലേ  ലോട്ടറിയടിക്കൂ.. അതാണൊരു വിഷമം.  പക്ഷെ, ഇപ്പൊ ഇതാ ലോട്ടറി എടുക്കാതെ തന്നെ ലോട്ടറി യടിച്ചി രിക്കുന്നു. കുറഞ്ഞ കക്ഷികളുടെയൊന്നുമല്ല, സാക്ഷാല്‍ ഗൂഗിളിന്റെ ആണെന്നാണ്‌ അയച്ച കക്ഷികള്‍ അറിയിച്ചിരിക്കുന്നത്.  അതും ചില്ലറ തുക വല്ലതുമാണോ? 95 00 00 00  ബ്രിട്ടിഷ് പൗണ്ട് !!! അതായത് 817 കോടി  രൂപ... ( കണക്കു തെറ്റാണെന്ന് തോന്നുന്നവര്‍ , കൂട്ടി നോക്കുക ഞാന്‍ കണക്കില്‍ അല്പം പുറ കിലാണേ യ് ) 

ഇനിയും സംശയമോ? ഗൂഗ്ഗിലിന്റെ ലെറ്റര്‍ പാഡില്‍ Google Corporations.
Belgrave House 76
Buckingham Palace Road
London SW1W 9TQ
United Kingdom.
GOOGLE ANNIVERSARY WINNING NOTIFICATION.
Award Winning No: GPAT/880733/006425/GB/2012
File Reference No:   GUK/01193/0684578/007/2012

എന്ന്  നല്ല ഇംഗ്ലീഷ് ഭാഷയില്‍ എഴുതി അയച്ചിരിക്കുന്നു. തിരികെ ഈ 
Email: davidbrown929@consultant.com
                googleawardcompany@ymail.com  മെയിലില്‍ മറുപടി അയക്കാന്‍ പറഞ്ഞിരിക്കുന്നു. അല്ല, ഒരു സംശയം, ഗൂഗിള്‍ എന്തിനാ യാഹൂവിന്റെ മെയില്‍ ഉപയോഗിക്കുന്നത്/??? ആ ...എന്തെലുമാകട്ടെ...ഈ ഫോണ നമ്പരില്‍ Tel No: +448719156478  ചോദിച്ചേക്കാം, എപ്പോഴാ പൈസ അയക്കുന്നതെന്ന്!!!


ലോട്ടറി-  ഇനി ഇപ്പൊ ശരിക്കും ബിരിയാണി കൊടുക്ക് ണ്ടെ ങ്കിലോ ? ഹി ഹി ഹി !!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...