Saturday, May 18, 2013

സൈക്കിള്‍ രണ്ടാം വീഴ്ച


 
ഫേസ് ബുക്ക്‌ ലിങ്ക്



ഞാന്‍ സൈക്കിളില്‍ നിന്ന് പധക്കോം എന്ന ശബ്ദത്തോടെ കവലയില്‍ നിലത്ത് വീണ ഉടനെ സൈക്കിളിന് മുന്നില്‍ സഡന്‍ ബ്രേക്കിട്ട വെളുത്ത ഹോണ്ട ആക്ടീവ മുതലാളി പയ്യന്‍ 'അയ്യേ'എന്ന് ചിരിച്ചു.  പബ്ലിക്‌ ലൈബ്രറി ജംഗഷനില്‍ ചായക്കട നടത്തുന്ന കുട്ടിച്ചേട്ടന്‍ ഞെട്ടിത്തരിച്ച്  ചായ ആററ്ല്‍ പെട്ടെന്ന് നിറുത്തി '...ഔ....'ന്ന് ശബ്ദമുണ്ടാകി.

പ്ലീ എന്നായിരുന്നു അപ്പോള്‍ എന്‍റെ മുഖഭാവം . പാതി വായ പിളര്‍ന്ന പോലെ ബക്കിള്‍ ഇളകിയ ഇടതു കാലിലെ ചെരുപ്പ് ദൂരെ മാറി തെറിച്ചു വീണു. ഇടതു കൈ കുത്തി വീണത്‌ കൊണ്ട് ഉള്ളം കയ്യിലെ തൊലി ഇളകി മാറി. അപ്പോഴും സൈക്കിള്‍ ഉരഞ്ഞ് സ്കൂട്ടരിന്റെ മഡ് ഗാര്‍ഡ്‌ന്റെയോ സൈക്കിളിന്റെയോ പെയിന്‍റ് ഇളകിയോ എന്നാണു പിടഞ്ഞു നോക്കിയത്. പെയിന്‍റ് പോയാല്‍ അവന്റെ ചിരി പോകുമെന്ന് എനിക്ക് തോന്നി. പക്ഷെ ഇല്ല. കുഴപ്പമില്ല.

അപ്പുറത്തെ അലുമിനിയം കടയിലെ ചേട്ടന്‍ ഓടി വന്നു സൈക്കിള്‍ എന്‍റെ മേല്‍ നിന്ന് പൊക്കി മാറ്റി വച്ചപ്പോഴേ ഞാന്‍ സമാധാനിപ്പിച്ചു- ഹേയ് ഒറ്റ കുഴപ്പവുമില്ല.

അപ്പോഴും മുഖം '...പ്ലീ ....'
 


, ഓട്ടോ സ്റാന്‍ഡ് , മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ സെക്യൂരിറ്റി, റെഡി മെയ്ഡ് ഷോപ്പിലെ ആന്റി, എന്നും ചായ കഴിക്കുന്ന കടയിലെ അനോഷേട്ടന്‍ അടക്കം പത്തു മുപ്പതു പേര്‍ ഈ വീഴ്ചക്ക് ദൃക്സാക്ഷികളായി. 


(ഇത് രണ്ടാം വീഴ്ച ..ആദ്യ വീഴ്ച നാട്ടുകാര്‍ കണ്ടില്ല. അതും റോഡിന്റെ ഒത്തനടുക്ക് !! അത് കൊണ്ട്  ചമ്മലുമില്ല. )


സൈക്കിള്‍ ഉണ്ടല്ലോ, ഉടനെ ചെരിപ്പെടുത്തു കാലില്‍ ഇട്ടു ഒറ്റ ചവിട്ടിനു രംഗത്ത്‌ നിന്നും ഓടി രക്ഷപ്പെട്ടു. നേരെ ജനയുഗം ബ്യൂറോയുടെ വഴിയിലേക്ക് സൈക്കിള്‍ കടത്തി. കൂട്ടുകാരിയെ വിളിച്ചു അവിടെയുള മറ്റൊരു ചങ്ങാതിയോട് സൈക്കിള്‍ ഹോസ്റ്റ്ലിലെത്തിക്കാന്‍ പറഞ്ഞിട്ട് തിരിയുന്നതിനിടെ അങ്ങേ അറ്റത്തു ഓട്ടോ ഓടിച്ചു വന്ന ചേട്ടന്‍ വക ഒരു കമന്റ് - ''ഹി ഹി ഹി ...വീഴല്ലേ വീഴല്ലേ .....''

പിന്നേം ....പ്ലീ.....



അങ്ങനങ്ങ് ചമ്മിക്കാണിക്കാന്‍ പറ്റുമോ- '' ഇടക്കൊക്കെ ഒന്ന് വീഴണ്ടേ ചേട്ടാ .. അതല്ലേ ഒരു സുഖം. ..''


അതെ ..അതാണ്‌ അതിന്‍റെയൊരു സുഖം....

Sunday, May 12, 2013

ആയിഷ

ഫേസ് ബുക്ക്‌ ചര്‍ച്ച 


ആയിഷയെ ഓര്‍മയില്ലേ? മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം മാത്രമായി ടൈം മാഗസിന്റെ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു വന്ന ആ ആയിഷ തന്നെ ! അഫ്ഗാനിസ്ഥാനില്‍ ഭര്‍ത്താവ് മൂക്കരിഞ്ഞു തള്ളിയ അവളിപ്പോള്‍ വീണ്ടും സുന്ദരിയായി. ആയിഷയുടെ യാത്ര  എന്ന പേരില്‍ ആയിഷയുടെ ചിന്തകള്‍ കുറിച്ചിടാനും ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം സ്വരൂപിക്കാനും വെബ്സൈറ്റ്‌ തുറന്നിരുന്നു. ഈ ഇരുപത്തിരണ്ടുകാരിക്ക് ലോകമെമ്പാടും നിന്ന് സഹായം ലഭിച്ചു. ഇപ്പോള്‍ അവള്‍ സന്തോഷത്തിലാണ്. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നു. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ആയിഷയുടെ ഉമ്മ മരിച്ചു. ചെറിയ പ്രായത്തില്‍ അവളുടെ വിവാഹവും കഴിഞ്ഞു. ആയിഷയുടെ അമ്മാവന്‍ അവളെ കൊടുത്തു കടം വീട്ടി.  വിവാഹം കഴിച്ചെത്തിയ വീട്ടില്‍ അവളെ കാത്തിരുന്നത് കൊടും ദുരിതങ്ങളാണ്. ഒടുവില്‍ വീട് വിട്ടു ഓടി പോയന്‍ അവള്‍ തീരുമാനിച്ചു. അതിനു ശിക്ഷയായി അഞ്ചു മാസം ജയിലിലും കഴിയേണ്ടി വന്നു. ജയില്‍ വിമോചിതയായ ശേഷം ആയിഷ സ്വന്തം പിതാവിനരികിലെത്തി. എന്നാല്‍ കടം വീട്ടാന്‍ കൊടുത്ത വസ്തു എന്ന നിലയില്‍ ആയിഷയെ  അവളുടെ ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. മനസില്ല മനസോടെ മകളെ വിട്ടു കൊടുത്ത പിതാവിന് കേള്‍ക്കേണ്ടി വന്നത് - അവള്‍ മൂക്കും ചെവിയും ചെത്തിയ നിലയില്‍ കുന്നിന്‍ ചെരുവില്‍ മരണാസന്നയായി കിടക്കുന്നു എന്നാണു. ഇന്നിപ്പോള്‍ അവള്‍ പഠനം തുടരുന്നു, ജീവിക്കുന്നു.  ആയിഷയെ കുറിച്ചുള്ള വീഡിയോ കാണാം - ഇവിടെ 

Friday, May 10, 2013

ഉമ്മേ സലാം ! ( വന്ദേ മാതരം- നാടന്‍ വേര്‍ഷന്‍ )

മാ തുജെ സലാം - എന്ന് എ.ആര്‍ റഹ്മാന്‍ 
ഫേസ് ബുക്ക്‌ ചര്‍ച്ച വായിക്കാം -

ഉമ്മേ സലാം 

ഉമ്മേ സലാം 
നല്ല ജലം തരുന്നോളെ , നല്ല ഫലം തരുന്നോളെ 
ശീതള കാറ്റ് ഉള്ളവളെ 
സസ്യം നിറഞ്ഞവളെ 
ഉമ്മേ സലാം 


(  താളം -ഫേസ് ബുക്ക്
  രാഗം- 
  വികട സരസ്വതി 
  ഭാവം -
വ്യാഖ്യാനം) 



വന്ദേ മാതരത്തിന്  ഹിന്ദുത്വം കല്‍പ്പിക്കാന്‍ കുറെ പേര്‍, അതില് കുറെ സംസ്കൃത പദങ്ങള്‍ ഉള്ളത്ചൂണ്ടിക്കാണിച്ച് അവകാശം നേടാന്‍ 
 അവര്‍ നടക്കുന്നു . 

അപ്പോള്‍ വേറൊരു കൂട്ടര്‍, അതേ സംസ്കൃത പദങ്ങള്‍ വ്യാഖ്യാനിച്ച് ----''അത് ഹിന്ദുത്വക്കാര്‍  പാടി നടന്നാല്‍ മതി , അങ്ങനെയിപ്പോള്‍ ഞങ്ങളെ പാടിപ്പിച്ചു നരകം വാങ്ങി തരാന്‍ നോക്കണ്ട, വന്ദനം എന്ന് പറഞ്ഞാല്‍ വണക്കം ആണ്. പടച്ചവനെ അല്ലാതെ വേറെ ആരെയും വണങ്ങില്ല ( വണക്കം എന്ന് സ്വന്തം വ്യാഖ്യാനം )  '' എന്ന് കുറെ ഇസ്ലാമിസ്റ്റുകള്‍ .
പടച്ച റബ്ബേ, സൃഷ്ടി കര്‍ത്താവേ, ലോക നിയന്താവേ . ഭാഷക്കും മതമോ ??
പാട്ടിനും ജാതിയോ ?? 

അക്ബര്‍ ആയ 
അള്ളാഹുവേ  , സര്‍വശക്തന്‍ ആയ  ദൈവമേ സര്‍വ്വ്‌ശക്ത് ആയ ഈശ്വര്‍ ,  ഓള്‍മൈറ്റി ആയ ഗോഡ്‌ - നീയിതൊന്നും കാണുന്നില്ലേ ??ഭാഷ മാറിയാല്‍ ജാതി മതം മാറുമോ ??

സാരെ ജഹാംസെ അച്ചാ- എന്നെഴുതിയത് അല്ലാമ മുഹമ്മദ്‌ ഇക്ബാല്‍ ആണ്. എല്ലാ നാടുകളെക്കാളും  നല്ല നാട് എന്ന അര്‍ത്ഥത്തില്‍ എഴുതിയ ഈ ഗാനം മുസ്ലിം ആണ് എഴുതിയത് എന്ന് കരുതി ആരെങ്കിലും ആക്ഷേപിക്കുമോ ? അതല്ല, ഹിന്ദുസ്ഥാന്‍ എന്നത് ഹിന്ദുക്കളുടെ സ്ഥാനം അഥവാ നാട് എന്ന അര്‍ത്ഥത്തില്‍ ആകുമോ ആക്ഷേപം വരാന്‍ പോകുന്നത് ?? കണ്ടറിയാം .



മുകളിലെ നാടന്‍ വേര്‍ഷന്‍ വായിച്ചാലെങ്കിലും വന്ദേ മാതരം സ്വന്തമാക്കാന്‍ നടക്കുന്ന ഹിന്ദുത്വ വാദികള്‍ക്കും  അയിത്തം കല്‍പ്പിക്കുന്ന  മുസ്ലിം മത വാദികള്‍ക്കും കാര്യം മനസിലാകുമോ ആവോ ?? 
വാര്‍ത്ത- ദേശീയഗീതമായ വന്ദേമാരത്തോടുള്ള അനാദരവിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് ബിഎസ്പി എംപിയായ ഷഫീക്കുര്‍ റഹ്മാന്‍ ബാര്‍ക്കി.വന്ദേമാതരം ആലപിക്കുമ്പോള്‍ പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയതിന് അദ്ദേഹത്തെ  സ്പീക്കര്‍ ശാസിച്ചിരുന്നു 
ഫേസ് ബുക്ക്‌ വാര്‍ത്ത - ഇതിന്റെ പേരില്‍ രണ്ടു മത വിഭാഗങ്ങളില്‍ പെട്ടവര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വാഗ്വാദം.
 ______________________________________






വന്ദേമാതരത്തെ കുറിച്ച് വിക്കിപീഡിയ പറയുന്നത്

ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ (National Song) വന്ദേമാതരംഎന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്.ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. 

ചരിത്രം


ബങ്കിം ചന്ദ്ര ചാറ്റർജി
1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ" എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്നപുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു.

[തിരുത്തുക]പ്രസക്തി  

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിനെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.

Related Posts Plugin for WordPress, Blogger...

ഇതാണു ഞാന്‍!

Social Networker