Social Networking Site എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Social Networking Site എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജൂൺ 30, തിങ്കളാഴ്‌ച

ഓര്‍ക്കുട്ടാ റ്റാറ്റാ

ഞാന്‍ എന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആരംഭിച്ചത് ഓര്‍ക്കുട്ടില്‍ കൂടിയാണ്.  ഓര്‍ക്കുട്ട് ജീവി എന്ന് ചില സുഹൃത്തുക്കള്‍ എന്നെ വിളിച്ചിരുന്നത്‌ ഞാന്‍ ഓര്‍ക്കുന്നു . 2014 സെപ്തംബര്‍ മുപ്പതിന് ഓര്‍ക്കുട്ട് പൂട്ടിക്കെട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചു.  Good Bye , Orkut !



2014 ജൂൺ 21, ശനിയാഴ്‌ച

നിങ്ങള്‍ ഒരു രാക്ഷസന്‍/ രാക്ഷസി ആണോ ??

''നേരത്തെ കിടന്നുറങ്ങി നേരത്തെ എണീറ്റ്‌ ശീലിച്ചാല്‍ എന്താ ? നിനക്ക് നല്ല തല്ല് കിട്ടാത്ത കുറവുണ്ട് ! നാല് തല്ല് കിട്ടിയാല്‍ നീ നല്ല ശീലം പഠിച്ചോളും ! ''  എന്ന് സ്ഥിരമായി ചീത്ത കേള്‍ക്കുന്ന എത്ര പേരുണ്ട്?

ഞാന്‍ അങ്ങനെ ഒരുപാട് കേട്ടിട്ടുണ്ട്.



അത്തരക്കാര്‍ ഒരുപാടുണ്ട്. നമ്മളെന്തോ ദുശീലം പഠിച്ചു വച്ചിരിക്കുന്നു എന്ന് പലരും പറയുന്നു. ( ആ പറയുന്നവര്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നെല്‍ക്കുന്നവര്‍ ആണ്, സ്വാഭാവികം)
കേള്‍ക്കുന്നവര്‍ സ്വാഭാവികമായും താനെന്തോ ചീത്ത സ്വഭാവത്തിനു അടിമ ആണെന്ന് കരുതുകയും മാനസികമായി വിഷമിക്കുകയും ചെയ്യുന്നു.

അങ്ങനെ കേള്‍ക്കുന്നവരോടും അങ്ങനെ ചീത്ത പറയുന്നവരോടും എനിക്ക് പറയാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്.

പണ്ട് എന്‍റെ അമ്മ പറയാറുണ്ട്‌ - 'നീ രാക്ഷസന്മാരെ പോലെയാണ് 'എന്ന് . എന്‍റെ ഉറക്കം , പകലുകളില്‍ ചെയ്യേണ്ട ജോലികള്‍ രാത്രികളില്‍ ചെയ്യുന്നത്, പുലരും വരെ ഉറങ്ങാതെ ഇരുന്നു ടി വി കാണുകയോ പുസ്തകം വായിക്കുകയോ പാട്ട് കേള്‍ക്കുകയോ എഴുതുകയോ ചെയ്യുന്നത് , പുലരികളില്‍ എഴുന്നേറ്റു പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനു പകരം രാത്രികളില്‍ ഇരുന്നു പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് അമ്മ എന്നെ രാക്ഷസ വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയത്.  ( ജാതക പ്രകാരവും ഞാന്‍ രാക്ഷസ ഗണമാണ് . ഹി ഹി .  ഇക്കാര്യം നമ്മള്‍ പിന്നെ ചര്‍ച്ച ചെയ്യും :D)

പിന്നെയും അമ്മ അതിനു തെളിവ് പറയാറുണ്ട് - ''ജനിച്ച കാലത്ത് - എല്ലാവരും എഴുന്നേറ്റു ഇരിക്കുന്ന സമയത്ത് നീ ഉറങ്ങും . എല്ലാവരും ഉറങ്ങുന്ന സമയത്ത് നീ എഴുന്നേറ്റിരിക്കും . രാത്രിഞ്ചരന്മാര്‍ ( അതായതു രാത്രിയില്‍ ചരിക്കുന്നവര്‍ ) ഇങ്ങനെയാണ്'' എന്ന്.

കഴിഞ്ഞ ദിവസം ഒരമ്മ അവരുടെ മകളെ കുറിച്ച് പറഞ്ഞപ്പോഴാണ് ഞാന്‍ ഇക്കാര്യം കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചത്.


ഈ ഭൂമിയില്‍ പകലുണ്ട് , രാത്രിയുണ്ട്.
ചിത്രം 1
ഇരുട്ടുണ്ട് , വെളിച്ചമുണ്ട്.
തണുപ്പുണ്ട് , ചൂടുണ്ട്
രാത്രി പകലിനോട് - നീ ശരിയല്ല നല്ല തല്ലു കിട്ടാത്ത സൂക്കേട് ആണെന്ന് പറയുമോ ?
ഇരുട്ട് വെളിച്ചത്തോട് ഇതേ പ്രസ്താവന നടത്തുമോ ?
തണുപ്പ് ചൂടിനോട് ഇങ്ങനെ പറയുമോ ?
ഒന്നും വേണ്ട - എ നെഗറ്റിവ് രക്തം ഉള്ളവന്‍ ബാക്കി തരം രക്തം ഉള്ളവനോട് -'' നീ ശരിയല്ല , നല്ല തല്ലു കിട്ടിയാല്‍ നേരെ ആയിക്കോളും , എന്നെ പോലെ ' എന്ന് പറയുമോ ?

പറഞ്ഞാല്‍ ആരാണ് തെറ്റുകാരന്‍ ? പറയുന്നവനോ കേള്‍ക്കുന്നവനോ ?

അതെ പോലെ ഒന്നാണ് ഈ പോസ്റ്റിന്റെ ആദ്യ ഖണ്ഡിക . രാത്രിയില്‍ നേരം വൈകി ഉറങ്ങുകയും നേരം വൈകി പകല്‍ എഴുന്നേല്‍ക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇങ്ങനെ ഉപദേശം സ്ഥിരം കേള്‍ക്കുന്നവര്‍ ഒന്ന് ആലോചിക്കുക !
നിങ്ങള്‍ രാത്രിയില്‍ പകല്‍ സമയത്തേക്കാള്‍ ഊര്‍ജ്ജസ്വലരാണോ ? 

നേരെ തിരിച്ചും ചോദിക്കാം.


Early Bird / Night Owl 


ചിത്രം 2
ഏര്‍ളി ബേഡ് എന്ന് പറഞ്ഞാല്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന തരം ആളുകള്‍ ആണ് . ലാര്‍ക്ക്  എന്നും ഇംഗ്ലിഷില്‍ ഇത്തരക്കാരെ വിളിക്കും. ലാര്‍ക്ക് എന്നത് ഒരു തരം പക്ഷി ആണ്. ഇത്തരക്കാരെ മോണിംഗ്  പേഴ്സണ്‍ എന്നും വിളിക്കും. സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ ഇവര്‍ 'എ- പീപിള്‍ ' എന്നാണു അറിയപ്പെടുന്നത് . ഗവേഷകരാവട്ടെ, മോണിംഗ്നെസ്‌ എന്ന പടം കൊണ്ടാണ് വിവക്ഷിക്കുന്നത്. ഇത്തരക്കാര്‍ രാത്രി പത്തിന് ഉറങ്ങി രാവിലെ ആറിന് എഴുന്നെല്‍ക്കുന്നവ്ര്‍ ആണ്. ( ഇതിനടുത്ത സമയവും ആകാം)

നൈറ്റ്‌ ഒവ്ള്‍ എന്ന് പറയുന്നത് നേരം രാത്രി വൈകി ഉറങ്ങുകയും പകല്‍ നേരം വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്ന തരം ആളുകളെ ആണ്. ഗവേഷകരുടെ ഭാഷയില്‍ ഇക്കൂട്ടര്‍ ' ഈവ്‌നിംഗ്നെസ്സ് ' ആണ്. ബി- പീപ്പിള്‍ എന്നും അറിയപ്പെടും.

ഇതല്ലാതെ, സമയക്രമം മാറുന്നതിനു അനുസരിച്ച് വേറെയും പലതരം ആളുകള്‍ ഉണ്ട്.  ശ്രദ്ധിക്കുക ( ചിത്രം 2) 



ദിവാജീവികള്‍ / നിശാജീവികള്‍ 

പകല്‍ സജീവമാകുകയും രാത്രി ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും പ്രകൃതത്തെ ഡൈഏണലിറ്റി ( Diurnality) എന്ന് പറയും. അത്തരം ജീവികളാണ്  ഡൈഏണല്‍ അഥവാ ദിവാജീവികള്‍ .

രാത്രി സജീവമാകുകയും പകല്‍ വിശ്രമിക്കുകയും ചെയ്യുന്ന തരം ജീവികളാണ് നിശാജീവികള്‍  അഥവാ നോക്റ്റെണല്‍ .  ഇവയുടെ ഈ സവിശേഷതയെ നോക്റ്റര്‍നാലിറ്റി ( Nocturnality) എന്ന് പറയും .


മനുഷ്യന്‍, ഒട്ടകപക്ഷി എന്നിവ  ദിവാ ജീവി വര്‍ഗത്തില്‍ പെടുന്നവ ആണെങ്കില്‍ ഇരു കൂട്ടവും രാത്രികളിലും സജീവമാകാറുണ്ട്. മൂങ്ങകള്‍ നിശാജീവി വര്‍ഗത്തില്‍ പെടുന്ന ആണ്. അവക്ക് രാത്രിയില്‍ കണ്ണ് കാണുന്ന വിധമാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത് .

ഇത് കൂടാതെ സന്ധ്യാജീവികള്‍ എന്ന ഇനവുമുണ്ട്. സൂര്യോദയത്തിലോ അസ്തമനത്തിലോ സജീവമാകുന്ന ഇവക്ക് ക്രിപ്സ്ക്യൂലര്‍ എന്നാണു ഇംഗ്ലിഷ് നാമം.

ഹോര്‍മോണ്‍ നില, ശാരീരിക ഊഷ്മാവ്, ഭക്ഷണം, ഉറക്കം, അറിവുകള്‍ പ്രപ്തമാക്കാനുള്ള കഴിവ് എന്നിവ അടിസ്ഥാനമാക്കി ദിവസത്തിന്റെ ഏതു സമയത്താണ് ശരീരം ഭൌതിക കാര്യങ്ങളില്‍ സജീവമാകുന്നത് എന്ന സവിശേഷത ( cronotype) ഓരോ മനുഷ്യനും വ്യത്യസ്തമാണ്.  ഈ സവിശേഷത അടിസ്ഥാനമാക്കിയാണ് ഇവയെ ദിവാജീവി, നിശാ ജീവി, സന്ധ്യാ ജീവി എന്നിങ്ങനെ തരം തിരിക്കുന്നത്. 

 നിശാമനുഷ്യര്‍ 

ഒരു മനുഷ്യന്‍ എങ്ങനെയാണ് നിശാജീവി ആകുന്നത് ?
ജൈവികമോ ജനിതകമോ ആയ കാരണങ്ങള്‍ കൊണ്ടും ഒരാള്‍ നിശാമനുഷ്യര്‍ ആകാം.  ജീവിത ശൈലി, ഒരു കാര്യം ചിന്തകളിലൂടെയും ചോദനകളിലൂടെയും പ്രവൃത്തികളിലൂടെയും മനസിലാക്കാനുള്ള ഒരാളുടെ കഴിവ്, ഹോര്‍മോണ്‍ വ്യതിയാനം, മാനസികാവസ്ഥ, ഉറക്കത്തിന്റെ ക്രമം തെറ്റല്‍ , വിഷാദ രോഗം എന്നീ കാരണങ്ങള്‍ കൊണ്ടും രാത്രി ഉറങ്ങാത്തവര്‍ ഉണ്ട്. ജോലിക്ക് വേണ്ടി ഉറക്കം കളയുന്നവരും ഉണ്ട്. 



മേല്‍പ്പറഞ്ഞവരില്‍ രണ്ടു കൂട്ടര്‍ ഉണ്ട്. ഉറക്കം വൈകി മാത്രം വരുന്ന പ്രകൃതക്കാരും  മറ്റു പല കാരണങ്ങള്‍ കൊണ്ട് ഉറങ്ങാന്‍ പറ്റാത്തവരും. രണ്ടാമത്തെ കൂട്ടരില്‍ ജോലിക്ക് വേണ്ടി ഉറക്കം കളയുന്നവര്‍ ഒഴികെയുള്ളവര്‍ ഡോക്ടറേ കാണേണ്ടി വരും. ആദ്യ കൂട്ടര്‍ക്കു വൈകി ഉറങ്ങല്‍  ഒരു സ്വാഭാവിക കാര്യം മാത്രം. അക്കൂട്ടര്‍ക്ക് പകല്‍ വിശ്രമിക്കാനാകും ഇഷ്ടം. 


ആന്തരിക ഘടികാരം 
ഇക്കാര്യങ്ങളെല്ലാം മനുഷ്യന്റെ അന്തര്‍ജാത -നിജാവര്‍ത്തനം ( സിര്‍കാഡിയന്‍ റിഥം )  അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ മനുഷ്യനും ശരീരത്തില്‍ ഓരോ ജൈവിക ക്ലോക്ക് ഉണ്ട്. പകല്‍ വെളിച്ചമാണ് ഈ ക്ലോക്കിനെ നയിക്കുന്നത്. നിശ്ചിത തോതിലും ദൈര്‍ഘ്യത്തിലും ഉള്ള ശീതോഷ്ണം, ഇരുട്ട്  എന്നിവയും ഇവയെ നിശ്ചയിക്കും. ചിത്രം 3 ശ്രദ്ധിക്കുക 


ചിത്രം 3


ഒരാള്‍ നിശാജീവി ആണോ ദിവാജീവി ആണോ എന്നറിയാന്‍ Morningness- Eveningness questionnaire  എന്ന ചോദ്യാവലി പ്രചാരത്തിലുണ്ട്. കുറെ ചോദ്യങ്ങളും ശാരീരിക ഊഷ്മാവും സിര്‍കാഡിയന്‍ റിതവും ഒരുമിച്ചാണ് ഇതിന്‍റെ ഉത്തരം കണ്ടെത്തുന്നത്. 

ആരാണ് മെച്ചം ?


നമ്മുടെ നാട്ടില്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ ഉണ്ടെങ്കില്‍ നാം പറയാറുണ്ട് - രാത്രി ഉറങ്ങി പുലര്‍ച്ചെ എഴുന്നേറ്റു പഠിക്കണം എന്ന്. എങ്കിലേ ഓര്മ ശക്തിയും ബുദ്ധിശക്തിയും ഉണ്ടാകൂ എന്നും പറയാറുണ്ട്‌.
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ സ്ഥാപനങ്ങള്‍ ജോലിക്കെടുക്കും മുന്‍പ്‌ മുകളില്‍ പറഞ്ഞ Morningness- Eveningness questionnaire  പൂരിപ്പിച്ചു വാങ്ങും അതിനു അനുസരിച്ചാണ് ജോലി സമയം ക്രമീകരിക്കുന്നത്. ദിവാജീവി ഇനത്തില്‍ പെട്ടവര്‍ പകല്‍ സമയത്തും നിശാ ജീവി ഇനത്തില്‍ പെട്ടവര്‍ രാത്രി സമയത്തും ആണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന ശാസ്ത്രീയ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രമീകരണം. അത് സ്ഥാപനത്തിന് കൂടുതല്‍ മെച്ചം ഉണ്ടാക്കി കൊടുക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ Early Bird കളെക്കാള്‍ Night Owl വിഭാഗത്തില്‍ പെട്ടവരാണ് കൂടുതല്‍ കാര്യക്ഷമത ഉള്ളവര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ബുദ്ധിശക്തി ഉള്ളവരും ചിന്താശേഷി കൂടിയവരും ക്രിയാത്മകത കൂടിയവരും നൈറ്റ്‌ ഒവ്ള്‍ വിഭാഗമാണ് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു .




ഇനി പറയൂ .. രാത്രി നേരം വൈകി ഉറങ്ങുന്നവരേ, നിങ്ങള്ക്ക് നിങ്ങള്‍ ദുശീലത്തിനു അടിമയാണെന്ന കുറ്റബോധം ബാക്കിയുണ്ടോ ?

ഞാന്‍ തീര്‍ച്ചയായും ഒരു രാക്ഷസി ആണ് .  :D

2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

കന്യകാ മോഡി

നരേന്ദ്ര മോഡി

കന്യകാ മേരി എന്നല്ല കന്യകാമോഡി എന്ന് തന്നെയാണ് തലക്കെട്ട്‌.

പതിനേഴാം വയസ്സില്‍ കല്യാണം കഴിക്കുകയും എന്നാല്‍ ഇത് വരെ വിവാഹം എന്ന വാക്ക് ഉച്ചരിക്കുക കൂടി ചെയ്യാതെ ബ്രഹ്മചര്യം കാത്തു പരിപാലിക്കുകയും  ആ  വ്യക്തി   വിവാഹത്തിനു 46 കൊല്ലങ്ങള്‍ക്ക് ശേഷം  ഭാര്യ എന്ന കോളത്തില്‍ യശോദാ ബെന്‍ എന്ന് പേര് ചേര്‍ത്തിരിക്കുന്നു.  ( സത്യവാങ്ങ്മൂലം ഈ പോസ്റ്റിന്റെ ഏറ്റവും താഴെ വായിക്കാം)   പ്രധാന മന്ത്രി സ്ഥാനാര്‍ഥിത്വ പരിവേഷത്തില്‍ നില്‍ക്കെ 2014 ഏപ്രില്‍ ഒമ്പതിന് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ആണ് ഇങ്ങനെ രേഖപ്പെടുത്തിയത്.

അദ്ദേഹം വിവാഹിതന്‍ തന്നെ എന്ന് ഒറ്റ ദിവസം കൊണ്ട് വിക്കി പീഡിയയില്‍ വരെ തിരുത്തല്‍ വന്നു. തിരുത്തിയ ആള്‍ മോഡി വിരുദ്ധന്‍ ആണോ എന്നറിയില്ല. എന്നാല്‍ കണ്‍സംമേറ്റ് നടന്നിട്ടില്ല എന്ന് കൂടെ ഒരു വരി കൂടി ചേര്‍ത്ത് വന്നിട്ടുണ്ട്. അത് മിക്കവാറും ഏതോ മോഡി ഭക്തന്‍ ആയിരിക്കാം തിരുത്തിയതെന്നു ആരെങ്കിലും ആരോപിച്ചാല്‍ നമുക്കവരെ കുറ്റം പറയാനുമാകില്ല. ആ വരി ചേര്‍ക്കാന്‍ ആ തിരുത്തല്‍ വാദി ചെയ്ത ശ്രമവും കുറ്റകരം ആണെന്ന് പറയാന്‍ കഴിയില്ല. മോഡിക്ക് ഒരു പ്രശ്നം വരുമ്പോള്‍ നമ്മള് വേണ്ടേ കൂടെ നില്‍ക്കാന്‍ ! ,അല്ലെ ??

ഈ കണ്‍സംമേറ്റ് എന്ന് പറഞ്ഞാല്‍ തമിഴര്‍ പറയുന്ന  ശാന്തിമുഹൂര്‍ത്തം പോലൊക്കെ വ്യാഖ്യാനിക്കാം. കല്യാണം നടന്നെങ്കിലും കണ്‍സംമേറ്റ്  നടക്കാത്ത വിവാഹം  . അതായതു  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അന്തസത്ത.

സത്യത്തില്‍ ഇലക്ഷന്‍ കമ്മീഷനാണ് ഈ പണി ഒപ്പിച്ചത് . ഇത്തവണ എല്ലാ കോലവും പൂരിപ്പിച്ചു നല്‍കിയില്ലെങ്കില്‍ നാമനിര്‍ദ്ദേശം തള്ളും. വെറുതെ വരച്ചു വിട്ടാലും തള്ളും. അതിനാല്‍ ഒന്നുകില്‍- വിവാഹിതന്‍, അല്ലെങ്കില്‍ അവിവാഹിതന്‍ എന്ന് രേഖപ്പെടുതെണ്ടിയിരുന്നു. അത് സത്യമല്ല എങ്കില്‍ സത്യവാങ്ങ്മൂലം വഴി മൂപ്പര് കുടുങ്ങിയേനെ !

ഫേസ്‌ ബുക്ക്‌, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ നവ മാധ്യമ ചര്‍ച്ചാ വേദികളിലും ദൃശ്യമാധ്യമങ്ങളിലും കൂലങ്കുഷമായ സംവാദം നടക്കുകയാണ് . ''ഒടുവില്‍ നരേന്ദ്ര മോഡി സമ്മതിച്ചു- യശോദാ ബെന്‍ ഭാര്യ എന്ന് ' എന്ന പോസ്റ്റുകളില്‍ എന്താ ഒരു ചര്‍ച്ച ? അതിനിപ്പോള്‍ എന്താ - കല്യാണം കഴിച്ചില്ല എന്ന് മോഡി ഇത് വരെ എവിടെങ്കിലും പറഞ്ഞോഎന്നാണു  മോഡി ഭക്തരുടെ  മറു ചോദ്യം.

ഇല്ല, കല്യാണം കഴിച്ചില്ല എന്ന് മോഡി ഇതുവരെ പറഞ്ഞില്ല . എന്നാല്‍ ഇത് വരെയും ' കല്യാണം കഴിച്ചിട്ടുണ്ട്' എന്ന് പറഞ്ഞില്ല എന്നതാണ് ചര്‍ച്ചക്ക് വെക്കേണ്ടത്. കൊല്ലങ്ങള്‍ക്ക് മുന്‍പേ  യശോദാ ബെന്‍ ഭാര്യയാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ഒന്നും പ്രതികരിച്ചില്ല എന്നതും ചര്‍ച്ചിക്കണം.

അവരെ സംരക്ഷിക്കാന്‍ നടപടി എടുത്തതുമില്ല. ഈ കാര്യം ചൂണ്ടിക്കാട്ടുന്നവരോട് മോഡി ഭക്തര്‍ പറയുന്നത് ഇങ്ങനെയാണ്- മോഡി ഭാര്യയെ ഉപേക്ഷിച്ചത് നാടിനു വേണ്ടി മുഴുജീവിതം ഉഴിഞ്ഞു വക്കാനാണ് ! എന്ന്. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത ആളാണോ ഇന്ത്യയിലെ പെണ്ണുങ്ങളെ സംരക്ഷിക്കുക എന്ന മറുചോദ്യത്തിനും ഭാര്യയെ ഉപേക്ഷിക്കല്‍ അല്ല ഹിന്ദുത്വ ധര്‍മം എന്ന് മോഡി മനസിലാക്കണം എന്ന പ്രസ്താവനക്കും മോഡി ഭക്തര്‍ മറുപടി കൊടുക്കാന്‍ തയ്യാറായിട്ടില്ല.

എന്തൊക്കെ പറഞ്ഞാലും മോഡി ബാച്ചിലര്‍ തന്നെയാണ്, അദ്ദേഹം കല്യാണം കഴിച്ചെങ്കിലും എന്ന് മറ്റൊരു ഫാന്‍. അങ്ങനെയെങ്കില്‍ ഇനി മുതല്‍ ഇങ്ങനെ പ്രാര്‍ഥിക്കാം-  'വിശുദ്ധ കന്യകാ മോദി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ' 











2014 ഏപ്രിൽ 9, ബുധനാഴ്‌ച

വിവിധ തരം ബ്ലോഗിങ്ങ് സൈറ്റുകള്‍























ബ്ലോഗ് എന്നാൽ ദിനസരി (ജേർണ്ണൽ) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണു്. ഒരു ബ്ലോഗിലെ കുറിപ്പുകൾ വിപരീതസമയക്രമത്തിൽ (അതായത് പുതിയ കുറിപ്പുകൾ പേജിന്റെ മുകൾ‌ഭാഗത്തും, പഴയവ പേജിന്റെ താഴത്തുഭാഗത്തും വരാൻ പാകത്തിന്) ആണു സാധാരണയായി ചിട്ടപ്പെടുത്താറ്.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നു് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, വെബ്സൈറ്റുകൾ ആണ് പ്രസിദ്ധീകരിക്കുക. എന്നാലും ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ടു്.
ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്. ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നത് ഒരു ക്രിയ ആയും ഉപയോഗിച്ച് കാണാറുണ്ട്
( കടപ്പാട് - വിക്കിപീഡിയ)


List of Top 10 Blogging sites in the World:


 list of more top Free blog hosting sites:
http://wordpress.com
http://blogger.com
http://livejournal.com
http://ning.com
http://typepad.com
http://squidoo.com
http://weebly.com
http://bravenet.com
http://officelive.com
http://knol.google.com
http://spaces.msn.com
http://tumblr.com 7
http://scribd.com 7
http://friendster.com
http://multiply.com
http://webs.com
http://posterous.com
http://xanga.com
http://freewebs.com
http://vox.com
http://jimdo.com
http://wetpaint.com
http://squarespace.com
http://blog.de
http://wikidot.com
http://blogsome.com
http://wikispaces.com
http://fortunecity.com
http://home.spaces.live.com
http://webnode.com
http://edublogs.org
http://viviti.com
http://spaces.live.com
http://synthasite.com
http://slideshare.com
http://quizilla.com
http://uniblogs.org
http://learnerblogs.org
http://photostreet.com
http://fc2.com
http://ezinearticles.com
http://zimbio.com
http://prlog.org
http://blog.com
http://gather.com
http://onsugar.com
http://bigadda.com
http://t35.com
http://today.com
http://blogdrive.com
http://blog.hr
http://blogher.com
http://blog.co.uk

വിഭാഗങ്ങൾ 


ജോയ് ഇട്ടോയുടെ മോബ്ലോഗിന്റെ ചിത്രം.
പല തരത്തിലുള്ള ബ്ലോഗുകളുണ്ട് ഇന്റെർനെറ്റിൽ, ഓരോന്നും അവ എങ്ങനെ എഴുതുന്നുവെന്നും എങ്ങനെ പ്രദർശിപ്പിക്കുന്നുവെന്നും ഉള്ള രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
മാധ്യമങ്ങളനുസരിച്ച്
വീഡിയോകൾ ഉൾപ്പെട്ട ബ്ലോഗുകളെ വ്ലോഗ് എന്നു വിളിക്കുന്നു, കൊളുത്തുകൾ നിറഞ്ഞ ബ്ലോഗുകളെ ലിങ്ക്‌ലോഗ്എന്നും ചിത്രങ്ങൾ നിറഞ്ഞതിനെ ഫോട്ടോബ്ലോഗ്  എന്നും വിളിക്കുന്നു.
ഉപകരണങ്ങളനുസരിച്ച്
ബ്ലോഗ് എഴുതാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളനുസരിച്ചും ബ്ലോഗുകളെ തരം തിരിക്കാം. മൊബൈൽ ഫോൺഅല്ലെങ്കിൽ PDA വച്ച് എഴുതുന്ന ബ്ലോഗുകളെ മോബ്ലോഗ് എന്ന് വിളിക്കുന്നു. 
വിഷയം
ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചാണ് ചില ബ്ലോഗുകൾ സംസാരിക്കുന്നത്. ഉദാഹരണം രാഷ്ട്രീയ ബ്ലോഗ്, യാത്രാ വിവരണ ബ്ലോഗ്.
പകർപ്പവകാശ നിയമങ്ങൾ അനുസരിച്ച്
അധികവും ബ്ലോഗുകൾ സ്വകാര്യംബ്ലോഗുകളായിട്ടാണ് കാണാറ്. ചിലപ്പോൾ വാണിജ്യപരമായ ഉപയോഗങ്ങൾക്കും ബ്ലോഗ് ഉപയോഗിക്കാറുണ്ട്. ഒരു തൊഴിൽ‌സംഘത്തിന്റെ അകത്ത് വാർത്താവിനിമയവും സംസ്കാരവും കൂട്ടുവാനും പുറത്ത് പരസ്യം ചെയ്യാനും, അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും ഉപയോഗിക്കുന്ന ബ്ലോഗുകളാണ് കോർപ്പറേറ്റ് ബ്ലോഗുകൾ.
ബ്ലോഗ് സെർച്ച് എഞ്ചിനുകൾ (ബ്ലോഗോസ്ഫിയർ) അനുസരിച്ച്
ബ്ലോഗ് ഉള്ളടക്കം തിരയാനായി പല ബ്ലോഗ് സെർച്ച് എഞ്ചിനുകളും നിലവിലുണ്ട് (ഉദാഹരണം ബ്ലോഗ്‌ഡിഗ്ഗർഫീഡ്‌സ്റ്റർ‍ടെക്നൊറാറ്റി). ടെക്നൊറാറ്റി കൂടുതൽ ആളുകൾ തിരയുന്നതെന്തെന്നും ബ്ലോഗുകൾ തരം തിരിക്കാൻ ഉപയോഗിക്കുന്ന ടാഗുകൾ എന്തെന്നുംകൂടി നമുക്കു കാട്ടിത്തരുന്നു.

ഇനി പറയൂ..  നിങ്ങളില്‍ എത്ര പേര്‍ക്ക് സ്വന്തമായി ബ്ലോഗ്‌ ഉണ്ട് ?? 

വിവിധ തരം സോഷ്യൽ മീഡിയ



ഇന്റർനെറ്റ്  എന്ന പാരാവാരം പരന്നു കിടക്കുകയാണ്. ഉപയോഗിക്കാൻ അറിയുന്നവന്  അറിവിന്റെ പാലാഴി പകര്ന്നു നല്കുന്ന ഇടം. ഉപയോഗിക്കാൻ അറിയാത്തവന്  കണ്ണ് മിഴിച്ചു ഇരിക്കാം. ഇന്റർനെറ്റിലെ സോഷ്യൽ മീഡിയ എന്ന നവ തരംഗത്തിന്റെ  ഉപകാരപ്രദമായ കുറച്ചു വിവരങ്ങളാണ് ഈ പോസ്റ്റിലെ വിഷയം.


 ഫേസ്‌ ബുക്ക്‌ മാത്രമല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പെടുന്നത്. ഫേസ്‌ ബുക്കിനെക്കാളും മുന്‍പ് നമ്മള്‍ പരിചയപ്പെട്ടതു ഓര്‍ക്കുട്ടിനെയാണ്. ഇപ്പോള്‍ ഓര്‍ക്കുട്ട് ഓര്‍മയിലേക്ക് മറന്നു കളയാന്‍ മലയാളി മടിച്ചില്ല.  

ഏതാനും ചില സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ പരിചയപ്പെടൂ .
സോഷ്യൽ മീഡിയ 
ആശയങ്ങളോ അറിവുകളോ സൃഷ്ടിക്കുകയും പങ്കു വക്കുകയും കൈമാറ്റം ചെയ്യുകയും അതിനെ കുറിച്ച് ചര്ച്ച നടത്തുകയും ആവശ്യമെങ്കിൽ രൂപമാറ്റം നടത്തുകയും ചെയ്യുന്ന ഒരു ഇടം എന്ന് കുറഞ്ഞ വാക്കുകളിൽ  പറയാം.  വിഷയത്തെ കുറിച്ച് അനുകൂല- പ്രതികൂല നിലപാടുകൾ ഉള്ളവര്ക്കും ഇല്ലാത്തവർക്കും ചർച്ചയിൽ പരസപരം ആശയസംവാദം നടത്താം എന്നതാണ് ഇതിലെ പ്രധാന നേട്ടം. ഈ സംവാദം സാധ്യമാക്കുന്നത് ഇന്റർനെറ്റ്  അധിഷ്ടിത സാങ്കേതിക വിദ്യകളുടെ സഹായത്താലാണ്. പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ആളുകളിലേക്ക്‌ കാര്യക്ഷമമായും ഉപയോക്തൃസൗഹൃദമായും വിവരങ്ങൾ പങ്കു വെക്കാൻ കഴിയും. 

വിവിധ  തരം  സോഷ്യൽ മീഡിയ
ബ്ളോഗ് , പിക്ചർ ഷെയറിംഗ്, വ്ളോഗ് , വോൾ പോസ്റ്റിംഗ്, മ്യൂസിക് ഷെയറിംഗ്, ക്രൌഡ്സോഴ്സിംഗ് , വോയിസ്‌ ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ എന്നിവ ഇവയിൽ ചിലതാണ്.


മാഗസിനുകൾ, ഇന്റർനെറ്റ് ഫോറങ്ങൾ, വെബ്‌ലോഗുകൾ,  സോഷ്യൽ ബ്ളോഗുകൾ, മൈക്രോ ബ്ളോഗിംഗ് , വികി, സോഷ്യൽ നെറ്റ് വർക്ക് സ് , പോഡ്കാസ്റ്റുകൾ , ഫോട്ടോ- വീഡിയോ ഷെയറിംഗ്, സോഷ്യൽ ബോക്ക് മാർക്കിംഗ്  എന്നിവയിലൊക്കെ സോഷ്യൽ നെറ്റ്വർക്കിംഗ്  സൈറ്റുകളുടെ സഹായത്തോടെ ചർച്ച  നടത്താനും വിവരങ്ങൾ കൈമാറാനും വേദിയൊരുക്കുന്നു.

കൂടുതൽ സൂക്ഷ്മമായി തരം തിരിച്ചാൽ 

കൊളാബറേറ്റിവ്  പ്രോജക്ടുകൾ ( ഉദാ: വിക്കിപീഡിയ ) 
ബ്ളോഗ്കളും മൈക്രോ ബ്ളോഗ്കളും ( ഉദാ: ട്വിറ്റർ ) 
സോഷ്യൽ ന്യൂസ് നെറ്റ് വർക്കിംഗ്  സൈറ്റുകൾ ( ഉദാ: ഡിഗ്ഗ്, ലീക്കർനെറ്റ് ) 
കണ്ടന്റ് കമ്യൂണിറ്റികൾ ( ഉദാ: യൂട്യൂബ്, ഡെയ്ലിമോഷൻ )
സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ( ഉദാ:  ഫേസ് ബുക്ക്) 
വിർച്വൽ ഗെയിം വേൾഡ് ( ഉദാ: വേൾഡ് ഓഫ് വാർക്രാഫ്റ്റ്) 
വിർച്വൽ സോഷ്യൽ വേള്ഡ്

ഇനി പറയൂ... നിങ്ങള്‍ ഏതിലൊക്കെ ഉണ്ട് ??

2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

വ്യാജ ലൈക്കുകള്‍ക്ക് ഇനി രക്ഷയില്ല

 സോഷ്യല്‍ മീഡിയ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക് ലൈക്കുകളുടെമേല്‍ പിടിമുറുക്കുന്നു. വ്യാജമായി അക്കൗണ്ടുകള്‍ നിര്‍മിക്കുകയും അതുപയോഗിച്ച് വ്യാജലൈക്കുകളിലൂടെ പേജിന് വ്യാജ ജനകീയത വരുത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. 

68 വാക്കുകള്‍ ഉള്‍പ്പെട്ട എസ്.എം.എസുകള്‍ക്ക് വിലക്ക്







ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.എം.എസ് ദുരുപയോഗം തടയാന്‍ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ  തെരഞ്ഞെടുത്ത വാക്കുകള്‍ രേഖപ്പെടുത്തിയ എസ്.എം.എസുകള്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പാര്‍ട്ടി നേതാക്കളുടെയും പേരുകള്‍ ഉള്‍പ്പെടെ 68 വാക്കുകളാണ് ബ്ളോക് ചെയ്യപ്പെടുക


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...