Punishment എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Punishment എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, നവംബർ 4, തിങ്കളാഴ്‌ച

ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ...

face book link 


 ‘തമ്മില്‍ സംസാരിക്കാന്‍ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ...ഒരുപക്ഷെ  ഭാര്യ ഇന്നും എന്നോടൊപ്പം തന്നെയുണ്ടായിരുന്നേനെ; ചെറിയ കാര്യങ്ങളുടെ പേരില്‍ വെറുതെ പിണങ്ങിപ്പിരിയേണ്ടി വരില്ലായിരുന്നു-എറണാകുളം ശിക്ഷക് സദനില്‍ ഒത്തുകൂടിയ ഒരു കൂട്ടം പുരുഷന്‍മാരുടെ കണ്ഠങ്ങളില്‍ നിന്ന് ഒരേ സ്വരത്തിലുയര്‍ന്നു ഈ നെടുവീര്‍പ്പ്.

കുറ്റബോധത്തിന്‍െറ പ്രതിഫലനം നിഴലിച്ചപ്പോഴും ചില സംവിധാനങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതു കൂടിയായി ഈ വാക്കുകള്‍. സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തു പുരുഷന്മാരെ കള്ളക്കേസുകളില്‍ കുടുക്കുന്ന സംഭവങ്ങള്‍ കണ്ടത്തൊന്‍ ജനമിത്രം ജനകീയ നീതി വേദി സംഘടിപ്പിച്ച  തെളിവെടുപ്പിലാണ് ഭര്‍ത്താക്കന്മാരുടെ സങ്കടവും രോഷവും അണ പൊട്ടിയൊഴുകിയത്.

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. തെറ്റുകളും കുറ്റവും ഒരുപാടുണ്ടാകാം. വിവിധ സാംസ്കാരിക ചുറ്റുപാടുകളില്‍ വളര്‍ന്നവര്‍ ഒരുമിച്ചു ജീവിതം തുടങ്ങുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഏറെയുണ്ട്. ഇതൊന്നും പരിഗണിക്കാന്‍ കുടുംബ കോടതികള്‍ തയ്യറാകുന്നില്ളെന്നതായിരുന്നു അവരുടെ പരാതി. അങ്ങിനെയൊരു വിശാല മനസ്കത കോടതികള്‍ കാട്ടിയിരുന്നെങ്കില്‍ ഒട്ടേറെ വിവാഹബന്ധങ്ങള്‍ പൊലിഞ്ഞു പോകില്ലായിരുന്നു -അവരുടെ വാക്കുകളില്‍ പ്രതിഷേധം നിറഞ്ഞുനിന്നു.

ഭാര്യയുമായി സംസാരിക്കാന്‍ ഒരു അവസരം കൂടി കിട്ടുമെന്ന് കരുതി കുടുംബ കോടതിയിലെ കൗണ്‍സിലറുടെ പക്കലത്തെുമ്പോള്‍ ഉടനെ വേര്‍പിരിയാനുള്ള റിപ്പോര്‍ട്ട്  എഴുതി വിടുകയാണെന്ന അനുഭവം യോഗത്തിലത്തെിയ ഭൂരിഭാഗം പേരും പങ്കു വച്ചു.  എന്ത് നുണ പറഞ്ഞും കേസ് വിജയിക്കാനുള്ള തത്രപ്പാടില്‍ പരസ്പരം സംസാരിക്കാനുള്ള അവസരം നിഷേധിക്കുന്ന വിധം കുടുംബ കോടതികളിലെ അഭിഭാഷകര്‍ ഇടപെടുന്നു.
എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിക്കാമെന്ന് രഹസ്യമായി ഭാര്യ  ആവശ്യപ്പെട്ടിട്ട് പോലും ചെയ്യാനാവാതെ പോയതിന്‍െറയും വേര്‍പിരിയേണ്ടി വന്നതിന്‍േറയും വേദന മറ്റു ചിലര്‍ക്ക്.   ഭാര്യയുടെയും തങ്ങളടേയും  വീട്ടുകാരുടെ പിടിവാശിയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അഭിഭാഷകരുടെ പണത്തോടുള്ള  ആര്‍ത്തി മൂലം കുടുംബ കോടതികളില്‍ പോലും ഒത്തു ചേരാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. അഭിഭാഷകരില്ലെങ്കിലും  കേസ് മുന്നോട്ടു കൊണ്ട് പോകാന്‍ അവസരം വേണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്.

കുടുംബ കോടതികള്‍ക്ക് പകരം പ്രായവും അനുഭവവും ജീവിത പരിചയവും വിവിധ മേഖലകളില്‍ പ്രാവീണ്യവും  ഉള്ളവരുടെ പാനല്‍ ഉണ്ടാക്കി ആശയവിനിമയത്തിനു സൗകര്യം ഉണ്ടാക്കണം. പൊതു ജനത്തിന് വിവാഹത്തിനു മുമ്പും ശേഷവും വിവാഹ -കുടുംബ ജീവിത കോഴ്സുകള്‍ ഒരുക്കണം. കൗണ്‍സിലര്‍മാരുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
കോടതികളില്‍ പുരുഷന്മാരെ മാത്രം കുറ്റവാളികളായി മുദ്ര കുത്തുന്ന പ്രവണത കൂടുതലാണെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതിനാല്‍  ദാമ്പത്യ  ജീവിതത്തില്‍ മനസമാധാനം നഷ്ടപ്പെട്ടതായി ഇവര്‍ വിലപിച്ചു . സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാതെ ഒരു വിവാഹ മോചന കേസിലും  വിധി പറയുന്ന അവസ്ഥ ഉണ്ടാകരുത്.

വിവാഹ മോചനം എളുപ്പത്തില്‍ ലഭിക്കാന്‍ ബന്ധുക്കള്‍ കള്ളക്കേസുകള്‍ നല്‍കുന്നത് മൂലം  പുരുഷനും അയാളുടെ വീട്ടിലെ സ്ത്രീകളുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു. ഇത്തരം കള്ളക്കേസുകള്‍ ഉണ്ടെന്നു തെളിഞ്ഞാല്‍ പുരുഷന് നീതി കിട്ടാന്‍ അവസരം ഉണ്ടാകണം. അതിനു പകരം, വാങ്ങാത്ത സ്ത്രീധനം തിരികെ നല്‍കണമെന്നും വാങ്ങിയിട്ടുണ്ടെങ്കില്‍ രണ്ടിരട്ടിയും മൂന്നിരട്ടിയും തിരികെ നല്‍കണമെന്ന തരം വിധികള്‍ ഒഴിവാക്കണം. വനിതാ കമ്മീഷന്‍ വനിതകളുടെ അവകാശങ്ങള്‍ക്ക്  വേണ്ടി മാത്രം നില കൊണ്ടാല്‍ പോരെന്നും സ്ത്രീകളുടെ സദാചാര ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പുനര്‍ വായനക്ക് വിധേയമാക്കണം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. സ്ത്രീകളുടെ കടമകള്‍ കൂടി എഴുതി ചേര്‍ക്കണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 തെളിവെടുപ്പില്‍ 10 പരാതികള്‍ ലഭിച്ചതായി എറണാകുളം ജില്ല സെക്രട്ടറി കെ.വി സാബു ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം നീതിവേദിയുടെ നാലംഗ സമിതി സ്ഥലത്തത്തെി പരിശോധിച്ച് ആവശ്യമെങ്കില്‍ നിയമ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ തകര്‍ക്കുന്നതിന് പകരം ഒത്തുതീര്‍പ്പിലത്തെിക്കാനും പുരുഷന്മാരെ അന്യായമായി ഉപദ്രവിക്കുന്ന പ്രവണതക്ക് തടയിടാനും നീതിവേദി പ്രവര്‍ത്തിക്കും. 14 ഇന വിഷയങ്ങളില്‍ നീതി കിട്ടാന്‍  സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുളളവര്‍ തെളിവെടുപ്പിന് എത്തിയിരുന്നു.


2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കനല്‍ വഴികളില്‍ കുനാല്‍ സാഹ - അന്തിമ വിജയം നീതിക്ക്

ഡോ. കുനാല്‍ സാഹ ( ഇടത്ത്) മാധ്യമപ്രവര്തകനുമായി സംസാരിക്കുന്നു 

ചികില്‍സ പിഴവ് എന്നൊരു വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന്  ഡോക്ടര്‍മാര്‍ അടക്കമുള്ള കുറെ പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പിഴവ് പറ്റാത്തത് കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം.കാരണം, തുറന്നു സമ്മതിച്ചില്ലെങ്കിലും പിഴവ് പറ്റാറുണ്ട് എന്ന് ഡോക്ടര്‍മാര്‍ സ്വകാര്യമായി  സമ്മതിക്കാറുണ്ട്.  പിഴവ് മൂലം ഒരു രോഗി മരണപ്പെടുകയോ കാലാകാലങ്ങള്‍ കിടപ്പിലാകുകയോ അവയവഭംഗം വരികയോ ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കില്ല എന്ന് സുപ്രീം കോടതി പണ്ടെപ്പോഴോ ഒരു വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മറ്റും ന്യായീകരണമായി പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കേസ്‌ ആരെങ്കിലും കൊടുത്താല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന കേസ്‌ നടത്തുമെന്നും വിജയിക്കുമെന്നും ഡോക്ടര്‍മാര്‍ ഉയര്‍ന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാറുമുണ്ട്.
ഡോ. അനുരാധയും ഡോ.കുനാലും 
എന്നാല്‍, അന്ധമായ എല്ലാ ആത്മവിശ്വാസങ്ങളെയും തച്ചുടച്ച് ഡോ.അനുരാധ സാഹ കേസില്‍ 2013 ഒക്ടോബര്‍ 24 ന് വന്ന വിധി സാധാരണക്കാരന് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ മെഡിക്കോ- ലീഗല്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ നഷ്ടപരിഹാര തുകയാണ് വിധിച്ചിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍മാരോടും നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നു.

ചികില്‍സ നടത്തിയിരുന്ന മൂന്നു ഡോക്ടര്‍മാരും നഷ്ടപരിഹാരം നല്‍കണം . രണ്ടു പേര്‍ പത്തു ലക്ഷം രൂപ വീതവും ഒരാള്‍ അഞ്ചര ലക്ഷവും. ഇതടക്കം  ചികില്‍സ നല്‍കിയ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐആശുപത്രി 6.08 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് വിധി. ഒപ്പം എട്ടാഴ്ചക്കകം പണം നല്‍കാനും ഇല്ലെങ്കില്‍ പലിശ ഈടാക്കാനും ജസ്റ്റിസ്‌ സി.കെ പ്രസാദ്‌ , വി .ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെ  വിധിയില്‍ പറയുന്നു. മാത്രമല്ല, വിധി നടപ്പക്കിയോ എന്നറിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലും വലിയ അടി തൊട്ടു പിന്നാലെ നിര്‍ദ്ദേശമായി അവര്‍ നല്‍കി. സ്വകാര്യ ആശുപത്രികളുടെയും നഴ്സിംഗ് കോളജുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ പറയുന്നു

സുപ്രീം കോടതി 


കേസിന് ആധാരമായ മരിച്ചയാളും പ്രതികളും ഡോക്ടര്‍മാരാണ് എന്നത് ശ്രദ്ധേയം.

 വാദി – അനുരാധയുടെ ഭര്‍ത്താവും അമേരിക്കയിലെ ഓഹിയോവില്‍ എയിഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗവേഷകനായ  ഡോക്ടര്‍ കുനാല്‍ സാഹ
പ്രതികള്‍ - ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്‌, സുകുമാര്‍ മുഖര്‍ജി , വൈദ്യ നാഥ ഹല്‍ദര്‍ ( മറ്റൊരു ഡോക്ടര്‍ ആയ അബനി റോയ്‌ ചൌധരി വിചാരണ കാലയളവില്‍ മരിച്ചു)

അമേരിക്കയില്‍ ശിശുക്കളുടെ മാനസിക ആരോഗ്യ  ഡോക്ടര്‍ ആയിരുന്ന അനുരാധ സാഹയാണ് 1998 –ല്‍ അഡ്വാന്‍സ്ഡ് മെഡികെയര്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ മരിച്ചത്. വേനലവധിക്ക് കൊല്‍ക്കത്തയില്‍ വന്ന അനുരാധ, ത്വക്കില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ ആശുപത്രിയിലെത്തി. ആദ്യം മരുന്നുകള്‍ വേണ്ടെന്നു പറഞ്ഞു മടക്കി. പിന്നീട് ഡോ. സുകുമാര്‍ മുഖര്‍ജി ഡെപോമെഡ്രോള്‍ എന്നാ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചു. കുത്തിവെപ്പിന്റെ തവണകള്‍ നിശ്ചയിച്ചതാണ് പിഴവിന് കാരണമായതെന്ന് കോടതി കണ്ടെത്തിയിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ആരോഗ്യ നില  വഷളായപ്പോള്‍ അനുരാധയെ ഡോ. സുകുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികില്‍സക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീണ്ടും വഷളായപ്പോള്‍ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ മരിച്ചപ്പോള്‍ കുനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കി. ചികില്‍സ പിഴവിന്റെ ക്രിമിനല്‍ ബാധ്യതയില്‍ നിന്നും കോടതി പ്രതികളെ ഒഴിവാക്കി. 2011 –ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാര തുക നിശ്ചയിച്ചു. ഒപ്പം  മരണത്തിന്റെ ഉത്തരവാദിത്തം കുനാലിനുമുണ്ട് എന്ന് പറഞ്ഞ് കമീഷന്‍ പത്തു ശതമാനം തുക കുറക്കുകയും ചെയ്തു.   ഇത് ചോദ്യം ചെയ്ത് കുനാല്‍ വീണ്ടും ഹരജി നല്‍കി. ഇത് പരിഗണിച്ചാണ് ആറു കോടിയായി സുപ്രീം കോടതി ഉയര്‍ത്തിയത്.  ..
  

ഇതൊരു വിധിയല്ല, മറിച്ച് മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കാത്ത ചില ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമുള്ള മുന്നറിയിപ്പ്. നല്ല രീതിയില്‍ സേവനമനുഷ്ടിക്കുന്ന കുറെ ഡോക്ടര്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ഡോക്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പ്. എന്ത് വന്നാലും കാശിറക്കി വിജയം നെടുമെന്നുള്ള ഡോക്ടര്‍ അസോസിയെഷനുകള്‍ക്കുള്ള മുന്നറിയിപ്പ്.

ഇതൊരു പ്രചോദനമാണ്, ജനത്തിനും ആരോഗ്യ മേഖലയിലെ ദുഷ്‌ പ്രവണതകള്‍ക്കെതിരെ പോരാടുന്നവര്‍ക്കുമുള്ള പ്രചോദനം.

പ്രചോദനം ധൈര്യമാകട്ടെ !

2013, ജനുവരി 4, വെള്ളിയാഴ്‌ച

Via വയാഗ്ര

കൂട്ട ബലാല്‍സംഗ വാര്‍ത്തകളുടെ ചര്‍ച്ചക്കിടെ ഇന്നൊരു ആണ്‍ ചങ്ങാതി പറഞ്ഞു- ''ജിഷേ - കൊല്ലുന്നതു അവനെ രക്ഷപ്പെടുത്തലാണ് . അതല്ല, ഷണ്ഡന്‍ ആക്കിയാല്‍ അവന്‍ വേറെ വഴികളിലൂടെ സ്ത്രീകളെയും അല്ലാത്തവരെയും ആക്രമിക്കും. എളുപ്പം അവനെ ജീവിത കാലം മുഴുവന്‍ ജയില്‍ തടവിലാക്കണം. '' എന്ന്.

അപ്പോള്‍ വേറെ ഒരു സംശയം ഉണ്ടാകും- അവന്‍ ജയിലില്‍ കിടന്നു തിന്നു കൊഴുത്ത്‌, വെയില് കൊള്ളാതെ വെളുത്ത്‌ തുടുത്ത്‌, ഒരു ദിവസം ജയില് ചാടി വേറെ നാട്ടില്‍ പോയി സുന്ദരിയെ കെട്ടി സുന്ദരനായി ജീവിക്കും. അപ്പോഴോ??

അതിനു നല്ലത് മറ്റൊരു പണിയാണ് - ജയിലിലിട്ടു എപ്പോഴും വയാഗ്ര തീറ്റിക്കുക ,  തുണിയഴിച്ചിട്ട പെണ്ണുങ്ങളുടെ വീഡിയോ കാണിക്കുക, അവന്‍ മുട്ടി മുട്ടി ചാകും.



അപ്പോഴാണ്‌  ബെര്‍ലിചെട്ടന്‍റെ പോസ്റ്റ്‌ കണ്ടത് -    


ബെര്‍ലി ചേട്ടന്‍ പറയുന്ന പോലെ അരക്കെട്ടില്‍ ഒരു റോബോട്ടിക് യോനി ഘടിപ്പിക്കുക. ""ഗോവിന്ദച്ചാമിക്കും രാജേഷിനും ഡല്‍ഹിയിലെ നമ്മുടെ സഹോദരന്‍മാര്‍ക്കും നല്‍കേണ്ടത് വധശിക്ഷയല്ല,ഭോഗശിക്ഷയാണ്. അവരുടെ ജയില്‍‍മുറിയില്‍ 24 മണിക്കൂറും ബ്ലൂഫിലിം പ്രദര്‍ശിപ്പിക്കണം, ഭിത്തിയില്‍ നിറയെ നഗ്നരായ സ്ത്രീകളുടെ ചിത്രം പതിക്കണം. ഒപ്പം അവരുടെ അരക്കെട്ടില്‍ എന്നെന്നേക്കുമായി ഒരു റോബോട്ടിക് യോനിയും ഘടിപ്പിക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് തടവു കഴിയുന്നതു വരെ ആ യന്ത്രയോനി അവരെ ഭോഗിക്കണം. രണ്ടാം ദിവസം തന്നെ അവന്‍ മരണത്തിനു വേണ്ടി യാചിച്ചു തുടങ്ങും.ബിരിയാണി പോയിട്ട് പച്ചവെള്ളം പോലും കുടിക്കാനുള്ള ദാഹം അവനില്‍ അവശേഷിക്കില്ല. അങ്ങനെ അടങ്ങാത്ത അഭിനിവേശങ്ങള്‍ തീര്‍ന്ന്, കട്ടച്ചോര സ്ഖലിച്ച് മെല്ലെ മെല്ലെ മരണത്തിലേക്കു നീങ്ങുന്ന ശിക്ഷയാണ് ഇവര്‍ക്കെല്ലാം നല്‍കേണ്ടത്."" എന്നും ബെര്‍ളിത്തരങ്ങള്‍ പറയുന്നു ..


കൊള്ളാം ലെ !!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...