Friday, August 3, 2012

ഇതു താന്‍ ഡാ കളി!

കാള വാല്‌  പൊക്കുന്നത് കണ്ടാലേ അറിയില്ലേ ! ഒടുവില്‍ അണ്ണാ ഹസാരെ സംഘം  രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചു. കൊട്ടിഘോഷിച്ചു ഒരു കൊല്ലം മുന്‍പ്‌ ആരംഭിച്ച നിരാഹാര നാടകത്തിനു ഒടുവില്‍ പ്രതീക്ഷിത പരിസമാപ്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നിരാഹാരം  അവസാനിപ്പിക്കുമെന്ന് പറഞ്ഞത് പഴയ പങ്കാളിത്തം ഇല്ലാത്തത് കൊണ്ടാണെന്ന് ആരും പറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും ബോധ്യമായി. ടാം റേറ്റിങ്ങിനു  വേണ്ടി  മാത്രം  ഘോരഘോരം ലൈവ് ടെലികാസ്റ്റ് നടത്തിയവരെ ഉപയോഗിച്ചായിരുന്നു  ഇത്ര നാളും നല്ലപ്പേരുണ്ടാക്കിയത്. എന്നാല്‍ അവരെ തന്നെ ആളു കുറഞ്ഞുവെന്ന വാര്‍ത്തകളുടെ പേരില്‍ വിനാശ  കാലേ  വിപരീത ബുദ്ധി തോന്നി തല്ലി ചതച്ചതോടെ  കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. ലോക്പാലല്ല അധികാരപ്പാലാണ്  മനസ്സില്‍ ഉണ്ടായിരുന്നതെന്ന് അണ്ണാ ഹസാരെയെ  പിന്താങ്ങിയവര്‍ക്ക് ഇപ്പോഴെങ്കിലും   ബോധ്യമായി. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞു കൊണ്ടിരുന്ന ഒരു സംഘം അതേയിടത്തിലേക്ക്  ഇറങ്ങുന്നത്  തന്നെ വിരോധാഭാസം എന്ന്‌ കൂട്ടത്തിലുള്ളവര്‍ കൂടി പറഞ്ഞു തുടങ്ങിയിട്ടുണ്ട്.  അടുത്തത്   തെരഞ്ഞെടുപ്പ്! കുട്ടിക്കുരങ്ങന്മാര്‍ അപ്പോഴും ഉണ്ടാകും, തലകുത്തി മറിയാന്‍.!! അപ്പോള്‍ കളികള്‍ തുടരട്ടെ!  3 comments:

 1. Apt title ..
  why do they mix comics with politics?

  ReplyDelete
 2. ഒരു വര്‍ഷം മുമ്പ് ഇദ്ദേഹം നിരാഹരിക്കാന്‍ തുടങ്ങിയപ്പോ സൈബര്‍ലോകത്തെ കീബോര്‍ഡ് വിപ്ലവകാരികള്‍ക്ക് ഉത്സവമായിരുന്നു. മുല്ലപ്പൂവിപ്ലവമെന്നൊക്കെ പറഞ്ഞ സൈബര്‍പുലികളുമുണ്ട്. അന്നും ഞാന്‍ പല ബ്ലോഗുകളിലായിട്ട് എന്റെ ഉറച്ച അഭിപ്രായമെഴുതിയിരുന്നു ഈ മനുഷ്യന്‍ ഒരു കള്ളനാണയമാണെന്നും ഇത് ദുഷ്ടലാക്കാണെന്നും. എനിക്ക് ഇന്ന് തലയുയര്‍ത്തിപ്പിടിക്കാം. ഞാന്‍ ഈ കോമരത്തിനെ മനസ്സുകൊണ്ടുപോലും അംഗീകരിച്ചിട്ടില്ല.

  ReplyDelete
 3. രൂപീകരിക്കട്ടെ ..അതിലെന്ത ഇപ്പൊ ഇത്രെക് കുഴപ്പം ? അങ്ങേരു സമരം തുടങ്ങിയത് ലോക്പാല്‍ ബില്‍ പാസ്‌ ആക്കാന്‍ വേണ്ടി മാത്രമാരുന്നു ..എന്നിട്ട് ഇതുവരെയും ഭരണത്തില്‍ ഇരികുന്നവര് അത് ചെയ്തോ? ഇല്ലല്ലോ ...അതിനെ കുറിച്ച് ആര്‍കും ഒന്നും മിണ്ടാനില്ലേ?താങ്കളെ പോലുള്ള മാധ്യമ പ്രേവര്തകര്ക് അതിനെ കുറിച്ച എന്തെ മൌനം? ഇപോ പൈദ്‌ ന്യൂസ്‌ ന്റെ കാലമാണല്ലോ ..അങ്ങേരു സത്യാഗ്രഹം കിടന്നത് ഇന്ത്യയിലെ ജെനങ്ങല്ക് വേണ്ടിയാണു ..അല്ലാതെ ഈ വയസു കാലത്ത് അങ്ങേര്‍ക് ഒന്നും നേടാനല്ല..അങ്ങനെ ഒരാളേലും ഒണ്ടല്ലോ ഈ നാട്ടില്‍ നട്ടെല്ലോടെ കാര്യം പറയാന്‍ ....അയാള് ചെയ്ത ഒരു മണ്ടത്തരം ഈ കള്ളന്മാരായ കോണ്‍ഗ്രെസ്സ്കാരെ വിശ്വസിച്ചു ആദ്യത്തെ സമരം നിര്‍ത്തി എന്നുള്ളതാണ് .. അല്ലെങ്കില്‍ എപോഴേ ഒരു പാര്‍ട്ടി രൂപീകരിക്കാനുള്ള ജനപിന്തുണ അവര്ക് കിട്ടിപോയേനെ.. ലോക്പാല്‍ ഒടനെ പാസ്‌ ആക്കും എന്ന് പറഞ്ഞു അന്നത്തെ സമരം ഗോവെന്മേന്റ്റ് നിര്ത്യ്ച്ചു ,എന്നിട്ട് എന്തേലും ചുക്ക് നടന്നോ ,അതുമില്ല...എന്നിട്ട് ഇപോ അങ്ങേരുടെ സമരം പൊലിഞ്ഞത് ആഘോഷിക്കുന്നു...ഇന്ത്യ നന്നവാനെ പോണില്ല..

  ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin