2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

മുരളീധര്‍ "ഇന്‍'' ( യുവ ജന ദിന സ്പെഷല്‍)







എല്ലാ ഗ്രാഫിക്കല്‍ ചിത്രങ്ങളും
 മുരളീധരന്റെ
  നിയമസഭ  ഡോട്ട്  കോമില്‍ നിന്ന് 











സമരം എന്ന വിപ്ളവകരമായ വാക്കിന് പുതിയ നിര്‍വചനം ഒരുക്കുകയാണ് ഗ്രാഫിക്കല്‍ സമര പോരാളി മുരളീധരന്‍.. എന്‍ഡോസള്‍ഫാന്‍, ഡാം സുരക്ഷ, കുടിവെള്ളക്ഷാമം, പുകവലി, അനധികൃത മരുന്ന് പരീക്ഷണം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ പൊതുജനാവബോധം സൃഷ്ടിക്കാന്‍ മുരളീധരന്‍ ഒരുക്കിയ ലളിതവും വാചാലവുമായ ഗ്രാഫിക്കല്‍ ചിത്രങ്ങള്‍ ക്കായി. സമരം നടത്താന്‍ തെരുവ് വേണമെന്ന പരമ്പരാഗത ചിന്താരീതികളെ തകര്‍ക്കുകയാണ് അദ്ദേഹം. തല്ലുകൊണ്ടും ജയിലില്‍ കിടന്നും നാടിന് വേണ്ടി സമരം നടത്തിയവരുടെ നാടാണ് കേരളം. എന്നാല്‍, ഇവിടെയുള്ള പുതുതലമുറക്ക് തെരുവോര യോഗങ്ങളിലും മുദ്രാവാക്യങ്ങളിലും വിശ്വാസമില്ലാത്തതിനാലാകണം ഇന്‍റര്‍നെറ്റ് സൗഹൃദ കുട്ടായ്മകളിലേക്ക് ചേക്കേറിയത്. അവിടെ അവര്‍ മുഖം നോക്കാതെ അഭിപ്രായം രേഖപ്പെടുത്തിയും ചൂടേറിയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും രാഷ്ട്ര നിര്‍മാണം നടത്തുന്നു. ഈ സൗഹൃദ കൂട്ടായ്മകളില്‍ തെരുവുകള്‍ സൃഷ്ടിച്ചും ക്രിയാത്മകതയുടെ ഗംഭീര പ്രകടനം നടത്തിയുമാണ് ഈ യുവാവ് തന്‍െറ ഇടം കണ്ടത്തെുന്നത് . മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഈ യുവാവ് ഇപ്പോള്‍ ഭാര്യ രമ്യക്കും ആറുമാസം പ്രായമായ മകന്‍ ആര്യനുമൊപ്പം കൊച്ചിയിലെ കടവന്ത്രയിലാണ് താമസം.

പ്രവര്‍ത്തിക്കൂ, മരിക്കരുത് എന്ന സന്ദേശം നല്‍കി അദ്ദേഹം സൃഷ്ടിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഗ്രാഫിക്കല്‍ ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചു. എന്‍ഡോസള്‍ഫാന്‍ കാനിന് അകത്ത് വലിയ തലയും ചെറിയ ഉടലുമുള്ള കുട്ടിയും മരണം വിതറുന്ന ഹെലികോപ്ടറുകളും ഇന്‍റര്‍നെറ്റ് സൗഹൃദ കൂട്ടായ്മകളിലെയും പത്ര- ദൃശ്യ മാധ്യമങ്ങളിലെയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ക്ക് ആക്കം കൂട്ടി. ശശി തരൂരിന്‍െറ മുഖഛായയുള്ള ട്വിറ്റര്‍ കിളി വലിയ ശ്രദ്ധ നേടിയിരുന്നു. തരൂരിന്‍െറ ട്വിറ്റര്‍ വിവാദങ്ങള്‍ക്കൊപ്പം ഈ നീലക്കിളി ഇന്‍റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ പറന്നുനടന്നു. മാലിന്യ സംസ്കരണം, ഉല്‍പന്നങ്ങളുടെ വീണ്ടുമുള്ള ഉപയോഗം എന്നിവയെ കുറിച്ചുള്ള ഗ്രാഫിക്കല്‍ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്ര നിര്‍മാണത്തിന് മുരളീധരന്‍െറ ‘ടച്ച്’ ഉണ്ട്. ഒപ്പം ഹ്രസ്വചിത്ര സംവിധാനം, കവിതാ രചന, ബ്ളോഗെഴുത്ത്, ഫോട്ടോഗ്രഫി എന്നിവയും മുരളീധരന്‍െറ ഇഷ്ട മേഖലകളാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ല, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരടക്കമുള്ള നിരവധി പ്രമുഖരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രവും തയാറാക്കിയിട്ടുണ്ട്. പുതുതായി പേപ്പര്‍ ക്ളബ് എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനം ആഗ്രഹിക്കുന്നവരുടെ പൊതുവേദിയാണിത്. കേരളത്തിലുടനീളം സ്കൂളുകളിലും കോളജുകളിലും ഗ്രാമക്കൂട്ടായ്മകളിലും ഇതിന്‍െറ പ്രവര്‍ത്തനം വ്യാപിച്ചു. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും തൃശൂര്‍ ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ളോമയും നേടിയിട്ടുണ്ട്. നിയസമഭ ഡോട്ട് കോം എന്ന പേരില്‍ ഒരുക്കിയ ബ്ളോഗിലൂടെയാണ് മുരളീധരന്‍ തന്‍െറ സൃഷ്ടികള്‍ക്ക് ആദ്യ ഇടമൊരുക്കുന്നത്.
യുവജന പങ്കാളിത്തത്തോടെ മെച്ചപ്പെട്ട ലോകം നിര്‍മിക്കുക എന്നതാണ് 2012ലെ അന്താരാഷ്ട്ര യുവജന ദിനത്തിന്‍െറ സന്ദേശവാക്യം. ഈ സന്ദേശത്തിന്‍െറ അക്ഷരാര്‍ഥത്തിലുള്ള മാതൃകയാണ് മുരളിയെന്ന് സഹപ്രവര്‍ത്തകരും സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു. കുറ്റിപ്പുറം പാറങ്ങോട് ദേശം വീട്ടില്‍ ഗോപിനാഥന്‍ നായരുടെയും ദേവകിയുടെയും മകനാണ്.

































7 അഭിപ്രായങ്ങൾ:

  1. എന്തായാലും നന്നായി. കയ്യേറ്റവും കല്ലേറും ജലപീരങ്കിയും ഹര്‍ത്താലും ഇല്ലാതെയും സമരം ചെയ്യാം!

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഒരു പരിചയപ്പെടുത്തല്‍.. നന്ദി

    മറുപടിഇല്ലാതാക്കൂ
  3. പരിചയപ്പെടുത്തിയതിന് താങ്ക്സ് ജിഷാ

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...