2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

പ(ട്ടി)ണിക്കൂലി


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക 

       നെഞ്ചിനുള്ളില്‍ തീയാണ്,
               കണ്ണടച്ചാല്‍ പൊന്നാണ് ,
                    പൊന്നിനെന്തൊരു വിലയാണ്
                           ഫാത്തിമാ ..... ...    
                    ഫാത്തിമാ ആ ആ ഒ ഓ ഓ  



ന്റെ പൊന്നേ ....ഇയ്യറിഞ്ഞാ ...പൊന്നിനൊക്കെ പ്പൊ ന്തോരു വിലയാണ് !!

ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ ഖനികളില്‍  പൊന്നില്ലാന്ന്  പൊന്നേ ! രൂപയാണേല്‍  കുഴിച്ചെടുത്താല്‍  മണ്ണ് കിട്ടണ   മാതിരി  പെരുത്തോണ്ടിരിക്കുന്നു  , ഡോളര്‍ , ഓന്‍  ശക്തിമാനായി വരേം ചെയ്യുന്നു
ഇനിയിപ്പ പ്രൈസ്  ടാഗ് ഉള്ള പൊന്നു മാത്രം വാങ്ങിയാ  മതി . ഇവിടെ ഗള്‍ഫില്‍ അങ്ങനെ കുണ്ടാമാണ്ടിയുള്ള സ്വര്‍ണം കിട്ടാനില്ല . ടാഗ്  നോക്കിയാല്‍ വില അറിയാമല്ലോ. അപ്പൊ കുറഞ്ഞ പണിക്കൂലി കാണാമല്ലോ . അതില് ഏറ്റവും വില കുറഞ്ഞ സ്വര്‍ണം മതിയെന്‍റെ  പൊന്നിന് . അല്ലെങ്കിലും ന്‍റെ പോന്നുങ്കുടത്തിനോളം  ഉണ്ടോ ആ കുയിചെടുക്കണ പൊന്നിന് തിളക്കം !!?

ആഭരണത്തിന് പണിക്കൂലി എന്നത്‌ തട്ടിപ്പാന്നാ വടക്കേലെ ചെക്കന്‍ പറഞ്ഞത് . ഓന്‍  പ്രൈസ് ടാഗ്  ഉള്ളതും ഇല്ലാത്തതുമായ പോന്നു കിട്ടണ  കടയിലെ  സേല്‍സ്   മാനായിരുന്നല്ലോ! അവന്‍ പറയുന്നത് സ്വര്‍ണത്തിന് വില   കുറഞ്ഞാലും കൂടിയാലും മാറ്റമില്ലാത്തത് പണിക്കൂലി കണക്കിന്‍റെ ശതമാനമാണ്. അന്നും ഇന്നും പത്ത് അല്ലേല്‍ പന്ത്രണ്ട്.  വളക്ക് അഞ്ചു ശതമാനം വരെ  . അപ്പോള്‍ പവന് മൂവായിരം ആയിരുന്ന കാലത്ത് പണിക്കൂലി പത്ത് ശതമാനം എന്ന കണക്കില്‍ മുന്നൂറു ഉലുവ. അയ്യായിരം ആയപ്പോ ഇതേ ശതമാനം , അപ്പൊ അഞ്ഞൂറ് റുപ്പിക. പത്തായപ്പോള്‍ ആയിരം കൂവ. ഇരുപതായപ്പോ രണ്ടായിരം രൂപ. ശരിക്കും പണിക്കാരന് കിട്ടുന്നത് ഇപ്പോഴും പഴയ കൂലി. മുന്നൂറോ അഞ്ഞൂറോ....

നഷ്ടമാ നഷ്ടമാ എന്ന്‌ കേരളത്തിലെ ബസ് മുതലാളിമാരെ പോലെ സ്വര്‍ണ കച്ചോടക്കാരും  പറയണെന്‍റെ ഗുട്ടന്‍സ് മനസിലാകണില്ല .  ഈ കൃത്യം കൂലി പണിക്കാരന് കൊടുത്താല്‍ ബാക്കി ഒക്കെ ആവിയായി പോകുന്നുണ്ടോ?  അപ്പൊ പറയുന്നത് സിനിമ നടന്മാര് പരസ്യത്തില്‍ അഭിനയിക്കാന്‍ കൂടി കാശ് കുറക്കാന്‍ തയ്യാറല്ല എന്ന്‌. /. അവരെങ്ങനെ കുറയ്ക്കും, അവരുടെ വയറ്റു പിഴപ്പല്ലേ അഭിനയം. ആ അഭിനയം കണ്ടിട്ട് നമ്മുടെ വയറ്റു പിഴപ്പിനുള്ള കാശെടുത്ത്, പട്ടിണി കിടന്ന് കാശുണ്ടാക്കി   ഫാഷന്‍ അനുസരിച്ച് മാലയും കമ്മലും വളയും വാങ്ങു ന്നുണ്ടല്ലോ, നമ്മളെ പറഞ്ഞാല്‍ മതി! 

അല്ല, പൊന്നേ, നമുക്കും തുടങ്ങിയാലോ ഈ കച്ചോടം. പൊന്നിന് മാറി മാറി പൊന്ന് ആവശ്യത്തിനു ഷോറൂമില്‍ നിന്നു എടുക്കേം ആകാം, കുറച്ചു കാശ് വാരുകയും  ചെയ്യാം..അണിഞ്ഞൊരുങ്ങി തിരികെ തരുമ്പോള്‍ ഒന്നു പോളിഷ് ചെയ്യാന്‍ ഓര്‍മിപ്പിച്ചാല്‍ മതിയെന്നേ !    
________________________________________________________________


വാര്‍ത്ത -സ്വര്‍ണവില പവന് 23,000 കടന്നു.  പവന്  ശനിയാഴ്ച മാത്രം   120 രൂപ കൂടി 23,080 രൂപയായി. ഗ്രാമിന് 15 രൂപയാണു കൂടിയത്. ഗ്രാമിന് 2,885 രൂപ നിരക്കിലാണ് കച്ചോടം...



_____________________________________________________________________________


ഇത്രയും വായിച്ച ശേഷം പെണ്ണുങ്ങളെ മാത്രം കുറ്റം പറയുന്നവര്‍ക്കായി ഒരു കാഴ്ച - ഫേസ് ബുക്കില്‍ നിന്ന് മഹാരാഷ്ട്രക്കാരനായ സാമ്രാട്ട് മോസെയേ കാണൂ
ഫേസ് ബുക്ക്‌ പ്രൊഫൈല്‍ കാണാന്‍ 



5 അഭിപ്രായങ്ങൾ:

  1. തട്ടിപ്പറിയ്ക്കലും മോഷണവും കൂടും
    പെമ്പിള്ളേരുടെ അപ്പനമ്മമാരുടെ ഉറക്കം പോകും
    സ്വര്‍ണ്ണക്കടകള്‍ പുതിയ പുതിയ ബ്രാഞ്ചുകള്‍ തുറക്കും

    (ദൈവമെ, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു മെറ്റല്‍)

    മറുപടിഇല്ലാതാക്കൂ
  2. നെഞ്ചിനുള്ളില്‍ തീയാണ്,
    കണ്ണടച്ചാല്‍ പൊന്നാണ് ,
    പൊന്നിനെന്തൊരു വിലയാണ്.. :)

    സാമ്രാട്ട് മോസ്..
    ഇതേ ജനുസ്സില്‍ ഒരെണ്ണത്തിനെ ഇടക്കിടെ ദുബായ് എയര്‍പോര്‍ട്ടില്‍ കാണും..
    അയാള്‍ടെ ഷൂ വരെ സ്വര്‍ണ്ണാന്നാ തോണണത്..
    ഏതോ ഇറാനിയന്‍ മജീഷ്യന്‍ ആണെന്ന് ആരോ പറഞ്ഞ് കേട്ടു.

    സ്വന്തായി സ്വര്‍ണ്ണ കച്ചോടം തുടങ്ങണ ഐഡിയ കൊള്ളാം..
    ഞാനും അങ്ങിനെ ഒന്നാലോച്ചാലോന്ന് ചിന്തിക്ക്യാ..
    പക്ഷേ എന്തെടുത്ത് തുടങ്ങുംന്നതാ പ്രശ്നം..

    നല്ല എഴുത്ത് ട്ടൊ..

    മറുപടിഇല്ലാതാക്കൂ
  3. വളരെ വളരേ ലാഭമുള്ള ഒരു തട്ടിപ്പ് ബിസിനസ്സാണ് നമ്മുടെ നാട്ടിലെ സ്വർണ്ണവ്യാപാരം. ഖനി മുതല് തട്ടാന് വരേ ഉൾപ്പെട്ട ഒരു മാഫിയ

    മറുപടിഇല്ലാതാക്കൂ
  4. ലോകം അംഗീകരിച്ചു കൊടുത്ത ഒരു തട്ടിപ്പിന് ങ്ങളായിട്ട് പാര നിര്‍മിക്കണോ?

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...