2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

വൈവാഹിക സ്വത്താവകാശ നിയമം




വൈവാഹിക സ്വത്താവകാശ നിയമം
*ഗുണം ലഭിക്കുക -രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ രണ്ടാംകിടക്കാരായി തരംതാഴ്ത്തപ്പെട്ട സ്ത്രീകള്‍ക്ക്

*സ്വത്തവകാശത്തില്‍ ജനാധിപത്യ തുല്യത ഉറപ്പ് വരുത്തും 
*ഏതാനും മാസങ്ങള്‍ക്കകം ബില്ലായി അവതരിപ്പിക്കും.

*80 ശതമാനം സ്ത്രീകളും സാമ്പത്തികമായും സാമൂഹികമായും പിന്നിലെന്ന് പഠനങ്ങള്‍.. >സ്ത്രീ ജോലിക്ക് പോകാതെ വീട് നോക്കുന്നത് കൊണ്ടാണ് ഭര്‍ത്താവിന് പുറത്തു പോയി സമ്പാദിക്കാന്‍ കഴിയുന്നതെന്നും അതിനാല്‍ ആ സമ്പാദ്യത്തില്‍ സ്ത്രീക്കും അവകാശമുണ്ടെന്നും നിയമം നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തും.
*നിയമം വരുന്നതോട് കൂടി വിവാഹിതരാകുന്ന ദിവസം മുതല്‍ വിവാഹമോചിതയാകുന്ന ദിവസം വരെ ഭര്‍ത്താവ് സമ്പാദിക്കുന്ന സ്ഥാവര -ജംഗമ സ്വത്തുക്കളില്‍ സ്ത്രീക്ക് തുല്യ അവകാശം ലഭിക്കും.
ഭര്‍ത്താവിന്‍െറ സ്വത്തുക്കളില്‍ 50 ശതമാനം പങ്കുവെക്കണമെന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ നാലുമാസം മുമ്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ ബില്ല് പ്രകാരം സ്ഥാവര സ്വത്തുക്കളില്‍ മാത്രമാണ് അവകാശം ലഭിക്കുക. അതിനും മുമ്പേയുള്ള നിയമപ്രകാരം സ്ത്രീക്ക് ‘മെയിന്‍റനന്‍സ്’ തുക മാത്രമാണ് നഷ്ട പരിഹാരമായി ലഭിക്കാന്‍ അവകാശമുണ്ടായിരുന്നത്.

*പുതിയ നിയമപ്രകാരം ഭര്‍ത്താവിന്‍റെ  സ്വത്തുപയോഗിച്ചോ ഭര്‍ത്താവിന്‍െറ കൂട്ടുകുടുംബ ഭൂമിയോ ബിസിനസോ ഉപയോഗിച്ചോ ലഭിക്കുന്ന സമ്പാദ്യത്തിന്‍െറ പകുതിക്കും സ്ത്രീ അര്‍ഹയാകും. മറ്റുതരത്തിലുള്ള ജോലിയാണെങ്കില്‍ പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയവയിലും ഭാര്യക്ക് പകുതി അവകാശം ലഭിക്കും. 
*കൂടാതെ, വൈവാഹിക സ്വത്ത് എന്ന് നിര്‍വചിക്കപ്പെടുന്ന സ്വത്തിന്മേല്‍ കടമെടുക്കാനോ വില്‍ക്കാനോ ഭാര്യയുടെ രേഖാമൂലമുള്ള സമ്മതവും വാങ്ങേണ്ടിവരും. ഭാര്യ ഒപ്പിട്ട് നല്‍കാതെ ഇത്തരം ക്രയവിക്രയങ്ങള്‍ക്ക് നിയമ സാധുത ലഭിക്കില്ല.

*എന്നാല്‍, ഭാര്യ ദുരുദ്ദേശത്തോടെ ക്രയവിക്രയങ്ങള്‍ക്ക് അനുവാദം നല്‍കിയില്ളെങ്കിലോ അനുവാദം നല്‍കാന്‍ തക്ക മാനസിക ശാരീരിക അവശതകള്‍ ഉണ്ടെങ്കിലോ ഭര്‍ത്താവിന് കുടുംബ കോടതിയെ സമീപിക്കാം. ഭാര്യയുടേയൊ മക്കളുടെയോ ക്ഷേമത്തിന് വിരുദ്ധമായി ഭര്‍ത്താവ് ക്രയവിക്രയം നടത്തിയാല്‍ ഭാര്യക്കും കോടതിയെ സമീപിക്കാം





*
വിവാഹശേഷം ജോലിയുള്ളവര്‍ ജോലിയുപേക്ഷിക്കുകയോ ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെങ്കിലും ജോലിക്ക് ശ്രമിക്കാതിരിക്കാതിരിക്കുകയോ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളം പോലുള്ള സംസ്ഥാനങ്ങളിലും കൂടുതലാണ്. ഫലത്തില്‍ വിവാഹമോചിതയാകേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ സ്വന്തമായി വരുമാനമോ സ്വത്തോ ഇല്ലാത്ത ഗതികേടുണ്ടാകുന്നു. ഇതിന് പരിഹാരമായാണ് നിയമം കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. പോര്‍ച്ചുഗീസ് കാലഘട്ടം മുതല്‍ ഗോവയില്‍ സ്ത്രീക്ക് സ്വത്തില്‍ തുല്യ അവകാശം ഉറപ്പുവരുത്തുന്ന നിയമം പ്രാബല്യത്തില്‍ ഉണ്ട്. മഹാരാഷ്ട്രയില്‍ ബില്ല് കൊണ്ടുവന്നുവെങ്കിലും മറ്റു ചില പോരായ്മകള്‍ അതിലുണ്ട്. പൈതൃക സ്വത്ത്, ഹിന്ദു കൂട്ടുകുടുംബങ്ങളിലെ സ്വത്തിന്‍െറ വിഹിതം, വ്യക്തിഗത ഇന്‍ഷുറന്‍സ് തുക, ആഭരണം എന്നീ വിഭാഗങ്ങളില്‍ ഭര്‍ത്താവിനുള്ള ആസ്തികള്‍ വൈവാഹിക സ്വത്തായി പരിഗണിക്കില്ല.  ഈ നിയമപഴുതിലൂടെ സ്ത്രീയെ വിദഗ്ധമായി ഒഴിവാക്കാനാകും.  

*
എങ്കിലും വിവാഹകാലാവധി, ദമ്പതികളുടെ പ്രായം, രണ്ടുപേരുടെയും വരുമാനശേഷി, സ്വത്തിന്‍െറ മൂല്യം, കടബാധ്യതകള്‍, ഇരുകൂട്ടരുടെയോ മക്കളുടേയൊ ശാരീരിക വൈകല്യങ്ങള്‍, ഭാര്യയുടെ കൂലിയില്ലാ വേല എന്നിവ കണക്കിലെടുത്ത് കോടതിക്ക് കാര്യങ്ങള്‍ തീരുമാനിക്കാം. ഇക്കാര്യങ്ങളെല്ലാം സര്‍വേ നടത്തി ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കരട് ബില്ല് തയാറാക്കാനാണ് സര്‍ക്കാറിന്‍െറ നീക്കം. ഇതിനായി കേരളത്തില്‍ പ്രചാര പരിപാടികള്‍ നടത്തുന്നത് ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്കാണ്. 


*
കഴിഞ്ഞമാസം കൂലിയില്ലാ വേലയെടുക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ശമ്പളം നല്‍കുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഈ ബില്ല് ആറുമാസത്തിനകം നിയമമാക്കുമെന്നാണ് സൂചന. ഈ ബില്ലനുസരിച്ച് ഭര്‍ത്താവിന്‍റെ  സമ്പാദ്യത്തിന്‍റെ  20 ശതമാനം കൂലിയില്ലാ വേലയെടുക്കുന്ന ഭാര്യക്ക് നല്‍കേണ്ടിവരും. വീട്ടമ്മമാര്‍ക്ക് മിനിമം കൂലി ഉറപ്പാക്കണം എന്ന വിഷയം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാറില്‍ കരട് ബില്ല് സമര്‍പ്പിക്കാന്‍ വയനാട് കേന്ദ്രമായ വുമന്‍സ് വോയ്സ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പ്രചാര പരിപാടികളും സര്‍വേയും ഒപ്പുശേഖരണവും നടത്തിവരുന്നുണ്ട്്. ഇതുവരെ ശേഖരിച്ച റിപ്പോര്‍ട്ടുകളും ഒപ്പും ഒക്ടോബര്‍ പകുതിയോടെ  നേരിട്ട് സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിക്കും. ഇതേവിഷയത്തില്‍ ഹൈകോടതിയില്‍ റിട്ട് നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. വിവാഹ മോചന സമയത്തോ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ പിടഞ്ഞ് ഇന്‍ഷുറന്‍സ് തുക കണക്കാക്കുന്ന സമയത്തോ സ്ഥിര ശമ്പളമുള്ള ജോലിയില്ല എന്ന കാരണത്താല്‍ ലഭിക്കുന്ന നഷ്ട പരിഹാര തുക കുറവാണ്. ഈ തുക കൊണ്ട് ഭാവിയില്‍ ജീവിക്കാന്‍ സ്ത്രീക്ക് കഴിയില്ല. ഇതിന് പരിഹാരമായാണ് കൂലിയില്ലാ വേലക്ക് ശമ്പളം നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരനും ജാതി- മത- വര്‍ഗ- വര്‍ണ- ലിംഗ വ്യത്യാസമില്ലാതെ തുല്യത ഉറപ്പ് വരുത്തുന്ന ഭരണഘടനയുണ്ട്. എന്നിട്ടും സ്വത്തവകാശത്തിന്‍െറ പേരില്‍ സ്ത്രീകള്‍ക്കെതിരെ വലിയ വിവേചനമാണ് നടക്കുന്നത്. ഒരേ ജോലിക്ക് തുല്യ ശമ്പളം ഉറപ്പുവരുത്തുന്ന രാജ്യമായിട്ടുകൂടി  ഇന്ത്യയില്‍ ഇപ്പോഴും സ്വത്തിന്‍റെ  കാര്യത്തില്‍ മത- സാമുദായിക- ഗോത്രപരമായ വിതരണ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പരിഗണിച്ച്  കേന്ദ്ര നിയമ കമീഷനാണ്  പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് വിവിധ മത- വ്യക്തി നിയമങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിന്‍റെ  അളവും ഗുണവും വളരെ തുച്ഛമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥയായ സ്ത്രീക്കുപോലും അവള്‍ സമ്പാദിക്കുന്ന സ്വത്തിന് ഭര്‍ത്താവിനോടോ കുടുംബക്കാരോടോ കണക്ക് ബോധിപ്പിക്കേണ്ടതുമുണ്ട്. ജോലിയില്ലാത്ത സ്ത്രീയാണെങ്കിലും വീടിനകത്തെ കൂലിയില്ലാ വേലക്ക് നിര്‍ബന്ധിതരാണ് 


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

7 അഭിപ്രായങ്ങൾ:

  1. ശമ്പളമൊകെ തീരുമാനിച്ച സ്ഥിതിക്ക് സ്ത്രീയ്ക്കും പുരുഷനും വിവാഹയോഗ്യത പരീക്ഷകൂടി നടത്തിയിരുന്നെങ്കില്‍ നന്നായേനെ . കൂലിക്കുള്ള ജോലികളെല്ലാം ചെയ്തോളാം എന്ന സമ്മതപത്രം വാങ്ങിക്കുകയാണെങ്കില്‍ ന്യൂനപക്ഷ ഭര്‍ത്താക്കന്മാര്‍ക്ക് അല്പം ആശ്വാസവുമായേനെ (എല്ലാറ്റിനും ഒരു മറുപക്ഷമുണ്ടല്ലോ)

    മറുപടിഇല്ലാതാക്കൂ
  2. വിവാഹജീവിതത്തില്‍ കൂലിക്ക് പണിയെടുക്കുക്ക എന്ന് പറയുമ്പോള്‍ പുരുഷന് വേണ്ടി പണിയെടുക്കുന്ന സ്ത്രീകള്‍ എന്ന് നിര്‍വചിക്കാം; അപ്പൊ കൂലി കൊടുക്കുന്നവനു "കൊടുക്കുന്ന കാശിനു മൂല്യം" വേണം എന്ന് തോന്നിയാല്‍ നിങ്ങള്‍ ഈ പറയുന്ന , സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ള സ്ത്രീകള്‍ പലരും സ്വന്തം വീട്ടില്‍ തന്നെ ഇരുപ്പാവും. പിന്നെ വിവാഹത്തിനു ശേഷം " ഇരുമെയ്യും ഒരു മനസും " എന്നുള്ള ആശയം ഇനി വേണ്ടെന്നു വെക്കാം .. ഒരു കൂലിക്കാരിയുമായി വൈകാരികമായ ഒരു അടുപ്പം ആര്‍ക്കും ഉണ്ടാവേണ്ട കാര്യം ഇല്ലെല്ലോ ... പിന്നെ വിവാഹ മോചനത്തിന് മറ്റൊരു കാരണം കൂടിയാവും. ഇവിടെ വരുമാനം എന്ന് പറയുന്നത് , ചെലവു കഴിഞ്ഞുള്ള തുക ആണെന്ന് വിശ്വസിക്കുന്നു ..
    ജോലിയുള്ള സ്ത്രീകള്‍ , അവരുടെ ജോലി ഇല്ലാത്ത ഭര്‍ത്താക്കന്മാര്‍
    ജോലിക്ക് പോകാന്‍ പറഞ്ഞിട്ടും പോകാന്‍ കൂട്ടാക്കാത്ത ഭാര്യമാര്‍ (ഇങ്ങനെ ഉള്ള എത്ര പേരെ വേണമെങ്കിലും കാണിച്ചു തരാം)
    കൂലി വാങ്ങിച്ചിട്ട് ജോലി ചെയ്യാതെ ഇരിക്കുന്ന/ ജോലിയില്‍ വീഴ്ച വരുത്തുന്ന ഭാര്യമാര്‍
    ഭാര്യയുടെ ചുമതലകള്‍
    തുടങ്ങിയ ചില മേഖലകളെ പറ്റി ഒന്നും പറഞ്ഞു കാണുന്നില്ല.

    വാല്‍ക്കഷ്ണം:
    ടാറ്റായുടെ കാര്‍ കമ്പനിയില്‍ ആണ് ഗോപാലന് ജോലി , അയാള്‍ക്ക്‌ മാസം 15,൦൦൦ രൂപാ ശമ്പളം ഉണ്ട് ; ഇന്‍ഡിക്ക എന്ന കാര്‍ ആണ് ഗോപാലന്റെ ടീം ഉണ്ടാക്കുന്നത്‌. , അതിനു നാല് ലക്ഷത്തോളം രൂപ വിലയുണ്ട്‌. . ഷഫീക് ഒരു കാര്‍ ഡ്രൈവര്‍ ആണ്, അയാള്‍ക്ക് സ്വന്തമായി ഒരു ഇന്‍ഡിക്ക കാര്‍ ഉണ്ട് ; അയാള്‍ കാര്‍ ഓടിച്ചു കിട്ടുന്ന സമ്പാദ്യം ചേര്‍ത്ത് വെച്ച് ഒരു വീട് വാങ്ങി , സ്വന്തം ട്രാവെല്‍സ് ആയി , ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങി, നാട്ടിലെ പ്രമാണിമാരില്‍ ഒരാള്‍ ആയി . ഗോപാലന്റെ മകളുടെ കല്യാണത്തിനു ഓട്ടത്തിനു വന്നത് ഷഫീക്കിന്റെ കാറുകള്‍ ആയിരുന്നു ...
    നല്ലൊരു തുക ബില്ലും വന്നും ... ന്നുവെച്ചാല്‍ - അത് തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. kpofcochin aka kp..................
      വിവാഹശേഷം ജോലിയുള്ളവര്‍ ജോലിയുപേക്ഷിക്കുകയോ ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെങ്കിലും ജോലിക്ക് ശ്രമിക്കാതിരിക്കാതിരിക്കുകയോ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളം പോലുള്ള സംസ്ഥാനങ്ങളിലും കൂടുതലാണ്. ഫലത്തില്‍ വിവാഹമോചിതയാകേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ സ്വന്തമായി വരുമാനമോ സ്വത്തോ ഇല്ലാത്ത ഗതികേടുണ്ടാകുന്നു. ഇതിന് പരിഹാരമായാണ് നിയമം കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്
      സ്ത്രീ ജോലിക്ക് പോകാതെ വീട് നോക്കുന്നത് കൊണ്ടാണ് ഭര്‍ത്താവിന് പുറത്തു പോയി സമ്പാദിക്കാന്‍ കഴിയുന്നതെന്നും അതിനാല്‍ ആ സമ്പാദ്യത്തില്‍ സ്ത്രീക്കും അവകാശമുണ്ടെന്നും നിയമം നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തും

      ഇല്ലാതാക്കൂ

    2. gaeen ഒരു പ്രവാസി ആയിരുന്നു ഈപൂല്‍ ജൊലീ ഒനുംമില്ല്ല
      14 പവന്‍ ആന്‍ഡ്‌ ഒരുലക്ശതിഎരുപാതി എനായ്രം രുപ്പ്പയുമം കൊടുത്തു kalyanamm കഹ്ഴിഹ ഒരു ഹാത്ത ഭാഗ്യവാന്‍
      orikalumm നമ്മളുട സാമ്പത്തികം തോട സെയിം ഒല്ല്വരുമ്മ ആയിരികനമം
      കുടുമ്പംനോകനമം അമ്മ സാരി യളികില്‍ മകളുമം .................

      ഇല്ലാതാക്കൂ
  3. I got a feeling like…….. this law is totally against the Male human beings, all over the years women are getting free food and comfortable life with the exchange of relatively comfortable job and sex. they never need to face a tough Boss, no target to achieve, no military job, no mining works etc. or no need to spent round the clock under burning sun, no need to eat bad food from hotels, and engaged in hard work and shorten their life span too…. they never express any of their bad feeling and routinely engage their work, huge proportion of them will die as the part of their work itself. Once they become aged/ economically unproductive they become `SO UNIMPORTANT’ TO their own house itself, the land purchased by him ?, house builted by him, he provided food/ health care/ Education and everything to his family members over the years ……but same time When he was in work, his bubbly looking wife watched TV and dream a costly sari, and all luxurious, and the end of the day she even getting the right to claim the part of his PF………crappp…..these rulers unparallel hypocrites, Great injustice because he born as a Male? Like a Slave? In women atrocities cases they are totally getting silent, because the existing law only care about what women is saying? If she is saying lie also, he will get a life term. M Karunanidhi married four times, none of the wife has any problem?. If a ordinary man will talk to another girl his wife will not even give food to him? Tortured/ worked like a slave/ struggled like a donkey/ always striving to meet the endless need of the family………..other side in India more than 80% of the women only engaged in household works, relatively easy…………but in western countries women also working well and they are earning their own living……. So this kind of rules are absolutely rubbish and will to fuck those are looking divorce from a bad wife or somebody want to live a peaceful life. How a wife can claim right over husband’s parental property? Law never legalized the dowry and all from wife’s parents then how they can claim husband’s parents earned? Rules should be same to all, irrespective of sex. If these people want to live with somebody else also they can claim husbands PF/ his parent’s earnings…….. And the fruits of his sweat and blood. Those who are posting this nonsense, please remember they have also Father and brothers. These kind rules only help to make unparallel of exploitation over male.

    മറുപടിഇല്ലാതാക്കൂ
  4. ദിപ്പം ഇത്ര തര്‍ക്കിക്കാന്‍ എന്തിരിക്കുന്നു സഖാക്കളെ. ഇപ്പോള്‍ സ്കൂള്‍ കോളേജ് എവിടെ പോയാലും ജോലിക്കായാലും പഠിക്കാനായാലും ഡോനെഷന്‍ സമ്പ്രദായം ഉണ്ടല്ലോ... എന്റെ അറിവില്‍ ഇപ്പോള്‍ ഒരു അധ്യാപകന് നാല്പതു ലക്ഷമാ ജോലി വേണമെങ്കില്‍ കൊടുക്കേണ്ടി വരുന്നത്.. ഈ സമ്പ്രദായം നേരത്തെ തന്നെ വിവാഹ കമ്പോളത്തില്‍ സ്ത്രീധനം എന്ന വകുപ്പില്‍ നടക്കുന്നുമുണ്ട്.. ഇനി ഈ ഡോനെഷന്‍ തുക കുത്തനെ ഉയര്‍ത്തുക.. അത്ര തന്നെ. അപ്പോള്‍ പിന്നെ ഇതിനെ അനുകൂലിക്കുന്ന അവിവാഹിതകള്‍ ജാഗ്രതൈ.. പണി പാലുംവെള്ളതില്‍ കിട്ടാന്‍ പോകുന്നു.. നിങ്ങള്‍ക്കല്ല. പാവം മാതാപിതാക്കള്‍ക്ക്..

    മറുപടിഇല്ലാതാക്കൂ
  5. ടിപ്: എന്തായാലും ഈ പറഞ്ഞ ടോനെഷന്‍ നിയമപരം അല്ലേ അല്ല.. അപ്പോള്‍ പിന്നെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ത്രീധനത്തിന് അപ്പുറം ഈ പറഞ്ഞ ശമ്പളം കൊടുക്കാനുള്ള തുക പലിശയായി കിട്ടത്തക്ക വിധത്തില്‍ മറ്റൊരു തുക ഡോനെശന്‍ ഇനത്തില്‍ തന്നെ ഫിക്സഡ് ടെപോസിറ്റ്‌ ചെയ്യുക.. സംഭവം സിമ്പിള്‍.. അഥവാ ഭാവിയില്‍ ഒരു മുട്ട് വന്നാലും ഈ സംഭവം കൃത്യമായി തന്നെ നടക്കും.. അതായത് കഷ്ടപ്പാടും ബുദ്ധിമുട്ടും ഉള്ള സമയത്തും പട്ടിണി കിടക്കേണ്ടി വരില്ല എന്നര്‍ത്ഥം..

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...