2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

അതെ , അങ്ങുന്നെ

മാധ്യമം ഓണ്‍ ലൈന്‍ വാര്‍ത്ത വായിക്കാം കൊച്ചി: കോടതിഭാഷ മലയാളമാക്കാനുള്ള ആവശ്യം ശക്തിപ്പെടുന്നു. അറിവ് നിഷേധിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന കാഴ്ചപ്പാടിലൂന്നിയാണ് മലയാളഭാഷാവാദികള്‍ ഇതിനുള്ള ശ്രമം പുനരാരംഭിച്ചത്. ഭാഷ മലയാളമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് കാല്‍ ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട ഭീമ ഹരജി കഴിഞ്ഞ വര്‍ഷം മലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഒപ്പം കീഴ്കോടതി ഭാഷ മലയാളമാക്കണമെന്നാവശ്യപ്പെടുന്ന ഹരജി പ്രഫ. എം.എന്‍. കാരശേരി കോടതിയില്‍ നേരത്തേ നല്‍കിയിട്ടുണ്ട്. ഈ ഹരജിയില്‍ നിലപാടറിയിക്കാന്‍ രജിസ്ട്രാറോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

കേരളത്തിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാക്കണമെന്ന അച്യുതമേനോന്‍ സമിതിയുടെ ശിപാര്‍ശ 1958 ല്‍ നല്‍കിയിരുന്നു. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഫലം കണ്ടില്ല. 1969 ല്‍ ഭരണഭാഷാ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ കോടതികളിലെ ഭാഷ മലയാളമാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന് ലഭിച്ചിരുന്നു. 1973 ല്‍ വീണ്ടും ഈ ആവശ്യം ശക്തമായതോടെ കീഴ്കോടതികളില്‍ മലയാളം നടപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കി. 1987 ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമീഷന്‍ ഇതേ ആവശ്യം വിശദമായ നിര്‍ദേശങ്ങള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, 40 വര്‍ഷം പിന്നിട്ടിട്ടും ഭാഷ മലയാളമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കോടതികളില്‍ നീതി തേടി എത്തുന്നവര്‍ ഭൂരിഭാഗവും ഇംഗ്ളീഷ് പരിജ്ഞാനം ഇല്ലാത്തവരാണ്. ചട്ടങ്ങളും ഉപവകുപ്പുകളും കടുപ്പമേറിയ പദപ്രയോഗങ്ങളുമടങ്ങുന്ന കോടതി നടപടി രേഖകള്‍ ഇംഗ്ളീഷില്‍ നല്‍കുന്നത് കക്ഷികള്‍ക്ക് ആശയക്കുഴക്കം സൃഷ്ടിക്കുമെന്ന് മലയാള ഭാഷാവാദികള്‍ പറയുന്നത്. 
ഇംഗ്ളീഷിലുള്ള അറിവില്ലായ്മ കൊണ്ട് അഭിഭാഷകരുടെ ചൂഷണം ഏറെയാണ്. കോടതിയിലെ വാദവും വിധിന്യായവും കൂടുതലും ഇംഗ്ളീഷിലാണ്. അതുകൊണ്ടുതന്നെ കോടതി മുറികളില്‍ അര്‍ഥമറിയാതെ നില്‍ക്കുന്നവരാണ് കക്ഷികളില്‍ കൂടുതലും. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്തരേന്ത്യയിലും കോടതി നടപടികള്‍ അവരവരുടെ ഭാഷകളിലാണ് രേഖപ്പെടുത്തുന്നത്.
മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ സ്വന്തം ഭാഷ ആക്കുന്നതിന് സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്.
നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നതും മൊഴിയെടുക്കുന്നതും രേഖകള്‍ സമര്‍പ്പിക്കുന്നതുമെല്ലാം മലയാളത്തിലാണ്. ഇത് കോടതികളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം ശനിയാഴ്ച എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വൈകുന്നേരം മൂന്നിന് കോടതി ഭാഷാ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി നടപ്പാക്കുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഭാഷാ വാദികളുടെ തീരുമാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...