Friday, December 21, 2012

ഭണ്ഡാരത്തിലിട്ട മുതല്‍ തിരിച്ചു കൊടുക്കില്ല

 മിസ്സിസ് മോണിക്ക വാര്‍ത്താ സമ്മേളനത്തില്‍ 


മോണിക്ക എന്നെ സംബന്ധിച്ചിടത്തോളം അമ്മൂമ്മയാണ്.  അവരെ ഈ വയസാന്‍ കാലത്ത് കോടതിയില്‍ കേറ്റിപ്പിച്ചേ  അടങ്ങൂ എന്ന നിലയിലാണ് സഭയും ചില പുരോഹിതരും. വിഷയം സ്വത്തു തട്ടിപ്പ് !  തട്ടിയത് സഭ, തട്ടിക്കപ്പെട്ടത്‌ മോണിക്ക അമ്മൂമ്മ.  അതും സ്വന്തം അമ്മാവന്‍റെ  മകനായ ബിഷപ്പ് കൂടി കൂട്ട് ചേര്‍ന്ന് പറ്റിച്ചേന്നാണ്  അവര്‍ ആരോപിക്കുന്നത് . ധ്യാന കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശക ആയിരുന്ന അമ്മൂമ്മയെ ധ്യാന ഗുരു  ബ്രെയിന്‍ വാഷ്‌ ചെയ്ത്  ഉണ്ടായിരുന്ന അഞ്ചരഏക്കര്‍ ഭൂമി തട്ടിച്ചെന്ന് ഇവര്‍ പറയുന്നു.  സാക്ഷ്യം പറയാന്‍ വിളിച്ചു കയറ്റുകയും പിന്നീട് അമ്മൂമയില്‍ നിന്നും മൈക്ക്‌ വാങ്ങി അവരുടെ ഭൂമി ധ്യാന കേന്ദ്രത്തിന് ദാനം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നെന്നു അറിയിച്ചെന്നും ധ്യാന ഗുരു പറഞ്ഞത് കേട്ട് അവര്‍ അന്ധാളിച്ചു.    അച്ചന്‍ നുണ പറയുന്നുവെന്ന് പറയാഞ്ഞത് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു തര്‍ക്കം വേണ്ടെന്നു വച്ചാണ്. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ പുരോഹിതന്മാര്‍ ''മക്കളില്ലാത്തതിനാല്‍  മോണിക്ക അമ്മൂമ്മയെയും തോമസ്‌ അപ്പൂപ്പനെയും സഹായിക്കാന്‍  തങ്ങള്‍ ഉണ്ട്.  ഹൃദ്രോഗം മൂലവും മറ്റു ചില രോഗങ്ങള്‍ മൂലവും സംസാര ശേഷിയും നഷ്ടപ്പെട്ട തോമസിനെ അമേരിക്കയിലെത്തിച്ച് വിദഗ്ദ ചികില്‍സ നല്‍കും'' എന്നൊക്കെ വാഗ്ദാനം ചെയ്തു. ഒരാഴ്ച പിന്നാലെ നടന്ന ശേഷം അര ഏക്കര്‍ നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ രജിസ്ട്രാറെ കൊണ്ട് വന്നു കാലി മുദ്ര പത്രത്തില്‍ ഒപ്പ് വപ്പിച്ചു.  നാല്പതു കൊല്ലം ജര്‍മനിയില്‍ നഴ്സ് ആയി ജോലി ചെയ്ത മോണിക്ക അമ്മൂമ്മയും ഗവേഷകനായിരുന്ന തോമസ്‌ അപ്പൂപ്പനും  ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടവരായി പെരുവഴിയില്‍ നില്‍ക്കുകയാണ്.കുഞ്ഞാടുകള്‍ കണ്ണ് തുറക്കേണ്ട സമയമായി. ഇല്ലേല്‍ കര്‍ത്താവ്‌ പോലും പൊറുക്കില്ല. കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങള്‍ സത്യത്തില്‍ നമുക്ക് ആവശ്യമുണ്ടോ? മാനസികമായും ശാരീരികമായും കേടുപാടുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദനെയോ ഡോക്ടറേയോ കാണാനാണ് ബോധമുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ടത് . ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി ഇടവക പട്ടക്കാരന്‍ ഇല്ലേ?  അതിലും കവിഞ്ഞ എന്ത് രോഗ ശുശ്രൂഷകള്‍ ആണ് നടത്തേണ്ടത് ??  ചികില്‍സ നല്‍കാതെ കൈ കൊട്ടി പാടി രോഗം മാറ്റാന്‍ നോക്കിയിരുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കൂടി ഇപ്പോള്‍   ചികില്‍സ തേടി ഡോക്ടറെ സമീപിച്ചു തുടങ്ങി. പണ്ട് ഈ വിഭാഗങ്ങളെ കുറ്റം  പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ധ്യാന കേന്ദ്രങ്ങളില്‍ കൈകൊട്ടി പാടി രോഗം  ഭേദമാക്കാന്‍ ക്ഷണിക്കുകയും ഭേദമായെന്നു  സ്റ്റേജിലെത്തിയും മാസികകളില്‍ കൂടിയും സാക്ഷ്യം പറയിപ്പിച്ചും കൂടുതല്‍ പേരെ വലയിലാക്കുകയും ചെയ്യിപ്പിക്കുന്നു. ഇതിനു അറുതി വരുത്തണം. അതിനു നേരമായി.


 പുരോഹിത വചനം - ഭണ്ഡാരത്തിലിട്ട  മുതല്‍  സഭ തിരിച്ചു കൊടുത്ത ചരിത്രമില്ല !
Related Posts Plugin for WordPress, Blogger...

Facebook Plugin