2013, ജനുവരി 28, തിങ്കളാഴ്‌ച

ബി എ ആളൂര്‍ വീണ്ടും രംഗത്ത്‌! !


ഓര്‍മയില്ലേ , ആളൂരിനെ?  ഷൊര്‍ണൂരില്‍ ഒറ്റക്കയ്യനായിരുന്നിട്ടും രണ്ടു കയ്യുള്ളവനെക്കാള്‍   ക്രൂരമായി ഒരു പാവം പെണ്‍കുട്ടിയെ കടിച്ചു കീറി കൊന്ന ഗോവിന്ദ ചാമിയുടെ വക്കീലായിരുന്നു ഈ കക്ഷി. അന്ന് മുംബൈ അധോലോകം ചാമിക്ക് വേണ്ടി രംഗത്തിറക്കിയെന്ന മട്ടിലായിരുന്നു മൂപ്പര് അവതരിച്ചത്. സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകളിലും പത്ര  ദൃശ്യാ മാധ്യമങ്ങളിലും പൊതു ജനവും ആക്ടിവിസ്ടുകളും ബ്ലോഗ്ഗര്‍മാരും ആളൂരിനെതിരെ കുരച്ച്കുരച്ച് തൊണ്ടയില്‍ നിന്നും രക്തം വരുത്തി സൌമ്യക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. അയാള് ആളാകാന്‍ വെറുതെ വന്നയാളാണെന്നു പറഞ്ഞവരെ ആളൂരിന്റെ കിങ്കരന്മാരാണെന്നു വരെ  തെറി വിളിച്ചാണ് അവര്‍ ഒന്നടങ്ങിയത്. അവസാനം വിധി വന്നപ്പോള്‍    പവനായി ശവമായി!

ഇപ്പോഴിതാ വീണ്ടും ആളൂര്‍ കേരളത്തില്‍  പ്രത്യക്ഷപ്പെട്ടിരിക്കുന്നു ! ഇടക്ക് ആളൂരുമായി ഏഷ്യാനെറ്റ്‌ ന്യൂസിലെ വിനു വി ജോണ്‍ നടത്തിയ അഭിമുഖം കണ്ടപ്പോള്‍ മനസ് നിറഞ്ഞു. അടുത്ത കാലത്തൊന്നും ഇത്രേം ക്ലാസ്‌ ആയ തമാശകള്‍ കേട്ടിട്ടില്ല. കാശ് കൊടുത്തു സിനിമ തിയറ്ററില്‍ പോയിരുന്ന സമയം ഇതേ പോലെ കുറച്ചു പേരോട് സംസാരിച്ചിരുന്നെങ്കില്‍ല്‍ ഹ്യൂമര്‍ സെന്‍സ്ന്റെ ലെവല്‍ ഒന്ന് കൂട്ടാമായിരുന്നു . വലിയ നഷ്ടമായി പോയി.

കില്ലാഡികളില്‍  കില്ലാഡിയാണ് ബണ്ടി ചോര്‍ ! അപ്പോള്‍ ആ ബണ്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന ആളെ എന്താണ് വിളിക്കുക, ബണ്ടിയെ പിടിച്ച പിണ്ടി  ?
ഹേയ്, തെറ്റിദ്ധരിക്കല്ലേ , പബ്ലിസിറ്റിക്ക് വേണ്ടിയല്ല മൂപ്പര് വന്നതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.  അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരിക്കലും നുണയാകാന്‍ തരമില്ല.  ആരാണ് താങ്കളെ എത്തിച്ചതെന്ന് ചോദിക്കുമ്പോള്‍ ആളൂര്‍ പറയുന്നുണ്ട്- വിശ്വസിക്കാവുന്ന സ്രോതസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബണ്ടിക്ക് വേണ്ടി ഹാജരാകുന്നത് എന്ന്!  പിന്നെ ആരാണ് ചുമതലപ്പെടുത്തിയതെന്നു പറയാത്തത് പ്രൊഫഷണല്‍ എത്തിക്സിന്റെ ലംഘനം ആകുമെന്നത് കൊണ്ടാണ്   . പാവം, നിങ്ങളിങ്ങനെ അദ്ദേഹത്തെ ധാര്‍മിക വിഷമത്തിലാക്കരുത്.  നിയമം അതിന്റെ എല്ലാ വശങ്ങളിലും സംരക്ഷിക്കപ്പെടണം എന്ന ചിന്തയുള്ളവര്‍ അപൂര്‍വമാണ്. അത്തരക്കാരെ ഇങ്ങനെ പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും നിയമ ലംഘനം നടത്തുന്നവരെ ശിക്ഷിക്കണം. കേസ്‌ ഏല്‍പ്പിച്ചു നല്‍കിയ ആളുടെ വിവരങ്ങള്‍ പുറത്തു വിടുന്നത് സെക്ഷന്‍ 128 ന്‍റെ ലംഘനം ആകുമെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട് . ബണ്ടി കട്ടിട്ടുണ്ടോ എന്ന് ചോദിക്കരുത്. കാരണം അതൊക്കെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനാണ് പറയേണ്ടതത്രേ ! അവര് പറയുന്ന വാദത്തിനു അനുസരിച്ചാണ് ആളൂരിനു ആലു പൊറോട്ടയടിക്കാന്‍ പറ്റൂ. വീഡിയോ കാണാതെ ബണ്ടിയാണോ സ്വര്‍ണം മണ്ടിയത് എന്ന് പറയാന്‍ കഴിയില്ലത്രേ!  ബണ്ടിയെന്നു അവകാശപ്പെടുന്ന വേറെ ആരെങ്കിലുമാകാം  മോഷണം നടത്തിയതെന്ന നിഗമനവും ഉണ്ട്. ഇതിപ്പോള്‍,  കുഞ്ഞിനെ പ്രത്യുല്പാദിപ്പിക്കാന്‍ പറ്റാത്തവന്‍ , വല്ലവനും വയറ്റിലുണ്ടാക്കിയത് എന്റെയാണെന്ന് പറഞ്ഞു അവകാശപ്പെടുന്ന പോലാകുമോ എന്തോ!
മുന്പരിച്ചയമില്ല, ഉണ്ടായിരുന്നെങ്കില്‍ ബണ്ടി തന്നെ അദ്ദേഹത്തെ വന്നു വിളിച്ചേനെ എന്നാണു ആളൂരിന്റെ വാദം.
പത്രക്കാരോട്  ബണ്ടി കുറ്റം സമ്മതിച്ചതോ, എന്ന് ചോദിച്ചപ്പോള്‍ ആളൂരാന്‍ പറയുന്നത് ഇങ്ങനെ - ''അതൊക്കെ പോലീസ്‌ പറയുന്നതല്ലേ, അറസ്റ്റ്‌ ചെയ്ത പ്രതിയോടു ഇന്ത്യന്‍ നിയമം അനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കാന്‍ പാടില്ല. '' കേട്ടല്ലോ- അവിടെയും നിയമം കൃത്യമായി അദ്ദേഹം വ്യാഖ്യാനിച്ചു. ഇങ്ങനെ വേണം വക്കീലുമാര്‍. !
ഫീസോക്കെ കൃത്യമാണത്രേ ! എന്റെ നാടിന്‍റെ പേരിനു കീഴിലാണ് ആളൂര്‍ എന്നാ നാട് സാധാരണ പത്രവാര്‍ത്തകളില്‍ വരുന്നത്. ഇത്രേം അടുത്തുള്ള ആളായിട്ടും,  ദൈവമേ, ഞാനൊന്ന് കാണാതെ പോയല്ലോ എന്ന് സത്യമായും കുറ്റബോധം തോന്നുന്നു! 

4 അഭിപ്രായങ്ങൾ:

  1. ഈ പ്രശസ്തി പ്രതീക്ഷിച്ചല്ലേ ഇവനൊക്കെ കോട്ടിട്ട് ഇറങ്ങുനത് :) :)
    മാധ്യമങ്ങള്‍ക്കും ഇവനെയൊക്കെ പ്രോത്സാഹിപ്പിക്കുനതില്‍ വലിയ പങ്കുണ്ട് .

    മറുപടിഇല്ലാതാക്കൂ
  2. കള്ളനും കൊലപാതകിക്കും വേണ്ടി വാദിക്കുവാൻ വരുന്ന വക്കിലുമാരെ പിടിച്ച് ജയിലിലടക്കുകയാണ് ചെയ്യേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  3. അവരെ പ്രോത്സാഹിപ്പിക്കുന്നവരെയും :) :)

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...