2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

വിവരാവകാശ നിയമവുമായി നിരുപമ

ഫേസ് ബുക്ക്‌ ലിങ്ക്
ബസുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ വിവരാവകാശ നിയമത്തെ കൂട്ടുപിടിച്ച നാലാം ക്ളാസുകാരി നിരുപമ മാതൃകയാകുന്നു. സര്‍ക്കാര്‍ നടപടികളിലെ കുരുക്കഴിക്കാന്‍ വിവരാവകാശ നിയമം ഉപയോഗിച്ച് വിവരങ്ങള്‍ നേടിയ ആലപ്പുഴ എഴുപുന്ന അമല പബ്ളിക് സ്കൂളിലെ ഈ ഒമ്പത് വയസ്സുകാരി നിയമം വലിയവര്‍ക്ക് മാത്രമുള്ളതല്ല എന്ന് തെളിയിക്കുകയാണ്. ഇത് വഴി നേടിയെടുത്ത രേഖകള്‍ ഉപയോഗിച്ച് തുടര്‍നടപടികള്‍ സീകരിക്കുന്നതില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും ഈ മിടുക്കിയുടെ പ്രവൃത്തി വഴി തെളിച്ചിരിക്കുകയാണ്. ഇതിന് നിമിത്തമായതാകട്ടെ, ഏറെ ഇഷ്ടമുണ്ടായിരുന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിക്ടസിന്‍െറ ദാരുണ മരണവും. 2011 നവംബര്‍ 17ന് സ്കൂളിന് മുന്നില്‍ സ്വകാര്യ ബസിടിച്ചാണ് സിസ്റ്റര്‍ വിക്ടസ് മരിച്ചത്. ബസുകളുടെ മരണപ്പാച്ചിലാണ് അപകടത്തിന് ഇടയാക്കിയത്. ഇത് അവസാനിപ്പിക്കാന്‍ എന്തുചെയ്യാനാകും എന്ന് ഈ കുരുന്ന് തന്‍െറ പിതാവിനോട് ആരാഞ്ഞു. അറിയപ്പെടുന്ന വിവരാവകാശ നിയമ ആക്ടിവിസ്റ്റും ഹൈകോടതിയില്‍ അഭിഭാഷകനുമായ അഡ്വ.ഡി.ബി. ബിനു മകളുടെ ആവശ്യത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അങ്ങനെയാണ് നിരുപമ നിയമ ഗോദയിലേക്കിറങ്ങിയത്. എറണാകുളം- ചേര്‍ത്തല- കുമ്പളങ്ങി റോഡ് അപകടങ്ങളുടെ സ്ഥിരം വേദിയാണ്. തുറവൂരും എഴുപുന്നയിലും ഉള്ള റെയില്‍വേ ഗേറ്റുകളില്‍ നഷ്ടപ്പെടുന്ന സമയം തിരിച്ചു പിടിക്കാനുള്ള ബസുകളുടെ മരണപ്പാച്ചില്‍ നിരവധി ജീവനുകള്‍ കവര്‍ന്നിട്ടുണ്ട്. 2012 ഒക്ടോബര്‍ 10ന് എഴുപുന്ന സെന്‍റ് റാഫേല്‍സ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി രജനി മരിച്ചതും സ്വകാര്യ ബസിടിച്ചാണ്. അപകടങ്ങള്‍ തുടര്‍ക്കഥ ആയപ്പോള്‍ നാട്ടുകാര്‍ ഒപ്പിട്ട നിവേദനം കലക്ടര്‍ക്ക് നല്‍കി. പക്ഷേ നടപടികള്‍ ഉണ്ടായില്ല. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ വല്യേത്തോട് പൊലീസ് എയ്ഡ് പോസ്റ്റില്‍ ഉണ്ടായിരുന്ന പഞ്ചിങ് സംവിധാനം അവസാനിപ്പിച്ചതും ഇക്കാലത്താണ്. ബസുകളെ നിയന്ത്രിക്കാന്‍ പഞ്ചിങ് സംവിധാനം പുന$സ്ഥാപിക്കണം എന്ന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനവും നടപ്പായില്ല. അപ്പോഴാണ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നടപടികളും സമീപകാലത്ത് നടന്ന അപകടങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ട് നിരുപമ മാര്‍ച്ച് 20ന് അപേക്ഷ നല്‍കിയത്. പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയെന്നും അവര്‍ നല്‍കിയ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ കൗണ്‍സിലിന്‍െറ അടുത്ത യോഗത്തില്‍ തീരുമാനത്തിനായി സമര്‍പ്പിക്കുമെന്നും ആലപ്പുഴ ആര്‍.ടി.ഒ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസ് നിരുപമയുടെ അപേക്ഷ തുടര്‍ നടപടിക്കായി ഗതാഗത വകുപ്പിന് കൈമാറിയെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. തുറവൂര്‍ ചാവടി ബീനാസദനത്തില്‍ താമസിക്കുന്ന നിരുപമയുടെ മാതാവ് ബിന്നിയാണ്.



മാധ്യമം വാര്‍ത്ത 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...