2013, മേയ് 10, വെള്ളിയാഴ്‌ച

ഉമ്മേ സലാം ! ( വന്ദേ മാതരം- നാടന്‍ വേര്‍ഷന്‍ )

മാ തുജെ സലാം - എന്ന് എ.ആര്‍ റഹ്മാന്‍ 
ഫേസ് ബുക്ക്‌ ചര്‍ച്ച വായിക്കാം -

ഉമ്മേ സലാം 

ഉമ്മേ സലാം 
നല്ല ജലം തരുന്നോളെ , നല്ല ഫലം തരുന്നോളെ 
ശീതള കാറ്റ് ഉള്ളവളെ 
സസ്യം നിറഞ്ഞവളെ 
ഉമ്മേ സലാം 


(  താളം -ഫേസ് ബുക്ക്
  രാഗം- 
  വികട സരസ്വതി 
  ഭാവം -
വ്യാഖ്യാനം) വന്ദേ മാതരത്തിന്  ഹിന്ദുത്വം കല്‍പ്പിക്കാന്‍ കുറെ പേര്‍, അതില് കുറെ സംസ്കൃത പദങ്ങള്‍ ഉള്ളത്ചൂണ്ടിക്കാണിച്ച് അവകാശം നേടാന്‍ 
 അവര്‍ നടക്കുന്നു . 

അപ്പോള്‍ വേറൊരു കൂട്ടര്‍, അതേ സംസ്കൃത പദങ്ങള്‍ വ്യാഖ്യാനിച്ച് ----''അത് ഹിന്ദുത്വക്കാര്‍  പാടി നടന്നാല്‍ മതി , അങ്ങനെയിപ്പോള്‍ ഞങ്ങളെ പാടിപ്പിച്ചു നരകം വാങ്ങി തരാന്‍ നോക്കണ്ട, വന്ദനം എന്ന് പറഞ്ഞാല്‍ വണക്കം ആണ്. പടച്ചവനെ അല്ലാതെ വേറെ ആരെയും വണങ്ങില്ല ( വണക്കം എന്ന് സ്വന്തം വ്യാഖ്യാനം )  '' എന്ന് കുറെ ഇസ്ലാമിസ്റ്റുകള്‍ .
പടച്ച റബ്ബേ, സൃഷ്ടി കര്‍ത്താവേ, ലോക നിയന്താവേ . ഭാഷക്കും മതമോ ??
പാട്ടിനും ജാതിയോ ?? 

അക്ബര്‍ ആയ 
അള്ളാഹുവേ  , സര്‍വശക്തന്‍ ആയ  ദൈവമേ സര്‍വ്വ്‌ശക്ത് ആയ ഈശ്വര്‍ ,  ഓള്‍മൈറ്റി ആയ ഗോഡ്‌ - നീയിതൊന്നും കാണുന്നില്ലേ ??ഭാഷ മാറിയാല്‍ ജാതി മതം മാറുമോ ??

സാരെ ജഹാംസെ അച്ചാ- എന്നെഴുതിയത് അല്ലാമ മുഹമ്മദ്‌ ഇക്ബാല്‍ ആണ്. എല്ലാ നാടുകളെക്കാളും  നല്ല നാട് എന്ന അര്‍ത്ഥത്തില്‍ എഴുതിയ ഈ ഗാനം മുസ്ലിം ആണ് എഴുതിയത് എന്ന് കരുതി ആരെങ്കിലും ആക്ഷേപിക്കുമോ ? അതല്ല, ഹിന്ദുസ്ഥാന്‍ എന്നത് ഹിന്ദുക്കളുടെ സ്ഥാനം അഥവാ നാട് എന്ന അര്‍ത്ഥത്തില്‍ ആകുമോ ആക്ഷേപം വരാന്‍ പോകുന്നത് ?? കണ്ടറിയാം .മുകളിലെ നാടന്‍ വേര്‍ഷന്‍ വായിച്ചാലെങ്കിലും വന്ദേ മാതരം സ്വന്തമാക്കാന്‍ നടക്കുന്ന ഹിന്ദുത്വ വാദികള്‍ക്കും  അയിത്തം കല്‍പ്പിക്കുന്ന  മുസ്ലിം മത വാദികള്‍ക്കും കാര്യം മനസിലാകുമോ ആവോ ?? 
വാര്‍ത്ത- ദേശീയഗീതമായ വന്ദേമാരത്തോടുള്ള അനാദരവിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് ബിഎസ്പി എംപിയായ ഷഫീക്കുര്‍ റഹ്മാന്‍ ബാര്‍ക്കി.വന്ദേമാതരം ആലപിക്കുമ്പോള്‍ പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയതിന് അദ്ദേഹത്തെ  സ്പീക്കര്‍ ശാസിച്ചിരുന്നു 
ഫേസ് ബുക്ക്‌ വാര്‍ത്ത - ഇതിന്റെ പേരില്‍ രണ്ടു മത വിഭാഗങ്ങളില്‍ പെട്ടവര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വാഗ്വാദം.
 ______________________________________


വന്ദേമാതരത്തെ കുറിച്ച് വിക്കിപീഡിയ പറയുന്നത്

ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ (National Song) വന്ദേമാതരംഎന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്.ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. 

ചരിത്രം


ബങ്കിം ചന്ദ്ര ചാറ്റർജി
1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ" എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്നപുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു.

[തിരുത്തുക]പ്രസക്തി  

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിനെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...