Copyright

2013, ജൂൺ 13, വ്യാഴാഴ്‌ച

പുരുഷ നഴ്സുമാര്‍ !
സ്വകാര്യ ആശുപത്രികളില്‍ വേതന വര്ധനക്കുള്ള സമരങ്ങള്‍ക്ക്  മുന്കൈ എടുത്തതിനാല്‍ പുരുഷ നഴ്സുമാരെ ആശുപത്രികളില്‍ ജോലിക്കെടുക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ നിയമസഭയിലെ മറുപടി  കുറ്റസമ്മതമാണെന്ന് ആരോപിച്ച് ഒരു വിഭാഗം നഴ്സുമാര്‍ രംഗത്തെത്തി. സ്ത്രീ-പുരുഷ ഭേദമെന്യേ ഓരോ കൊല്ലവും പഠിച്ചിറങ്ങുന്നവരില്‍ 20 ശതമാനം പേര്‍ പുരുഷ നഴ്സുമാരാണ് .  എന്നാല്‍  കഴിഞ്ഞ രണ്ടു വര്‍ഷമായി 100 ല്‍ താഴെ 
പുരുഷ നഴ്സുമാരെ മാത്രമാണ് കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പ്രവേശിപ്പിച്ചത്. സമരം ശക്തമായിരുന്ന എറണാകുളത്തു  ആശുപത്രികളില്‍ പുതുതായി  ജോലിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം പത്ത് .ട്രെ യ്നിംഗ് നിര്‍ബന്ധമാണെന്ന് സര്‍ക്കാരും തൊഴില്‍ വകുപ്പും സ്വകാര്യ കോളെജുകളും സംയുക്തമായി സ്വീകരിച്ച തീരുമാനമുണ്ട്. എന്നിട്ടും   അത്തരം പരിശീലനത്തിന് പോലും പുരുഷ നഴ്സുമാരെ പ്രവേശിപ്പിക്കുന്നില്ലെന്ന ആരോപണം കഴിഞ്ഞ കുറെ കാലങ്ങളായി ശക്തമാണ്. പല തവണ നഴ്സിംഗ് മേഖലയിലെ പല സംഘടനകളും വിഷയം മന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ട് വന്നെങ്കിലും അന്നെല്ലാം ആ ആരോപണങ്ങള്‍ അവഗണിച്ചു.  പുരുഷ നഴ്സുമാര്‍ക്ക് സംവരണം വേണം എന്ന് സമരങ്ങള്‍ ആരംഭിച്ച കാലം മുതല്‍ എല്ലാ സംഘടനകളും ആവശ്യം ഉയര്‍ത്തിയിരുന്നു. 35 ശതമാനം സംവരണം വേണമെന്നാണ്‌ ആവശ്യം . എന്നാല്‍ ഇത് അംഗീകരിച്ചു കൊടുക്കാന്‍ ആരും തയ്യാറായില്ല. പുരുഷ നഴ്സുമാര്‍ വന്നതിനു ശേഷമാണ് സ്ത്രീ നഴ്സുമാരടക്കം എല്ലാവരും സമരത്തിന്‌ ധൈര്യം കാണിച്ചതെന്ന് പല സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും പരസ്യമായും രഹസ്യമായും പ്രസ്താവിച്ചിരുന്നു. സമര കാലഘട്ടത്തില്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് മര്‍ദ്ദനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ വിധേയരായതും പുരുഷ നഴ്സുമാരാണ്.  അടുത്തമാസം ഡല്‍ഹി ജന്തര്‍മന്തറിലും തുടര്‍ന്ന്‌ തിരുവനന്തപുരം സെക്രട്ടേറിയറ്റിലും ഇതിനെതിരെ സമരം ആരംഭിക്കാന്‍ യുനൈറ്റഡ്‌ നഴ്സസ് അസോസിയേഷന്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.  ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നിവേദനവും സമര്‍പ്പിച്ചിരുന്നു. നഴ്‌സിംഗ്‌ കോളജുകളില്‍ പുരുഷന്മാര്‍ക്ക്‌ അഞ്ചുശതമാനം സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആണ്‍- പെണ്‍ ഭേദമില്ലാതെയും  നിയമനം നല്‍കുന്നുണ്ട് . സമരം ശക്തമായ കാലത്ത് സമരഹ്ടിനു നേതൃത്വം കൊടുത്ത പുരുഷ നഴ്സുമാരെ ജോലിയില്‍ നിന്ന് പുരതാക്കിയും ആശുപത്രികള്‍ പ്രതികാരം ചെയ്തു.  വനിതാ നഴ്സുമാര്‍ ഒന്നും മിണ്ടാതെ പണിയെടുക്കുമെന്നും പുരുഷ നഴ്സുമാര്‍ പ്രതികരിക്കുമെന്നും ആശുപത്രി മാനേജ്മെന്റുകള്‍ക്ക് ബോധ്യമുണ്ട്. എം.എ ബേബി, കെ.കെ നാരായണന്‍, ബി.ദി ദേവസ്യ, കെ.കെ ലതിക എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് കഴിഞ്ഞ ദിവസം മന്ത്രി ഈ കാര്യം അറിയാമെന്ന് പ്രതികരിച്ചത്. ഇതോടെ , വിഷയത്തില്‍ സ്വകാര്യ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ട് വരണമെന്ന നഴ്സുമാരുടെ  ആവശ്യം   കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

മരണച്ചാലിൽ ജീവിതം തേടുന്നവർ

Click on the page and zoom in to read. Or click here to read ePaper