Tuesday, May 8, 2007

സുഹൃത്ത് അഥവാ കോന്തലമുറിയന്‍

ജേണലിസം ക്ലാസ്സ്‌ അവസാനിച്ചിരുന്നു.സഹപാഠികള്‍ എല്ലാവരും വിവിധ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ഒന്ന് മുതല്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളില്‍ ആയിരുന്നു. എല്ലാവര്‍ക്കും സന്തോഷം. പഠിച്ച വിഷയത്തില്‍ ജോലി നേടിയ സുഖമുണ്ടായിരുന്നു  ആ പരിശീലനത്തിന്. അല്‍പ്പ കാലത്തിനുള്ളില്‍ ഉടന്‍ ഒരു ജോലി കിട്ടുമെന്ന് തന്നെ എല്ലാവരും വിശ്വസിച്ചു, മോഹിച്ചു.
അതിനു വേണ്ടി കഠിന പരിശ്രമവും നടത്തി. അങ്ങനെയിരിക്കെയാണ് ആ സംഭവം ഉണ്ടാകുന്നത്. പത്ര പ്രവര്‍ത്തക മേഖലയിലെ ആദ്യ ചതി!
പഠന കാലത്ത് എന്‍റെ പ്രൊജക്റ്റ്‌ ദത്തെടുക്കല്‍ സംബന്ധിച്ച വിഷയമായിരുന്നു. അനധികൃത ദത്തെടുപ്പ് . "കുഞ്ഞേ, നിനക്കായ് ... " എന്ന പേരില്‍ തയ്യാറാക്കിയ ആ പ്രൊജക്റ്റ്‌ ഏറെ പ്രശംസ നേടിയിരുന്നു. ഒരു ദിവസം എന്‍റെ ഒരു സുഹൃത്ത്, അവന്‍ അന്ന് കേരളത്തിലെ അറിയപ്പെടുന്ന മുഖ്യ ധാര പത്ര മാധ്യമത്തില്‍ പരിശീലനം ചെയ്തു വരികയാണ്, എന്നോട് പ്രൊജക്റ്റ്‌ കൊടുക്കുമോ എന്നു  ചോദിചു. ഏതോ എന്‍.ജി.ഒ-ക്ക്  ഡോകുമെന്ററി നിര്‍മിക്കുന്നതിനാണ്  എന്നാണു പറഞ്ഞിരുന്നത്! ഓ! അതി ഗംഭീരം! ഞാന്‍ അഭിമാനിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു. മറ്റൊരു  സുഹൃത്ത് വിളിച്ചു ചോദിച്ചപ്പോഴാണ്  എനിക്ക് നേരിട്ട ചതി മനസ്സിലായത്. എന്‍റെ  പ്രൊജക്റ്റ്‌  അല്‍പ്പം  രൂപ മാറ്റങ്ങളോടെയും  അല്‍പ്പം കൂട്ടി ചേര്‍ക്കലുകളോടെയും  മുഖ്യ ധാര പത്രത്തിലെ ഒരു റിപ്പോര്‍ടറുടെ  പേരില്‍ അച്ചടിച്ച്‌ വരുന്നു. അഞ്ചു ദിവസം പരമ്പര വന്നു!  അന്നുമത് ഏറെ പ്രശംസ നേടി!  എന്‍റെ കയ്യില്‍ നിന്ന് പ്രൊജക്റ്റ്‌ വാങ്ങി കൊണ്ടുപോയ സുഹൃത്ത് ഒന്നും പറഞ്ഞില്ല! ഞാനൊട്ടു ചോദിച്ചുമില്ല! ഞാന്‍‍ ചെയ്ത പ്രോജെക്ടിന്റെ പേരില്‍ എന്‍റെ സുഹൃത്തും റിപ്പോര്‍ടറും പത്ര സ്ഥാപനവും പേര് നേടി!  സൌഹൃദത്തെ  "ഉപയോഗിക്കുന്നവര്‍ക്ക് "  ഇരയായല്ലോ ന്നു കരുതി ഒരുപാട് നെഞ്ച് നീറി . എന്നിട്ടും ഞാനൊന്നും ചോദിച്ചില്ല. എന്തിനാകണം ആ സുഹൃത്ത് അങ്ങനെ ചെയ്തിട്ടുണ്ടാകുക? അവിടെ നല്ല പേര് നേടി അവിടെ തന്നെ ജോലി നേടാമെന്ന് കരുതിയിട്ടോ? എന്തായാലും ഇപ്പൊ ആ സുഹൃത്ത് പത്ര പ്രവര്‍ത്തക മേഖലയിലേ ഇല്ല! 
ഇത് വായിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. സൌഹൃദത്തെ  "ഉപയോഗിക്കുന്നവര്‍ക്ക് "തല വച്ച് കൊടുക്കരുത്. നമ്മളു നിഇനു കൊടുത്താല്‍ തലേല്‍ കേറി  നിരങ്ങാന്‍ നോക്കുന്നവരുടെ ലോകമാണിത്. ആപത്തില്‍ സഹായിക്കുന്നവനാണ് സുഹൃത്ത്. എന്നാല്‍ നമുക്ക് ആപത്തുണ്ടാകുന്നവനാണ്‌  പുതിയ കാലത്തെ സുഹൃത്ത്. ജാഗ്രതൈ!

7 comments:

 1. ലോക വിവരമുന്ടെന്നും ചതിയും വഞ്ചനയും തിരിച്ചറിയാന്‍ ശേഷിയുണ്ടെന്നും നമ്മള്‍ കരുതുന്ന പത്ര പ്രവര്‍ത്തകര്‍ക്കും ഇങ്ങനെ സംഭവിക്കുമോ ? ചെറിയൊരു വിശ്വാസക്കുറവു :)

  ReplyDelete
 2. ജിഷാ,അങ്ങനെയങ്ങ് സാമാന്യവത്കരിക്കല്ലേ...
  ഇതീ കാലത്തിന്റെ യുക്തിയാകാം,ചങ്ങാതിമാരെ മുഴുവന്‍ ആ പൊത്തില്‍ കയറ്റി അടച്ചുവയ്ക്കണ്ട!!

  ReplyDelete
 3. aa 'yukthi'ye kurichu thanneyaanu paranjath.......

  ReplyDelete
 4. അതിശയമില്ല.. ചതി സര്‍വ്വസാധാരണം.. പിന്നില്‍ കുത്ത്, കുതികാല്‍ വെട്ടല്‍ എല്ലാം നിത്യ സംഭവങ്ങള്‍.. എന്നാലും ഇത് വായിച്ചപ്പോള്‍ ഒന്ന് ഞെട്ടി.. ഇത്രയും തൊലിക്കട്ടിയോ ആ ചങ്ങാതിക്ക്?

  ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

Related Posts Plugin for WordPress, Blogger...

Facebook Plugin