2012, ഏപ്രിൽ 21, ശനിയാഴ്‌ച

ചിരി വാതകം ആവശ്യമുണ്ട്.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



പുഞ്ചിരി വരാന്‍ എന്തെങ്കിലും മരുന്നുമുണ്ടോ?   കേരള ടൂറിസം വികസന കോരപറേഷനിലെ  ജീവനക്കാര്‍ പരക്കം പാച്ചിലിലാണ്. 

കെ.ടി.ഡി.സി ഹോട്ടലുകളിലെത്തുന്നവരുടെ  മുഖത്ത് നോക്കി ഇടയ്ക്കിടെ പുഞ്ചിരിക്കണമെന്നാണ്  ഫ്രണ്‍ട്    ഓഫീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കിട്ടിയ ഓര്‍ഡര്‍!  കടുപ്പിച്ചു നോക്കിയിരുന്നവര്‍ പെട്ടെന്നൊരു ദിവസം രാവിലെ പത്തു മുതല്‍ ഊണ് കഴിക്കാനുള്ള ഒരു മണിക്കൂര്‍ ഒഴികെ അഞ്ചു മണി വരെ ഇപ്പോള്‍ കഷ്ടപ്പെട്ട്  ചിരിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം കോര്‍പറേഷന്റെ സാമ്പത്തിക നില കാര്യമായി പരുങ്ങലിലാണ്. ആ പരുങ്ങല്‍ മാറ്റാനാണത്രെ , ഈ പുഞ്ചിരി കഷായം!

 സമ്പത്തും പുഞ്ചിരിയും തമ്മിലുള്ള ഇക്കണോമിക്സ്  അടുത്തിടെയാണ് കോര്‍പറേഷന് മനസിലായത്. പുഞ്ചിരിയില്ലാത്തതും മയമില്ലാതെ പെരുമാറുന്നതും കൊണ്ടാണ്  വരുന്ന വിനോദ സഞ്ചാരികളൊക്കെ സ്വകാര്യ ഹോട്ടലുകളിലേക്ക് പോകുന്നതെന്ന് വ്യക്തമായതോടെയാണ്  പെട്ടെന്നുള്ള ഈ തീരുമാനം.

എത്ര തിരക്കുണ്ടായാലും അതിഥിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച്, വ്യക്തമായി കാര്യങ്ങള്‍ തിരക്കുകയും സംശയം തീര്‍ക്കുകയും വേണമെന്നാണ് ഓര്‍ഡറിലെ ഉത്തരവ് ! അഥിതികളെത്തിയാല്‍ കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുകയും ഉച്ചത്തില്‍ അഭിസംബോധന ചെയ്യുകയും വേണമത്രേ!

സ്വതേ,  ജോലിയില്‍ പ്രവേശിച്ചാല്‍  കഴുത്ത് മേല്‍പ്പോട്ടു പരമാവധി ഉയര്‍ത്തി കണ്ണടക്കു കീഴെ കൂടി മാത്രം നോക്കുകയും പുഞ്ചിരിച്ചാല്‍  വില കുറയുമെന്നും കരുതുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതില്‍ പരം  അപമാനം ഈ അടുത്ത കാലത്തൊന്നും വരാനില്ല.



 അണിയറ വര്‍ത്തമാനം- ചിരി വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ്  കുപ്പിയിലാക്കി വിറ്റാല്‍  ഒരുപക്ഷെ  ഇനി കേരളത്തില്‍  കഷണ്ടിക്കുള്ള മരുന്നിനെക്കളും വലിയ വരുമാനം ഉണ്ടാക്കാമെന്നു ഒരു സരസന്‍ !പൊതുജനത്തിന് സന്തോഷത്തോടെ മനസ് നിറഞ്ഞു ചിരിക്കാനും വകയുണ്ട്- 108 ദിവസത്തിനകം സംസ്ഥാനത്ത് പുതിയ 15 ബിയര്‍ ബാറുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട് .


5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2012, ഏപ്രിൽ 22 12:16 AM

    വൈകി വന്ന വിവേകം.അല്ലാത് എന്ത് പറയാന്‍. ചായകുടിക്കാന്‍ കയറുന്നവര്‍ക്ക് ഓരോ ബിയര്‍ വെറുതെ കൊടുത്തിരുന്നെങ്കില്‍, വരുന്നവരെങ്കിലും മനസ്സ് നിറഞ്ഞു ഒന്ന് ചിരിച്ചേനേം!

    മറുപടിഇല്ലാതാക്കൂ
  2. ആ പറഞ്ഞതില്‍ അല്പം കാര്യം ഇല്ലേ ? പരസ്പരം കണ്ടാല്‍ തുറിച്ചു നോക്കുക എന്നതാണ് നമ്മുടെ രീതി. പക്ഷെ വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് public politeness എന്തെന്നു മനസ്സിലായത്. ഒരു പരിചയവും ഇല്ലെങ്കിലും തമ്മില്‍ കണ്ടാല്‍ ചിരിച്ചു കൊണ്ട് ഹായ് ഹല്ലോ പറയുക ,ഒരു ലിഫ്റ്റില്‍ കയറിയാല്‍ പോലും മറ്റുള്ളവരെ അഭിസംബോധന ചെയ്തു ഗുഡ് മോര്നിങ്ങിനും ,ഹാവ് എ ഗുഡ് ടയും പറയുക, ഇതൊക്കെ തീര്‍ച്ചയായും നമ്മുടെ മനസ്സിനെ ലഖുവാക്കും. രേസ്ടുരന്റുകളില്‍ ഭക്ഷണം വിലംബിയത്തിനു ശേഷം "എന്ജോയ്‌ യുവര്‍ മീല്‍ " എന്നും കഴിച്ചു കഴിഞ്ഞാല്‍ ഭക്ഷണത്തെ പറ്റിയുള്ള അഭിപ്രായവും ചോദിക്കാറുണ്ട്. വീണ്ടും അവിടെത്തന്നെ പോകാന്‍ തോന്നിക്കുന്നതില്‍ ഒരു കാരണം ഇത്തരത്തിലുള്ള പെരുമാറ്റ രീതികള്‍ തന്നെയാണ്. ഇത് ഒരു ചടങ്ങായി ചുമ്മാ ചെയ്യാതെ അത് മനസ്സിലാകി ഉള്ളില്‍ തട്ടി പറഞ്ഞാല്‍ മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്നത് വേറൊരു കാര്യം.

    പണ്ട് ഒരു DGP പോലീസ് സ്റ്റേഷനില്‍ ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഫോണ്‍ വിളിച്ചപോള്‍ കാള്‍ എടുത്ത കന്‍സ്ടബില്‍ SI യോട് ഇങ്ങനെ ചോദിച്ചു പോലും..":സാറെ ഒരു നായിന്റെ മോന്‍ വിളിക്കുന്നു ,ഗുഡ് മോര്‍ണിംഗ് പറയണോ അതോ ഗുഡ് അഫ്റെര്‍ൂണ്‍ പറയണോ "

    മറുപടിഇല്ലാതാക്കൂ
  3. വൈകിയാണെങ്കിലും കെ ടി ഡി സി ക്ക് ഈ വിവേകം ഉണ്ടായല്ലോ. ചില സ്ഥാപനങ്ങളില്‍ എത്തിപ്പെട്ടാല്‍ നമുക്ക് അനുഭവപ്പെടുന്ന അസ്വസ്ഥത വിവരണാതീതമാണ്. തൊഴിലെടുക്കുന്നവരുടെ പെരുമാറ്റം അത്രത്തോളം അസഹനീയമാണ്. ഒരു പുഞ്ചിരിയുടെ വില മനസ്സിലാകാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2012, ഏപ്രിൽ 26 11:01 AM

    സേവനം വില്‍ക്കാനിരിയ്കുന്നവര്‍ ചിരിയ്കുന്നത് നല്ലതാണ്....
    ഒരു കാര്യം ഉറപ്പ് വാങ്ങാന്‍ വരുന്നവര്‍ ആത്മാര്‍ഥത ഉണ്ടോ എന്ന് അന്വേഷിയ്കില്ല.
    ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ ജനിച്ചവരല്ലെന്നാ തോന്നുന്നത്....
    സ്വന്തം പോക്കറ്റിന്റെ വലിപ്പത്തിനപ്പുറം സാമുഹ്യപ്രതിബദ്ധത ഇല്ലാത്ത വിഭാഗം.
    പിന്നൊരു വിഭാഗമുണ്ട്, മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളുടെ മുഖത്ത് നോക്കി ഇളിയ്കുന്നവര്‍,അന്യന്റെ ചോരയ്ക് കൊതിയോടെ നാവ് നിട്ടിയിരിയ്കുന്നവര്‍......
    എന്തായാലും ചിരി വാതകം എല്ലാവര്‍ക്കും ഗുണപ്പെടും....

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...