2012, ഏപ്രിൽ 18, ബുധനാഴ്‌ച

മൊബൈലാംഗന്‍

''പണ്ടാരമടങ്ങാന്‍ , ആരാ ഈ ഹര്‍ത്താല്‍ കണ്ടു പിടിച്ചത് ? അവനെയൊക്കെ മുക്കാലിയില്‍ കെട്ടിയിട്ടടിക്കണം'' എന്ന് പ്രാകുന്ന റിംഗ് ടോണ്‍ സെറ്റ് ചെയ്യാനായി സ്റ്റാര്‍ ബട്ടന്‍ അമര്‍ത്തുക.
 
 (ഏപ്രില്‍ 19  നു ശേഷമുള്ള മൊബൈല്‍ മൂല്യവര്‍ധിത സേവന പരസ്യ ഫോണ്‍ കോളുകളുടെ മാതൃക) 
 _________________________________________________________________________________

""എന്റെ ദൈവമേ! ശത്രുക്കള്‍ക്ക് പോലും നീ ഈ ഗതികേട്‌ വരുത്തരുതേ!"" എന്ന് കേരളത്തിലുള്ള മുഴുവനാളുകളും പ്രാര്‍ത്തിക്കുന്ന സമത്വ സുന്ദര ദിനം എന്ന് വരും, അതുമൊരു ഹര്‍ത്താല്‍  ദിനം ???


സ്വപ്നം തന്നെ!അങ്ങനെ സ്വപ്നം കാണാന്‍ കഴിയാത്ത ഈ ഒരു ഈ കാലഘട്ടത്തില്‍ , ''പണി കിട്ടി  മാഷേ.......''  എന്ന് ഉറക്കെ വിലപിക്കുന്ന മലയാളിയെ ഉടന്‍ കാണാം. ഇത് വായിക്കുന്ന ഞാനും നിങ്ങളുമെല്ലാം  ഒരൊറ്റ ദിവസത്തെക്കെങ്കിലും   വികലാംഗനാകുന്ന ദിനമാണ് 'ഏപ്രില്‍ 19 ' .ബാലചന്ദ്രമേനോന്റെ ഒരു സിനിമയുടെ പേരല്ലേ അത് എന്നല്ലേ ചിന്തിക്കുന്നത്? അല്ല. പറയാം.


 ബന്ദും, പേര് മാറ്റിയെത്തിയ ഹര്‍ത്താലും മറ്റേതു ദേശീയോത്സവത്തെക്കാളും  കെങ്കേമമായി ആഘോഷിക്കുന്ന മലയാളികള്‍ ഹര്‍ത്താലിനെ മനസറിഞ്ഞു ശപിക്കാന്‍ പോകുകയാണ്. വീട്ടില്‍ കറണ്ടും  ടിവിയും കേബിള്‍ കണക്ഷനും രണ്ടു കിലോ ബ്രോയ് ലര്‍ ചിക്കനും ഒരു ഫുള്ളും ഒരു മൊബൈലും മാത്രം മതി അര്‍മാദിക്കാന്‍. ഇതില്‍ അവസാനം പറഞ്ഞ വസ്തു ഏതാണ്ട്  ശരീരത്തിന് പുറത്തു ഘടിപ്പിച്ച മറ്റൊരു അവയവം പോലെ മാറിക്കഴിഞ്ഞ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് 'പണി ' മൊബൈല്‍ ടവര്‍ വഴി വന്നു കൊണ്ടിരിക്കുന്നത്!അതങ്ങ് ശബ്ടിക്കാതെയാകുന്ന ഒരു നിമിഷം പോലും നമുക്ക് ചിന്തിക്കാനാകില്ല. ചിന്തിക്കണ്ട, അതൊക്കെ അവര് തന്നെയങ്ങ് നടപ്പാക്കികൊള്ളും, മൊബൈല്‍ മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്മാര്‍. സംസ്‌ഥാനത്തെ മൊബൈല്‍ ടവറുകളും സെല്‍ഫോണുകളും നിശ്‌ചലമാകുമെന്നു വെല്ലുവിളിച്ച് പുതിയൊരു ഹര്‍ത്താലാഘോഷ സംഘാടക സമിതിയായി അവര്‍  രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

പട്ടിക്കു കൊട്ടത്തേങ്ങ കിട്ടിയത് പോലെ എന്നൊരു ചൊല്ലുണ്ട്. മിക്കവാറും കയ്യിലെ മൊബൈല്‍ എടുത്ത് പട്ടിക്കെറിയേണ്ടി വരും .


വേതന വര്‍ധന ആവശ്യപ്പെട്ട്‌ കേരള സംസ്‌ഥാന മൊബൈല്‍ ടവര്‍ വര്‍ക്കേഴ്‌സ്
യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്മാര്‍
'പണി'മുടക്കുന്നതോടെ  ബി.എസ്‌.എന്‍.എല്‍. ഒഴിച്ച് ആകാശത്തെക്ക്  ചിറകടിച്ചുയര്‍ന്ന  ടെലിഫോണ്‍ കോളുകളെല്ലാം താഴോട്ടു പോരാതെ ത്രിശങ്കു സ്വര്‍ഗ്ഗം പൂകും . അനിശ്ചിതകാലത്തെക്കാണ്   സമരം പ്രഖ്യാപിച്ചിട്ടുള്ളത്!  പൊതു ജനങ്ങളെല്ലാം മിക്കവാറും നരകത്തിലുമാകും.


എന്നാല്‍, ആര് എങ്ങനൊക്കെ ഹര്‍ത്താല്‍ നടത്തിയാലും ,  ദൈവം ദുഷ്ടനെ മൊബൈല്‍ ടവര്‍ പോലെ ഉയര്‍ത്തുക തന്നെ ചെയ്യും. ഹര്‍ത്താല്‍ വിരുദ്ധ റിംഗ് ടോണ്‍ വഴി  കുറെ കൂടി കാശ് വാരാന്‍  മൊബൈല്‍ സേവന ദാതാക്കളെ സഹായിക്കുമെന്നാണ് ഈ ആഴ്ചത്തെ വാരഫലം! 


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

2 അഭിപ്രായങ്ങൾ:

  1. അങ്ങനെ ഉണ്ടെങ്കില്‍ അതൊരു എട്ടിന്റെ പണിയായിരിക്കും ..
    എന്നാലും ,പണ്ടാരം ഈ മൊബൈല്‍ കണ്ടുപിടിച്ചവനെ കണ്ടാ തല്ലിക്കൊല്ലണം എന്ന് പറയുന്നവരും കുറവല്ല ..

    മറുപടിഇല്ലാതാക്കൂ
  2. അങ്ങനെയെങ്കിലും ഒരു ദിവസം ഈ മൊബൈല്‍ ഫോണിന്‍റെ ദൂഷ്യഫലങ്ങളില്‍ നിന്നും നമ്മുടെ സഹോദരങ്ങള്‍ രക്ഷപ്പെടട്ടെ....... നന്ദിയുണ്ട് ഹര്‍ത്താലുകാരെ....... നന്ദി

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...