Friday, April 27, 2012

ക്രിസ്ത്യാനി രാഷ്ട്രപതി

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മതേതര ജനാധിപത്യത്തിന്റെ മുഖ ശോഭ വര്‍ധിപ്പിക്കാന്‍  ഒരു ക്രിസ്ത്യാനിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുക.സുല്ല് - പറഞ്ഞത് വര്‍ഗീയമാണെങ്കിലും  അങ്ങനെ കരുതരുത് . കഴിഞ്ഞ ദിവസം ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലാണ് ഇക്കാര്യം  ആവശ്യപ്പെട്ട്‌ വാര്‍ത്ത സമ്മേളനം നടത്തിയത്.   എന്ത് പറഞ്ഞാലും സഭാ വിരുദ്ധമായി മാത്രം പ്രസ്താവനകളിറക്കുന്ന  കൌണ്‍സിലിനു ഇത്തവണ എന്ത് പറ്റിയെന്നാണ് അത്ഭുതം!
ബിഷപ്പുമാരുടെ ഏകാധിപത്യം അവസാനിപ്പിക്കുക, സഭ സ്വത്തുക്കള്‍ ട്രസ്റ്റിനു കീഴെ കൊണ്ടു വരിക തുടങ്ങി വിപ്ലവാത്മകമായ കാര്യങ്ങള്‍ ആവശ്യപെടുന്ന കൌണ്‍സിലിനു എവിടെയാണോ പിഴച്ചത്?

നാനാത്വത്തില്‍ ഏകാത്വമാര്‍ന്ന ഇന്ത്യ! ഹാ...എത്ര സുന്ദരമായ വാചകം! ആ വാചകം പഴകി പതിഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം. അത്‌ കൊണ്ടാണല്ലോ പുത്തന്‍ തലമുറ എന്തിനും ഏതിനും തെളിവ് ചോദിക്കുന്ന പോലെ ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലും തെളിവ് ആവശ്യപ്പെടുന്നത്. അവര്‍ ഇത്രയേ പറഞ്ഞുള്ളൂ'' ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഹിന്ദു, മുസ്ലിം, ദലിത്, സിഖ് വിഭാഗങ്ങളിലെ വ്യക്തികള്‍ രാഷ്ട്രപതിമാര്‍ ആയിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഒരു ക്രൈസ്തവന്‍ ഈ പദവി അലങ്കരിച്ചിട്ടില്ല. അതിനാല്‍ ഒരു ക്രൈസ്തവനെ രാഷ്ട്രപതിയാക്കി
മതേതര ജനാധിപത്യത്തിന്റെ മുഖ ശോഭ വര്‍ധിപ്പിക്കണം. അതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും  കത്തു മുഖേനെ ആവശ്യപ്പെടും"
(ആണി തറച്ച തുളയില്‍ വിരല്‍ തൊട്ടാലല്ലാതെ ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്ന്‌ വിശ്വസിക്കില്ലെന്ന് പറഞ്ഞ അവിശ്വാസിയായ ക്രിസ്തു ശിഷ്യന്‍ തോമസിന്റെ ക്രൈസ്തവ സഭ അനുയായികള്‍ ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ.. )
ഇതിലെ തമാശ, ഏറ്റവും വര്‍ഗീയമെന്നു ഭൂരിഭാഗവും വിശ്വസിക്കുന്ന ബി.ജെ.പിക്കാരും വര്‍ഗീയതയെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരും  ഒരേ ശബ്ദത്തില്‍ "പൊതുസമ്മതനാണെങ്കില്‍   പിന്തുണക്കും" എന്ന്‌ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് കൌണ്‍സിലുകാരുടെ  ഈ സുവിശേഷം എന്നതാണ്.    സംഭവം, അവരുടെ മനസിനകത്ത് ആരൊക്കെയോ ഉണ്ട്. രാഷ്ട്രപതിയാകാന്‍ പറ്റുന്ന ക്രിസ്ത്യാനിയുടെ പേര്  അറിയാതെ താഴെ വീണു പോകും മുന്‍പ്‌ പലരും പിടിച്ചു വച്ചെന്നെ ഉള്ളൂ... അന്തോണിയാണോ അവരുടെ മനസ്സില്‍ അതോ സാങ്ങ്മ  ,  അതോ മറ്റാരെങ്കിലുമോ? ആ ...ആര്‍ക്കറിയാം....!

ഇന്നത്തെ പരസ്യ വാചകം- മതേതര ജനാധിപത്യത്തിന്റെ മുഖ ശോഭ വര്‍ധിപ്പിക്കാന്‍ ഞാന്‍ ഇന്ദുലേഖ റെക്കമെന്റ്  ചെയ്യുന്നു. 

23 comments:

 1. പ്രസിഡന്റ് മാത്രമാക്കണ്ട, കര,വ്യോമ,നാവിക സേനാമേധാവികളും, ചീഫ്‌ജസ്റ്റിസും മുപ്പതു മുഖ്യമന്ത്രിമാരും തിരഞ്ഞെടുപ്പ് കമ്മിഷണറും ഡി ജി പിമാരും കളക്ടര്‍മാരും എല്ലാം ക്രിസ്ത്യാനികള്‍ ആകണം. ഹായ്‌ എന്തൊരു സുന്ദരരാജ്യമാകും എന്‍റെ ഇന്ത്യ.

  ReplyDelete
 2. പി സി അലക്സാണ്ടാറെ പ്രസിഡന്‍റ് ആക്കാന്‍ ബി ജെ പി ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് ആരാ ? സോണിയ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ തന്നെ. ജോയിന്‍റ് കൌണ്‍സില്‍ അന്ന് ഒന്നും പറഞ്ഞു കേട്ടില്ല.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
  Replies
  1. Dr.Abdul Lateef......
   സത്യനാരായണന്‍ ഗംഗാറാം പിട്രോഡയെ കുറിച്ചാണോ പറഞ്ഞത്?

   സംഗമ റോമന്‍ കത്തോലിക് ആണ്‌

   Delete
  2. Prathibhaye poleyulla President ini indian Janatha kaanathirickate,,athra maathram,,,

   Delete
  3. Dr rude cmnt remove cheythathu enthina..............

   Delete
 4. Christian means...follow Jesus...

  esus answered, "My kingdom does not belong to this world. If my kingdom belonged to this world, my servants would fight to keep me from being handed over to the Jews. But for now my kingdom is not from here."

  If they are fight for this presidential-ship ...they are not true disciples...

  ReplyDelete
  Replies
  1. Yes you are right. Kingdom of God is with humble ppl..May God Bless our Nation

   Delete
 5. vargeeyathaya lakshyam vechu kondu aano christhyan council igane oru abiprayam purathirakkiyathu ennu ...ariyilla...enkilum njanum yojikkunnu...ekathwam enna nilayil..ini oru christian koodi president aavunnathil tettilla..athu sabhakku vendi aavaruthu..raajyathinu vendi aavanm...

  ReplyDelete
 6. ആന്തോണി ച്ഹയന്റെ പ്രതീക്ഷയാ

  ReplyDelete
 7. Christ paranja pole jeevitham nayichavan enna nilayil eni oru christiyaniye thanne President aakkanamengil oru margame ollu...., Gandhiji uyirthezhunnekkanam.........

  ReplyDelete
 8. ആദ്യം ഒരു ഇന്ത്യക്കാരനെയോ ആഫ്രിക്കക്കാരനെയോ മാര്‍പ്പാപ്പ ആക്കു. എന്നിട്ട് ക്രിസ്ത്യാനിയെ രാഷ്‌ട്രപതി ആക്കാം

  ReplyDelete
 9. ഈ അവസരത്തില്‍ പറയുന്നത് ശരിയാണോ എന്നറിയില്ല. ശരിയല്ലെന്കില്‍ ദയവായി ക്ഷമിക്കുക. എല്ലാവരും പ്രസിഡന്റിന്റെ മതത്തെപ്പറ്റി ചിന്തിക്കുന്നു. എന്തുകൊണ്ട് ആരും പ്രസിഡന്റിന്റെ കഴിവിനെക്കുറിച്ച് പറയുന്നില്ല? ഓ ഉത്തരം കിട്ടി. കഴിവും കാര്യക്ഷമതയും ഈ പദവിക്ക് ആവശ്യമില്ലല്ലോ! ചോദ്യം തിരിച്ചെടുത്തു. ബുധിമുട്ടിച്ചതിനു ക്ഷമാപണം.

  ReplyDelete
 10. രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചവരിൽ ഏറ്റവും ധാരാളിത്തവും സുഖവാസജീവിതവും നയിച്ചതിന് ചരിത്രം രേഖപ്പെടുത്തുന്ന ആദ്യത്തെ പേര് ശ്രീമതി. പ്രതിഭാ പാട്ടീൽ എന്ന പേരായിരിയ്ക്കും.
  കക്ഷിയോ ജാതിയോ മതമോ ഏതെങ്കിലുമാകട്ടെ,
  മാത്യകാപരമായ കഴിവും ഗുണഗണങ്ങളുമുള്ള ഒരാളെ ഇന്ത്യൻ പൌരന്മാരിൽ ഇല്ലെന്നു വരില്ല.
  ഡോ. അബ്ദുൾ കലാമിനെ പോലെ ഒരാളെ പ്രഥമ പൌരനായി നിർദ്ദേശിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

  ReplyDelete
 11. ജാതി മതം തിരിചുല്ല സം വരന്നം ഒഴിവക്കുക സം ബതിക സം വരന്നം അനുവധിക്കുക

  ReplyDelete
 12. അയ്യയ്യോ.. പണ്ട്, ആഫ്രിക്കയില്‍ നിന്ന് രണ്ടു ജിറാഫിനെ കൊണ്ട് വരാന്‍ ചര്‍ച്ച നടന്നപ്പോള്‍ , ഉറക്കത്തില്‍ ആയിരുന്ന തര്യത് കുഞ്ഞിതൊമ്മന്‍ ചാടി എഴുന്നേറ്റു പറഞ്ഞു"അതിലൊന്ന് ക്രിസ്ത്യാനി ആയിരിക്കണം" എന്ന്. അപ്പോള്‍ ജിഷ പറഞ്ഞോളൂ... ഉറക്കത്തില്‍ അല്ലാതെ തന്നെ.. പക്ഷെ പുണ്യാളന്‍ അന്തോനിക്ക് പ്രായം ആയോ, രാഷ്ട്രപതി ആവാന്‍??

  ReplyDelete
 13. ഒരു നായരെ രാഷ്ട്രപതിയാക്കണം !

  ReplyDelete
 14. ആരെ ആക്കിയാലും വേണ്ടില്ല, സുകുമാരനോടും വെള്ളാപ്പള്ളിയോടും അഭിപ്രായം ചോദിക്കണം....

  ReplyDelete
 15. we need our Dr APJ Abdul Kalaam again.....The Great man.........

  ReplyDelete
 16. Impliment reservation for President Post.

  ReplyDelete

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

പുള്ളിക്കോര/ Pomadasys Maculatus

പുള്ളിക്കോര അഥവാ Pomadasys Maculated തിരുവനന്തപുരത്തിന്റെ പാറക്കെട്ടുകൾ നിറഞ്ഞ കടലിൽ നിന്നും പിടിച്ചെടുത്ത മൽസ്യം. From Thiruv...