2012, മേയ് 4, വെള്ളിയാഴ്‌ച

വിക്കി ടീച്ചര്‍

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
നിങ്ങള്‍ കര്‍ഷകനാണോ? അതോ നാട്ടു വൈദ്യനോ പാചകവിദഗ്ദനോ ?.തൊഴിലും വിദ്യാഭ്യാസവും ഏതുമാകട്ടെ, പ്രായവും പ്രശ്നമല്ല- നിങ്ങള്‍ക്കും അധ്യാപകരാകാം. വിക്കി എജ്യുക്കേറ്ററും യുനെസ്കൊയുമാണ് ഈ അവസരമൊരുക്കുന്നത് .
( താല്‍പ്പര്യമുള്ളവര്‍ക്ക്  മാത്രം വായിക്കാം.വിഷയത്തില്‍ നിന്നും വിട്ടു പോകാതെ ശ്രദ്ധിക്കുക .  ഇതേ വാര്‍ത്ത മാധ്യമം ഓണ്‍ലൈനില്‍ വന്നത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
 

വെറുതെ വേണ്ട, ഓണ്‍ലൈന്‍ വഴി അധ്യാപകരായി അറിവ് പകര്‍ന്നാല്‍ കൈ നിറയെ പണം നല്‍കാമെന്നാണ് ‘വിക്കി’ അധ്യാപകര്‍ക്ക് ഇവരുടെ വാഗ്ദാനം. വീടുകളില്‍ കമ്പ്യൂട്ടറുകള്‍ സര്‍വ സാധാരണമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍, കുടുംബ ചുമതലകള്‍ മൂലം പുറത്ത് ജോലിക്ക് പോകാന്‍ കഴിയാത്ത കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് കൂടി സന്തോഷം പകരുന്നതാണ് ഈ വാഗ്ദാനം.ഓരോ കുഞ്ഞും ആദ്യപാഠം പഠിക്കുന്നത് ചുറ്റുപാടില്‍ നിന്നാണ്. എന്നാല്‍ സ്വന്തം അമ്മയെയോ,പിതാവിനെയോ ഔചാരിക അധ്യാപികരായി ലോകം കാണുന്നില്ല. അമ്മയും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു തരുന്ന അറിവുകളെ എല്ലാവരിലുമത്തെിക്കുക എന്നതാണ് വിക്കി എജ്യുക്കേറ്ററിന്‍െറ ലക്ഷ്യം. വീടിനകത്തൊരു ആഗോള പഠനമുറിയൊരുക്കി പത്തു മണിക്കൂറിന് ഏററവും കുറഞ്ഞത് നാലായിരം രൂപ വരെ നേടാന്‍ കഴിയും. പാചകം, കൃഷി, മുത്തശ്ശികഥകള്‍, നാട്ടു വൈദ്യം, യാത്രാവിവരണം , പ്രാദേശിക കലകള്‍, അനുഷ്ഠാനങ്ങള്‍ ,ഭാഷ, വീട്, മതം തുടങ്ങി എന്തും ഓണ്‍ലൈന്‍ വഴി പഠിപ്പിക്കാമെന്നതാണ് പ്രത്യകേത.വിക്കി അധ്യാപകരാകാന്‍ സൗജന്യ പരിശീലനം നേടുക എന്നതാണ് ആദ്യപടി. വിക്കി എജ്യുക്കേറ്ററിന്‍െറ അംഗത്വം സ്വീകരിക്കുകയും വേണം. പിന്നീട് കഴിവിന്‍െറ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമനം ലഭിച്ചേക്കാം. ദേശ -കാല വ്യത്യാസമില്ലാതെ ശിഷ്യ ഗണത്തെ നേടാം.
വലിയ ചെലവില്ലാതെ ഇന്‍റര്‍നെറ്റ് ചാറ്റ്, ഫോണ്‍, ഗ്രൂപ്പ് കോണ്‍ഫറന്‍സ് എന്നിവ വഴി സംസാരത്തിലൂടെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കാം. ഇത് വഴി പഠന ഭാഷ ഇംഗ്ളീഷ് തന്നെയാകണമെന്ന കടമ്പ മറികടക്കാന്‍ കഴിയുമെന്നും വിക്കി ഫെസിലിറേററ്റര്‍ സെബാസ്റ്റ്യന്‍ പനക്കല്‍ പറഞ്ഞു. ലോകമൊട്ടുക്കുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. പരിശീലനം നേടിയ ചില സ്കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ ഇപ്പോള്‍ സ്റ്റൈപ്പന്‍റോടെ അധ്യാപകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദഹേം പറഞ്ഞു. വിഷയത്തില്‍ പ്രാഥമിക പരിശീലനം നല്‍കാന്‍ എറണാകുളം സെന്‍റ്. തെരേസാസ് കോളജില്‍ ശനിയാഴ്ച(മേയ് 5) ശില്‍പശാല നടക്കുന്നുണ്ട്. ഇതില്‍ പ്രവേശനം സൗജന്യമാണെന്ന് മുന്‍ മേയര്‍ പ്രഫ. മേഴ്സി വില്ല്യംസ്, സെബാസ്റ്റ്യാന്‍ പനക്കല്‍, വിക്കി അംബാസഡര്‍മാരായ പ്രഫ. ഷിജി സുബോധ് , ഡി. ഗോപകുമാര്‍, എസ്. ലേഖ എന്നിവര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99466 64605

2 അഭിപ്രായങ്ങൾ:

  1. ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! best comment anutoo wat a power on ur words...

    മറുപടിഇല്ലാതാക്കൂ
  2. i read this article...but 99466 64605 this number an indian number? only nine numbers....if u can correct it

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...