2012, മേയ് 20, ഞായറാഴ്‌ച

ചരിത്രത്തില്‍ ഫേസ് ബുക്കെഴുതിയ കല്യാണം !


ഒട്ടേറെ പ്രണയങ്ങള്‍ക്ക് പൂത്തുലയാന്‍ ഫേസ് ബുക്ക്‌ എന്ന ഇടമൊരുക്കിയ സക്കര്‍ബര്‍ഗിനും  പ്രണയ സാഫല്യം. ഒന്‍പതാണ്ടത്തെ സുന്ദര  പ്രണയത്തിന്‍റെ  തുടര്‍ച്ചയായി പ്രിസില ചാനിനെ  വിവാഹ വസ്ത്രമണിയിച്ചു  ! ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍! 
പ്രണയം കൊണ്ട് ജീവിതം വളര്‍ത്തിയവനെ .... നിന്നെ കണ്ട്‌ ആണുങ്ങള്‍ അസൂയപ്പെടട്ടെ!


ഫേസ് ബുക്ക്‌ സ്ഥാപകനും സി.ഇ.ഒയുമാണ്  മാര്‍ക് സക്കര്‍ബര്‍ഗ്. കാലിഫോര്‍ണിയയിലെ പാലോ ആള്‍ടോയിലെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിലാണ്  27 കാരിയായ പ്രിസില്ലയുമായി മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് വിവാഹ  ഉടമ്പടി ഒപ്പ്  വച്ചത്. 
ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് സുകര്‍ബര്‍ഗും പ്രിസില്ലയും പരിചയപ്പെടുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം. താന്‍ വിവാഹിതനായ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ 28 കാരനായ സുകര്‍ബര്‍ഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വപ്രയത്നത്തിലൂടെ ചെറു പ്രായത്തില്‍ കോടീശ്വരനായ വ്യക്തിയാണ് മാര്‍ക് സൂക്കര്‍ബര്‍ഗ്. 2004 ലാണ് അദ്ദേഹം ഫേസ്ബുക്ക് കണ്ടുപിടിക്കുന്നത്. 2010 ല്‍ തന്റെ 26 ാമത്തെ വയസില്‍ ടൈം മാഗസിന്‍ അദ്ദേഹത്തെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു.

6 അഭിപ്രായങ്ങൾ:

 1. അങ്ങനെ നമ്മടെ മൊതലാളി പെണ്ണ്‍ കെട്ടി .സക്കര്‍ ബര്‍ഗിനും പ്രിയതമക്കും എന്റെയും എന്റെ മുഖപുസ്തകത്തിന്റെയും പേരില്‍ വിവാഹ മംഗളാശംസകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. Best wishes....
  No...We are not jealous..We congrats them...
  Love is simply LOVE...
  It starts from this world and never ends...let them enjoy....

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2012, മേയ് 22 3:49 AM

  http://samadthrithallur.blogspot.com/2012/05/mark-zuckerberg.html

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2012, മേയ് 22 12:16 PM

  "2004 ലാണ് അദ്ദേഹം ഫേസ്ബുക്ക് കണ്ടുപിടിക്കുന്നത്"....
  ങേ! അതുവരെ ഫെസ്ബൂക് ഒളിച്ചിരിക്കുകയായിരിന്നോ ?

  മറുപടിഇല്ലാതാക്കൂ
 5. ഇതിലിപ്പം എന്താപ്പാ ഇത്ര ? വിദേശീയർ പ്രേമിച്ച് ഒരുമിച്ച് താമസിക്കുന്നതും , കുട്ടി ആയതിനു ശേഷം വരെ കല്യാണം ചിലപ്പോൾ കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും ഡൈവോഴ്സ് ചെയ്യുന്നതും ഒക്കെ ഒരു കാര്യമല്ലല്ലോ.... ഞങ്ങളിപ്പോ എന്തിനാ അസൂയപ്പെടണത് ? ജിഷയേപ്പോലെ വളരെ കഴിവുള്ള ഒരാളിൽ നിന്നു കാതലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...