2012, ജൂൺ 6, ബുധനാഴ്‌ച

രൂപ പിടിച്ച "വാസ്തു'വാല്‍ !

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
കുറച്ചു നാളായി ഇന്ത്യന്‍ രൂപയ്ക്ക് ശനിയുടെ അപഹാരമാണ്.   ഡോളറിനെതിരെ ഇന്ത്യന്‍ രൂപക്കുള്ള മൂല്യം  ഇടിഞ്ഞു കൊണ്ടേ ഇരിക്കുന്നു. കാലാകാലങ്ങളായി അത്തരം ഇടിവിനും മൂല്യച്യുതിക്കും   രാഷ്ട്രീയവും  സാമ്പത്തികവും അന്തര്‍ദേശീയവുമായ  പല കാരണങ്ങളും ഇടപെടലുകളും  ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അടുത്തിടെ ഉണ്ടായ ഇടിവ് 'വാസ്‌തു' ശരിയല്ലാത്തത് കൊണ്ടാണെന്ന്  ഗുവഹട്ടിയിലെ രാജ്കുമാര്‍ ജാഞ്ചാരി എന്ന വാസ്‌തു വിദഗ്ദന്‍ പറയുന്നു. രൂപയുടെ ചിഹ്നമാണത്രെ  എല്ലാ പ്രശ്നത്തിനും കാരണം. "ര" എന്ന്‌ ദേവനാഗരിക ലിപിയ്ക്ക് കഴുത്തിന്‌ കുറുകെ ഉള്ള വര തീരെ ശരിയല്ലെന്നും ആ വര വാസ്‌തു പ്രകാരം മോശം അനുഭവം ഉണ്ടാക്കുമെന്നുമാണ് ജാഞ്ചാരി  വചനം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം 23 % ആണ്‌ ഇടിഞ്ഞത്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന്  ജാഞ്ചാരി  ഇന്ത്യയുടെ പ്രധാന മന്ത്രിക്കയച്ച  കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഏകത്വത്തെ കീറി മുറിക്കുന്ന പോലെയാണ് ആ വരയെന്നും ജാഞ്ചാരി കണ്ടെത്തിയിട്ടുണ്ട്   .    ഗുവഹട്ടിക്കാരന്‍ തന്നെയായ ഗുവാഹട്ടി ഐ.ഐ.ടി  ഡിസൈന്‍  വകുപ്പിലെ അസി.പ്രൊഫസര്‍ ഉദയകുമാര്‍  ധര്‍മലിംഗം ആണ്‌ 2010 ല്‍ രൂപക്കു ചിഹ്നം  ഡിസൈന്‍ ചെയ്തത്.    "വാസ്‌തു നോക്കിയല്ല, യുക്തിയും ഭംഗിയും  ഉപയോഗ ക്ഷമതയും മറ്റു ചിഹ്നങ്ങളോട്  കിടപിടിക്കുന്നതുമായ   ചിനം വേണമെന്ന് മാത്രമേ കരുതിയുള്ളൂ. അങ്ങനെയൊരു ആശങ്ക ഉണ്ടെന്നു തോന്നിയെങ്കില്‍ സര്‍ക്കാരിനു മാറ്റാമല്ലോ " എന്ന്‌  ഉദയകുമാര്‍   വ്യക്തമാക്കി.
രാജ്യത്ത് ജാതി മത ഭേദമന്യേ  വലിയ ആരാധകര്‍ ഉള്ള ഒന്നാണ് വാസ്‌തു. വീട് നിര്‍മാണത്തിന് വാസ്‌തു നോക്കാത്തവര്‍ വിരളം. അത്‌ കൊണ്ട് തന്നെ രൂപയുടെ ചിഹ്നം മാറ്റുന്നതാണ് നല്ലതെങ്കില്‍ അതുടന്‍ വേണമെന്ന് പലരും ആവശ്യപ്പെടുന്നുമുണ്ട്.

2 അഭിപ്രായങ്ങൾ:

  1. എന്ത് പറയുന്നു ? ഒന്ന് മാറ്റി നോക്കാം അല്ലെ ? രക്ഷപെട്ടാലോ ?
    ഹ ഹ ഹി ഹി ............

    മറുപടിഇല്ലാതാക്കൂ
  2. യൂറൊക്കും€ ഡോളറിനും$ യെൻ¥നും പൗണ്ടിനും£ ഈ വരയുണ്ട്..ദിപ്പ സംഗതി പിടികിട്ടി..ചുമ്മാതല്ല ആഗോള സാമ്പത്തിക മാന്ദ്യം !

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

The capital city still lacks breastfeeding rooms

  Women's Centre at Pettah, Trivandrum, Kerala Madhyamam News  Thiruvananthapuram : Thousands of people are visiting the state capital f...